മൊബൈൽ നിർമ്മാതാക്കൾ ഓരോ കാലത്തും ഓരോ ഫീച്ചറിന്റെ പേരിലായിരിക്കും മത്സരം. ആദ്യം അത് കനം കുറഞ്ഞ ഫോൺ ഇറക്കുന്നതിലും, പിന്നീട് അത് ക്യാമറ ക്ലാരിറ്റി വർദ്ധിപ്പിക്കുന്നതിലും, അതിനു ശേഷം ഡിസ്‌പ്ലേ വലിപ്പം കൂട്ടുന്നതിലും എല്ലാം ആയിരുന്നു. ഈ മത്സരങ്ങൾ എല്ലാം ഏതാണ്ട് അതിന്റെ പാരമ്യത്തിൽ എത്തിയ അവസ്ഥയിലാണ്. ഇപ്പോൾ ഏറ്റവും അവസാനം നിർമ്മാതാക്കൾ മത്സരിക്കുന്നത് ബാറ്ററിയുടെ ശേഷി വർദ്ധിപ്പിക്കാനാണ്.
3300mAh ബാറ്ററിയുമായി മോട്ടോറോള ആയിരുന്നു ഇത്രയും നാൾ ഈ മത്സരത്തിൽ മുന്നിട്ടു നിന്നിരുന്നത്. മോട്ടോറോള തങ്ങളൂടെ സൂപ്പർ സ്മാർട്ട്ഫോൺ മോഡലായ യിലാണ് 32 മണിക്കൂർ മാരത്തോൺ സംസാര സമയം നൽകുന്ന ഭീമൻ ബാറ്ററി അവതരിപ്പിച്ചത്.
മോട്ടോറോളയെ ഇതിൽ കടത്തി വെട്ടുന്നത് ലോകത്തെ ഒന്നാംനിര കമ്പ്യൂട്ടർ നിർമ്മാതാക്കളായ ലെനോവോയാണ്. കഴിഞ്ഞ ദിവസം ചൈനയിൽ അവതരിപ്പിച്ച ഐഡിയാഫോൺ P700ൽ 3500mAh ബാറ്ററിയാണുള്ളത്. നിലവിലെ ചാമ്പ്യനേക്കാൾ 200mAh മുന്നിൽ നിൽകുന്ന ബാറ്ററി. എന്നാൽ സംസാര സമയത്തിൽ മോട്ടോറോളയെ തോല്പിക്കാൻ ലെനോവോയ്ക്ക് സാധികച്ചിട്ടില്ല. 29 മണിക്കൂർ മാത്രമാണ് ഇതിന്റെ സംസാര സമയം. 1.2Ghz ഡ്യൂവൽ കോർ പ്രോസസ്സർ ഉള്ള ഇത് ആൻഡ്രോയിഡ് 4.1 ലാണ് പ്രവർത്തിക്കുന്നത്. 4.5 ഇഞ്ചിന്റെ IPS ഡിസ്‌പ്ലെയാണ് ഇതിനുള്ളത്. ഡിസ്‌പ്ലേ റെസലൂഷ്യൻ 960×540 പിക്സൽ ആണ്. 5 മെഗാപിക്സലിന്റെ പ്രഥാന ക്യാമറയും, മുൻ ക്യാമറയും ഇതിലുണ്ട്. 1GB റാമും, 4GB ഇന്റേണൽ മെമ്മറിയുമുള്ള ഇതിന് മെമ്മറി കാർഡ് പിന്തുണയുമുണ്ട്. ബാറ്ററിയുടെ ശേഷി കുറവ്കൊണ്ട് വിഷമിക്കുന്നവർക്ക് എന്ത് വില കൊടുത്തും തിരഞ്ഞെടുക്കാവുന്ന മോഡലാണിത്.
ചൈനയിൽ ഒരു മിഡ് സെഗ്മെന്റിൽ പുറത്തിറക്കിയിരിക്കുന്ന ഇത് മറ്റ് രാജ്യങ്ങളിൽ എന്ന് ലഭ്യമാകുമെന്ന് അറിവായിട്ടില്ല.
No comments:
Post a Comment