Ind disable
Showing posts with label അറിവുകളുണ്ടായിരിക്കണം. Show all posts
Showing posts with label അറിവുകളുണ്ടായിരിക്കണം. Show all posts

Wednesday, 10 April 2013

ഗൂഗിൾ നിങ്ങളുടെ സ്വകാര്യതയിൽ എത്തിനോക്കുന്നു


ഇന്റർനെറ്റിനെ ഇന്നു കാണുന്ന രീതിയിലും, രൂപത്തിലും, ഭാവത്തിലും ആക്കിയെടുത്തതിൽ മുഖ്യ പങ്കു വഹിച്ചതു ഗൂഗിൾ ആണെന്നു പറയാതെ വയ്യ. ഇന്റർനെറ്റ് സേർച്ച് നടത്തുന്നവരിൽ 90 % പേരും ഉപയോഗിക്കുന്നതു ഗൂഗിൾ ആണെന്നും, ഇ-മെയിൽ ഉപയോക്താക്കളിൽ 25% പേർ ജി-മെയിൽ ഉപയോഗിക്കുന്നു എന്നും പറയുമ്പോൾ ഗൂഗിളിനു ഇന്റർനെറ്റിൽ ഉള്ള സ്വാധീനം മനസിലാക്കാമല്ലോ. ‘ ഗൂഗിൾ ഉപയോക്താക്കളിൽ 70% പേർ ഗൂഗിൾ എടുക്കുന്നതു അവരുടെ ഇന്റർനെറ്റ് കണക്ടിവിറ്റി പരിശോധിക്കാനാണ് ‘ എന്ന പ്രസ്താവനയിൽ അല്പം അതിശയോക്തി കലർന്നിട്ടുണ്ടെങ്കിലും, ഗൂഗിളിനു ഇന്റർനെറ്റ് ലോകത്തു ഉള്ള സ്വീകാര്യതയും, വിശ്വാസ്യതയും ആണു അതു കാണിക്കുന്നതു. ഇത്രയേറെ പ്രചാരമുള്ള ഗൂഗിൾ വ്യക്തികളുടെ സ്വകാര്യ വിവരങ്ങളിലേക്കു എത്തിനോക്കുന്നു എന്നത് ഗൌരവമായി കാണേണ്ട വിഷയം തന്നെയാണ്.
നിങ്ങൾ അടുത്ത കാലത്ത് ഗൂഗിൾ സേർച്ച്, ജി-മെയിൽ എന്നിവ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ സ്ക്രീനിന്റെ വലതു മുകൾഭാഗത്ത് ഒരു സന്ദേശം പ്രത്യക്ഷപ്പെടുന്നതു കണ്ടിട്ടുണ്ടാകും. എന്തിനു വെറുതെ അതു വായിച്ചു സമയം കളയണം എന്നോർത്ത് നമ്മളെല്ലാവരും അതു നിരാകരിക്കുകയും ചെയ്തിട്ടുണ്ടാകും. തങ്ങളുടെ പുതിയ സ്വകാര്യ നയം സംബന്ധിച്ചുള്ള ഗൂഗിളിന്റെ അറിയിപ്പായിരുന്നു അതു. അതായതു നമ്മളെ സംബന്ധിക്കുന്ന ഏതൊരു വിവരവും വാണിജ്യപരമായ ആവശ്യങ്ങൾക്കു ഉപയോഗിക്കാൻ ഗൂഗിളിനു സമ്മതപത്രം എഴുതി കൊടുത്തിട്ടാണു നമ്മളോരുത്തരും ഇന്റർനെറ്റ് ഉപയോഗിക്കുന്നതു എന്നു സാരം.
എങ്ങനെയാണ് ഗൂഗിളിനു നിങ്ങളുടെ വിവരങ്ങൾ ലഭിക്കുന്നതു എന്നു ചോദിച്ചാൽ, നിങ്ങൾ ഗൂഗിൾ അക്കൌണ്ട് എടുക്കാൻ നൽകുന്ന വിവരങ്ങൾ മുതൽ നിങ്ങൾ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ ഡിജിറ്റൽ ഫുട്ട്പ്രിന്റ് വരെ ഉപയോഗപ്പെടുത്തി എവിടെനിന്നുമാകാം. നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, സ്ഥലം, സംസാരഭാഷ, ഇന്റർനെറ്റ് എടുക്കാൻ ഉപയോഗിക്കുന്ന ഉപകരണം, അതിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം, ബ്രൌസർ, അതിന്റെ വെർഷൻ, സിസ്റ്റത്തിൽ ഉപയോഗിക്കുന്ന മറ്റ് ആപ്ലിക്കേഷനുകൾ, സ്ഥിരമായി സന്ദർശിക്കുന്ന വെബ് സൈറ്റുകൾ, നടത്തുന്ന സേർച്ചുകൾ, ക്ലിക് ചെയ്യുന്ന ലിങ്കുകൾ,  മൊബൈലിലേക്കു വരുന്ന കാളുകൽ, സന്ദേശങ്ങൾ തുടങ്ങി നിങ്ങളെ സംബന്ധിക്കുന്ന ഒരുമാതിരി എല്ലാ വിവരങ്ങളും ഗൂഗിൾ ശേഖരിക്കുകയും, ഉപയോഗിക്കുകയും ചെയ്യും.
ഒരു സാധാരണ വ്യക്തിയെ സംബധിച്ചിടത്തോളം ഈ വിവരങ്ങൾ അത്ര പ്രസക്തമല്ല എന്നു തോന്നിയേക്കാം, എന്നാൽ ആ വ്യക്തി ഒരു കമ്പനി മാനേജറോ, സാമൂഹിക പ്രവർത്തകനോ, ഒരു സർക്കാർ ജീവനക്കാരനോ, മന്ത്രിയോ, ഒരു ശാസ്ത്രഞ്ജനോ, ഒരു പ്രതിരോധ സേനാംഗമോ ആകുമ്പോൾ ഈ ശേഖരിക്കുന്ന വിവരങ്ങൾക്കു വെറൊരു മാനം കൈവരുന്നു. ഒരു പക്ഷേ രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന തരത്തിൽ കാര്യങ്ങൾ എത്തിയെക്കാം. ഇതിൽ നിന്നു രക്ഷനേടാൻ ഗൂഗിൾ ഉപദേശിക്കുന്ന മാർഗ്ഗം ‘ ഗൂഗിൾ സേവനങ്ങൾ ഉപയോഗിക്കുന്നതു അവസാനിപ്പിക്കൂ ‘ എന്നാണ് !!
നിങ്ങൾക്കു നൽകുന്ന ഗൂഗിൾ സേവനത്തിന്റെ ഗുണനിലവാരം ഉയർത്താനാണ് ഇങ്ങനെ സ്വകാര്യവിവരങ്ങൾ ശേഖരിക്കുന്നതെന്നാണ് ഗൂഗിളിന്റെ വാദം. അതായതു ഒരേ കാര്യം തന്നെ നമ്മൾ ഓരോരുത്തരും സേർച്ച് ചെയ്യുമ്പോൾ വ്യത്യസ്തമായ വിവരങ്ങളാണ് ലഭിക്കുക എന്നു സാരം. എന്തു പറഞ്ഞാലും, ഗൂഗിളിന്റെ പ്രധാന വരുമാന മാർഗ്ഗമായ ആഡ് സെൻസിന്റെ പ്രചാരം വർദ്ധിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നു വളരെ വ്യക്തമാണ്. ഒരു പക്ഷേ മെച്ചപ്പെട്ട സേവനം നമുക്കു ലഭ്യമാവുകയും ചെയ്തേക്കാം. എന്നിരുന്നാലും നമ്മുടെ സ്വകാര്യ വിവരങ്ങളുടെ അവകാശം ഒരു കുത്തക കമ്പനിക്കു കൈമാറുന്നതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
ഗതാഗതം നിയന്ത്രിക്കാൻ തിരക്കേറിയ കവലകളിൽ നിരീക്ഷണ ക്യാമറകൾ വക്കുന്നതു നമുക്കു ന്യായീകരിക്കാം, എന്നാൽ അതേ നിരീക്ഷണ ക്യാമറകൾ നിങ്ങളെ പാടത്തും, പറമ്പിലും, വീട്ടിലും എന്തിനു, കിടപ്പുമുറിയിൽ വരെ പിന്തുടർന്നാലോ??

Sunday, 7 April 2013

USEFUL AND HANDY USES OF SALT !!!!


1. If you drop a whole egg on the floor, pour salt all over the egg, let it sit for awhile, then use dustpan, the egg will come right up, without all that mess.

2. Soak stained hankies in salt water before washing.

3. Sprinkle salt on your shelves to keep ants away.

4. Soak fish in salt water before descaling; the scales will come off easier.

5. Put a few grains of rice in your saltshaker for easier pouring.

6. Add salt to green salads to prevent wilting.

7. Test the freshness of eggs in a cup of salt water; fresh eggs sink;bad ones float.

8. Add a little salt to your boiling water when cooking eggs; a cracked egg will stay in its shell this way.

9. A tiny pinch of salt with egg whites makes them beat up fluffier.

10. Soak wrinkled apples in a mildly salted water solution to perk them up.

11. Rub salt on your pancake griddle and your flapjacks won't stick.

12. Soak toothbrushes in salt water before you first use them; they will last longer.

13. Use salt to clean your discolored coffee pot.

14. Mix salt with turpentine to whiten you bathtub and toilet bowl.

Friday, 5 April 2013

ഐക്യ കേരളത്തിലെ ആദ്യ മന്ത്രിസഭ

ഐക്യ കേരളത്തിലെ ആദ്യ മന്ത്രിസഭയ്ക്ക്‌ 56 വയസ്‌. ഏപ്രില്‍ 5 1957 മുതല്‍ ജുലൈ 31 1959 വരെ. ഏഷ്യയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ്‌ മന്ത്രിസഭ എന്ന ഘ്യാതിയും ഈ മന്ത്രിസഭയ്ക്കാണ്‌. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിലെ അംഗങ്ങള്‍: ടി.എ. മജീദ്‌, വി.ആര്‍. കൃഷ്ണൈയ്യര്‍, കെ.പി. ഗോപാലന്‍, ടി.വി. തോമസ്‌, ഡോ. എ.ആര്‍ മേനൊന്‍, ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌, സി. അച്യുതമേനോന്‍, കെ.ആര്‍. ഗൗരി, ജോസഫ്‌ മുണ്ടശ്ശേരി,കെ.സി. ജോര്‍ജ്ജ്‌, പി.കെ. ചാത്തന്‍. 

Monday, 25 March 2013

അറിവുകളുണ്ടായിരിക്കണം

യൗവ്വനം പകരാന്‍ സോമലത

ചെറുപ്പം കാത്തു സൂക്ഷിക്കണമെങ്കില്‍ സോമലതയുടെ രസം സേവിച്ചാല്‍ മതി .നിത്യയൗവ്വനവും സൗന്ദര്യവും നിലനിര്‍ത്താന്‍ ഗന്ധര്‍വ്വന്മാര്‍ സേവിച്ചിരുന്നത് സോമലതയുടെ രസമായിരുന്നത്രെ. 

ദേവന്മാര്‍ അമൃത് ഭക്ഷിക്കുമ്പോള്‍ അറിയാതെ നിലത്ത് വീണ തുള്ളികളാണ് സോമലതയായി പരിണമിച്ചതെന്നാണ് ഐതീഹ്യം. ലതകള്‍ക്കിടയിലെ രാജകുമാരിയായി പരിഗണിച്ച് വരുന്ന സോമലതയുടെ നീര് പാനം ചെയ്ത് മുനിമാര്‍ ആരോഗ്യം സംരക്ഷിച്ചിരുന്നു.

സോമയാഗങ്ങളിലെ പ്രധാന പൂജാവസ്തുവായ സോമലത ഒന്നാന്തരം അണുനാശിനിയും ഉന്മേഷദായിനിയുമാണ്. കല്ലടിക്കോടന്‍ മലനിരകളിലാണ് സോമലത അധികവും കണ്ടു വരുന്നത്. ഏകദേശം രണ്ടു ഡസനിലേറെ ഇനങ്ങളില്‍ സോമലത കണ്ടു വരുന്നു. 

അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ ദിവ്യ വള്ളിയെ അലങ്കാരച്ചെടിയായി വീട്ടുമുറ്റത്ത് വളര്‍ത്താം. ആഴം കുറഞ്ഞതും വിസ്താരമേറിയതും വൃത്താകൃതിയിലുമുള്ള പാത്രങ്ങളിലാണ് സേമലത വളര്‍ത്തേണ്ടത്. 

മണ്‍പാത്രമോ പ്ളാസ്റ്റിക്കോ ഇതിന് ഉപയോഗിക്കാം. വല്ലപ്പോഴും അല്പം വെള്ളം തളിച്ചുകൊടുക്കേണ്ട ആവശ്യമേയുള്ളൂ സോമലതയ്ക്ക്. സൂര്യപ്രകാശം തീരെക്കുറച്ച് മാത്രം ലഭിക്കുന്ന സ്ഥലങ്ങളിലാണ് ഈ ചെടി അധികവും വളരുന്നത്. 

ചെടി പറിച്ചു നടാന്‍ പറ്റിയ സമയം പൗര്‍ണ്ണമിയാണ്. സോമലത വെളുത്ത പക്ഷത്തില്‍ മാത്രമേ വളരുകയുള്ളൂ. ബാക്കിസമയം നിദ്രയിലായിരിക്കും.

Monday, 18 March 2013

സാമൂഹ്യ സൈറ്റുകളില്‍ കൂടുതലും വഞ്ചകര്‍


പിരിയാന്‍ കഴിയാത്ത വിധം അടുത്തു കഴിഞ്ഞ ഫേസ്‌ബുക്ക്‌ ബന്ധത്തിനൊടുവിലാണ്‌ വിവേക്‌ തന്റെ കാമുകി 18 കാരിയല്ല 38 കാരിയാണെന്നും മറ്റൊരാളുടെ ഭാര്യയും രണ്ട്‌ കുട്ടികളുടെ അമ്മയുമാണെന്ന്‌ മനസ്സിലാക്കിയത്‌. ഐടി സ്‌ഥാപനത്തിലെ ജോലിക്കാരിയായി പരിചയപ്പെട്ട യുവതിയുടെ യഥാര്‍ത്ഥ്യം അറിഞ്ഞതോടെ അവന്‍ തകര്‍ന്നുപോയി. ശുഭാന്ത്യം വരേണ്ട മനോഹരമായ പ്രണയകഥ നീണ്ടത്‌ ഒടുവില്‍ ആന്റി ക്‌ളൈമാക്‌സിലേക്ക്‌.
യാഥാര്‍ത്ഥ്യത്തെ സ്‌ക്രീന്‍ കൊണ്ടു മറച്ച ഇത്തരം അനേകം സംഭവങ്ങളാണ്‌ ഫേസ്‌ബുക്ക്‌ ട്വിറ്ററുകള്‍ പോലെയുള്ള സാമൂഹ്യ സൈറ്റുകളില്‍ മുങ്ങിപ്പോകുന്നത്. ആണ്‍ പെണ്‍ വിഭാഗങ്ങളിലെ അനേകം തരളിത ഹൃദയങ്ങള്‍ക്ക്‌ ഇത്തരം വഞ്ചന പറ്റുന്നുണ്ടെങ്കിലും സാമൂഹ്യസൈറ്റുകളില്‍ കള്ളങ്ങള്‍ കൊണ്ട്‌ കളിക്കുന്നത്‌ കൂടുതലും പെണ്‍കുട്ടികളാണെന്ന്‌ റിപ്പോര്‍ട്ട്‌.
അടുത്തിടെ നടന്ന ഒരു സര്‍വേയിലാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌. 2000 പേരില്‍ നടത്തിയ സര്‍വേയില്‍ നാലില്‍ ഒന്നു പേരും സാമൂഹ്യ സൈറ്റുകളില്‍ മാസത്തില്‍ ഒന്നുവീതം പൊങ്ങച്ചം പറയാറുണ്ടത്രേ. കുടുംബത്തിനുള്ളില്‍ അടച്ചിരിക്കുന്ന പല കുടുംബിനികളും തങ്ങള്‍ പുറത്താണെന്ന നിലയിലാണെന്ന്‌ സാമൂഹ്യ സൈറ്റുകളില്‍ നടിക്കാറുണ്ട്‌. വീട്ടില്‍ തനിച്ചാണെങ്കിലും വിദേശത്ത്‌ അവധിക്കാലം ചെലവഴിക്കുകയാണെന്നോ വമ്പന്‍ സ്‌ഥാപനത്തിലെ ജോലിയിലാണെന്നോ വീമ്പു പറയാന്‍ ഒരു മടിയും കാണിക്കാറില്ല.
മൂന്നിലൊന്നു സ്‌ത്രീകളും സാമൂഹ്യ സൈറ്റുകളില്‍ കള്ളം പറയുന്നതായി മറ്റൊരു സര്‍വേയും വ്യക്‌തമാക്കുന്നു. മാസത്തില്‍ മൂന്ന്‌ തവണ വീതം പ്രധാനകാര്യങ്ങളില്‍ പെണ്‍കുട്ടികള്‍ കള്ളം പറയാറുണ്ടെന്നും പെന്‍ കറേജ്‌ എന്ന പുതിയ സോഷ്യല്‍ മീഡിയ നടത്തിയ സര്‍വേയില്‍ പറയുന്നു. ആഴ്‌ചയില്‍ ഒന്നില്‍ കൂടുതല്‍ തവണ നുണയടിക്കാറുള്ളവരാണ്‌ ഇവരുടെ സര്‍വേയില്‍ പങ്കെടുത്ത പത്തിലൊന്നു പേരും.
വീട്ടില്‍ തനിയെയാണെങ്കിലും എന്തെങ്കിലും ചെയ്യുകയാണെന്ന കള്ളം പറയുന്നവര്‍ 30 ശതമാനത്തോളം വരും. മുക്കാല്‍ ഭാഗത്തിന്റെയും കത്തിയടി വെള്ളമടിയുമായി ബന്ധപ്പെട്ടുള്ളതാണ്‌. തൊഴില്‍, അവധിക്കാലം ഇത്യാദി കാര്യങ്ങളില്‍ കപടത പറയാറുള്ളത്‌ അഞ്ചില്‍ ഒരാള്‍ വീതമാണ്‌. അഞ്ചിലൊന്നു പേര്‍ ബന്ധങ്ങളുടെ കാര്യത്തിലും നുണ പറയാന്‍ ഇഷ്‌ടപ്പെടുന്നുണ്ടത്രേ.
വീട്ടിലെ സ്വാഭാവികമായ ബോറഡിയും മറ്റുള്ളവരുടെ ഉന്നതിയില്‍ അസൂസയ മൂത്ത്‌ താനും വലിയ സംഭവം തന്നെയാണെന്ന്‌ സുഹൃത്തുക്കളെയും പരിചയക്കാരെയും ബോധ്യപ്പെടുത്തുക എന്ന മനശ്ശാസ്‌ത്രവുമാണ്‌ ഇതിന്‌ കാരണമെന്ന്‌ വിദഗ്‌ദര്‍ പറയുന്നു.

ഫേസ്‌ബുക്ക്‌ കൊണ്ട്‌ നിങ്ങള്‍ എന്തെല്ലാം ചെയ്യും?



ഒന്നുകില്‍ സമാന ചിന്താഗതിക്കാരുമായി ചാറ്റിംഗിലൂടെ വാചകമടിക്കും. അല്ലെങ്കില്‍ നിങ്ങളുടെ വീമ്പുകള്‍ മുഴുവന്‍ നാട്ടുകാരെ കാണിക്കാന്‍ മല്‍സരിക്കും. ഫേസ്‌ബുക്ക്‌ അക്കൗണ്ടിനെ അഭിമാനമായി കാണുന്ന നിങ്ങള്‍ ഈ സാമൂഹ്യസൈറ്റില്‍ സാധാരണ ചെയ്യുന്നത്‌ ഇതൊക്കെയായിരിക്കും. എന്നാല്‍ ബാംഗ്‌ളൂരിലെ ഒരാള്‍ ഫേസ്‌ബുക്കിനെ ഉപയോഗിച്ചത്‌ സാമൂഹ്യ പ്രതിബദ്ധതയ്‌ക്ക് വേണ്ടിയായിരുന്നു.
നഗരത്തില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്‌ത രണ്ടുപേരെ ഫേസ്‌ബുക്കിലൂടെ ഇയാള്‍ പോലീസിന്‌ കാട്ടിക്കൊടുത്തു. അക്കഥ ഇങ്ങനെ. കഴിഞ്ഞ ശനിയാഴ്‌ച നഗരത്തിലൂടെ പോകുമ്പോള്‍ തന്റെ സുഹൃത്തുക്കളായ പെണ്‍കുട്ടികളെ ശല്യം ചെയ്‌ത രണ്ട്‌ പൂവാലന്‍മാരുടെ ചിത്രം പകര്‍ത്തി ബാംഗ്‌ളൂര്‍ സിറ്റി പോലീസിന്റെ പേജില്‍ പോസ്‌റ്റ് ചെയ്യുകയും ചെയ്‌തു. അവരുടെ ബൈക്കിന്റെ നമ്പര്‍ സഹിതമുള്ള ചിത്രം എടുത്തായിരുന്നു ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തത്‌.
''ശനിയാഴ്‌ച എന്റെ രണ്ട്‌ പെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം രഹേജാ റസിഡന്‍സിക്ക്‌ മുന്നിലെ സിഗ്നലിലൂടെ റോഡ്‌ ക്രോസ്‌ ചെയ്യുമ്പോള്‍ അവരെ രണ്ട്‌ ആണ്‍കുട്ടികള്‍ ശല്യം ചെയ്യാന്‍ തുടങ്ങി. ബൈക്ക്‌ നമ്പര്‍ ഉള്‍പ്പെടെ അവരുടെ ഫോട്ടോ ഞാന്‍ എടുത്തു. അവര്‍ക്കെതിരേ പോലീസ്‌ നടപടിയെടുക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. ആവശ്യപ്പെടുന്ന പക്ഷം വിവരം നല്‍കാന്‍ പെണ്‍കുട്ടികളും തയ്യാര്‍.'' ഫോട്ടോയ്‌ക്കൊപ്പം ബന്ധപ്പെട്ട കമന്റ്‌ രേഖപ്പെടുത്താനും അയാള്‍ മറന്നില്ല.
ബുധനാഴ്‌ച പോലീസിന്റെ മറുപടിയും ഫേസ്‌ബുക്ക്‌ പേജില്‍ എത്തി. അത്‌ ഇപ്രകാരമായിരുന്നു. '' വിവരങ്ങള്‍ അറിയിച്ചതില്‍ സന്തോഷം. കുറ്റം ആരോപിക്കപ്പെട്ട രണ്ടുപേരേയും തിരിച്ചറിഞ്ഞു. ഇപ്പോള്‍ പോലീസ്‌ കസ്‌റ്റഡിയിലുണ്ട്‌. അന്വേഷണം പുരോഗമിക്കുന്നു. '' ബാംഗ്‌ളൂര്‍ സിറ്റി പോലീസിനെ പോലെ തന്നെ ഡല്‍ഹി പോലീസും കൊല്‍ക്കത്ത പോലീസും ഫേസ്‌ബുക്കില്‍ അവരുടെ പേജുകളില്‍ സജീവമാണ്‌. എന്നാല്‍ പീഢനങ്ങള്‍ തുടര്‍ക്കഥയാകുന്ന ഡല്‍ഹിയില്‍ പരാതി സമര്‍പ്പിക്കാന്‍ ആള്‍ക്കാര്‍ തയ്യാറാകുന്നില്ല.നമ്മുടെ കേരളത്തിലും ഇത് പരീക്ഷിക്കാവുന്നതാണ്...

Sunday, 17 March 2013

മാൽ വെയറുകൾ തിരിച്ചറിയാനും നീക്കം ചെയ്യാനുമുള്ള ചില വഴികൾ



കമ്പ്യൂട്ടറും അനുബന്ധ സേവനങ്ങളും ഉപയോഗിക്കുന്ന ഉപയോക്താക്കളെ ഏറ്റവുമധികം അലട്ടുന്ന പ്രശ്നങ്ങളാണ് വൈറസുകളും അതു പോലുള്ള മറ്റു മാല്‍‌വെയറുകളുടെയും ഇന്‍ഫെക്ഷനുകള്‍.ഫയലുകളുടെ സൈസ് വല്ലാതെ വര്‍ദ്ധിക്കുക, നമുക്കറിയില്ലാത്ത ഫയലുകളുടെ സാന്നിദ്ധ്യം, ഫയലുകള്‍ നഷ്ടപ്പെടുക, സേവ് ചെയ്യാന് പറ്റാതെ വരിക, നശിച്ചു പോകുക, ഹാര്‍ഡ് ഡിസ്കിലെ സംഭരണ ശേഷി കുറയുക, പ്രോഗ്രാമുകള്‍ അക്സസ് ചെയ്യാന് സാധിക്കതെ വരിക, ഫയലുകള് ഓപ്പണ്‍ ചെയ്യാന് കാലതാമസം വരിക, സിസ്റ്റം സ്പീഡ് തീരെ കുറയുക,,  
സിസ്റ്റം ശരിയായ വിധത്തില് ഓപ്പണ് ചെയ്യാനും ഷട് ഡൌണ് ചെയ്യാനും സാധിക്കാതെ വരിക, സിസ്റ്റം അപ്രതീക്ഷിതമായി ഷട് ഡൌണ്‍ ആകുക. നമുക്കപരിചിതങ്ങളായ സന്ദേശങ്ങള്‍ സ്ക്രീനില് കാണിക്കുക, ആവശ്യമില്ലാത്ത വെബ് സൈറ്റുകളും മറ്റും തനിയെ ഓപ്പണ് ആയി വരിക, ഇവയൊക്കെയും വൈറസുകളൊ മറ്റൊ ഇന്‍ഫെക്റ്റ് ചെയ്തതിന്റെ സൂചനകളാകാം.
വൈറസുകളെയും ടോജനുകളേയും പ്രതിരോധിക്കുന്നത് പ്രധാനമായും മൂന്ന് മാര്‍ഗ്ഗങ്ങളിലൂടെയാണ്.

  • മുന്‍‌കരുതല്‍( Prevntion)
  • തിരിച്ചറിയല്‍ (detection)
  • നീക്കം ചെയ്യുക (eradication)

മുന്‍കരുതല്‍( Prevntion): ശരിയായ രീതിയിലുള്ള വൈറസ് പ്രൊട്ടക്ഷന്‍ സോഫ്റ്റ് വെയറുകളും, ആഡ് വെയറ് റിമൂവല്‍ ടൂളുകളും ഉപയോഗിക്കുക എന്നുള്ളതാണ് മുന്‍കരുതലുകളില് പ്രധാനം. വൈറസുകളും, ട്രോജനുകളും ഇന്‍ഫെക്റ്റ് ചെയ്തതിനു ശേഷം അതിനെ നീക്കം ചെയ്യുന്നതിനേക്കാള്‍ ചിലവ് കുറഞ്ഞതായിരിക്കും ഒരു വൈറസ് പ്രിവന്‍ഷന് സോഫ്റ്റ് വെയറോ, ആഡ് വെയറൊ വാങ്ങിയീടുന്നത്. മാത്രമല്ല ഇവ കൃത്യമായി അപ് ഡേറ്റ് ചെയ്യുകയും വേണം. അറ്റാച്ച്മെന്റ് ആയി വരുന്ന ഇമെയിലുകളും മറ്റും വൈറസുകളൊന്നുമില്ല എന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം തുറക്കുക. പുറത്തു നിന്നും കൊണ്ട് വരുന്ന സി ഡി , ഫ്ലോപ്പി, മെമ്മറി സ്റ്റിക്കുകള്‍ എന്നിവ ശരിയായ വിധത്തില്‍ ആന്റി വൈറസുപയോഗിച്ച് ചെക്ക് ചെയ്തതിനു ശേഷം മാത്രം ഓപ്പണ് ചെയ്യുക ഇവയെല്ലാം മുന്‍‌കരുതലുകളീല്‍ പെടുന്നു.

തിരിച്ചറിയല് (Detection): ഒരു ആന്റി വൈറസ് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തതുകൊണ്ട് മാത്രം അതിനെ പ്രിവന്റ് ചെയ്യാന് സാ‍ധിക്കില്ല. അതുപയോഗിച്ചു സ്ഥിരമായി സിസ്റ്റം സ്കാന്‍ചെയ്യുക. ഇവയെ കൃത്യമായി അപ്ഡേറ്റ് ചെയ്യുക ഇതെല്ലാം തിരിച്ചറിയലില്‍ ഉള്‍പ്പെട്ടതാണ്

നീക്കം ചെയ്യുക (Eradication): ഒരു വൈറസൊ ട്രോജനൊ നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍‍ഫെക്റ്റ് ചെയ്തിട്ടുണ്ട് എന്ന് മുന്നറിയിപ്പു ലഭിച്ചാല് ഉടന്‍ തന്നെ അതിനെ നിര്‍വീര്യമാക്കി ഡിലീറ്റ് ചെയ്യുക, അതുപോലെ തന്നെ ഇന്‍‍ഫെക്റ്റ് ചെയ്ത ഫയല്‍ ഉടന്‍ തന്നെ റിപ്പയര്‍ ചെയ്യുക., ഒരുവിധപ്പെട്ട എല്ലാ ആന്റി വൈറസുകളും ഇതു ചെയ്യാറുണ്ട്.

മറ്റേതൊരു പ്രോഗ്രാമിനെയും പോലെ തന്നെ വിന്‍ഡോസിന്റെ  രെജിസ്ട്രിയില്‍   ഇവയുടെ  രജിസ്ടി ഫയലുകള് എന്‌ട്രി ചെയ്തുകൊണ്ടായിരിക്കും ഇവ ഇന്‍ഫെക്റ്റ് ചെയ്യുന്നത്, സിസ്റ്റം സ്റ്റാര്‍ട്ട് ചെയ്യുന്ന സമയത്തു തന്നെ ഇവയും പ്രവര്‍ത്തിച്ചു തുടങ്ങുന്നു. ഇവയുടെയെല്ലാം ഫയലുകള്‍ ഒളിപ്പിച്ച് വെച്ച രീതിയിലായിരിക്കും സിസ്റ്റത്തില് കാണപ്പെടുക എന്നാല്‍ സിസ്റ്റത്തില്‍ നടക്കുന്ന ഒരു പ്രോസസും ഒരിക്കലും ഹിഡണായിട്ടായിരിക്കില്ല പ്രവര്‍ത്തിക്കുന്നത്.  ഇവയെ സാധാരണ ഗതിയില്‍ കണ്ടെത്തുക പ്രയാസകരമായിരിക്കും. ഇവയെ കണ്ടെത്തുന്നതിനായും നീക്കം ചെയ്യുന്നതിനായും സഹായിക്കുന്ന ചില തേഡ് പാര്‍ട്ടി സോഫ്റ്റ്‌വെയറുകളാണ് താഴെ കൊടുത്തിരിക്കുന്നത്.

മൈക്രോസോഫ്റ്റ് പ്രോസസ്സ് എക്സ്പ്ലോറര്‍-Microsoft Process Explorer
പ്രോസസ്സ് എക്സ്പ്ലോറര്‍ ഉപയോഗിക്കുന്നതിലൂടെ  കമ്പ്യൂട്ടറില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രോസ്സസ്സുകളെ കുറിച്ചു വ്യക്തമായ ഒരു രൂപം നമുക്കു ലഭിക്കും കമ്പ്യൂട്ടര്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് പ്രോസസ്സ് എക്സ്പ്ലോററിലൂടെ ഒരു ബേസ്സ് ലയിന്‍ ഉണ്ടാക്കി സേവ് ചെയ്യാവുന്നതും. പിന്നീട് മാല്‍ വെയറുകള്‍ ഉണ്ടെന്ന് സംശയം തോന്നുന്ന അവസരത്തില്‍ വീണ്ടും പ്രോസ്സസ് എക്സ്പ്ലോററിലൂടെ രണ്ടു സമയത്തേയും പ്രോസ്സസ്സുകള്‍ പരിശോധിച്ച് മാല്‍ വെയറുകള്‍ക്ക് വേണ്ടി തിരയാവുന്നതാണ്.

പ്രോസ്സസ്സ് എക്സ്പ്ലോറര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തുപയോഗിക്കാവുന്നതാണ്

ട്രെന്‍ഡ് മൈക്രോ ഹൈജാക്ക് ദിസ്-Tend Micro Hi-Jack This
പ്രോസസ്സ് എക്സ്പ്ലോററിന്റ്റെ വളരെയധികം ശക്തിയേറിയ ഒരു രൂപം എന്നു വേണമെങ്കില്‍ ഹൈജാക്ക് ദിസ് എന്ന ഈ ആപ്ലിക്കേഷനെ  വിശേഷിപ്പിക്കാം..ഹൈജാക്ക് ദിസ്സിലൂടെ നിങള്‍ക്കു ലഭിക്കുന്ന ലോഗ് ഫയലുകള്‍ അവലോകനം ചെയ്തു മാല്‍ വെയറുകള്‍ എളുപ്പത്തില്‍ കണ്ടു പിടിക്കാന്‍ സഹായിക്കുന്ന പല വെബ്സൈറ്റുകള്‍ ഇന്ന് നിലവിലുണ്ട് . HiJackThis.de , NetworkTechs.com  എന്ന വെബ്സൈറ്റുകള്‍ അവയില്‍ ചിലതു മാത്രമാണ്.
ഹൈജാക്ക് ദിസ് ഇവിടെ നിന്നും ലഭ്യമാണ് 

കാസ്പറെസ്കി  ഗെറ്റ്സിസ്റ്റം ഇന്‍ഫോ- Kaspersky Get System Info

പ്രോസ്സസ്സ് എക്സ്പ്ലോറര്‍,ഹൈജാക്ക് ദിസ് എന്നിവ പോലെ തന്നെ സിസ്റ്റത്തില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന  പ്രോസ്സസ്സുകളെ തിരിച്ചറിയാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയറാണ് ഗെറ്റ് സിസ്റ്റം ഇന്‍ഫോയും. ഇതിന്റെ ഏറ്റവും വലിയ സവിശേഷത കാസ്പറെസ്കി തന്നെ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് അനലൈസറാണ്. മറ്റ് വെബ്സൈറ്റുകളെ ആശ്രയിക്കേണ്ട ആവശ്യം ഇതിലൂടെ ഇല്ലാതാകുന്നു.

ഗെറ്റ് സിസ്റ്റം ഇന്‍ഫോ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം 

മൈക്രോസോഫ്റ്റ് ബേസ്‌ലൈന്‍ അനലൈസര്‍-MicroSoft Baseline Analyser
ബേസ്‌ലൈന്‍ അനലൈസറിലൂടെ സിസ്റ്റത്തിലെ സുരക്ഷിതമല്ലാത്ത എല്ലാ സെറ്റിങുകളും ക്ണ്ടെത്താനും ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരിക്കുന്ന എല്ലാ മൈക്രോസോഫ്റ്റ് പ്രോഗ്രാമുകളുടെയും സെക്യൂരിറ്റി അപ്ഡേറ്റുകള്‍  സിസ്റ്റത്തില്‍ ലഭ്യമാണോ  എന്നു പരിശോധിക്കാനും സാധിക്കും.

ബേസ്‌ലൈന്‍ അനലൈസര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം 
സെകൂനിയ ഇന്‍സ്പെക്ഷന്‍ സ്കാനറുകള്‍-Secunia Inspection Scanner
സെകൂനിയ സ്കാനറുകളുടെ പ്രവര്‍ത്തനം ഏറെ കുറേ മൈക്രോസോഫ്റ്റ് ബേസ്‌ലൈന്‍ സ്കാനറിന് സമാനമാണ്. പക്ഷെ സെകൂനിയയിലൂടെ തേര്‍ഡ് പാര്‍ട്ടി ആപ്ലികേഷനുകളും സ്കാന്‍ ചെയ്യാന്‍ സാധ്യമാണ്. ഇതു ബേസ്‌ലൈന്‍ സ്കാനറില്‍ സാധ്യമല്ല. മാത്രമല്ല , ഈ ആപ്ലിക്കേഷനുകളുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ ലഭ്യമാകുന്ന ലിങ്കുകള്‍ സെകൂനിയ നമുക്ക് കാണിച്ച് തരുന്നു.

സെകൂനിയ ഇന്‍സ്പെക്ഷന്‍ സ്കാനറുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം 

മൈക്രോസോഫ്റ്റ് മലീഷ്യസ് സോഫ്റ്റ്‌വെയര്‍ റിമൂവല്‍ റ്റൂള്‍ (MSRT)

ഉപയോഗപ്രദമായ ഒരു  മാല്‍‌വെയര്‍ റിമൂവല്‍ സോഫ്റ്റ്‌വെയറാണ് മൈക്രോസോഫ്റ്റ് മലീഷ്യസ് സോഫ്റ്റ്യര്‍ റിമൂവല്‍ റ്റൂള്‍ (MSRT) ഇതിനുള്ള പ്രധാന കാരണം ഒരു കോഡ് സ്കാന്‍ ചെയ്യുമ്പോള്‍ അത് മൈക്രോസോഫ്റ്റിന്റെ കോഡാണോ അല്ലെയോ എന്ന് ഇതിന് എളുപ്പം തിരിച്ചറിയാന്‍ സാധിക്കും എന്നതാണ്. ഇതിലൂടെ സ്കാനിംഗും റിമൂവലും ഓട്ടോമാറ്റിക് ആയി നടക്കുന്നു. വിന്ഡോസ് അപ്ഡേറ്റുകളിലൂടെ ഇതിന്റെ മാല്‍ വെയര്‍ ഡാറ്റാ ബേസ് അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

മൈക്രോസോഫ്റ്റ് മലീഷ്യസ് സോഫ്റ്റ്വെയര്‍ റിമൂവല്‍ റ്റൂള്‍ (MSRT) ഇവിടെ നിന്നും ലഭ്യമാണ്

സൂപ്പര്‍ ആന്റി സ്പൈവെയര്‍-Super Anti Spyware
ഇന്ന് ലഭ്യമായ ആന്റിസ്പൈവയര്‍/മാല്‍ വെയര്‍ റിമൂവല്‍ സോഫ്റ്റ്‌വെയറുകളില്‍  വളരെയധികം ശക്തിയുള്ള ഒരു സോഫ്റ്റ്‌വെയറാണ് സൂപ്പര്‍ ആന്റി സ്പൈവെയര്‍.

സൂപ്പര്‍ ആന്റി സ്പൈവെയര്‍ ഇവിടെ നിന്നും ലഭ്യമാണ്


മാല്‍ വെയര്‍ ബൈറ്റിന്റെ ആന്റി മാല്‍ വെയര്‍ -Malwarebyte Anti-malware
മാല്‍ വെയര്‍ ബൈറ്റിന്റെ ആന്റി മാല്‍ വെയര്‍ ഇവിടെ നിന്നും ലഭ്യമാണ്. 

GMERറുട്ട് കിറ്റ് വിഭാഗത്തില്‍ പെടുന്ന മാല്‍ വെയറുകള്‍  റിമൂവ് ചെയ്യാന്‍ ഏറ്റവും ഫലപ്രദമായ റ്റൂളാണ് GMER.- GMER ഇവിടെ നിന്നും ലഭ്യമാണ്.

ഈ സോഫ്‌റ്റ്‌വെയറുകള്‍  മാല്‍ വെയറുകള്‍ക്കെതിരെ പ്രതിരോധിക്കാന്‍ നമ്മുടെ കമ്പ്യൂട്ടറുകളെ സജ്ജമാക്കും എങ്കിലും താഴെ പറയുന്ന കാര്യങള്‍ ശ്രദ്ധിക്കുക

  • കമ്പ്യൂട്ടറിലെ എല്ലാ സോഫ്റ്റ്‌വെയറുകളും അപ്ഡേറ്റഡാണെന്ന്  ഉറപ്പ് വരുത്തുക.
  • ബേസ് ലൈന്‍ സ്കാനുകള്‍ നടത്തി ലോഗ് ഫയലുകള്‍ സേവ് ചെയ്യുക.
  • നിശ്ചിത ഇടവേളകളില്‍ മാല്‍ വെയറിനു വേണ്ടി തിരച്ചില്‍ നടത്തുക.

പാസ്‌വേഡുകൾ സുരക്ഷിതമാക്കാനുള്ള വഴികൾ


കമ്പ്യൂട്ടറൊ അനുബന്ധ സേവനങ്ങളൊ ഉപയോഗിക്കുന്ന ഒരു ഉപയോക്താവിനെ തിരിച്ചറിയുവാനുപയോഗിക്കുന്ന അക്ഷരങ്ങളുടെയൊ അക്കങ്ങളുടെയൊ ഒരു കൂട്ടത്തെയാണു   വളരെ ലളിതമായി പറയുകയാണങ്കിൽ പാസ്‌വേഡുകൾ എന്നു പറയുന്നത്. ലോക്ക് ചെയ്തിരിക്കുന്ന ഒരു  സിസ്റ്റത്തിലേക്കൊ അല്ലെങ്കിൽ ഇന്റർനെറ്റിലെ ചില പ്രത്യേക വെബ് പേജുകളിലേക്കൊ അല്ലെങ്കിൽ ചില ആപ്പ്ലിക്കേഷനുകളിലേക്കൊ   പ്രവേശിക്കണമെങ്കിൽ ഉപയോക്താവ് അയാളുടെ ഉപയോക്തൃനാമവും രഹസ്യവാക്കുകളും നൽകേണ്ടത് അത്യാവശ്യമാണ്. ഉപയോക്താവ് നൽകിയിരിക്കുന്ന ഉപയോക്തൃനാമവും രഹസ്യവാക്കും ശരിയാണങ്കിൽ കമ്പ്യൂട്ടർ സിസ്റ്റം അതു നൽകുന്നയാളിനെ വിവരങ്ങൾ സ്വീകരിക്കുന്നതിനും അവ മോഡിഫൈ ചെയ്യുന്നതിനും അനുവദിക്കുന്നു.

കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട എല്ലാ പ്രധാനപ്പെട്ട  പ്രവർത്തികൾക്കും പാസ്‌വേഡുകൾ അത്യാവശ്യമായിരിക്കും. ജോബ് സൈറ്റുകളിൽ സെർച്ച് ചെയ്യുന്നതിനൊ രജിസ്റ്റർ ചെയ്യുന്നതിനൊ, ബാങ്കിംഗ്, ഇമെയിൽ അക്കൌണ്ടുകൾ പരിശോധിക്കുന്നതിനൊ , ഓഫിസുകളിൽ കയറുന്നതിനൊ എല്ലാത്തിനും പാസ്വേഡുകൾ അനുപേക്ഷണീയമാണ്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ സുക്ഷിക്കുന്നതിനായും അത്തരം വിവരങ്ങളുടെ സുരക്ഷാ ആവശ്യങ്ങൾക്കുമായിട്ടാണ് പാസ്‌വേഡുകൾ പ്രധാനമായും ഉപയോഗിക്കുന്നത്.

പാസ്‌വേഡുകൾ തെരഞ്ഞെടുക്കുമ്പോൾ  ശ്രദ്ധിക്കേണ്ടവ
നിങ്ങളുടെ പാസ്‌വേഡുകൾക്ക് യാതൊരു വിധത്തിലും നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുമായി ബന്ധമുണ്ടായിരിക്കാൻ പാടില്ല. ഉദാഹരണത്തിനു ജനനസ്ഥലം, കുടുംബപ്പേരുകൾ, അഛന്റെയൊ അമ്മയുടെയൊ പേരുകൾ, കുട്ടീകളുടെ പേരുകൾ, ഉപയോക്താവിന്റെ പേരിന്റെ ചുരുക്ക പേരുകൾ ഇവയെല്ലാം തന്നെ എളുപ്പത്തിൽ മനസ്സിലാക്കിയെടുക്കുവാൻ സാധിക്കുന്നവയായിരിക്കും.
ഡിക്ഷ്ണറികളിലുള്ള വാക്കുകൾ ഒരിക്കലും അതേപടി പാസ്‌വേഡുകളായി നൽകുവാൻ പാടില്ല. അതു പോലെ നീളമുള്ള വാക്കുകളും,പാസ്വേഡുകൾക്ക് നീളമുണ്ട് എന്നു കരുതി അവ സുരക്ഷിതമായിരിക്കണമെന്നില്ല.

സ്ഥലനാമങ്ങളുടെ പേരിലൊ, പ്രസിദ്ധരായ ആൾക്കാരുടെ പേരുകളൊ പാസ്‌വേഡൂകൾ നൽകാൻ പാടുള്ളതല്ല. ഇത്തരത്തിലുള്ള പാസ്‌വേഡുകൾ എളുപ്പത്തിൽ ബ്രേക്ക് ചെയ്യാൻ സാധിക്കുന്നവയാണ്.

വാക്കുകളുടെ ഇടയിൽ അക്കങ്ങൾ കൂടി കൊടുത്തത് കൊണ്ട് മാത്രം പാസ്‌വേഡുകൾ ശക്തമായ ഒന്നാണെന്നു കരുതരുത്. ഉദാഹരണത്തിനു kffio#$%vbcv;kbഎന്നിങ്ങനെയുള്ള വാക്കുകൾ പാസ്‌വേഡുകളായി നൽകിയതു കൊണ്ട് കാര്യമില്ല. മാത്രമല്ല ഇത്തരം പാസ്‌വേഡുകൾ എളുപ്പത്തിൽ തന്നെ മനസ്സിലാക്കിയെടുക്കുവാനും സാധിക്കുന്ന ഒന്നാണ്.

ഒരേ പാസ്‌വേഡ് തന്നെ വിവിധ അക്കൗണ്ടുകൾക്കായി ഉപയോഗിക്കാൻ പാടുള്ളതല്ല. ഇതു വഴി ഏതെങ്കിലും അക്കൗണ്ടിന്റെ പാസ്‌വേഡുകൾ മറ്റൊരാളിന്റെ കൈവശമെത്തിച്ചേർന്നാൽ വളരെ എളുപ്പത്തിൽ തന്നെ മറ്റു അക്കൗണ്ടുകൾ കൂടീ ഇവരുടെ അധീനതയിലാകാനുള്ള സാധ്യത കൂടുതലായിരിക്കും. അത്കൊണ്ട് തന്നെ ഓരൊ അക്കൗണ്ടുകൾക്കും വ്യത്യസ്തങ്ങളായ പാസ്‌വേഡുകൾ ഉപയോഗിക്കണം.

പാസ്‌വേഡുകൾ മറ്റൊരാളിൽ എത്തി എന്നൊരു തോന്നലുണ്ടായാൽ ഉടൻ തന്നെ പാസ്‌വേകൾ മാറ്റിയിരിക്കണം. ഒരിക്കലും പാസ്‌വേഡൂകൾ മറ്റുള്ളവർ കാണുന്ന വിധത്തിലൊ എളുപ്പത്തിൽ അക്സസ് ചെയ്യാൻ കഴിയുന്ന രീതിയിലോ എഴുതി സൂക്ഷിക്കാൻ പാടുള്ളതല്ല.

രണ്ടാഴ്ചയിലൊരിക്കൽ നിങ്ങളുടെ അക്കൗണ്ടുകളുടെ പാസ്‌വേഡുകൾ മാറ്റിയിരിക്കണം. കഴിയുമെങ്കിൽ ആഴ്ചയിലൊരിക്കൽതന്നെ  പാസ്‌വേഡൂകൾ മാറ്റാനായി ശ്രമിക്കണം. മാത്രമല്ല വളരെ അടുത്തായി മാറ്റിയ പാസ്‌വേഡുകൾ യാതൊരു കാരണവശാലും വീണ്ടും ഉപയോഗിക്കാൻ പാടുള്ളതല്ല. അഥവാ അങ്ങനെ ഉപയോഗിക്കുകയാണെങ്കിൽ പോലും ഒരു ദീർഘകാല ഇടവേളയിട്ട് വേണം അങ്ങനെ ചെയ്യുവാനായി. മറ്റുള്ളവർക്ക് എളുപ്പത്തിൽ ഊഹിച്ചെടുക്കുവാൻ കഴിയുന്ന പാസ്‌വേഡൂകളും നൽകാൻ പാടുള്ളതല്ല.

പാസ്‌വേഡൂകൾ തെരഞ്ഞെടുക്കുമ്പോൾ   അക്കങ്ങൾ, അക്ഷരങ്ങൾ, സ്പെഷ്യൽ ക്യാരക്റ്ററുകൾ (ഹാഷ്,ഡോളർ സൈൻ,സ്റ്റാർ തുടങ്ങിയവ) എന്നിവയുടെ ഒരു കോമ്പിനേഷൻ ആയിരിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. ഇങ്ങനെ ഉപയോഗിക്കുമ്പോൾ അക്കങ്ങൾക്ക് പകരം അക്ഷരങ്ങളും, അക്ഷരങ്ങൾക്ക് പകരം അക്കങ്ങളൂം ഉപയൊഗിക്കാൻ ശ്രമിക്കുക. 
ഉദാഹരണത്തിനു നിങ്ങൾ നൽകാനുദ്ദേശിക്കുന്ന  പാസ്‌വേഡ് "monotorva@938" എന്നാണെങ്കിൽ അതിനെ "m0N0t0@Rva@gB8" എന്നോ നൽകുന്നത് നല്ലതായിരിക്കും, ഇവിടെ “O" എന്ന അക്ഷരത്തിനു പകരം “0” എന്ന അക്കം ഉപയോഗിക്കുകയും ഇടക്കിടെ ക്യാപിറ്റൽ ലെറ്റർ ഉപയോഗിക്കുകയും, “a" എന്ന അക്ഷരത്തിനു പകരം “@“ “#“  എന്നീ സ്പെഷ്യൽ ക്യാരക്റ്ററുകളും, “9” എന്ന അക്കത്തിനു പകരം “ g" എന്ന അക്ഷരവും, “3” ക്ക് പകരം "B" എന്ന അക്ഷരവും ഉപയോഗിച്ചിരിക്കുന്നു. അക്കങ്ങളെയും അക്ഷരങ്ങളെയും വേർതിരിച്ചറിയാനായി വീണ്ടും “@“ എന്ന സ്പെഷ്യൽ ക്യാരക്റ്ററും ഉപയോഗിച്ചീരിക്കുന്നു. സാധാരണഗതിയിൽ പാസ്സ്‌വേഡുകൾക്ക് മിനിമം 6-9 വരെ ക്യാരക്റ്ററുകളാണു ചോദിക്കുന്നതെങ്കിലും ഏറ്റവും കുറഞ്ഞത് 14 ക്യാരക്റ്ററുകളെങ്കിലും നിങ്ങളുടെ പാസ്‌വേഡിൽ ഉണ്ടായിരിക്കാൻ ശ്രദ്ധിക്കണം.
എന്നാൽ ഒരു പാടു അക്കൗണ്ടുകൾ നിലവിലുണ്ടങ്കിലൊ  അവയുടെയെല്ലാം  പാസ്‌വേഡുകൾ വ്യത്യസ്തമായിരിക്കുകയാണങ്കിലൊ  അവ തമ്മിൽ പരസ്പരം മാറിപ്പോകാനുള്ള സാധ്യതകൾ കൂടുതലായിരിക്കും. അത്തരം അവസരങ്ങളിൽ കീ പാസൊ , അക്സസ് മാനേജരോ  പാസ്‌വേഡ് ഗോറില്ല പോലെയൊ ഉള്ള  പാസ്‌വേഡ് മാനേജിംഗ് സോഫ്റ്റ്വെയറുകളുടെ സഹായം തേടാവുന്നതാണ്. ഈ പാസ്‌വേഡ് മാനേജർമാർ നമ്മുടെ വിവിധ അക്കൗണ്ടുകളുടെ പാസ്‌വേഡുകൾഎൻക്രിപ്ഷൻ നടത്തിൽ  ലിസ്റ്റ് ചെയ്തു സൂക്ഷിക്കുകയും അവയെ മറ്റൊരു മാസ്റ്റർ പാസ്‌വേഡ് കൊണ്ട് സുരക്ഷിതമായി ലോക്ക് ചെയ്ത് വെക്കുകയും ചെയ്യുന്നു. മാത്രമല്ല ഈ സോഫ്റ്റ്വെയറുകൾ ശക്തിയേറിയ പാസ്‌വേഡുകൾ ഉണ്ടാക്കുന്നതിനായി സഹായിക്കുകയും ചെയ്യുന്നു.

ഇമെയിലുകൾ ഉപയോഗിക്കുന്നതിനു വേണ്ടീയുള്ളവയൊ , വെബ്-‌സൈറ്റുകളുടെ മാനേജ്മെന്റ് പാസ്‌വേഡുകളൊ നിങ്ങളുടെ ലോക്കൽ സിസ്റ്റത്തിന്റെ പാസ്‌വേഡുകളായി ഒരിക്കലും നൽകാൻ പാടുള്ളതല്ല. ഇൻസ്റ്റന്റ് ചാറ്റുകൾ, ഇമെയിലുകൾ എസ് എം എസ്സുകൾ മുതലായവ വഴി ഒരിക്കലും പാസ്‌വേഡുകൾ ആർക്കും നൽകുവാനും പാടുള്ളതല്ല. എപ്പോഴെങ്കിലും അങ്ങനെ ചെയ്യേണ്ടി വന്നാൽ ആർക്കാണൊ പാസ്‌വേഡ് നൽകുന്നത് അയാൾക്ക് മാത്രമെ നാം നൽകുന്ന പാസ്‌വേഡുകൾ ലഭിക്കുന്നുള്ളു എന്നുറപ്പു വരുത്തണം.

ഷെയർ ചെയ്യപ്പെടേണ്ടീ വരുന്ന പാസ്‌വേഡൂകൾ ഒരിക്കലും പെഴ്സണൽ പാസ്‌വേഡുകളാകുവാൻ പാടുള്ളതല്ല. മാത്രമല്ല ഷെയർ ചെയ്യപ്പെടുന്ന പാസ്‌വേഡുകൾ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കുകയും വേണം.

ഇതിലെല്ലാത്തിലും പ്രധാനം നിങ്ങളുടെ പാസ്‌വേഡുകൾ ആർക്കും നൽകാൻ പാടില്ല എന്നുള്ളതു തന്നെയാണ്. എപ്പൊഴെങ്കിലും ഒരിക്കൽ നിങ്ങളുടെ പാസ്‌വേഡുകൾ ആരോടെങ്കിലും നൽകിക്കഴിഞ്ഞാൽ നിങ്ങൾക്ക് നിങ്ങളുടെ പാസ്‌വേഡുകളിൽ യാതൊരു നിയന്ത്രണവും ഇല്ലാതായി എന്നു തന്നെയാണർത്ഥം.
മുകളിലേക്ക്

ഓൺലൈനിൽ നിങ്ങൾക്ക് എങ്ങനെ സുരക്ഷിതരും പരിരക്ഷിതരുമായി നിലനിൽക്കാൻ കഴിയും



ഓൺലൈനിൽ നിങ്ങൾക്ക് എങ്ങനെ സുരക്ഷിതരും പരിരക്ഷിതരുമായി നിലനിൽക്കാൻ കഴിയും

പര്യവേക്ഷണം ചെയ്യുന്നതിനും സൃഷ്‌ടിക്കുന്നതിനും സഹകരിക്കുന്നതിനും ഇന്റർനെറ്റ് നിരവധി അവസരങ്ങൾ നൽകുന്നു. എന്നാൽ, നിങ്ങൾ സുരക്ഷിതരും പരിരക്ഷിതരുമായി തുടരുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം, അതിലൂടെ നിങ്ങൾക്ക് നെറ്റിന്റെ സൗകര്യങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ കഴിയും.
വ്യത്യസ്‌ത തരത്തിലുള്ള നിരവധി സൈബർ കുറ്റകൃത്യങ്ങളുണ്ട്. നിങ്ങളുടെ ഇമെയിൽ പാസ്‌വേഡ്, ബാങ്കിംഗ് വിശദാംശങ്ങൾ അല്ലെങ്കിൽ സാമൂഹ്യ സുരക്ഷാ നമ്പർ പോലുള്ള നിങ്ങളുടെ വിവരങ്ങളിലേ‌യ്‌ക്ക് ആക്‌സസ് നേടുന്നതിന് ഒരു കുറ്റവാളി ശ്രമിച്ചേക്കാം. നിങ്ങളുടെ അക്കൗണ്ടിലേ‌യ്‌ക്ക് ഹാക്ക് ചെയ്യുന്നതിനായി ക്ഷുദ്രവെയറുകൾ കമ്പ്യൂട്ടറിൽ ഇൻസ്റ്റാളുചെയ്‌ത്, അല്ലെങ്കിൽ അവർക്ക് വിവരങ്ങൾ ലഭ്യമാകുന്ന തരത്തിൽ നിങ്ങളെ കബളിപ്പിച്ച് അവർ ഇത് ചെയ്‌തേക്കാം. തുടർന്ന് അവർ നിങ്ങളിൽ നിന്ന് വിവരങ്ങൾ മോഷ്‌ടിക്കും, നിങ്ങളായി ആൾമാറാട്ടം നടത്തും അല്ലെങ്കിൽ ഏറ്റവുമുയർന്ന വില നൽകുന്നയാൾക്ക് നിങ്ങളുടെ വിശദാംശങ്ങൾ വിൽക്കുകപോലും ചെയ്യും.
നിങ്ങളെ സ്‌കാം ചെയ്യുന്നതിനും നിങ്ങൾക്ക് വ്യാജ സാധനങ്ങൾ വിൽക്കുന്നതിനും നിങ്ങൾക്ക് പണം നഷ്‌ടമാകുന്ന കാര്യങ്ങൾ ചെയ്യുന്നതിനും ഒരു കുറ്റവാളി ഇന്റർനെറ്റ് ഉപയോഗിക്കാം. അല്ലെങ്കിൽ ഉടമ ആരെന്ന് ശ്രദ്ധിക്കാതെ മോഷണം നടത്തി രക്ഷപ്പെടാൻ ഒരു കള്ളൻ കാർ മോഷ്‌ടിക്കുന്നതുപോലെ, സൈബർ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള ഒരു ഉപകരണമായി അവർക്ക് നിങ്ങളുടെ കമ്പ്യൂട്ടറോ വെബ്‌സൈറ്റോ ആവശ്യമായി വരും.
നിങ്ങൾ ഒരു പുതിയ ഇന്റർനെറ്റ് ഉപയോക്‌താവോ വിദഗ്‌ദനോ ആയിരിക്കട്ടെ, ഇവിടെയുള്ള നുറുങ്ങുകളും ഉപകരണങ്ങളും നിങ്ങളെ വെബ് സുരക്ഷിതമായും എളുപ്പത്തിലും നാവിഗേറ്റ് ചെയ്യുന്നതിന് സഹായിക്കും അത് അറിഞ്ഞിരിക്കുന്നതും നല്ലതാണ്.

വെബിൽ സുരക്ഷിതരായി നിൽക്കുന്നതിനുള്ള 5 നുറുങ്ങുകൾ



  1. നിങ്ങളുടെ പാസ്‌വേഡുകൾ പരിരക്ഷിക്കുക

സൈബർ കുറ്റവാളികൾക്കെതിരായ പ്രതിരോധത്തിന്റെ ആദ്യത്തെ വരിയാണ് പാസ്‌വേഡുകൾ. നിങ്ങളുടെ പ്രധാനപ്പെട്ട ഓരോ അക്കൗണ്ടുകൾക്കും വ്യത്യസ്ഥമായ ശക്തമായ പാസ്‌വേഡ് തിരഞ്ഞെടുക്കുന്നത് നിർണായകവും നിങ്ങളുടെ പാസ്‌വേഡ് പതിവായി അപ്‌ഡേറ്റ് ചെയ്യുന്നത് നല്ല പ്രവർത്തിയുമാണ്. ശക്തമായ പാസ്‌വേഡുകൾ സൃഷ്‌ടിക്കുന്നതിന് ഈ നുറുങ്ങുകൾ പാലിക്കുകയും അവയെ സുരക്ഷിതമായി നിലനിർത്തുകയും ചെയ്യുക.

ഇമെയിൽ, ഓൺലൈൻ ബാങ്കിംഗ് പോലെയുള്ള നിങ്ങളുടെ പ്രധാനപ്പെട്ട അക്കൗണ്ടുകൾക്ക് ഒരു അദ്വിതീയ പാസ്‌വേഡ് ഉപയോഗിക്കുക.

നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകളിൽ ഓരോന്നിനും സമാനമായ പാസ്‌വേഡ് തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ വീടും, കാറും ഓഫീസും പൂട്ടുന്നതിന് സമാനമായ കീ ഉപയോഗിക്കുന്നതുപോലെയാണ് - കുറ്റവാളിക്ക് ഒന്നിലേയ്‌ക്ക് ആക്‌സസ് ലഭിക്കുകയാണെങ്കിൽ എല്ലാം അപഹരിക്കപ്പെടും. അതിനാൽ നിങ്ങളുടെ ഇമെയിൽ, ബാങ്ക് അക്കൗണ്ട് എന്നിവയ്‌ക്ക് ചെയ്യുന്നതുപോലെ ഓൺലൈൻ വാർത്താക്കുറിപ്പിന് സമാനമായ പാസ്‌വേഡ് ഉപയോഗിക്കരുത്. അത് അൽപ്പം അസൗകര്യം ഉണ്ടാക്കാമെങ്കിലും, ഒന്നിലധികം പാസ്‌വേഡുകൾ തിരഞ്ഞെടുക്കുന്നത് നിങ്ങളെ സുരക്ഷിതമായി നിലനിർത്തും.

എളുപ്പത്തിൽ ദൃശ്യമാകാത്ത രഹസ്യ ഇടത്തിൽ നിങ്ങളുടെ പാസ്‌വേഡുകൾ സൂക്ഷിക്കുക

നിങ്ങളുടെ പാസ്‌വേഡുകൾ എഴുതിയിടുന്നത് ഒരു മോശമായ ആശയമല്ല. പക്ഷേ നിങ്ങൾ അത് ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങളുടെ പാസ്‌വേഡുകളുള്ള കുറിപ്പുകൾ നിങ്ങളുടെ കമ്പ്യൂട്ടറിലോ ഡെസ്‌കിലോ എല്ലാവർക്കും കാണാനാകുന്ന തരത്തിൽ സൂക്ഷിക്കരുത്.

സംഖ്യകൾ, അക്ഷരങ്ങൾ, ചിഹ്നങ്ങൾ എന്നിവ ഉപയോഗിച്ച് നിർമിച്ച ദൈർഘ്യമേറിയ ഒരു പാസ്‌വേഡ് ഉപയോഗിക്കുക

നിങ്ങളുടെ പാസ്‌വേഡ് എത്ര ദൈർഘ്യമേറുന്നോ അത്ര തന്നെ ഊഹിക്കാൻ ബുദ്ധിമുട്ടേറുന്നു. അതിനാൽ നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് പാസ്‌വേഡ് ദൈർഘ്യമേറിയതാക്കുക. സംഖ്യകൾ, ചിഹ്നങ്ങൾ, മിക്‌സഡ് കേസ് അക്ഷരങ്ങൾ എന്നിവ ചേർക്കുന്നത് അനാവശ്യമായി ഇടപെടാൻ ശ്രമിക്കുന്നവർക്കും നിങ്ങളുടെ പാസ്‌വേഡ് ക്രാക്ക് ചെയ്യാനോ ഊഹിക്കാനോ ശ്രമിക്കുന്ന മറ്റള്ളവർക്കും ബുദ്ധിമുട്ട് സൃഷ്‌ടിക്കും. ‘123456’ അല്ലെങ്കിൽ 'പാസ്‌വേഡ്' എന്നിവയും നിങ്ങളുടെ ഫോൺ നമ്പർ പോലെ എല്ലാവർക്കും ലഭ്യമായ വിവരങ്ങളും നിങ്ങളുടെ പാസ്‌വേഡിൽ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അത് വളരെ യഥാർത്ഥവും വളരെ സുരക്ഷിതവുമല്ല!

നിങ്ങൾക്ക് മാത്രം അറിയാവുന്ന ഒരു ഫ്രെയ്‌സ് ഉപയോഗിക്കുന്നതിന് ശ്രമിക്കുക

നിങ്ങൾക്ക് മാത്രം അറിയാവുന്ന ഒരു ശൈലിയെക്കുറിച്ച് ചിന്തിക്കുകയും അത് ഓർമിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു പ്രത്യേക വെബ്‌സൈറ്റുമായി ബന്ധപ്പെടുത്തുന്നതും ഒരു നല്ല ആശയമാണ്. നിങ്ങളുടെ ഇമെയിലിനായി "എന്റെ സുഹൃത്ത് ടോമും ജാസ്‌മിനും ദിവസത്തിലൊരിക്കൽ ഒരു രസികൻ ഇമെയിൽ അയക്കുന്നു" എന്നു തുടങ്ങാൻ നിങ്ങൾക്ക് കഴിയും പിന്നീട് അത് പുനഃസൃഷ്‌ടിക്കുന്നതിന് സംഖ്യകളും അക്ഷരങ്ങളും ഉപയോഗിക്കുക. “MfT&Jsmafe1ad” ധാരാളം വ്യത്യസ്‌‌തതകൾ ഒരു പാസ്‌വേഡാണ്. പിന്നീട് മറ്റ് സൈറ്റുകൾക്കും ഈ പ്രോസസ് ആവർത്തിക്കുക.


നിങ്ങളുടെ പാസ്‌വേഡ് വീണ്ടെടുക്കൽ ഓപ്‌ഷനുകൾ സജ്ജീകരിക്കുകയും അവ കാലികമായി നിലനിർത്തുകയും ചെയ്യുക

നിങ്ങളുടെ പാസ്‌വേഡ് മറക്കുകയോ ലോക്കാകുയോ ചെയ്‌താൽ, നിങ്ങളുടെ അക്കൗണ്ടിലേയ്‌ക്ക് തിരികെയെത്താൻ ഒരു മാർഗം ആവശ്യമാണ്. നിങ്ങളുടെ പാസ്‌വേഡ് പുനഃസജ്ജമാക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ധാരാളം സേവനങ്ങൾ നിങ്ങളുടെ വീണ്ടെടുക്കൽ ഇമെയിൽ വിലാസത്തിലേയ്‌ക്ക് ഒരു ഇമെയിൽ അയക്കും, അതിനാൽ നിങ്ങളുടെ വീണ്ടെടുക്കൽ ഇമെയിൽ കാലികമെന്നും നിങ്ങൾക്ക് ഇപ്പോഴും ആക്‌സസ് ചെയ്യാൻ കഴിയുന്ന അക്കൗണ്ടുമാണെന്ന് ഉറപ്പാക്കുക.
ചില സന്ദർഭങ്ങളിൽ, നിങ്ങളുടെ പാസ്‌വേഡ് പുനഃസജ്ജമാക്കുന്നതിന് വാചക സന്ദേശം വഴി ഒരു കോഡ് ലഭിക്കുന്നതിന് നിങ്ങളുടെ പ്രൊഫൈലിലേയ്‌ക്ക് ഒരു ഫോൺ നമ്പർ ചേർക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ അക്കൗണ്ടിൽ ഒരു ഫോൺ നമ്പർ ഉണ്ടായിരിക്കുന്നത് നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി നിലനിർത്തുന്നതിന് ഏറ്റവും എളുപ്പവും വിശ്വാസ്യതയുള്ളതുമായ മാർഗങ്ങളിലൊന്നാണ്.
ഉദാഹരണത്തിന്, നിങ്ങളുടെ അക്കൗണ്ട് ആരെങ്കിലും തകർക്കാൻ ശ്രമിച്ചാൽ അവരെ വെല്ലുവിളിക്കാൻ സേവനദാതാക്കൾക്ക് ഫോൺ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് ഒരു സ്ഥിരീകരണ കോഡ് അയയ്‌ക്കാൻ കഴിയും, അത്കൊണ്ട് നിങ്ങൾക്ക് എപ്പോഴെങ്കിലും ആക്‌സസ് നഷ്‌ടപ്പെടുകയാണെങ്കിൽ അക്കൗണ്ടിലേയ്‌ക്ക് കടക്കാൻ നിങ്ങൾക്ക് കഴിയും. ഒരു വീണ്ടെടുക്കൽ ഫോൺ നമ്പർ നൽകിയാൽ നിങ്ങൾ മാർക്കറ്റിംഗ് ലിസ്‌റ്റുകൾക്കായി സൈൻ അപ്പ് ചെയ്യുന്നതിനോ ടെലിമാർക്കറ്റർമാരിൽ നിന്ന് കൂടുതൽ വിളികൾ ലഭിക്കുന്നതിനോ ഇടയാക്കില്ല.
ഒരു സുരക്ഷാചോദ്യം, വീണ്ടെടുക്കൽ ഇമെയിൽ എന്നിവയെക്കാൾ നിങ്ങളുടെ മൊബൈൽ ഫോൺ ആണ് കൂടുതൽ സുരക്ഷിതമായ തിരിച്ചറിയൽ മാർഗം, കാരണം മറ്റ് രണ്ടിൽ നിന്ന് വ്യത്യസ്‌തമായി മൊബൈൽ ഫോൺ എപ്പോഴും നിങ്ങളുടെ പക്കലുണ്ടാവും.
എന്നിരുന്നാലും, നിങ്ങളുടെ അക്കൗണ്ടിലേയ്‌ക്ക് ഫോൺ നമ്പർ ചേർക്കാൻ കഴിയുന്നില്ലെങ്കിലോ താൽപ്പര്യപ്പെടുന്നില്ലെങ്കിലോ, നിങ്ങളുടെ പാസ്‌വേഡ് മറന്ന് പോയെങ്കിൽ നിങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് പല വെബ്‌സൈറ്റുകളും നിങ്ങളോട് ഒരു ചോദ്യം തിരഞ്ഞെടുക്കാൻ ആവശ്യപ്പെടാം. നിങ്ങൾ ഉപയോഗിക്കുന്ന സേവനം നിങ്ങളെ സ്വന്തമായി ചോദ്യം സൃഷ്‌ടിക്കാൻ അനുവദിക്കുകയാണെങ്കിൽ, നിങ്ങൾക്ക് മാത്രം അറിയാവുന്ന ഉത്തരമുള്ളതും സോഷ്യൽ മീഡിയയിൽ എല്ലാവർക്കുമായി പോസ്റ്റ് ചെയ്യാത്തതും പങ്കിടാത്തതുമായ ചോദ്യം നൽകാൻ ശ്രമിക്കുക.
നിങ്ങളുടെ ഉത്തരം അദ്വിതീയമാക്കാൻ ശ്രമിക്കുക പക്ഷേ ഓർമിക്കാൻ കഴിയുന്നതായിരിക്കണം - മുകളിലെ നുറുങ്ങ് ഉപയോഗിച്ച് നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും - അതിനാൽ മറ്റാരെങ്കിലും നിങ്ങളുടെ ഉത്തരം ഊഹിച്ചാലും അത് എങ്ങനെ ശരിയായി നൽകണമെന്ന് അവർക്കറിയാൻ കഴിയില്ല. നിങ്ങൾ ഈ ഉത്തരം ഓർത്തുവെക്കേയ്‌ണ്ടത് വളരെ പ്രധാനമാണ് - നിങ്ങൾ അത് മറന്നാൽ നിങ്ങളുടെ അക്കൗണ്ടിലേയ്‌ക്ക് ഒരിക്കലും തിരികെ വരാൻ കഴിഞ്ഞേക്കില്ല.

ഐഡന്റിറ്റി ചോരണം തടയുക

കവർച്ചക്കാരേയും മോഷ്‌ടാക്കളേയും പോലെ സൈബർ കുറ്റവാളികൾക്ക് വ്യക്തിഗത വിവരങ്ങളും, പണവും മോഷ്‌ടിക്കാൻ വ്യത്യസ്‌തമായ മാർഗങ്ങളുണ്ട്. കവർച്ചക്കാർക്ക് നിങ്ങൾ വീടിന്റെ താക്കോൽ നൽകാത്തത് പോലെ, വഞ്ചന, ഓൺലൈൻ ഐഡന്റിറ്റി ചോരണം എന്നിവയിൽ നിന്നും നിങ്ങൾ സ്വയം പരിരക്ഷിക്കുമെന്ന് ഉറപ്പാക്കുക. ഓൺലൈൻ വഞ്ചന, ഐഡന്റിറ്റി ചോരണം എന്നിവയിൽ നിന്നും നിങ്ങളെ സ്വയം പരിരക്ഷിക്കുന്നതിന് കുറ്റവാളികൾ പൊതുവായി നടപ്പിലാക്കുന്ന തന്ത്രങ്ങൾ അറിയുക. കുറച്ച് ലളിതമായ നുറുങ്ങുകൾ ഇതാ.

നിങ്ങളുടെ വ്യക്തിഗത അല്ലെങ്കിൽ സാമ്പത്തിക വിവരങ്ങൾ ചോദിക്കുന്ന വെബ്‌പേജ്, സംശയാസ്പദമായ ഇമെയിൽ, തൽക്ഷണ സന്ദേശം എന്നിവ കണ്ടാൽ മറുപടി നൽകരുത്.

നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ചോദിക്കുന്ന ഏതെങ്കിലും സന്ദേശങ്ങളോ സൈറ്റുകളോ അല്ലെങ്കിൽ ഇനിപ്പറയുന്ന വിശദാംശങ്ങൾ ആവശ്യപ്പെടുന്ന അപരിചിതമായ വെബ്‌പേജിലേയ്‌ക്ക് നിങ്ങളെ റഫർ ചെയ്യുന്ന സന്ദേശങ്ങൾ എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കുക:
  • ഉപയോക്തൃനാമങ്ങൾ
  • പാസ്‌വേഡുകള്‍
  • സാമൂഹിക സുരക്ഷ നമ്പറുകൾ
  • ബാങ്ക് അക്കൗണ്ട് നമ്പറുകൾ
  • PIN-കൾ (പേഴ്‌സണൽ ഐഡന്റിഫിക്കേഷൻ നമ്പറുകൾ)
  • പൂർണ്ണമായ ക്രെഡിറ്റ് കാർഡ് നമ്പറുകൾ
  • നിങ്ങളുടെ മാതാവിന്റെ ആദ്യ നാമം
  • നിങ്ങളുടെ ജന്മദിനം
ആ സന്ദേശങ്ങളുമായി ലിങ്കുചെയ്യപ്പെട്ടിരിക്കാവുന്ന ഏതെങ്കിലും ഫോമുകളോ സൈൻ-ഇൻ സ്‌ക്രീനുകളോ പൂരിപ്പിക്കരുത്. നിങ്ങളുടെ വ്യക്തിഗത വിവരങ്ങളോടെ ഒരു ഫോം പൂരിപ്പിക്കാൻ സംശയാസ്പദമായ ആരെങ്കിലും ആവശ്യപ്പെട്ടാൽ അത് പൂരിപ്പിക്കാൻ തുനിയരുത്. നിങ്ങൾ അവരുടെ ഫോമുകൾ പൂരിപ്പിക്കാൻ ആരംഭിച്ചുകഴിഞ്ഞാൽ, "സമർപ്പിക്കൽ" ബട്ടൺ അമർത്തിയില്ലെങ്കിൽ പോലും, നിങ്ങളുടെ വിവരങ്ങൾ ഐഡന്റിറ്റി ചോരണം ചെയ്യുന്നവർക്ക് അയച്ചുകൊണ്ടിരിക്കുകയാകാം.

നിങ്ങൾക്ക് അറിയാവുന്നവരിൽ നിന്നും അവരല്ലെന്ന് തോന്നിക്കുന്ന ഒരു സന്ദേശം കാണുകയാണെങ്കിൽ, നിങ്ങളിൽ നിന്നും പണവും വിവരങ്ങളും നേടാൻ ശ്രമിക്കുന്ന സൈബർ കുറ്റവാളികളാൽ അവരുടെ അക്കൗണ്ട് അപഹരിക്കപ്പെട്ടിരിക്കാം - അതിനാൽ ജാഗ്രതയോടെ പ്രതികരിക്കുക. മറ്റൊരു രാജ്യത്ത് അകപ്പെട്ടു അവകാശപ്പെട്ടും അവരുടെ ഫോൺ മോഷ്ടിക്കപ്പെട്ടതിനാൽ അവരെ വിളിക്കാൻ കഴിയില്ലെന്ന് പറഞ്ഞും നിങ്ങളോട് പണം ആവശ്യപ്പെടുന്നതുൾപ്പെടെയുള്ളവ പൊതുവായ തന്ത്രങ്ങളാണ്. ചിത്രം, ലേഖനം, വീഡിയോ എന്നിവ കാണുന്നതിന് ലിങ്കിൽ ക്ലിക്കുചെയ്യാനും സന്ദേശം നിങ്ങളോട് പറഞ്ഞേക്കാം, അത് നിങ്ങളുടെ വിവരങ്ങൾ മോഷ്‌ടിക്കുന്ന ഒരു സൈറ്റിലേയ്‌ക്ക് നിങ്ങളെ നയിച്ചേക്കാം - അതിനാൽ ക്ലിക്കുചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക!

നിങ്ങൾക്ക് വിശ്വസനീയമല്ലാത്ത ഇമെയിലിൽ നിന്നോ ചാറ്റിൽ നിന്നോ ലിങ്ക് പിന്തുടർന്ന് നിങ്ങൾ ഒരു സൈറ്റിൽ എത്തിച്ചേർന്നുവെങ്കിൽ ഒരിക്കലും പാസ്‌വേഡ് നൽകരുത്.

നിങ്ങളുടെ ബാങ്കിന്റെ സൈറ്റ് പോലെ നിങ്ങൾക്ക് വിശ്വസനീയമായ സൈറ്റാണ് അതെന്ന് തോന്നിയാലും ബുക്കുമാർക്ക് ഉപയോഗിച്ചോ ബ്രൗസറിൽ സൈറ്റിന്റെ വിലാസം ടൈപ്പുചെയ്യുന്നതിലൂടെയോ സൈറ്റിലേക്ക് പോകുന്നതാണ് നല്ലത്.

നിങ്ങളുടെ പാസ്‌വേഡ് ഇമെയിൽ വഴി അയയ്ക്കുകയോ മറ്റുള്ളവരുമായി പങ്കിടുകയോ ചെയ്യരുത്

നിങ്ങളുടെ അക്കൗണ്ടുകളിലേയ്‌ക്കും ഓൺലൈൻ സേവനങ്ങളിലേയ്‌ക്കുമുള്ള താക്കോലാണ് പാസ്‌വേഡ്, ഓഫ്‌ലൈൻ ജീവിതത്തിലേത് പോലെ നിങ്ങളുടെ താക്കോലുകൾ ആർക്കാണ് നൽകുന്നതെന്ന കാര്യത്തിൽ നിങ്ങൾ ജാഗ്രത പാലിക്കുക. നിയമാനുസൃതമായ സൈറ്റുകളും സേവനങ്ങളും നിങ്ങളുടെ പാസ്‌വേഡുകൾ അവർക്ക് ഇമെയിലിലൂടെ അയയ്‌ക്കാൻ ആവശ്യപ്പെടില്ല, അതിനാൽ ഓൺലൈൻ സൈറ്റുകളിലേയ്‌ക്ക് നിങ്ങളുടെ പാസ്‌വേഡുകൾക്കായി അഭ്യർത്ഥന ലഭിച്ചാൽ പ്രതികരിക്കരുത്.
കാരണം നിങ്ങളുടെ പാ‌സ്‌വേഡ് വളരെ പ്രധാനപ്പെട്ട ഒന്നാണ്, അത് മറ്റുള്ളവരുമായി പങ്കിടാൻ തീരുമാനിക്കുന്നതിനുമുമ്പ് ജാഗ്രതയോടെ ആലോചിക്കുക - കുടുംബത്തോടോ സുഹൃത്തുക്കളോടോ ആണെങ്കിൽ പോലും. നിങ്ങൾ നിങ്ങളുടെ പാ‌സ്‌വേഡ് പങ്കിടുമ്പോൾ, നിങ്ങൾ ആഗ്രഹിക്കാത്ത വിവരങ്ങൾ ആക്‌സസ്സ് ചെയ്‌തോ അല്ലെങ്കിൽ നിങ്ങൾ അംഗീകരിക്കാത്ത രീതിയിൽ അക്കൗണ്ട് ഉപയോഗിച്ചോ നിങ്ങളുടെ അക്കൗണ്ട് ആരെങ്കിലും ദുരുപയോഗം ചെയ്‌തേക്കാമെന്ന വലിയ അപകടമുണ്ട്. ഉദാഹരണത്തിന്, നിങ്ങൾ ഇമെയിൽ പാസ്‌വേഡ് ആരെങ്കിലുമായി പങ്കിടുകയാണെങ്കിൽ, അയാൾക്ക് നിങ്ങളുടെ സ്വകാര്യ ഇമെയിലുകൾ വായിക്കാനോ ബാങ്കിംഗ്, സോഷ്യൽ സൈറ്റുകൾ പോലെ നിങ്ങൾ ഉപയോഗിക്കുന്ന മറ്റ് ഓൺലൈൻ സേവനങ്ങൾ നിങ്ങളുടെ ഇമെയിൽ അക്കൗണ്ട് ഉപയോഗിച്ച് ആക്‌സസ്സ് ചെയ്യാൻ ശ്രമിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ആൾമാറാട്ടത്തിനായി ഉപയോഗിക്കുകയോ ചെയ്യാം. അവസാനമായി, നിങ്ങൾ പാ‌സ്‌വേഡ് ആരെങ്കിലുമായി പങ്കിടുകയാണെങ്കിൽ, അയാൾ ഇത് സുരക്ഷിതമായി സൂക്ഷിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടാവണം; അവർ അറിഞ്ഞുകൊണ്ടോ ആകസ്‌മികമായോ ഇത് മറ്റാരെങ്കിലുമായി പങ്കിട്ടേക്കാം.

ഓൺലൈനിൽ സൈൻ ഇൻ ചെയ്യാൻ ആവശ്യപ്പെടുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക

വെബ്‌സൈറ്റുമായുള്ള നിങ്ങളുടെ കണക്ഷന്റെ സൂചകങ്ങൾ പരിശോധിക്കുക.
ആദ്യം, URL യഥാർത്ഥമാണോ എന്നറിയാൻ നിങ്ങളുടെ ബ്രൗസറിലെ വിലാസ ബാറിൽ നോക്കുക. വെബ് വിലാസം https://-ൽ ആരംഭിക്കുന്നോയെന്നും നിങ്ങൾ പരിശോധിക്കണം 0 വെബ്‌സൈറ്റിലേക്കുള്ള നിങ്ങളുടെ കണക്ഷൻ എൻക്രിപ്‌റ്റുചെയ്‌തതാണെന്നും അതിക്രമിച്ച് കടക്കുന്നതിനേയും അനാവശ്യ കൈകടത്തലുകളേയും അത് കൂടുതൽ പ്രതിരോധിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കണക്ഷൻ എൻ‌ക്രിപ്‌റ്റ് ചെയ്‌തതും നിങ്ങൾ കൂടുതൽ സുരക്ഷിതമായി കണക്‌റ്റ് ചെയ്‌തതുമാണെന്ന് കൂടുതൽ വ്യക്തമായി സൂചിപ്പിക്കുന്നതിന് ചില ബ്രൗസറുകൾ https:// കൂടാതെ ഒരു പൂട്ടിന്റെ ഐക്കൺ കൂടി വിലാസ ബാറിൽ ഉൾപ്പെടുത്തുന്നു.

സംശയാസ്‌പദമായ ഇമെയിലുകളും സ്‌കാമുകളും റിപ്പോർട്ടുചെയ്യുക

Gmail ഉൾപ്പെടെയുള്ള ഭൂരിഭാഗം ഇമെയിൽ ദാതാക്കളും ഇതുചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. Gmail-ലെ സംശയകരമായ ഒരു സന്ദേശം റിപ്പോർട്ടുചെയ്യുന്നത് നിങ്ങൾക്ക് കൂടുതൽ ഇമെയിൽ അയയ്‌ക്കുന്നതിൽ നിന്ന് ആ ഉപയോക്താവിനെ തടയാനും സമാന ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന് ഞങ്ങളുടെ ദുരുപയോഗ ടീമിനെ സഹായിക്കുകയും ചെയ്യും.

സ്‌കാമുകൾ ഒഴിവാക്കുക

ഇല്ല, നിങ്ങൾക്ക് മിക്കവാറും ലോട്ടറി അടിച്ചിട്ടുണ്ടാവില്ല. അത്രമാത്രം പ്രവർത്തനം ഇവിടെനിന്ന് നടത്താൻ നിങ്ങൾക്ക് കഴിയില്ല. ഡീൽ യഥാർത്ഥത്തിൽ അസത്യമായിരിക്കാം.
വെബിന് ഒരു മഹത്തായ സ്ഥലമാകാൻ കഴിയുമെങ്കിലും, ഓൺലൈനിലെ എല്ലാവരും നല്ല ഉദ്ദേശം ഉള്ളവരാകണമെന്നില്ല. സ്‌കാമർമാരെ ഒഴിവാക്കുന്നതിനും വെബിൽ സുരക്ഷിതമായി നിൽക്കുന്നതിനുമുള്ള മൂന്ന് ലളിതമായ വഴികൾ ഇതാ.

സമ്മാനങ്ങൾ നൽകുന്ന അപരിചിതരെ ജാഗ്രതയോടെ സമീപിക്കുക.

ഒരു വെബ്‌സൈറ്റിന്റെ പത്തുലക്ഷം തികയ്‌ക്കുന്ന സന്ദർശകനായതിൽ അഭിനന്ദിക്കുന്ന, ഒരു സർവെ പൂർത്തിയാക്കിയതിന് ടാബ്‌ലെറ്റ് കമ്പ്യൂട്ടറോ മറ്റ് സമ്മാനങ്ങളോ വാഗ്‌ദാനം ചെയ്യുന്ന സന്ദേശങ്ങൾ അല്ലെങ്കിൽ വേഗത്തിലും എളുപ്പത്തിലും പണമുണ്ടാക്കുന്നതിനെയോ ഒരു ജോലി ലഭിക്കുന്നതിനെയോ (“നിങ്ങളുടെ വീട്ടിൽ ഇരുന്ന് ദിവസം രണ്ട് മണിക്കൂർ മാത്രം ജോലി ചെയ്‌ത് പെട്ടന്ന് പണക്കാരനാകുക!”) പ്രമോട്ടുചെയ്യുന്ന സന്ദേശങ്ങൾ നല്ല ഉദ്ദേശത്തൊടെ ഉള്ളതായിരിക്കണമെന്നില്ല. ആരെങ്കിലും നിങ്ങൾ വിജയിയായതിനാൽ വ്യക്തിഗതവിവരങ്ങളടങ്ങിയ ഒരു ഫോം പൂരിപ്പിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടാൽ അങ്ങനെ ചെയ്യരുത്. നിങ്ങൾ ''സമർപ്പിക്കുക'' ബട്ടൺ അമർത്തിയില്ലെങ്കിൽ പോലും അവരുടെ ഫോമിലേ‌യ്‌ക്ക് ഡാറ്റ നൽകാൻ ആരംഭിച്ചാൽ നിങ്ങളുടെ വിവരങ്ങൾ സ്‌കാമർമാർക്ക് അയച്ചേക്കാം

നിങ്ങൾക്കറിയുന്ന ഒരാളിൽ നിന്ന് അവരുടേത് അല്ല എന്ന് തോന്നിക്കുന്ന ഒരു സന്ദേശം കാണുകയാണെങ്കിൽ, നിങ്ങളിൽ നിന്ന് പണമോ വിവരങ്ങളോ നേടാൻ ശ്രമിക്കുന്ന സൈബർ കുറ്റവാളികൾ അവരുടെ അക്കൗണ്ട് അപഹരിച്ചിരിക്കാം - അതിനാൽ പ്രതികരിക്കുമ്പോൾ ശ്രദ്ധിക്കുക. മറ്റൊരു രാജ്യത്ത് അകപ്പെട്ടെന്നും അവരുടെ ഫോൺ മോഷ്ടിക്കപ്പെട്ടതിനാൽ ആരെയും വിളിക്കാൻ കഴിയില്ലെന്നും പറഞ്ഞും നിങ്ങളോട് പണം ആവശ്യപ്പെടുന്നതുൾപ്പെടെയുള്ളവ പൊതുവായ തന്ത്രങ്ങളാണ്. ചിത്രം, ലേഖനം, വീഡിയോ എന്നിവ കാണുന്നതിന് ലിങ്കിൽ ക്ലിക്കുചെയ്യാനും സന്ദേശം നിങ്ങളോട് പറഞ്ഞേക്കാം, അത് നിങ്ങളുടെ വിവരങ്ങൾ മോഷ്‌ടിക്കുന്ന ഒരു സൈറ്റിലേയ്‌ക്ക് നിങ്ങളെ നയിച്ചേക്കാം - അതിനാൽ ക്ലിക്കുചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക!






നിങ്ങളുടെ ഉപകരണം പ്രശ്‌നരഹിതമായി സൂക്ഷിക്കുക



നിങ്ങളുടെ ഉപകരണം പ്രശ്‌നരഹിതമായി സൂക്ഷിക്കുക

നിങ്ങളുടെ ഉപകരണം പതിവിലും സാവധാനമാണോ പ്രവർത്തിക്കുന്നത്? ക്രമരഹിതമായ സ്‌ക്രീനുകൾ പോപ്പ് അപ്പ് ചെയ്യുന്നുണ്ടാകാം? നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന് അതിൽ അജ്ഞാതമായ ചാർജുകളുണ്ടോ?
നിങ്ങളുടെ ഉപകരണത്തിനെ ക്ഷുദ്രവെയർ - നിങ്ങളുടെ ഉപകരണത്തിനെ ക്ഷുദ്രവെയർ - നിങ്ങളുടെ ഉപകരണത്തിനെയോ നെറ്റ്‌വർക്കിനെയോ കേട് വരുത്തുന്നതിന് രൂപകൽപ്പന ചെയ്‌ത ക്ഷുദ്ര സോഫ്റ്റ്‌വെയർ, ബാധിച്ചിരിക്കാമെന്നതിന്റെ ചില സൂചനകൾ ഇവയാണ്.
നിങ്ങളെ പരിരക്ഷിക്കുന്നതിനുള്ള ലളിതമായ മാർഗങ്ങൾ ഇതാ:

നിങ്ങളുടെ ബ്രൗസറും ഓപ്പറേറ്റിംഗ് സിസ്റ്റവും കാലികമായി നിലനിർത്തുക

ഭൂരിഭാഗം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും സോഫ്റ്റ്‌വെയറും അപ്‌ഗ്രേഡ് ചെയ്യേണ്ട സമയത്ത് നിങ്ങളെ അറിയിക്കും - ഈ സന്ദേശങ്ങൾ അവഗണിക്കാതെ കഴിയുന്നതും വേഗത്തിൽ അപ്‌ഡേറ്റ് ചെയ്യുക. സോഫ്റ്റ്‌വെയറിന്റെ പഴയ പതിപ്പുകളിൽ ചിലപ്പോൾ സുരക്ഷ പ്രശ്‌നങ്ങൾ ഉണ്ടാകാം നിങ്ങളുടെ ഡാറ്റയിലേയ്‌ക്ക് എളുപ്പത്തിൽ കടക്കുന്നതിന് കുറ്റവാളികൾക്ക് അത് ഉപയോഗിക്കാൻ കഴിയും. Google-ന്റെ Chrome ബ്രൗസർ നിങ്ങൾ ആരംഭിക്കുന്ന സമയത്തെല്ലാം യാന്ത്രികമായി ഏറ്റവും പുതിയ പതിപ്പിലേയ്‌ക്ക് അപ്‌ഡേറ്റ് ചെയ്യുന്നു, അതിലൂടെ നിങ്ങൾക്ക് ഏതെങ്കിലും അധിക പ്രവൃത്തി കൂടാതെ ഏറ്റവും കാലികമായ സുരക്ഷ പരിരക്ഷ നേടാൻ കഴിയും.

സംഗീതം, മൂവികൾ, ഫയലുകൾ, ബ്രൗസർ പ്ലഗ്-ഇന്നുകൾ അല്ലെങ്കിൽ ആഡ്-ഓണുകൾ ഉൾപ്പെടെ നിങ്ങൾ ക്ലിക്കുചെയ്യുന്നതും ഡൗൺലോഡ് ചെയ്യുന്നതും എന്താണെന്ന് എല്ലായ്പ്പോഴും ശ്രദ്ധിക്കുക.

നിങ്ങളോട് സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യാനോ നിങ്ങളുടെ കമ്പ്യൂട്ടറിലെ പ്രശ്‌നം പരിഹരിക്കാമെന്നോ വാഗ്‌ദാനം ചെയ്യുന്ന പോപ്പ് അപ്പ് വിൻഡോകൾക്കെതിരെ ജാഗ്രത പാലിക്കുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ വൈറസ് ബാധിച്ചിരിക്കുകയാണെന്നും അവരുടെ ഡൗൺലോഡിന് അത് പരിഹരിക്കാൻ കഴിയുമെന്നും ഈ പോപ്പ്-അപ്പ് വിൻഡോകൾ ചിലപ്പോൾ ക്ലെയിം ചെയ്യും - അവരെ വിശ്വസിക്കരുത്. വിൻഡോ അടയ്‌ക്കുകയും പോപ്പ്-അപ്പ് വിൻഡോയുടെ ഉള്ളിൽ നിങ്ങൾ ക്ലിക്കുചെയ്യുകയുമില്ലെന്ന് ഉറപ്പാക്കുക. അജ്ഞാത ഫയൽ തരങ്ങളോ അല്ലെങ്കിൽ ഫയൽ തുറക്കുന്നതിനുള്ള പരിചിതമല്ലാത്ത ബ്രൗസർ ആവശ്യങ്ങളോ മുന്നറിയിപ്പോ കണ്ടാൽ ഫയൽ തുറക്കരുത്. ചില സന്ദർഭങ്ങളിൽ ക്ഷുദ്രവെയറുകൾ നിങ്ങൾ ഒരു പേജിലെത്തിപ്പെട്ടാൽ അതിൽ നിന്ന് പുറത്ത് പോകുന്നത് തടയും, ഉദാഹരണത്തിന് നിരന്തരമായി ഡൗൺലോഡ് ആവശ്യം തുറക്കുന്നതിലൂടെ. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ, ബ്രൗസർ അടയ്‌ക്കുന്നതിന് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ചുമതല മാനേജർ അല്ലെങ്കിൽ പ്രവർത്തന മോണിറ്റർ ഉപയോഗിക്കുക.
സംശയത്തിലാകുമ്പോൾ, പ്രധാനപ്പെട്ട സൈറ്റുകൾക്കായി വിശ്വസനീയ ബുക്കുമാർക്കുകൾ ഉപയോഗിക്കുക, സൈറ്റിലേക്ക് നാവിഗേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ തിരയൽ എഞ്ചിൻ ഉപയോഗിക്കുക അല്ലെങ്കിൽ സൈറ്റ് വിലാസം നേരിട്ട് നിങ്ങളുടെ ബ്രൗസറിൽ ടൈപ്പുചെയ്യുക. വെബ്‌സൈറ്റിലേയ്‌ക്കുള്ള നിങ്ങളുടെ കണക്‌ഷൻ എൻക്രിപ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും അനാവശ്യ ഇടപെടലുകളെ കൂടുതൽ പ്രതിരോധിക്കുമെന്നും സൂചിപ്പിക്കുന്ന https:// എന്നതിൽ നിന്നാണോ വെബ് വിലാസം ആരംഭിക്കുന്നതെന്നും നിങ്ങൾ പരിശോധിക്കണം.

ഒരു സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുമ്പോൾ, നിങ്ങൾക്ക് സോഫ്‌റ്റ്‌വെയർ ലഭിക്കുന്നത് വിശ്വസ്‌ത ഉറവിടത്തിൽ നിന്നാണെന്ന് ഉറപ്പാക്കുക.

ചില പ്രോഗ്രാമുകൾ അവരുടെ ഇൻസ്റ്റാളേഷൻ പ്രോസസിന്റെ ഭാഗമായി ക്ഷുദ്രവെയറുകൾ ചേർത്തുവെക്കുന്നു. നിങ്ങൾക്ക് ആവശ്യമുള്ള സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യുന്നതിനൊപ്പം ക്ഷുദ്രവെയർ ഡൗൺലോഡ് ചെയ്യുന്നതിന്റെ അപകടസാധ്യത കുറയ്‌‌ക്കുന്നതിന് ഡൗൺലോഡിംഗ് ആരംഭിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് സ്വീകരിക്കാവുന്ന ലളിതമായ ഘട്ടങ്ങൾ ഇവയാണ്.
സ്റ്റോറിന്റെ പ്രശസ്‌തി പരിശോധിക്കുക - അപരിചിതമായ മൂന്നാം കക്ഷി ഡൗൺലോഡ് സൈറ്റുകളിൽ നിന്ന് വ്യത്യസ്‌തമായി നിങ്ങളുടെ ഫോണിന്റെ അല്ലെങ്കിൽ ബ്രൗസറിന്റെ അന്തർനിർമ്മിത അപ്ലിക്കേഷൻ സ്റ്റോർ അല്ലെങ്കിൽ ഡവലപ്പറിന്റെ വെബ്‌സൈറ്റ് പോലുള്ള ആധികാരിക ഉറവിടമാണോ? മുൻകാലങ്ങളിൽ ഡവലപ്പർമാരെക്കുറിച്ച് മറ്റുള്ളവർ എന്ത് പറഞ്ഞു എന്ന് നോക്കുന്നതിലൂടെയും നിങ്ങൾക്ക് ഡവലപ്പറിന്റെ പ്രശസ്‌തി പരിശോധിക്കാൻ കഴിയും. ആ സവിശേഷ ഡൗൺലോഡിനെക്കുറിച്ചുള്ള ഓൺലൈൻ അവലോകനത്തിനായോ അഭിപ്രായത്തിനായോ തിരയുക. നിരവധി ആളുകൾ അത് ഇഷ്‌ടപ്പെടുന്നില്ലെന്നും മോശം അനുഭവം ഉണ്ടായതായും നിങ്ങൾ കാണുകയാണെങ്കിൽ, ഇത് ഡൗൺലോഡുചെയ്യാൻ നിങ്ങൾ താൽപ്പര്യപ്പെട്ടെന്ന് വരില്ല.
ഡൗൺലോഡിന് ശേഷം - കമ്പ്യൂട്ടറിന്റെ വേഗത ഗണ്യമായി കുറയുക, അപ്രതീക്ഷിതമായ പോപ്പ്-അപ്പുകളോ സന്ദേശങ്ങളോ അല്ലെങ്കിൽ അപരിചിതമായ ബില്ലിംഗ് ചാർജുകൾ പോലെയുള്ള സംശയാസ്‌പദമായ എന്തെങ്കിലും നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ - സോഫ്റ്റ്‌വെയർ പെട്ടെന്ന് തന്നെ അൺഇൻസ്റ്റാളുചെയ്യുകയും ആന്റി വൈറസ് കാലികമായി പ്രവർത്തിക്കുന്നുണ്ടെന്ന് തീർച്ചയാക്കുകയും ചെയ്യുക.
ക്ഷുദ്രവെയറുകൾ ഹോസ്റ്റ് ചെയ്യുന്നതായി സംശയിക്കപ്പെടുന്ന വെബ്‌സൈറ്റിലേയ്‌ക്ക് നിങ്ങൾ പോകാൻ ശ്രമിച്ചാൽ മിക്ക ബ്രൗസറുകളും നിങ്ങൾക്ക് മുന്നറിയിപ്പ് നൽകും. നിങ്ങൾ സന്ദർശിക്കാൻ താൽപ്പര്യപ്പെടുന്ന സൈറ്റ് സുരക്ഷിതമല്ലായിരിക്കാം എന്ന മുന്നറിയിപ്പ് നിങ്ങൾക്ക് ലഭിച്ചാൽ, URL ശ്രദ്ധിക്കുകയും നിങ്ങൾ സൈറ്റ് സന്ദർശിക്കാൻ താൽപ്പര്യപ്പെടുന്നോ ഇല്ലയോ എന്ന് ശ്രദ്ധയോടുകൂടി ചിന്തിക്കുകയും ചെയ്യുക. നിങ്ങൾ സൈറ്റ് മുമ്പ് സന്ദർശിച്ചിട്ടുണ്ടാകാമെങ്കിലും, നിങ്ങൾ അവസാനം സന്ദർശിച്ചതിന് ശേഷം കുറ്റവാളികൾ സൈറ്റ് അപഹരിച്ചിട്ടുണ്ടാകാം, അതിനാൽ സൈറ്റ് ഉടമകൾ അവരുടെ സൈറ്റ് പ്രശ്‌നരഹിതമാക്കുന്നത് വരെ അതിൽ പോകുന്നത് സുരക്ഷിതമായിരിക്കില്ല.

നിങ്ങളുടെ കമ്പ്യൂട്ടറിൽ ക്ഷുദ്രവെയർ ബാധിച്ചിട്ടുണ്ടെങ്കിൽ, കഴിയുന്നതും വേഗത്തിൽ അത് നീക്കം ചെയ്യുക

നിങ്ങളുടെ കമ്പ്യൂട്ടർ ശുചിയാക്കുന്നതിനുള്ള ഒരു വഴി അത് ഏറ്റവും കുറഞ്ഞത് ഒരു ആന്റി വൈറസ് ഉപയോഗിച്ച് സ്‌കാൻ ചെയ്യുക, കൂടുതൽ നല്ലത് ഉയർന്ന ഗുണമേന്മയുള്ള കുറച്ച് ആന്റിവൈറസ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് സ്‌കാൻ ചെയ്യുന്നതാണ്. അവരുടെ പ്രോഗ്രാമിന്റെ ഫലപ്രാപ്‌തിക്ക് സാക്ഷ്യപത്രം നൽകാൻ ഞങ്ങൾക്ക് കഴിയില്ല, പക്ഷേ അവയിൽ ഏതിന്റെയെങ്കിലും ഏറ്റവും പുതിയ പതിപ്പുകൾ ശ്രമിക്കുന്നത് ഒരു വ്യത്യസ്ഥത സൃഷ്‌ടിക്കും. മറ്റ് ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ കണ്ടെത്തുന്നതിനും പരിശോധന ഫലങ്ങൾ അവലോകനം ചെയ്യുന്നതിനും നിങ്ങൾക്ക് av-comparatives.org എന്ന സൈറ്റ് ഉപയോഗിക്കാം.

മുകളിലേക്ക്

സൈൻ ഇന്നും സൈൻ ഔട്ടും



സൈൻ ഇന്നും സൈൻ ഔട്ടും

നിങ്ങളുടെ Google അക്കൗണ്ടിലേയ്‌ക്ക് സൈൻ ഇൻ ചെയ്യുന്നത് ലളിതമാണ് - നിങ്ങളുടെ Gmail ചെക്കുചെയ്യുന്നതിനും, YouTube-ലേയ്‌ക്ക് വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിനും കൂടുതൽ പ്രസക്തമായ തിരയൽ ഫലങ്ങൾ ലഭിക്കുന്നതിനും ഏതെങ്കിലും Google സേവനത്തിന്റെ മുകളിൽ വലത് കോണിലുള്ള സൈൻ ഇൻ ബട്ടൺ ക്ലിക്കുചെയ്യുക.
പക്ഷേ, സൈബർകഫെ, ലൈബ്രറി എന്നിവിടങ്ങളിലെ പൊതു കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ നിങ്ങൾ ബ്രൗസർ അടച്ചുകഴിഞ്ഞാലും നിങ്ങൾ ഉപയോഗിക്കുന്ന എതെങ്കിലും സേവനത്തിലേയ്‌ക്ക് സൈൻ ഇൻ ചെയ്‌ത നിലയിൽ തുടരും എന്ന കാര്യം ഓർക്കുക. അതിനാൽ പൊതുകമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ അക്കൗണ്ട് ഫോട്ടോയിൽ ക്ലിക്കുചെയ്‌തോ അല്ലെങ്കിൽ മുകളിൽ വലത് കോണിലുള്ള ഇമെയിൽ വിലാസത്തിൽ ക്ലിക്കുചെയ്‌ത്സൈൻ ഔട്ട് തിരഞ്ഞെടുത്ത് സൈൻ ഔട്ട് ചെയ്‌തുവെന്ന് ഉറപ്പാക്കുക.
നിങ്ങൾ ഇടയ്‌ക്കിടയ്‌ക്ക് പൊതു കമ്പ്യൂട്ടർ ഉപയോഗിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി നിലനിർത്തുന്നതിന് 2-ഘട്ട സ്ഥിരീകരണം ഉപയോഗിക്കുക, ഒപ്പം നിങ്ങൾ വെബ് ഉപയോഗിക്കുന്നത് പൂർത്തിയായിക്കഴിയുമ്പോൾ നിങ്ങളുടെ അക്കൗണ്ടുകളിൽ നിന്നും അധിക ശ്രദ്ധയോടെ സൈൻ ഔട്ട് ചെയ്‌ത് ബ്രൗസർ ഷട്ട്‌ഡൗൺ ചെയ്യുക.

നിങ്ങളുടെ സ്‌ക്രീൻ അല്ലെങ്കിൽ ഉപകരണം ലോക്കുചെയ്യുക



നിങ്ങളുടെ സ്‌ക്രീൻ അല്ലെങ്കിൽ ഉപകരണം ലോക്കുചെയ്യുക

നിങ്ങൾ വീടിനുപുറത്ത് പോകുമ്പോൾ മുൻഭാഗത്തെ വാതിൽ തുറന്നിട്ട് പോകില്ലെന്നത് ശരിയല്ലേ? അതേ നയം തന്നെയാണ് നിങ്ങൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും ബാധകം. നിങ്ങൾ കമ്പ്യൂട്ടർ, ലാപ്‌ടോപ്പ് അല്ലെങ്കിൽ ഫോൺ ഉപയോഗിച്ചുകഴിഞ്ഞാൽ എല്ലായ്‌പ്പോഴും സ്‌ക്രീൻ ലോക്കുചെയ്യുക. അധിക സുരക്ഷയ്‌ക്കായി, നിങ്ങളുടെ ഉപകരണം നിദ്രാമോഡിലേക്ക് പോകുമ്പോൾ യാന്ത്രികമായി ലോക്കുചെയ്യുന്നതിന് സജ്ജമാക്കുകയും ചെയ്യേണ്ടതാണ്. ഇത് പ്രത്യേകിച്ചും ഫോണുകൾക്കോ ടാബ്‌ലെറ്റുകൾക്കോ ചെയ്യേണ്ടത് പ്രധാനമാണ്, കാരണം ഇവയാണ് മിക്കപ്പോഴും എവിടെയെങ്കിലും വയ്‌ക്കുകയും നിങ്ങളുടെ വിവരങ്ങൾ ആക്‌സസ്സ് ചെയ്യാൻ പാടില്ലാത്ത ആളുകൾ അവ കണ്ടെത്തുകയും ചെയ്യുന്നത്. അതുപോലെ തന്നെ പൊതു ഇടങ്ങളിലുള്ള ഹോം കമ്പ്യൂട്ടറുകൾക്കും ഇത് ബാധകമാണ്.
മിക്ക കമ്പ്യൂട്ടറുകളിലും നിങ്ങളുടെ കമ്പ്യൂട്ടറുകളുടെ സിസ്റ്റം മുൻഗണനകളിലേക്ക് പോയി സ്‌ക്രീൻ ലോക്കുചെയ്യാൻ കഴിയും. നിങ്ങളുടെ ഫോണിനായി അല്ലെങ്കിൽ ടാബ്‌ലൈറ്റിനായി, ഒരു PIN അല്ലെങ്കിൽ പാറ്റേൺ ഉപയോഗിച്ച് ഉപകരണം ലോക്കുചെയ്യുന്നത് നിങ്ങളുടെ ഡാറ്റയ്‌ക്ക് ഒരു അധിക സുരക്ഷതലം നൽകുന്നു. Android ഉപകരണങ്ങളിൽ, ലളിതമായ ഈ ഘട്ടങ്ങൾ പാലിച്ചുകൊണ്ട് നിങ്ങൾക്ക് ലോക്ക് സജ്ജമാക്കാൻ കഴിയും

.

ഒന്നിലധികം അക്കൗണ്ടുകൾ നിയന്ത്രിക്കുക



ഒന്നിലധികം അക്കൗണ്ടുകൾ നിയന്ത്രിക്കുക

നിരവധി ഉപകരണങ്ങൾ ഇപ്പോൾ ഒന്നിലധികം അക്കൗണ്ടുകളെ പിന്തുണയ്‌ക്കുന്നുണ്ട്. അതായത് നിങ്ങൾ ഏത് അക്കൗണ്ട് എപ്പോൾ ഉപയോഗിച്ചാലും അതിന്റെ നിയന്ത്രണം നിങ്ങൾക്കുണ്ടാകും. നിങ്ങൾ ഒരു ഉപകരണത്തിൽ നിന്ന് തന്നെ ഒന്നിലേറെ Google അക്കൗണ്ടുകളിലേക്ക് സൈൻ ഇൻ ചെയ്‌തിരുന്നാലും, നിങ്ങൾ രണ്ടു അക്കൗണ്ടുകൾ തമ്മിൽ ലിങ്കുചെയ്യണമെന്ന് തീരുമാനിച്ചാലല്ലാതെ ഒരു Google അക്കൗണ്ടിൽനിന്നുള്ള സ്വകാര്യ വിവരങ്ങൾ മറ്റൊരു Google അക്കൗണ്ടിലെ വിവരങ്ങളുമായി കൂടിച്ചേരില്ല.
ഡെസ്‌ക്‌ടോപ്പിലും മൊബൈലിലും നിങ്ങൾക്ക് വേഗത്തിലും എളുപ്പത്തിലും നിങ്ങളുടെ Google അക്കൗണ്ടുകൾക്കിടയിൽ ടോഗിൾ ചെയ്യാൻ കഴിയും. ഉദാഹരണത്തിന്, നിങ്ങളുടെ പ്രധാന അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യുമ്പോൾ നിങ്ങൾക്കൊരു ദ്വിതീയ Google അക്കൗണ്ടുകൂടി ചേർക്കാനും അവയ്‌ക്കിടയിൽ മടങ്ങിവരാനും മുന്നോട്ടുപോകാനും കഴിയുകയും ചെയ്യും. ഒന്നിലധികം ഉപയോക്തൃ മോഡുകളുള്ള Nexus 7 പോലുള്ള ഏറ്റവും പുതിയ Google ടാബ്‌ലെറ്റുകളിൽ, ഒരേ ഉപകരണത്തിൽ ഒന്നിലധികം അക്കൗണ്ടുകൾ ബന്ധപ്പെടുത്തുക ലളിതമാണ് ഇതിലൂടെ നിങ്ങളുടെ കുടുംബത്തിലെ വ്യത്യസ്‌ത ആളുകൾക്ക് സൈൻ ഇന്നും ഔട്ടും ചെയ്യാതെ തന്നെ അവരുടെ ഇമെയിൽ അല്ലെങ്കിൽ അപ്ലിക്കേഷൻ പരിശോധിക്കാനാവും. ഒരിക്കൽ നിങ്ങൾ പ്രാഥമിക അക്കൗണ്ട് സജ്ജീകരിച്ചാൽ, നിങ്ങൾക്ക് ഉപകരണ ക്രമീകരണങ്ങളിൽ എളുപ്പത്തിൽ അക്കൗണ്ടുകൾ ചേർക്കാനാവും.


നിങ്ങളുടെ വെബിനെ അറിയുക

ഇന്റർനെറ്റ് ഒരു മഹത്തരമായ ഉപകരണമാണ് - അറിയാനും പങ്കിടാനും പര്യവേക്ഷണം നടത്താനും കണക്റ്റുചെയ്യാനുമെല്ലാമുള്ള ഒരു മാർഗമാണത്. പക്ഷേ പുതിയ സാങ്കേതികവിദ്യ അല്ലെങ്കിൽ ഉത്പന്നം ഉപയോഗിക്കുന്നത് ചിലപ്പോൾ കീഴ്‌പ്പെടുത്തുന്നതാകാം, എല്ലാം ഓൺലൈൻ വഴി തന്നെ ചെയ്യണം എന്ന അവസ്ഥയിൽ അത് നിങ്ങളെ എത്തിക്കാം. നിങ്ങൾ തുടക്കകാരനോ അല്ലെങ്കിൽ ഒരു പ്രൊഫഷണലോ ആയിക്കൊള്ളട്ടെ, നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഉത്പ്പന്നങ്ങളും സേവനങ്ങളും പരമാവധി പ്രയോജനപ്പെടുത്തുന്നതിന് - നിങ്ങളുടെ വെബിനെ അറിയുന്നതിനായി അവയെക്കുറിച്ച് മനസിലാക്കേണ്ടത് സുപ്രധാനമാണ്.
നിങ്ങളുടെ വെബിനെ അറിയാൻ തുടങ്ങുമ്പോൾ, നിങ്ങൾ എളുപ്പം മനസിലാക്കാൻ കഴിയാത്ത പദങ്ങളിലൂടെയും സാങ്കേതിക പദങ്ങളിലൂടെയും കടന്നുപോകേണ്ടി വരും. ഞങ്ങൾ പൊതുവായി വരുന്ന പദങ്ങൾ കണ്ടെത്തുകയും അവ ഞങ്ങൾക്ക് കഴിയുംവിധം ലളിതമായി മനസ്സിലാക്കാവുന്ന രീതിയിൽ വിശദീകരിക്കുകയും ചെയ്‌തിട്ടുണ്ട്. നിങ്ങൾക്ക് ഈ വിഭാഗത്തിൽ നുറുങ്ങുകളും വെബിൽ കാര്യങ്ങൾ എങ്ങനെ ചെയ്യാമെന്നുള്ള നിർദ്ദേശങ്ങളും - ഓൺലൈനിൽ ചാറ്റുചെയ്യുന്നത് മുതൽ ബുക്ക്‌മാർക്ക് സജ്ജീകരിക്കുന്നത് വരെ, നിങ്ങളുടെ ബ്രൗസർ അപ്‌ഡേറ്റ് ചെയ്യുന്നത് മുതൽ വെബിൽ കൂടുതൽ ഫലപ്രദമായി തിരയുന്നത് വരെ, അതോടൊപ്പം സ്വതന്ത്ര ഉറവിടം, ക്ലൗഡ് കമ്പ്യൂട്ടിംഗ് പോലെ നിങ്ങൾക്ക് പരിചിതമല്ലാത്ത ആശയങ്ങളുടെ വിശദീകരണങ്ങളും കണ്ടെത്താൻ കഴിയും.
വെബ് എങ്ങനെ ഉപയോഗിക്കാമെന്നും ഓൺലൈനിൽ സുരക്ഷിതരും മികച്ച പൗരന്മാരുമായി നിലനിൽക്കാമെന്നും ബോധവത്‌ക്കരിക്കുന്നതിൽ സഹായിക്കുന്ന ലോകമെമ്പാടുമുള്ള വിദഗ്ദരുമായും ഓർഗനൈസേഷനുകളുമായും Google പങ്കാളിയായി. ഞങ്ങളെ പങ്കാളികളെക്കുറിച്ചും വെബ് മികച്ച രീതിയിൽ ഉപയോഗിക്കുന്നതിന് സഹായകരമാവുന്ന Google-ൽ നിന്നുള്ള അധിക ഉറവിടങ്ങളെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും കൂടുതലറിയുക.

സാങ്കേതിക പദ നിഘണ്ടു

ആ സാങ്കേതിക പദങ്ങളെക്കുറിച്ച് അറിയുക എന്ത് WPA2 എന്ന് അറിയില്ലേ? സാങ്കേതിക പദ നിഘണ്ടു പരിശോധിക്കുക

ഇന്റർനെറ്റ് 101

സാങ്കേതികവിദ്യ വിദഗ്ദനാവൂ. വെബിനെക്കുറിച്ചും അതിനപ്പുറവും അറിയാൻ ഇന്റർനെറ്റ് 101-ൽ പര്യവേക്ഷണം ചെയ്യുക.

കൂടുതലറിയുക

കൂടുതൽ അറിയണോ? വിദഗ്ദരിൽ നിന്നുള്ള അധിക പരിരക്ഷയും സുരക്ഷ ഉറവിടങ്ങളും വായിക്കുക.

അടുക്കള ഉപകരണങ്ങള്‍



അടുക്കള ഉപകരണങ്ങള്‍

ഭക്ഷണം പാകംചെയ്യുന്നതിനും വിളമ്പിക്കഴിക്കുന്നതിനും മറ്റും അടുക്കളയില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍. പുരാതനകാലത്തു ചുട്ടെടുക്കുക എന്ന ഒരേ ഒരു രീതിയില്‍ പാചകം ഒതുങ്ങി നിന്നിരുന്നു. അതിന് പാത്രങ്ങളുടെയോ മറ്റുപകരണങ്ങളുടെയോ ആവശ്യം ഉണ്ടായിരുന്നില്ല. ചുടുക, വെള്ളത്തില്‍ വേവിക്കുക, ആവിയില്‍ പുഴുങ്ങുക, പൊരിക്കുക, വറക്കുക എന്നിങ്ങനെ പാചകരീതി വിവിധവും സങ്കീര്‍ണവും ആയതോടെയാണ് പലതരം ഉപകരണങ്ങളും പാത്രങ്ങളും കണ്ടുപിടിക്കപ്പെട്ടത്. എസ്കിമോകള്‍, വ. അമേരിക്കയിലെ അമേരിന്ത്യര്‍ മുതലായവര്‍ പാകംചെയ്യുന്നതിനുള്ള പാത്രമായി ചില മൃഗങ്ങളുടെ കട്ടിയുള്ള ആമാശയം ഉപയോഗിച്ചിരുന്നു. ഇന്തോനേഷ്യയിലും ഏഷ്യയുടെ തെ.കിഴക്കന്‍ പ്രദേശങ്ങളിലും മുളംകുഴലുകളാണ് ഇക്കാര്യത്തിന് ഉപയോഗിച്ചിരുന്നത്. അസ്ഥിരമായ നാടോടി ജീവിതക്രമത്തില്‍ നിന്നും സുസ്ഥിരമായ കാര്‍ഷികജീവിതത്തിലേക്കു മനുഷ്യവര്‍ഗം പുരോഗമിച്ച ആദ്യകാലഘട്ടങ്ങളില്‍തന്നെ കല്ലുകൊണ്ടുള്ള പലതരം ഉപകരണങ്ങള്‍ കണ്ടുപിടിക്കപ്പെട്ടു. അരകല്ല്, തിരികല്ല്, ഉരല്‍ തുടങ്ങിയവയുടെ ആവിര്‍ഭാവം ഇങ്ങനെയാണ് (നോ: അമ്മിക്കല്ല്, അരകല്ല്; ആട്ടുകല്ല്). ഭൂഖനനഗവേഷണങ്ങളുടെ ഫലമായി പുരാതനകാലത്തെ അടുക്കള-ഉപകരണങ്ങളുടെ ഒട്ടേറെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അവയില്‍നിന്നെല്ലാം അന്ന് മനുഷ്യന്‍ ഉപയോഗിച്ചിരുന്ന അടുക്കള-ഉപകരണങ്ങളുടെ രൂപത്തെയും സ്വഭാവത്തെയും പറ്റി വളരെ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. പൊംപേയ്, ഹെര്‍ക്കുലേനിയം എന്നിവിടങ്ങളില്‍നിന്നും 2000 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. കരി ഉപയോഗിച്ചു കത്തിക്കുന്ന അടുപ്പ്, ഉറിപോലെയുള്ള പിച്ചളപ്പാത്രങ്ങള്‍, അടപലക എന്നിവ ഇതില്‍പ്പെടുന്നു. ഗ്രീക്കുകാരും റോമാക്കാരും വളരെയധികം വൈവിധ്യമുള്ള അടുക്കള-ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നു. വാര്‍പ്പിരുമ്പുകൊണ്ടുണ്ടാക്കപ്പെട്ട പാത്രങ്ങള്‍, സോസ്പാന്‍, പൊരിക്കുന്നതിനുള്ള പാത്രങ്ങള്‍, തിളപ്പിക്കുന്നതിനുള്ളവ (double bottomed pots), മണ്ണുകൊണ്ടു നിര്‍മിച്ച സൂപ്പുപാത്രങ്ങള്‍, ബേസിനുകള്‍, വിളമ്പിക്കൊടുക്കുന്നതിനുള്ള വലിയ ഭരണികള്‍ എന്നിവയെല്ലാം ഇങ്ങനെ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അസീറിയാക്കാരും പേഴ്സ്യാക്കാരും ഊണുമേശ ആകര്‍ഷകമാക്കുന്നതില്‍ വളരെ ശ്രദ്ധിച്ചിരുന്നുവെന്നതിനു മതിയായ തെളിവുകള്‍ പുരാവസ്തുഗവേഷണഫലമായി ലഭിച്ചിട്ടുണ്ട്. 17-ാം ശ.-ത്തോടുകൂടി ഇന്നത്തെ പ്രഷര്‍കുക്കറിനോടു സാദൃശ്യമുള്ള ഇരുമ്പ് സോസ്പാന്‍, മുള്ള് (fork), പലതരം പാത്രങ്ങള്‍ എന്നിവ കണ്ടുപിടിക്കപ്പെട്ടു. 18-ാം ശ.-ത്തിലാണ് പാകം ചെയ്യാന്‍ കണ്ണാടിപ്പാത്രങ്ങളും ഇനാമല്‍ പൂശിയ പാത്രങ്ങളും ഉപയോഗിച്ചുതുടങ്ങിയത്. 19-ാം ശ. മുതല്‍ അടുക്കളയുടെ സംവിധാനത്തിലും ഉപകരണങ്ങളുടെ നിര്‍മാണത്തിലും ശീഘ്രഗതിയിലുള്ള പുരോഗതിയുണ്ടായി. അടുപ്പില്‍ തീകത്തിച്ച് പാകംചെയ്യുന്നരീതി മാറി ഗ്യാസ് അടുപ്പുകള്‍, വൈദ്യുത-അടുപ്പുകള്‍ എന്നിവ കണ്ടുപിടിക്കപ്പെട്ടു (നോ: അടുപ്പ്). പഴയ ഉപകരണങ്ങള്‍ പരിഷ്കരിക്കുകയും പുതിയവ കണ്ടുപിടിക്കുകയും ചെയ്തു. തകരം, ചെമ്പ് എന്നിവകൊണ്ടു നിര്‍മിച്ച ഉപകരണങ്ങള്‍ക്കുപകരം, അലൂമിനിയം, സ്റ്റീല്‍ എന്നിവകൊണ്ടു നിര്‍മിച്ച ഉപകരണങ്ങള്‍ ധാരാളം ഉപയോഗിക്കപ്പെട്ടു. ചൂടുതട്ടിയാല്‍ കേടുവരാത്ത കണ്ണാടിഉപകരണങ്ങള്‍, മണ്‍പാത്രങ്ങള്‍ എന്നിവ കണ്ടുപിടിക്കപ്പെട്ടതോടെ പാകംചെയ്യലും വിളമ്പിക്കൊടുക്കലും ഒരേപാത്രത്തില്‍ തന്നെയാകാമെന്നുവരെ വന്നു.
നിര്‍മാണപദാര്‍ഥം. ലോഹംകൊണ്ടോ, തടികൊണ്ടോ, മണ്ണുകൊണ്ടോ നിര്‍മിച്ച ഉപകരണങ്ങളാണ് സാധാരണ ഉപയോഗിക്കുന്നത്. അടുക്കളയില്‍ അവശ്യം ഉണ്ടായിരിക്കേണ്ട ഉപകരണങ്ങള്‍ താഴെ വിവരിക്കുന്നു:
(1 )ലോഹം. ചെമ്പുകലങ്ങള്‍, ഓടുകൊണ്ടുണ്ടാക്കിയ തവികള്‍, ചട്ടുകം, ഉരുളി, കരണ്ടി, മൊന്ത, ചീനച്ചട്ടി, ദോശക്കല്ല്, റൊട്ടി ഉണ്ടാക്കുന്നതിനുള്ള ഇരുമ്പുതവ, അപ്പക്കാര, ചിപ്പിലി, കോരിക, സേവനാഴി, തേങ്കുഴല്‍, ഇഡ്ഡലിപ്പാത്രം, അരിവാള്‍, കറിക്കത്തി, വെട്ടുകത്തി, പര്‍പ്പടകസൂചി, അപ്പക്കോല്‍, അരിപ്പ എന്നിവ.
(2)തടി. മത്ത്, ചിരവ, അടപലക, കലം, മരപ്ളാവില, തവി, പല വലുപ്പത്തിലുള്ള മരവികള്‍, ചപ്പാത്തി ഉണ്ടാക്കുന്ന പലക, അതിനുള്ള ഉരുളന്‍തടി മുതലായവ.
(3)മണ്ണ്. കുടം, കലം, ചട്ടി, ഭരണി, കല്‍ച്ചട്ടി, വിളമ്പിക്കൊടുക്കുന്നതിനുള്ള പാത്രങ്ങള്‍, അടപ്പുചട്ടി എന്നിവ ഇതില്‍പ്പെടുന്നു.
കയര്‍, ഓല എന്നിവകൊണ്ടു നിര്‍മിക്കുന്ന ഉറി, തിരിക, എന്നിവയും, മുള, ഈറ തുടങ്ങിയവകൊണ്ടു നിര്‍മിക്കുന്ന കുട്ട, വട്ടി, മുറം എന്നിവയും അടുക്കള-ഉപകരണങ്ങളില്‍ പെടുന്നു.
ആധുനികോപകരണങ്ങള്‍. ഭക്ഷ്യസാധനങ്ങളിലും പാചകരീതിയിലും വൈവിധ്യമുണ്ടായതോടെ നൂതനങ്ങളായ അനവധി അടുക്കള-ഉപകരണങ്ങള്‍ സംവിധാനം ചെയ്യപ്പെട്ടു. സമയം ലാഭിക്കുക, അപകടങ്ങള്‍ ഒഴിവാക്കുക, ജോലി ലഘൂകരിക്കുക എന്നീ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് പല ഉപയോഗങ്ങള്‍ ഒരേ ഉപകരണംകൊണ്ടു സാധിക്കുന്നതും യന്ത്രസഹായത്താല്‍ പ്രവര്‍ത്തിക്കുന്നതുമായ അനവധി അടുക്കള-ഉപകരണങ്ങള്‍ സംവിധാനം ചെയ്യപ്പെട്ടു. ഇവ പ്രധാനമായി വൈദ്യുതികൊണ്ടു പ്രവര്‍ത്തിപ്പിക്കുന്നവയാണ്. കുഴയ്ക്കുന്നതിനും പതപ്പിക്കുന്നതിനും മറ്റുമുള്ള മിക്സറുകള്‍ (mixers), അരയ്ക്കാനും പൊടിയ്ക്കാനും ഉതകുന്ന മിക്സര്‍ ഗ്രൈന്‍ഡര്‍, പച്ചക്കറികള്‍, മാംസം, മത്സ്യം മുതലായവ മുറിക്കാനുപയോഗിക്കുന്ന സൂപ്പര്‍ സ്ളൈസര്‍, ഗ്രേറ്റര്‍, മാവുകുഴക്കാനും പച്ചക്കറികളും മറ്റും അരിയാനും അരയ്ക്കാനും ഉപയോഗിക്കുന്ന ഫുഡ്പ്രോസസര്‍, പഴച്ചാറുകളും പച്ചക്കറി ജ്യൂസുകളും എടുക്കുന്ന ജ്യൂസറുകള്‍, ബ്രഡ് ടോസ്റ്റര്‍, ചപ്പാത്തി മേക്കര്‍, ഗ്രില്ലര്‍, കോഫി മേക്കര്‍, ടീ മേക്കര്‍ എന്നിവ ആധുനിക അടുക്കള ഉപകരണങ്ങളാണ്. ആഹാരപദാര്‍ഥങ്ങള്‍ കേടുവരാതെ സൂക്ഷിക്കുന്നതിനും ഐസ്ക്രീം, പുഡ്ഡിംഗ് മുതലായ ഭക്ഷണങ്ങള്‍ തയ്യാറാക്കുന്നതിനും ഉപയോഗിക്കുന്ന റെഫ്രിജറേറ്റര്‍, ഭക്ഷണപദാര്‍ഥങ്ങള്‍ വേഗത്തില്‍ പാകംചെയ്യാന്‍ സഹായിക്കുന്ന പ്രഷര്‍കുക്കര്‍, മൈക്രോവേവ് അവനുകള്‍, വെള്ളം തിളപ്പിക്കുന്നതിനും മറ്റുമുള്ള ബോയിലറുകള്‍, ആഹാരപദാര്‍ഥങ്ങള്‍ ചൂടുമാറാതെ സൂക്ഷിക്കുന്നതിനുള്ള കാസറോളുകള്‍, തെര്‍മോസ്ഫ്ളാസ്ക്, പാത്രംകഴുകുന്നതിനുള്ള ഉപകരണം (dish washer) എന്നിവയും ആധുനിക അടുക്കളകള്‍ക്ക് അലങ്കാരമാണ്. ആഹാരം വിളമ്പിവയ്ക്കുന്നതിന് പ്രാചീനകാലംതൊട്ടേ ചീനക്കളിമണ്ണുകൊണ്ടു നിര്‍മിച്ചിട്ടുള്ള പലതരം പ്ളേറ്റുകള്‍, കപ്പുകള്‍, സാസറുകള്‍, ഭരണികള്‍, കുടുവന്‍പിഞ്ഞാണങ്ങള്‍ എന്നിവയും, സ്ഫടികനിര്‍മിതമായ കുപ്പികള്‍, ഭരണികള്‍, പ്ളേറ്റുകള്‍, കപ്പുകള്‍, കോപ്പകള്‍, ടംബ്ളറുകള്‍, സാസറുകള്‍ എന്നിവയും, ഇരുമ്പില്‍ നിര്‍മിച്ച് ഇനാമല്‍പൂശിയ പാത്രങ്ങളും ഉപയോഗത്തിലുണ്ടായിരുന്നു. പ്ളാസ്റ്റിക്കില്‍ നിര്‍മിതമായ ഈവക സാധനങ്ങള്‍ ഇന്ന് സുലഭമാണ്. അതുപോലെ അലൂമിനിയം, നിക്കല്‍, വൈറ്റ്മെറ്റല്‍ തുടങ്ങിയ ലോഹങ്ങളില്‍ നിര്‍മിക്കപ്പെട്ട പാത്രങ്ങളും ഉപയോഗത്തിലുണ്ട്. താത്കാലികമായ ഉപയോഗം മാത്രം കരുതി കടലാസു പള്‍പ്പുകൊണ്ടു നിര്‍മിതമായ പ്ളേറ്റുകളും കപ്പുകളും സാസറുകളും ഉപയോഗിച്ചുവരുന്നുണ്ട്.
ഭാരതത്തില്‍. കുടുംബത്തിന്റെ അംഗസംഖ്യയും ജീവിതനിലവാരവും കണക്കിലെടുത്ത് അടുക്കള-ഉപകരണങ്ങളുടെ എണ്ണവും തരവും പാചകവിദഗ്ധന്‍മാര്‍ പ്രത്യേകം ചിട്ടപ്പെടുത്തിയിരുന്നു. ഉപകരണങ്ങള്‍ അവ നിര്‍മിക്കാനുപയോഗിച്ച വസ്തുക്കളുടെ ഗുണദോഷങ്ങള്‍ അറിഞ്ഞശേഷമേ ഉപയോഗിക്കാന്‍ പാടുള്ളു എന്നതും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തൈരു കടയുന്നതിനുള്ള മത്ത് കറിവേപ്പിന്റെയോ നാരകത്തിന്റെയോ തടി ഉപയോഗിച്ചും, കലം വയണയുടെ തടികൊണ്ടും ഉണ്ടാക്കിയിരുന്നത് ഇതുകൊണ്ടാണ്. അതുപോലെ ഓരോ ലോഹത്തിനും അതിന്റേതായ ഗുണങ്ങള്‍ ഉണ്ടെന്നും പലതരം ലോഹങ്ങള്‍ മനുഷ്യശരീരത്തെ ഏതുവിധത്തില്‍ ബാധിക്കുന്നുവെന്നും വാഗ്ഭടാചാര്യര്‍ അഷ്ടാംഗഹൃദയത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. ഇതനുസരിച്ച് ആരോഗ്യത്തിന് ഏറ്റവും നല്ല ലോഹം സ്വര്‍ണമാണ്. ഇത് ശരീരത്തിന് മാര്‍ദവവും ശക്തിയും പുഷ്ടിയും നല്കുന്നു. വിഷാംശത്തെ നശിപ്പിക്കുകയും ചെയ്യും. രാജാക്കന്‍മാരും പ്രഭുക്കന്‍മാരും ആഹാരം കഴിക്കുന്നതിന് സ്വര്‍ണത്തില്‍ നിര്‍മിച്ച തളികകളും വാല്‍ക്കിണ്ടികളും ഉപയോഗിച്ചിരുന്നത് അവയ്ക്കുള്ള പ്രത്യേകഗുണം മനസ്സിലാക്കിയിട്ടായിരിക്കാം. വാതം, കഫം എന്നിവയ്ക്കു ചെമ്പും; പ്രമേഹം, പാണ്ഡുരോഗം, നേത്രരോഗം, വാതം എന്നിവയ്ക്ക് ഈയവും ഔഷധമാണ്. കഫത്തിനും പിത്തത്തിനും ഈയവും ചെമ്പും ചേര്‍ത്തുണ്ടാക്കുന്ന ഓട് പ്രതിവിധിയാണ്. കൃമിശല്യം, പിത്തം (വിളര്‍ച്ച) എന്നീ രോഗങ്ങളുടെ ശമനത്തിന് ഉരുക്ക് ഫലപ്രദമാണ്. കണ്ണിന്റെ ആരോഗ്യത്തിനും ഉരുക്ക് ആവശ്യമാണ്. ചെമ്പ്, ഓട്, പിച്ചള എന്നീ ലോഹങ്ങളേക്കാള്‍ ഈയം ഗുണമുള്ളതായതുകൊണ്ട് അത്തരം ലോഹങ്ങള്‍കൊണ്ടുണ്ടാക്കിയിട്ടുള്ള പാത്രങ്ങള്‍ വെളുത്തീയം പൂശിയിട്ട് ഉപയോഗിക്കുന്നതുകൊള്ളാം. വാതം, പിത്തം ഇവയ്ക്ക് വെള്ളി ഒരു ഔഷധമാണ്. ഇങ്ങനെ നോക്കുമ്പോള്‍ പാചകം ചെയ്യുന്നതിനും വിളമ്പിക്കൊടുക്കുന്നതിനും വിവിധ ലോഹങ്ങള്‍കൊണ്ടു നിര്‍മിച്ച ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യകരമാണെന്നു ബോധ്യമാകും.
കേരളത്തില്‍. ആധുനികങ്ങളായ അടുക്കള-ഉപകരണങ്ങള്‍ കേരളത്തിലും വളരെവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങളുടെ എണ്ണം, ജീവിതരീതി, പാചകരീതി, ധനസ്ഥിതി എന്നിവയിലുള്ള വ്യത്യാസമനുസരിച്ച് നിത്യോപയോഗസാധനങ്ങളിലും വൈവിധ്യം കാണുന്നുണ്ട്. വരുമാനം കുറഞ്ഞവര്‍ മണ്‍പാത്രങ്ങള്‍, അലൂമിനിയംപാത്രങ്ങള്‍, തടികൊണ്ടുതീര്‍ത്ത ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍, ഇടത്തരം കുടുംബങ്ങളില്‍ പിച്ചള, ചെമ്പ്, ഓട്, സ്റ്റീല്‍ തുടങ്ങിയ ലോഹങ്ങള്‍കൊണ്ടുതീര്‍ത്ത ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. റെഫ്രിജറേറ്റര്‍, വൈദ്യുത-അടുപ്പുകള്‍, വൈദ്യുതികൊണ്ടു പ്രവര്‍ത്തിക്കുന്ന മറ്റുപകരണങ്ങള്‍ എന്നിവ ധനികകുടുംബങ്ങളില്‍ മാത്രമേ ഉപയോഗിക്കാറുള്ളു. ഭക്ഷണം കഴിക്കുന്നതിന് വാഴയിലയാണ് അടുത്തകാലംവരെ ഉപയോഗിച്ചിരുന്നത്. ഇന്നും സദ്യകള്‍ക്ക് വാഴയിലയില്‍തന്നെയാണ് വിളമ്പുന്നത്. നിലത്ത് പായോ തടുക്കോ വിരിച്ച് അതില്‍ ഇരുന്നോ, കുരണ്ടിയിട്ട് അതില്‍ ഇരുന്നോ ഉണ്ണുന്നസമ്പ്രദായമാണ് പണ്ടുമുതലേ കേരളത്തില്‍ നിലവിലിരുന്നത്. ഇന്ന് അത് പാടെ മാറിയിരിക്കുന്നു. ബഞ്ച്, നാല്കാലി, കസേര തുടങ്ങിയ ഇരിപ്പിടങ്ങളിലിരുന്ന് മേശപ്പുറത്ത് പാത്രങ്ങളില്‍ വിളമ്പിവച്ച് ഭക്ഷിക്കുന്ന സമ്പ്രദായം ഇന്ന് സര്‍വസാധാരണമായിട്ടുണ്ട്.

നദീതടസംസ്കാരം



നദീതടസംസ്കാരം


നദീതടങ്ങളിൽ സ്ഥിരതാമസമാക്കിത്തുടങ്ങിയ പ്രാചീന മനുഷ്യൻ സൃഷ്ടിച്ചെടുത്ത സവിശേഷ സംസ്കാരങ്ങൾ. ലോകത്തെ ഒട്ടുമിക്ക സംസ്കാരങ്ങളുടെയും ഈറ്റില്ലം നദീതടങ്ങളായിരുന്നു എന്നാണു കരുതപ്പെടുന്നത്. ഗോത്രജീവിതത്തിൽ നിന്നും ആസൂത്രിതമായ ഒരു നാഗരിക ജീവിതത്തിലേക്കും മൗലികമായ സാംസ്കാരികധാരകളിലേക്കും മാനവസമൂഹം വഴിമാറിയതും നദീതടങ്ങളിൽ വച്ചായിരുന്നു. അതുകൊണ്ടാണ് അവ 'വിശ്വനാഗരികതയുടെ കളിത്തൊട്ടിൽ' (cradle of world civilization) എന്നറിയപ്പെടുന്നത്.



ഉദ്ഭവവും വളർച്ചയും


ഏതാണ്ടു പത്തുലക്ഷം സംവത്സരക്കാലം മനുഷ്യൻ, വേട്ടക്കാരൻ എന്ന നിലയിലാണു കഴിഞ്ഞുകൂടിയിരുന്നത്. അക്കാലത്ത് അവൻ ഒരിടത്തും ഉറയ്ക്കാതെ നീങ്ങിക്കൊണ്ടിരുന്നു. മനുഷ്യൻ അവന്റെ സ്വാഭാവിക പരിതഃസ്ഥിതിയെ നിയന്ത്രിക്കാൻ ആരംഭിച്ചതോടെയാണ് ഒരിടത്ത് സ്ഥിരമായി കഴിയാൻ തുടങ്ങിയത്.

നവീനശിലായുഗ കാലഘട്ടത്തിൽത്തന്നെ മനുഷ്യൻ ലോകത്തിന്റെ പല ഭാഗങ്ങളിലും അധിവാസഗ്രാമങ്ങൾ തുറന്നിരുന്നു. ആ കാലഘട്ടം അവസാനിക്കും മുമ്പ് ദേവാലയങ്ങൾ, ശവകുടീരങ്ങൾ എന്നിവ നിർമിക്കുവാൻ തുടങ്ങിയിട്ടുമുണ്ടായിരുന്നു.

നവീനശിലായുഗത്തിൽ നാഗരികതയുടെ പൊടിപ്പുകൾ കാണാമെങ്കിലും ഒരു സംസ്കാരപ്പിറവി നമുക്ക് ആദ്യമായി കണ്ടെത്താനാകുന്നത് വെങ്കലയുഗത്തിലാണ്.
ഇക്കാലത്ത് സംഘടിത സമൂഹങ്ങളായിട്ടായിരുന്നു മനുഷ്യൻ ജീവിച്ചിരുന്നത്. വെങ്കലയുഗത്തിലാണ് ആധുനികസംസ്കാരത്തിന്റെ സൃഷ്ടിഘടകങ്ങളിൽ പ്രധാനപ്പെട്ടവയെല്ലാം വ്യക്തമായി രൂപംകൊണ്ടതും.
തന്റെ പരിതഃസ്ഥിതികളെ തനിക്ക് അനുകൂലമാക്കിത്തീർക്കുവാനുള്ള മനുഷ്യപ്രയത്നത്തിന്റെ വിജയങ്ങൾ തുടങ്ങുന്നത് നവീനശിലായുഗത്തിലാണ്. അഗ്നിയെ നിയന്ത്രിച്ച്, അഭയസ്ഥാനങ്ങളും ഉടയാടകളും ഉപയോഗിച്ച്, സ്വന്തമായി രൂപപ്പെടുത്തിയ ഉപകരണങ്ങൾ ഉപയോഗിച്ച്, അവർക്ക് അക്കാലത്ത് ഒരു പരിധിവരെ പ്രകൃതിയുടെ വെല്ലുവിളികളെ അതിജീവിക്കുവാൻ കഴിഞ്ഞു. ഭക്ഷ്യവസ്തുക്കൾ താനേ വിളഞ്ഞിരുന്ന ഇടങ്ങളിൽ കഴിയുന്നതിനുപകരം മനുഷ്യർ തങ്ങൾ താമസിക്കുന്നിടത്ത് ഭക്ഷണം ഉത്പാദിപ്പിക്കുവാൻ തുടങ്ങി. എങ്കിലും നവീനശിലായുഗമനുഷ്യർ ജീവിക്കുന്നതിനുവേണ്ടി ഏറെ യത്നിക്കേണ്ടിവന്നിരുന്നു. അവരുടെ മുഴുവൻ സമയവും ഓജസ്സും, നിലനില്പിനുവേണ്ടിയുള്ള യത്നത്തിനായി ചെലവഴിക്കപ്പെട്ടുകൊണ്ടിരുന്നു. അത് നാഗരികതയിലേക്കുള്ള പ്രയാണത്തിന് ഒരു പ്രതിബന്ധം തന്നെയായിരുന്നു.
നാഗരികത നേടുന്നതിനുള്ള ആദ്യത്തെ ഉപാധി എളുപ്പത്തിൽ ജോലിചെയ്യുവാൻ കഴിയുന്ന, വിസ്തൃതവും ഫലഭൂയിഷ്ഠവുമായ ഭൂമിയാണ്. അത്തരം സ്ഥലങ്ങളിൽ ഫലഭൂയിഷ്ഠമായ മണ്ണുമാത്രമല്ല കൊല്ലംമുഴുവൻ പുറത്തു ജോലി ചെയ്യുവാൻ അനുവദിക്കുന്ന കാലാവസ്ഥയും അനിവാര്യമായിരുന്നു. ഫലഭൂയിഷ്ഠമായ മണ്ണ് കണ്ടെത്താനായെങ്കിലും കാലാവസ്ഥയുടെ കാര്യത്തിൽ പ്രതിസന്ധി തുടർന്നുകൊണ്ടേയിരുന്നു. ആറുമാസക്കാലം കഠിനാധ്വാനം ചെയ്തു വിളവുണ്ടാക്കിയാലും ഫലഭൂയിഷ്ഠമായ പല സ്ഥലങ്ങളിലും വർഷത്തിന്റെ അവശേഷിക്കുന്ന നാളുകൾ അവരെ ചലനരഹിതരാക്കുംവിധമുള്ള തണുപ്പാർന്നതായിരുന്നു. അതുകൊണ്ട് അനുയോജ്യമായ മണ്ണ്; കൊല്ലം മുഴുവൻ അനുയോജ്യമായ കാലാവസ്ഥ ഇവ രണ്ടുമുള്ള സ്ഥലങ്ങൾ, മനുഷ്യൻ തേടിക്കൊണ്ടേയിരുന്നു.
അങ്ങനെയിരിക്കെ ഒരേ കാലഘട്ടത്തിൽ രണ്ടു പുത്തൻ പ്രദേശങ്ങൾ ഉയർന്നുവന്നു. തങ്ങളുടെ ഉദ്ഭവസ്ഥാനങ്ങളിൽ നിന്ന് എക്കലും കൊണ്ട് പേർഷ്യൻ ഉൾക്കടലിലേക്ക് യൂഫ്രട്ടീസ്, ടൈഗ്രീസ് നദികൾ കടന്നുപോയ, അതിവിസ്തൃതമായ ചതുപ്പുനിലം ക്രമേണ വെള്ളം വറ്റി ഉറയ്ക്കുവാൻ തുടങ്ങിയതോടെയാണ് ഒരു പ്രദേശം പിറന്നത്. മറ്റൊന്ന് മനുഷ്യാധിവാസയോഗ്യമായി മാറിയ ഈജിപ്തിലെ ഡെൽറ്റാ പ്രദേശമായിരുന്നു. വർഷങ്ങളായി ഉണ്ടായിക്കൊണ്ടിരുന്ന വെള്ളപ്പൊക്കങ്ങൾ, തീരഭൂമിയുടെ ഫലഭൂയിഷ്ഠതയ്ക്ക് മാറ്റുകൂട്ടുന്നതായി മാറിയതാണ് അവിടെയുണ്ടായ പരിവർത്തനത്തിന് പ്രധാനകാരണം. ചെറുതും ഒറ്റതിരിഞ്ഞതുമായ ഗ്രാമപ്രദേശങ്ങൾക്കുപകരം മനുഷ്യർ അതിവിസ്തൃതമായ ഈ പുത്തൻപ്രദേശങ്ങളിലേക്ക് ചേക്കേറുവാൻ തുടങ്ങിയതോടെയാണ് നദീതടസംസ്കാരങ്ങളുടെ പിറവിയുടെ കഥ ആരംഭിക്കുന്നത്. അവിടങ്ങളിൽ ഇതിനുമുമ്പ് ഉണ്ടായിട്ടില്ലാത്ത വിധമുള്ള സങ്കീർണസ്വഭാവത്തോടുകൂടിയ രാഷ്ട്രീയാസ്തിത്വങ്ങൾ ഉദയം ചെയ്തു; തൊഴിലുകൾ വിദഗ്ധ തൊഴിലുകളായി; വാണിജ്യം സംവിധാനം ചെയ്യപ്പെട്ടു; എഴുത്തുവിദ്യ കണ്ടുപിടിക്കപ്പെട്ടു; നവീന ശിലായുഗത്തിലെ അലങ്കാരപ്രധാനമായ കല പ്രതീകാത്മക കലയിലേക്ക് വഴിമാറി.
പ്രചോദനവും അതിൽനിന്നുടലെടുത്ത വിപ്ലവവും ഒന്നുതന്നെ ആയിരുന്നെങ്കിലും നൈൽനദീതടത്തിലും യൂഫ്രട്ടീസ്, ടൈഗ്രീസ് നദീതടങ്ങളിലും സംഭവിച്ച പരിവർത്തനത്തിന്റെ പ്രവർത്തനക്രമം പ്രധാനകാര്യങ്ങളിൽ വ്യത്യസ്തമായിരുന്നു. അതിൽ ഏറ്റവും പ്രധാനം രാഷ്ട്രീയസംവിധാനത്തിലുണ്ടായ വ്യത്യാസമാണ്. മെസപ്പൊട്ടേമിയയിൽ വ്യത്യസ്ത കേന്ദ്രങ്ങളിലായി പരിഷ്കൃതസമൂഹങ്ങൾ രൂപപ്പെടുകയും ആ നഗരങ്ങൾ തങ്ങളുടെ സ്വയംഭരണാവകാശം നിലനിർത്തിക്കൊണ്ട് ഓരോ രാജ്യങ്ങളായി രൂപപ്പെടുകയുമായിരുന്നു. നൈൽ നദീതടത്തിലാകട്ടെ രാജാവിന്റെ കീഴിൽ അത് ഒറ്റ രാജ്യമായി രൂപപ്പെട്ടു.
മെസപ്പൊട്ടേമിയയിലെ 'പുതുഭൂമി' രണ്ടു വ്യത്യസ്ത ജനസമൂഹങ്ങൾക്കായി വിഭജിക്കപ്പെടുകയായിരുന്നു - സുമറും അക്കാദും. ക്രമേണ അവിടങ്ങളിൽ സുമേറിയൻ സംസ്കാരവും അക്കാദിയൻ സംസ്കാരവും പിറന്നു. ക്രി.മു. 3000-മാണ്ടോടെയാണ് ഇവ രൂപപ്പെട്ടത്. ബാബിലോണിയൻ, അസീറിയൻ സംസ്കാരങ്ങളുടെ ഈറ്റില്ലവും മെസപ്പൊട്ടേമിയയായിരുന്നു.
മെസപ്പൊട്ടേമിയയ്ക്കു തൊട്ടുപിന്നാലെ വന്ന നൈൽനദീ തടസംസ്കാരം പിറന്ന ഭൂപ്രദേശത്ത് ആധുനിക ബേഹലൊമാലി വംശജരുടെ പ്രപിതാക്കന്മാരായിരുന്ന കിഴക്കൻ ആഫ്രിക്കയിലെ ജനങ്ങളുടെ വർഗത്തിൽപ്പെട്ടവരായിരുന്നു ആദിമജനത. ജലവിതാനം താഴ്ന്ന്, ഫലഭൂയിഷ്ഠമായ പുത്തൻ തടം ഉണ്ടായതോടുകൂടി അയൽരാജ്യങ്ങളിൽ നിന്ന് കുടിയേറ്റമുണ്ടായി. ലിബിയക്കാർ വടക്കുപടിഞ്ഞാറു നിന്നെത്തി; സെമൈറ്റുകൾ കിഴക്കുനിന്നെത്തി. തെക്കും തെക്കുപടിഞ്ഞാറുനിന്നുമായി നുബിയർ തുടങ്ങിയവരുമെത്തി. ക്രി.പി.സു. നാലാം സഹസ്രാബ്ദത്തിന്റെ രണ്ടാം പാദത്തോടെ നൈൽ നദീതടം ഇങ്ങനെ ഒരു സമ്മിശ്രജനസമൂഹത്താൽ നിറഞ്ഞു. നാലാം ശ.-ത്തിന്റെ അവസാനത്തോടെ ശാരീരികമായ പ്രത്യേകതകൾ പോലും മനസ്സിലാക്കാനാവാത്ത വിധം അവർ ഇടകലർന്നു കഴിഞ്ഞുതുടങ്ങി. അങ്ങനെ ഉണ്ടായ ഒരു ഐക്യവംശം തനതായ സ്വഭാവങ്ങൾ വളർത്തിയെടുക്കാനും, തങ്ങൾ അധിവസിക്കുന്ന പ്രദേശത്തിന്റെ അനുകൂലസാഹചര്യങ്ങൾ ചൂഷണം ചെയ്യുവാനും തുടങ്ങിയതോടെയാണ് സവിശേഷമായ നൈൽനദീതട സംസ്കാരം യാഥാർഥ്യമായത്.

പ്രധാന നദീതടസംസ്കാരങ്ങൾ

പ്രധാനമായും നാല് നദീതടസംസ്കൃതികളാണ് ലോകത്തിന്റെ ഗതി മാറ്റിമറിക്കുന്നതിന് നിമിത്തമായത്. അവ ചുവടെ ചേർക്കുന്നു.
ഇത്തരത്തിലുള്ള പ്രധാന സംസ്കാരങ്ങളോരോന്നിന്റെയും മുഖ്യ സവിശേഷതകൾ പട്ടിക 1-ൽ ചേർത്തിരിക്കുന്നു.

അടിസ്ഥാന ഘടകങ്ങൾ

പ്രധാനമായും എട്ട് സവിശേഷതകൾ കൂടിച്ചേരുമ്പോഴാണ് നാഗരികത രൂപപ്പെടുന്നത്. ആസൂത്രിത നഗരങ്ങൾ, സുസംഘടിതമായ ഭരണസംവിധാനം, ബഹുമതങ്ങൾ, വിദഗ്ധ തൊഴിൽ, വ്യത്യസ്ത സാമൂഹ്യവിഭാഗങ്ങൾ, കലയും വാസ്തുവിദ്യയും, പൊതുമരാമത്ത്, എഴുത്ത് (രചന) എന്നിവയാണ് അവ.
നഗരങ്ങളാണ് നാഗരികതയുടെ മുഖ്യ സവിശേഷത. നദീതീരങ്ങളിൽ കൃഷിഭൂമി കണ്ടെത്തുകയും അവിടെ കൃഷിയിറക്കുകയും ചെയ്തതോടെ പുതിയ ഒരു സംസ്കാരം രൂപപ്പെടുകയും ഇത് ജനസംഖ്യാവളർച്ചയ്ക്കും ഗ്രാമങ്ങളുടെ നഗരവത്കരണത്തിനും കാരണമാകയും ചെയ്തു. ഇത്തരം നഗരങ്ങളാണ് പില്ക്കാലത്ത് യൂഫ്രട്ടീസിന്റെയും ടൈഗ്രീസിന്റെയും തീരങ്ങളിൽ രൂപപ്പെട്ടത്.
നദീതീരങ്ങളിലെ സവിശേഷമായ അവസ്ഥ കൃഷിക്കനുയോജ്യമായിരുന്നു. നിത്യ ജലസാന്നിധ്യം നദീതടത്തെ കൂടുതൽ ഫലഭൂയിഷ്ഠമാക്കി. നദികൾ ഒരേ സമയം ഭക്ഷ്യസ്രോതസ്സും ഗതാഗതമാർഗവുമായിത്തീർന്നു. വെള്ളപ്പൊക്ക നിയന്ത്രണം, കൃഷിഭൂമിയിലേക്കു വെള്ളം എത്തിക്കൽ തുടങ്ങിയ കാര്യങ്ങൾ ആദ്യകാലത്തു ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇത്തരം വെല്ലുവിളികളെ അതിജീവിക്കുന്നതിനായി കനാലുകളും ജലസംഭരണികളും മറ്റും നിർമിച്ചു. ഇത്തരം പദ്ധതികൾക്കായി ഒരു നേതൃത്വവും ഭരണസംവിധാനവും ആവശ്യമായിരുന്നു.
ആദ്യകാലത്ത് മതപുരോഹിതർ തന്നെയായിരുന്നു അധികാരികൾ. പിന്നീട് പോരാളികളായ രാജാക്കന്മാരുടെ ആഗമനത്തോടെ അവർ ഭരണം ഏറ്റെടുക്കുകയും അധികാരം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. അവർ നിയമവ്യവസ്ഥയും നികുതി വ്യവസ്ഥയും നടപ്പിലാക്കി. ഇതിനായി ഉദ്യോഗസ്ഥരെ നിയമിക്കുകയുംകൂടി ചെയ്തതോടെ സമൂഹത്തിൽ സുസംഘടിതമായ ഒരു ഭരണസംവിധാനം നിലവിൽവന്നു. തങ്ങൾക്ക് അധികാരം ലഭിച്ചത് ദൈവത്തിൽ നിന്നാണെന്ന വാദം ഇവർ ഉയർത്തിയതോടെ മതത്തിനുമേലുള്ള അധികാരവും ഇവർക്കുകൈവന്നു.
ശിലായുഗത്തിലേതുപോലെ ഇവരും ബഹുദൈവാരാധകരായിരുന്നു. സൂര്യദേവനെയും ജലദേവതകളെയും മറ്റു പ്രകൃതി ശക്തികളെയുമായിരുന്നു ഇവർ ആരാധിച്ചിരുന്നത്.

രാഷ്ട്രസംവിധാനം

ജനവർഗങ്ങൾ രാഷ്ട്രജീവിതത്തിലേക്കു പ്രവേശിച്ചപ്പോൾ നദീതീരങ്ങളിൽ രൂപംകൊണ്ട രാഷ്ട്രങ്ങൾ വളരെ ചെറുതായിരുന്നു. നാലായിരം വർഷങ്ങൾക്കുമുമ്പ് ഗംഗാനദിക്കരയിൽ മഗധ, കാശി, അവന്തി, വത്സലം, വിദർഭ, വിദേഹം, പാഞ്ചാലം തുടങ്ങിയ അനേകം കൊച്ചു രാഷ്ട്രങ്ങൾ ചരിത്രത്തിൽ ഇടം തേടിയിട്ടുണ്ട്. കാലാന്തരത്തിൽ ഇത്തരം കൊച്ചുരാഷ്ട്രങ്ങൾ തമ്മിലുള്ള സമരങ്ങൾ ആരംഭിച്ചു. ഈ സമരങ്ങളിൽ ശക്തരായ രാഷ്ട്രങ്ങൾ സമീപത്തുള്ള ദുർബലരാഷ്ട്രങ്ങളെ ആക്രമിച്ചു കീഴടക്കി; സാമ്രാജ്യങ്ങൾ പിറന്നു. ഈജിപ്ത്, സുമേറിയ തുടങ്ങിയവയായിരുന്നു ആദ്യകാലനദീതട സാമ്രാജ്യങ്ങൾ. ബി.സി. 753-ൽ ഇറ്റലിയിലെ ടെമ്പർ നദീതീരത്തു നിലവിൽവന്ന റോം എന്ന കൊച്ചു രാഷ്ട്രം എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ റോമാ സാമ്രാജ്യമായിമാറി. ദക്ഷിണേന്ത്യയിൽ തുംഗഭദ്രാ നദീതീരത്ത് ഹരിഹരൻ, ബുക്കൻ എന്നീ സഹോദരന്മാർ ചേർന്നു രൂപീകരിച്ച വിജയനഗരം എന്ന ചെറിയ രാഷ്ട്രം പില്ക്കാലത്ത് വിജയനഗര സാമ്രാജ്യമായിമാറി. പരമ്പരാഗതമായി അധികാരത്തിൽവന്ന ചക്രവർത്തിമാരായിരുന്നു ഇത്തരം സാമ്രാജ്യങ്ങളിലെ ഭരണാധികാരികൾ. ഭരണപരവും മതപരവും ആയ അധികാരങ്ങൾ അവരിൽ കേന്ദ്രീകരിച്ചിരുന്നു. ചക്രവർത്തി നിർമിച്ചതും മതങ്ങൾ അംഗീകരിച്ചിരുന്നവയും ആയിരുന്നു അക്കാലത്തെ സാമ്രാജ്യത്തിലെ നിയമങ്ങൾ. സാമ്രാജ്യത്തിലെ അംഗങ്ങളായിരുന്ന പ്രജകൾക്ക് ഭരണാധികാരിയെ അനുസരിക്കുകയെന്ന ചുമതലമാത്രമേ ഉണ്ടായിരുന്നുള്ളു. അവർ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായിരുന്നില്ല. തങ്ങളുടെ കൈകളിൽ കേന്ദ്രീകരിച്ചിരുന്ന വമ്പിച്ച സമ്പത്തും, സൈനികബലവുംകൊണ്ട് ഈ ചക്രവർത്തിമാർ പ്രജകളെ അടക്കിഭരിച്ചു. അപൂർവം ചില ഭരണാധികാരികൾ മാത്രം പ്രജാക്ഷേമത്തിൽ തത്പരരായിരുന്ന ദയാലുക്കളായ സ്വേച്ഛാധിപതികൾ ആയിരുന്നു. ഈ ചക്രവർത്തിമാർ ദയാലുക്കളായി മാറിയത് പ്രജകളിൽ നിന്നുമുള്ള സമ്മർദംകൊണ്ടല്ല, പ്രത്യുത തങ്ങളുടെ ഇച്ഛകൊണ്ടുമാത്രമായിരുന്നു. ചക്രവർത്തിമാർ അയൽരാഷ്ട്രങ്ങളെ ആക്രമിച്ചു കീഴടക്കുക പതിവായിരുന്നതിനാൽ കീഴടക്കപ്പെട്ട ജനങ്ങൾ സംഘടിച്ച് വിപ്ലവം നടത്തുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു. പുരാതന റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഇസ്രായേലി യഹൂദന്മാർ സംഘടിച്ച് റോമൻ പട്ടാളക്കാർക്കെതിരെ പോരാടിയിരുന്ന കാര്യം ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പല പ്രാദേശിക ജനവിഭാഗങ്ങളെയും ഒരുമിച്ചുകൂട്ടിയായിരുന്നു പുരാതന നദീതടസാമ്രാജ്യങ്ങൾ സംഘടിപ്പിച്ചിരുന്നത്. അതിനാൽ ഇത്തരം സാമ്രാജ്യങ്ങളിലെ ജനങ്ങളിൽ ഐകമത്യമനോഭാവവും ദേശീയബോധവും കുറവായിരുന്നുവെന്നുവേണം കരുതാൻ. പലപ്പോഴും ഭരണാധികാരിയും വിവിധ ദേശങ്ങളിലെ ജനങ്ങളും തമ്മിലുള്ള ബന്ധങ്ങൾ നികുതിപിരിവിൽ മാത്രം ഒതുങ്ങിനിന്നിരുന്നു. പല സാമ്രാജ്യങ്ങളിലും പിൻതുടർച്ചാവകാശത്തെ സംബന്ധിച്ച വ്യക്തമായ നിയമങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ ഒരു സമ്രാട്ടു മരിക്കുമ്പോൾ അവകാശികൾ തമ്മിൽ അധികാരത്തിനുവേണ്ടിയുള്ള മത്സരങ്ങൾ നടത്തിയിരുന്നു.
ഓരോ നദീതട സാമ്രാജ്യവും വളരെ സമ്പന്നമായിരുന്നു. ധനവും സൈനികബലവും ആയിരുന്നു സമ്രാട്ടിന്റെ അധികാരത്തിനാധാരം. രാഷ്ട്രത്തിലെ സമ്പത്തിന്റെ അധികഭാഗവും ചക്രവർത്തിയുടെയും കുറെ പ്രഭുക്കന്മാരുടെയും കൈകളിലാണു കേന്ദ്രീകരിച്ചിരുന്നത്. സമ്പന്നർ കൂടുതൽ ശക്തിയാർജിച്ചു. സാമ്രാജ്യപ്രഭുക്കന്മാരും തങ്ങളുടെ ഭൂസംബന്ധങ്ങൾ വർധിപ്പിക്കുന്നതിനുവേണ്ടി സാധാരണ കർഷകരിൽ നിന്ന് വളരെയേറെ നികുതികൾ പിരിച്ചെടുത്തിരുന്നു. രാജ്യങ്ങളുടെ ക്ഷേമം സംരക്ഷിക്കുന്നതിലല്ല, പ്രത്യുത പ്രജകളെ അടിച്ചമർത്തുന്നതിലായിരുന്നു സമ്രാട്ടിന്റെയും പ്രഭുക്കന്മാരുടെയും ശ്രദ്ധ.

സാമൂഹിക ഘടന

ഓരോ നാഗരികതയിലും അതിന്റെ സാമൂഹിക ഘടന രൂപംകൊണ്ടിരുന്നത് അവിടത്തെ തൊഴിലിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ രാജ്യത്തെ സൈനികർ, പുരോഹിതർ എന്നീ വിഭാഗങ്ങൾക്ക് സമൂഹത്തിൽ പ്രത്യേക പദവി നല്കിയിരുന്നതായി മിക്കവാറും എല്ലാ നാഗരികതകളിലും കാണാനാവും.
പ്രാചീന രാജവംശങ്ങളുടെ കാലത്ത് ഈജിപ്തിൽ പ്രധാനമായും രണ്ടു വിഭാഗം ആളുകളാണുണ്ടായിരുന്നത്. ഭരണകർത്താക്കളും ഭരണീയരും. ഫറോവമാരായിരുന്നു ഇവിടത്തെ ഭരണാധികാരികൾ. ഭരണീയരിൽ രാജാവിന്റെ ഭടന്മാർ, പുരോഹിതർ, രാജാവിന്റെ കുടിയാന്മാർ, മറ്റു തൊഴിലാളികൾ എന്നിങ്ങനെയുള്ള തട്ടുകളാണുണ്ടായിരുന്നത്. പ്രഭുക്കളെയും അടിമകളെയും ഈ വിഭജനത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല.
മെസപ്പൊട്ടേമിയയിലെ സാമൂഹിക ഘടനയ്ക്ക് ആധുനിക വ്യവസ്ഥിതിയുമായി ഏറെ സാമ്യമുണ്ട്. അവിടെ പ്രഭു, അഭിജാതൻ, മുഷ്കേനുകൾ എന്നിങ്ങനെയായിരുന്നു സമൂഹവിഭജനം. പ്രഭുക്കൾ സമൂഹത്തിലെ ഏറ്റവും ഉന്നതരും ഭരണാധികാരികളും ഭൂവുടമകളുമായിരുന്നു. അഭിജാതർ മധ്യവർഗ സമൂഹം. രാജ്യത്തെ ഗുമസ്തന്മാരായിരുന്നു അവർ. മുഷ്കേനുകൾ അഥവാ ഭാഗികമായി സ്വതന്ത്രരായ സാധാരണക്കാർ സമൂഹത്തിൽ ഏറ്റവും കീഴ്ത്തട്ടിൽ ഉണ്ടായിരുന്നവരായിരുന്നു. ഇവരിൽ അധികവും അടിമകളായിരുന്നു; അവർക്കും അടിമകൾ ഉണ്ടായിരുന്നു.
മിക്കവാറും എല്ലാ നദീതടസംസ്കാരങ്ങളിലും അടിമസമ്പ്രദായം നിലനിന്നിരുന്നതായി കാണാം. അവിടുത്തെ സാമൂഹികവും സാമ്പത്തികവുമായ സുസ്ഥിരത ഉറപ്പുവരുത്തുന്നതിൽ ഇതിന് കാര്യമായ പങ്കുമുണ്ടായിരുന്നു.
നൈൽനദീതീരങ്ങളിലെ തദ്ദേശീയരധികവും അടിമകളായിരുന്നു. വിദേശികളായ യുദ്ധത്തടവുകാരായിരുന്നു മറ്റ് അടിമകൾ. സുഡാൻ, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരായിരുന്നു അവരിലധികവും. അടിമകളിൽ ചിലരെ ഫറോവ തന്റെ ആസ്ഥാന സദസ്യർക്ക് ദാനം ചെയ്യുകയും അവർ തങ്ങളോടൊപ്പം ജോലിചെയ്യുന്ന ഈജിപ്തുകാരുമായി മിശ്രവിവാഹത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.
മെസപ്പൊട്ടേമിയയിൽ അടിമ വെറും ക്രയവിക്രയ വിധേയമായ ഒരു ചരക്കും യജമാനന്റെ സ്വകാര്യസ്വത്തും നിയമപരമായ യാതൊരു അവകാശവുമില്ലാത്തവരുമായിരുന്നു.
ഭദ്രമായ സാമൂഹികഘടന ഉറപ്പുവരുത്താൻ മിക്കവാറും എല്ലാ നാഗരികതകളിലും നിയമങ്ങൾ ഉണ്ടായിരുന്നതായി വിവിധ പഠനങ്ങളിൽ നിന്നും മനസ്സിലാക്കാം. എന്നാൽ ഒരു സംഹിതയുടെ രൂപത്തിലുള്ള പ്രാമാണിക സിദ്ധാന്തങ്ങളുടെ അഭാവത്തിൽ അതിന്റെ യഥാർഥ സ്വഭാവം മനസ്സിലാക്കാൻ പ്രയാസമാണ്. നദീതടസംസ്കാരങ്ങളിലെ സാമൂഹിക ഘടനയിൽ നിർണായകസ്ഥാനം സൈന്യത്തിനുണ്ടായിരുന്നു. തങ്ങൾ സൃഷ്ടിച്ചെടുത്ത തനതു സംസ്കാരം അധിനിവേശങ്ങളിലൂടെ നാമാവശേഷമാകാതിരിക്കുന്നതിൽ വലിയ പങ്കാണ് പട്ടാളം വഹിച്ചിട്ടുള്ളത്.
ഈജിപ്തിൽ മതാധിഷ്ഠിത നിയമഘടനയാണ് നിലനിന്നിരുന്നതെങ്കിലും ഇവിടെ എല്ലാ നിയമങ്ങളും പിറവിയെടുത്തതും നിലനിന്നിരുന്നതും ഫറോവയുടെ ഇച്ഛയ്ക്കു വിധേയമായിട്ടായിരുന്നു. നിയമത്തിന്റെ പരമാധികാരം ഫറോവയിലും അദ്ദേഹത്തിന്റെ രണ്ട് പ്രധാനമന്ത്രിമാരിലും നിക്ഷിപ്തമായിരുന്നു.
പ്രാചീന സുമേറിയയിലെ നീതിന്യായ ഭരണം പുരോഹിതന്മാരുടെ പ്രത്യേക അവകാശമായിരുന്നു.

ശാസ്ത്രം

ശാസ്ത്രവിജ്ഞാനരംഗത്ത് നാഗരിക ജനവിഭാഗങ്ങളുടെ വളർച്ച പരിമിതമായിരുന്നുവെങ്കിലും ശാസ്ത്രചരിത്രത്തിന്റെ നാഴികക്കല്ലുകളായ നിരവധി നേട്ടങ്ങൾ അവർക്ക് കൈവരിക്കാനായിട്ടുണ്ട്. ചുറ്റുപാടുകളെ സമൂലം മാറ്റാൻ കഴിവുള്ള വസ്തുതകൾ കണ്ടുപിടിക്കുന്നതിലേറെ അവർക്കു താത്പര്യം തങ്ങളുടെ ജീവിത സാഹചര്യങ്ങൾക്ക് യോജിച്ച വസ്തുതകൾ വളർത്തിയെടുക്കുന്നതിലായിരുന്നു. ഉദാഹരണമായി, കൃഷിയെ ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥയോടുകൂടിയ ഏതു ജനതയ്ക്കും വ്യത്യസ്ത കാലാവസ്ഥകളെക്കുറിച്ച് അറിയേണ്ടതുണ്ട്. കൃഷിക്കാരന് പ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യേണ്ടതിനാൽ അയാൾക്ക് കാലാവസ്ഥാവ്യതിയാനങ്ങളെ സംബന്ധിച്ച് മുന്നറിയിപ്പു നല്കുന്ന ഒരു കലണ്ടർ ആവശ്യമായിരുന്നു. വിവിധ നാഗരിക സമൂഹങ്ങൾ ഇതിനായി വിവിധ രീതിയിലുള്ള കലണ്ടറുകൾ ആവിഷ്കരിച്ചതായി കാണാനാകും. സിറിയസ് നക്ഷത്രത്തിന്റെ ഉദയവും നൈൽനദിയിലെ വെള്ളപ്പൊക്കവും തമ്മിലുള്ള ബന്ധം വച്ചുകൊണ്ട് ഈജിപ്തുകാർ ഒരു വർഷത്തിന്റെ ദൈർഘ്യം 365 ദിവസമാണെന്നു നിർണയിക്കുകയുണ്ടായി.
മെസപ്പൊട്ടേമിയയിൽ ആദ്യകാലത്ത് ചന്ദ്രനെ അടിസ്ഥാനമാക്കി അവിടുത്തെ പുരോഹിതന്മാർ ഒരു കലണ്ടർ നിർമിച്ചു. എന്നാൽ ബാബിലോണിയർ ക്രമേണ സൌരവർഷ കലണ്ടർ വികസിപ്പിച്ചെടുത്തു. ഈജിപ്തിൽ ഫറോവ കാലഘട്ടത്തിലും ചൈനയിൽ ഷാങ് രാജവംശ കാലത്തും കലണ്ടറുകൾ ഗണിച്ചതായി വിവിധ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. കലണ്ടറുകളെക്കുറിച്ചുള്ള ചർച്ചകളിൽ, കലണ്ടർ നിർമാതാക്കൾക്ക് സഹായകരമായിത്തീർന്നത് ജ്യോതിശ്ശാസ്ത്രപരമായ നിരീക്ഷണങ്ങളാണെന്നു കാണാം. ഈ അന്വേഷണം എത്തിനില്ക്കുന്നത് ജ്യോതിശ്ശാസ്ത്രത്തിൽ നാഗരിക സമൂഹങ്ങൾക്കുള്ള ഗണ്യമായ അറിവിലാണ്. ഇവർ ഗ്രഹണങ്ങൾ വരെ മുൻകൂട്ടി പ്രവചിച്ചിരുന്നു. ബാബിലോണിയൻ ജനതയാണ് ജ്യോതിശ്ശാസ്ത്രത്തിൽ കൂടുതൽ സംഭാവനകൾ നടത്തിയത്.
നാഗരിക സമൂഹം ശാസ്ത്രവിജ്ഞാനത്തിൽ നേട്ടങ്ങൾ കൈവരിച്ച മറ്റ് രണ്ട് പ്രധാന മേഖലകൾ ഗണിതശാസ്ത്രവും വൈദ്യശാസ്ത്രവുമായിരുന്നു ഈജിപ്തിൽ തങ്ങളുടെ പിരമിഡുകൾ അവർ സംവിധാനം ചെയ്യുകയും പണിയുകയും ചെയ്തത് അളവിന്റെയും കണക്കുകൂട്ടലിന്റെയും കാര്യത്തിൽ പറയത്തക്ക അബദ്ധങ്ങൾ ഇല്ലാതെയാണ്. വിസ്തീർണവും വലുപ്പവുമെല്ലാം കൃത്യമായി കണക്കുകൂട്ടാൻ അവർക്കു കഴിഞ്ഞുവെന്നത്, ജ്യാമിതിയുടെ വളർച്ചയെ സൂചിപ്പിക്കുന്നു. അങ്കഗണിതത്തിലും അവർക്ക് സ്വന്തം രീതികളുണ്ടായിരുന്നു. അക്കങ്ങൾക്കെല്ലാം പ്രത്യേകം ചിഹ്നങ്ങൾ ഉണ്ടായിരുന്നു. മൊസൊപ്പൊട്ടേമിയക്കാർ അങ്കഗണിതത്തിൽ നിന്നും വ്യത്യസ്തമായി ബീജഗണിതത്തിലൂടെയാണ് ഗണിതശാസ്ത്രത്തെ സമീപിച്ചത്.
വൈദ്യശാസ്ത്രരംഗത്തും ഔഷധ നിർമാണരംഗത്തും സുമേറിയൻ നാഗരിക സമൂഹം ഏറെ നേട്ടങ്ങൾ കൈവരിച്ചതായി കാണാം.

സാങ്കേതിക വിദ്യകൾ

നവീനശിലായുഗത്തിലെ ഭൂരിപക്ഷം ആളുകളുടെയും മുഖ്യതൊഴിൽ കൃഷിയായതിനാൽ കാർഷിക രംഗത്താണ് കൂടുതലായും സാങ്കേതിക വിദ്യകൾ പരീക്ഷിച്ചത്. കൃഷി സ്ഥലത്തേക്കാവശ്യമായ വെള്ളമെത്തിക്കുന്നതിനുള്ള വിവിധ ജലസേചന പദ്ധതികളായിരുന്നു ഇതിൽ മുഖ്യം. മിക്കവാറും എല്ലാ നദീതടസംസ്കാര ജനവിഭാഗങ്ങൾക്കും ഇതിൽ സമാനസ്വഭാവമാണ് കാണാൻ കഴിയുന്നത്. മണ്ണിൽ കോലുകൊണ്ടുകുത്തി കുഴിയുണ്ടാക്കി അതിൽ വിത്തുകൾ ഓരോന്നായിട്ട് മുളപ്പിക്കുന്നതിനുപകരം ചാലുകൾ കീറി വിത്തുകൾ എറിഞ്ഞു വിതക്കുന്ന രീതി ആദ്യമായി അവലംബിച്ചത് യൂഫ്രട്ടീസ് നദീതീരത്താണ്. കലപ്പപോലുള്ള കാർഷിക യന്ത്രങ്ങളുടെ കണ്ടുപിടിത്തം കൂടുതൽ വിസ്തൃതിയിൽ കൃഷി ചെയ്യാൻ അവരെ പ്രാപ്തരാക്കി. നിലം ഉഴുന്നതോടുകൂടിത്തന്നെ വിതകൂടി നടത്താൻ സൗകര്യപ്പെടുത്തത്തക്കവണ്ണം കലപ്പയോട് ചേർത്ത് തുളയുള്ള ഒരു ഉപകരണം കൂടി ഘടിപ്പിച്ച് അതിൽ ആവശ്യമുള്ള വിത്ത് നിറയ്ക്കാനും സംവിധാനമുണ്ടായിരുന്നു.
ഭവനനിർമാണത്തിനും മറ്റുമായി ഇഷ്ടിക നിർമിച്ചതാണ് സാങ്കേതിക രംഗത്തെ ഇവരുടെ മറ്റൊരു സംഭാവന. ചൂളയിൽ ചുട്ടെടുത്ത ഇഷ്ടികകൾ ആദ്യമായി നിർമിച്ചത് സുമേറിയക്കാരാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈജിപ്തിൽ രാജവാഴ്ച അവസാനിക്കുന്നതിനു തൊട്ടുമുൻപാണ് ഈ സാങ്കേതിക വിദ്യ ഉടലെടുത്തത്. അതുവരെ ചുള്ളിക്കമ്പുകൾ പിണച്ചു ചെളിതേച്ചുള്ള പണിയാണ് അവിടെ ഉണ്ടായിരുന്നത്. മോഹൻജോദരൊയിലും ഹാരപ്പയിലുമെല്ലാം കണ്ടെടുത്ത അവശിഷ്ടങ്ങളിൽ ഇടതടവില്ലാതെയുള്ള ഇഷ്ടികപ്പണികൾ കാണാൻ കഴിയും.
ഈജിപ്തുകാർ കളിമൺപാത്ര നിർമാണത്തിലെന്നപോലെ സ്ഫടിക നിർമാണത്തിലും വിദഗ്ധരായിരുന്നു ഈ സാങ്കേതികവിദ്യ പിന്നീട് ഇറ്റലിയിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും ഇന്ത്യയിലേക്കും വ്യാപിച്ചു. ചൈനയിൽ നിന്നും ലഭിച്ചിട്ടുള്ള ചില അവശിഷ്ടങ്ങളിൽ നിന്നും ഇത് കണ്ടെത്തിയിട്ടുണ്ട്. ഈജിപ്തിലെ ശില്പികൾ ശിലാപാത്ര നിർമാണത്തിലും വൈദഗ്ധ്യം പ്രകടിപ്പിച്ചിരുന്നു. നദീതടങ്ങളിൽ ലോഹനിർമാണ ശാസ്ത്രവും വളർന്നുതുടങ്ങിയിരുന്നു. ചെമ്പ് ചുട്ടുപഴുപ്പിച്ച് പതംവരുത്തുന്ന ലോഹസംസ്കരണപ്രക്രിയയാണ് അവയിൽ ആദ്യത്തേത്.
തുണി നിർമാണരംഗത്ത് ഏറെ മുന്നിട്ടുനിന്ന ഈജിപ്തിൽ നെയ്ത്ത് ഒരു വ്യവസായമായി വളർന്നിരുന്നു. സിറിയയിലും മൊസൊപ്പൊട്ടേമിയയിലും കമ്പിളി ഉത്പാദനമായിരുന്നു ഏറിയ പങ്കും.

സമ്പദ്ഘടന

നദീതട നാഗരിക ജനങ്ങളുടെ സമ്പദ്ഘടനയുടെ അടിസ്ഥാനസ്രോതസ്സ് കാർഷിക വിളകളുടെ വ്യാപാരം തന്നെയായിരുന്നു. വ്യാപാരത്തോട് വിവിധ രാജ്യങ്ങൾക്ക് വ്യത്യസ്ത സമീപനമാണ് ഉണ്ടായിരുന്നത്. ആഭ്യന്തര വ്യാപാരം ഈജിപ്തിനെ സംബന്ധിച്ചിടത്തോളം ഫറോവയുടെ സ്വകാര്യ സ്വത്തായിരുന്നു. ഇവിടെ നിന്നും വിദേശ വ്യാപാരം കൂടുതലും നടന്നിരുന്നത് സിറിയയിലേക്കായിരുന്നു. എന്നാൽ, മെസപ്പൊട്ടേമിയയിൽ പൂർണ സ്വാതന്ത്ര്യത്തോടുകൂടി ഒരു വ്യാപാരിക്ക് തന്റെ ജോലി നിർവഹിക്കാമായിരുന്നു. നിയമത്തിന്റെ പരിധിക്കകത്തുനിന്നുകൊണ്ടും പൊതുതാത്പര്യത്തിന്റെ പേരിൽ രാഷ്ട്രം ചുമത്തുന്ന നികുതി വ്യവസ്ഥകൾക്കു വിധേയമായും മാത്രമായിരിക്കണം എന്നു മാത്രം.
മെസപ്പൊട്ടേമിയയിൽ ന്യായമായ കച്ചവടം ഉറപ്പുവരുത്താൻ പ്രത്യേക സേനയെ നിയോഗിച്ചിരുന്നു. വിദേശ വ്യാപാരാഭിവൃദ്ധിക്കുവേണ്ടി വിപുലവും വിശുദ്ധവുമായ ചട്ടങ്ങൾ ഇവിടെ ഏർപ്പെടുത്തിയിരുന്നു. വ്യാപാരാവശ്യങ്ങൾക്കായുള്ള ഗതാഗതരീതികളും പല രാജ്യങ്ങളിലും വ്യത്യസ്തമായിരുന്നു. കരമാർഗമുള്ള യാത്ര ദുഷ്കരമായിരുന്നു. മെസപ്പൊട്ടേമിയക്കാർ ഉരുചക്രവാഹനങ്ങൾ നേരത്തെതന്നെ വികസിപ്പിച്ചിരുന്നെങ്കിലും ദീർഘയാത്ര അസാധ്യമായിരുന്നു. അതുകൊണ്ടുതന്നെ മെസപ്പൊട്ടേമിയയിലും ഈജിപ്തിലുമെല്ലാം കരമാർഗമുള്ള ചരക്കുഗതാഗതത്തിനായി ഉപയോഗിച്ചിരുന്നത് കഴുതകളെയും ഒട്ടകങ്ങളെയുമായിരുന്നു.
ജലഗതാഗതം ചെലവുകുറഞ്ഞതായതിനാൽ സാധ്യമായ സ്ഥലങ്ങളിലേക്കെല്ലാം ചരക്കുകൾ കടത്തിയിരുന്നത് ജലമാർഗമായിരുന്നു. തങ്ങളുടെ രാജ്യങ്ങളിൽ ഉടനീളം രണ്ടു മഹാനദികൾ ഒഴുകിയിരുന്നുവെന്നുള്ളതും അനറ്റോളിയുടെ കിഴക്കൻ പകുതി മുഴുവനും സിറിയയുടെ ഉത്തരഭാഗവും സ്പർശിക്കുന്ന ഒരു സമ്പൂർണ ജലഗതാഗതമാർഗം തങ്ങൾക്കുണ്ടായിരുന്നുവെന്നുള്ളതും സുമേറിയക്കാർക്കും ബാബിലോണിയക്കാർക്കും വലിയ അനുഗ്രഹമായിരുന്നു.

എഴുത്തുസമ്പ്രദായങ്ങളും വിദ്യാഭ്യാസവും

എഴുത്തുസമ്പ്രദായമെന്നു വിളിക്കാവുന്ന ഒന്ന് ആദ്യമായി രൂപപ്പെടുത്തിയത് സുമേറിയക്കാർ ആയിരുന്നു. സ്വത്തവകാശത്തിന്റെ ഉറപ്പിനായുള്ള അന്വേഷണങ്ങളിൽ നിന്നാണ് എഴുത്തുവിദ്യ പിറന്നത്. ചിത്രവേല ചെയ്യപ്പെട്ട വ്യക്തിപരമായ മുദ്രകളായിട്ടായിരുന്നു അതിന്റെ തുടക്കം. വിവിധതരം സംഭരണികളിലെ അടപ്പ്, ഭാണ്ഡങ്ങളിലെ കുടുക്കിന്റെ പ്രത്യേകത എന്നിവ ആദ്യം ഉടമസ്ഥനെ തിരിച്ചറിയുന്നതിനുള്ള അടയാളങ്ങളായി. പിന്നീട് ഉടമസ്ഥാവകാശം സൂചിപ്പിക്കുന്നതിനായി കളിമണ്ണുകൊണ്ട് പൂശിയ ചില അടയാളങ്ങൾ നിലവിൽ വന്നു. അത് വംശീയമായ പ്രതീകങ്ങളുടെ പിറവിക്ക് വഴിതെളിച്ചു. ചിത്രമായ അത്തരം പ്രതിനിധീകരണങ്ങളിൽ നിന്ന് ചിത്രലിപിയും തുടർന്ന് എഴുത്തുകലയും ആരംഭിക്കുകയായിരുന്നു. തെക്കൻ മെസപ്പൊട്ടേമിയയിലായിരുന്നു എഴുത്തുകല ബീജാവാപം ചെയ്തതെന്നാണ് ചരിത്രപണ്ഡിതരുടെ അഭിപ്രായം. നോ: അക്ഷരകല
സുമേറിയയിലും ഈജിപ്തിലും നിലവിൽ വന്ന അതിവിപുലമായ എഴുത്തുകല അതു ചെയ്യുന്നതിനുള്ള വിദഗ്ധപരിശീലനം നേടുകയെന്നത് ഒരു അനിവാര്യതയാക്കി. എഴുത്തുകലയുടെ ആദ്യപ്രായോജകർ പുരോഹിതരായിരുന്നു. അവരിൽ നിന്ന് അതു പഠിക്കുന്നതിനു വിശേഷപരിശീലനവും, ഗുരുകുല രീതിയിലുള്ള പ്രായോഗിക പരിശീലനവും ആവശ്യമായി വന്നു. അങ്ങനെ പുരോഹിത വർഗത്തോടൊപ്പം എഴുത്തുജോലിക്കാർ എന്നൊരു വിഭാഗവും ഉണ്ടായി. അതുകൊണ്ട് വിദ്യാഭ്യാസ കുത്തക പുരോഹിതന്മാരുടെ കൈയിലായി. നോ: വിദ്യാഭ്യാസം

മതവിശ്വാസങ്ങളും അനുഷ്ഠാനങ്ങളും

ഓരോ നദീതടസംസ്കാരത്തിലും നിലനിന്നിരുന്ന സാമൂഹികഘടനയാണ് അവിടത്തെ മതപരമായ ആശയങ്ങളെ ഏറിയകൂറും രൂപപ്പെടുത്തിയത്.
ഈജിപ്തുകാരുടെ ആദ്യകാല മതസങ്കല്പം വളരെ സങ്കീർണമായിരുന്നു. ദുർജ്ഞേയമായ പ്രപഞ്ചരഹസ്യങ്ങൾക്കൊക്കെ അവർ ദൈവികത്വം നല്കി. രാജാവ് പ്രധാനദൈവമായ ഹോറസിന്റെ പ്രതിപുരുഷനായി അംഗീകരിക്കപ്പെട്ടു. പില്ക്കാലത്ത് അവർ ഏകമതവിശ്വാസത്തിലേക്ക് എത്തുകയുണ്ടായി.
ഈശ്വരൻ എല്ലാറ്റിലുമുണ്ടെന്നും എല്ലാം ഈശ്വരമയമാണെന്നുമുള്ള വിശ്വദേവതാവാദികളായിരുന്നു സുമേറിയൻ ജനത. പ്രപഞ്ച പരിപാലനത്തിനു നാല് ദൈവങ്ങളെ അവർ സൃഷ്ടിച്ചിരുന്നു. അനു (ആകാശം), കി (ഭൂമിദേവി), എൻലിൽ (വായുഭഗവാൻ) എങ്കി (ജലദേവത) ഇങ്ങനെയായിരുന്നു ദൈവസങ്കല്പം. ഓരോ നഗരവും ഓരോ ദൈവത്തിന്റെ പരിരക്ഷയിലായിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളെല്ലാം ദൈവങ്ങളുമായി ബന്ധപ്പെടുത്തിയാണ് അവർ നല്കിയിരുന്നത്. ദുമു-സി (സംഹാരമൂർത്തി) ഇനന്ന ദേവിയെ വിവാഹം കഴിക്കുന്നതോടെ ശൈത്യകാലം തുടങ്ങും. ജനങ്ങൾക്കും ഭൂമിക്കും സമൃദ്ധിയുടേതാണ് ഇക്കാലം. ദേവിയെ (ഇനന്ന) പ്രസാദിപ്പിക്കാൻ ദുമു-സിക്ക് കഴിയാതെ വരുന്നു. ഇതോടെ ദേവി കോപിഷ്ടയും അസംതൃപ്തയുമായി ഭർത്താവിനോട് കുറച്ചുകാലം (ആറ്മാസം) പാതാളത്തിലേക്ക് പോകാൻ കല്പിക്കുന്നു. ഇക്കാലം വേനൽക്കാലമാകും.
സിന്ധുനദീതടസംസ്കാരത്തിൽ ദൈവിക സങ്കല്പങ്ങൾക്ക് മുന്തിയ പ്രാധാന്യമാണുണ്ടായിരുന്നത്. മൂന്ന് തലകളുണ്ടായിരുന്ന പശുപതി(ശിവൻ)യായിരുന്നു പ്രധാന ആരാധനാമൂർത്തി. മരങ്ങളെയും മൃഗങ്ങളെയും ആരാധിക്കുന്ന സമ്പ്രദായവും നിലനിന്നിരുന്നു. ആൽമരങ്ങൾ, പാലമരങ്ങൾ തുടങ്ങിയ മരങ്ങളും ആരാധിക്കപ്പെട്ടിരുന്നു. ലിംഗപൂജയും നിലവിലുണ്ടായിരുന്നു.
ചൈനീസ് സംസ്കാരത്തിലെ മതചിന്തകളുടെ ആവിർഭാവം പിതൃപൂജയിൽ തുടങ്ങുന്നു എന്നാണു നിഗമനം. ഒരാളുടെ യഥാർഥ ശക്തി ആരംഭിക്കുന്നത് അയാളുടെ മരണാനന്തരമാണെന്ന വിശ്വാസമായിരുന്നു അതിനടിസ്ഥാനം. അങ്ങനെ പരേതാരാധനയും പരേതർക്കായുള്ള ബലിതർപ്പണങ്ങളും നിലവിൽ വന്നു. മറ്റൊരു സംസ്കാരത്തിനും അവകാശപ്പെടാനാവാത്തവിധമുള്ള പാരമ്പര്യത്തിന്റെ തുടർച്ചയും രാഷ്ട്രീയവിസ്ഫോടനങ്ങൾക്കെതിരായ ദൃഢപ്രതിജ്ഞയും ചൈനീസ് സംസ്കാരത്തിന് സമ്മാനിച്ചത് പരേതാരാധനയിലൂന്നി വികസിച്ച ഈ മതസമ്പ്രദായമാണെന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്.

കലയും സാഹിത്യവും

പ്രയോജനക്ഷമതയ്ക്ക് മുൻതൂക്കം നല്കുന്ന, അഥവാ പ്രയോജനകരമായ പദാർഥങ്ങളെ മോടിപിടിപ്പിക്കുന്നതരം, പ്രയുക്തകലയിൽ നിന്ന് സുന്ദരകലയിലേക്കുള്ള പരിണാമമാണ് നദീതടസംസ്കാരങ്ങൾ സമ്മാനിച്ച കലാപരമായ അടിസ്ഥാന സംഭാവന.
ചുണ്ണാമ്പുകല്ലിൽത്തീർത്ത മെസപ്പൊട്ടേമിയൻ പൂപ്പാത്രങ്ങൾ, മാടമ്പിമാരുടെ ശവക്കല്ലറകൾക്കായിത്തീർത്ത ഈജിപ്ഷ്യൻ പ്രതിമകൾ, വിവിധ സംസ്കാരങ്ങളിലെ ദേവാലയ ചിത്ര-ശില്പവേലകൾ, ചമയപ്പെട്ടികൾ, കരണ്ടിപ്പിടികൾ, ചഷകങ്ങൾ എന്നിവയിലെ കൊത്തുപണികൾ തുടങ്ങിയവയൊക്കെ നദീതടസംസ്കാരങ്ങളിലെ കലാവൈവിധ്യത്തിനു നിദർശനമായിരുന്നു.
ഈജിപ്തിനും മെസപ്പൊട്ടേമിയയ്ക്കും പ്രദർശിപ്പിക്കാൻ കഴിഞ്ഞതിൽ നിന്നും വ്യത്യസ്തമായ സുകുമാര കലാമാതൃകകളാണ് ക്രീറ്റിലുണ്ടായിരുന്നത്. അവിടെ നിന്നും ലഭ്യമായിട്ടുള്ള ദന്ത-ലോഹശില്പങ്ങളിലും ചുവർചിത്രങ്ങളിലും ആധ്യാത്മികഭാവങ്ങൾക്ക് ലവലേശം ഊന്നൽ കൊടുക്കാത്ത, ദേശസംസ്കാര ബാഹ്യമായ ഒരു ആത്മബോധത്തിൽ നിന്നും പിറന്ന കലാശൈലി കാണാം.
പില്ക്കാല ദ്രാവിഡകലയുടെ ഉദയത്തിനു വഴിതെളിച്ച ഒരു വിശിഷ്ട പ്രതിഭാസമായിരുന്നു ഹാരപ്പാകല. ചൈനീസ് കലയുടെ സവിശേഷത അതിന്റെ സാങ്കേതികമികവായിരുന്നു.
മാരിക്കൊട്ടാരത്തിലെ ചുവർചിത്രങ്ങൾ മെസപ്പൊട്ടേമിയൻ ചിത്രകലയുടെ ശൈലി സങ്കീർണമായിരുന്നു എന്നത് വ്യക്തമാക്കുന്നു. ശിലാശില്പങ്ങൾ, കളിമൺവിഗ്രഹങ്ങൾ, ഫലകങ്ങളിലെ കൊത്തുപണികൾ എന്നിവയാണ് സുമേറിയൻകലയുമായി ബന്ധപ്പെട്ട മറ്റ് ലഭ്യമാതൃകകൾ.
സംഗീതകലയുടെ രംഗത്തുണ്ടായിരുന്ന കുതിപ്പുകളെക്കുറിച്ചും ധാരാളം സൂചനകൾ ഇവിടങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. മറ്റിടങ്ങളിൽ സ്വരപഞ്ചക സമ്പ്രദായം നിലവിലിരുന്നപ്പോൾ, ഇവിടങ്ങളിൽ സപ്തസ്വരസമ്പ്രദായം നിലവിൽ വന്നിരുന്നു എന്നാണ് അനുമാനിക്കപ്പെട്ടിട്ടുള്ളത്. വിവിധ നദീതടസംസ്കാരങ്ങളിലെ സമ്പന്നമായ സംഗീതപാരമ്പര്യത്തിനു നിദർശനമായി നിരവധി വാദ്യോപകരണങ്ങൾ ലഭ്യമായിട്ടുണ്ട്. അവയിൽ ഇലത്താളം, പലതരം ചെണ്ടകൾ, പടഹം, പെരുമ്പറ, ഗഞ്ചിറ, ഓടക്കുഴൽ, വിവിധതരം കുഴലുകൾ, കാഹളങ്ങൾ, കൊമ്പുകൾ, സാരംഗി, വീണ, ഹാർവ്, ലയർ, ലൂട്ട് തുടങ്ങിയവ ഉൾപ്പെടുന്നു.
വെങ്കലയുഗകാലത്ത് ഈജിപ്തിനും മെസപ്പൊട്ടേമിയയ്ക്കും ലഭിച്ച മുഖ്യസാഹിത്യരചനകൾ പ്രാചീനേതിഹാസങ്ങളായിരുന്നു. ഓർത്തുവയ്ക്കാൻ എളുപ്പമായതിനാൽ പദ്യരചനകളായിരുന്നു ധാരാളമായി ഉണ്ടായിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പദ്യരചനകളിൽ ഈരടികളും ചതുഷ്പദികളും കാണാം.

പതനം

സമ്പദ്സമൃദ്ധങ്ങളായിരുന്ന ഈ സാമ്രാജ്യങ്ങൾ അന്യരാഷ്ട്രങ്ങളുടെ അസൂയയ്ക്കു പാത്രമായി. അതിന്റെ ഫലമായി ഓരോ സാമ്രാജ്യത്തിനും നിരവധി വിദേശീയാക്രമണങ്ങളെ നേരിടേണ്ടിവന്നു. സാമ്രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളും ഇക്കാലത്തുണ്ടായി. ഒരു യുദ്ധത്തിൽ വിജയിക്കുന്ന സാമ്രാജ്യം മറ്റൊരുഘട്ടത്തിൽ മറ്റേതെങ്കിലും സാമ്രാജ്യത്തോടു പരാജയപ്പെട്ടിരുന്നു. സാമ്രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളുടെ ഫലമായി അവ ഓരോന്നും തകർന്നുതുടങ്ങി. ചില സാമ്രാജ്യങ്ങൾ ആഭ്യന്തര കലാപങ്ങൾകൊണ്ടും തകർന്നിട്ടുണ്ട്. അമിത സമൃദ്ധി പലപ്പോഴും ജനതയുടെ ജാഗ്രതയും ഉന്മേഷവും അധ്വാനശീലവും നഷ്ടമാക്കിയതും തകർച്ചകൾക്ക് കാരണമായിട്ടുണ്ട്.
ഓരോ പുരാതന നദീതടസാമ്രാജ്യവും തകർന്നതിനെത്തുടർന്ന് ഭൂപ്രദേശത്ത് വീണ്ടും ചെറിയ ദേശീയ രാഷ്ട്രങ്ങൾ പ്രത്യക്ഷപ്പെട്ടു. എന്നാൽ ഇന്ത്യയിലും ചൈനയിലുംമാത്രം സാമ്രാജ്യശക്തികൾ തുടർന്നും നിലനിന്നു, ഉദാഹരണമായി ഇന്ത്യയിൽ മൗര്യസാമ്രാജ്യത്തിന്റെ അധഃപതനത്തിനുശേഷം കനിഷ്കന്റെ കുശാന സാമ്രാജ്യം, ഗുപ്ത സാമ്രാജ്യം, ഹർഷവർധനന്റെ സാമ്രാജ്യം തുടങ്ങിയവ ഇടയ്ക്കിടയ്ക്ക് അധികാരത്തിൽ വന്നിട്ടുണ്ട്. ചൈനയിലും ഇതുപോലുള്ള സാമ്രാജ്യങ്ങൾ നിലവിൽ വന്നിരുന്നു. കാലക്രമത്തിൽ ശാസ്ത്രീയവിജ്ഞാനത്തിന്റെ വളർച്ചയെത്തുടർന്ന് പുരാതന നദീതട സംസ്കാരങ്ങളുടെ പ്രാധാന്യം കുറഞ്ഞു. ഉദാഹരണമായി വിദ്യുച്ഛക്തി കണ്ടുപിടിച്ചതോടുകൂടി വ്യവസായ കേന്ദ്രങ്ങൾ നദീതീരങ്ങളിൽ നിന്നും മറ്റുസ്ഥലങ്ങളിലേക്കു മാറ്റിത്തുടങ്ങി. റെയിൽവേ ഗതാഗതവും വ്യോമഗതാഗതവും വ്യാപിച്ചതോടുകൂടി നദികളിൽക്കൂടിയുള്ള ഗതാഗതവും ഏറെക്കുറഞ്ഞു. അതിന്റെ ഫലമായി നദീതടസംസ്കാരങ്ങൾ മറ്റു പ്രദേശങ്ങളിലെ സംസ്കാരത്തിനു സമാനമായി മാറി.
പ്രാചീന നദീതടസംസ്കൃതികൾ പലതും ഭൗതികമായി മണ്ണടിഞ്ഞുവെങ്കിലും അവ നാഗരികതയുടെ കളിത്തൊട്ടിലുകൾ എന്ന രീതിയിലും പില്ക്കാല നാഗരികതയ്ക്ക് അടിസ്ഥാനവും പ്രചോദനവുമായ ഒന്നെന്ന രീതിയിലും അനശ്വരങ്ങളാണ്. പില്ക്കാലചരിത്രത്തിലും നദികളും നഗരസംസ്കൃതിയും തമ്മിലുള്ള ഒരു ദൃഢബന്ധം കാണാം. പല വിശ്വനഗരികളും നദീതീരങ്ങളിൽ സ്ഥിതിചെയ്യുന്നത് ഇതിനുദാഹരണമാണ്. അത്തരം ചില പ്രധാന നഗരങ്ങൾ ഇവയാണ്. ആംസ്റ്റർഡാം (ആംസ്റ്റെൽ നദി-നെതർലൻഡ്), ബാംഗ്കോക്ക് (chao phraya-തായ്‌ലൻഡ്), ബർലിൻ (സ്പ്രീ, ഹാവെൽ നദികൾ-ജർമനി), ബുഡാപെസ്റ്റ് (ദാന്യുബ് നദി-ഹംഗറി), ബ്യൂണസ് അയേഴ്സ് (റിയോ ഡി ലാപ്ളാറ്റ നദി-അർജന്റീന), കൊൽക്കത്ത (ഹൂഗ്ളി നദി-ഇന്ത്യ), ഡൽഹി (യമുനാ നദി, ഇന്ത്യ), ഹോചിമിൻ സിറ്റി (സൈഗോൺ നദി-വിയറ്റ്നാം), ജക്കാർത്ത (ലിവ്യുങ് നദി- ഇംഗ്ളണ്ട്), മോസ്കോ (മസ്ക്വ നദി-റഷ്യ), പാരീസ് (സെയ്ൻ നദി-ഫ്രാൻസ്), സാന്റിയോഗോ (മാപോചോ-ചിലി), ടോക്കിയോ (സുമിദ നദി-ജപ്പാൻ), വിയന്ന (ഡാന്യൂബ് നദി-ആസ്ട്രിയ).