Ind disable
Showing posts with label ബ്ലോഗറിവുകള്‍. Show all posts
Showing posts with label ബ്ലോഗറിവുകള്‍. Show all posts

Saturday, 16 March 2013

ബ്ലോഗെഴുത്തിന്റെ സാങ്കേതികം

ലയാളത്തില്‍ ലേഖനങ്ങള്‍ എഴുതുന്നതിന്‌ യൂണികോഡ് ഫോറം നിര്‍ദ്ദേശിച്ചിരിക്കുന്ന എന്‍‌കോഡിങ്‍‍ രീതിയില്‍ മലയാളം ഉപയോഗിക്കുന്ന ഏത് സോഫ്റ്റ്‌വെയറും ഉപയോഗിക്കാവുന്നതാണു്. ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ഇന്‍ബില്‍റ്റ് ടൂള്‍ ഉപയോഗിച്ച് വേറെ ഒരു ബാഹ്യ ഉപകരണങ്ങളുടേയും സഹായമില്ലാതെ മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററില്‍ ലേഖനം തയ്യാറാക്കി,പേസ്റ്റ് ചെയ്തു് ആവശ്യമുള്ളഫോര്‍മാറ്റുകള്‍ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം. ഉദാഹരണം: വരമൊഴി.നിങ്ങള്‍ഉപയോഗിക്കുന്ന ബ്രൌസറിലേക്ക് നേരിട്ട് മലയാളം എഴുതുവാന്‍ സൌകര്യം തരുന്ന ഐ.എം.ഇ. (Input Method Editor) എന്ന വിഭാഗത്തില്‍ പെടുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചും ലേഖങ്ങള്‍ എഴുതുവാനും, എഡിറ്റ് ചെയ്യുവാനും സാധിക്കുന്നതാണു്. ഉദാ: കീമാന്‍
  • മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ഉപയോഗിച്ചും മലയാളം ടൈപ്പു ചെയ്യാവുന്നതാണ്‌.
ഐ.എം.ഇ ഉള്‍പ്പെടെ മറ്റു് ഭാഷാഉപകരണങ്ങളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന ലിപിമാറ്റസമ്പ്രദായത്തെക്കുറിച്ചും (ട്രാന്‍സ്‌ലിറ്ററേഷന്‍ ) ഉപഭോക്താക്കള്‍ക്ക് എളുപ്പം ലഭ്യമായിട്ടുള്ള സോഫ്റ്റ്‌വെയറുകളെ കുറിച്ചും ഈ ലേഖനം ചര്‍ച്ച ചെയ്യുന്നു.

ലിപിമാറ്റം | Transliteration, ഇംഗ്ലീഷ് കീബോര്‍ഡിലെ ചിഹ്നങ്ങളും അക്ഷരങ്ങളും ഉപയോഗിച്ച് ഇംഗ്ലീഷിതര ഭാഷ എഴുതുന്ന രീതിയെ ലിപിമാറ്റം എന്ന് ചുരുക്കിപ്പറയാം.

ഒരു ഉദാഹരണം, മൊഴി ട്രാന്‍സ്‌ലിറ്ററേഷന്‍ ഉപയോഗിച്ചുള്ളത്:
  • kaakka --> കാക്ക
  • hr^dayam --> ഹൃദയം
  • santhAnagOpAlam --> സന്താനഗോപാലം
  • prathyayaSaasthram --> പ്രത്യയശാസ്ത്രം
  • rathham --> രഥം
  • manaHpoorvam --> മനഃപൂര്‍വം
  • kashTam--> കഷ്ടം
  • kushTham --> കുഷ്ഠം
  • mUDhan --> മൂഢന്‍
  • paThanam -->പഠനം
ചില അക്ഷരങ്ങള്‍ മനഃപൂര്‍വം ഇംഗ്ലീഷ് "വലിയ" അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക.
ഇനി ഉപഭോക്താക്കള്‍ക്ക് എളുപ്പം ഉപയോഗിക്കുവാന്‍ കഴിഞ്ഞേക്കാവുന്ന ചില ലിപിമാറ്റ രീതികളെ കുറിച്ച് പറയാം. ഇംഗ്ലീഷ് കീബോര്‍ഡിലെ അക്ഷരങ്ങള്‍ ലിപിമാറ്റം ചെയ്യപ്പെടേണ്ട ഭാഷയിലെ അക്ഷരങ്ങളുമായി എങ്ങിനെ ബന്ധപ്പെടുത്തിയിരിക്കുന്നു എന്നതടിസ്ഥാനമാക്കി നമുക്ക് ലഭ്യമായ ലിപിമാറ്റസമ്പ്രദയങ്ങളെ പലതായി തരം തിരിക്കാം.

മൊഴി ലിപിമാറ്റം

വരമൊഴി എഡിറ്ററില്‍ ഉപയോഗിച്ചിരിക്കുന്ന ലിപിമാറ്റ സമ്പ്രദായം മലയാളം അക്ഷരങ്ങളെ ലാറ്റിന്‍ ലിപിയില്‍ എങ്ങിനെ  വിന്യസിച്ചിരിക്കുന്നു എന്നതറിയുവാന്‍ ഈ ലിങ്ക് ശ്രദ്ധിക്കുക‌‌‌‌‌‌‌‌‌‌‌‌‌:‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌--> ‌‌‌‌‌‌‌‌‌-വരമൊഴി ലിപിമാറ്റ പരാമര്‍ശം

സ്വരസൂചക ലിപിമാറ്റം ‍| Phonetic transliteration

ഏതെങ്കിലും സംസാരഭാഷയെ എപ്രകാരം ഇംഗ്ലീഷ് അക്ഷരമാലകൊണ്ട് എഴുതിക്കാണിക്കുന്നുവോ അപ്രകാരം എഴുതി ലിപിമാറ്റം സാധിച്ചെടുക്കുന്നതാണ് സ്വരസൂചക ലിപിമാറ്റം (ഫൊണറ്റിക് ട്രാന്‍സ്‌ലിറ്ററേഷന്‍). പലപ്പോഴും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കപ്പെടുന്ന ഇത്തരം സമ്പ്രദായങ്ങള്‍ക്ക് തമ്മില്‍ പ്രകടമായ ചേര്‍ച്ചക്കുറവ് ദൃശ്യമാകാറുണ്ട്.

ടെക്‌സ്റ്റ് എഡിറ്റര്‍

വരമൊഴി

മൊഴി ലിപിമാറ്റ സമ്പ്രദായം ഉപയോഗിച്ച് മലയാളം എഴുതുവാനും, ടെക്സ്റ്റ് സേവ് ചെയ്ത് എഡിറ്റ് ചെയ്യുവാനും സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണു് വരമൊഴി എഡിറ്റര്‍. ഗ്നു ലൈസന്‍സ് അധിഷ്ഠിതമായ ഈ സോഫ്റ്റ്‌വെയര്‍ http://varamozhi.sourceforge.net എന്ന വെബ് വിലാസത്തില്‍ സൗജന്യമായി ലഭ്യമാണ്‌.

ടൈപ്പിങ് ഉപകരണങ്ങള്‍ | ഐ.എം.ഇ