ഒരുകാലത്ത് സാങ്കേതിക തികവിന്റെ അവസാന വാക്കായിരുന്നു സോണി. എന്നാൽ വിപണിയുടെ ഒപ്പം ഓടിയെത്താൻ കഴിയാത്തതിനാൽ അവർ പല കാറ്റഗറിയിലും മത്സരത്തിൽ നിന്നും പിന്തള്ളപ്പെടുകയാണുണ്ടായത്. എന്നാൽ പുതിയ മോഡലുകളും, ഉല്പന്നങ്ങളും പുറത്തിറക്കി വിപണിയിലെ നഷ്ടപ്പെട്ട സ്ഥാനം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് സോണി.
സോണി തങ്ങളുടെ സ്മാർട്ട്ഫോൺ ശ്രേണിയിൽ ഏറ്റവും അവസാനം പുറത്തിറക്കിയിരിക്കുന്ന എക്സ്പീരിയ E ഒരു എൻട്രി ലെവൽ സ്മാർട്ട്ഫോൺ ആണ്. 3.5 ഇഞ്ച് ടച്ച് സ്ക്രീൻ ഉള്ള ഇതിന് 1Ghz സ്നാപ്ഡ്രാഗൺ പ്രോസസ്സറും, 512 MB റാമും, 4GB ഇന്റേണൽ മെമ്മറിയുമുണ്ട്. ഓട്ടോഫോക്കസ് ഉള്ള 3.2 മെഗാപിക്സൽ ക്യാമറയാണ് ഇതിൽ ഉള്ളത്. ക്യാമറ ക്ലാരിറ്റിയുടെ കാര്യത്തിൽ സോണി എന്നും അവരുടെ മികവ് തെളിയിച്ചിട്ടുണ്ട്. ഇതിന്റെ 1500 mAh ബാറ്ററിക്ക് 6.3 മണിക്കൂർ സംസാര സമയവും, 530 മണിക്കൂർ സ്റ്റാൻഡ് ബൈ സമയവും നൽകാൻ സാധിക്കും. ആൻഡ്രോയിഡ് 4.1 ജെല്ലിബീൻ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. എൻട്രി ലെവലിലെ ആദ്യ ജെല്ലിബീൻ ഫോണാണ് എക്സ്പീരിയ E . സംസാരത്തിനിടയിൽ ബാക്ഗ്രൌണ്ട് നോയ്സ് നീക്കം ചെയ്ത് വ്യക്തമായ ശബ്ദ്ം ലഭ്യമാക്കുന്ന HD വോയ്സ് സാങ്കേതിക വിദ്യയും സോണി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഡ്യുവൽ സിം വെർഷനും സോണി അവതരിപ്പിച്ചിട്ടുണ്ട്. കറുപ്പ്, വെള്ള, പിങ്ക് നിറങ്ങളിലാണ് എക്സ്പീരിയ E ലഭ്യമാകുക. ഡ്യുവൽ സിം വേരിയന്റ് കറുപ്പ്, ഗോൾഡ് നിറങ്ങളിലും ലഭ്യമാണൂ.
No comments:
Post a Comment