Ind disable

Sunday, 7 April 2013

എം.എ. യൂസഫലി

          എം.എ. യൂസഫലി 

അബുദാബിയുടെ ഹൃദയഭാഗത്ത് യൂസഫലിയുടെ കൊട്ടാരസമാന മായ വീട്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍സായിദ് അല്‍ നഹ്യാന്‍ സമ്മാനമായി നല്‍കിയ 300 കോടിയിലേറെ രൂപ വിലമതിക്കുന്ന 1.15 ഏക്കറിലാണ് ഈ മനോഹര സൗധം. 55000 ചതുരശ്ര അടി വിസ്തൃതിയില്‍ മൂന്നു നിലകളിലായി എട്ടു കിടപ്പുമുറികള്‍ ഉള്‍പ്പെടെ പതിനഞ്ചു മുറികള്‍. തൊട്ടതെല്ലാം പൊന്നാക്കുന്ന ഈ മലയാളിയുടെ പൂമുഖത്തു തുടങ്ങുന്ന സുവര്‍ ണശോഭ. ഒരു മീറ്റിങ് നടത്താന്‍ മാത്രം വലിപ്പമുള്ള സ്വീകരണമുറിയി ലെ കതകിന്റെ പിടിയും തറയും ചുവരിലെ ചിത്രങ്ങളുടെ ഫ്രെയിമും എന്തിന്, ടിഷ്യുപേപ്പര്‍ വയ്ക്കുന്ന പെട്ടി പോലും സ്വര്‍ണവര്‍ണം. ചുമരുകളിലെ ചിത്രങ്ങളില്‍ നിറയുന്നതു രാഷ്ട്രത്തലവന്മാരാണ്. ആദ്യ മുറിയില്‍ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനൊപ്പം പുഞ്ചിരിക്കുന്ന യൂസഫലിയുടെ മുഖം. അടുത്ത മുറിയില്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രതിഭാപാട്ടീലില്‍ നിന്നു പത്മശ്രീ ബഹുമതി സ്വീകരിക്കുന്ന ചിത്രവും യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനൊപ്പമുള്ള ചിത്രവും. തീന്‍മുറിയിലേക്കുള്ള പാതയിലെ മുറികളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്, സൗദി ഭരണാധികാരി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജാവ്, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമ്ര്രന്തിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍.വീട്ടിലെ വിലപിടിപ്പുള്ള സാധനം ഏതാണെന്നു ചോദിച്ചാല്‍, മീനുകള്‍ എന്നാണു യൂസഫലിയുടെ മറുപടി. നോര്‍വെ, സിംഗപ്പൂര്‍, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അപൂര്‍വസുന്ദര മത്സ്യങ്ങളാണു വമ്പന്‍ അക്വേറിയത്തില്‍ നീന്തികളിക്കുന്നത്. മീനുകള്‍ക്കു തീറ്റ കൊടുത്ത് അവയേയും കണ്ടിരിക്കുന്നതാണ് ഇഷ്ടഹോബി.

അമൂല്യമായ വസ്തുവിനെകുറിച്ച് ചോദിക്കുമ്പോള്‍ ബോള്‍റൂമിലെ ഭിത്തിയില്‍ ഫ്രെയിം ചെയ്തു വച്ചിട്ടുള്ള പച്ച പരവതാനിയിലേക്കു കൈചൂണ്ടുന്നു. കഅബയുടെ ഉള്ളിലെ പരവതാനിയാണിത്. സൗദിയിലെ അബ്ദുല്ല രാജാവിന്റെ മകന്‍ സൗദ് ബിന്‍ അബ്ദുല്ലയുടെ സമ്മാനം.

മുസ്‌ലിയാം വീട്ടില്‍ അബ്ദുല്‍ഖാദര്‍ എന്നാണ് യൂസഫലിയുടെ പേരിലെ എം എയുടെ പൂര്‍ണരൂപം. പ്രവാസികള്‍ ഇതില്‍ ഒരു തിരുത്ത് വരുത്തിയിരുന്നു. മലയാളികളുടെ അംബാസഡര്‍!

തലമുറകളായി കച്ചവടക്കാരാണ് മുസ്‌ലിയാം വീട്ടുകാര്‍. ദുബായ്ക്ക് കപ്പല്‍ കയറാനൊരുങ്ങിയ കൊച്ചുമകന്‍ യൂസഫിലുടെ കൈയില്‍ അഞ്ചു രൂപ വച്ചു കൊടുത്തു വിഎം കുഞ്ഞഹമ്മുഹാജി അനുഗ്രഹിച്ചു. നിന്നെ നിസ്‌കരിക്കാന്‍ പഠിപ്പിച്ചതും വളര്‍ത്തിയതും ഞാനാണ്. നിന്റെ വല്ലിമ്മ കുഞ്ഞിബീവിയുടെ ദുആയും എപ്പോഴുമുണ്ടാകും. നീ സത്യസന്ധനും ആത്മാര്‍ഥതയുള്ളവനും ദീനിബോധമുള്ളവനും കഠിനാധ്വാനിയുമാകണം. എങ്കില്‍ ഉയര്‍ച്ചയുണ്ടാകും.

വല്ലിപ്പ കുഞ്ഞഹമ്മു ഹാജിയുടെ നാവ് പൊന്നായി. യൂസഫലി വളര്‍ന്നു വളര്‍ന്ന് ലോകം അറിയുന്ന വ്യാപാരിയായി. കോടികളുടെ സമ്പത്തിന് ഉടമ. രാഷ്ട്രത്തലവന്മാര്‍ക്കു പ്രിയപ്പെട്ട വ്യവസായി.വീട്ടിലെ വിലപിടിപ്പുള്ള സാധനം ഏതാണെന്നു ചോദിച്ചാല്‍, മീനുകള്‍ എന്നാണു യൂസഫലിയുടെ മറുപടി. നോര്‍വെ, സിംഗപ്പൂര്‍, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അപൂര്‍വസുന്ദര മത്സ്യങ്ങളാണു വമ്പന്‍ അക്വേറിയത്തില്‍ നീന്തികളിക്കുന്നത്. മീനുകള്‍ക്കു തീറ്റ കൊടുത്ത് അവയേയും കണ്ടിരിക്കുന്നതാണ് ഇഷ്ടഹോബി.

അമൂല്യമായ വസ്തുവിനെകുറിച്ച് ചോദിക്കുമ്പോള്‍ ബോള്‍റൂമിലെ ഭിത്തിയില്‍ ഫ്രെയിം ചെയ്തു വച്ചിട്ടുള്ള പച്ച പരവതാനിയിലേക്കു കൈചൂണ്ടുന്നു. കഅബയുടെ ഉള്ളിലെ പരവതാനിയാണിത്. സൗദിയിലെ അബ്ദുല്ല രാജാവിന്റെ മകന്‍ സൗദ് ബിന്‍ അബ്ദുല്ലയുടെ സമ്മാനം.

മുസ്‌ലിയാം വീട്ടില്‍ അബ്ദുല്‍ഖാദര്‍ എന്നാണ് യൂസഫലിയുടെ പേരിലെ എം എയുടെ പൂര്‍ണരൂപം. പ്രവാസികള്‍ ഇതില്‍ ഒരു തിരുത്ത് വരുത്തിയിരുന്നു. മലയാളികളുടെ അംബാസഡര്‍!

തലമുറകളായി കച്ചവടക്കാരാണ് മുസ്‌ലിയാം വീട്ടുകാര്‍. ദുബായ്ക്ക് കപ്പല്‍ കയറാനൊരുങ്ങിയ കൊച്ചുമകന്‍ യൂസഫിലുടെ കൈയില്‍ അഞ്ചു രൂപ വച്ചു കൊടുത്തു വിഎം കുഞ്ഞഹമ്മുഹാജി അനുഗ്രഹിച്ചു. നിന്നെ നിസ്‌കരിക്കാന്‍ പഠിപ്പിച്ചതും വളര്‍ത്തിയതും ഞാനാണ്. നിന്റെ വല്ലിമ്മ കുഞ്ഞിബീവിയുടെ ദുആയും എപ്പോഴുമുണ്ടാകും. നീ സത്യസന്ധനും ആത്മാര്‍ഥതയുള്ളവനും ദീനിബോധമുള്ളവനും കഠിനാധ്വാനിയുമാകണം. എങ്കില്‍ ഉയര്‍ച്ചയുണ്ടാകും.

വല്ലിപ്പ കുഞ്ഞഹമ്മു ഹാജിയുടെ നാവ് പൊന്നായി. യൂസഫലി വളര്‍ന്നു വളര്‍ന്ന് ലോകം അറിയുന്ന വ്യാപാരിയായി. കോടികളുടെ സമ്പത്തിന് ഉടമ. രാഷ്ട്രത്തലവന്മാര്‍ക്കു പ്രിയപ്പെട്ട വ്യവസായി.



ഷാബിറ, വീട്ടിലെ എംഡി

 

മുംബൈയില്‍ നിന്ന് ദുംറ കപ്പലിലാണു സ്വപ്നങ്ങളുടെ ഭാണ്ഡവുമായി എം എ യൂസഫലി 1973 ഡിസംബര്‍ 31ന് ദുബായ് തീരമണഞ്ഞത്. വരവേറ്റത് എളാപ്പ എം കെ അബ്ദുല്ല. അവിടെ തുടങ്ങുന്നു ലുലുവിന്റെയും യൂസഫലിയുടെയും വളര്‍ച്ചയുടെ ചരിത്രം. കഠിനാധ്വാനം, ആത്മാര്‍ഥത, എല്ലാത്തിനുമുപരി ദൈവാനുഗ്രഹം.... വളര്‍ച്ചയുടെ പാതയില്‍ കരുത്തേകിയത് ഇവയാണെന്ന വിശ്വാസക്കാരനാണ് യൂസഫലി. ഇന്നു ലോകം മുഴുവനുമായി പറന്നു നടന്നു ബിസിനസ് സാമ്രാജ്യം വിപുലപെടുത്തുകയാണ് ഈ മലയാളി. അബുദാബിയില്‍ നിന്നു ലണ്ടനിലേക്ക്. അവിടെ നിന്ന് കെയ്‌റോയിലേക്ക്. പിന്നെ കുവൈത്തില്‍. മസ്‌കറ്റ് വഴി കൊച്ചിക്ക്.

മടക്കയാത്ര ന്യൂഡല്‍ഹി വഴി ദുബായ്‌യിലേക്ക്. അവിടെ മീറ്റിങ്ങുകള്‍ക്കു ശേഷം അബുദാബിയിലേക്കു കാര്‍ യാത്ര.... ഇങ്ങനെ പോകുന്നു എം കെ ഗ്രൂപ്പ് എംഡി യൂസഫലിയുടെ യാത്രകള്‍.

ഈ തിരക്കുകള്‍ക്കിടയില്‍ വീട്ടുകാര്യവും അടുക്കളകാര്യവും കുട്ടികളുടെ പഠിപ്പുമെല്ലാം നോക്കി നടത്തിയതു യൂസഫലിയുടെ പ്രിയപ്പെട്ട ഷാബിയാണ്. യൂസഫലിയുടെ ജീവിത സഖിയായി ഷാബിറ എത്തുന്നത്. 1977ല്‍. അന്നു യൂസഫലിക്കു വിവാഹപ്രായം തികഞ്ഞതേയുള്ളൂ. വല്ലിപ്പയാണു വിവാഹം ഉറപ്പിച്ചത്. കുടുംബ ബന്ധമുള്ളതിനാല്‍ ചെറുപ്പം മുതല്‍ അടുത്തറിയാം. യൂസഫലിയുടെ ഔദ്യോഗിക ജീവിതത്തില്‍ ഒരുതരത്തിലും ഇടപെടാറില്ല ഷാബിറ. പക്ഷേ ഒരു കാര്യം നിര്‍ബന്ധമാണ്. യൂസഫലിക്ക് ആദ്യം ടൈ കെട്ടികൊടുത്തത് ഷാബിയാണ്. ഇന്നും യൂസഫലി വീട്ടില്‍ നിന്നു യാത്ര പുറപ്പെടുമ്പോള്‍ ഷാബിയുടെ കൈകള്‍ നീളും. പ്രിയതമന്റെ ടൈ മനോഹരമാക്കാന്‍.

ഏതു പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ടാകുമെന്ന് പറയാറുണ്ടെങ്കിലും തന്റെ കാര്യത്തില്‍ അതില്ലെന്ന പക്ഷക്കാരനാണു യൂസഫലി. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടു മാത്രമാണ് ഈ നിലയിലെത്തിയതെന്നു ചിരിയോടെ പറയുന്നു.



ചെറുപ്പകാലത്ത് പ്രണയം വല്ലതും?

അതിനുള്ള സമയം കിട്ടിയിയില്ല. 21-ാവയസില്‍ വിവാഹം കഴിഞ്ഞു. ഇപ്പോള്‍ പ്രേമിച്ചാല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ, എന്തു ചെയ്യാന്‍? കൊച്ചുമക്കള്‍ നാലായില്ലേ.

(അന്‍പത്തിയഞ്ചാം വയസില്‍ ഇക്കയെ ഇനിയാര് പ്രേമിക്കാന്‍ എന്ന മട്ടില്‍ ഷാബിയുടെ മുഖത്തു ചെറുപുഞ്ചിരി. കൊച്ചുമക്കളാണ് ഇക്കയുടെ ഇപ്പോഴത്തെ വീക്ക്‌നെസ് എന്ന് ഷാബി. അവരുണ്ടെങ്കില്‍ സമയം പോകുന്നതറിയില്ല. ലാളിക്കാനും കാഴ്ചകള്‍ കാണിക്കാനുമൊക്കെ എത്ര തിരക്കായാലും സമയം കണ്ടെത്തും. മക്കള്‍ക്കു കിട്ടാത്ത സൗഭാഗ്യം!)

മക്കള്‍ മൂന്നു പെണ്‍കുട്ടികളാണല്ലോ...?

അതില്‍ സ്വകാര്യ ദുഃഖമൊന്നുമില്ല. ദൈവം എന്തു തരുന്നുവോ അതു സ്വീകരിക്കുന്ന വ്യക്തിയാണു ഞാന്‍. മാത്രമല്ല, നാല് പേരക്കുട്ടികളാണ് ഇപ്പോഴുള്ളത്. നാലു പേരും മിടുക്കന്മാരാണ്.

വരുംതലമുറയുടെ കൈവശം ലുലു എത്തുമ്പോള്‍ എങ്ങനെയായിരിക്കണമെന്നു വിഭാവനം ചെയ്തിട്ടുണ്ടോ?

ഇപ്പോഴത്തേതിന്റെ ഇരട്ടി ആകണമെന്നാണ് ആഗ്രഹം. ഡോക്ടറാണു മൂത്തമകള്‍ ഷബീന. അബുദാബി ലൈഫ്‌ലൈന്‍ ഹോസ്പിറ്റലിന്റെ അമരക്കാരന്‍ ഡോ വി പി ഷംസീറിന്റെ പത്‌നി. ഇവരുടെ മക്കള്‍ ഫാദില്‍ അലി, ആദില്‍ അലി, സാഹില്‍ അലി, ലണ്ടനില്‍ നിന്ന് ബിബിഎ ബിരുദം നേടിയ രണ്ടാമത്തെ മകള്‍ ഷഫീന റെസ്റ്ററന്റ് ശൃംഖല പാകപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. ലുലു എക്‌സ്‌ചേഞ്ച് സിഇഒ കൂടിയായ അദീബ് അഹമ്മദിന്റെ പത്‌നിയാണ്. ഇവര്‍ക്കൊരു മകന്‍- അയാന്‍ അലി. അടുത്തിടെയായിരുന്നു ഇളയമകള്‍ ഷിഫയും ഷാറൂണ്‍ ഷംസുദീനുമായുള്ള വിവാഹം. ഇരുവരും ലണ്ടനില്‍ എംബിഎ പഠനത്തിന്റെ തിരക്കിലാണ്.


എലഗന്റ്, ഹംബിള്‍, സിംപിള്‍

രാജയോഗം യൂസഫലിയുടെ മുഖത്തുപോലും എഴുതിവച്ചിട്ടുണ്ട്. പക്ഷേ നിത്യജീവിതത്തില്‍ യൂസഫലി മിക്കപ്പോഴും പ്രജയാണ്. പണക്കാരന് സ്വപ്നം കാണാവുന്നതിലുമധികം സമ്പത്തുണ്ട്, സ്വാധീനവും. വീട് കൊട്ടാരസമാനമാണെങ്കി ലും വ്യക്തിജീവിതത്തില്‍ ഒട്ടും ആഡംബരഭ്രമമില്ല. നാട്ടിലെത്തിയാല്‍ എം എ യൂസഫലി തനി നാടനാണ്.


ലോകത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം?

നാട്ടിക കഴിഞ്ഞാല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൊസല്‍. പ്രകൃതിരമണീയമാണ് ഈ സ്ഥലം. വിശ്രമജീവിതത്തെക്കുറിച്ച് ഇതുവരെ ഇല്ല. ചെറുപ്പം മുതല്‍ അധ്വാനിച്ചു ശീലിച്ചതിനാലാകും, റിട്ടയര്‍മെന്റ് ലൈഫ് ഉണ്ടെങ്കില്‍ അതു നാട്ടികയിലാകും.

യുഎഇ പൗരത്വം കിട്ടാനുള്ള സാധ്യതയില്ലേ?

ഉണ്ട്. പക്ഷേ, ഇന്ത്യന്‍ പൗരനായി ജനിച്ച എനിക്ക് അങ്ങനെ തന്നെ ജീവിച്ച് മരിക്കണമെന്നാണ് മോഹം.

ലോകമറിയാത്ത പ്രത്യേകതകളെന്തെങ്കിലും?

തലയില്‍ തൊപ്പി വച്ചാണ് ഞാന്‍ ഉറങ്ങുന്നത്. തലയ്ക്ക് ചൂടുകിട്ടണമെന്ന് പറഞ്ഞ് ഉമ്മയാണ് മഫ്‌ളര്‍ കെട്ടി കിടത്തിയുറക്കി ശീലിപ്പിച്ചത്. മഫ്‌ളര്‍ മാറി തൊപ്പിയായെന്നു മാത്രം. എവിടെയായാലും അതില്ലെങ്കില്‍ ഇപ്പോഴും ഉറക്കം വരാറില്ല.

ആഗ്രഹങ്ങളെന്തെങ്കിലും ബാക്കിയുണ്ടോ?

അമിത ആഗ്രഹങ്ങളൊന്നുമില്ല. ഇനിയും ഒരുപാട് ആളുകള്‍ക്കു തൊഴില്‍ കൊടുക്കാന്‍ പറ്റണമെന്നതാണ് ഒരു ആഗ്രഹം. 2015 ആകുമ്പോഴേക്കും നൂറിലേറെ സ്ഥാപനങ്ങളാകുമെന്നാണു പ്രതീക്ഷ. അരലക്ഷം പേര്‍ക്കെങ്കിലും ജോലി കൊടുക്കണമെന്നാണു മോഹം. ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍ കൊച്ചിയിലെ ഇടപള്ളിയില്‍ ഇപ്പോള്‍ പുരോഗമിക്കുന്നു. ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്ററും കേരളത്തില്‍ കൊണ്ടുവരണമെന്നാണു ലക്ഷ്യം.

കോടികള്‍ വില വരുന്ന റോള്‍സ് റോയ്‌സും മേബോക്കും മേഴ്‌സിഡസ് ബെന്‍സും ബിഎംഡബ്ല്യുവും ഔഡിയുമെല്ലാമുണ്ട്. പക്ഷേ നാട്ടിലെത്തിയാല്‍ ബന്ധുവീട് സന്ദര്‍ശനത്തിനും പള്ളിയില്‍ പോകാനും മാരുതിസെന്‍.

തൊണ്ണുറിലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വിലകൂടിയതും രുചികരവുമായ വിഭവങ്ങള്‍ രുചിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന അതിഥികള്‍ക്കു വച്ചുവിളമ്പാന്‍ വിവിധ നാടുകളില്‍ നിന്നുള്ള പാചകക്കാരും പരിചാരകരും അബുദാബിയിലെ വീട്ടിലുമുണ്ട്. യൂസഫലിക്ക് പക്ഷേ ഇഷ്ടം പുട്ടും പഴവും കപ്പയും മീന്‍കൂട്ടാനുമാണ്.

പൊതുവേദിയില്‍ യൂസഫലി എപ്പോഴും ടിപ്പ്-ടോപ്പ് ആയിരിക്കും. വേഷത്തിന്റെ കാര്യത്തില്‍ അത്രയാണു ശ്രദ്ധ. ടൈയുടെ കാര്യത്തില്‍ പോലും. പക്ഷേ നാട്ടിലെത്തിയാല്‍ തനി നാട്ടികക്കാരന്‍. മുണ്ടും ജുബîയും അല്ലെങ്കില്‍ മുണ്ടും ഷര്‍ട്ടും. നല്ല ടൈ എവിടെ കണ്ടാലും വാങ്ങിക്കാറുണ്ട്. പേനകളും വാങ്ങും. അതുപക്ഷേ സന്ദര്‍ശകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഉപഹാരമായി കൊടുക്കാനാണെന്നു മാത്രം.

ഭക്ഷണ പ്രിയനാണോ?

ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കുമെന്നല്ലാതെ ഭക്ഷണം കഴിക്കാന്‍ വേണ്ടിയല്ല ജീവിക്കുന്നത്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധാലുവാണ്. അതുകൊണ്ടുതന്നെ 20 വര്‍ഷമായി ശരീരഭാരം കൂടാതെ സൂക്ഷിക്കുന്നു. 71 കിലോ. ഇതെക്കുറിച്ച് അടുപ്പമുള്ളവര്‍ പറയുന്ന തമാശയുണ്ട്. വര്‍ഷങ്ങളായി എന്റെ പാന്റ്‌സിന്റെയും ഷര്‍ട്ടിന്റെയും അളവ് ഒന്നു തന്നെയാണെന്ന്.

ഏറ്റവും സന്തോഷകരമായ നിമിഷമേതാണ്?

മക്കയിലെ കഅബയ്ക്ക് ഉള്ളിലിരുന്നു പ്രാര്‍ഥിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും സന്തോഷകരമായ മുഹൂര്‍ത്തം.

ഏറ്റവും അഭിമാനകരമായ നിമിഷമോ?

എന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരുടെ മാതാപിതാക്കളെ നാട്ടില്‍ വച്ചു കാണുമ്പോള്‍ എല്ലാവരും സന്തോഷമായിരിക്കുന്നു, പെണ്‍മക്കളുടെ വിവാഹം കഴിഞ്ഞു, നല്ലയൊരു വീട് വച്ചു എന്നിങ്ങനെയൊക്കെ കേള്‍ക്കാനാകുന്നത്.

മാതാപിതാക്കളുടെ മരണമാണു ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ അനുഭവം.

അംഗീകാരങ്ങള്‍ പദവികള്‍

ഗള്‍ഫിലെ ഏറ്റവും സമ്പന്നനായ മലയാളിയായി എം എ യൂസഫലിയെ അറേബ്യന്‍ ബിസിനസ് അടുത്തിടെ കണ്ടെത്തിയിരുന്നു. 5980 കോടി രൂപയാണ് ആസ്തി. ഗള്‍ഫില്‍ ഏറ്റവും സ്വാധീനമുള്ള അന്‍പതംഗ സംഘത്തിലും ഈ നാട്ടികക്കാരന്‍ ഉണ്ട്. യുഎഇയില്‍ രാജകുടുംബാംഗങ്ങളല്ലാത്ത ഏറ്റവും സ്വാധീനമുള്ള 10 പ്രമുഖ വ്യ്തികളിലൊരാളായി ദ് വോള്‍ സ്ട്രീറ്റ് ജേണല്‍ തിരഞ്ഞെടുത്തതും യൂസഫലിയെ.

പ്രവാസി ഭാരതീയ സമ്മാന്‍ നല്‍കിയാണ് ജന്മനാട് യൂസഫലിയെ ആദ്യം ആദരിച്ചത്. പിന്നെ പത്മശ്രീയും. ഗള്‍ഫ് മേഖലയില്‍ നിന്ന് പത്മ പുരസ്‌കാരം നേടിയ ആദ്യ വ്യക്തിയുമാണ്. അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ആദ്യ ഏഷ്യക്കാരന്‍, എയര്‍ ഇന്ത്യ, കൊച്ചി രാജ്യാന്തര വിമാനത്താവളം തുടങ്ങിയവയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം തുടങ്ങി ഒട്ടേറെ പദവികള്‍ വേറെയും.

എന്റെ പ്രാര്‍ഥനകള്‍

പരിശുദ്ധ റമസാനിലെ ഇരുപത്തിയേഴാം രാവില്‍ മക്കയില്‍ നോമ്പു തുറക്കുന്ന പതിവ് 19 വര്‍ഷമായി യൂസഫലി മുടക്കാറില്ല. ശ്രേഷ്ഠമായ രാവില്‍ പുണ്യമണ്ണില്‍ ദൈവസന്നിധിയില്‍ ചെലവഴിക്കുന്ന പതിവ് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ തടസപെട്ടിട്ടുമില്ല. ഭാര്യ ഷാബിറയും കൂട്ടിനുണ്ടാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭരണാധികാരികള്‍ക്കും വിവിധ നിറക്കാരും ഭാഷക്കാരുമായ വിശ്വാസികള്‍ക്കുമെല്ലാമൊപ്പം നോമ്പു തുറക്കുന്നതില്‍ ഇവര്‍ ആനന്ദവും സംതൃപ്തിയും കണ്ടെത്തുന്നു.

റമസാനിലെ അവസാന പത്ത് മിക്കപ്പോഴും മക്കയിലാണ്. ബിസിനസും ടൂറുകളുമെല്ലാം ഒഴിവാക്കി വ്രതശുദ്ധിയില്‍ അല്ലാഹുവിന്റെ സന്നിധിയില്‍ ചെലവഴിക്കുന്ന ഈ നിമിഷങ്ങളാണ് ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഓജസും ശക്തിയുമേകുന്നതെന്നാണ് യൂസഫലിയുടെ വിശ്വാസം. ഒരു നമസ്‌കാരത്തിന് 70 നമസ്‌കാരത്തിന്റെ കൂലിയുള്ള റമസാനില്‍, ഹറം പള്ളിയിലെ ഒരു നമസ്‌കാരം ലക്ഷം നമസ്‌കാരത്തിന്റെ പുണ്യമാണു സമ്മാനിക്കുന്നതെന്നു യൂസഫലി.

ജീവിതത്തില്‍ ഏറ്റവും ആസ്വദിക്കുന്ന നിമിഷങ്ങളേതാണ്?

റമസാനിലെ അവസാനത്തെ പത്തു നാളില്‍ ഭാര്യയ്‌ക്കൊപ്പം മക്കയില്‍ ചെലവഴിക്കുന്നതാണ് ഏറ്റവും അവിസ്മരണീയ നിമിഷങ്ങള്‍.

അടുത്ത തവണ മക്കയിലെത്തുമ്പോള്‍ ദൈവം പ്രത്യക്ഷപ്പെട്ട് ഒരു വരം ചോദിക്കാന്‍ ആവശ്യപ്പെട്ടാലോ?

ഞങ്ങളുടെ വിശ്വാസപ്രകാരം അങ്ങനെയൊരു സാധ്യതയില്ലാത്തതിനാല്‍ അത് ആലോചിക്കേണ്ട കാര്യമില്ല. പക്ഷേ, ഞാന്‍ പ്രാര്‍ഥിച്ചതു തീവ്രവാദത്തിലേക്ക് തിരിയുന്ന മുസ്‌ലിം നാമധാരികള്‍ക്കു സല്‍ബുദ്ധി തോന്നിക്കണമേയെന്നാണ്. എന്റെ കുടുംബത്തിലെയും രാജ്യത്തിലെയും ജീവിക്കുന്ന രാജ്യത്തിലെയും ജനങ്ങള്‍ക്കു സമാധാനവും സമ്പത്തും നല്‍കണമെന്നും എപ്പോഴും പ്രാര്‍ഥിക്കാറുണ്ട്.

1 comment:

  1. ഇത് ആരു നടത്തിയ 'അഭിമുഖം' ആണ്? നന്നായിരിക്കുന്നു. അറിയപ്പെടാത്ത യൂസഫലി സർ.

    ReplyDelete