- മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ഉപയോഗിച്ചും മലയാളം ടൈപ്പു ചെയ്യാവുന്നതാണ്.
ഐ.എം.ഇ ഉള്‍പ്പെടെ മറ്റു് ഭാഷാഉപകരണങ്ങളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന ലിപിമാറ്റസമ്പ്രദായത്തെക്കുറിച്ചും (ട്രാന്‍സ്‌ലിറ്ററേഷന്‍ ) ഉപഭോക്താക്കള്‍ക്ക് എളുപ്പം ലഭ്യമായിട്ടുള്ള സോഫ്റ്റ്‌വെയറുകളെ കുറിച്ചും ഈ ലേഖനം ചര്‍ച്ച ചെയ്യുന്നു.
ലിപിമാറ്റം | Transliteration, ഇംഗ്ലീഷ് കീബോര്‍ഡിലെ ചിഹ്നങ്ങളും അക്ഷരങ്ങളും ഉപയോഗിച്ച് ഇംഗ്ലീഷിതര ഭാഷ എഴുതുന്ന രീതിയെ ലിപിമാറ്റം എന്ന് ചുരുക്കിപ്പറയാം.
ഒരു ഉദാഹരണം, മൊഴി ട്രാന്‍സ്‌ലിറ്ററേഷന്‍ ഉപയോഗിച്ചുള്ളത്:
- kaakka --> കാക്ക
- hr^dayam --> ഹൃദയം
- santhAnagOpAlam --> സന്താനഗോപാലം
- prathyayaSaasthram --> പ്രത്യയശാസ്ത്രം
- rathham --> രഥം
- manaHpoorvam --> മനഃപൂര്‍വം
- kashTam--> കഷ്ടം
- kushTham --> കുഷ്ഠം
- mUDhan --> മൂഢന്‍
- paThanam -->പഠനം
-
-
- ചില അക്ഷരങ്ങള്‍ മനഃപൂര്‍വം ഇംഗ്ലീഷ് "വലിയ" അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക.
-
ഇനി ഉപഭോക്താക്കള്‍ക്ക് എളുപ്പം ഉപയോഗിക്കുവാന്‍ കഴിഞ്ഞേക്കാവുന്ന ചില ലിപിമാറ്റ രീതികളെ കുറിച്ച് പറയാം. ഇംഗ്ലീഷ് കീബോര്‍ഡിലെ അക്ഷരങ്ങള്‍ ലിപിമാറ്റം ചെയ്യപ്പെടേണ്ട ഭാഷയിലെ അക്ഷരങ്ങളുമായി എങ്ങിനെ ബന്ധപ്പെടുത്തിയിരിക്കുന്നു എന്നതടിസ്ഥാനമാക്കി നമുക്ക് ലഭ്യമായ ലിപിമാറ്റസമ്പ്രദയങ്ങളെ പലതായി തരം തിരിക്കാം.
മൊഴി ലിപിമാറ്റം
വരമൊഴി എഡിറ്ററില്‍ ഉപയോഗിച്ചിരിക്കുന്ന ലിപിമാറ്റ സമ്പ്രദായം മലയാളം അക്ഷരങ്ങളെ ലാറ്റിന്‍ ലിപിയില്‍ എങ്ങിനെ വിന്യസിച്ചിരിക്കുന്നു എന്നതറിയുവാന്‍ ഈ ലിങ്ക് ശ്രദ്ധിക്കുക:--> -വരമൊഴി ലിപിമാറ്റ പരാമര്‍ശം
സ്വരസൂചക ലിപിമാറ്റം | Phonetic transliteration
ഏതെങ്കിലും സംസാരഭാഷയെ എപ്രകാരം ഇംഗ്ലീഷ് അക്ഷരമാലകൊണ്ട് എഴുതിക്കാണിക്കുന്നുവോ അപ്രകാരം എഴുതി ലിപിമാറ്റം സാധിച്ചെടുക്കുന്നതാണ് സ്വരസൂചക ലിപിമാറ്റം (ഫൊണറ്റിക് ട്രാന്‍സ്‌ലിറ്ററേഷന്‍). പലപ്പോഴും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കപ്പെടുന്ന ഇത്തരം സമ്പ്രദായങ്ങള്‍ക്ക് തമ്മില്‍ പ്രകടമായ ചേര്‍ച്ചക്കുറവ് ദൃശ്യമാകാറുണ്ട്.
ടെക്‌സ്റ്റ് എഡിറ്റര്‍
വരമൊഴി
മൊഴി ലിപിമാറ്റ സമ്പ്രദായം ഉപയോഗിച്ച് മലയാളം എഴുതുവാനും, ടെക്സ്റ്റ് സേവ് ചെയ്ത് എഡിറ്റ് ചെയ്യുവാനും സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണു് വരമൊഴി എഡിറ്റര്‍. ഗ്നു ലൈസന്‍സ് അധിഷ്ഠിതമായ ഈ സോഫ്റ്റ്‌വെയര്‍ http://varamozhi.sourceforge.net എന്ന വെബ് വിലാസത്തില്‍ സൗജന്യമായി ലഭ്യമാണ്.
ടൈപ്പിങ് ഉപകരണങ്ങള്‍ | ഐ.എം.ഇഒരു ടെക്സ്റ്റ് എഡിറ്ററിന്റെ സഹായം കൂടാതെ നേരിട്ട് വെബ്‌സൈറ്റുകളിലേക്ക് ടൈപ്പ് ചെയ്യുവാന്‍ സഹായിക്കുന്ന ഉപകരണങ്ങളെയാണു് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതു്. ഇപ്രകാരം എഴുതിയ ടെക്സ്റ്റ് എഡിറ്റ് ചെയ്യുന്നതിനു് പ്രസ്തുത വെബ്‌സൈറ്റിലെ “ഡാറ്റാ സബ്മിഷന്‍ ഫോം” ഉപയോഗിക്കാവുന്നതാണ്.വിവിധ ഓപ്പറേറ്റിങ് സിസ്റ്റമുകള്‍ക്കായി മലയാളത്തില്‍ ലഭ്യമായിരിക്കുന്ന ടൈപ്പിങ് ഉപകരണങ്ങള്‍, അവയോടുകൂടെ ലഭ്യമായിട്ടുള്ള കീബോര്‍ഡുകളുടെ വിശദാംശങ്ങളടക്കം താഴെ വിശദീകരിച്ചിരിക്കുന്നു. ആദ്യം വ്യത്യസ്ത കീബോര്‍ഡുകളെ കുറിച്ച്:
മലയാളം കീബോർഡുകൾ
- റെമിങ്ടൺ: മലയാളം റെമിങ്ടൺ ടൈപ്പ്‌റൈറ്ററിനു് സമാനമായ കീബോർഡ് ലേഔട്ട്.
- ഇൻസ്ക്രിപ്റ്റ്: മലയാളം ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങിനു് സമാനമായ കീബോർഡ് ലേഔട്ട്.
- ട്രാൻസ്‌ലിറ്ററേഷൻ ലാറ്റിൻ ലിപി ഉപയോഗിച്ചു് മലയാളം എഴുതുവാനുള്ള കീബോർഡ്.
ഓപ്പറേറ്റിങ് സിസ്റ്റം
- മൈക്രൊസോഫ്റ്റ് വിന്‍ഡോസ്
- വിന്‍ഡോസ് എക്സ്.പി സര്‍വീസ്‌പാക്ക് എഡിഷന്‍ 2 - ലഭ്യമായിട്ടുള്ള കീബോര്‍ഡുകള്‍: ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ്.
- ഭാഷാഇന്ത്യ.കോം സൈറ്റില്‍ ലഭ്യമായിട്ടുള്ള മലയാളം ഐ.എം.ഇ - ലഭ്യമായിട്ടുള്ള കീബോര്‍ഡുകള്‍: റെമിങ്ടണ്‍, ISO മലയാളം ട്രാന്‍സ്‌ലിറ്ററേഷന്‍.
- മൊഴി കീബോര്‍ഡ്‍ - ലഭ്യമായിട്ടുള്ള കീബോര്‍ഡുകള്‍: മൊഴി ട്രാന്‍സ്‌ലിറ്ററേഷന്‍.
- വാമൊഴി കീബോര്‍ഡ് - ലഭ്യമായിട്ടുള്ള കീബോര്‍ഡുകള്‍: മൊഴി ട്രാന്‍സ്‌ലിറ്ററേഷന്‍.
- ഗ്നു/ലിനക്സ്
- ഗ്നോം (GNOME) മലയാളം കീബോര്‍ഡ് - മലയാളം ഇന്‍സ്ക്രിപ്റ്റ് കീബോര്ഡ്.
- സ്വനലേഖ മലയാളം നിവേശകരീതി - മലയാളം ഫൊണറ്റിക് നിവേശകരീതി
- മൊഴി ട്രാന്‍സ്‌ലിറ്ററേഷന്‍ കീബോര്‍ഡ് - SCIM - KMFL
- വരമൊഴി എഡിറ്റര്‍
- ആപ്പിള്‍ - ഓ.എസ്. ഏക്സ്
- ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ്
- വരമൊഴി എഡിറ്റര്‍ ബൈനറി
മലയാളം യൂണികോഡ് ഫോണ്ടുകൾ
മലയാളം ഭാഷാഉപകരണങ്ങൾ കൃത്യതയോടെ ഉപയോഗിക്കുന്നതിനും മലയാളം ലിപി വായിക്കുന്നതിനും ശരിയായ യൂണികോഡ് മലയാളം ഫോണ്ടുകൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉണ്ടായിരിക്കേണ്ടതുണ്ട്. മിക്കവാറും എല്ലാ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റമുകളും അവയുടെ പുതിയ പതിപ്പുകളിൽ മലയാളം ഫോണ്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കുറേകൂടി മികവുള്ള ഫോണ്ടുകൾ സൗജന്യമായി ലഭ്യമാണു്.- അരുണ യൂണിക്കോഡ് പുതിയ ലിപി ലിനക്സിനും വിൻഡോസിനും മാക്കിനും അനുയോജ്യം
- അഞ്ജലി യൂണികോഡ്, പഴയലിപി ഫോണ്ട്
- രചന യൂണികോഡ്
- കാർത്തിക
ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുന്ന വിധം
- മൈക്രൊസോഫ്റ്റ് വിൻഡോസ് - വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റമുകളിൽ ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് താരതമ്യേനെ എളുപ്പമാണു്. ഡൗൺലോഡ് ചെയ്തെടുത്ത ഫോണ്ടുകൾ വിൻഡോസിന്റെ Font folder ലേക്ക് നീക്കിയാൽ മാത്രം മതിയാകും.
- ഗ്നു/ലിനക്സ് - സോഫ്റ്റ്‌വെയർ ദാതാക്കൾക്കനുസൃതമായി ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റമുകളിൽ ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുന്ന വിധം വ്യത്യാസപ്പെട്ടിരിക്കുന്നു. Debian ലിനക്സിൽ സഹായത്തിനു് ഈ ലിങ്ക് ശ്രദ്ധിക്കുക - http://linux-n-malayalam.blogspot.com/2005/06/installing-varamozhi-malayalam-fonts.html
- ലിനക്‌സ് അടിസ്ഥാനമാക്കിയ പ്രശസ്ത ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ഉബുണ്ടുവിൽ ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുന്നത് വളരെ എളുപ്പമാണു്. ഫോണ്ടിൽ ക്ലക്ക് ചെയ്യുമ്പോൾ വരുന്ന ഇൻസ്റ്റാൾ മെനു അമർത്തിയാൽ മാത്രം മതി
No comments:
Post a Comment