പാതിരാപ്പൂ
സനീഷ്
നിശയുടെ മാറിലെ
നിശാഗന്ധി പൂവേ
നിഴലോ നിലാവോ
നിന്നെത്തേടുവതാരോ
രാവില്‍ പൂത്തൊരു പൂമഴയോ
ഈറനാം പൂന്തെന്നലോ
സ്വപ്നം ഏതൊ സ്വപ്നം
ഒരു തപ്തഹൃദയം തേടിയ സ്വപ്നം
എങ്ങോ വിടര്‍ന്ന യാമം
യാമമേ മൌനയാമമേ
ഉറങ്ങൂ...ഉറങ്ങൂ...ഉറങ്ങൂ...
പാതി പെയ്തൊരു പാതിരാമഴയോ
പാതിമയങ്ങിയൊരു പാല്‍നിലാചന്ദ്രികയോ
പാല്‍നിലാത്തുമ്പികളോ
പാതിരാപ്പൂവേ നിന്നുള്ളില്‍
സ്നേഹത്തിന്‍ നറുഗന്ധം നിറച്ചുവച്ചൂ
No comments:
Post a Comment