ആൻഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗൂഗിൾ അവരുടെ നെക്സസ്സ് ബ്രാൻഡ് അവതരിപ്പിച്ചത്. HTC, സാംസങ്ങ് എന്നീ പ്രമുഖ നിർമ്മാതാക്കളൂമായി കൈകോർത്ത്കൊണ്ടാണ് ഗൂഗിൾ തങ്ങലുടെ ഈ ഉദ്യമം ഒരു വിജയമാക്കിയത്. ഇന്ന് ആൻഡ്രോയിഡിന്റെ എറ്റവും പുതിയ ഓരോ വെർഷനും ആദ്യം ലഭ്യമാകുന്ന ഫോൺ എന്ന പരിഗണനയും നെക്സസ്സ് സീരീസിന് ലഭിക്കുന്നുണ്ട്. നെക്സസ്സ് One, നെക്സസ്സ് S, ഗാലക്സി നെക്സസ്സ് എന്നിവയാണ് ഈ സീരീസിൽ മുൻപ് പുറത്തിറങ്ങിയിട്ടുള്ള മോഡലുകൾ. ഇത്തവണ LG യുമായി ചേർന്നുകൊണ്ടാണ് ഗൂഗിൽ തങ്ങളുടെ നെക്സസ്സ് ബ്രാൻഡിലെ ഏറ്റവും പുതിയ മോഡൽ ആയ നെക്സസ്സ് 4 പുറത്തിറക്കിയിരിക്കുന്നത്.
ആൻഡ്രോയിഡ് ജെല്ലിബീനിന്റെ പുതിയ വകഭേതമായ ആൻഡ്രോയിഡ് 4.2 ഓപ്പറേറ്റിങ്ങ് സിസ്റ്റവുമായാണ് നെക്സസ്സ് 4 വരുന്നത്. ഇതിനെ ഫിസിക്കൽ കോൺഫിഗറേഷനും വളരെ മികച്ചതാണ്. 1..5Ghz ക്വാഡ്കോർ സ്നാപ്ഡ്രാഗൺ S4 പ്രോസസ്സറിനു പിന്തുണയേകാൻ 2GB റാമും ഇതിലുണ്ട്. ഇതിന്റെ 8 മെഗാപിക്സൽ ക്യാമറയിൽ 1080p വീഡിയോ 30fps നിരക്കിൽ റെക്കോർഡ് ചെയ്യാൻ സാധിക്കും. 8GB/16GB സ്റ്റോറേജ് കപ്പാസിറ്റിയോട് കൂടിയ രണ്ട് മോഡലുകളാണ് ഇതിനുള്ളത്. മെമ്മറി വർദ്ധിപ്പിക്കാൻ സാധിക്കില്ല എന്നുള്ളത് ഇതിന്റെ ഒരു പോരായ്മയായി ചൂണ്ടി കാണിക്കാം. 4.7 ഇഞ്ച് IPS പ്ലസ് ടച്ച് സ്ക്രീനിന്റെ റെസലൂഷ്യൻ 768×280 പിക്സൽ ആണ്. 2100mAh ബാറ്ററി 15 മണിക്കൂർ വരെ സംസാര സമയം വാഗ്ദാനം ചെയ്യുന്നു. ബ്ലൂടൂത്ത്, വൈഫൈ, ജിപിഎസ്, NFC, 3ജി എന്നിവയെല്ലാമുള്ള ഇതിൽ പക്ഷേ 4ജി സൌകര്യം ലഭ്യമല്ല.
ഫോൺ വിൽപനയിൽ നിന്നുള്ള ലാഭത്തിൽ ഉപരി ആൻഡ്രോയിഡിന്റെ പ്രചരണവും, ബ്രാൻഡ് ബിൽഡിങ്ങും, മറ്റ് പല പരോക്ഷ ലക്ഷ്യങ്ങളുമാണ് നെക്സസ്സ് ഫോണുകൾക്ക് പുറകിൽ. അതിനാൽ തന്നെ മാന്യമായ വിലയിൽ നെക്സസ്സ് ഫോണുകൾ ലഭ്യമാകുകയും ചെയ്യും. ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റിൽ പ്രീ ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്ന നെക്സസ്സ് 4ന്റെ 8 വെർഷനു വില 25,990 രൂപയും, 16 വെർഷന് 29,990 രൂപയുമാണ്. ദിവസങ്ങൾക്ക് മുൻപ് ഇവയുടെ വില യഥാക്രമം 23,490 രൂപയും, 27,490 രൂപയുമായിരുന്നു. ഏതാണ്ട് സമാന കോൻഫിഗറേഷനോട് കൂടിയ സാംസങ്ങ് ഗാലക്സി എസ്3 തൂടങ്ങിയ മോഡലുകൾക്ക്37,000 രൂപയോളമാണ് വില. അതിനാൽ ഒരു ഹൈ എൻഡ് സ്മാർട്ട് ഫോൺ ആണ് നിങ്ങൾ നോക്കുന്നതെങ്കിൽ ഇത് ധൈര്യമായി പരിഗണീക്കാം.
No comments:
Post a Comment