Ind disable

Sunday, 7 April 2013

റെപ്പറ്റേറ്റീവ് സ്‌ട്രെയിൻ ഇഞ്ചുറി അഥവാ RSI

            


മാറിയ കാലത്തെ രോഗങ്ങളിൽ പ്രധാനിയാണ് റെപ്പറ്റേറ്റീവ് സ്‌ട്രെയിൻ ഇഞ്ചുറി അഥവാ RSI. കന്പ്യൂട്ടർ ഉപയോഗിക്കുന്നവരിലാണ് ഈ അസുഖം കൂടുതലായി കാണപ്പെടുന്നത്. കൂടുതൽ പേരിലും ആദ്യം കഴുത്ത്, തോൾ എന്നീ ഭാഗങ്ങളിൽ തുടങ്ങുന്ന വേദന മതിയായ ചികിത്സ നടത്താതെ വരുന്പോൾ കൈകളിലേക്കും മറ്റും വ്യാപിക്കുന്നു. കന്പ്യൂട്ടറിൽ ജോലി ചെയ്യുന്ന പലരും പക്ഷേ ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകുകയാണ് പതിവ്. ചികിത്സിച്ചു ഭേദമാക്കാവുന്ന ഒരു രോഗമാണിത്. എന്നാൽ കൃത്യ സമയത്തു ചികിത്സ എടുക്കാതെ ഇരിക്കുന്നത് സ്ഥിരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും അതുവഴി ജോലിയെയും ജീവിതത്തെയും ബാധിക്കുന്ന രീതിയിലേക്കും കാര്യങ്ങൾ എത്തിക്കും.
ആദ്യ സ്റ്റേജിൽ തന്നെ ട്രീന്റ്‌മെന്റ് എടുക്കുകയാണെങ്കിൽ RSI പെട്ടന്ന് ചികിത്സിച്ച് മാറ്റാം. ജോലി ചെയ്യുന്പോൾ ഉണ്ടാകുന്ന വേദനയും അസ്വസ്ഥതകളും ജോലി കഴിഞ്ഞ് പോകുന്പോഴും നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ രോഗം ആദ്യ സ്‌റ്റേജിലാണെന്ന് ഉറപ്പിക്കാം. ദിവസങ്ങളോ, ആഴ്ചകളോ കൊണ്ടിത് ചികിസ്തിച്ച് മാറ്റാവുന്നതേയുള്ളൂ. എന്നാൽ വീട്ടിലെത്തിയാലും വേദനകൾ അലട്ടുക, നിങ്ങളുടെ ദൈനംദിന കാര്യങ്ങൾ തന്നെ അവതാളത്തിലാകുക, പക്ഷേ രാവിലെ ഉണർന്നെഴുന്നേൽക്കുന്പോൾ ഈ ലക്ഷണങ്ങളൊന്നും ഇല്ലാതിരിക്കുക തുടങ്ങിയ അവസ്ഥയിലാണ് കാര്യങ്ങളെങ്കിൽ അസുഖം രണ്ടാം ഘട്ടത്തിലാണ്. മാസങ്ങൾ വേണ്ടി വരും ഇത് ചികിത്സിച്ചു മാറ്റാൻ. മൂന്നാം ഘട്ടത്തിൽ വേദന, കൈകളിൽ തരിപ്പ്, തുടിപ്പ് ഇവയൊക്കെ രാത്രി വരെ നീണ്ടു നിൽക്കുന്ന അവസ്ഥയിലാകും. ഈ സ്‌റ്റേജിൽ അനവധി മാസങ്ങൾ എടുക്കും അസുഖം ഭേദമാകാൻ.

No comments:

Post a Comment