Ind disable

Monday, 8 April 2013

യുവത്വം നിലനിര്‍ത്താന്‍

പ്രായമാകുന്നത് ഒരു മനുഷ്യജീവിതത്തില്‍ സംഭവിക്കുന്ന സ്വാഭാവിക പ്രക്രിയ മാത്രമാണ്. അതൊരിക്കലും ഒരു രോഗമോ രോഗലക്ഷണമോ അല്ല. എങ്കിലും വാര്‍ദ്ധക്യത്തെ അത്ര പെട്ടെന്ന് അംഗീകരിക്കാന്‍ ആര്‍ക്കും കഴിയില്ല. കാരണം യുവത്വത്തെ മനുഷ്യര്‍ അത്രയധികം സ്‌നേഹിക്കുന്നു. അതുകൊണ്ടു തന്നെ അതിന്റെ സാന്നിദ്ധ്യം ശരീരത്തില്‍ നിന്നും അകന്നു പോകുന്നത് ആരും ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം. ശരീരത്തില്‍ ഇങ്ങനെ ജരാനരകള്‍ ബാധിക്കാന്‍ എന്തായിരിക്കും കാരണം. ശരീരഭാഗങ്ങള്‍ക്കു നാശം വരുത്തുന്ന ചില ഫ്രീ റാഡിക്കലുകള്‍ ഉണ്ട്. ഇവയെ ഒഴിവാക്കുകയാണ് പ്രായാധിക്യത്തെ തടയാനുള്ള മാര്‍ഗ്ഗം. ഇതിനു സഹായിക്കുന്നവയാണു നിരോക്‌സീകാരികള്‍ അഥവാ ആന്റി ഓക്‌സിഡന്റുകള്‍. ഉണക്കമുന്തിരിങ്ങ, നെല്ലിക്ക, എള്ളെണ്ണ, അശ്വഗന്ധം,  മാതളനാരങ്ങ, മഞ്ഞള്‍ തുടങ്ങി ഒട്ടനേകം പ്രകതിദത്ത ഔഷധങ്ങള്‍ നിരോക്‌സീകാരികളുടെ കലവറയാണ്. ഇവയെല്ലാം തന്നെ നമുക്ക് വീട്ടില്‍ തന്നെ ലഭ്യമാകുന്നവയുമാണ്.
വാര്‍ദ്ധക്യമെന്നത് ഒരനിവാര്യതയാണ്. അതൊഴിവാക്കാനാവില്ല. പക്ഷേ പ്രായമാകുന്ന പ്രക്രിയയെ പ്രതിരോധിക്കുകയും അതിനെ സാവധാനത്തിലാക്കുകയും ചെയ്യുന്ന നിരവധി മാര്‍ഗ്ഗങ്ങള്‍ ആയുര്‍വേദത്തിലുണ്ട.് അതിനുള്ള ചില വഴികളാണ് താഴെ പറയുന്നത്.
നിത്യയൗവനത്തിന് ലഘുനസ്യം
അണുതൈലം, ക്ഷീരബല തുടങ്ങിയവയാണ് സാധാരണ നസ്യത്തിന്  ഉപയോഗിക്കുന്നത്. എന്നാല്‍ യുവത്വം  സൂക്ഷിക്കാന്‍ ശുദ്ധീകരിച്ച വേപ്പെണ്ണയാണു നസ്യത്തിന് ഉത്തമം. വിപണിയില്‍ ലഭിക്കുന്ന വേപ്പെണ്ണ ഉപയോഗിക്കാതിരിക്കുക. ശുദ്ധമായ വേപ്പെണ്ണ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ കഴിയും.  ഇതിന് ഉണങ്ങിയ വേപ്പിന്‍ കുരു വെള്ളത്തിലിട്ട് തിളപ്പിച്ചു മുകളില്‍ പൊങ്ങുന്ന എണ്ണയുടെ അംശം വടിച്ചുമാറ്റി വീണ്ടും തിളപ്പിച്ചു ജലാംശം മാറ്റി എടുക്കാം. നസ്യം വഴി ശരീരത്തിനു കിട്ടുന്ന ഗുണം ശുദ്ധിയാണ്. ശുദ്ധിയാണ് ആരോഗ്യം എന്നു കരുതുമ്പോള്‍ അശുദ്ധിയാണ് രോഗം എന്നു തിരിച്ചറിയുക. ശുദ്ധീകരണത്തിനുള്ള മാര്‍ഗങ്ങളെ കേരളത്തില്‍ ശോധനചികിത്സ അല്ലെങ്കില്‍ പഞ്ചകര്‍മ ചികിത്സ എന്നാണു പറയുന്നത്. നിരൂഹം (കഷായ വസ്തി) വമനം (ഛര്‍ദിപ്പിക്കല്‍), വിരേചനം(ഔഷധങ്ങളുപയോഗിച്ചു വയറിളക്കല്‍ ), നസ്യം (മൂക്കിലൂടെയുള്ള ഔഷധപ്രയോഗം) രക്തമോക്ഷം(ചോര കളയല്‍) ഇവയാണ് അഞ്ചു ശോധനമാര്‍ഗങ്ങള്‍. ഇവയില്‍ വീട്ടില്‍ ചെയ്യാവുന്ന നസ്യം ചെയ്യേണ്ടവിധമാണ് താഴെ പറയുന്നത്. തോളുകള്‍ക്കു താഴെ തലയണ വച്ചു കിടന്നു മൂന്നു തുള്ളി വീതം  ശുദ്ധീകരിച്ച വേപ്പെണ്ണ രണ്ടു മൂക്കിലും ഒഴിക്കുക. ക്രമമായി ശ്വാസം ഉള്ളിലേക്കു വലിക്കുക. 15 മിനിറ്റ് സമയം അങ്ങനെ കിടക്കുക. കഫം വരുന്ന പക്ഷം വശം ചരിഞ്ഞു തുപ്പികളയുക. ഇതു ശീലിച്ചാല്‍ മുടി നരയ്ക്കാതെയും ചര്‍മം ചുളുങ്ങാതെയും കാഴ്ച മങ്ങാതെയും സൂക്ഷിക്കാം.
വിരേചനം  
വീട്ടില്‍ത്തന്നെ ചെയ്യാവുന്ന മറ്റൊരു ശുദ്ധീകരണമാണു വിരേചനം അഥവാ വയറിളക്കല്‍. ആവണക്കെണ്ണ ചേര്‍ന്ന മരുന്നുകള്‍, ചെന്നാമുക്കി, ത്രിഫലചൂര്‍ണം തുടങ്ങിയ ഔഷധങ്ങള്‍ ലഭ്യമാണ്.  എന്നാല്‍ ഏവര്‍ക്കും ഉപയോഗിക്കാവുന്നതാണ് അവിപത്തിചൂര്‍ണം. ഇത് വൈദ്യനിര്‍ദേശാനുസരണം കഴിക്കുന്നതാണ് ഉചിതം. എന്നാല്‍ മറ്റു രോഗങ്ങളില്ലാത്ത  പ്രായപൂര്‍ത്തിയായവര്‍ക്ക് 20- 25 ഗ്രാം വരെ തേനിലോ ചൂടൂവെള്ളത്തിലോ ചേര്‍ത്തു കഴിക്കാം. രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉത്തമം. രുചിക്ക് അര ടീസ്പൂണ്‍ വീതം ഇഞ്ചിനീരും നാരങ്ങാനീരും ആവശ്യത്തിനു തേനും ചേര്‍ത്ത് ഉപയോഗിക്കാം. മരുന്നു കഴിച്ചു കഴിഞ്ഞ് ഒരു ഗ്ലാസ് തിളയ്ക്കാത്ത ചൂടുവെള്ളം  കുടിക്കുക. ഓരോ പ്രാവശ്യം മലശോധനയ്ക്കുശേഷം ചൂടുവെള്ളം കുടിക്കുക. ജലാശം മാത്രമായി കാണുമ്പോള്‍ ഉപ്പിട്ടു കഞ്ഞികുടിക്കുക. അന്നേ ദിവസം വിശ്രമവും ലഘുഭക്ഷണവും മതി. പകലുറക്കം വേണ്ട. ഇപ്രകാരം  മാസത്തിലൊരിക്കലോ കാലാവസ്ഥാമാറ്റങ്ങളിലോ ചെയ്യാവുന്നതാണ്.
രസായനങ്ങള്‍  ശീലമാക്കാം    
ദിവസവും ത്രിഫല കഴിച്ചാല്‍ കണ്ണിനും ത്വക്കിനും തിളക്കം കിട്ടും. ഏഴു ശരീരധാതുക്കളെ പുഷ്ടിപ്പെടുത്തുന്നതാണു രസായനം. ഇതു കുടിപ്രാവേശികം, വാതാതപികം എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. .പ്രത്യേകം തയാറാക്കിയ വാസ്തുവിദ്യാനുസൃതമായ കുടിയില്‍ (ഗൃഹത്തില്‍)പ്രവേശിച്ചു കാറ്റും വെളിച്ചവും ഏല്‍ക്കാതെ ഒരു പ്രത്യേകകാലം താമസിച്ചു കര്‍ശന പത്ഥ്യക്രമങ്ങളോടെ പ്രത്യേകം തയാറാക്കിയ ഔഷധങ്ങളില്‍ ചെയ്യുന്നതാണു കുടിപ്രാവേശിക രസായന ചികിത്സ. എന്നാല്‍ താരതമ്യേന പ്രയാസരഹിതമാണു വാതാതപിക രസായനം. ച്യവനപ്രാശം ബ്രാഹ്മരസായനം തുടങ്ങിയവ ദിവസവും അത്താഴപ്പഥ്യമായി ഒരു ടീസ്പൂണ്‍ ശീലിക്കുന്നത് അത്യുത്തമമാണ്.  എന്നാല്‍ പ്രമേഹരോഗികള്‍ ശര്‍ക്കര ചേരുന്ന രസായനങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതാണു നല്ലത്.
നന്നായി ഉറങ്ങുക
ഉറക്കം ശരിയായില്ലെങ്കില്‍ എല്ലാവര്‍ക്കും പറഞ്ഞറിയിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ടാണ്. ആകെ തലയ്ക്ക് മന്ദത പിടിച്ചതു പോലെയാകും. അതുകൊണ്ടു തന്നെ  ആവശ്യമുള്ള സമയം നന്നായി ഉറങ്ങുക എന്നത് നല്ല ആരോഗ്യശീലങ്ങളില്‍ ഒന്നാണ്. പ്രായപൂര്‍ത്തിയായ ഒരാള്‍  ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങണം.  ശരിയായ ഉറക്കമില്ലായ്മ ആധുനിക ജീവിതത്തിന്റെ മുഖമുദ്രയാണ്. വിവിധ പ്രായക്കാര്‍ക്ക് അവരുടെ പ്രായത്തിനനുസരിച്ച ഉറക്കമാണു വേണ്ടത്. കുട്ടികളും വൃദ്ധജനങ്ങളും കൂടുതല്‍ സമയം ഉറങ്ങേണ്ടവരാണ്. എന്നാല്‍ പകലുറക്കം ആയൂര്‍വേദ അഭിപ്രായമനുസരിച്ച് നിഷിദ്ധമാണ്. പകലുറക്കം കഫവും മേദസും വര്‍ധിപ്പിക്കുകയും ശരീരത്തെ തടിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇരുന്നുള്ള ചെറിയ മയക്കം ആവാം. അതു 30 മിനിറ്റില്‍ താഴെയെങ്കില്‍ വളരെ നന്ന്. രാത്രി ഉറങ്ങാന്‍ സാധിക്കാത്തവര്‍ക്ക് അടുത്ത പകല്‍ അത്രയും സമയം ഉറങ്ങാം. സാധാരണയായി പ്രായപൂര്‍ത്തിയായ ആരോഗ്യവാനായ  വ്യക്തിക്ക്  ആറു മുതല്‍ എട്ടു വരെ മണിക്കൂര്‍ ഉറക്കം അത്യാവശ്യമാണ്. ഇത്രയും ഉറങ്ങാത്തപക്ഷം ആരോഗ്യകരമല്ല. ഉറക്കം കിട്ടാത്തവര്‍ ക്ഷീരബലം  101 ആവര്‍ത്തിച്ചത് ചൂടാക്കിയ ശേഷം ഉള്ളംകാലില്‍ പുരട്ടുക. വലിയ ചന്ദനാദിതൈലം, ഹിമസാഗര തൈലം തുടങ്ങിയവ തലയില്‍ തേച്ചുകുളിക്കുന്നതും ഉറക്കം കിട്ടാന്‍ സഹായിക്കും.
ഉണരൂ, ബ്രാഹ്മമുഹൂര്‍ത്തത്തില്‍  തന്നെ
ആരോഗ്യവാനായ ഒരാള്‍ തന്റെ ആരോഗ്യരക്ഷയ്ക്കായി ഉറക്കമുണരേണ്ടത് ബ്രാഹ്മമുഹൂര്‍ത്തത്തിലാണ്. വെളുപ്പിന് ഏകദേശം നാലിനും അഞ്ചിനും ഇടയിലാണ് ഈ സമയം.   സൂര്യോദയത്തിനുശേഷം കഫകാലം ആരംഭിക്കുന്നതിനാല്‍ അതിനു മുമ്പു തന്നെ ഉറക്കമുണരുന്നത് ശരീരത്തിനും മനസ്സിനും ലാഘവവും ഊര്‍ജസ്വലതയും നല്‍കും. മാത്രവുമല്ല ആദ്യ സൂര്യരശ്മികള്‍ പ്രകൃതിയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ക്കും പക്ഷികളുടെ കളകൂജനങ്ങള്‍ക്കും സാക്ഷിയായി  ഒരു സുന്ദരദിനം നിങ്ങള്‍ക്കാരംഭിക്കാം. കാലത്തെ ഉണരുന്നത് ഉന്‍മേഷഭരിതമായ ഒരു പ്രഭാതത്തിലേക്കു നിങ്ങളെ കൂട്ടിക്കൊണ്ടുപോകുമെന്നത് തീര്‍ച്ചയാണ്.
   ഭക്ഷണം ചിട്ടയോടെ മാത്രം
തെറ്റായി ശീലിച്ചാല്‍ നമ്മെ കഴിക്കുന്നതുമാണ് ആഹാരം  എന്നാണ് ആയൂര്‍വേദത്തില്‍ പറയുന്നത്. കഴിക്കുന്ന ആഹാരത്തിന്റെ രുചിയുടെ അടിസ്ഥാനത്തില്‍ അതിന്റെ പോഷകഘടനയെ വിലയിരുത്തുന്ന ആയൂര്‍വേദ സങ്കേതം അനന്യമാണ്. മധുരം, പുളി,  ഉപ്പ്, എരിവ്, കയ്പ്, കഷായം (ചവര്‍പ്പ്) എന്നിങ്ങനെയുള്ള ആറു രുചികളില്‍ ആദ്യം പറഞ്ഞവ കൂടുതല്‍ ശരീരബലത്തെ നല്‍കുന്നവയും പുഷ്ടി നല്‍കുന്നവയുമാണ്. എന്നാല്‍ കയ്പ്, ചവര്‍പ്പ്, എരിവ് എന്നിവയാകട്ടെ വാതവര്‍ധനങ്ങളും ശരീരത്തിന്റെ ഭാരം കുറയ്ക്കുന്നവയുമാണ്. ആഹാരം  ആറു രുചികളും അടങ്ങുന്നതും എന്നാല്‍ പ്രധാന്യേന മധുരവുമായിരിക്കേണം എന്നാണ് ആയൂര്‍വേദ നിര്‍ദേശം.
എന്നാല്‍ ഇവിടെ ഉദേശിക്കുന്ന മധുരരസം പഞ്ചസാരയുടെ മധുരമല്ല, മറിച്ചു ധാന്യങ്ങളുടെയും പഴങ്ങളുടെയും പാലുല്‍പന്നങ്ങളുടെയുമൊക്കെ സ്വാഭാവികമായ മധുരമാണ്. എന്ത് ആഹാരമാണു കഴിക്കുന്നത് എന്നതുപോലെ പ്രധാനമാണ് എങ്ങനെ ആഹാരം കഴിക്കുന്നു എന്നതും. കഴിക്കുന്ന ആഹാരത്തില്‍ തന്നെ മനസ്സിരുത്തണം . മറ്റു കാര്യങ്ങള്‍ ശ്രദ്ധിച്ച് ആഹാരം കഴിക്കരുത്. കഴിക്കുന്ന ആഹാരം ശരിയായ മാത്രയിലുള്ളതാവണം. ആഹാരം  പരമാവധി രണ്ടുഭാഗവും ജലം ഒരു ഭാഗവും ആമാശയത്തിന്റെ   നാലിലൊരുഭാഗം ശൂന്യമായും  ആണെങ്കില്‍ ദഹനപ്രവര്‍ത്തനം  സുഗമാവും .അതുകൊണ്ടുതന്നെ അമിതമായ  അളവിലുള്ള ആഹാരം ഒഴിവാക്കണം.
ചെറുപ്പം സൂക്ഷിക്കാന്‍ ഭക്ഷണങ്ങള്‍ 
ചെറുപ്പം സൂക്ഷിക്കാന്‍ എല്ലാ ദിവസവും കഴിക്കുവാന്‍ ആയൂര്‍വേദം നിര്‍ദേശിക്കുന്ന ആഹാരപദാര്‍ഥങ്ങള്‍ ഇവയാണ്.
ചെന്നല്ലരി – തവിടോടുകൂടിയത്. നാരുകളടങ്ങിയതിനാലും തവിടിന്റെ പോഷകസമൃദ്ധിയാലും പ്രധാനം. ഗോതമ്പ്- ശരീരബലത്തെ  വര്‍ധിപ്പിക്കുന്നു. ദൃഢതയുണ്ടാക്കുന്നു. തവിടോടുകൂടിയ ഗോതമ്പുപൊടിയും അതുകൊണ്ടുണ്ടാക്കുന്ന റൊട്ടി, ചപ്പാത്തി മുതലായ ആഹാരങ്ങളും അതുപോലെ മുഴുവന്‍ ധാന്യം കൊണ്ടുണ്ടാകുന്ന ബ്രഡും ആരോഗ്യത്തിനും യുവത്വം നിലനിര്‍ത്തുന്നതിനും അഭികാമ്യം. മൈദ, ആട്ട എന്നിവ ഒഴിവാക്കുകയാണു നല്ലത്. യവം -ഈ ധാന്യം ബാര്‍ലി എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഗോതമ്പുപോലെയുള്ള  ഒരു ചെറിയ ധാന്യത്തെയും യവമായി ഗണിക്കാറുണ്ട്. ബാര്‍ലി സ്ഥിരമായി ഉപയോഗിക്കുന്നതു വളരെ ആരോഗ്യപ്രദമാണ്. മൂത്രാശയ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും. ദഹനം  എളുപ്പമാക്കും. ക്ഷീണം മാറ്റും. ഇങ്ങനെ പല ഗുണങ്ങളുണ്ട് ഈ ധാന്യത്തിന്. ബാര്‍ലിയരി കഞ്ഞിയായും ബാര്‍ലി ചേര്‍ത്ത സൂപ്പായും ഒക്കെ നിത്യവും ഉപയോഗിക്കാം.
ഞവരയരി -ഞവരക്കിഴിയുടെയും കര്‍ക്കടകക്കഞ്ഞിയുടെയും ഷാഷ്ടിക തൈലത്തിന്റെയും ഒക്കെ പ്രധാനഘടകം. ത്വക്കിലൂടെപ്പോലും ഞവര ശരീരത്തെ പുഷ്ടിപ്പെടുത്തുന്നു എന്നതിന് ഉദാഹരണമാണു കേരളത്തില്‍ നിലനില്‍ക്കുന്ന ഞവരതേപ്പ് എന്ന ചികിത്സാവിധി. ഞവര അരി കഞ്ഞിയായും ചോറായും കഴിക്കുന്നതു നിങ്ങളുടെ പ്രായം കുറയ്ക്കും.    ജാംഗലമാംസം -ഇതു ജലാംശം കുറവുള്ള ദേശത്തുണ്ടാകുന്ന വിവിധ ജീവികളുടെ മാംസമാണ്. ആയൂര്‍വേദ ശാസ്ത്രത്തിന്റെ വിശാലമായ കാഴ്ചപ്പാടിന് ഉദാഹരണവുമാണു ജലാംശദേശത്തുനിന്നുള്ള മാംസം ഉപയോഗിക്കുന്നതിനുള്ള വിധി.
നമ്മുടെ നാട് ജലത്താലും ജലാശയങ്ങളാലും സമൃദ്ധമായതിനാല്‍ കഫപ്രധാനമായ പ്രദേശമാണ്. എന്നാല്‍ അന്തരീക്ഷത്തിലും പ്രകൃതിയിലും ജലാംശം കുറഞ്ഞ മരുഭൂമിക്കു സമാനമായ ദേശത്തുണ്ടാകുന്ന മാംസം ഏറ്റവും ഉത്തമമാണ്. ഇതിന് ഉദാഹരണം ഉണക്കുള്ള പ്രദേശങ്ങളില്‍ വളരുന്ന മാന്‍ , മുയല്‍ ,ആട്, തുടങ്ങിയവയുടെ മാംസമാണ്. എന്നാല്‍ സാമന്യമായി നമുക്ക് ഇന്നു ലഭിക്കുന്ന  മാംസങ്ങള്‍  ഒന്നും തന്നെ നിത്യമുള്ള ഉപയോഗത്തിനു വിധിയുള്ളവയല്ല. എന്നാല്‍ മുയല്‍ , ആട് ഇവയുടെ മാസം പ്രത്യേകിച്ച് അവ പ്രകൃതിദത്തമായ രീതിയില്‍ വളരുന്നവയെങ്കില്‍ ഹിതകരമാണ്.
ചെറിയ മുള്ളങ്കി – ത്വക്‌ദോഷഹരവും  വിശപ്പുണ്ടാക്കുന്നതുമാണു ചെറിയ മുള്ളങ്കി. ഇവ സലാഡുകളില്‍ ഉള്‍പ്പെടുത്തുന്നതു യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും.
പച്ചച്ചീര- കൃത്രിമവളങ്ങളുപയോഗിക്കാത്ത പച്ചച്ചീര എല്ലാ ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്ന വസ്തുവാണ്. മലശോധനയ്ക്കു സഹായിക്കുന്നു. പോഷകങ്ങളുടെ കലവറയാണിത്. കണ്ണുകള്‍ക്കും ത്വക്കിനും വളരെ നല്ലതാണ് ഈ ചീര.
നെല്ലിക്ക- പോറ്റമ്മയെപ്പോലെ പരിപാലിക്കുന്ന ഔഷധമാണു നെല്ലിക്ക. രസായനങ്ങളില്‍ നെല്ലിക്കയുടെ പ്രയോഗം സാധാരണമാണ്. ഇതു പച്ചയ്ക്കും നീരെടുത്തും ഉപയോഗിക്കാം. ചുവന്ന മുളകു ചേര്‍ക്കാതെയും ധാരാളം വെളുത്തുള്ളി ചേര്‍ത്തുമുള്ള നെല്ലിക്ക അച്ചാര്‍ രുചിപ്രദവും ആരോഗ്യദായകവുമാണ്. എന്നാല്‍ അച്ചാര്‍ രൂപത്തില്‍ ദിവസവും ഉപയോഗിക്കുവാന്‍ വിധിയില്ലതാനും. നെല്ലിക്ക പോലെതന്നെ കടുക്കായും ഉത്തമമാണ്.
ഉണക്ക മുന്തിരിങ്ങ -കുരുവോടുകൂടിയ ഉണക്കമുന്തിരിങ്ങ പ്രമേഹനിയന്ത്രണത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കും. ഫലങ്ങളില്‍ ഏറ്റവും ഉത്തമമായ മുന്തിരിങ്ങയില്‍ ഉള്ള റെസ്‌വെറാറ്റോള്‍ എന്ന ഘടകം നിരോക്‌സീകാരിയും ആയൂര്‍ദൈര്‍ഘ്യം കൂട്ടുന്നതുമാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
പടവലം -ധാരാളം നാരുകള്‍ അടങ്ങിയതും ത്വക് രോഗശമനവുമാണു പടവലം . ഇതു മലശോധനയെ ത്വരിതപ്പെടുത്തുകയും ദഹനവ്യവസ്ഥയെ സഹായിക്കുകയും ചെയ്യും.
ചെറുപയര്‍ – പയര്‍വര്‍ഗത്തില്‍ തന്നെ ദഹിക്കുവാന്‍ ഏറ്റവും എളുപ്പമുള്ളതും പോഷകഗുണമുള്ളതുമാണു  ചെറുപയര്‍. ചെറുപയര്‍ മുളപ്പിച്ചതു പുഴുങ്ങി ഉപയോഗിക്കുന്നതും സാമ്പാര്‍ പരിപ്പിനു പകരം ചെറുപയര്‍ പരിപ്പ് ഉപയോഗിച്ചു സാമ്പാര്‍ ഉണ്ടാക്കുന്നതും ഉഴുന്നിനു പകരം ചെറുപയര്‍ അരച്ചു ദോശയും ഇഡ്ഡലിയുമൊക്കെ ഉണ്ടാക്കുന്നതുമെല്ലാം നല്ല ആഹാരശീലങ്ങളാണ്.
പ്രകൃതിദത്തമായ പഞ്ചസാര – ഇതു മാര്‍ക്കറ്റില്‍ ലഭിക്കുന്ന വെളുത്ത പഞ്ചസാരയല്ല. എന്നാല്‍ പനങ്കല്‍ക്കണ്ടം എന്ന പേരില്‍ അറിയപ്പെടുന്ന പ്രകൃതിദത്ത പഞ്ചസാര എല്ലാ ദിവസവും ഉപയോഗിക്കാം.
നെയ്യ്-     ശുദ്ധമായ പശുവിന്‍നെയ്യ് ആരോഗ്യത്തിന് അത്യുത്തമമാണ്. ബുദ്ധി ,ഓര്‍മ, ധാരണാശക്തി, കണ്ണുകളുടെ ബലം ഇവ ഉറപ്പു വരുത്താന്‍ ഇതിലും നല്ല ഔഷധമില്ല. മാത്രവുമല്ല, വയസഃസ്ഥാപനം അതായതു യൗവനത്തെ നിലനിര്‍ത്തുന്നത് എന്ന വിശേഷഗുണം ഉരുക്കുനെയ്യിന് ഉള്ളതായി അഷ്ടാംഗഹൃദയകാരന്‍ അഭിപ്രായപ്പെടുന്നു. ദിവ്യോദകം (ശുദ്ധജലം)പകല്‍ സൂര്യപ്രകാശമേല്‍ക്കുന്നതും രാത്രി ചന്ദ്രന്റെ കിരണങ്ങളേല്‍ക്കുന്നതും കാലംകൊണ്ടു പക്വമായതും അഗസ്ത്യനക്ഷത്രത്തിന്റെ ശോഭകൊണ്ടു വിഷാംശം കളഞ്ഞതുമായ ഹംസോദകം ആണു പഠനത്തിന് ഏറ്റവും ശ്രേഷ്ഠം. മലിനമാകാത്ത കിണറുകളില്‍ നിന്നും ലഭിക്കുന്ന ജലം ഏകദേശം ഈ ഗുണങ്ങളുള്ളതാണ്.
പാല്‍ – ശുദ്ധമായ പശുവിന്‍പാലും ആട്ടിന്‍പാലും ദിവസവും ഉപയോഗിക്കാം. ആട്ടിന്‍പാല്‍ പ്രത്യേകിച്ചു കഫാധിക്യമുള്ളവരില്‍ ഹിതമാണ്. എന്നാല്‍ അധികമായ അളവിലും തെറ്റായ രീതിയിലും പാല്‍ ഉപയോഗിക്കുന്നതു  നന്നല്ല. ഉദാഹരണത്തിനു കഫസംബന്ധമായ രോഗമുള്ള കുട്ടികളെ നിര്‍ബന്ധിച്ചു വലിയ അളവു പാല്‍ കുടിപ്പിക്കുന്നതും അതുപോലെതന്നെ പാല്‍ ചേര്‍ത്ത ചായയോടൊപ്പം  നാരങ്ങനീരോ ഓറഞ്ച് ജ്യൂസോ കഴിക്കുന്നതുമൊക്കെ നല്ലതല്ല. ക്ഷതമുണ്ടായവര്‍ക്കും ക്ഷീണമുള്ളവര്‍ക്കുമൊക്കെ അമൃതാണു ശുദ്ധമായ പശുവിന്‍പാല്‍.  ശരിയായ അളവിലും രീതിയിലും പാല്‍ ഉപയോഗിക്കുന്നതു യുവത്വം സൂക്ഷിക്കാന്‍ സഹായിക്കും.
തേന്‍- പ്രകൃതിയില്‍ ലഭിക്കുന്ന ഏറ്റവും ശക്തമായ ആന്റിബയോട്ടിക്കാണു തേന്‍. ഏറ്റവും പ്രകൃതിദത്തമായ മാധുര്യത്തിന്റെ ഉറവിടവും. അധികമായ അളവില്‍ തേന്‍ മലബന്ധമുണ്ടാക്കാം. എന്നാല്‍ ചെറിയ അളവുകളില്‍ ഉപയോഗിച്ചാല്‍ കഫത്തെ കുറയ്ക്കും. കൊഴുപ്പിനെ അകറ്റും. വനങ്ങളില്‍ നിന്നും ലഭിക്കുന്ന  ശുദ്ധമായ ചെറുതേനാണ് ഉത്തമം. സ്ഥിരമായി തേന്‍ ശീലിക്കുന്നതും പ്രായം കുറയ്ക്കും. മാതളപ്പഴം -നിരോക്‌സീകാരിയും ജീവകങ്ങളുടെയും ധാതുക്കളുടെയും ഉറവിടവുമാണ് ഈ ഫലം. എല്ലാ രോഗാവസ്ഥകളിലും ഇതിന്റെ നീര് കഴിക്കാവുന്നതാണ്. ഇതിന്റെ തോടാവട്ടെ ദഹന വൈഷമ്യങ്ങളിലും അതിസാരം, ഗ്രഹണി എന്നീ രോഗങ്ങളിലും ഔഷധമാണ്. മാതളപ്പഴം സ്ഥിരമാക്കുന്നതു ശരീരത്തിന്റെ ക്ഷീണത്തെ അകറ്റുന്നതിനും ഊര്‍ജസ്വലതയ്ക്കും ഉത്തമമാണ.് ഇന്തുപ്പ് -ഉപ്പുകളില്‍ ഏറ്റവും ശ്രേഷ്ഠമാണ് ഇന്തുപ്പ് .പൊട്ടസ്യത്തിന്റെയും പ്രകൃതിദത്ത ധാതുലവണങ്ങളുടെയും ഒരു വലിയ കലവറയാണ് ഇന്തുപ്പ്. സാധാരണ നാം കഴിക്കുന്ന കറിയുപ്പിനു പകരം ഇന്തുപ്പ് ശീലിക്കുന്നത് ആരോഗ്യം ,ഓര്‍മ, ബുദ്ധി എന്നിവ എക്കാലവും നിലനിര്‍ത്താന്‍ സഹായകമാണ്.
 എണ്ണ തേച്ചു കുളി ശീലമാക്കൂ
എണ്ണ തേച്ചു കുളി ശരീരത്തിനു നല്ല ഉന്‍മേഷം നല്‍കുന്ന ഒന്നാണ്. അത് നിത്യേന ശീലമാക്കുകയും വേണം.
തലയിലും ദേഹത്തും എണ്ണതേച്ചു കുളിച്ചാല്‍ ചര്‍മത്തിനു തിളക്കം കിട്ടും. കേരളത്തില്‍ പാരമ്പര്യമായി പ്രചുരപ്രചാരമുള്ള ഒന്നാണു തലയിലും ദേഹത്തും എണ്ണ തേച്ചുള്ള ഈ സ്‌നാനം.
ശനിയാഴ്ചകളിലും ബുധനാഴ്ചകളിലും പുരുഷന്‍മാര്‍ക്കും ചൊവ്വ, വെള്ളി ദിവസങ്ങളില്‍ സ്ത്രീകള്‍ക്കും തേച്ചുകുളി ആവാമെന്നാണു പരമ്പരാഗതമായ വിധി. എന്നാല്‍ അഷ്ടാംഗഹൃദയം എണ്ണ തേച്ചുള്ള കുളി ആരോഗ്യമുള്ളവര്‍ക്ക് എന്നും ദിനചര്യയുടെ ഭാഗമായി വിധിക്കുന്നു. ശിരസ്, ചെവി, പാദങ്ങള്‍ ഈ ഭാഗങ്ങളില്‍ വിശേഷിച്ചു തൈലം പുരട്ടണം. ചെവിയില്‍ എണ്ണ തേക്കുന്നത് കാലുകള്‍ക്കു തണുപ്പേകും. കാലടികളില്‍ എണ്ണ തേക്കുന്നത് നേത്രരോഗങ്ങളകറ്റും. പല്ലിനുണ്ടാകുന്ന രോഗങ്ങളെ ശമിപ്പിക്കാന്‍ കണ്ണില്‍ എണ്ണ തേക്കണം. തൈലം പുരട്ടിയശേഷം ശരീരം അനുലോമമായി, അതായതു  രോമങ്ങള്‍ വളരുന്ന ദിശയില്‍ താഴേക്കു വേണം തടവാന്‍. ഇതു ജരാനരകളെ തടയും. വാതരോഗങ്ങളെ തടുക്കും. സൃഷ്ടിയും പുഷ്ടിയും നല്‍കും. ശരീരത്തിന് ദൃഢതയുമേകും. കഫരോഗങ്ങളുള്ളവര്‍, ദഹനത്തിനു തകരാറുള്ളവര്‍,  ഛര്‍ദി, വയറിളക്കം ഇവയുള്ളവര്‍ ഇവര്‍ക്ക് തേച്ചുകുളി നിഷിദ്ധമാണ്. തൈലം പുരട്ടി താഴേക്കു തടവുന്ന അഭ്യംഗവും എണ്ണമെഴുക്കു കളയുന്നതിന് വാകപ്പൊടി, ചെറുപയര്‍പൊടി,  മുതിരപൊടി ഇവയിലേതെങ്കിലും ഉപയോഗിച്ചു പ്രതിലോലമമായി അഥവാ മുകളിലേക്കു തടവുന്ന ഉദ്വര്‍ത്തനവും അതിനുശേഷം ഒരു മുങ്ങിക്കുളിയും ആയാല്‍ ഉടന്‍ തന്നെ നിങ്ങള്‍ക്കു പത്തുവയസ്സു കുറഞ്ഞതായി തോന്നാം. ശുദ്ധമായ എള്ളെണ്ണയോ, വൈദ്യനിര്‍ദേശപ്രകാരമുള്ള എണ്ണകളോ ശരീരത്തും തലയിലും  ഉപയോഗിക്കാം. പ്രഭാതത്തില്‍ ഉള്ള തേച്ചുകുളികളാണു നല്ലത്. ഇതിനുപയോഗിക്കുന്ന എള്ളെണ്ണ ഏറ്റവും ശക്തിയുള്ള നിരോക്‌സീകാരി ആണ്. എണ്ണ തേച്ചതിനുശേഷം അര മണിക്കൂറെങ്കിലും കഴിഞ്ഞുവേണം കുളിക്കാന്‍ . അതുപോലെ ,ഭക്ഷ#േണം കഴിഞ്ഞയുടന്‍ തന്നെ കുളിക്കരുത്. കുളി കഴിഞ്ഞ് ഒരു മണിക്കൂര്‍ നേരത്തേക്കെങ്കിലും കടുത്ത വെയില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം
വ്യായാമം ചെയ്യൂ,യുവത്വം നിലനിര്‍ത്തൂ
ദിവസവും നെറ്റി വിയര്‍ക്കുന്നതു വരെ ശാരീരിക വ്യായാമം ചെയ്യണം. കാരണം ചെറുപ്പം നിലനിര്‍ത്തുന്നതിന് ഏറ്റവും അത്യാവശ്യമാണു വ്യായാമം. ഇതും ദിനചര്യയുടെ ഭാഗമായി ആയൂര്‍വേദം ഉപദേശിക്കുന്നതാണ്. നെറ്റി വിയര്‍ക്കുന്നതുവരെ അതായത് അര്‍ധശക്തിയില്‍ വേണം വ്യായാമം  എന്നാണ് അഷ്ടാംഗഹൃദയം ഉപദേശിക്കുന്നത്. ബലവാനും ആഹാരത്തില്‍ കൊഴുപ്പ് അഥവാ എണ്ണ ദിവസവും ശീലിക്കുന്നവനും ദിവസവും വ്യായാമത്തിലേര്‍പ്പെടണം. ശീതകാലവും വസന്തകാലവും കൂടുതലായി വ്യായാമം ചെയ്യാം. ആഹാരം കഴിച്ചയുടനെയും “ക്ഷീണിതനും വ്യായാമം ചെയ്യരുത്.  അതിവ്യായാമവും ആരോഗ്യത്തിനു നല്ലതല്ല. എന്നാല്‍ ശരിയായ വ്യായാമം യുവത്വത്തെ കാത്തുസൂക്ഷിക്കുന്നു. 30 മുതല്‍ 45 മിനിറ്റുവരെയുള്ള കൈ വീശിയുള്ള നടപ്പ് , സൈക്ലിംഗ്, ജോഗിംഗ്, ഭാരപരിശീലനം, യോഗ, നീന്തല്‍ , എയ്‌റോബിക്‌സ് എന്നിങ്ങനെ വിവിധ വ്യായാമങ്ങളില്‍ നിന്നും അനുയോജ്യമായതു തെരഞ്ഞെടുക്കാം. ഇതില്‍ തന്നെ നടപ്പാണ് ഏറ്റവും ഗുണകരവും ലളിതവും ചെലവുകുറഞ്ഞതുമായ വ്യായാമമാര്‍ഗം . ഏതുപ്രായത്തിലുള്ളവര്‍ക്കും ഉചിതമാണിത്. വ്യായാമം ചെയ്യുന്നതിനു നല്ല ശരീരക്ഷമതയുള്ളവര്‍ക്ക് ജിം, ഭാരപരിശീലനം, എയ്‌റോബിക്‌സ് എന്നിവ ഫലപ്രദമായ വ്യായാമങ്ങളാണ്.
ഹൃദയാരോഗ്യം സൂക്ഷിക്കാന്‍ സൗഹൃദങ്ങള്‍
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ നല്ല സൗഹൃദങ്ങള്‍ ഹൃദയത്തിന്റെ ആരോഗ്യത്തിനു ഗുണകരമാണെന്നു കൂടി വന്നാലോ. സൗഹൃങ്ങള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമാണ്.   നല്ല സൗഹൃദങ്ങള്‍ നമ്മെ ചെറുപ്പക്കാരാക്കും. മിത്രങ്ങളുമായുള്ള നല്ല സമയത്തെ  മനുഷ്യശരീരങ്ങള്‍ക്കു തണുപ്പേകുന്ന സാന്ത്വനമാണ.് .നമ്മുടെ സമൂഹത്തിലെ വര്‍ധിച്ച ഹൃദ്രോഗപ്രവണതകളെ ഈ വെളിച്ചത്തിലാണു കാണേണ്ടത്. നല്ല സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതും സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതും. അവരോടൊപ്പം  കൊച്ചു വര്‍ത്തമാനങ്ങളും തമാശകളും പറഞ്ഞു പൊട്ടിച്ചിരിക്കുന്നതും ഹൃദയത്തോടൊപ്പം യുവത്വവും സംരക്ഷിക്കാന്‍ നല്ലതാണ്.
മൂല്യങ്ങള്‍  സൂക്ഷിക്കുക
ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്ന നിത്യരസായനങ്ങളാണു സത്യം പറയുക, ദേഷ്യം വെടിയുക, ആത്മീയദൈവികചിന്ത, ശാന്തത, സദാചാരങ്ങളില്‍ നിരതമായ ജീവിതം എന്നിവ. അമിതമായ പിരിമുറുക്കവും അകറ്റേണ്ടതു തന്നെ. നീണ്ടുനില്‍ക്കുന്ന പിരിമുറുക്കം ദോഷം ചെയ്യും. അതു നമ്മളെ പെട്ടെന്നു വൃദ്ധരാക്കും.
പണ്ടുണ്ടായിരുന്നതിലേറെ ഈ മൂല്യങ്ങള്‍ക്ക് ഇന്നുപ്രസക്തിയുണ്ട്. ശാന്തിയും സമാധാനവും ആത്മീയതയും നിങ്ങള്‍ക്കു യുവത്വം നല്‍കും തീര്‍ച്ച.
സമൂഹത്തിന്റെ നിലനില്‍പിന്  അത്യാന്താപേക്ഷിതമാണു കുടുംബങ്ങളുടെ ഭദ്രത. ഇതില്‍ സത്യസന്ധത നിനിര്‍ത്തുക.

കള്ളനോട്ട് എങ്ങനെ തിരിച്ചറിയാം?

കള്ളനോട്ട് എങ്ങനെ തിരിച്ചറിയാം?
ആരുടെ കൈവശവും കള്ളനോട്ട് വന്നുപെടാം. അതു കൈവശം വച്ചാലുള്ള ബുദ്ധിമുട്ടുകള്‍ വളരെ വലുതാണ്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കള്ളനോട്ട് തിരിച്ചറിയാന്‍ സഹായിക്കുന്ന വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുകയാണ് -http://www.paisaboltahai.rbi.org.in/.

പൈസ സംസാരിക്കുന്നു എന്ന് അര്‍ഥം വരുന്ന ഈ സൈറ്റില്‍ 10, 20, 50, 100, 500, 1000 രൂപ നോട്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.

കള്ളനോട്ടിനെക്കുറിച്ച് അവബോധം ഉണ്ടാക്കുന്ന പോസ്റ്ററുകള്‍, വീഡിയോ ചിത്രങ്ങള്‍ എന്നിവയും പൈസാബോല്‍ത്താഹേ വെബ്‌സൈറ്റിലുണ്ട്.

10, 20, 50, 100, 500, 1000 രൂപ നോട്ടുകള്‍ പരിശോധിക്കേണ്ടത് എങ്ങനെ?

സി.ടി.എസ് ചെക്കുകള്‍ അഥവാ പുതിയചെക്കുകള്‍

വരവായി...പുതിയ ചെക്കുകള്‍

ചെക്ക് മുഖേനയുള്ള പണമിടപാടുകളില്‍ കൂടുതല്‍ സുരക്ഷിതത്വവും വേഗവും ഉറപ്പാക്കാന്‍ ബാങ്കുകള്‍ പുതിയഇനം ചെക്കുകളിലേക്ക് മാറുന്നു. സി.ടി.എസ് ചെക്കുകള്‍ എന്നാണ് ഇവ അറിയുക (ചെക്ക് ട്രങ്കേഷന്‍ സംവിധാനം - Cheque Truncation System). 2013 ജനവരി ഒന്നുമുതല്‍ ഇത്തരം ചെക്കുകള്‍ വഴി മാത്രമായിരിക്കും ഇടപാടുകള്‍.

നിലവിലുള്ള പഴയ ചെക്കുകള്‍ തിരിച്ചേല്‍പ്പിച്ച് പുതിയ ചെക്കുകള്‍ കൈപ്പറ്റാന്‍ ബാങ്കുകള്‍ അക്കൗണ്ട് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പഴയ ചെക്കുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാനാണ് ബാങ്കുകള്‍ അവ തിരിച്ചേല്‍പ്പിക്കാനാവശ്യപ്പെടുന്നത്. 

പുതിയ ചെക്ക് അതത് ബാങ്കുകളില്‍ നിന്നല്ല അനുവദിക്കുന്നത്. ഓരോ ബാങ്കിന്റേയും ചെക്ക്ബുക്ക് ഇഷ്യൂ സെന്ററില്‍നിന്ന് അനുവദിക്കുന്ന ചെക്ക് തപാല്‍ മുഖേനയാണ് ലഭിക്കുക. ചെക്കുകള്‍ മുഖേനയുള്ള പണമിടപാട് കൂടുതല്‍ സുരക്ഷയോടെയും വേഗത്തിലുമാക്കാന്‍ സി.ടി.എസ് ചെക്കുകള്‍ക്കാകും. അതുപോലെ ചെക്കുകളിലെ കൃത്രിമവും ദുരുപയോഗവും വലിയതോതില്‍ തടയാനാകും. 

നിലവില്‍ സഹകരണ ബാങ്കുകളിലെ ചെക്കുകള്‍ സി.ടി.എസ് സംവിധാനത്തിലായിട്ടില്ല. അതുകൊണ്ട് അവയില്‍ തുടര്‍ന്നും ഇടപാട് നടത്താം. 

കളക്ഷന്‍ വേഗത്തിലാകും

ഒരു ബാങ്കില്‍ നല്‍കുന്ന മറ്റൊരു ബാങ്കിന്റെ ചെക്ക് പണമാക്കുന്നതിന് സി.ടി.എസ് സംവിധാനം വരുന്നതോടെ വേഗതയേറും. നിലവില്‍ മൂന്നുദിവസം വരെയെടുത്താണ് കളക്ഷന്‍ ചെക്കുകള്‍ പണമാകുന്നത്. പുതിയ സംവിധാനത്തില്‍ പിറ്റേന്നുതന്നെ പണകൈമാറ്റം നടക്കും. ചെക്ക് നല്‍കിയയാളുടെ അക്കൗണ്ടില്‍ പണമില്ലെങ്കില്‍ ഉടന്‍തന്നെ ചെക്ക് മടങ്ങുകയുംചെയ്യും.

ഇതുപ്രകാരം എളുപ്പത്തില്‍ ചെക്ക് പാസാക്കാനാവുന്നതിനാല്‍ ബന്ധപ്പെട്ടവരുടെ അക്കൗണ്ടില്‍ വളരെ വേഗത്തില്‍ പണമെത്തിക്കാനും കഴിയും. ബാങ്കുകള്‍ക്ക് സമയവും ജീവനക്കാരുടെ ജോലിഭാരവും കുറയ്ക്കാനാകും.

അടുത്ത ജനവരി മുതല്‍ നിലവിലുള്ള ചെക്കുകള്‍ക്ക് സാധുതയില്ലാത്തതിനാല്‍ ദേശസാത്കൃത- വാണിജ്യ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ള- ചെക്ക്ബുക്ക് ഉപയോഗിക്കുന്ന മുഴുവന്‍ ആളുകളും ഉടന്‍തന്നെ സി.ടി.എസ്. ചെക്ക് കൈപ്പറ്റണം. നിലവിലുള്ള ചെക്ക് ബുക്കുമായി ബാങ്കിലെത്തിയശേഷം ചെക്ക്ബുക്കിനുള്ള അപേക്ഷ (ചെക്ക്ബുക്ക് റിക്വസ്റ്റ്)യില്‍ ഒപ്പ് രേഖപ്പെടുത്തിയശേഷം പേരും മേല്‍വിലാസവും (അക്കൗണ്ട് എടുത്തപ്രകാരമുള്ള മേല്‍വിലാസം) ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ എഴുതി നല്‍കുക. ചെക്ക്ബുക്ക് നിലവിലുള്ള മട്ടില്‍ ബാങ്കില്‍ നിന്നല്ല ലഭിക്കുക, മറിച്ച് മൂന്ന്- അഞ്ച് ദിവസത്തിനകം തപാല്‍ മുഖേന, നേരത്തേ നല്‍കിയ മേല്‍വിലാസത്തില്‍ ലഭിക്കും. ഓരോ ബാങ്കിന്റെയും ചെക്ക് ബുക്ക് ഇഷ്യു സെന്ററില്‍നിന്നാണ് ചെക്ക് അനുവദിക്കുന്നത്. അക്കൗണ്ട് നമ്പറും പേരും അച്ചടിച്ച ചെക്കാണ് ലഭിക്കുക.

സുരക്ഷാ മുന്‍കരുതലുകള്‍

വലിയ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ ആര്‍ക്ക് വേണമെങ്കിലും എളുപ്പത്തില്‍ കൃത്രിമമായി നിര്‍മിക്കാവുന്നവയാണ് നിലവിലെ ചെക്കുകള്‍. എന്നാല്‍ നിരവധി സുരക്ഷാ മുന്‍കരുതലുകള്‍ ഉള്‍പ്പെടുത്തിയാണ് സി.ടി.എസ് ചെക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

കറന്‍സി നോട്ടുകളിലേതുപോലെ പ്രകാശത്തിനെതിരെ കാണിച്ചാല്‍ തെളിയുന്ന സി.ടി.എസ് ഇന്ത്യ എന്ന വാട്ടര്‍മാര്‍ക്ക്, ചെക്ക് നല്‍കിയ ബാങ്കിന്റെ ലോഗോ, അള്‍ട്രാ വയലറ്റ് രശ്മി ഉപയോഗിച്ച് നോക്കിയാല്‍ മാത്രം കാണുന്ന തരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒറിജിനലിനെയും വ്യാജനെയും തിരിച്ചറിയാന്‍ ഫോട്ടോകോപ്പി എടുത്താല്‍ മാത്രം തെളിയുന്ന വോയ്ഡ് പാന്റോഗ്രാഫും ഉപയോഗിച്ചിട്ടുണ്ട്. ലെന്‍സ് ഉപയോഗിച്ച് മാത്രം കാണുന്ന തരത്തില്‍ ബാങ്കിന്റെ പേര് ചെക്കിലാകമാനം രേഖപ്പെടുത്തും. അക്കത്തില്‍ തുകയെഴുതുന്ന കള്ളിയില്‍ രൂപയുടെ ചിഹ്നമുണ്ട്. ഇവ കൂടാതെ ഓരോ ബാങ്കും പ്രത്യേകമായി സുരക്ഷാ ക്രമീകരണങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.

ചുരുക്കത്തില്‍, ഒരു ചെക്കില്‍ സെക്യൂരിറ്റി പ്രിന്ററുടെ വിവരം, ഐ.എഫ്.എസ് കോഡ് സഹിതം ബാങ്ക് ശാഖയുടെ മേല്‍വിലാസം, അള്‍ട്രാവൈലറ്റില്‍ ബാങ്ക് ലോഗോ, സി.ടി.എസ് ഇന്ത്യ അടയാളം, തിയ്യതി എഴുതാനുള്ള കള്ളി, രൂപയുടെ ചിഹ്നം, അക്കൗണ്ട് ഉടമയുടെ പേര്, അക്കൗണ്ട് നമ്പര്‍, വോയ്ഡ് പാന്റോഗ്രാഫ്, ചെക്ക് നമ്പര്‍, എം.ഐ.സി.ആര്‍ കോഡ്, എം.ഐ.സി.ആര്‍ റീഡ് ബാന്റ്, സൂക്ഷ്മ അക്ഷരത്തില്‍ ബാങ്കിന്റെ പേര് എന്നിവ ഒളിഞ്ഞും തെളിഞ്ഞും കാണാം.

തിരുത്തിയ ചെക്കുകള്‍ ഉടന്‍ മടങ്ങും
* സി.ടി.എസ് ചെക്കില്‍ വളരെ സൂക്ഷ്മതയോടെ വേണം വിവരങ്ങള്‍ രേഖപ്പെടുത്താന്‍.
* ചെക്കുകളില്‍ തിരുത്തല്‍ പാടില്ല. തിരുത്തല്‍ നടത്തിയ ചെക്ക് ക്ലിയറിങ് ഹൗസില്‍വെച്ചുതന്നെ മടങ്ങും.
* പേര്, തിയ്യതി, തുക (അക്ഷരത്തിലും അക്കത്തിലും) വ്യക്തമായി രേഖപ്പെടുത്തണം.
* തുക എഴുതുമ്പോള്‍ വാക്കുകളുടെയും അക്ഷരങ്ങളുടെയും ഇടയില്‍ സ്ഥലം ഒഴിവിടരുത്.
* തുക അക്ഷരത്തിലെഴുതുമ്പോള്‍ അവസാനം ഓണ്‍ലി എന്നോ മാത്രം എന്നോ എഴുതണം.
* സി.ടി.എസ് ചെക്കില്‍ പേര് അച്ചടിച്ചിരിക്കും. ഒപ്പ് മാത്രം രേഖപ്പെടുത്തുക.
* പുതിയ ചെക്ക് ബുക്കിന് ബാങ്കില്‍ അപേക്ഷ നല്‍കി അഞ്ച്-ഏഴ് ദിവസം കഴിഞ്ഞാണ് ലഭിക്കുക. മുഴുവന്‍ ചെക്കും കഴിയുന്നതിന് മുമ്പുതന്നെ ബാങ്കില്‍ അപേക്ഷ നല്‍കുന്നത് നന്നായിരിക്കും.
* ചെക്കിന്റെ താഴെ ഭാഗത്തുള്ള എം.ഐ.സി.ആര്‍ റീഡ് ബാന്റ് (വെള്ള ഭാഗം) പ്രധാനപ്പെട്ടതാണ്; നമ്പറുകളും. ഇവിടെ എഴുതുകയോ കീറുകയോ ചെയ്യരുത്.
* സി.ടി.എസ് ചെക്ക് കളക്ഷന് അയയ്ക്കുന്ന ദിവസംതന്നെ പണമാകും. ചെക്ക് ബാങ്കിലെത്തിയ ശേഷം അക്കൗണ്ടില്‍ പണം നിക്ഷേപിച്ച് ചെക്ക് പാസാക്കാനാവില്ല. ചെക്കില്‍ രേഖപ്പെടുത്തിയ തിയ്യതിയില്‍ അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഉണ്ടോ എന്ന് ഉറപ്പുവരുത്തണം.
* സഹകരണബാങ്കുകളിലെ ചെക്കുകള്‍ നിലവില്‍ സി.ടി.എസ് സംവിധാനത്തിലേക്ക് മാറുന്നില്ല.

പുതിയ ഇനം ചെക്കുകള്‍ ഏപ്രില്‍ മുതല്‍

പുതിയ ഇനം ചെക്കുകള്‍ ഏപ്രില്‍ മുതല്‍
മുംബൈ: ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് പഴയ ഇനം ചെക്കുകള്‍ മൂന്നു മാസത്തേക്ക് കൂടി ഉപയോഗിക്കാം. 2013 ജനവരി ഒന്നിന് നടപ്പാക്കാന്‍ ഉദ്ദേശിച്ച ചെക്ക് ട്രക്ഷേഷന്‍ സംവിധാനം (സിടിഎസ്) മൂന്ന് മാസത്തേക്ക് റിസര്‍വ് ബാങ്ക് നീട്ടി. സിടിഎസ് ചെക്കുകള്‍ എന്ന് അറിയപ്പെടുന്ന പുതിയ ഇനം ചെക്കുകള്‍ ബാങ്കുകള്‍ക്ക് മുഴുവന്‍ ഇടപാടുകാരിലേക്കും എത്തിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് സമയപരിധി നീട്ടിയത്.

പഴയ ഇനം ചെക്കുകള്‍ സ്വീകരിക്കുന്നത് ജനവരി ഒന്നു മുതല്‍ അവസാനിപ്പിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയത്. ഇതെത്തുടര്‍ന്ന്, നിലവിലുള്ള നോണ്‍-സിടിഎസ് 2010 സ്റ്റാന്‍ഡേര്‍ഡ് ചെക്കുകള്‍ക്ക് പകരം ഏകീകൃത സ്വഭാവമുള്ള സിടിഎസ്-2010 ചെക്കുകള്‍ ഇടപാടുകാര്‍ക്ക് നല്‍കാന്‍ ബാങ്കുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, ജനവരി ഒന്നോടെ പൂര്‍ണമായും സിടിഎസ്സിലേക്ക് മാറാന്‍ കഴിയില്ല എന്ന് ഉറപ്പായതോടെയാണ് തീയതി നീട്ടിയത്.

ചെക്ക് മുഖേനയുള്ള പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതവും വേഗത്തിലുമാക്കാന്‍ സഹായിക്കുന്നതാണ് സിടിഎസ്. പുതിയ ചെക്ക്ബുക്ക് അതത് ബാങ്കുകളുടെ ശാഖകളില്‍ നിന്നല്ല അനുവദിക്കുന്നത്. ഓരോ ബാങ്കിന്റേയും ചെക്ക്ബുക്ക് ഇഷ്യു സെന്ററില്‍നിന്ന്് തപാല്‍ മുഖേനയാണ് വിതരണം ചെയ്യുന്നത്.

Also Read:
വരവായി....പുതിയ ചെക്കുകള്‍

Sunday, 7 April 2013

ആഹാരത്തിലൂടെ ആരോഗ്യം;പ്രമേഹത്തെ പ്രതിരോധിക്കാംകൊളസ്‌ട്രോള്‍ കുറയ്ക്കാന്‍,

മധ്യവയസ്സില്‍ മിതാഹാരം

മധ്യവയസ്സ് ജീവിതയാത്രയിലെ സുപ്രധാന ഘട്ടമാണ്. വര്‍ഷങ്ങളായി ആര്‍ജിച്ച പ്രവൃത്തിപരിചയത്തിന്റെ പിന്‍ബലവുമായി, കര്‍മരംഗത്ത് മികവു കാട്ടേണ്ട സമയം. കുടുംബത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വം ഫലപ്രദമായി നിറവേറ്റേണ്ട സമയം. ഈ കാലഘട്ടത്തില്‍ തന്നെയാണ് ജീവിതശൈലിയുമായി ബന്ധമുള്ള രോഗങ്ങളും തലപൊക്കുന്നത്. അമ്പതിലും അറുപതിലും എത്തുന്നവരെ ബാധിച്ചിരുന്ന ഹൃദ്രോഗം, പ്രമേഹം രക്താതിസമ്മര്‍ദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ നാല്‍പതുകാരെതന്നെ പിടികൂടിത്തുടങ്ങിയിരിക്കുന്നു. ഈ രോഗങ്ങളെല്ലാംതന്നെ ആകസ്മികമായി പിടികൂടുന്നത് പലപ്പോഴും ഗൃഹനാഥനെതന്നെയായിരിക്കും. ചികിത്സയുടെ വന്‍ സാമ്പത്തിക ബാധ്യതയ്ക്കു മുന്നില്‍ പകച്ചുനില്‍ക്കുന്ന കുടുംബങ്ങള്‍ ഒരു ദയനീയ കാഴ്ചയാണ്.

പ്രതിരോധത്തില്‍ ഊന്നിക്കൊണ്ടുള്ള ഒരു ചികിത്സാരീതിയിലൂടെ മാത്രമേ, ആധുനിക രോഗങ്ങളെ നിയന്ത്രിക്കുവാന്‍ സാധിക്കുകയുള്ളൂ എന്നു വൈദ്യശാസ്ത്രം മനസ്സിലാക്കിയിരിക്കുന്നു. ക്രമമായ വ്യായാമം, സംഘര്‍ഷരഹിതമായ ജീവിതം, പുകവലിയും മദ്യപാനവും ഉപേക്ഷിക്കല്‍ തുടങ്ങിയവയോടൊപ്പം ഭക്ഷണക്രമീകരണത്തിനും രോഗപ്രതിരോധത്തില്‍ പ്രധാന പങ്കുണ്ട്.

ആഹാരത്തിലൂടെ ആരോഗ്യം; രോഗങ്ങളും

നമ്മുടെ പരമ്പരാഗത ഭക്ഷണരീതി പ്രകൃതി ജീവനവുമായി താദാത്മ്യം ഉള്ളതും സ്വാഭാവികവുമായിരുന്നു. പഴവര്‍ഗങ്ങളും പച്ചക്കറിയും ഇലക്കറികളുമൊക്കെ ചേര്‍ന്ന് പോഷകസമ്പുഷ്ടവുമായിരുന്നു. എന്നാല്‍, ആധുനിക മനുഷ്യന്റെ തിരക്കും സംഘര്‍ഷങ്ങളും ഭക്ഷണക്രമത്തെയും ബാധിച്ചിരിക്കുന്നു.

രാത്രിയുടെ അന്ത്യയാമങ്ങളില്‍വരെ പണിയെടുത്തു തളരുന്നവര്‍ ഭക്ഷണത്തിന്നായി സൗകര്യപൂര്‍വം എത്തിച്ചേരുന്നത് ഫാസ്റ്റുഫുഡ് കേന്ദ്രങ്ങളിലാണ്. നമ്മുടെ ഗ്രാമങ്ങളില്‍പോലും ഫാസ്റ്റുഫുഡ് സെന്‍ററുകള്‍ സജീവസാന്നിധ്യമായി മാറിയിരിക്കുന്നു. ടിന്നിലടച്ചതും കുപ്പികളില്‍ നിറച്ചുവരുന്നതുമായ പോഷകമൂല്യം കുറഞ്ഞ ഭക്ഷണസാധനങ്ങള്‍ സുലഭം വിറ്റഴിയുന്നു. ഫാസ്റ്റുഫുഡ് സാധനങ്ങളില്‍ രുചികൂട്ടുവാനും ചീത്തയാകാതെ സൂക്ഷിക്കുവാനുമായി ഉപയോഗിക്കുന്ന പല ചേരുവകളും ശരീരത്തിന് ഹാനികരമാണ്. ചൈനീസ് ഫാസ്റ്റുഫുഡില്‍ മാംസത്തിനു മാര്‍ദ്ദവമുണ്ടാക്കുവാനായി ഉപയോഗിക്കുന്ന അജിനോമോട്ടോ (മോണോ സോഡിയം ഗ്ലൂക്കോണേറ്റ്) പ്രായമായവരില്‍ ദഹനക്കേട്, വയറിളക്കം, വിശപ്പില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്.

ഭക്ഷണസാധനങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ മാത്രമല്ല, ഭക്ഷണം കഴിക്കുന്നതിലും വന്നിരിക്കുന്നു അനാരോഗ്യകരമായ പ്രവണതകള്‍, ഭക്ഷണത്തിന്റെ രുചിയും മണവുമൊക്കെ ആസ്വദിച്ച് സാവധാനം ഭക്ഷണം കഴിച്ചാല്‍ മാത്രമേ ദഹനരസത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ഉല്‍പാദനം നടക്കുകയുള്ളൂ. എന്നാല്‍ തിരക്കുകളുടേയും ജോലിയുടെ സമ്മര്‍ദങ്ങളുടേയും ഇടയില്‍ ഭക്ഷണം കഴിച്ചെന്നു വരുത്തിത്തീര്‍ക്കുന്നവര്‍ക്ക് ശരിയായ രീതിയില്‍ ഒരു സദ്യപോലും ആസ്വദിക്കുവാന്‍ സാധിക്കുന്നില്ല. ഫലമോ ദഹനക്കേടും വയറിനു പെരുക്കവും അസ്വസ്ഥതകളും.

സസ്യഭക്ഷണം സമീകൃതം

മധ്യവയസ്സിലെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണം ഫ്രീ റാഡിക്കലുകള്‍ എന്ന സ്വതന്ത്രകണികകളാണെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിരിക്കുന്നു. അര്‍ബുദം, രക്തധമനികളില്‍ കൊഴുപ്പടിഞ്ഞുകൂടി തടസ്സമുണ്ടാക്കുന്ന അതിറോസ്‌ക്‌ളീറോസിസ്, പ്രമേഹം, രക്തസമ്മര്‍ദം, സന്ധിവാതരോഗങ്ങള്‍, ആസ്ത്മ എന്നുവേണ്ട അകാലവാര്‍ധക്യത്തിനുപോലും ഫ്രീറാഡിക്കലുകള്‍ കാരണമായേക്കാം. ഇവയെ നിര്‍വീര്യമാക്കുന്ന ഘടകമാണ് ആന്‍റിഓക്‌സിഡന്‍റുകള്‍. ജീവകം സി, ജീവകം ഇ, ബീറ്റാകരോട്ടിന്‍ എന്നിവ ധാരാളമായി അടങ്ങിയ പഴങ്ങള്‍, ധാന്യങ്ങള്‍, പച്ചിലക്കറികള്‍, പയറുവര്‍ഗങ്ങള്‍ ഇവയിലൊക്കെ ആന്‍റി ഓക്‌സിഡന്‍റുകള്‍ സുലഭമാണ്. അതുകൊണ്ട് സസ്യപ്രധാനമായ ഭക്ഷണരീതി സ്വീകരിച്ചാല്‍ പലരോഗങ്ങളുടേയും പിടിയില്‍നിന്ന് ശരീരത്തെ അകറ്റിനിര്‍ത്താം. വാര്‍ധക്യത്തിന്റെ ദുര്‍ബലതകളിലേക്ക് രോഗമില്ലാത്ത ശരീരവുമായി പ്രവേശിക്കാം.

ആരോഗ്യകരമായ ജീവിതത്തിനു നാരുകള്‍ ധാരാളമായി അടങ്ങിയ ഭക്ഷണരീതി ആവശ്യമാണ്. ധാന്യങ്ങള്‍, പഴങ്ങള്‍, ഇലക്കറികള്‍ ഇവയിലൊക്കെ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ധാന്യങ്ങളുടേയും പയര്‍, പരിപ്പ് വര്‍ഗങ്ങളുടേയും പുറംഭാഗത്തും പഴങ്ങളുടേയും പച്ചക്കറികളുടേയും തൊലിയിലും കാണപ്പെടുന്ന നാരുകള്‍ വെള്ളത്തില്‍ ലയിക്കാത്തതാണ്. ഈനാരുകള്‍ ആഹാരത്തിലെ കൊഴുപ്പിന്‍േറയും പഞ്ചസാരയുടേയും ആഗിരണത്തെ കുറയ്ക്കുന്നു. ഇത് പ്രമേഹനിയന്ത്രണത്തിനും അമിത കൊളസ്‌ട്രോളിനേയും പൊണ്ണത്തടിയേയും തടയുവാനും ഉപകരിക്കുന്നു. അര്‍ബുദത്തെ തടയുന്നതിനും നാരുകളടങ്ങിയ ഭക്ഷണം സഹായകമാണ്. അര്‍ബുദത്തിനു കാരണമായ വസ്തുക്കളെ നാരുകള്‍ പുറന്തള്ളുന്നു.

പ്രമേഹത്തെ പ്രതിരോധിക്കാം

നാല്‍പതു കഴിഞ്ഞവരില്‍ കൂടുതലായി കണ്ടുവരുന്ന ഇന്‍സുലിനെ ആശ്രയിക്കാത്ത പ്രമേഹം (ടൈപ്പ്-രണ്ട്) ചില മുന്‍കരുതലുകളിലൂടെ തടയാവുന്നതാണ്. ക്രമമായ വ്യായാമത്തിനും ശരീരത്തിന്റെ അമിതഭാരം കുറയ്ക്കുന്നതിനോടുമൊപ്പം ഭക്ഷണക്രമീകരണവും പ്രാധാന്യമര്‍ഹിക്കുന്നു. കുടുംബത്തില്‍ പ്രമേഹമുള്ളവര്‍, അമിത വണ്ണക്കാര്‍, വ്യായാമം കുറഞ്ഞ ജീവിതരീതിയുള്ളവര്‍, സങ്കീര്‍ണമായ ഗര്‍ഭകാലമുണ്ടായ സ്ത്രീകള്‍, സ്റ്റിറോയിഡ് മരുന്നുകളുപയോഗിക്കുന്നവര്‍ തുടങ്ങി പ്രമേഹരോഗസാധ്യതയേറിയവര്‍ മധ്യവയസ്സില്‍ ഭക്ഷണം ക്രമീകരിക്കുന്നത് രോഗംവരാതെ തടയുവാന്‍ സഹായിക്കും. നാരുകള്‍ ധാരാളമടങ്ങിയ ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കണം. ഈ നാരുകള്‍ ഗ്ലൂക്കോസിന്റെ ആഗിരണത്തെ നിയന്ത്രിക്കും.

ആവശ്യത്തിലേറെ ഭക്ഷണം കഴിക്കുന്ന രീതിയും ഇടനേരങ്ങളില്‍ മധുരവും കൊഴുപ്പമടങ്ങിയ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്ന രീതിയും ഒഴിവാക്കണം. ഇത് അമിതവണ്ണത്തിനിടയാക്കിയേക്കാം. പൊണ്ണത്തടി ഇന്‍സുലിന്റെ പ്രവര്‍ത്തനക്ഷമതയെ മന്ദീഭവിപ്പിക്കും.
മദ്യപാനം പാന്‍ക്രിയാസ് ഗ്രന്ഥിക്ക് തകരാറുണ്ടാക്കി പ്രമേഹത്തിനു കാരണമായേക്കാം. മദ്യപന്മാരില്‍ പ്രമേഹത്തോടൊപ്പം അമിതവണ്ണം, രക്തത്തിലെ കൊഴുപ്പിന്റെ അളവു കൂടുക തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഒരുമിച്ചു കാണാറുണ്ട്.
പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്ന അന്നജമടങ്ങിയ ആഹാരസാധനങ്ങളുടെ ഉപയോഗം, പ്രമേഹസാധ്യതയുള്ളവര്‍ കുറയ്ക്കണം. ഇത് കിഴങ്ങുവര്‍ഗങ്ങള്‍, റൊട്ടി, തേന്‍, പഞ്ചസാര, ശര്‍ക്കര മുതലായവയാണ്.

ഉപ്പെത്ര കഴിക്കാം?

അമിത രക്തസമ്മര്‍ദം മധ്യവസ്സുകാരിലെ ഒരു പ്രധാന ആരോഗ്യപ്രശ്‌നമാണ്. ഹൃദയാഘാതം, വൃക്കകളുടെ പ്രവര്‍ത്തന തകരാറുകള്‍, പക്ഷാഘാതം തുടങ്ങിയ സങ്കീര്‍ണതകള്‍ രക്താതിസമ്മര്‍ദത്തിന്റെ ഫലമായുണ്ടാകാം. കഴിഞ്ഞ അമ്പതു വര്‍ഷമായി മധ്യവയസ്സുകാരില്‍ രക്തസമ്മര്‍ദം ക്രമമായി കൂടിക്കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. രക്തസമ്മര്‍ദം ഒഴിവാക്കുന്നതില്‍ ഭക്ഷണക്രമത്തിന് പ്രത്യേകിച്ചും ഉപ്പ് നിയന്ത്രിക്കുന്നതിന് പ്രാധാന്യമുണ്ട്.

നമ്മുടെ ഭക്ഷണരീതിയില്‍ ഉപ്പിന്റെ ഉപയോഗം താരതമ്യേന കൂടുതലാണ്. പ്രത്യേകിച്ചും ഭക്ഷണത്തിന്റെ പ്രധാന മേമ്പൊടിയായ ഉപ്പിലിട്ട വിഭവങ്ങളില്‍. കൂടാതെ കഞ്ഞിയിലും ചോറിലുമൊക്കെ ഉപ്പൊഴിച്ചു കഴിക്കുന്നതും വ്യാപകമാണ്. ഉപ്പിന്റെ അമിത ഉപയോഗം രക്തസമ്മര്‍ദത്തിനു വഴിതെളിച്ചേക്കാം.

ഉപ്പിന്റെ ഉപയോഗം ദിവസേന ആറു ഗ്രാമില്‍ താഴെയായി മിതപ്പെടുത്തണം. രക്തസമ്മര്‍ദമുള്ളവര്‍ ഉപ്പിലിട്ട വിഭവങ്ങള്‍ ഉണക്കമീന്‍ ഇവ ഒഴിവാക്കണം. സസ്യഭക്ഷണക്കാരില്‍ അമിത രക്തസമ്മര്‍ദത്തിനുള്ള സാധ്യത കുറവാണ്. പഴവര്‍ഗങ്ങളിലും പച്ചക്കറികളിലും ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസിയവും രക്തസമ്മര്‍ദത്തെ കുറയ്ക്കുവാന്‍ സഹായിക്കും.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

മധ്യപ്രായക്കാരില്‍ അമിത കൊളസ്രട്രോളിന്റെ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നു. ഈ പ്രായക്കാരിലെ പ്രധാന മരണകാരണമായ ഹൃദയാഘാതത്തിന് അമ്പതു ശതമാനം പേരിലും കാരണം കൂടിയ കൊളസ്‌ട്രോള്‍ നിലയാണ്. കൂടാതെ, രക്തധമിനികളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടി ഉണ്ടാകുന്ന അതിറോസ്‌ക്‌ളിറോസിസ് പക്ഷാഘാതത്തിനും കാരണമായേക്കാം.

അമിത കൊളസ്‌ട്രോളില്‍നിന്നും രക്ഷ നേടാന്‍ സസ്യേതര ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുന്നതാണ് ഉചിതം. നെയ്യ്, വെണ്ണ, ക്രീം, പാല്, മുട്ട, മാംസം തുടങ്ങിയവയിലടങ്ങിയിരിക്കുന്ന പൂരിതകൊഴുപ്പ് രക്തത്തിലെ കൊളസ്‌ട്രോള്‍ നില ഉയര്‍ത്തുന്നു. ഇറച്ചി, മുട്ടയുടെ മഞ്ഞക്കരു ഇവ ഒഴിവാക്കണം. പൂരിത കൊഴുപ്പുകള്‍ അടങ്ങിയ എണ്ണ പാചകത്തിന് ഉപയോഗിക്കരുത്. വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന ലാറിക് ആസിഡ്, മിറിസ്റ്റിക് ആസിഡ് തുടങ്ങിയ കൊഴുപ്പങ്ങള്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്നില്ല.

പാചകത്തിനു ഉപയോഗിച്ച് ബാക്കി വന്ന എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. ഇതില്‍ രൂപപ്പെടുന്ന അക്രോലിന്‍
എന്ന രാസവസ്തു രക്തധമനികള്‍ക്ക് കട്ടികൂട്ടുകയും അതുവഴി, രക്തപ്രവാഹത്തിന് തടസ്സമുണ്ടാക്കുകയും ചെയ്യാം.
പൊണ്ണത്തടി ഒഴിവാക്കാന്‍ പൊണ്ണത്തടി ഒരു ആരോഗ്യപ്രശ്‌നമാണെന്നു ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ചിരിക്കുന്നു. പ്രായം നാല്‍പതിനോടടുക്കുമ്പോള്‍ അമിത വണ്ണത്തിനുള്ള സാധ്യത കൂടുന്നു. ഭാരതം പോലെയുള്ള വികസ്വര രാജ്യങ്ങളില്‍ പോലും അമിതവണ്ണക്കാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഹൃദ്രോഗം, പ്രമേഹം, രക്താതിസമ്മര്‍ദം, കാന്‍സര്‍, സന്ധിവാതരോഗങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ അമിതശരീരഭാരമുള്ളവരില്‍ കൂടുതലാണ്.

പൊണ്ണത്തടിയുടെ ചികിത്സ സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്. ചികിത്സയുടെ ഫലമായി വണ്ണം കുറഞ്ഞ അറുപത് ശതമാനം പേരും ഒരു വര്‍ഷത്തിനകവും തൊണ്ണൂറ്റഞ്ച് ശതമാനം പേര്‍ അഞ്ചു വര്‍ത്തിനകവും വീണ്ടും പഴയ ശരീരഭാരത്തിലേക്കു മടങ്ങുന്നു. ചികിത്സ പരാജയപ്പെടുവാനുള്ള പ്രധാന കാരണം പലപ്പോഴും ഭക്ഷണക്രമീകരണത്തിന്‍േറയും വ്യായാമത്തിന്‍േറയു അഭാവമാണ്.
മധ്യവയസ്സുകാരില്‍ കൂടുതലായി കാണപ്പെടുന്ന അമിതവണ്ണം ഒഴിവാക്കുവാന്‍ കൊഴുപ്പടങ്ങിയ ആഹാരസാധനങ്ങള്‍ നിയന്ത്രിക്കണം. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ഥങ്ങളും, കൃത്രിമശീതളപാനീയങ്ങളും ഒഴിവാക്കണം. പഴവര്‍ഗങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍ ഇവ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം. ഇടനേരങ്ങളിലെ ആഹാരവും ഒഴിവാക്കണം. ധൃതിയില്‍ വാരിവലിച്ചുകഴിക്കാതെ സമയമെടുത്ത് ശ്രദ്ധയോടെ കഴിക്കുന്നതാണ് ശരിയായ ഭക്ഷണരീതി.

മധ്യവയസ്സ് ജീവിതത്തിലെ ഏറ്റവും ഊര്‍ജസ്വലമാകേണ്ട ഒരു കാലഘട്ടമാണ്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം നല്‍കുന്ന ഉത്തമമായ ഭക്ഷണമാണ് ഈ സമയത്ത് തിരഞ്ഞെടുക്കേണ്ടത്. ആരോഗ്യമുള്ള ഒരു ശരീരവും മനസ്സുമായി വാര്‍ധക്യത്തിന്റെ പരാധീനതകളിലേക്ക് പ്രവേശിക്കുവാന്‍ വ്യക്തിയെ സജ്ജമാക്കുന്നതായിരിക്കണം മധ്യവയസ്സിലെ ഭക്ഷണക്രമം.


BANANA -A very interesting FACTS

                                


Never, put your banana in the refrigerator!!!...
This is interesting. After reading this, you'll never look at a banana in the same way again.

Bananas contain three natural sugars - sucrose, fructose and glucose combined with fiber. A banana gives an instant, sustained and substantial boost of energy.

Research has proven that just two bananas provide enough energy for a strenuous 90-minute workout. No wonder the banana is the number one fruit with the world's leading athletes.

But energy isn't the only way a banana can help us keep fit. It can also help overcome or prevent a substantial number of illnesses and conditions, making it a must to add to our daily diet.

DEPRESSION:
According to a recent survey undertaken by MIND amongst people suffering from depression, many felt much better after eating a banana. This is because bananas contain tryptophan, a type of protein that the body converts into serotonin, known to make you relax, improve your mood and generally make you feel happier.

PMS:
Forget the pills - eat a banana. The vitamin B6 it contains regulates blood glucose levels, which can affect your mood.

ANEMIA:
High in iron, bananas can stimulate the production of hemoglobin in the blood and so helps in cases of anemia.

BLOOD PRESSURE:
This unique tropical fruit is extremely high in potassium yet low in salt, making it perfect to beat blood pressure So much so, the US Food and Drug Administration has just allowed the banana industry to make official claims for the fruit's ability to reduce the risk of blood pressure and stroke.

BRAIN POWER:
200 students at a Twickenham (Middlesex) school ( England ) were helped through their exams this year by eating bananas at breakfast, break, and lunch in a bid to boost their brain power. Research has shown that the potassium-packed fruit can assist learning by making pupils more alert.

CONSTIPATION:
High in fiber, including bananas in the diet can help restore normal bowel action, helping to overcome the problem without resorting to laxatives.

HANGOVERS:
One of the quickest ways of curing a hangover is to make a banana milkshake, sweetened with honey. The banana calms the stomach and, with the help of the honey, builds up depleted blood sugar levels, while the milk soothes and re-hydrates your system.

HEARTBURN:
Bananas have a natural antacid effect in the body, so if you suffer from heartburn, try eating a banana for soothing relief.

MORNING SICKNESS:
Snacking on bananas between meals helps to keep blood sugar levels up and avoid morning sickness.

MOSQUITO BITES:
Before reaching for the insect bite cream, try rubbing the affected area with the inside of a banana skin. Many people find it amazingly successful at reducing swelling and irritation.

NERVES:
Bananas are high in B vitamins that help calm the nervous system..

Overweight and at work? Studies at the Institute of Psychology in Austria found pressure at work leads to gorging on comfort food like chocolate and chips. Looking at 5,000 hospital patients, researchers found the most obese were more likely to be in high-pressure jobs. The report concluded that, to avoid panic-induced food cravings, we need to control our blood sugar levels by snacking on high carbohydrate foods every two hours to keep levels steady.

ULCERS:
The banana is used as the dietary food against intestinal disorders because of its soft texture and smoothness. It is the only raw fruit that can be eaten without distress in over-chroniclercases. It also neutralizes over-acidity and reduces irritation by coating the lining of the stomach.

TEMPERATURE CONTROL:
Many other cultures see bananas as a 'cooling' fruit that can lower both the physical and emotional temperature of expectant mothers. In Thailand , for example, pregnant women eat bananas to ensure their baby is born with a cool temperature.

So, a banana really is a natural remedy for many ills. When you compare it to an apple, it has FOUR TIMES the protein, TWICE the carbohydrate, THREE TIMES the phosphorus, five times the vitamin A and iron, and twice the other vitamins and minerals.. It is also rich in potassium and is one of the best value foods around So maybe its time to change that well-known phrase so that we say, 'A BANANA a day keeps the doctor away!'

PS: Bananas must be the reason monkeys are so happy all the time!


Fair and Lovely: The Truth.