Ind disable

Sunday, 17 March 2013

പതിവ് ചോദ്യങ്ങൾ



പതിവ് ചോദ്യങ്ങൾ

പൊതുവായത്

എന്താണ് Google ന്‍റെ ഇന്‍റര്‍നെറ്റ് സുരക്ഷയോടുള്ള സമീപനം?

ഏതൊരാള്‍ക്കും ഞങ്ങളുടെ സേവനങ്ങള്‍ ഒരു സുരക്ഷിത അനുഭവത്തോടെ നല്‍കാന്‍ Google കഠിനാദ്ധ്വാനം ചെയ്യുന്നു. ഞങ്ങളുടെ സമീപനത്തിന് മൂന്ന് പ്രാഥമിക ഘടകങ്ങളുണ്ട്: (1) കുടുംബങ്ങള്‍ക്ക് അവരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ മികച്ച നിയന്ത്രണത്തിന് സഹായിക്കുന്ന ശക്തമായ ഉപകരണങ്ങള്‍; (2) ഓണ്‍ലൈനിലെ നിയമവിരുദ്ധ ഉള്ളടക്കം പ്രവര്‍ത്തനം എന്നിവ അവസാനിപ്പിക്കുന്നതിന് സഹായിക്കുന്നതിനായി നിയമ നിര്‍വ്വാഹകര്‍, വ്യവസായ പങ്കാളികള്‍ എന്നിവരുമായി സഹകരണം; കൂടാതെ (3) ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ച് അവബോധമുയര്‍ത്താന്‍ വിദ്യാഭ്യാസ പരിശ്രമങ്ങള്‍.

കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്ന ചിത്രങ്ങള്‍ സംബന്ധിച്ച് Google ന്‍റെ നയം എന്താണ്?

കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്ന ചിത്രങ്ങള്‍ സംബന്ധിച്ച് Google-ന് തികഞ്ഞ അസഹിഷ്ണുതാ നയമാണുള്ളത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്ന ചിത്രങ്ങളുമായി ബന്ധപ്പെട്ട ഏത് പരസ്യവും ഞങ്ങള്‍ നിരോധിക്കുന്നു. ഞങ്ങളുടെ തിരയല്‍ എഞ്ചിന്‍ ഫലങ്ങളിലോ ഞങ്ങളുടെ സൈറ്റ്(കള്‍)കളില്‍ ഹോസ്റ്റുചെയ്തിടത്തോ കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്ന ചിത്രങ്ങളോ കുട്ടികളുടെ നഗ്നതയേയോ ഉണ്ടെന്ന് അറിയുമ്പോള്‍ തന്നെ ഞങ്ങള്‍ അവ നീക്കംചെയ്യുകയും സംഭവം നിയമത്തിന് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും. കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ഏത് Google അക്കൌണ്ടുകളും ഉടന്‍ തന്നെ അവസാനിപ്പിക്കുന്നതാണ്.

എങ്ങനെയാണ് Google കുട്ടികളെ ലൈംഗിക ഉള്ളടക്കത്തില്‍ നിന്നും അവര്‍ക്ക് അനുചിതമായ ഉള്ളടക്കത്തില്‍ നിന്നും സംരക്ഷിക്കുന്നത്?

Google ന്‍റെ സുരക്ഷിതതിരയല്‍ അനുചിതമായ ഉള്ളടക്കമുള്ള സൈറ്റുകളെ വേര്‍തിരിക്കുകയും തിരയല്‍ ഫലങ്ങളില്‍ നിന്ന് അവയെ ഒഴിവാക്കുകയും ചെയ്യുന്നു. ഒരു ഫില്‍റ്ററും 100 കൃത്യമല്ലെങ്കിലും, കീവേഡുകളും ശൈലികളും URL കളും പരിശോധിക്കാന്‍ Google ന്‍റെ ഫില്‍റ്റര്‍ ഉയര്‍ന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. SafeSearch ലോക്ക് ആക്റ്റിവേറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയുക

എന്‍റെ കുട്ടി Google-ല്‍ പ്രായപൂർത്തിയായവർക്കുള്ള ഉള്ളടക്കം കണ്ടെത്തി. ഇതിന് Google ഉത്തരവാദിയാണോ?

ആളുകള്‍ വെബില്‍ പോസ്റ്റ് ചെയ്യുന്നവയ്ക്ക് ഞങ്ങള്‍ ഉത്തരവാദികളായിരിക്കില്ല, ഇത്തരം ചിത്രങ്ങളില്‍ നിന്ന് അവരുടെ കുട്ടികളെ സുരക്ഷിതരാക്കാന്‍ മാതാപിതാക്കളെ സഹായിക്കുന്നതിന് ഞങ്ങള്‍ ശ്രമിക്കുന്നു. വെബില്‍ കാണുന്ന ഉള്ളടക്കം നിയന്ത്രിക്കുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്നതിന് സുരക്ഷിതതിരയല്‍ പോലുള്ള ഉപകരണങ്ങള്‍ ഉള്ളടക്ക വിതരണക്കാര്‍ നല്‍കേണ്ടത് സുപ്രധാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, എന്നാല്‍ ഞങ്ങള്‍ തിരയല്‍ ഫലങ്ങള്‍ സെന്‍സര്‍ ചെയ്യുകയോ തിരുത്തുകയോ ചെയ്യുന്നതല്ല. സുരക്ഷിതതിരയല്‍ സജീവമാക്കിയിട്ടും നിങ്ങളുടെ ഫലങ്ങളില്‍ കുറ്റകരമായ ഉള്ളടക്കമുള്ള വെബ്സൈറ്റുകള്‍ കണ്ടാൽ, ദയവായി ഞങ്ങളെwww.google.com/webmasters/tools/removals എന്നതില്‍ ബന്ധപ്പെടുക, ഞങ്ങള്‍ അത് അന്വേഷിക്കും.

സൈബര്‍ ഭീഷണി സംബന്ധിച്ച് Google എന്താണ് ചെയ്യുന്നത്?

ഈ സൈറ്റിൽ, വെബിലുള്ള ആശയവിനിമയത്തില്‍ എന്താണ് സ്വീകാര്യമുള്ളതെന്നും എന്താണ് സ്വീകാര്യമില്ലാത്തതെന്നും കുട്ടികളെ പഠിപ്പിക്കാന്‍ ഞങ്ങള്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും മാർഗങ്ങൾ നല്‍കും. സൈബര്‍ ഭീഷണിയെ കുറിച്ചുള്ള ബോധവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങളുടെ പല ഇന്‍റര്‍നെറ്റ് സുരക്ഷാ പങ്കാളികളുമായി ചേര്‍ന്ന് ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുമുണ്ട്.

സുരക്ഷിതതിരയല്‍ ലോക്ക്

എങ്ങനെയാണ് ഞാന്‍ സുരക്ഷിതതിരയല്‍ ലോക്ക് ഓണാക്കുക?

എങ്ങനെയെന്ന് അറിയുന്നതിന് ഞങ്ങളുടെ സഹായ കേന്ദ്രം സന്ദർശിക്കുക.

എന്‍റെ നിശ്ചിതമായ ഫില്‍റ്ററിംഗ് മുന്‍‌ഗണന പാസ്‌വേഡ് സംരക്ഷിതമാണോയെന്ന് എനിക്ക് എങ്ങനെ പറയാനാകും?

സുരക്ഷിതതിരയല്‍ ലോക്ക് ഓണ്‍ ആകുമ്പോള്‍, തിരയല്‍ ഫലങ്ങള്‍ പേജിന്‍റെ മുകളില്‍ രണ്ട് വ്യത്യസ്ത രീതിയില്‍ കാണുന്നു: തിരയല്‍ ബോക്സിന്‍റെ താഴെയായി “സുരക്ഷിതതിരയല്‍ ലോക്ക് ചെയ്തിരിക്കുന്നു” എന്ന് ദൃശ്യമാകും, കൂടാതെ നിറമുള്ള ബോളുകള്‍ വലത് ഭാഗത്ത് പ്രത്യക്ഷപ്പെടും. മുറിയുടെ ഏത് ഭാഗത്ത് നിന്ന് പോലും ലോക്ക് ഓണ്‍ ആണോ ഓഫ് ആണോയെന്ന് നിങ്ങള്‍ക്ക് പെട്ടെന്ന് കാണുമ്പോള്‍ തന്നെ പറയാന്‍ സാധിക്കുന്ന അത്രയും വ്യത്യാസപ്പെട്ട രീതിയിലാണ് ഫലങ്ങള്‍ പേജുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

അതിനാൽ ഞാൻ സൈൻ ഔട്ട് ചെയ്‌തുകഴിഞ്ഞാൽ, എന്റെ കുട്ടികള്‍ക്ക് അതേ ബ്രൗസറില്‍ അവരുടെ സ്വന്തം Google അക്കൗണ്ട് ഉപയോഗിക്കാനും മുൻഗണന മാറ്റാനും കഴിയുമോ?

ഇല്ല, നിങ്ങളുടെ അക്കൌണ്ടിന് മാത്രമേ ആ ബ്രൌസറിന്‍റെ നിങ്ങളുടെ “നിശ്ചിത” ക്രമീകരണം മാറ്റാന്‍ സാധിക്കൂ. മുന്‍‌ഗണനാക്രമം നിങ്ങള്‍ക്ക് അണ്‍ലോക്ക് ചെയ്യണമെങ്കില്‍ നിങ്ങളുടെ പാസ്‌വേഡ് ചോദിക്കും.

ഞാന്‍ സുരക്ഷിതതിരയല്‍ ഓണാക്കി, പക്ഷെ എന്‍റെ തിരയല്‍ ഫലങ്ങളില്‍ പ്രായപൂർത്തിയായവർക്കുള്ള ഒരു സൈറ്റ് കണ്ടെത്തി. എനിക്ക് എന്താണ് ചെയ്യാന്‍ കഴിയുക?

സുരക്ഷിതതിരയല്‍ സാധിക്കുന്നത്ര കാലോചിതവും സമഗ്രവുമാക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്, പക്ഷേ ഇപ്പോഴും ചിലപ്പോള്‍ അനുചിതമായ സൈറ്റുകള്‍ നുഴഞ്ഞുകയറാറുണ്ട്. ദയവായി ഞങ്ങളെ ഇത്www.google.com/webmasters/tools/removals എന്നതില്‍ അറിയിക്കുക, ഞങ്ങള്‍ ഇത് അന്വേഷിക്കും.

സുരക്ഷിതതിരയല്‍ ലോക്ക് കൂടാതെ Google എന്ത് ഫില്‍റ്ററിംഗ് സോഫ്‍റ്റ്‍വെയറാണ് ശുപാര്‍ശ ചെയ്യുക?

വിപണിയില്‍ ധാരാളം വ്യത്യസ്ത തരം ഫില്‍റ്ററിംഗ് സോഫ്‍റ്റ്‍വെയറുകള്‍ ലഭ്യമാണ്. ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കുന്നതിന് മുമ്പ്, നിങ്ങളുടെ ആവശ്യത്തിന് ഏറ്റവും ഉതകുന്നത് ഏതാണെന്ന് നിങ്ങള്‍ ചെറിയ തോതില്‍ അന്വേഷണം നടത്തി തീരുമാനിക്കണമെന്ന് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

YouTube ലെ സുരക്ഷാ മോഡ്

YouTube ലെ സുരക്ഷിത മോഡ് എന്താണ്?

സുരക്ഷിത മോഡിന്‍റെ വരവോടെ, ഞങ്ങളുടെ കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ലംഘിക്കാത്ത ഉള്ളടക്കമാണെങ്കില്‍ പോലും നിയമവിരുദ്ധമാകാനിടയുള്ള ഉള്ളടക്കം അടങ്ങിയവയെ മറയ്ക്കാനുള്ള ഓപ്ഷന്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭ്യമാണ്. സുരക്ഷിത മോഡ് രീതി നിങ്ങള്‍ തിരഞ്ഞെടുകുമ്പോള്‍, എതിര്‍ക്കപ്പെടുന്ന ഉള്ളടക്കമടങ്ങിയവയോ പ്രായം കൊണ്ട് നിയന്ത്രിക്കപ്പെട്ടതോ ആയ വീഡിയോകള്‍ വീഡിയോ തിരയല്‍, ബന്ധപ്പെട്ട വീഡിയോകള്‍, പ്ലേലിസ്റ്റുകള്‍, പ്രദര്‍ശ+നങ്ങള്‍, ചലച്ചിത്രങ്ങള്‍ എന്നിവയില്‍ കാണിക്കുന്നതല്ല. Google സുരക്ഷിതതിരയല്‍ പോലെ, YouTube ലെ സുരക്ഷിത മോഡ് സൈറ്റില്‍ നിന്ന് ഉള്ളടക്കം നീക്കം ചെയ്യുന്നില്ല എന്നാല്‍ ഉപയോക്താക്കള്‍ തിരഞ്ഞെടുക്കുന്നതിന് അനുസരിച്ച് പേജ് മാറ്റപ്പെടുകയാണ് ചെയ്യുന്നത്.

എന്ത് ഉള്ളടക്കമാണ് മറച്ചിരിക്കുന്നത്?

സുരക്ഷിത മോഡില്‍ കൌമാരക്കാര്‍ക്ക് നിന്ദ്യവും അനുചിതവുമെന്ന് ചില ആളുകള്‍ കരുതുന്ന വീഡിയോകളും അഭിപ്രായങ്ങളുമടങ്ങുന്ന ഉള്ളടക്കം മറച്ച് വെച്ചിരിക്കും എന്നാല്‍ അത് ഞങ്ങളുടെ കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവയായിരിക്കില്ല. ഇതില്‍ ഉപയോക്താക്കള്‍ ഫ്ലാഗുചെയ്തതും നയ നിര്‍വ്വഹണ സംഘം പ്രായ-നിയന്ത്രണം ഏര്‍പ്പെടുത്തിയതുമായ വീഡിയോകളും ഉള്‍പ്പെടുന്നു.

എങ്ങനെയാണ്‌ സുരക്ഷിത മോഡ് പ്രവര്‍ത്തിക്കുന്നത്?

വിരുദ്ധ ഉള്ളടക്കമാവുന്നവയെ മറയ്ക്കാനായി, കമ്മ്യൂണിറ്റി സിഗ്നലുകള്‍ ഉപയോഗിക്കുന്നതിന് ഫ്ലാഗുചെയ്യുന്ന ഘടനയ്ക്കും കരകൃത അവലോകനത്തിനും അതീതമായി സുരക്ഷിത മോഡ് പോകുന്നു.

സുരക്ഷിത മോഡ് പ്രവര്‍ത്തിക്കുന്നതിന് എന്റെ YouTube അക്കൗണ്ടില്‍ ഞാന്‍ സൈൻ ഇൻ ചെയ്‌തിരിക്കേണ്ടതുണ്ടോ?

വേണ്ട, നിങ്ങള്‍ ലോക്ക് ശരിയായി സജ്ജമാക്കിയെങ്കില്‍, നിങ്ങള്‍ സൈൻ ചെയ്‌തിട്ടുണ്ടെങ്കിലോ ഇല്ലെങ്കിലോ, മറ്റൊരാള്‍ വേറൊരു YouTube അക്കൗണ്ടിൽ സൈൻ ഇൻ ചെയ്‌തിട്ടുണ്ടെങ്കിലോ ലോക്ക് ആ ബ്രൗസറിലെ സ്ഥലത്ത് തന്നെ തുടരും. ലോക്ക് ചെയ്യുന്നതും അണ്‍ലോക്ക് ചെയ്യുന്നതും അംഗീകരിക്കുന്നതിന് നിങ്ങളുടെ അക്കൌണ്ട് ഉപയോഗിക്കാവുന്നതാണ്, പക്ഷെ നിങ്ങളുടെ YouTube അക്കൌണ്ടില്‍ ആയിരിക്കില്ല, നിങ്ങളുടെ ബ്രൌസറിലായിരിക്കും ലോക്ക് പ്രയോഗിക്കുന്നത്.

എനിക്ക് ഒന്നിലധികം ബ്രൌസറുകള്‍ ഉണ്ട്. ഓരോ ബ്രൌസറിനുമായി എന്‍റെ മുന്‍‌ഗണനാക്രമം ഞാന്‍ ലോക്ക് ചെയ്യേണ്ടതുണ്ടോ?

അതെ, സുരക്ഷിത മോഡ് ബ്രൌസര്‍ നിര്‍ദ്ദിഷ്ടമാണ്.

ഞങ്ങളുടെ കുടുംബ കമ്പ്യൂട്ടറില്‍ എനിക്കും എന്‍റെ കുട്ടികള്‍ക്കും ഓരോരുത്തര്‍ക്കും പ്രത്യേകമായി പ്രൊഫൈലുകള്‍ ഉണ്ട്. ഓരോ പ്രൊഫൈലിലും കര്‍ശനമായ ഫില്‍റ്ററിംഗ് ലോക്ക് ചെയ്യുന്നതിന് സമാന ബ്രൗസറിലെ ഓരോ പ്രൊഫൈലിലും ഞാന്‍ സൈൻ ഇൻ ചെയ്യേണ്ടതുണ്ടോ?

അതെ, ഓരോ പ്രൊഫൈലും പ്രവര്‍ത്തിക്കുന്നത് സ്വതന്ത്രമായാണ്, അതുകൊണ്ട് ഓരോ പ്രത്യേക പ്രൊഫൈലിലെയും ഓരോ ബ്രൗസറിലെയും നിങ്ങളുടെ മുന്‍‌ഗണനാക്രമം ലോക്ക് ചെയ്യേണ്ടതാണ്.

Google Talk

Gmail അല്ലെങ്കില്‍ Google Talk വഴി ഞാന്‍ മറ്റൊരാളുമായി ചാറ്റ് ചെയ്യുമ്പോള്‍, ആ സംഭാഷണങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ?

ചാറ്റ് ചരിത്രങ്ങള്‍ നിങ്ങളുടെ Gmail അക്കൌണ്ടില്‍ സ്ഥിരസ്ഥിതിയാല്‍ സംരക്ഷിക്കപ്പെടണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് തിരഞ്ഞെടുക്കുന്നതിന് നിങ്ങള്‍ക്ക് ഓപ്ഷന്‍ ഉണ്ട്. Gmail “ക്രമീകരണങ്ങൾ” പേജില്‍ നിന്ന് നിങ്ങളുടെ ക്രമീകരണങ്ങള്‍ ഏത് സമയത്ത് വേണമെങ്കിലും മാറ്റാവുന്നതാണ്. ഓരോ ചാറ്റും പ്രത്യേകമായി, നിങ്ങള്‍ ചാറ്റ് ചെയ്തിരുന്ന വ്യക്തിയെ ദിവസവും സമയവും ഉള്‍പ്പെടെ അടയാളപ്പെടുത്തിയിരിക്കുന്ന “ചാറ്റുകള്‍” ഫോള്‍ഡറില്‍ സംരക്ഷിച്ച ചാറ്റുകള്‍ക്ക് സ്ഥാനം നല്‍കിയിരിക്കുന്നു. Gmail ല്‍, സംരക്ഷിച്ച ചാറ്റുകള്‍ ഇമെയില്‍ സന്ദേശങ്ങള്‍ പോലെയാണ്. അവ എളുപ്പത്തില്‍ കാണാനും കൈമാറാനും പ്രിന്‍റ് ചെയ്യാനും ഇല്ലാതാക്കാനും സാധിക്കും.

Blogger

ബ്ലോഗറില്‍ ഏത് തരത്തിലുള്ള ഉള്ളടക്കമാണ് അനുവദനീയമല്ലാത്തത്?

ബ്ലോഗറിന്‍റെ ഉപയോഗ നിബന്ധനകള്‍ ബ്ലോഗ് ലംഘിക്കുകയാണെങ്കിലോ അല്ലെങ്കില്‍ പകര്‍പ്പവകാശത്തില്‍ വീഴ്ച വരുത്തുകയോ ചെയ്യുകയാണെങ്കില്‍ ബ്ലോഗ് നീക്കം ചെയ്യാനുള്ള ഓപ്ഷന്‍ ഞങ്ങള്‍ക്കുണ്ട്. മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്കമാണ് അതില്‍ അടങ്ങിയിരിക്കുന്നതെങ്കില്‍, അതിനിടെ ഒരു മുന്നറിയിപ്പ് പേജ് ഞങ്ങള്‍ ചേര്‍ക്കും.

ഉള്ളടക്കം നയങ്ങള്‍ ലംഘിക്കുന്നതായി ഞാന്‍ കണ്ടാല്‍ എനിക്ക് എന്ത് ചെയ്യാന്‍ കഴിയും?

blogspot.com-ൽ ഹോസ്റ്റുചെയ്‌തിരിക്കുന്ന ഒരു ബ്ലോഗ് അനുചിതമെന്ന് നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, അത് ഞങ്ങൾക്ക് റിപ്പോർട്ടുചെയ്യുക.

മൊബൈല്‍

എന്‍റെ ഫോണില്‍ സുരക്ഷിതതിരയല്‍ ലോക്ക് പ്രാപ്തമാക്കാന്‍ എനിക്ക് സാധിക്കുമോ?

നിങ്ങളുടെ ഫോണിൽ SafeSearch പ്രാപ്‌തമാക്കാനാകും, എന്നാൽ നിങ്ങളുടെ മുൻഗണനയെ പാസ്‌വേഡ് പരിരക്ഷിതമാക്കാൻ കഴിയില്ല.

എന്‍റെ കൌമാരക്കാരായ കുട്ടികളുടെ ഫോണില്‍ ജിയോലൊക്കേഷന്‍ ഞാന്‍ ഓഫാക്കുകയാണെങ്കിൽ, അവര്‍ക്ക് ജിയോലൊക്കേഷന്‍ സവിശേഷതകള്‍ വീണ്ടും പ്രാപ്തമാക്കാന്‍ കഴിയാത്ത രീതിയില്‍ എനിക്ക് ഇത് ലോക്ക് ചെയ്യാന്‍ സാധിക്കുമോ?

ജിയോലൊക്കേഷനില്‍ നിങ്ങളുടെ മുന്‍‌ഗണനാക്രമം ലോക്ക് ചെയ്യാനായി ഒരു മാര്‍ഗ്ഗം ഇപ്പോള്‍ ഞങ്ങള്‍ നല്‍കുന്നില്ല.

Google പ്ലേയിൽ എന്തുതരത്തിലുള്ള ഉള്ളടക്കമണ് അനുവദനീയമല്ലാത്തത്?

അപ്ലിക്കേഷനുകൾ പ്രദർശിപ്പിക്കുന്നതോ (വാചകം, ഇമേജുകൾ, വീഡിയോ അല്ലെങ്കിൽ മറ്റ് മാധ്യമങ്ങള്‍ വഴി) അല്ലെങ്കില്‍ ഇതിലേക്ക് ലിങ്ക് ചെയ്യുന്നതോ: 18 വയസ്സിൽ താഴെയുള്ളവർക്ക് ഉചിതമല്ലാത്ത ഉള്ളടക്കം, പകർപ്പവകാശമുള്ള ഉള്ളടക്കം, നിയമവിരുദ്ധമായ ഉള്ളടക്കം, അക്രമം അല്ലെങ്കിൽ പക അതുപോലെ തന്നെ അശ്ലീല സാഹിത്യം, അസഭ്യം, നഗ്നത, ലൈംഗിക പ്രവർത്തനങ്ങൾ എന്നിവയ്‌ക്ക് പ്രേരിപ്പിക്കുന്നതോ അവ പ്രൊമോട്ട് ചെയ്യുന്നതോ ആയ എന്തും, Google പ്ലേ ഡവലപ്പർ പ്രോഗ്രാം നയങ്ങള്‍ക്ക് എതിരാണ്.

അനുചിതമായ അപ്ലിക്കേഷനുകള്‍ റിപ്പോർട്ട് ചെയ്യുന്നതിന് ഉപയോക്താക്കളെ Google പ്ലേ അനുവദിക്കുന്നുണ്ടോ?

Google പ്ലേ ബിസിനസ്സ്, പ്രോഗ്രാം നയങ്ങള്‍ എന്നിവയ്‌ക്ക് വിധേയമായി അപ്ലിക്കേഷന്‍ ദാതാക്കള്‍ പ്രവർത്തിക്കേണ്ടതാണ്. ഈ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഒരു അപ്ലിക്കേഷന്‍ നിങ്ങള്‍ കാണുകയാണെങ്കിൽ, അത് നിങ്ങള്‍ക്ക് റിപ്പോർട്ടുചെയ്യാവുന്നതാണ്.

ഒരു രക്ഷിതാവെന്ന രീതിയില്‍ എന്‍റെ കൌമാരക്കാരനായ കുട്ടിയെ Android ല്‍ നിന്നും കൂടുതല്‍ അപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതില്‍ നിന്നും തടയാന്‍ എനിക്ക് ഏതെങ്കിലും മാര്‍ഗ്ഗമുണ്ടോ?

ഇല്ല, നിലവില്‍ കൌമാരക്കാരനായ നിങ്ങളുടെ കുട്ടിയെ കൂടുതല്‍ അപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതില്‍ നിന്ന് തടയാന്‍ നിലവില്‍ ഒരു മാര്‍ഗവുമില്ല. ഒരു അപ്ലിക്കേഷന്‍ വാങ്ങുന്നതിന്, Google Wallet-ല്‍ ഉപയോക്താക്കള്‍ക്ക് ഒരു അക്കൗണ്ട് ഉണ്ടായിരിക്കണം, ഒപ്പം ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ആവശ്യമാണ്‌. ഉപയോക്താക്കള്‍ 18 വയസ്സുള്ളവരായിരിക്കണം എന്നാണ് ഞങ്ങളുടെ സേവന നിബന്ധനകള്‍ ആവശ്യപ്പെടുന്നത്.

No comments:

Post a Comment