Ind disable

Saturday, 16 March 2013

തോപ്പില്‍ ഭാസി

മാറ്റത്തിന്റെ ആദ്യസ്വരങ്ങള്‍ തന്റെ കരുത്തുറ്റ നാടകങ്ങളിലൂടെ  മലയാള മണ്ണില്‍ പാകിയ വിപ്ലവകാരിയായ നാടകരചയിതാവ്
തോപ്പില്‍ ഭാസി
             

മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസം‌വിധായകനുമായിരുന്നു തോപ്പിൽ ഭാസി (1925 – 1992). യഥാർത്ഥനാമം ഭാസ്കരൻ പിള്ള. മലയാളനാടകപ്രസ്ഥാനത്തിന് മൗലിക സംഭാവന നല്കിയ നാടകകൃത്തും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു. ഭാസിയുടെ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകം മലയാള നാടക ചരിത്രത്തിൽ അവിസ്മരണീയമായ ഒന്നാണ്‌.ഒന്നാം കേരളനിയമസഭയിൽ പത്തനംതിട്ട നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായാണ് ഭാസി നിയമസഭയിലെത്തിയത്.           
           

ജീവിതരേഖ

                       ആലപ്പുഴ ജില്ലയിലെ വള്ളികുന്നം എന്ന കൊച്ചു ഗ്രാമത്തിലാണ്‌ തോപ്പിൽ ഭാസി ജനിച്ചത്.തിരുവനന്തപുരം ആയുർവേദകോളെജിൽ നിന്നു വൈദ്യകലാനിധി പാസ്സായി. സംസ്കൃതവും അഭ്യസിച്ചു. 1940 മുതൽ 1950 വരെയുള്ള കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഭൂവുടമകൾക്കെതിരെ കർഷകതൊഴിലാളികളെ സംഘടിപ്പിച്ച് നടത്തിയ വിപ്ലവസമരത്തിന്റെ ഫലമായി ഉണ്ടായ ശൂരനാട് കേസിൽ കുടുങ്ങി ഒളിവിലായിരുന്ന സമയത്താണ്‌ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകം ഭാസി എഴുതുന്നത്. സോമൻ എന്ന അപരനാമത്തിലായിരുന്നു അദ്ദേഹം നാടകം എഴുതിയത് കെ.പി.എ.സി. എന്ന പ്രസിദ്ധമായ നാടകസംഘത്തിന്റെ സ്ഥാപകപ്രവർത്തകരിലൊരാൾ. കെ.പി.എ.സിയുടെ ആഭിമുഖ്യത്തിൽ 1952 ഡിസംബർ 6 ന്‌ കൊല്ലം ജില്ലയിലെ ചവറയിലാണ്‌ ഈ നാടകം ആദ്യമായി അരങ്ങേറിയത്. കേരള നാടകരംഗത്ത് ഒരു വൻ ചുവടുവെപ്പ് നടത്താൻ കെ.പി.എ.സിയെ ഈ നാടകം സഹായിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി രാഷ്ട്രീയജീവിതമാരംഭിച്ച ഭാസി ഒരു ദശവർഷം ഒളിവിൽ പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ കെട്ടിപ്പടുക്കുന്നതിൽ നാടകങ്ങൾ വഴി മികച്ച സംഭാവന നല്കിയിട്ടുണ്ട്. (?) തവണ കേരള നിയമസഭാംഗം. 1945-ൽ ആദ്യ നാടകം അരങ്ങേറി- മുന്നേറ്റംശൂദ്രകന്റെ മൃച്ഛകടികം പുതിയ രീതിയിൽ സംവിധാനം ചെയ്ത് അവതരിപ്പിച്ചു. കാളിദാസന്റെ`അഭിജ്ഞാനശാകുന്തളംശകുന്തള എന്ന പേരിൽ ഗദ്യനാടകമായി അവതരിപ്പിച്ചു. രചനയ്ക്കും സംവിധാനത്തിനും നിരവധി സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്. 1968-ൽ നാടകങ്ങൾക്കുള്ള ദേശീയ അവാർഡ് അശ്വമേധത്തിനു ലഭിച്ചു. ഒട്ടുമിക്ക നാടകങ്ങളും ചലച്ചിത്രമായി. ഏതാനും ചെറുകഥകളും ഒളിവിലെ ഓർമകൾ എന്ന ആത്മകഥയും രചിച്ചിട്ടുണ്ട്. നാടകനടനായിരുന്ന തോപ്പിൽ കൃഷ്ണപിള്ള സഹോദരനാണ്. ചലച്ചിത്ര സംവിധായകൻ അജയൻ പുത്രനാണ്.

പ്രധാന നാടകങ്ങൾ
  • മുടിയനായ പുത്രൻ
  • മൂലധനം
  • അശ്വമേധം
  • ശരശയ്യ
  • പുതിയ ആകാശം പുതിയ ഭൂമി
  • തുലാഭാരം
  • കയ്യും തലയും പുറത്തിടരുത്
  • പാഞ്ചാലി
  • സർവേക്കല്ല്
  • രജനി
  • ഇന്നലെ ഇന്നു നാളെ
  • സൂക്ഷിക്കുക, ഇടതു വശം ചേർന്ന് പോകുക

No comments:

Post a Comment