Ind disable

Friday, 12 April 2013

SPOKEN ENGLISH[The right direction on how to learn the English language.]

The right direction on how to learn the English language.

    ഇവിടെ കൊടുത്തിരിക്കുന്ന  വാക്യങ്ങള്‍ പരമാവധി 

     കാണാപ്പാഠമാക്കാന്‍ ശ്രമിക്കുക.by doing this I hope it will stimulate those who would like to improve their language skills.
I trust that you will all bear with me while I will try to describe you how learn the English language


-to the best of my ability
-for the safety and well-being 
-no matter how useless and inane it may be

I would give to those who were interested in learning the language, are: firstly, buy a good English dictionary, for this is the most important thing that you will need when learning English. Successful English learners use their dictionaries all the time.Secondly, if you want to improve your speaking/writing ability, read the newspaper, and while doing that highlight the words you do not know, and then go and check them on your new dictionary. Thirdly, instead of watching TV, listen to the radio. Fourthly, talk, talk and talk to anyone at anytime and anywhere. And finally, learn to go with the flow while enjoying the many benefits of learning a new language; and even though, at times it may be frustrating and embarrassing to make mistakes, you will eventually learn to accept them, and only when you will focus more on understanding your mistakes rather than judging yourself, then you will start to become fluent.
 

Wednesday, 10 April 2013

എന്താണ് ആൻഡ്രോയിഡ് ?


അല്പകാലം മുൻപ് വരെ മൊബൈൽ ഫോണിൽ ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉണ്ടെന്നു പോലും ആളുകൾ ബോധവാന്മാരായിരുന്നില്ല. വല്ല മോഡേൺ പയ്യന്മാരും നോക്കിയ 6600 യോ, നോക്കിയ കമ്മ്യൂണിക്കേറ്ററോ എടുത്ത് സിംബിയൻ ആണെന്നും അതിൽ ഒരുപാട് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ പറ്റും എന്നൊക്കെ പറഞ്ഞാൽ “ നിനക്കീ ശവപ്പെട്ടിയും ചുമന്നോണ്ടു നടക്കുന്ന നേരം കാശുകൊടുത്ത് വേറെ വല്ല ഫോണും വാങ്ങിക്കൂടെ? “ എന്ന കമന്റായിരിക്കും മറുപടി. മൊബൈൽഫോൺ നമ്മുടെ ഒഴിവാക്കാനാവാത്ത ഒരു സഹചാരിയായപ്പോൾ അതിന്റെ ഉപയോഗങ്ങളും കൂടി വന്നു. അങ്ങനെ ഉയർന്നു വന്ന ആവശ്യകതകൾ നിറവേറ്റാൻ സിംബിയനോ, വിൻഡോസ് മൊബൈലിനോ കഴിയാതെ വന്നപ്പോഴാണ് പുതിയൊരു മൊബൈൽ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ അനിവാര്യത ലോകം മനസിലാക്കുന്നത്.

പുതിയ ഒരു മൊബൈൽ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ ഭാവി മനസിലാക്കിയ അമേരിക്കയിലെ ഒരു കൂട്ടൻ യുവശാസ്ത്രജ്ഞന്മാർ 2003 ൽ ആൻഡ്രോയിഡ് എന്ന പേരിൽ ഒരു കമ്പനി രൂപീകരിച്ച് തങ്ങളുടെ ഗവേഷണങ്ങൾ ആരംഭിച്ചു. 2005 ൽ ആൻഡ്രോയിഡിനെ സ്വന്തമാക്കിയ ഗൂഗിൾ 2007 ൽ ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന പേരിൽ വിവിധ കമ്പനികളുടെ ഒരു ഫോറം രൂപീകരിച്ച് തുടർന്നുള്ള ഗവേഷണങ്ങൾ അതിന്റെ കീഴിലാക്കി. ഇന്ന് ഗൂഗിൾ, സാംസങ്ങ്, സോണി, എൽജി, തോഷിബ, ഹ്യൂവായ്, വോഡഫോൺ, മോട്ടറോള, ഇന്റൽ ടിമൊബൈൽ തുടങ്ങി 60ൽ പരം കമ്പനികൾ ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസിന്റെ കീഴിൽ ആൻഡ്രോയിഡിന്റെ ഗവേഷണത്തിൽ പങ്കാളികളാണ്.
2008 സെപ്റ്റംബറിൽ ആണ് ആൻഡ്രോയിഡിന്റെ ആദ്യ വെർഷൻ വിപണിയിൽ എത്തുന്നത്, വെറും രണ്ട് വർഷം കൊണ്ട്, അതായത് 2010 ൽ ലോകത്തെ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന മൊബൈൽ പ്ലാറ്റ്ഫോമായി ആൻഡ്രോയിഡ് മാറി. ആൻഡ്രോയിഡിന്റെ കഴിവുകൾ തന്നെയാണ് ഈ വമ്പിച്ച വില്പന നേടാൻ അവരെ സഹായിച്ചത്. ഇപ്പോൾ വിപണിയിലുള്ള 70% സ്മാർട്ട്ഫോണുകളും ഉപയോഗിക്കുന്നത് ആൻഡ്രോയിഡ് ആണ്.
ലിനക്സ് കെർണലിനെ മൊബൈൽ ഡിവൈസുകളിൽ ഉപയോഗിക്കാൻ പാകത്തിന് രൂപപ്പെടുത്തിയെടുത്തതാണ് ആൻഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. അതിനാൽ ഒരു കമ്പ്യൂട്ടർ ചെയ്യുന്ന എല്ലാ പ്രവർത്തികളും ചെയ്യാൻ അൻഡ്രോയിഡ് ഫോണുകൾക്കു സാധിക്കും. 1.4Ghz പ്രോസസ്സർ, 1GB റാം എന്നൊക്കെ ഒരു 7 വർഷം മുൻപ് വരെ പറഞ്ഞാൽ അതു ഒരു മികച്ച കമ്പ്യൂട്ടറിന്റെ കോൺഫിഗറേഷൻ ആയിരുന്നു. എന്നാൽ ഇന്നിറങ്ങുന്ന എല്ലാ സ്മാർട്ട് ഫോണുകൾക്കും ഈ കോൺഫിഗറേഷൻ ഉണ്ട്. അതായത് ഒരു കൊച്ചു കമ്പ്യൂട്ടർ ആണ് ഇന്നത്തെ മൊബൈൽ ഫോണുകൾ എന്ന് ചുരുക്കം.
സുഗമമായ ഇന്റർനെറ്റ് ബ്രൌസിങ്ങ് അതും ഫ്ലാഷ് പിന്തുണയോടെ, വേഡ് ഡോക്യുമെന്റുകൾ തയ്യാറാക്കുക, പവർപോയന്റ് പ്രസന്റേഷനുകൾ തയ്യാറാക്കുക, HD വീഡിയോകൾ തടസമില്ലാതെ കാണുക, സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റുകളുമായി മികച്ച ഇന്റ്ഗ്രേഷൻ, ചിത്രങ്ങൽ വരക്കാനും ഫോട്ടോകൾ എഡിറ്റ് ചെയ്യാനുമുള്ള കഴിവ്, വീഡിയോ കോൺഫറൻസിങ്ങ്, മാപ്പ് ഇന്റഗ്രേഷൻ എന്നിങ്ങനെ പറഞ്ഞാൽ തീരാത്ത അത്രയും സവിശേഷതകൾ ഇതിനുണ്ട്. നിലവിൽ നാലു ലക്ഷത്തിൽ അധികം ആപ്ലിക്കേഷനുകൾ ഉള്ള ആപ്ലിക്കേഷൻ സ്റ്റോറും, ദിവസവും പുതിയ ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ വെമ്പൽ കൊള്ളുന്ന ഡെവലപ്പേർസും ആൻഡ്രോയിഡിനെ ഏറെ ശക്തിപ്പെടുത്തുന്നു.
ആൻഡ്രോയിഡ് നല്ല രീതിയിൽ പ്രവർത്തിക്കണമെങ്കിൽ ഒരു 500 Mhz പ്രോസസ്സർ കുറഞ്ഞത് 350MB ഇന്റേർണൽ മെമ്മറി എന്നിവ വേണം, പിന്നെ ആൻഡ്രോയിഡ് പൂർണ്ണമായും ടച്ച് സ്ക്രീനുകളെ പിന്തുണക്കുന്നതായതിനാൽ അതിനുള്ള സൌകര്യവും അനിവാര്യമായതിനാൽ ഇത് നമ്മുടെ സാധാരണ മൾട്ടിമീഡിയ ഫോണുകളിലേക്ക് വരും എന്നു കരുതാൻ സാധ്യതയില്ല.
ഇന്ന് നിലവിലുള്ളതിൽ ഏറ്റവും ശക്തമായ സ്മാർട്ട് ഫോൺ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഏതാണെന്നു ചോദിച്ചാൽ അത് ആപ്പിളിന്റെ ഐഒഎസ് ആണെന്നതിൽ മറിച്ചൊരഭിപ്രായം ഉണ്ടാകാൻ സാധ്യതയില്ല. പക്ഷേ ആൻഡ്രോയിഡിന്റെ ഓരോ വെർഷനുകളും കൂടുതൽ കൂടുതൽ കരുത്താർജിച്ചുകൊണ്ടിരിക്കുകയാണ്. പുറത്തിറങ്ങാൻ ഇരിക്കുന്ന ആൻഡ്രോയിഡ് 4.0 ഐസ്ക്രീം സാൻഡ് വിച്ച് എന്തൊക്കെ സവിശേഷതകളാണ് കാഴ്ചവക്കാൻ പോകുന്നത് എന്ന് കണ്ടറിയാം.

മൊബൈൽ ഫോണിൽ മികച്ച ചിത്രങ്ങൾ എടുക്കാൻ


നമ്മുടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങൾ ഒരു ക്യാമറയിൽ പകർത്തി ഒരു വിലപ്പെട്ട ഓർമ്മയായി സൂക്ഷിക്കാൻ നമുക്ക് ഏറെ കൊതിയാണ്. അതുകൊണ്ടാ‍ണല്ലോ നാം മൊബൈൽ ഫോൺ വാങ്ങുമ്പോൾ ആദ്യ പരിഗണന ഒരു ക്യാമറഫോണിനു കൊടുക്കുന്നതും, അതു അവസാനം ഏറ്റവും കൂടിയ റെസലൂഷ്യൻ ഉള്ള മോഡലിൽ ചെന്നു എത്തുന്നതും. എന്നാൽ പലർക്കും ഏറെ പ്രതീക്ഷയോടെ വാങ്ങിയ മൊബൈൽ ക്യാമറകളിൽ എടുക്കുന്ന ചിത്രങ്ങൾ വളരെ നിലവാരം കുറവാണെന്ന പരാതിയുണ്ട്. മൊബൈൽ ക്യാമറകളിൽ ഉപയോഗിക്കുന്ന തീരെ വലിപ്പം കുറഞ്ഞ സെൻസറുകൾക്ക് വളരെ ഷാർപ്പ് ആയതും, നോയ്സ് കുറഞ്ഞതുമായ ചിത്രങ്ങൾ നൽകാൻ കഴിയില്ല എന്നുള്ളത് സത്യമാണ്. എന്നാൽ, 3 മെഗാപിക്സലിന് മുകളിലുള്ള എല്ലാ മൊബൈൽക്യാമറയിലും വളരെ നല്ല ചിത്രങ്ങൾ എടുക്കാൻ സാധിക്കും. മെഗാപിക്സൽ കൊണ്ട് മാത്രമല്ല മൊബൈൽക്യാമറകൾ ഉപയോഗപ്രദമാകുന്നത്, മറിച്ച് വളരെ മികച്ച ഫ്രെയിമുകൾ പലപ്പോഴും വളരെ യാദ്രിശ്ചികമായി ലഭിക്കുന്നതാ‍ണ്, SLR ഇല്ലാത്തതുകൊണ്ട് ആ വിലപ്പട്ട ഫ്രെയിമുകൾ നഷ്ടപ്പെടുത്തുക എന്നുള്ളത് ഒരു ഫോട്ടോഗ്രാഫി പ്രേമിയെ സംബന്ധിച്ചിടത്തോളം ഏറെ ദു;ഖകരവും. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങളുടെ മൊബൈൽക്യാമറ നല്ല രീതിയിൽ ഉപയോഗിക്കുക എന്നുള്ളതാണ് ഏറ്റവും നല്ല പോംവഴി.
ഒരല്പം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ മൊബൈലിൽ ഇപ്പോൽ നിങ്ങൾ പകർത്തുന്നതിനേക്കാൾ ഏറെ മികച്ച ചിത്രങ്ങൾ പകർത്താൻ നിങ്ങൾക്ക് സാധിക്കും. അവ എന്തെല്ലാമാണ് എന്ന് പരിശോധിക്കാം.


1. നിങ്ങളുടെ മൊബൈൽ ക്യാമറയെ അടുത്തറിയുക.
ഓരോ ഫോണിലെയും ക്യാമറയുടെ സ്വഭാവ സവിശേഷതകളിൽ വ്യത്യാസം ഉണ്ടാകും. അതിനാൽ നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന ക്യാമറ ഏതെല്ലാം സാഹചര്യങ്ങളിൽ ആണ് മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്നത് എന്ന് മനസിലാക്കുക. പൂർണ്ണമായും ഓട്ടോമാറ്റിക് മോഡിൽ ഫോട്ടോ എടുക്കുന്നതിനെ ലേഖകൻ ഒരിക്കലും പ്രോത്സാഹിപ്പിക്കുകയില്ല. കാരണം നിങ്ങൾ എന്താണ്, എങ്ങിനെയാണ് ചിത്രം പകർത്താൻ ഉദ്ദേശിക്കുന്നത് എന്ന് തിരിച്ചറിയാനുള്ള ബുദ്ധി ക്യാമറക്ക് ഇല്ല എന്നുള്ളതുകൊണ്ടുതന്നെ. ഫോട്ടോഗ്രഫി പൂർണ്ണമായും പ്രകാശത്തിന്റെ നിയന്ത്രണമാണ്. അതിനാൽ എങ്ങിനെയുള്ള സന്ദർഭങ്ങളിലാണ് നിങ്ങളുടെ ക്യാമറയിൽ മികച്ച ചിത്രങ്ങൾ പകർത്താൻ കഴിയുന്നത് എന്നു പരീക്ഷിച്ച് തന്നെ മനസിലാക്കുക. നല്ല വെളിച്ചമുള്ള സന്ദർഭങ്ങൾ, റൂമിന്റെ ഉൾവശം, ഫ്ലാഷ് ഉപയോഗിക്കേണ്ടി വരുന്ന സന്ദർഭങ്ങൾ, ലാൻഡ്സ്കേപ്പ്, പോർട്രെയിറ്റ്, എന്നിങ്ങനെയുള്ള സീൻ മോഡുകൾ, എക്സ്പ്ലോഷറിന്റെയും, വൈറ്റ് ബാലൻസിന്റേയും പരസ്പരബന്ധം എന്നിവ വ്യത്യസ്ത സാഹചര്യങ്ങളിൽ നിരീക്ഷിച്ച് മനസിലാ‍ക്കുക. ഒപ്പം ലെൻസ് കവർ, കാരികേസ് എന്നിവ ഫോട്ടൊയിൽ തടസങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്ന് മനസിലാക്കുക. ഉദാഹരണത്തിന് ലേഖകന്റെ നോക്കിയ 5800യുടെ ബാക്ക് കവർ ലെൻസിലേക്ക് വരുന്ന പ്രകാശത്തെ തടസപ്പെടുത്തും. അതിനാൽ ബാക്ക് കവർ ഊരിവച്ചതിനുശേഷം എടുക്കുന്ന ഫോട്ടോകൾക്ക് പതിന്മടങ്ങ് വ്യക്തത ഉണ്ടായിരിക്കും.
2. ഏറ്റവും കൂടിയ റെസലൂഷ്യനിൽ ചിത്രങ്ങൾ പകർത്തുക.
റെസലൂഷ്യൻ കൂടിയ ചിത്രങ്ങൾ കൂടുതൽ മെമ്മറി അപഹരിക്കുമെങ്കിലും മികച്ച ചിത്രങ്ങളാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഏറ്റവും കൂടിയ റെസലുഷ്യനിൽ ഏറ്റവും ഷാർപ്പ്നെസ്സ് കൂട്ടി ചിത്രങ്ങൾ പകർത്തുക. നിങ്ങൾ സേവ് ചെയ്തിരിക്കുന്ന ഒരു പാട്ടോ മറ്റോ ഡിലീറ്റ് ചെയ്യേണ്ടി വന്നാലും അത് പിന്നീട് സംഘടിപ്പിക്കാം, എന്നാ‍ൽ നഷ്ടപ്പെട്ട ഒരു ഫ്രെയിം ഒരിക്കലും തിരികെ കിട്ടില്ല.
3. ഡിജിറ്റൽ സൂം ഉപയോഗിക്കാതെ ഇരിക്കുക.
ആളുകൾ എന്തിനാണ് 4x, 8x എന്നൊക്കെ പറഞ്ഞ് വലിയ കാര്യത്തിൽ ഡിജിറ്റൽ സൂമിന്റെ പിന്നാലെ പായുന്നത് എന്ന് എനിക്കിപ്പോഴും അറിയില്ല. ലേഖകന്റെ അഭിപ്രായത്തിൽ ഒരു ക്യാമറയിലെ ഏറ്റവും ഉപയോഗശൂന്യവും അനാവശ്യവുമായ ഒരു ഫീച്ചറാണ് ഡിജിറ്റൽ സൂമിങ്ങ്. ഡിജിറ്റൽ സൂം ചെയ്ത ഫോട്ടോകൾ നിങ്ങൾ ഒരു കമ്പ്യൂട്ടറിൽ കാണുമ്പോൾ അതിലെ വൃത്തികേട് നിങ്ങൾക്ക് മനസിലാകും. ഫ്രെയിം ഫിൽ ചെയ്യാനായി പരമാവധി സബ്ജ്ക്ടിനോട് അടുത്തു നിൽക്കുക, അതിനു സാധിക്കില്ലെങ്കിൽ ഫോട്ടോ കമ്പ്യൂട്ടറിൽ കയറ്റി ക്രോപ്പ് ചെയ്യുക.
4. ക്യാമറ മുറുകെ പിടിക്കുക.
മൊബൈൽ ക്യാമറകളിൽ ഒരു 2-3 സെക്കന്റിന്റെ ഷട്ടർ ഡിലേ ഉണ്ടാകും. അതാ‍യത് നിങ്ങൾ ഷട്ടർ ബട്ടൺ അമർത്തി ഒരു 2 സെക്കന്റ് കഴിഞ്ഞു മാ‍ത്രമേ ചിത്രങ്ങൾ അതിൽ പതിയൂ എന്ന് സാരം. മിക്കവാറും നിങ്ങൾ ഈ സമയത്തിനുള്ളിൽ ക്യാമറ മാറ്റി കഴിഞ്ഞിട്ടുണ്ടാകും. അതിനാൽ ഒന്നുകിൽ ചിത്രം പതിഞ്ഞിട്ടുണ്ടാകില്ല, അല്ലെങ്കിൽ ബ്ലർ ചെയ്ത ചിത്രം അയിരിക്കും പതിഞ്ഞിട്ടുണ്ടാകുക. ഇനി നൈറ്റ് മോഡിൽ ആണെങ്കിൽ ക്യാമറ എവിടെയെങ്കിലും ഉറപ്പിക്കാൻ സാധിക്കുമോ എന്ന് നോക്കുക. കാറണം നൈറ്റ് മോഡിൽ കൂടുതൽ പ്രകാശത്തെ ശേഖരിക്കാൻ വേണ്ടി ഷട്ടർ കൂടുതൽ സമയം തുറന്ന്പിടിക്കപ്പെടും, അതിനിടയിൽ ക്യാമറ അനങ്ങിയാൽ ചിത്രം ബ്ലർ ആയിപ്പോകും
 5. ആവശ്യമില്ലാത്തപ്പോൾ ഫ്ലാഷ് ഒഴിവാക്കുക.
ഏതൊരു ഘടകത്തെയും അതിന്റെ സ്വാഭാവികമായ പ്രകാശസന്നിവേശത്തിൽ ചിത്രീകരിക്കുമ്പോഴാണ് ഏറ്റവും മികച്ച ചിത്രങ്ങൾ  ലഭിക്കുന്നത്. അതിനാ‍ൽ സ്വാഭാവികമായ അവസ്ഥയിൽ തന്നെ ചിത്രങ്ങൾ എടുക്കുവാൻ പരമാവധി ശ്രമിക്കുക. ഒപ്പം മുറിയുടെ ഉള്ളിൽ വച്ചും ഒക്കെ ഫ്ലാഷ് ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുമ്പോൾ വളരെ അരോചകമായ നിഴലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ വളരെ സൂക്ഷിച്ച് മാത്രം ഫ്ലാഷ് ഉപയോഗിക്കുക.

ബ്ലാക്ക്ബെറിയെ അടുത്തറിയാം.


അല്പകാലം മുൻപ് വരെ നാട്ടിലെ ബിസിനസ്സ് മാഗ്നറ്റുകളുടെ സ്റ്റാറ്റസ് സിംബലിന്റെ ഭാഗമായിരുന്നു Qwerty കീപാഡോടു കൂടിയ ബ്ലാക്ക്ബെറിയുടെ മൊബൈൽ ഫോൺ. ഇപ്പോൾ Qwerty ഫോണുകൾ സർവ്വസാധാരണം ആയെങ്കിലും, ബ്ലാക്ക്ബെറിയുടെ ആ പഴയ പ്രൌഡിക്കും, പ്രതാപത്തിനും കാര്യമായ മാറ്റം വന്നിട്ടില്ല. ഇപ്പോൾ കൈയ്യിൽ പിടിക്കുന്നതിലല്ല, മറിച്ച് ഫേസ്ബുക്കിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുമ്പോൾ വരുന്ന ബ്ലാക്ക്ബെറി സിംബലിലാണു ആ പ്രതാപം ഇരിക്കുന്നത് എന്നു മാത്രം.
വിപണിയിലെ ബ്ലാക്ക്ബെറിയുടെ പങ്കാളിത്തം വളരെ കുറഞ്ഞിട്ടുണ്ടെങ്കിലും ആ‍ പഴയ സ്റ്റാറ്റസ് സിംബൽ രൂപം കാരണം ഇന്നും അവർക്ക് ആരാധകർ ഒരുപാടുണ്ട്. ഇന്നും ബിസിനസ്സ് എക്സിക്യൂട്ടീവ്സ് ബ്ലാക്ക്ബെറി തിരഞ്ഞെടുക്കുന്നത് അതിന്റെ വെറും പ്രതാപം കണ്ടു മാത്രമല്ല, മറിച്ച് ഐഫോണിനെ വെല്ലുന്ന സുരക്ഷിതത്വവും, ബ്ലാക്ക്ബെറി മെസഞ്ചർ സേവനവും കാരണം തന്നെ.
ബ്ലാക്ക്ബെറി ബ്രാ‍ൻഡിന്റെ ഉടമസ്ഥരായ റിസർച്ച് ഇൻ മോഷൻ പൂർണ്ണമായും കോർപ്പറേറ്റ് ബിസിനസ്സ് പ്രൊഫഷണലുകളെ ലക്ഷ്യംവച്ചാണ് അവരുടെ ഉല്പന്നങ്ങൾ പുറത്തിറക്കിയിരുന്നത്. എന്നാൽ അതുകൊണ്ട്മാത്രം പിടിച്ചു നിൽകാൻ കഴിയില്ല എന്നു മനസിലാക്കിയ അവർ ഇപ്പോൾ മികച്ച മൾട്ടീമീഡിയ സൌകര്യങ്ങളുള്ള ഫോണുകളാണ് പുറത്തിറക്കുന്നത്.
ബിസിനസ്സുകാർ ബ്ലാക്ക്ബെറിയെ ഇത്രമേൽ സ്നേഹിക്കാൻ കാരണം അവരുടെ പുഷ്മെയിൽ സംവിധാനം കാരണമാണ്. ഇന്റർനെറ്റ് ഇത്രമേൽ സാധാരണവും, വിലകുറഞ്ഞതും ആകുന്നതിനു മുൻപ് തങ്ങളുടെ ഇമെയിലുകൾ ഏറ്റവും ലളിതവും വേഗത്തിലും ലഭിക്കുന്നതിനാണ് ആളുകൾ ബ്ലാക്ക്ബെറിയെ ആശ്രയിച്ചിരുന്നത്. സെക്കന്റിന് കോടികളുടെ വിലയുള്ള ബിസിനസ്സ് ഡീലുകൾക്കിടയിൽ ഇമെയിൽ കിട്ടാൻ വൈകുന്നതുകൊണ്ട് കഷ്ടപ്പെടുന്ന പാവം ബിസിനസ്സുകാർ വളരെ പെട്ടെന്ന്തന്നെ ബ്ലാക്ക്ബെറിയുടെ ആരാധകരായി. അതായത് നിങ്ങളുടെ ഇമെയിൽ വിലാസത്തിലേക്ക് വരുന്ന ഇമെയിലുകൾ ബ്ലാ‍ക്ക്ബെറിയുടെ സെർവറിൽ ശേഖരിക്കുകയും , ഒപ്പം പ്രത്യേക കോഡിങ്ങ് വഴി അപ്പോൾത്തന്നെ നിങ്ങളുടെ ഫോണിന്റെ ഇൻബോക്സിൽ എത്തിക്കുകയും ചെയ്യും. അതായത് ഒരു SMS ലഭിക്കുന്ന ലാഘവത്തിൽ നിങ്ങൾക്ക് ഇമെയിൽ ലഭിക്കും. സംഗതി ബ്ലാക്ക്ബെറിയുടെ ആയത്കൊണ്ട് സ്വകാര്യ ഇമെയിൽ മറ്റാർക്കെങ്കിലും ലഭിക്കുമോ എന്നോ, ആരെങ്കിലും ഹാ‍ക്ക് ചെയ്യുമോ എന്നൊന്നും ഭയപ്പെടേണ്ട. ലോകം അംഗീകരിച്ച മികച്ച സെക്യൂരിറ്റി സംവിധാനമാണ് അവരുടേത്.
ബ്ലാക്ക്ബെറിയുടെ മറ്റൊരു മികച്ച സേവനമാണ് ബ്ലാക്ക്ബെറി മെസഞ്ചർ. അതായത് നിങ്ങൾ ബ്ലാക്ക്ബെറി യൂസർ ആയി രജിസ്റ്റർ ചെയ്യുമ്പോൽ ലഭിക്കുന്ന പിൻ ഉപയോഗിച്ച് മറ്റ് ബ്ലാക്ക്ബെറി ഉപയോക്താക്കളുമായി പരിധിയില്ലാതെ ചാറ്റ് ചെയ്യാൻ സാധിക്കും, അതും നിങ്ങളുടെ മൊബൈൽ നമ്പറോ, ഇമെയിൽ വിലാസമോ ഒന്നും വെളിപ്പെടുത്താതെ തന്നെ. അതുകൊണ്ടാണല്ലോ ട്രായ് ദിവസം 100 SMS എന്ന നിയന്ത്രണം കൊണ്ടുവന്നപ്പോൾ പെട്ടെന്ന് ബ്ല്ലാക്ബെറിയുടെ ഡിമാന്റ് കൂടിയത്.  ഇതിലും നിങ്ങൾ സെക്യൂരിറ്റിയെ ഓർത്ത് വേവലാ‍തിപ്പെടേണ്ട, കാരണം ഗവണ്മെന്റ് ഏജൻസികൾ പോലും കിണഞ്ഞ് പരിശ്രമിച്ചിട്ടും മെസ്സേജുകൾ ഡീകോഡ് ചെയ്യാൻ സാധിക്കതെ വന്നപ്പോഴാണല്ലോ അവർക്ക് നിയമം മൂലം അതാവശ്യപ്പെടേണ്ടി വന്നത്. ബ്ലാക്ക്ബെറി മെസഞ്ചർ വഴി ചിത്രങ്ങളും, വോയ്സ് നോട്ടുകളും, മറ്റ് ഫയലുകളും കൈമാറ്റം ചെയ്യാൻ സാധിക്കും. ഒപ്പം ഇവ ലഭിച്ചോ ഇല്ലയോ എന്നുള്ളതും അപ്പോൾ തന്നെ അറിയാൻ സാധിക്കും. ഏറ്റവും പുതിയ ബ്ലാക്ബെറി മെസഞ്ചർ 5 പിൻ മാത്രമല്ല QR കോഡിനെയും പിന്തുണക്കുന്നുണ്ട്.
ബ്ലാക്ക്ബെറിയുടെ സെറ്റുകൾ ഇപ്പോൾ വളരെ താഴ്ന്ന വിലനിലവാരം മുതൽ തന്നെ ലഭ്യമാണ്. പാവപ്പെട്ടവന്റെ സ്വർണ്ണം എന്നു പറഞ്ഞപോലെ, ഐഫോൺ വാങ്ങാൻ കാശില്ലാത്തവർക്ക് ഒരു ബ്ലാക്ക്ബെറി കൊണ്ടെങ്കിലും തൃപ്തിപ്പെടാമല്ലോ.
ബ്ലാ‍ക്ക്ബെറിയുടെ മേല്പറഞ്ഞ സേവനങ്ങൾ കമ്പനി സൌജന്യമായാണ് നൽകുന്നതെങ്കിലും നിങ്ങളുടെ സർവീസ് പ്രൊവൈഡർ ചിലപ്പോൾ നിങ്ങളുടെ കഴുത്തറക്കാൻ സാധ്യതയുണ്ട്. പുഷ്മെയിലും, ബ്ലാക്ക്ബെറി മെസഞ്ചറും ലഭിക്കാൻ നിങ്ങൾ കുറഞ്ഞത് 300 രൂപ എങ്കിലും മാസം തോറും മുടക്കേണ്ടി വരും. അതിനാൽ നല്ല്ലവണ്ണം പരിശോധിച്ച് മാത്രം നിങ്ങളുടെ സേവന ദാതാവിന്റെ നിറ്രഞ്ഞെടുക്കുക.

പുത്തൻ സ്മാർട്ട്ഫോണുകൾ ഒരു താരതമ്യം

സ്മാർട്ട്ഫോൺ എന്ന വാക്കിന്റെ എല്ലാ അർഥങ്ങളും മാറ്റുന്ന രീതിയിലാണ് ഓരോ ദിവസവും പുതിയ പുതിയ സ്മാർട്ട്ഫോൺ മോഡലുകൾ പുറത്തിറങ്ങുന്നത്. വെറും ഒരു വർഷം മുൻപിലെ സ്മാർട്ട്ഫോൺ സങ്കല്പങ്ങളുമായി താരതമ്യം പോലും ചെയ്യാനാവാത്ത കോൺഫിഗറേഷനുമായാണ് ഇന്ന് ഹൈ എൻഡ് സ്മാർട്ട്ഫോണുകൾ വിപണിയിലെത്തുന്നത്. മറ്റെല്ലാ മേഖലയിലും എന്നപോലെ ആഡംബരഭ്രമം തന്നെയാണ് ഈ രംഗത്തും തെളിഞ്ഞ് കാണുന്നത് എന്ന് പറയാതെ വയ്യ. പക്ഷേ മാ‍റുന്ന ലോകത്തിനൊപ്പം നിൽക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് ഒരു ആൻഡ്രോയിഡ് ഫോൺ എങ്കിലും വേണം എന്ന ടെക്നോളജി കൺസപ്റ്റ് ഇന്ന് ഗ്രാമങ്ങളെ പോലും കിഴടക്കി. നഗരങ്ങളിലെ അവസ്ഥ പിന്നെ പറയണ്ടല്ലോ. ചിലവഴിക്കാൻ കൈ നിറയെ പണമുള്ള യുവജനങ്ങൾ ഏറ്റവും മികച്ചത് തന്നെ തേടിപോകുന്നതിൽ അൽഭുതമില്ലല്ലോ. സത്യത്തിൽ അവരാണ് ഏറ്റവും കൂടുതൽ കൺഫ്യൂഷനിൽ പെടുക. അത്തരക്കാർക്ക് പെട്ടെന്ന് ഒരു സഹായത്തിനായി ഏറ്റവും പുതിയ കുറച്ച് സ്മാർട്ട്ഫോൺ മോഡലുകളെ താരത‌മ്യം ചെയ്യുകയാണ് ഇവിടെ.

                                     Galaxy-iphone


 


ആപ്പിൾ ഐഫോൺ 9999 രൂപയ്ക്ക്


ഏതൊരു മൊബൈൽ പ്രേമിയുടെയും സ്വപ്നമാണ് ഒരു ഐഫോൺ സ്വന്തമാക്കുക എന്നത്. എന്നാൽ ആഗോള വിപണിയിൽ 199$ വിലയുള്ള ഐഫോൺ പക്ഷേ ഇന്ത്യയിലെത്തുമ്പോൾ വില അതിന്റെ ഇരട്ടിയോളമാകും. അതിനാൽ തന്നെ ഇന്ത്യയിലെ മൊബൈൽ പ്രേമികളിൽ ബഹുഭൂരിപക്ഷവും തങ്ങളുടെ ഐഫോൺ സ്വപ്നം മനസിൽ അടക്കി വയ്ക്കാറാണ് പതിവ്. എന്നാൽ ഇത്തരക്കാരുടെ സ്വപ്നങ്ങളുടെ വിലക്ക് നീക്കുകയാണ് എയർസെൽ അവരുടെ പുതിയ ഓഫറിലൂടെ ചെയ്തിരിക്കുന്നത്.
ആപ്പിൽ ഐഫോൺ 3GS ന്റെ വില 9999 രൂപയായി കുറച്ചുകൊണ്ട് എയർസെൽ ഈ രംഗത്ത് വൻ വിപ്ലവകരമായ തീരുമാനം കൈകൊണ്ടിരിക്കുന്നു. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ഇനിമുതൽ  8GB ഐഫോൺ 3GS വെറും 9999 രൂപയ്ക്ക് ലഭിക്കും. ഇതിനൊപ്പം ഒരു വർഷത്തെ മുൻ‌കൂർ വരിസംഖ്യയായ 3000 രൂപകൂടി ചേർത്ത് 12,999/- രൂപ നൽകിയാൽ ഒരു ഐഫോൺ നിങ്ങൾക്ക് സ്വന്തമാക്കാം. ഈ 3000 രൂപ അഡ്വാൻസ് റെന്റൽ വഴി 3G ഉപഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് അൺലിമിറ്റഡ് 3G ഉപയോഗവും ലഭിക്കും. എന്നാൽ 2GB വരെയുള്ള ഉപഭോഗത്തിനേ 3G വേഗത ലഭിക്കു. അതിനുമുകളിൽ 128kbps വേഗതയിൽ മാത്രമേ ഡൌൺലോഡ് സാധ്യമാകു.2G ഉപഭോക്താക്കൾക്ക് ഈ 3000 രൂപ അഡ്വാൻസ് റെന്റലിൽ 6 മാസത്തേക്ക് അൺലിമിറ്റഡ് 2G ഉപയോഗവും, ഒപ്പം 1000 മിനിറ്റ് ലോക്കൽ/STD  സംസാരസമയവും 2500 SMSഉം സൌജന്യമായി ലഭിക്കുന്നു.
ഐഫോൺ 3GS അല്പം പഴയ മോഡൽ ആണെന്നുള്ളത് ശരിതന്നെ, എന്നാൽ 10,000 രൂപ നിലവാരത്തിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാനാഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ഇത് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

കാത്തിരിപ്പുകൾക്ക് വിരാമമായി ഐഫോൺ 5


മാസങ്ങളായി ടെക്‌ലോകം മുഴുവൻ ആപ്പിളിന്റെ ഐഫോണിന്റെ പുതിയ പതിപ്പിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു. സ്മാർട്ട്ഫോൺ വില്പനയിൽ രണ്ടാം സ്ഥാനത്താണെങ്കിലും മീഡിയ പബ്ലിസിറ്റിയുടെ കാര്യത്തിൽ ഇന്നും ഒന്നാം സ്ഥാനത്ത് തന്നെയാണ് ആപ്പിളും, ഐഫോണും. സ്മാർട്ട്ഫോൺ രംഗത്തും മറ്റ് ഉപകരണങ്ങളുടെ കാര്യത്തിലും എന്നും വിപ്ലവകരമായ ആശയങ്ങൾ അവതരിപ്പിക്കുന്നവരായതിനാലാണ് ആപ്പിളിനെ ടെക്നോളജി ലോകം ഇത്രയും ആകാക്ഷയോടെ വീക്ഷിക്കുന്നത്. 4 ഇഞ്ച് സ്ക്രിൻ, 4ജി LTE, ഐ.ഒ.എസ് 6, പഴയതിനേക്കാൾ കനവും ഭാരവും കുറഞ്ഞ ഡിസൈൻ എന്നിങ്ങനെ നിരവധി സവിശേഷതകൾ ഐഫോണിന്റെ പുതിയ പതിപ്പായ ഐഫോൺ 5ൽ ഉണ്ട്.
16:9 റേഷ്യോയിലുള്ള 4 ഇഞ്ച് റെറ്റിന ഡിസ്പ്ലേ സ്ക്രീനാണ് ഐഫോൺ 5ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1136×640 പിക്സൽ റെസലൂഷ്യനുള്ള ഇതിന്റെ പിക്സൽ ഡെൻസിറ്റി 326ppi ആണ്. ഈ വലിയ സ്ക്രീൻ വഴി ഹോം സ്ക്രീനിൽ ഒരു നിര ഐക്കണുകൾ അധികം ഉൾപ്പെടുത്താനാകും. വീഡിയോ കാണുമ്പോഴും, ഇന്റർനെറ്റ് ബ്രൌസ് ചെയ്യുമ്പോഴും മറ്റും ഇത് കൂടുതൽ സൌകര്യപ്രദമായിരിക്കും. വലിയ സ്ക്രീൻ ഉൾപ്പെടുത്തിയപ്പോഴും വീതി പഴയ മോഡലിൽ നിന്നും ഒട്ടും വർദ്ധിപ്പിച്ചിട്ടില്ല, ഉയരം 9mm വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതുവഴി ഒരു കൈകൊണ്ട് തന്നെ സുഗമമായി ഇത് ഉപയോഗിക്കാം. ഗ്ലാസും അലൂമിനിയവും ചേർത്തുള്ള ഇതിന്റെ പുതിയ ഡിസൈനും ഏറെ മികച്ചതാണ്. 7.6mm മാത്രമാണ് ഇതിന്റെ കനം, ഭാരത്തിലും 20 ശതമാനത്തോളം കുറവ് വരുത്തിയിരിക്കുന്നു. (112 ഗ്രാം). കാഴ്ചയിൽ അല്പം ഉയരം കൂടിയതൊഴിച്ചാൽ പഴയ ഐഫോണുമായി കാര്യമായ വ്യതിയാനങ്ങൾ ഒന്നും ഇതിലില്ല.
4G LTE ആണ് ഐഫോൺ5 ന്റെ മറ്റൊരു പ്രഥാന സവിശേഷത. HDPA+, DC-HSPDA തുടങ്ങിയ എല്ലാ നെറ്റ്‌വർക്കുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ 4ജിയിലും, 3ജിയിലും എല്ലാം ഏറ്റവും വേഗതയിലുള്ള ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കാൻ ഐഫോണിനു കഴിയും. ആപ്പിൾ ഡിസൈൻ ചെയ്ത A6 പ്രോസസ്സറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. A5 നെ അപേക്ഷിച്ച് വേഗതയേറിയതും, എന്നാൽ കുറച്ചുമാത്രം ബാറ്ററി ചാർജ് ഉപയോഗിക്കുന്നതുമായ ഈ ക്വാഡ് കോർ പ്രോസസ്സറിന്റെ ക്ലോക്ക് സ്പീഡ് ആപ്പിൾ വെളിപ്പെടുത്തിയിട്ടില്ല. ഈ പുതിയ പ്രോസസ്സർ ഉപയോഗിക്കുക വഴി വലിയ ഡിസ്പ്ലേ ആയിരുന്നിട്ടു കൂടി കൂടുതൽ ബാറ്ററി ബാക്കപ്പ് ഐഫോൺ5 നൽകുന്നുണ്ട്. 8 മണിക്കൂർ വരെ സംസാര സമയവും, 10 മണിക്കൂർ ഇന്റർനെറ്റ് ബ്രൌസിങ്ങും, 8 മണിക്കുർ വീഡിയോ പ്ലേബാക്കും ഇതിൽ ലഭിക്കുമെന്ന് ആപ്പിൾ
പറയുന്നു.
ഒരു 12 മെഗാപിക്സൽ ക്യാമറയാണ് ആപ്പിളിൽനിന്ന് ഏവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും 8 മെഗാപിക്സൽ ഐസൈറ്റ് ക്യാമറയാണ് ആപ്പിൾ ഇതിൽ ഉൾപ്പെറ്റുത്തിയിരിക്കുന്നത്. ഷട്ടർസ്പിഡ്, ലെൻസ്കവർ, സോഫ്റ്റ്‌വെയർ എന്നിവയിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ വഴി കൂടുതൽ തെളിച്ചമുള്ളതും, വ്യക്തതയാർന്നതുമായ ചിത്രങ്ങൾ ഇതിൽനിന്ന് ലഭിക്കും. ഇതിന്റെ ബിൽറ്റ് ഇൻ പനോരമ മോഡ് വഴി 28 മെഗാ‍പിക്സലിന്റെ, 240വരെയുള്ള പനോരമ ചിത്രങ്ങൾ എടുക്കാൻ സാധിക്കും. ഒരേസമയം 10 മുഖങ്ങൾ വരെ തിരിച്ചറിയുന്ന ഫേസ് ഡിറ്റക്ഷൻ സിസ്റ്റവും, 1080p HD വീഡിയോ റെക്കോർഡിങ്ങും ഇതിന്റെ സവിശേഷതകളാണ്. 1.2 മെഗാപിക്സൽ ഫേസ്ടൈം HD മുൻ ക്യാമറയും ഇതിലുണ്ട്.
ഇയർപോഡ് എന്ന് പേരിട്ടിരിക്കുന്ന ആപ്പിൾ പുതുതായി ഡിസൈൻ ചെയ്ത ഹെഡ്ഫോണുകളാണ് പുതിയ ഐഫോണിനൊപ്പം വിതരണം ചെയ്യുന്നത്. 120ഓളം ഡിസൈനുകളിൽ നിന്ന് 600ൽ അധികം പേരുടെ ചെവിയിൽ പരിശോധിച്ച് വികസിപ്പിച്ചെടുത്ത ഇത് ഏതൊരാളുടെയും ചെവിക്ക് അനുയോജ്യമാണ്.
ചാർജിങ്ങ്, ഡാറ്റ ട്രാൻസ്ഫർ എന്നിവയ്ക്കായി ആപ്പിൾ ഉപയോഗിച്ചിരുന്ന 30 പിൻ കണക്ടറിനു പകരം പുതിയതാ‍യി രൂപകല്പന ചെയ്ത 8പിൻ ലൈറ്റ്നിങ്ങ് കണക്ടർ ആണ് ഇതിൽ ഉപയോഗിക്കുന്നത്. പഴയ ഉപകരണങ്ങൾ കണക്ട് ചെയ്യാനായി ഇതിന്റെ അഡാപ്റ്ററും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
ലോകത്തെ ഏറ്റവും ആധുനിക മൊബൈൽ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്ന് വിശേഷിപ്പിക്കുന്ന ഐ.ഒ.എസ് 6മായാണ് ഐഫോൺ5 വിപണിയിലെത്തുന്നത്. ആപ്പിളിന്റെ സ്വന്തം വോയ്സ് അസിസ്റ്റന്റ് സിരിയും കൂടുതൽ സവിശേഷതകളോടെ പരിഷ്കരിച്ചിട്ടുണ്ട്.
16GB, 32GB, 64GB സ്റ്റോറേജ് കപ്പാസിറ്റികളിൽ ലഭ്യമാകുന്ന ഐഫോൺ5 ന്റെ കോൺ‌ട്രാക്ടോടെയുള്ള വില തുടങ്ങുന്നത് 199 ഡോളർ മുതലാണ്. സെപ്റ്റംബർ 21 മുതൽ അമേരിക്ക, ബ്രിട്ടൺ തുടങ്ങിയ 10 രാജ്യങ്ങളിൽ ലഭ്യമാകുന്ന ഇത് ഇന്ത്യയിൽ ഒരുപക്ഷേ ഈ വർഷം അവസാനത്തോടെയേ ലഭ്യമാകു. പഴയമോഡലുകളുടെ വിലയുമായി താരത‌മ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ഇതിനു 50,000 രൂപ വില പ്രതീക്ഷിക്കാം.