Ind disable
Showing posts with label How to make money online?. Show all posts
Showing posts with label How to make money online?. Show all posts

Sunday, 7 April 2013

ഗൂഗിൾ ആഡ്സെൻസിലൂടെ പണം സമ്പാദിക്കാം

                                          

    ഗൂഗിൾ ആഡ്സെൻസിലൂടെ പണം  സമ്പാദിക്കാം
നിങ്ങൾക്കും ഗൂഗിൾ ആഡ്സെൻസ് അക്കൌണ്ട് ഉണ്ടാക്കാം


ഗൂഗിൾ അക്കൌണ്ടിനു വേണ്ട കാര്യങ്ങൾ താഴെ പറയുന്നു

അതിനു മുൻപു എന്റെ ആഡ്സെൻസുള്ള ഒരു ബ്ലോഗ് സന്ദർശിക്കു.. കൂടുതൽ മനസ്സിലാക്കാം

01. മലയാളം ബ്ലോഗുകൾക്കൊ വെബ്സൈറ്റുകൾക്കൊ സാധാരണ നിലയിൽ പരസ്യം അനുവദിക്കാറില്ല്.  അഥവാ അനുവദിച്ചാൽ തന്നെ ആരെങ്കിലും പരാതിപ്പെട്ടാൽ പരസ്യം നഷ്ടമാകും. അതുകൊണ്ട് മലയാളം ബ്ലോഗുമായി ആഡ്സെൻസിനു പോയിട്ട് കാര്യമില്ല..

02. ഗുഗിൾ, വെബ്സൈറ്റ്കളുടെയും ബ്ലൊഗുകളുടേയും നിലവാരം കർശന പരിശോധനയ്കു വിധേയമാക്കിയ ശേഷമാണു ഗൂഗിൾ ആഡ്സെൻസ് അക്കൌണ്ടുകൾ അനുവദിക്കാറുള്ളൂ... കോപ്പി പേസ്റ്റ് ചെയ്ത ഉള്ളടക്കങ്ങൾ ഗൂഗിളിന്റെ പരിശോധനയിൽ തീർച്ചയായും കണ്ടെത്തുകയും അത്തരം സൈറ്റൂകൾ ഗുഗിൾ ഒഴിവാക്കുകയും ചെയ്യും.ഗൂഗിൾ ആഡ്സെൻസ് അക്കൌണ്ട് കിട്ടിയാലും കോപ്പി പേസ്റ്റ് ചെയ്താൽ ഭാവിയിൽ അക്കൌണ്ട് നഷ്ടമാകും. അതുകൊണ്ട് അങ്ങനെ ശ്രമിക്കരുതു.

03. ഉള്ളടക്കത്തിനു ആവശ്യമായ ചിത്രങ്ങൾ കൈവശമില്ല എങ്കിൽ ഇന്റെർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തു അപ് ലോഡ് ചെയ്യുന്നതായിരിക്കും നല്ലതു.അതുപോലെ തന്നെ ഉള്ളടക്കങ്ങൾ സാധാരണപോലെ ടൈപ്പ് ചെയ്ത് കൊടുക്കണം. ചിത്രങ്ങൾ ഡൌൺലോഡ് ചെയ്തു അപ് ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം കോപ്പി റൈറ്റ് ആണു.DMCA കോപ്പി റൈറ്റ് ഉള്ള ഒരു ചിത്രം മതി നിങ്ങളുടേ പരസ്യം നഷ്ടമാക്കാൻ. അതുകൊണ്ട് ചിത്രങ്ങൾ എടുക്കുന്ന വെബ്സൈറ്റുകൾ പൂർണമായും പരിശോധിച്ചു DMCA കോപ്പി റൈറ്റ്  ഇല്ല എങ്കിൽ മാത്രമേ  ചിത്രങ്ങൾ ഡൌൺലോഡ് ചെയ്തു അപ് ലോഡ് ചെയ്യാൻ പാടൊള്ളൂ...

04 ബ്ലൊഗിലൊ വെബ്സൈറ്റിലൂടയോ നമുക്ക് പരസ്യത്തിനപേക്ഷിക്കാം വെബ്സൈറ്റിലൂടെ കൂടുതൽ വരുമാനം ഉണ്ടാകുമെങ്കിലും തുടക്കാകാർക്കു ഗൂഗിളിന്റെ BLOGGER തന്നെ ആയിരിക്കും നല്ലതു. ഗൂഗിൾ ആഡ്സെൻസ് കിട്ടാനുള്ള എളുപ്പ വഴിയും ഇതു തന്നെ ആണ്.

05  ഗൂഗിൾ ആഡ്സെൻസ് കിട്ടണമെങ്കിൽ ഏറ്റവും കുറഞ്ഞതു ആറ് മാസം കാത്തിരിക്കേണ്ടി വരും.ഈ ആറുമാസവും എല്ലാദിവസവും ക്യത്യമായി ഒരു പോസ്റ്റ് എങ്കിലും ഉണ്ടായിരിക്കണം.

06.ഉള്ളടക്കം ക്യത്യമായി  അടുക്കി തരം തിരിച്ച് വേണം പോസ്റ്റ് ചെയ്യുവാൻ. കൂടുതൽ കാര്യങ്ങൾ ഉള്ളടക്കത്തിൽ ഉണ്ടെങ്കിൽ കൂടുതൽ വരുമാനം പ്രതീക്ഷിക്കാം...

07 ഗൂഗിൾ ആഡ്സെൻസിനു അപേക്ഷിക്കുന്നതിനു മുൻപു എല്ലകാര്യങ്ങളും പൂർത്തിയായൊ എന്നു പരിശോധിക്കണം.

08. ഗൂഗിൾ ആഡ്സെൻസിനു അപേക്ഷിക്കുന്നതിനു മുൻപു ബ്ലോഗിൽ/ വെബ്സൈറ്റിൽ സൈറ്റിനെ കുറിച്ചു ഒരു PRIVACY POLICY ചേർത്തിരിക്കണം

09 ഗൂഗിൾ ആഡ്സെൻസിനു അപേക്ഷിക്കുന്നതിനു മുൻപു ബ്ലോഗിൽ/ വെബ്സൈറ്റിൽ സൈറ്റിന്റെ ഒരു SITE MAP കൊടുക്കുന്നതു നല്ലതാണു.

10. ഒരു പ്രാവശ്യം ഗൂഗിൾ ആഡ്സെൻസ് കിട്ടിയാൽ മുകളിൽ പറഞ്ഞ എല്ല നിർദ്ദേശങ്ങളും പാലിക്കുന്ന എത്ര ബ്ലൊഗിൽ വേണമെങ്കിലും നിങ്ങളുടെ പരസ്യം പ്രദർശിപ്പിച്ച് കൂടുതൽ വരുമാനൊ ഉണ്ടാക്കാനാകും

എന്താണു ഗൂഗിൾ ആഡ്സെൻസ്

വെബ്സൈറ്റുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു ഗൂഗിൾ സേവനമാണ് ഗൂഗിൾ ആഡ്സെൻസ് (Google Adsense). ലോകവ്യാപകമായി ഏറ്റവും അധികം വെബ്സൈറ്റുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് ഗൂഗിൾ ആഡ്സെൻസ് സേവനം ഉപയോഗപ്പെടുത്തിയാണ്. ഈ നിലയിൽ പരിഗണിച്ചാൽ ലോകത്തിലെ ഏറ്റവും വലിയ പരസ്യ കമ്പനി ആണ് ഗൂഗിൾ എന്ന് പറയാം. ഗൂഗിളിന്റെ വരുമാനത്തിന്റെ നല്ലൊരു ശതമാനം സംഭാവന ചെയ്യുന്നത്‌ ഗൂഗിൾ ആഡ്സെൻസ് ആണ്.



എങ്ങനെ ആണ് ഗൂഗിൾ ആഡ്സെൻസ് പ്രവർത്തിക്കുന്നതു? 


ഗൂഗിൾ ആഡ്സെൻസ് യഥാർത്ഥത്തിൽ ഒരു ഇടനിലക്കാരനായി വർത്തിക്കുന്നു. ഗൂഗിൾ ആഡ്സെൻസ് അംഗത്വം നേടിയെടുത്താൽ മാനദണ്ഡങ്ങൾക്ക് വിധേയമായി ഏതൊരു വെബ് സൈറ്റിലും പരസ്യങ്ങൾ പ്രദർശിപ്പിക്കുവാനും അതിലൂടെ വരുമാനം നേടുവാനും സാധിക്കും. ഒരിക്കലും യഥാർത്ഥ പരസ്യ ദാതാവുമായി ബന്ധപെടേണ്ടി വരുന്നില്ല. ഗൂഗിൾ ആഡ്സെൻസ് അംഗത്വം നേടുവാൻ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ആ സമയത്ത് ഒരു വെബ്‌ വിലാസം സമർപ്പിക്കേണ്ടതുണ്ട്. ആ വെബ്സൈറ്റ് ഗൂഗിൾ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അതിനു ശേഷം ഏതാനും ദിവസങ്ങൾക്കകം ഒരു മറുപടി ലഭിക്കും. മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെങ്കിൽ അംഗത്വം ലഭിക്കും. അല്ലാത്ത പക്ഷം തള്ളിക്കളയും.
അംഗത്വം ലഭിച്ചു കഴിഞ്ഞാൽ ഗൂഗിൾ ആഡ്സെൻസ് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്തു അനുയോജ്യമായ വലുപ്പത്തിലുള്ള പരസ്യ ഫലകങ്ങൾ തെരഞ്ഞെടുക്കാം. തെരെഞ്ഞെടുത്ത ഫലകമനുസരിച്ച് ഉടൻ തന്നെ ഒരു ജാവാസ്ക്രിപ്റ്റ് കോഡ് ലഭിക്കും. ഈ കോഡ് വെബ്‌പേജുകളിൽ ഉപയോഗിച്ചാൽ ആ പേജുകളിലെ ഉള്ളടക്കതിനു അനുയോജ്യമായ പരസ്യങ്ങൾ പ്രദർശിപ്പിക്കപെടും. ഉദാഹരണമായി വെബ്സൈറ്റിലെ ഉള്ളടക്കം കാറുകളുമായി ബന്ധപ്പെട്ടതാണെങ്കിൽ പരസ്യങ്ങളും കാറുകളോട് ബന്ധപ്പെട്ടവ ആയിരിക്കും. ഈ പരസ്യങ്ങളിൽ സന്ദർശകർ ക്ലിക്ക് ചെയ്താൽ അതിൽ നിന്നും ഗൂഗിളിന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ആഡ്‌സെൻസ് ഉടമസ്ഥന് ലഭിക്കും. ഓരോ പരസ്യത്തിനും ലഭിക്കുന്ന വരുമാനം വ്യത്യസ്തമായിരിക്കും. ഒരു പരസ്യത്തിൽ നിന്നുള്ള വരുമാനം വിവിധ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. വെബ്സൈറ്റിന്റെ ഉള്ളടക്കം, സന്ദർശകന്റെ പ്രദേശം, സമയം, വെബ്സൈറ്റിന്റെ മൊത്തം ഗതാഗതം തുടങ്ങി നിരവധി കാര്യങ്ങൾ വരുമാന നിർണയത്തെ സ്വാധീനിക്കും. പരസ്യങ്ങളിൽ നിന്നുള്ള വരുമാനം നിരീക്ഷിക്കുവാൻ ഗൂഗിൾ ആഡ്സെൻസ് വെബ്സൈറ്റിൽ സൗകര്യം ഉണ്ട്. ഈ വരുമാനം ഒരു നിശ്ചിത തുകയിൽ എത്തിയാൽ അത് പിൻവലിക്കാം.

 ഗൂഗിൾ ആഡ്സെൻസ് നിബന്ധനകൾ


വെബ്സൈറ്റിലെ ഉള്ളടക്കം ഗൂഗിൾ നിഷ്കർഷിക്കുന്ന ഭാഷകളിൽ ഉൾപെടുന്നതാകണം.
പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുവാൻ സന്ദർശകരെ പ്രേരിപ്പിക്കുവാൻ പാടില്ല.
വെബ്സൈറ്റിലെ ഉള്ളടക്കം വേറൊരു വെബ്സൈറ്റിൽ നിന്നും പകർത്തിയത്‌ ആകാൻ പാടില്ല.
ഉള്ളടക്കത്തിൽ അശ്ലീലം പാടില്ല

പയ്യെ തിന്നാല്‍ പനയും തിന്നാം

നല്ല ക്ഷമയും കുറച്ചു ഇംഗ്ലീഷും ദിവസവും 15 മിനിറ്റ് ഇതില്‍ ജോലി ചെയ്യാന്‍ ഉള്ള താത്പര്യവും ഉണ്ടെങ്കില്‍ നിങ്ങള്‍കും  സമ്പാദിക്കാം പണം ഇന്റെര്‍നെറ്റിലൂടെ

സൈറ്റ്ന്‍റെ പേര് ആണ് നിയോബക്സ്... ഇത് ഒരു ആഡ് ക്ലിക്കിംഗ് സൈറ്റ് ആണ്.. Paid to Click വ്യവസായത്തില്‍ 5 സ്റ്റാര്‍ Rating ഉള്ള സൈറ്റ് ആണ് നിയോബക്സ് ... നിങ്ങള്‍ ചെയ്യേണ്ടത് ദിവസവും 5 മുതല്‍ 10 മിനിറ്റ് വരെ തന്നിട്ടുള്ള പരസ്യങ്ങള്‍ കാണാന്‍ ചിലവഴിക്കുക.. അത്രമാത്രം...

                           എങ്ങനെ നിയോബക്സില്‍ ജോയിന്‍ ചെയ്യാം..... ?                                        
  • ആദ്യം ഇവിടെക്ലിക്ക്ചെയ്യുക. പിന്നീടു രജിസ്റ്റര്‍ എന്ന ടാബ് ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിവരങ്ങള്‍ ടൈപ്പ് ചെയ്യുക...
  • Paypal /Payza ഇമെയില്‍ എന്ന സ്ഥലത്ത് നിങ്ങള്‍ ഏതു ഇമെയില്‍ ഐ ഡി ആണോ തൊട്ടു മുകളില്‍ (ഇമെയില്‍ എന്ന ഭാഗത്ത്‌ ) കൊടുത്തത് അത് തന്നെ നല്‍കുക...
  • ഇതിനു ശേഷം നിങ്ങളുടെ മെയില്‍ അക്കൗണ്ട്‌ തുറക്കുക. നിങ്ങള്‍ക്ക് ഒരു verification മെയില്‍ വന്നിട്ടുണ്ടാകും (ഇന്‍ബോക്സില്‍ ഇല്ലെങ്കില്‍ സ്പാം/ജങ്ക് ഫോള്‍ഡര്‍ നോക്കുക.). അതില്‍ ഉള്ള verification കോഡ് കോപ്പി ചെയ്തു  പേസ്റ്റ് ചെയ്യുക , 
  • ഇത്രയും ചെയ്തു കഴിഞ്ഞു registration ഫിനിഷ് ചെയ്യുക. 
  • നിയൊബക്സ് വഴി എങ്ങനെ കാശ് ഉണ്ടാക്കാം?

    3 വഴികളിലൂടെ നമുക്ക് നിയൊബക്സിലൂദെ കാശ് ഉണ്ടാക്കാം


    1.പരസ്യം കാണുന്നത് വഴി....

    • നിയോബക്സില്‍ ലോഗിന്‍ ചെയ്യുക 
    • വ്യൂ advertisement ക്ലിക്ക് ചെയ്യുക,
    • ഓറഞ്ച് കളറില്‍ ഉള്ള ബോക്സില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു ചുവന്ന ഡോട്ട് വരും, അതില്‍ ക്ലിക്ക് ചെയ്യുക 
    • അപ്പോള്‍ ഒരു പുതിയ ടാബ് തുറക്കപെടും. അതിന്‍റെ താഴെ ലോഡ് ആകുന്നതു നിങ്ങള്‍ക്ക് കാണാം. യെല്ലോ കളര്‍ മാറി ഗ്രീന്‍ ആക്കുന്നത് വരെ വെയിറ്റ് ചെയ്യുക. ഇതിനു മാക്സിമം 5-7 സെക്കന്റ്‌എടുക്കും. 
    • ഇത്രയും കഴിഞ്ഞാല്‍ ആ ടാബ് ക്ലോസ് ചെയ്യുക. എന്നിട്ട് ബാക്കി ഉള്ള ആട്സും ഇതുപോലെ ക്ലിക്കുക.

    _______________________________________________________


    2.നിങ്ങളുടെ കൂട്ടുകാരെ നിയൊബക്സിലെക്കു ക്ഷണിക്കുന്നത് വഴി ...

    • നിങ്ങളുടെ കൂട്ടുകാരെ ക്ഷണിക്കുവാന്‍ Refferal ലിങ്ക് ഉപയോഗിക്കുക ...
    • facebook ലൂടെയും ഈമെയിലില്‍ കൂടിയും നിങ്ങളുടെ കൂട്ടുകാരെ ഇതിലേക്ക് ക്ഷണിക്കുക. അവര്‍ നിങ്ങളുടെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അവര്‍ നിങ്ങളുടെ ഡയറക്റ്റ് റെഫ്ഫെരല്‌ ആകുന്നു. അവര്‍ ആട്സില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് കമ്മിഷന്‍ ലഭിക്കും. 


    ഒരു പ്രധാന കാര്യം : നിയോബക്സില്‍ രജിസ്റ്റര്‍ ചെയ്തു കുറഞ്ഞത്‌ 15 ദിവസവും, 100 ആട്സ് ക്ലിക്കിങ്ങും കഴിഞ്ഞിരിക്കണം എങ്കില്‍ മാത്രമേ  ഇത് ഉപയോഗിക്കാവൂ.. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് കിട്ടുന്ന രേഫ്ഫെരല്‍ നിങ്ങള്‍ക്ക് വരില്ല..


    3.വാടകയ്ക്ക് ആളെ നിര്‍ത്തുന്നത് വഴി ...
    • ഇത് ഒരു നല്ല ഐഡിയ ആണ്.. ഡയറക്റ്റ് റെഫ്ഫെരല്‌ ഇല്ലാത്തവര്‍ക്കും ഉള്ളവര്‍ക്കും ആളെ വാങ്ങാം..
    • നിങ്ങള്‍ക്ക് നിയോബക്സില്‍ കിട്ടിയ പണം ഉപയോഗിച്ച് rented refferals നെ വാങ്ങാം.
    • നിയോബക്സില്‍ മെംബേര്‍സ് അവരുടെ പണം വര്‍ധിപ്പികാന്‍ ചെയ്യുന്ന മോസ്റ്റ്‌ പോപ്പുലര്‍ method ആണ് ഇത്..
    • rent refferals നെ കിട്ടാന്‍ ആദ്യം നിങ്ങളുടെ യൂസര്‍ നെയിമില്‍ ക്ലിക്ക് ചെയ്യുക എന്നിട്ട് refferals ഇല്‍ ക്ലിക്ക് ചെയ്യുക.
    • നിങ്ങള്‍ക്ക് ആവശ്യം ഉള്ള അത്ര പേരെ സെലക്ട്‌ ചെയ്യുക എന്നിട്ട് yes കൊടുക്കുക.
    • ഇനി നിങ്ങള്‍ക്ക് refferals ക്ലിക്ക് ചെയ്യുന്നതിന്റെ പണവും കിട്ടും..
    • നിങ്ങളുടെ refferals നെ കാണാന്‍ നിങ്ങളുടെ നിയൊബക്സ് പേജ് ന്‍റെ മുകളില്‍ വലത്തേ മൂലയ്ക്ക് ഇരിക്കുന്ന മഞ്ഞതൊപ്പികാരനെ ക്ലിക്ക് ചെയ്യുക.





    ഒരു പ്രധാന കാര്യം കൂടി.... നിങ്ങള്‍ എല്ലാദിവസവും ഓറഞ്ച് കളറില്‍ ഉള്ള ആട്സ് ക്ലിക്ക് ചെയ്തിരിക്കണം അല്ലാത്ത പക്ഷം നിങ്ങളുടെ Direct Refferals  ഉം  Rented Refferalsഉം ക്ലിക്ക് ചെയ്യുന്നതിന്‍റെ കമ്മിഷന്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കില്ല...



    എങ്ങനെ പണം പിന്‍വലിക്കാം??


    നിയോബക്സില്‍ സമ്പാദിച്ച പണം Paypal / Payza വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട്‌ ഇലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം.. നിയൊബക്സ് ആദ്യം Paypal / Payza അക്കൗണ്ട്‌ ഇലേക്ക് അയക്കുന്നു. അവിടെ നിന്ന് നിങ്ങള്‍ക്കു നിങ്ങളുടെ  ബാങ്ക് അക്കൗണ്ട്‌ ഇലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം.നിങ്ങള്‍ക്ക് Paypal / Payza അക്കൗണ്ട്‌ ഇല്ലെങ്കില്‍ www.paypal.com / www.payza.org ഇവയില്‍ ഏതെങ്കിലും ഒന്നില്‍ കേറി രജിസ്റ്റര്‍ ചെയ്യുക ഇത് ഫ്രീ സര്‍വീസ് ആണ്..Paypal / Payza എന്ന് പറയുന്നത് ഒരു ഓണ്‍ലൈന്‍ ബാങ്ക് പോലെ ആണ് ഇവിടെ നിങ്ങള്‍ക്ക് പണം അയക്കാനും പിന്‍വലിക്കാനും സാധിക്കും..