Ind disable

Wednesday, 10 April 2013

സാംസങ്ങ് ഗാ‍ലക്സി പ്രീമിയർ പുറത്തിറക്കി


കുറച്ചു നാളുകാ‍യി ടെക്നോലജി ലോകത്ത് പ്രചരിക്കുന്ന റൂമറുകളിൽ ഒന്ന് സാംസങ്ങ് ഗാലക്സി പ്രീമിയറിനെകുറിച്ചായിരുന്നു. എന്നാൽ പ്രീമിയറിന്റെ വരവിനുമുമ്പെ ഗാലക്സി എസ്3 മിനി അവതരിപ്പിച്ചതോടെ പ്രീമിയറിനെകുറിച്ചുള്ള ആകാംക്ഷകൾ ഒന്നുകൂടി വർദ്ധിച്ചു. എന്നാൽ ഇന്നലെ സാംസങ്ങ് ഔദ്യോഗികമായി പ്രീമയറിന്റെ വരവ് പ്രഖ്യാപിച്ചതോടെ ഈ ആകാംക്ഷകൾക്ക് അവസാനമായി.
സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായ ഗാലക്സി എസ്3 യുടെ താഴെ വരുന്ന ഒരു മോഡലായാണ് കമ്പനി ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്. കോൺഫിഗറെഷനിൽ വരുത്തിയിരിക്കുന്ന ചില വിട്ടുവീഴ്ചകൾ വഴി വില പിടിച്ചു നിർത്താനും അതുവഴി വില്പനയിൽ അല്പം മുൻ‌തൂക്കം നേടാനുമാണ് കമ്പനിയുടെ ലക്ഷ്യം. കാഴ്ചയിലും, വലിപ്പത്തിലും ഗാലക്സി എസ്3 യുമാ‍യി വലിയ വ്യത്യാസമൊന്നുമില്ല പ്രീമിയറിനും.
4.65 ഇഞ്ച് ആണ് പ്രീമിയറിന്റെ സ്ക്രീൻ വലിപ്പം. അതായത് എസ്3യേക്കൾ അല്പം കുറവ്. എന്നാൽ ഡിസ്പ്ലേ റെസലൂഷ്യനിൽ കുറവ് വരുത്തിയിട്ടില്ല. 1280×720 പിക്സൽ റെസലൂഷ്യൻ 316ppi ക്ലാരിറ്റി നൽകുന്നു. സാംസങ്ങ് അപ്ലം കുറവ് വരുത്തി എന്ന് ആരോപിക്കാവുന്നത് പ്രോസസ്സറിന്റെ കാര്യത്തിലാണ്. എസ്3യിലെ ക്വാഡ് കോർ പ്രോസസ്സറുമായി താ‍രത‌മ്യം ചെയ്യുമ്പോൾ 1.5Ghz ന്റെ ഡ്യുവൽ കോർ പ്രോസസ്സർ ചെറുതു തന്നെ. എന്നാൽ ആൻഡ്രോയിഡ് 4.1 സുഗമമായി പ്രവർത്തിക്കാൻ ഇത് പര്യാപ്തമായതിനാൽ നമുക്ക് സാംസങ്ങിനെ കുറ്റപ്പെടുത്താനാകില്ല. 1GB റാം  ഇതിന്റെ പ്രവർത്തനം സുഗമമാക്കുന്നു. എസ്3 യിലെ തന്നെ 8 മെഗാപിക്സൽ പ്രഥാന ക്യാമറയും, 1.9 മെഗാപിക്സലിന്റെ മുൻ ക്യാമറയും തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്.
8GB, 16GB കപ്പാസിറ്റിയോട് കൂടിയ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മൈക്രോ എസ്ഡി വഴി മെമ്മറി വർധിപ്പിക്കാവുന്നതിനാൽ മെമ്മറി കുറവാണെന്ന് ആരോപിക്കാനാവില്ല. 2100mAh ന്റെ ബാറ്ററി ഇതിനെ കൂടുതൽ ആകർഷകമാക്കുന്നു. കുറഞ്ഞ പ്രൊസസ്സർ കൂടീയ ബാറ്ററി ബാക്കപ്പ് നൽകുമെന്ന് പ്രതീക്ഷിക്കാം. വൈഫൈ 802.11 a/b/g/n, ബ്ലുടൂത്ത് 4.0, A-GPS, NFC, 4G-LTE ഉൾപ്പെടെ എല്ലാത്തരം കണക്ടിവിറ്റി ഓപ്ഷനുകളുമായാണ് പ്രിമിയർ എത്തുന്നത്. തിരഞ്ഞെടുത്ത വിപണികൾ 4G-LTE വെർഷനും, അല്ലാത്തിടത്ത് 3G വെർഷനും ഇറക്കാനാണ് സാധ്യത.
നവംബർ അവസാ‍നത്തോടെ വിപണിയിൽ എത്തുന്ന പ്രീമിയറിന്റെ വില സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എന്തായാം 30,000 രൂപയുറ്റെ മുകളിൽ ആയിരിക്കുമെന്ന് തീർച്ചപ്പെടുത്താം.

മൈക്രോമാക്സിന്റെ പുതിയ സൂപ്പർഫോണുകൾ


ചെറുകിട മൊബൈൽ ഫോണുകൾ നിർമ്മിച്ചിരുന്ന മൈക്രോമാക്സ് കുറച്ചു നാൾ മുൻപാണ് രണ്ട് സൂപ്പർഫോണുകൾ അവതരിപ്പിച്ചത്. 4.3 ഇഞ്ചും, 5 ഇഞ്ചും വലിപ്പമുള്ള രണ്ട് മോഡലുകളായിരുന്നു അവ. വിപണിയിൽ നല്ല പ്രതികരണം ഉണ്ടാക്കാൻ ഈ രണ്ട് മോഡലിനും സാധിച്ചു. വളരെ ചുരുങ്ങിയ കാലംകൊണ്ട് ഇവ വിറ്റുതീരുകയും ചെയ്തു. ഈ വിജയത്തിന്റെ ചുവട്പിടിച്ച് ഇവയുടെ പരിഷ്കരിച്ച പതിപ്പ് വിപണിയിലിറക്കിയിരിക്കുകയാണൂ കമ്പനി. ഇതുവഴി വിപണിയിൽ കുറച്ചുകൂടി ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ കഴിയുമെന്ന് കമ്പനി കരുതുന്നു.
മൈക്രോമാക്സ് കാൻ‌വാസ് A100 ന്റെ പരിഷകരിച്ച പതിപ്പാണ് കാൻ‌വാസ് 2 A110 എന്ന മോഡൽ. 5 ഇഞ്ച് സ്ക്രീൻ വലിപ്പമുള്ള ഇത് ഫാബ്‌ലെറ്റ് കാറ്റഗറിയിലാണ് മത്സരിക്കുന്നത്. സ്ക്രീൻ റെസലൂഷ്യൻ 854×480 പിക്സൽ. A100ൽ ഉണ്ടായിരുന്ന 1Ghz സിങ്കിൾ കോർ പ്രോസസ്സർ ഡ്യൂവൽ കോർ ആയി ഉയർത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് 4.0.4 ആണ് ഇതിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം. 512MB യാണു റാം. ഡ്യൂവൽ സിം, 8 മെഗാപിക്സൽ ക്യാമറ, .3 മെഗാപിക്സൽ മുൻ ക്യാമറ, 3G, ബ്ലൂടൂത്ത്, വൈഫൈ 802.11, ജി.പി.എസ്, ഇന്റഗ്രേറ്റഡ് എഫ്‌എം, 3.5mm ഹെഡ്സെറ്റ് ജാക്ക് എന്നിവയെല്ലാം ഇതിലുണ്ട്. 2000mAh ന്റെ ബാറ്ററി 5 മണിക്കൂർ സംസാര സമയവും 180 മണിക്കൂർ സ്റ്റാൻഡ്ബൈയും നൽകുന്നു.  കറിപ്പും വെളുപ്പും നിറങ്ങളിൽ ലഭിക്കുന്ന വില 9990 രൂപയാണ്.
മൈക്രോമാക്സിന്റെ 4.3 ഇഞ്ച് സൂപ്പർ സ്മാർട്ട്ഫോണാണ് A90S. ഇതിൽ 800×480 റെസലൂഷ്യനുള്ള സ്ക്രീൻ ആണൂള്ളത്. 1GHz പ്രോസസ്സർ 512MB റാം എന്നിവയാണിതിലൂള്ളത്. ആൻഡ്രോയിഡ് 4.0 ആണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. 3ജി, 8 മെഗാപിക്സൽ ക്യാമറ തുടങ്ങിയ സവിശേഷതകൾ എല്ലാം ഇതിലും ഉണ്ട്. ബാറ്ററി 1600mAh ആണ്. കറുപ്പ് വെളുപ്പ നിറങ്ങളിൽ തന്നെയാണ് ഇതും ലഭ്യമാകുന്നത്. വില 12,990 രൂപയാണ്.
മികച്ച കോൺഫിഗറേഷനുള്ള ഫോണുകളുമായി ചെറുകിട നിർമ്മാതാക്കൾ എത്തിയതോടെ വൻ‌കിട നിർമ്മാ‍താക്കളുടെ ലോ എൻഡ് മോഡലുകൾക്ക് ശക്തമായ മത്സരമാണ് നേരിടേണ്ടി വന്നിരിക്കുന്നത്.

ഗൂഗിൾ നെക്സസ്സ് 4 ഇപ്പോൾ പ്രീബുക്ക് ചെയ്യാം.


ആൻഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗൂഗിൾ അവരുടെ നെക്സസ്സ് ബ്രാൻഡ് അവതരിപ്പിച്ചത്. HTC, സാംസങ്ങ് എന്നീ പ്രമുഖ നിർമ്മാതാ‍ക്കളൂമായി കൈകോർത്ത്കൊണ്ടാണ് ഗൂഗിൾ തങ്ങലുടെ ഈ ഉദ്യമം ഒരു വിജയമാക്കിയത്. ഇന്ന് ആൻഡ്രോയിഡിന്റെ എറ്റവും പുതിയ ഓരോ വെർഷനും ആദ്യം ലഭ്യമാകുന്ന ഫോൺ എന്ന പരിഗണനയും നെക്സസ്സ് സീ‍രീസിന് ലഭിക്കുന്നുണ്ട്. നെക്സസ്സ് One, നെക്സസ്സ് S, ഗാലക്സി നെക്സസ്സ് എന്നിവയാണ് ഈ സീരീസിൽ മുൻപ് പുറത്തിറങ്ങിയിട്ടുള്ള മോഡലുകൾ. ഇത്തവണ LG യുമായി ചേർന്നുകൊണ്ടാണ് ഗൂഗിൽ തങ്ങളുടെ നെക്സസ്സ് ബ്രാൻഡിലെ ഏറ്റവും പുതിയ മോഡൽ ആയ നെക്സസ്സ് 4 പുറത്തിറക്കിയിരിക്കുന്നത്.
ആൻഡ്രോയിഡ് ജെല്ലിബീനിന്റെ പുതിയ വകഭേതമായ ആൻഡ്രോയിഡ് 4.2 ഓപ്പറേറ്റിങ്ങ് സിസ്റ്റവുമായാണ് നെക്സസ്സ് 4 വരുന്നത്. ഇതിനെ ഫിസിക്കൽ കോൺഫിഗറേഷനും വളരെ മികച്ചതാണ്. 1..5Ghz ക്വാഡ്കോർ സ്നാപ്ഡ്രാഗൺ S4 പ്രോസസ്സറിനു പിന്തുണയേകാൻ 2GB റാമും ഇതിലുണ്ട്.  ഇതിന്റെ 8 മെഗാപിക്സൽ ക്യാമറയിൽ 1080p വീഡിയോ 30fps നിരക്കിൽ റെക്കോർഡ് ചെയ്യാൻ സാധിക്കും. 8GB/16GB സ്റ്റോറേജ് കപ്പാസിറ്റിയോട് കൂടിയ രണ്ട് മോഡലുകളാണ് ഇതിനുള്ളത്. മെമ്മറി വർദ്ധിപ്പിക്കാൻ സാധിക്കില്ല എന്നുള്ളത് ഇതിന്റെ ഒരു പോരായ്മയായി ചൂണ്ടി കാണിക്കാം. 4.7 ഇഞ്ച് IPS പ്ലസ് ടച്ച് സ്ക്രീനിന്റെ റെസലൂഷ്യൻ 768×280 പിക്സൽ ആണ്. 2100mAh ബാറ്ററി 15 മണിക്കൂർ വരെ സംസാര സമയം  വാഗ്ദാനം ചെയ്യുന്നു. ബ്ലൂടൂത്ത്, വൈഫൈ, ജിപി‌എസ്, NFC, 3ജി എന്നിവയെല്ലാമുള്ള ഇതിൽ പക്ഷേ 4ജി സൌകര്യം ലഭ്യമല്ല.
ഫോൺ വിൽപനയിൽ നിന്നുള്ള ലാഭത്തിൽ ഉപരി ആൻഡ്രോയിഡിന്റെ പ്രചരണവും, ബ്രാൻഡ് ബിൽഡിങ്ങും, മറ്റ് പല പരോക്ഷ ലക്ഷ്യങ്ങളുമാണ് നെക്സസ്സ് ഫോണുകൾക്ക് പുറകിൽ. അതിനാൽ തന്നെ മാന്യമായ വിലയിൽ നെക്സസ്സ് ഫോണുകൾ ലഭ്യമാകുകയും ചെയ്യും. ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റിൽ പ്രീ‍ ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്ന നെക്സസ്സ് 4ന്റെ 8 വെർഷനു വില 25,990 രൂപയും, 16 വെർഷന് 29,990 രൂപയുമാണ്. ദിവസങ്ങൾക്ക് മുൻപ് ഇവയുടെ വില യഥാക്രമം 23,490 രൂപയും, 27,490 രൂപയുമായിരുന്നു. ഏതാണ്ട് സമാന കോൻഫിഗറേഷനോട് കൂടിയ സാംസങ്ങ് ഗാലക്സി എസ്3 തൂടങ്ങിയ മോഡലുകൾക്ക്37,000 രൂപയോളമാണ് വില. അതിനാൽ ഒരു ഹൈ എൻഡ് സ്മാർട്ട് ഫോൺ ആണ് നിങ്ങൾ നോക്കുന്നതെങ്കിൽ ഇത് ധൈര്യമായി പരിഗണീക്കാം.

സാംസങ്ങിന്റെ വിൻഡോസ് ഫോൺ ATIV S


മാർക്കറ്റിൽ എന്ത് ഉല്പന്നത്തിന് ആവശ്യമുണ്ടെന്ന് തോന്നുന്നോ അത് ഉണ്ടാക്കുകയെന്നതാണ് സാംസങ്ങിന്റെ നയം. അതിനെ അനുകരണമെന്നോ മറ്റെന്തുതന്നെ വിളിച്ചാലും അവർക്കതൊരു വിഷയമേ അല്ല. ആ മനോഭാവം തന്നെയാണ് അവരെ ലോകത്തെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാക്കി മാറ്റിയതും. മൈക്രോസോഫ്റ്റ് പുതിയ വിൻഡോസ് ഫോൺ 8 ഓപ്പറേറ്റിങ്ങ് സിസ്റ്റം പ്രഖ്യാപിച്ച ഉടനെ തന്നെ സാംസങ്ങ് അവരുടെ മോഡൽ പ്രഖ്യാപിക്കുകയും, ഇപ്പോൾ അത് വിപണിയിൽ എത്തിക്കുകയും ചെയ്തിരിക്കുന്നു.
വിൻഡോസ് ഫോൺ 8 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു ഹൈ എൻഡ് സ്മാർട്ട്ഫോണാണ് ATIV S . 1.5 Ghz ഡ്യുവൽ കോർ പ്രോസസ്സർ, 1 GB റാം എന്നിവയാണ് ഇതിൽ ഉള്ളത്. 4.8 ഇഞ്ച് സൂപ്പർ AMOLED ഡിസ്‌പ്ലേയാണ് ഇതിൽ ഉള്ളത്. ഇതിന്റെ ഗൊറില്ല ഗ്ലാസ്സ് ഡിസ്‌പ്ലേ കനം കുറഞ്ഞതും, പോറലുകളെ തടയുന്നതുമാണ്. ഇതിന്റെ 8 മെഗാപിക്സൽ ക്യാമറയ്ക്ക് LED ഫ്ലാഷും, 1080p Full HD വീഡിയോ റെക്കോർഡിങ്ങ് കഴിവുമുണ്ട്. ഇതിൽ വൈഫൈ, ബ്ലൂടൂത്ത് എന്നിവയ്ക്ക് പുറമേ ആക്സലേറോമീറ്റർ, ഗൈറോസ്കോപ്പ്, ജിയോ മാഗ്നെറ്റിൽ സെൻസർ, ജിപി‌എസ്, പ്രോക്സിമിറ്റി സെൻസർ എന്നിവയും, നിയർ ഫീൽഡ് കമ്മ്യൂണിക്കേഷനും ഇതിലുണ്ട്. 16GB/32GB വെർഷനുകളിൽ ലഭിക്കുന്ന ഇതിന്റെ മെമ്മറി 32GB വരെ വർദ്ധിപ്പിക്കാം. വെറും 125 ഗ്രാം മാത്രം ഭാരമുള്ള ഇതിൽ 2300mAh ന്റെ ഏറെ ശേഷി കൂടിയ ബാറ്ററിയാണ് ഉളത്.
സാംസങ്ങിന്റെ സ്വന്തം ചാറ്റ് ആപ്ലിക്കേഷനായ ചാറ്റ് ഓൺ ഇൻസ്റ്റന്റ് മെസ്സേജിങ്ങ്, ഫോട്ടോ എഡിറ്റിങ്ങ്, മിനി ഡയറി എന്നിങ്ങനെ വിൻഡോസ് ആപ്ലെക്കേഷനുകളുടെ ഒരു നിരയും ഇതിൽ ഉണ്ട്. ഇത് ഡിസംബറോടെ വിപണിയിലെത്തും എന്ന് കരുതുന്നു. ഗാലക്സി S3 യുടെ സമാന കോൺഫിഗറേഷൻ ആയതിനാൽ വിലയും അതിന്റെ അടുത്ത് പ്രതീക്ഷിക്കാം.

വിൻഡോസ് ഫോണിന്റെ വിപണി കീഴടക്കാൻ


സ്മാർട്ട്ഫോൺ, ടാബ്‌ലെറ്റ് രംഗത്ത് ഒരു പുതിയ മാറ്റം സൃഷ്ടിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ തയ്യാറെടുപ്പാണ് വിൻഡോസ് 8 ഡെസ്ക്ടോപ്പ് ഓപ്പറേറ്റിങ്ങ് സിസ്റ്റവും, വിൻഡോസ് ഫോൺ 8 ഓപ്പറേറ്റിങ്ങ് സിസ്റ്റവും. മാറ്റം കൊണ്ടുവരിക എന്നതിലുപരി, മൊബൈൽ ഓപ്പറേറ്റിങ്ങ് സിസ്റ്റം രംഗത്ത് പിടിച്ചു നിൽകുക എന്നതാണ് നിലവിൽ മൈക്രോസോഫ്റ്റിനു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. ഈ രംഗത്തെ ആദ്യ പരിശ്രമമായ വിൻഡോസ് ഫോൺ7 സാമാന്യം നല്ല പരാജയമായതിനാൽ അവശ്യം തയ്യാറെടുപ്പോടെയാണ് വിൻഡോസ് ഫോൺ 8 പുറത്തിറക്കിയിരിക്കുന്നത്. അതിനാൽ തന്നെ മൈക്രോസോഫ്റ്റ് ആരാധകർക്ക് ഒരു നീണ്ട കാത്തിരിപ്പ് സമ്മാനിച്ചതിനു ശേഷമാണൂ വിൻഡോസ് ഫോൺ8 എത്തിയിരിക്കുന്നത്.
നോക്കിയയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ ലൂമിയ 920 ഉൾപ്പെടെ നിരവധി മോഡലുകൾ വിൻഡോസ് ഫോണുമായി പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അവ എന്ന് വിപണിയിലെത്തുമെന്ന് അറിവായിട്ടില്ല. ഇക്കൂട്ടത്തിൽ ഏറ്റവും ആദ്യം ഇന്ത്യൻ വിപണിയിൽ എത്തുന്ന മോഡലാണ്  HTC 8X. വിൻഡോസ് ഫോൺ കാറ്റഗറിയിലെ HTCയുടെ ഹൈ എൻഡ് മോഡലാണിത്.  1.5Ghz ഡ്യൂവൽ കോർ സ്കോർപിയൻ പ്രോസസ്സർ, 1GB റാം എന്നിവയാണ് ഇതിന്റെ പ്രാധമിക സവിശേഷതകൾ. 16GB ഇന്റേണൽ മെമ്മറിയുമുണ്ട്. ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനുള്ള 4.3 ഇഞ്ച് സൂപ്പർ LCD 2 ഡിസ്പ്ലേയാണിതിലുള്ളത്. 1280×720 പിക്സലിന്റെ റെസലൂഷ്യൻ 342 ക്ലാരിറ്റിയാണ് നൽകുന്നത്. 8 മെഗാപിക്സൽ ക്യാമറയാണ് ഇതിലുള്ളത്. 8 മെഗാപിക്സലിൽ നിശ്ചല ചിത്രങ്ങളും, Full HD വീഡിയോ റെക്കോർഡിങ്ങും ഇതിൽ സാധ്യമാണ്. 2.1 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ഉണ്ട്. 1800mAh ന്റെ  പോളിമർ ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
ഓൺലൈൻ സൈറ്റുകളിൽ വില്പനയ്ക്ക് എത്തിയിരിക്കുന്ന HTC 8X ന്റെ വില 34,149 രൂപയാണൂ(saholic.com).  ലോകം ഏരെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും വിൻഡോസ് ഫോണിനെ സ്വീകരിച്ചോ എന്ന കാര്യത്തിൽ ഒരു അന്തിമ വിധി പറയാറായിട്ടില്ല. പല മോഡലുകളും, ആപ്ലിക്കേഷനുകളും ഇനിയും വിപണിയിൽ എത്താനിരിക്കുന്നതേ ഉള്ളൂ.

മിഡ്റേഞ്ച് ഫോണുകളിൽ ഏറ്റവും വലിയ സ്ക്രീനുമായി LG


4 ഇഞ്ച് സ്ക്രീൻ വലിപ്പത്തിൽ കുറഞ്ഞ മോഡലുകളെ ടെക്നോളജി പ്രേമികൾ പാ‍ടെ അവഗണിക്കുന്നതാണ് പുതിയ ട്രെൻഡ്. ആപ്പിളൊഴികെ മറ്റെല്ലാ കമ്പനികളും ഇത് തിരിച്ചറിഞ്ഞ് സ്ക്രീൻ വലിപ്പത്തിൽ ഏറെ മുന്നേറി കഴിഞ്ഞു. ഇതിന്റ ചുവട് പിടിച്ച് മറ്റുള്ളവരെ ഒരു പടി കടത്തി വെട്ടി LG മിഡ്‌റേഞ്ച് കാറ്റഗ്ഗറിയിൽ 4.7 ഇഞ്ച് എന്ന വലിയ സ്ക്രീൻ ഉള്ള ഒരു മോഡൽ പുറത്തിറക്കിയിരിക്കുന്നു. അധികം ആരവങ്ങളും ആർഭാടങ്ങളും ഇല്ലാതെയാണ് LG തങ്ങളുടെ ഒപ്റ്റിമസ് L9 P760 മോഡൽ പുറത്തിറക്കിയിരിക്കുന്നത്.
LG യുടെ പുതിയ L ഡിസൈൻ സീരിസിലാണ് ഇതും രൂപകല്പന ചെയ്തിരിക്കുന്നത്. ചതുര വടിവൊത്ത രൂപഭംഗി തീർത്തും ആധുനികം ആണ്. ഈ വലിയ സ്ക്രീൻ സൈസിലും ഒതുക്കമുള്ള ഒരു ഫോൺ ആയി അനുഭവപ്പെടാൻ ഈ ഡിസൈൻ ഏറെ സഹായിക്കുന്നു. ആൻഡ്രോയിഡ് 4.0.4 ഐസ്ക്രീം സാൻഡ്‌വിച്ചിൽ  പ്രവർത്തിക്കുന്ന ഇതിന് കരുത്തേകുന്നത് 1Ghz ഡ്യൂവൽ കോർ കോർട്ടെക്സ് A9 പ്രോസസ്സർ ആണ്. 1GB റാമും, 8GB ഇന്റേണൽ മെമ്മറിയുമുള്ള ഇതിന് 3G കണക്ടിവിറ്റിയും ഉണ്ട്. ഇതിന്റെ 4.7 ഇഞ്ച് IPS LCD ഡിസ്‌പ്ലേയുടെ റെസലൂഷ്യൻ 960×540 പിക്സൽ ആണ്. 5 മെഗാപിക്സലിന്റെ ക്യാമറയാണ് ഇതിലുള്ളത്. LED ഫ്ലാഷും ഇതിൽ ഉണ്ട്. 1920×1080 പിക്സൽ റേസലൂഷ്യനിൽ Full HD വീഡിയോ റേക്കോർഡിങ്ങും ഇതിൽ സാധ്യമാണ്. വൈഫൈ, ബ്ലൂടൂത്ത്, ജിപി‌എസ് എന്നിവയെല്ലാം ഇതിലുണ്ട്. 2150mAh  ബാറ്ററിയാണ് ഇതിലൂള്ളത്. ഇതിന്റെ ഒപ്റ്റിക്കൽ കാരക്ടർ റെക്കഗ്നിഷൻ സോഫ്റ്റ്‌വെയറിന് ചിത്രങ്ങളിൽ നിന്ന് ടെക്സ്റ്റ് വേർതിരിച്ചെടുക്കാനുള്ള കഴിവുണ്ട്.
സാംസങ്ങ്, HTC എന്നിവരുടെ ഫ്ലാഗ്ഷിപ്പ് മോഡലുകളിലാണ് ഇത്രയും വലിപ്പമുള്ള സ്ക്രീൻ വരൂന്നത്. അവയുടെ വിലയാകട്ടെ 35,000 രൂപയുടെ മുകളിലും. എന്നാൽ LG ഒപ്റ്റിമസ് L9 P760 ന്റെ വില 19,990 രൂപയാണൂ(Flipkart). ഗാലക്സി S3, HTC One X എന്നിവയുമായി താരത‌മ്യം ചെയ്യുമ്പോൾ ഇത് ഒരു മീഡിയം പെർഫോമർ മാത്രമാണ്. എങ്കിലും വലിയ സ്ക്രീൻ വേണമെന്നാഗ്രഹിക്കുന്നവർക്ക് ഈ വിലയിൽ ലഭിക്കാവുന്ന ഏക മോഡൽ ഇതാണ്.

ഫാബ്‌ലെറ്റ് മാർക്കറ്റിൽ ഒരു ചുവട് കൂടി, ഗാലക്സി ഗാൻഡ്


ഫാബ്‌ലെറ്റ് എന്ന പേർ കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് വരിക ഗാലക്സി നോട്ട് തന്നെയാണ്. വില്പനയുടെ കാര്യത്തിലും, പെർഫോമൻസിന്റെ കാര്യത്തിലും ഏവരെയും കടത്തി വെട്ടി മുന്നേറുന്ന നോട്ടിന്റെ വിജയഗാഥ ഒന്ന് വേറെ തന്നെയാണ്. എന്നാൽ ഇതിന്റെ ഉയർന്ന വില ഒട്ടനവധി ആരാധകരെ നിരാശപ്പെടുത്തിയിട്ടുണ്ട്. ഈ ആരാധകർക്ക് ആശ്വാസം പകരാൻ വേണ്ടി സാംസങ്ങ് തയാറാക്കിയിരിക്കുന്ന മോഡലാണ് ഗാലക്സി ഗ്രാൻഡ്. ഒരു ആരാധകനെയും നിരാശപ്പെടുത്തരുതെന്നുതെന്നുള്ളതാണല്ലോ സാംസങ്ങിന്റെ ബിസിനസ്സ് പോളിസി തന്നെ. ഇതിനെ അന്വർഥമാക്കുന്ന രീതിയിലാണ് സാംസങ്ങ് ഓരോ ദിവസവും പുതിയ പുതിയ മോഡലുകൾ പുറത്തിറക്കുന്നത്.
samsung-galaxy-grand
സാംസങ്ങിന്റെ ഗാലക്സി ഗ്രാൻഡ് ഒരു 5 ഇഞ്ച് ഫാബ്‌ലെറ്റ് ആണ്. നോട്ട് മോഡലുകളെ അപേക്ഷിച്ച് ഇതൊരു ബഡ്ജ്റ്റ് മോഡലാണ്. 800×480 പിക്സൽ റെസലൂഷ്യനുള്ള 5 ഇഞ്ച് TFT LCD സ്‌ക്രീൻ ആണ് ഇതിൽ ഉള്ളത്. ഈ റെസലൂഷ്യൻ അല്പം കുറഞ്ഞ ഡിസ്‌പ്ലെ ഒരു പോരായ്മയായി പറയാമെങ്കിലും ഇതിന്റെ വില പിടിച്ച് നിർത്തുന്നതിൽലേറ്റവും വലിയ ഘടകം ഇത് തന്നെയാണ്. എന്നാൽ പ്രോസസ്സിങ്ങ് പവർ അടക്ക് മറ്റൊന്നിലും സാംസങ്ങ് പിശുക്ക് കാണിച്ചിട്ടില്ല. 1.2 Ghz ന്റെ ഡ്യുവൽകോർ പ്രോസസ്സർ, 1 GB റാം എന്നിവയാണ് ഇതിന് കരുത്തേകുന്നത്. ആൻഡ്രോയിഡ് ജെല്ലിബീൻ 4.1.2 ൽ പ്രവർത്തിക്കുന്ന ഇത് ആരാധാരെ നിരാശപ്പെടുത്തില്ല. 8 മെഗാപിക്സലിന്റെ ക്യാമറയാണുള്ളത്. മികച്ച പെർഫോമൻസ് കാഴ്ച വയ്ക്കുന്ന ഇതിന് ഓട്ടോ ഫോക്കസും, സീറോ ഷട്ടർലാഗും ഉണ്ട്. വീഡിയോ കോൺഫറൻസിങ്ങ് അടക്കമുള്ള സൌകര്യങ്ങൾക്ക് വേണ്ടി 2മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിൽ ഉണ്ട്. 3ജി അടക്കമുള്ള സൌകര്യങ്ങളും ഇതിലുണ്ട്.
8 ജിബി ആണ് ഇതിന്റെ ഓൺബോർഡ് മെമ്മറി കപ്പാസിറ്റി. 64 ജിബി വരെ മൈക്രോ എസ്ഡി പിന്തുണയുമുണ്ട്. 2100 mAh ബാറ്ററി ദിവസേനെയുള്ള ചാർജിങ്ങ് ബുദ്ധിമുട്ടുകൾക്ക് ഒരു പരിധി വരെ പരിഹാരമാകും. ആദ്യ ഘട്ടത്തിലെ ഒരു ഓഫർ എന്ന നിലയിൽ ഒരു ഫ്ലിപ്പ് കവറും, സാംസങ്ങിന്റെ മൈ സർവീസിൽ നിന്ന് 8000 രൂപയുടെ മ്യൂസിക് ഡൌൺലോഡും കൂടാതെ 50 ജിബി ഡ്രോപ്ബോക്സ് സ്റ്റോറേജും, വൊഡാഫോണിൽ നിൻന്ന 2 മാസത്തേക്ക് 2 ജിബി വീതം ഡൌൺലോഡും  കമ്പനി ഇതിനൊപ്പം നൽകുന്നുണ്ട്.
ഇതിന്റെ വില മാത്രമല്ല, സാംസങ്ങിന്റെ ഫ്ലാഗ്‌ഷിപ്പ് മോഡലുകളായ ഗാലക്സി എസ്3, നോട്ട് എന്നിവയിൽ ഉള്ള സാങ്കേതിക വിദ്യകൾ എല്ലാം ഉള്ളത് ഇതിന്റെ മുതൽകൂട്ടാകുമെന്ന് ഉറപ്പ്.  ഇന്ത്യയിലെ ഇതിന്റെ വില 21,500 രൂപയാണ്. ഇതിന്റെ ഒരു ഡ്യുവൽ സിം വെർഷനും കമ്പനി ഉടനെ പുറത്തിറക്കാൻ ലക്ഷ്യമിടുന്നുണ്ട്.