Ind disable

Wednesday, 20 March 2013

ഒളിക്യാമറകളെ സൂക്ഷിയ്ക്കുക

നൈറ്റ് വിഷന്‍ ക്യാമറ
 ഏറ്റവും അപകടകാരിയായ ക്യാമറ ഇതാണ്. ഇത് സുരക്ഷാ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിയ്ക്കപ്പെട്ട ക്യാമറയാണ്. പക്ഷെ ഇരുട്ടത്തും ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ഇതിന്റെ ശേഷി ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതകളേറെയാണ്. ഏറ്റവും കുറഞ്ഞ  പ്രകാശത്തെയും , നിയര്‍ ഇന്‍ഫ്രാറെഡ് സ്‌പെക്ട്രത്തെയും ദൃശ്യപ്രകാശമാക്കി മാറ്റുന്ന ഇമേജ് ഇന്റന്‍സിഫയര്‍ ആണ് ഈ ക്യാമറകളുടെ പ്രവര്‍ത്തന കേന്ദ്രം. ഇത്തരം കണ്ണാടികളും ലഭ്യമാണ്. എന്നാല്‍ മനുഷ്യ നേത്രത്തിന്റെ പ്രത്യേകത കാരണം പച്ച നിറത്തിലുള്ള ദൃശ്യങ്ങളായാണ് കാണാന്‍ സാധിയ്ക്കുക.

            മുറിയിലെ ഒളിക്യാമറയുടെ സാന്നിധ്യം എങ്ങനെ കണ്ടുപിടിയ്ക്കാം?          മൊബൈലുകളില്‍ നിന്ന് മൊബൈലുകളിലേയ്ക്ക് പാറുന്ന അശ്ലീല ക്ലിപ്പുകളില്‍ ഭൂരിഭാഗവും ഒളിക്യാമറകള്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്തവയാണ്. വസ്ത്രവ്യാപാര കേന്ദ്രങ്ങളിലെ ട്രയല്‍ റൂമുകളിലും, ഹോട്ടലുകളിലെയും മറ്റും മുറികളിലും, ടോയ്‌ലറ്റുകളിലും സ്ഥാപിയ്ക്കപ്പെട്ട ഒളിക്യാമറകള്‍ ഉപയോഗിച്ചാണ് ഇത്തരം ക്ലിപ്പുകളുടെ നിര്‍മാണം. പല പെണ്‍കുട്ടികളും നമ്മുടെ നാട്ടില്‍ തന്നെ ഇത്തരം ചതികള്‍ക്ക് ഇരകളായിട്ടുണ്ട്. എന്നാല്‍ ഇനിമേല്‍ ആരെയും നമ്മുടെ സ്വകാര്യതകളിലേയ്ക്ക് കടന്നുകയറാന്‍ വിടരുത്. അതിനുള്ള എളുപ്പ വഴികള്‍ താഴെ കൊടുക്കുന്നു

  • മുറിയില്‍ കടന്നതിന് ശേഷം എന്തെങ്കിലും ചെറിയ മൂളല്‍ ശബ്ദം കേള്‍ക്കുന്നുണ്ടോ എന്ന് ശ്രദ്ധിയ്ക്കുക. കാരണം ചില ക്യാമറകള്‍ ചലനം ഡിറ്റക്ട് ചെയ്ത് ഓണ്‍ ആകാറുണ്ട്. ക്യാമറയുടെ പ്രവര്‍ത്തന സമയത്ത് ചെറിയൊരു മൂളല്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

  • റൂമില്‍ കടന്നാലുടന്‍ അതിനുള്ളിലെ ലൈറ്റ് അണച്ച് എവിടെയെങ്കിലും ചുവപ്പോ (സാധാരണയായി), പച്ചയോ നിറത്തില്‍ എല്‍ഇഡി പ്രകാശിയ്ക്കുന്നില്ല എന്ന് ഉറപ്പാക്കുക.

  • ഇനി ഒളിക്യാമറകളേക്കുറിച്ച് സംശയം അധികമാണെങ്കില്‍ ആര്‍ എഫ് ഡിറ്റക്ടര്‍, ബഗ് ഡിറ്റക്ടര്‍ തുടങ്ങിയവയില്‍ ഏതെങ്കിലും വാങ്ങി ഇത്തരം സ്ഥലങ്ങളില്‍ ഉപയോഗിച്ചു നോക്കിയാല്‍ ഒളിക്യാമറയുടെ സാന്നിധ്യം മനസ്സിലാക്കാന്‍ സാധിയ്ക്കും.
      ചിത്രം:1
    റണ്‍ ബേബി റണ്‍ കണ്ടിട്ടുള്ളവര്‍ക്ക് ചിത്രം:1-ലെ ക്യാമറ പരിചയം കാണും. എവിടെക്കൂടെയും വളരെ അനായാസം കടത്തി വിടാന്‍ സാധിയ്ക്കുന്ന ഈ ക്യാമറയുടെ ദൃശ്യ സാധ്യതയും അപാരമാണ്. ഉയര്‍ന്ന റെസല്യൂഷനുള്ള ഇതിലെ ക്യാമറ എന്‍ഡോസ്‌കോപ്പി പോലെയുള്ള മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതാണ്. കതകിനടിയുലൂടെയോ, പൈപ്പുകളിൂടെയോ, മറ്റേതെങ്കിലും ദ്വാരങ്ങളിലൂടെയോ ക്യാമറ കടത്തി വിട്ടിട്ട് പുറത്ത് നിന്നുകൊണ്ട് കാര്യങ്ങള്‍ വീക്ഷിയ്ക്കാനും, റെക്കോര്‍ഡറില്‍ പകര്‍ത്താനും സാധിയ്ക്കും. ഇതും പോലീസ്, മിലിട്ടറി ദൗത്യങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിയ്ക്കപ്പെട്ടവയാണ്. പക്ഷെ ഇപ്പോള്‍ കൂടുതല്‍ ഉപയോഗം കുളിമുറികളിലും, കിടപ്പറയിലുമാണ്  എന്ന് മാത്രം.പേനയിലും സണ്‍ഗ്ലാസ്സിലും ഇരിയ്ക്കുന്ന ക്യാമറ
    ചിത്രം:2
    ഹോളിവുഡ് സിനിമകളിലും മറ്റും കണ്ടുശീലിച്ച രണ്ട് ഒളിക്യാമറകള്‍. ആദ്യം കാണുന്ന പെന്‍ക്യാമറ ഭയങ്കര അപകടകാരിയാണ്. പോക്കറ്റിലിരുന്നു കൊണ്ട് ചുറ്റുപാടുമുള്ളതെല്ലാം പകര്‍ത്തി നിങ്ങളുടെ വയര്‍ലെസ് റിസീവറിലെത്തിയ്ക്കാന്‍ ഇതിനാകും. മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലൊക്കെ പ്രചാരത്തിലുള്ള ഇത്തരം ക്യാമറകള്‍ കൊണ്ട് എന്ത് തോന്ന്യാസവും കാട്ടാം. അയന്‍ സിനിമയിലേ പോലെ ഫോഉം വിളിച്ചു കൊണ്ട് ഓരോ പേനയായി പരിശോധിയ്ക്കാനാകുമോ.
    അടുത്തത് കണ്ണാടിയാണ്. കാണുന്നതെല്ലാം ഭംഗിയായി റെക്കോര്‍ഡ് ചെയ്യു്‌നന ഈ ക്യാമറയുടെ റെക്കോര്‍ഡിംഗ് സംവിധാനമെല്ലാം ഈ ഗ്ലാസ്സില്‍ തന്നെയുണ്ട്. ശബ്ദവും ദൃശ്യങ്ങളുമെല്ലാം ഒരുമിച്ചിവന്‍ പകര്‍ത്തും.
    ഹിഡന്‍ സ്‌ക്രൂ ക്യാമറ                           ഒരു സ്‌ക്രൂവിനുള്ളില്‍ ഭംഗിയായി ഒളിപ്പിയ്ക്കാവുന്ന ഈ വയര്‍ലെസ് ക്യാമറ ഏതെല്ലാം സ്ഥലങ്ങളില്‍ വേണമെങ്കിലും സ്ഥാപ്ിയ്കാകം. നന്നായി ഘടിപ്പിച്ചാല്‍ ഒരു കുഞ്ഞിനും സംശയമുണ്ടാകുകയുമില്ല. ഒരു റൂമില്‍ എന്ത് മാത്രം സ്‌ക്രൂകള്‍ കാണും. അപ്പോള്‍ ഇത്തരം ക്യാമറകളുടെ അപകടം മനസ്സിലായില്ലേ. വളരെ കൃത്യമായി ഏത് ആംഗിളില്‍ നിന്നും തെളിവുള്ള ദൃശ്യങ്ങള്‍ ഇവന്‍ പൊക്കും. എങ്ങനെ കണ്ടുപിടിയ്ക്കും.?
    പീപ്പ് ഹോള്‍ റിവേഴ്‌സര്‍
    വാതിലിലെ സുഷിരത്തില്‍ ഈ ക്യാമറ വച്ചാല്‍ അകത്തുള്ള കാര്യങ്ങള്‍ വളരെ ഭംഗിയായി പകര്‍ത്താന്‍ സാധിയ്ക്കും. ശരിയായ അര്‍ത്ഥത്തില്‍ ഇത്തരം ക്യാമറകള്‍ കമാന്‍ഡോ ഓപ്പറേഷനുകള്‍ പോലെയുള്ള കാര്യങ്ങളില്‍ സുരക്ഷ ഉറപ്പാക്കാനാണ് ഉപയോഗിയ്ക്കാറുള്ളത്. എന്നാല്‍ ഇന്ന് അന്യന്റെ കിടപ്പറയിലേയ്ക്ക് ഒളിഞ്ഞു നോക്കാനായാണ് പലരും ഇത്തരം ക്യാമറകള്‍ ഉപയോഗപ്പെടുത്തുന്നത്. നല്ല ഉദ്ദേശത്തില്‍ നിര്‍മ്മിയ്ക്കപ്പെട്ട ഇത്തരം ക്യാമറകളില്‍ മികച്ച ദൃശ്യങ്ങള്‍ ലഭ്യമാകും എന്നതും വിനയായി. ഇതിന്റെ ഉപയോഗം വാതില്‍ തുറക്കാത്തിടത്തോളം നിങ്ങളൊട്ട് അറിയുകയുമില്ല.

ഇന്റര്‍നെറ്റ് ചരിത്രത്തിലെ നാഴികക്കല്ലുകള്‍

1960കളില്‍ അമേരിക്കന്‍ ഗവണ്‍മെന്റാണ് കമ്പ്യൂട്ടറുകളുടെ ഒരു ശൃംഖല എന്ന ആശയം കൊണ്ടുവന്നത്. 1990കളോടെ ഇതേ ഇന്റര്‍നെറ്റിന്റെ വ്യാവസായികവത്ക്കരണം നടന്നു. 2012 ജൂണിലെ കണക്കുകളനുസരിച്ച് 2.4 ബില്ല്യണിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ട് ലോകത്തില്‍. ഏതാണ്ട് 50 വര്‍ഷത്തില്‍ അധികമായി പടര്‍ന്നു കിടക്കുന്ന ഇന്റര്‍നെറ്റ് ചരിത്രം സംഭവബഹുലമാണ്. 
ആ കാലയളവിലെ ചില പ്രധാന വഴിത്തിരിവുകള്‍ കാണാം.

1997 : എഓഎല്‍ ഇന്‍സ്റ്റന്റ് മെസ്സേജിംഗ് സേവനം ആരംഭിച്ചു.

1998: ഗൂഗിള്‍ ആരംഭിച്ചു 

2000: കടലിനടിയിലൂടെ വാര്‍ത്താവിനിമയ കേബിളുകള്‍ പുറംരാജ്യങ്ങളിലേയ്ക്ക്് വ്യാപിപ്പിച്ചു.

2000: വിക്കിപീഡിയ സ്ഥാപിച്ചു.

2001 : ഓണ്‍ലൈന്‍ ഫയല്‍ ഷെയറിംഗ് ആരംഭിച്ചു

2003 : സ്‌കൈപ്പ് സ്ഥാപിതമായി

2007 : ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളുടെ ഉപയോഗം വ്യാപകമായി.

2009 : ഫേസ്ബുക്കില്‍ 250 മില്ല്യണ്‍ ഉപയോക്താക്കളായി

2010 : ഐപാഡ് പുറത്തിറങ്ങി

2012 : ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡുകള്‍ 40 ബില്ല്യണ് മുകളിലായി





Tuesday, 19 March 2013

സെക്സ് അറിവുകള്‍

ആദ്യമായി ഇണചേരുമ്പോള്‍ അറിയാന്‍

 ആദ്യമായി രതിയിലേര്‍പ്പെട്ടത് മരണക്കിടക്കയില്‍ പോലും മറക്കാനാകാത്ത അനുഭവമായിരിക്കുമെന്ന് ഒരു പ്രശസ്ത എഴുത്തുകാരന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആദ്യത്തെ സെക്സ്, അത് വിജയമായാലും അല്ലെങ്കിലും മനസില്‍ നിന്ന് ഒരിക്കലും മായാത്ത വിഷ്വലുകള്‍ സമ്മാനിക്കുന്നതായിരിക്കും. അതിന് കാരണമുണ്ട്, ഒരുപാട് ആശങ്കകളും പേടിയും നിറഞ്ഞ മനസോടെയായിരിക്കും, അല്ലെങ്കില്‍ ഒരുപാട് ത്രില്ലടിച്ചായിരിക്കും ഓരോരുത്തരും ആദ്യ സെക്സിനെ വരവേല്‍ക്കുന്നത്. അത്രയും ആത്മാര്‍ത്ഥതയോടെയും ആകുലതയോടെയും ആവേശത്തോടെയും ഒരുകാര്യം ചെയ്താല്‍ അത് ജീവകാലം മറക്കുന്നതെങ്ങനെ?

ആദ്യ സെക്സ്, അത് വിജയമായാലും ഇല്ലെങ്കിലും ഒരിക്കലും സ്മൂത്ത് ആയിരിക്കില്ലെന്നാണ് ചില ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. മനസില്‍ നിറഞ്ഞുനില്‍ക്കുന്ന വികാരങ്ങള്‍ ധൃതി വര്‍ദ്ധിപ്പിക്കുമെന്നും അത് സെക്സിനെ വേദനാജനകമോ പരാജയമോ ആക്കിത്തീര്‍ക്കുമെന്നും അവര്‍ പറയുന്നു. അധികം പരിചയമില്ലാത്ത ഇണയാണെങ്കില്‍ പറയുകയും വേണ്ട. അറേഞ്ച്ഡ് മാര്യേജ് കഴിച്ചവര്‍ ആദ്യരതിയില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ സുഖകരവും ആനന്ദദായകവുമാണ് പ്രണയവിവാഹിതരുടെ ആദ്യ സെക്സ് എന്ന് പറയുന്നതില്‍ കാര്യമില്ലാതില്ല.

ആദ്യമായി സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ അത് പെര്‍ഫെക്ടായിരിക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. അതിനായി വലിയ തയ്യാറെടുപ്പുകള്‍ നടത്തും. എന്നാല്‍ തയ്യാറെടുപ്പുകളൊന്നും ചിലപ്പോള്‍ ‘കളിക്കള’ത്തില്‍ പ്രാവര്‍ത്തികമാകണമെന്നില്ല. ബുദ്ധിയെക്കാള്‍ ഹൃദയം നയിക്കുന്ന ഒന്നാണല്ലോ സെക്സ്. അതുകൊണ്ടുതന്നെ മുന്‍‌ധാരണകളും മുന്നൊരുക്കങ്ങളും പൊളിഞ്ഞുവീണേക്കാം.

ഏറെനേരം രതി നീണ്ടുനില്‍ക്കണമെന്ന് ആഗ്രഹിച്ച് സെക്സ് ചെയ്യുന്ന പുരുഷന്, തുടങ്ങി അധികം കഴിയും മുമ്പേ രതിമൂ‍ര്‍ച്ഛയുണ്ടായാല്‍ എന്തുചെയ്യും? ആദ്യസെക്സില്‍ പലപ്പോഴും അങ്ങനെയാണ് സംഭവിക്കുക. സ്ത്രീയുടെ നഗ്നശരീരം ആദ്യമായി കാണുമ്പോള്‍ തന്നെ പുതുഷന്‍ രതിമൂര്‍ച്ഛയോട് അടുക്കുന്നു. എന്നാല്‍ ഇതൊന്നും ഒരു പ്രശ്നമായി കാണേണ്ട. സാവധാനം ശരിയാകേണ്ട കാര്യങ്ങളാണ് ഇവയൊക്കെ. അനുഭവം ഗുരു എന്നാണല്ലോ.

ചില പുരുഷന്‍‌മാര്‍ക്ക് പേടി കാരണം ഉദ്ധാരണം ഉണ്ടാകാന്‍ പ്രശ്നമാകും. ആകെ നാണക്കേടാ‍കുമല്ലോ എന്നുവിചാരിച്ചുപോയാല്‍ പിന്നെ ആ ദിവസം ‘കക്ഷി’ ഉറക്കം തന്നെയായിരിക്കും. പിന്നെ പറഞ്ഞിട്ടുകാര്യമുണ്ടോ? ഇതൊക്കെ ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുക്കണം. ഇന്നല്ലെങ്കില്‍ നാളെ എന്നൊരു മുദ്രാവാക്യം കേട്ടിട്ടില്ലേ? അത് ഇതിലും ആപ്ലിക്കബിള്‍ ആണ്. തന്‍റെ ലൈംഗികശേഷി നശിച്ചുപോയോ എന്നൊക്കെ ആലോചിച്ച് അപ്പോള്‍ കാടുകയറേണ്ടതില്ല. സ്വയംഭോഗത്തില്‍ ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കില്‍ പിന്നെ സെക്സ് ചെയ്യുമ്പോള്‍ താനേ അതൊക്കെ നടന്നോളും.

സ്ത്രീകള്‍ക്ക് ആദ്യരതി പലപ്പോഴും വേദനാജനകമായിരിക്കും. യോനിയില്‍ രക്തം പൊടിഞ്ഞെന്നും ഇല്ലെന്നും വരാം. എന്നാല്‍ വേദന തോന്നിയാലുടന്‍ സെക്സില്‍ നിന്ന് പിന്‍‌മാറാന്‍ പാടില്ല. അല്‍പ്പം സഹിച്ച് മുന്നോട്ടുപോകുക. നിങ്ങള്‍ക്കായി സുഖത്തിന്‍റെ ഒരു ഏഴാം സ്വര്‍ഗം പിന്നാലെ വരുന്നുണ്ട്. എന്നാല്‍ വേദനയുണ്ടാകുമെന്ന് പേടിച്ച് മസില്‍ പിടിച്ച് കിടന്നാല്‍ വേദന കടുത്ത വേദനയ്ക്കും അപകര്‍ഷതയ്ക്കുമൊക്കെ കാരണമാകും. രതിക്കിടെ രക്തം വന്നാലും അതിനെ ഭയക്കേണ്ട കാര്യമില്ല. ആദ്യമായി ഇണചേരുമ്പോള്‍ അതൊക്കെ പതിവാണ്. കന്യാചര്‍മ്മം പൊട്ടുന്നതാണ് രക്തം വരാന്‍ കാരണം. വികാരത്തള്ളിച്ചയില്‍ യോനിയില്‍ ഈര്‍പ്പം വന്നാല്‍ രക്ഷപ്പെട്ടു. പിന്നീട് വേദനയൊന്നും തോന്നില്ല. അല്‍പ്പവേദനയുടെ ശബ്ദങ്ങളും സീല്‍ക്കാരങ്ങളുമൊക്കെ രതിയുടെ രസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 

ആദ്യമായി സെക്സ് ചെയ്യുമ്പോള്‍ പലരും ഭയക്കുന്നത്, ഇതെങ്ങാനും ഗര്‍ഭധാരണത്തിന് കാരണമാകുമോ എന്നാണ്. അതുകൊണ്ടുതന്നെ കോണ്ടം ധരിച്ച് സെക്സ് ചെയ്യാനാണ് ആദ്യരാത്രിയില്‍ പല ഭര്‍ത്താക്കന്‍‌മാരും ശ്രമിക്കുന്നത്. എന്നാല്‍ കോണ്ടമിട്ടാലുടനെ പരിചയക്കുറവുകൊണ്ട് ഉദ്ധാരണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അതും മാനസിക വിഷമത്തിന് കാരണമായേക്കാം.
സെക്സ് ഒരു ജീവിതരീതിയാണ്എന്താണ് സെക്സ്? അത് കുറച്ചുനേരത്തേക്ക് ആസ്വദിക്കാന്‍ മാത്രമുള്ളതാണോ? വിവാഹജീവിതത്തിലുടനീളം സെക്സിന്‍റെ സാന്നിധ്യം നിലനിര്‍ത്താന്‍ സാധിക്കുമോ? ലൈംഗികബന്ധത്തിന് ശേഷം അപരിചിതരേപ്പോലെ വേറിട്ടുനില്‍ക്കുകയും വീണ്ടും ഒരു സെക്സിനായി ഒത്തുചേരുകയും ചെയ്യുന്നതാണോ ദാമ്പത്യം? ചോദ്യങ്ങള്‍ പലതാണ്. ഇതിനെല്ലാം ഒരു ഉത്തരമേയുള്ളൂ. സെക്സ് ഒരു ജീവിത രീതിയാണ്.

രാത്രിയില്‍ എല്ലാ തയ്യാറെടുപ്പുകളോടുംകൂടി ശാരീരികബന്ധത്തിലേര്‍പ്പെടുക മാത്രം ചെയ്യുന്നതിനെ നല്ല ലൈംഗിക ജീവിതം എന്നു വിളിക്കാനാവില്ല. പങ്കാളികള്‍ തങ്ങളുടെ ജീവിതത്തിന്‍റെ ഓരോ നിമിഷവും സെക്സിന്‍റെ വിവിധഭാവങ്ങളെ പരീക്ഷിച്ചുനോക്കേണ്ടതാണ്. ഒരു നോട്ടത്തിലും വാക്കിലും ചെറിയൊരു തലോടലില്‍ പോലും ലൈംഗികതയുടെ സ്പര്‍ശം സൂക്ഷിക്കുക. നിങ്ങളുടെ ദാമ്പത്യം അങ്ങേയറ്റം രസകരമായിരിക്കും.

അടുക്കളയില്‍ പോലും നിങ്ങള്‍ക്ക് സെക്സിന്‍റെ മാന്ത്രികത പരീക്ഷിക്കാം. പങ്കാളി കാരറ്റ് നുറുക്കുമ്പോള്‍ അതിനെ ഒപ്പം നിന്ന് സഹായിക്കാം. ചെറു സ്പര്‍ശനങ്ങളും ചുംബനവുമൊക്കെ നല്‍കാം. ജോലിയും രസകരമാകും ആസ്വാദ്യകരമായ ചില നിമിഷങ്ങള്‍ ലഭിക്കുകയും ചെയ്യും. ഒരുമിച്ചു ടി വി കാണുമ്പോള്‍, കം‌പ്യൂട്ടറില്‍ ഗെയിം കളിക്കുമ്പോള്‍, പത്രം വായിക്കുമ്പോള്‍, വെറുതേ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രണയവും ലൈംഗികതയും ഇടകലര്‍ന്ന സ്പര്‍ശനങ്ങളും രതിയിലേക്കെത്തിച്ചേര്‍ന്നേക്കാവുന്ന തലോടലുകളും പരീക്ഷിക്കാം.

തൊട്ടും പിടിച്ചുമൊക്കെ എപ്പോഴും പങ്കാളി അടുത്തുണ്ടെങ്കില്‍ അത് ജീവിതത്തിനുണ്ടാക്കുന്ന സുരക്ഷിതബോധവും ചെറുതല്ല. തങ്ങള്‍ രണ്ടുപേരല്ല, ഒരാളാണെന്ന തോന്നലുളവാകും. മാത്രമല്ല, ഇത്തരം സന്ദര്‍ഭങ്ങളില്‍ ജീവിതത്തേക്കുറിച്ച് ഒരുമിച്ചെടുക്കുന്ന തീരുമാനങ്ങള്‍ വളരെ പോസിറ്റീവുമായിരിക്കും. പരസ്പരമുള്ള ശ്രദ്ധയും കരുതലും വര്‍ദ്ധിക്കുകയും ചെയ്യും.

ഒരുവീട്ടില്‍ അന്യരെപ്പോലെ ജീവിക്കുകയും രാത്രികളില്‍ കിടപ്പറയില്‍ മാത്രം സ്നേഹരഹിതമായ രതിയിലേര്‍പ്പെടുകയും ചെയ്യുന്നതല്ല ദാമ്പത്യ ജീവിതം. ദാമ്പത്യം എന്നത് സ്നേഹത്തിന്‍റെയും പ്രണയത്തിന്‍റെയും സെക്സിന്‍റെയും യോജിച്ചുള്ള ആഘോഷമാണ്. അങ്ങനെയാണെങ്കില്‍ ജീവിതത്തിന് ഒരു ലാഘവത്വം അനുഭവപ്പെടും. ടെന്‍‌ഷനുകളില്‍ നിന്ന് മോചനമുണ്ടാകും. വലിയ വിജയങ്ങള്‍ പോലും നിസാരമായി നേടിയെടുക്കാന്‍ സാധിക്കും.

മലയാളസിനിമയിലെ എന്റെ ഇഷ്ടസംവിധായകര്‍

ജോണ്‍ എബ്രഹാം
                                                                               
ജനനം1937 ഓഗസ്റ്റ് 11
കുന്നംകുളം, കേരളം, 
മരണം1987 31 മേയ് (പ്രായം 49)
കോഴിക്കോട്
 മലയാളത്തിലെ മികച്ച ചലച്ചിത്രസംവിധായകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ആളാണ് ജോൺ എബ്രഹാം. തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിലും ശോഭിച്ച ജോൺ തന്റെ സിനിമകളിലെ വ്യത്യസ്തത ജീവിതത്തിലും പുലർത്തിവന്നു. ഒഡേസ എന്ന ജനകീയ കലാപ്രസ്ഥാനത്തിന്റെ തുടക്കക്കാരനായിരുന്ന ജോൺ എബ്രഹാം വളരെ കുറച്ച് ചിത്രങ്ങളേ ചെയ്തിട്ടുള്ളുവെങ്കിലും അവയെല്ലാം ശ്രദ്ധ നേടുകയുണ്ടായി.

ശാന്തി സമാധാനം സൌഖ്യം തിരുവചനങ്ങളിലൂടെ