Ind disable

Sunday, 31 March 2013

ഇന്നത്തെ ചിന്തകള്‍ (ബൈബിളിലൂടെ..)

വസ്ത്രധാരണം എങ്ങനെ ദൈവത്തിനെതിരാകുന്നു എന്നതാണ് ഇന്നത്തെ വിഷയം.അല്ലെങ്കില്‍ വസ്ത്രധാരണം എങ്ങനെ പാപമാകുന്നു.മറ്റുള്ളവര്‍ക്കു ഹൃദയത്തില്‍ ഇടര്‍ച്ച ഉണ്ടാകത്തക്കവിധത്തില്‍ നീ വസ്ത്രധാരണം നടത്തിയാല്‍ വസ്ത്രധാരണത്തിലൂ‍ടെ നീ ക്രിസ്തുവിനെതിരായി പാപം ചെയ്യുന്നു.“സ്ത്രീ പുരുഷന്റേയോ പുരുഷന്‍ സ്ത്രീയുടേയോ വേഷം അണിയരുത്.അപ്രകാ‍രം ചെയ്യുന്നവര്‍ നിന്റെ ദൈവമായ കര്‍ത്താവിന് നിന്ദ്യരാണ്.”(നിയമാ:22:5)

ഓരോ സൃഷ്ടിക്കും അതിന്റേതായ മാന്യത ദൈവം തന്റെ മഹത്തായ സൃഷ്ടികര്‍മ്മത്തിലൂ‍ടെ നല്‍കിയിട്ടുണ്ട്.ദൈവം നല്‍കിയ ഈ മാന്യത പാലിക്കാതെ അലസമായി വസ്ത്രധാരണം നടത്തുന്നവര്‍ പരസ്യമായി കര്‍ത്താവിനെ നിന്ദിക്കുന്നു.അവര്‍ കര്‍ത്താവിനും നിന്ദ്യരായിരിക്കും.

No comments:

Post a Comment