ഫാബ്‌ലെറ്റ് എന്ന പേർ കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് വരിക ഗാലക്സി നോട്ട് തന്നെയാണ്. വില്പനയുടെ കാര്യത്തിലും, പെർഫോമൻസിന്റെ കാര്യത്തിലും ഏവരെയും കടത്തി വെട്ടി മുന്നേറുന്ന നോട്ടിന്റെ വിജയഗാഥ ഒന്ന് വേറെ തന്നെയാണ്. എന്നാൽ ഇതിന്റെ ഉയർന്ന വില ഒട്ടനവധി ആരാധകരെ നിരാശപ്പെടുത്തിയിട്ടുണ്ട്. ഈ ആരാധകർക്ക് ആശ്വാസം പകരാൻ വേണ്ടി സാംസങ്ങ് തയാറാക്കിയിരിക്കുന്ന മോഡലാണ് ഗാലക്സി ഗ്രാൻഡ്. ഒരു ആരാധകനെയും നിരാശപ്പെടുത്തരുതെന്നുതെന്നുള്ളതാണല്ലോ സാംസങ്ങിന്റെ ബിസിനസ്സ് പോളിസി തന്നെ. ഇതിനെ അന്വർഥമാക്കുന്ന രീതിയിലാണ് സാംസങ്ങ് ഓരോ ദിവസവും പുതിയ പുതിയ മോഡലുകൾ പുറത്തിറക്കുന്നത്.
സാംസങ്ങിന്റെ ഗാലക്സി ഗ്രാൻഡ് ഒരു 5 ഇഞ്ച് ഫാബ്‌ലെറ്റ് ആണ്. നോട്ട് മോഡലുകളെ അപേക്ഷിച്ച് ഇതൊരു ബഡ്ജ്റ്റ് മോഡലാണ്. 800×480 പിക്സൽ റെസലൂഷ്യനുള്ള 5 ഇഞ്ച് TFT LCD സ്‌ക്രീൻ ആണ് ഇതിൽ ഉള്ളത്. ഈ റെസലൂഷ്യൻ അല്പം കുറഞ്ഞ ഡിസ്‌പ്ലെ ഒരു പോരായ്മയായി പറയാമെങ്കിലും ഇതിന്റെ വില പിടിച്ച് നിർത്തുന്നതിൽലേറ്റവും വലിയ ഘടകം ഇത് തന്നെയാണ്. എന്നാൽ പ്രോസസ്സിങ്ങ് പവർ അടക്ക് മറ്റൊന്നിലും സാംസങ്ങ് പിശുക്ക് കാണിച്ചിട്ടില്ല. 1.2 Ghz ന്റെ ഡ്യുവൽകോർ പ്രോസസ്സർ, 1 GB റാം എന്നിവയാണ് ഇതിന് കരുത്തേകുന്നത്. ആൻഡ്രോയിഡ് ജെല്ലിബീൻ 4.1.2 ൽ പ്രവർത്തിക്കുന്ന ഇത് ആരാധാരെ നിരാശപ്പെടുത്തില്ല. 8 മെഗാപിക്സലിന്റെ ക്യാമറയാണുള്ളത്. മികച്ച പെർഫോമൻസ് കാഴ്ച വയ്ക്കുന്ന ഇതിന് ഓട്ടോ ഫോക്കസും, സീറോ ഷട്ടർലാഗും ഉണ്ട്. വീഡിയോ കോൺഫറൻസിങ്ങ് അടക്കമുള്ള സൌകര്യങ്ങൾക്ക് വേണ്ടി 2മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിൽ ഉണ്ട്. 3ജി അടക്കമുള്ള സൌകര്യങ്ങളും ഇതിലുണ്ട്.
8 ജിബി ആണ് ഇതിന്റെ ഓൺബോർഡ് മെമ്മറി കപ്പാസിറ്റി. 64 ജിബി വരെ മൈക്രോ എസ്ഡി പിന്തുണയുമുണ്ട്. 2100 mAh ബാറ്ററി ദിവസേനെയുള്ള ചാർജിങ്ങ് ബുദ്ധിമുട്ടുകൾക്ക് ഒരു പരിധി വരെ പരിഹാരമാകും. ആദ്യ ഘട്ടത്തിലെ ഒരു ഓഫർ എന്ന നിലയിൽ ഒരു ഫ്ലിപ്പ് കവറും, സാംസങ്ങിന്റെ മൈ സർവീസിൽ നിന്ന് 8000 രൂപയുടെ മ്യൂസിക് ഡൌൺലോഡും കൂടാതെ 50 ജിബി ഡ്രോപ്ബോക്സ് സ്റ്റോറേജും, വൊഡാഫോണിൽ നിൻന്ന 2 മാസത്തേക്ക് 2 ജിബി വീതം ഡൌൺലോഡും കമ്പനി ഇതിനൊപ്പം നൽകുന്നുണ്ട്.
ഇതിന്റെ വില മാത്രമല്ല, സാംസങ്ങിന്റെ ഫ്ലാഗ്‌ഷിപ്പ് മോഡലുകളായ ഗാലക്സി എസ്3, നോട്ട് എന്നിവയിൽ ഉള്ള സാങ്കേതിക വിദ്യകൾ എല്ലാം ഉള്ളത് ഇതിന്റെ മുതൽകൂട്ടാകുമെന്ന് ഉറപ്പ്. ഇന്ത്യയിലെ ഇതിന്റെ വില 21,500 രൂപയാണ്. ഇതിന്റെ ഒരു ഡ്യുവൽ സിം വെർഷനും കമ്പനി ഉടനെ പുറത്തിറക്കാൻ ലക്ഷ്യമിടുന്നുണ്ട്.
No comments:
Post a Comment