
ചെമ്പരത്തി മിക്കവാറും വീടുകളില്‍ ഉള്ള ഒരു ചെടിയാണ്. ഏതു കാലാവസ്ഥയിലും ഇവ വളരുമെന്നതാണ് ഒരു പ്രധാന കാര്യം. ഭംഗിയുള്ള ഒരു പൂവെന്ന നിലയില്‍ മാത്രമല്ല ചെമ്പരത്തിയെ കാണേണ്ടത്. ഇതിന് ധാരാളം ഔഷധഗുണങ്ങളുമുണ്ട്. ഇത് കോള്‍ഡിനുള്ള ഒരു പ്രകൃതിദത്ത ഔഷധമാണ്. ചെമ്പരത്തി പൂ അല്‍പം ചേര്‍ത്ത ചായ കുടിച്ചു നോക്കൂ. സ്ത്രീകള്‍ക്ക് ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ചുണ്ടാകുന്ന ഒരു അവസ്ഥയാണ് ഹോട്ട് ഫഌഷ്. പെട്ടെന്ന് അമിതമായ ചൂടനുഭവപ്പെടുന്ന ഒരു അവസ്ഥയാണിത്. ഹോട്ട് ഫഌഷ് നിയന്ത്രിക്കാന്‍ ചെമ്പരത്തി കഴിയ്ക്കുന്നത് നല്ലതാണ്. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ചെമ്പരത്തിപ്പൂ വെള്ളത്തിലിട്ടു തിളപ്പിച്ച് കുടിയ്ക്കുന്നത് ബിപി, കൊളസ്‌ട്രോള്‍ എ്ന്നിവ കുറയ്ക്കാന്‍ സഹായിക്കും. സ്‌ട്രെസ്, ഹൈപ്പര്‍ ടെന്‍ഷന്‍ എ്ന്നിവ കുറയ്ക്കാനും ഇത് നല്ലതു തന്നെ. ചെമ്പരിത്തപ്പൂവില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സഹായിക്കും. ശ്വാസനാളിയിലുണ്ടാകുന്ന അണുബാധ തടയാന്‍ ചെമ്പരത്തിപ്പൂവിട്ടു തിളപ്പിച്ച വെള്ളം നല്ലതാണ്. തൊണ്ടവേദന തടയാനും ഇത് നല്ലതു തന്നെ. ആരോഗ്യത്തിന് മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കും കൂടി ഒരുപോലെ ഉപകാരപ്രദമാണ് ചെമ്പരത്തി. ചെമ്പരത്തിപ്പൂ അരച്ച് തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖക്കുരുവും മുഖക്കുരു പാടുകളും അകറ്റും. മുടി വളരാനും മുടിയക്ക് തിളക്കം ലഭിക്കാനും ചെമ്പരത്തിതാളി നല്ലതാണ്. ഇത് പ്രകൃതിദത്ത കണ്ടീഷണറുടെ ഗുണമാണ് ചെയ്യുന്നത്.
No comments:
Post a Comment