മാർക്കറ്റിൽ എന്ത് ഉല്പന്നത്തിന് ആവശ്യമുണ്ടെന്ന് തോന്നുന്നോ അത് ഉണ്ടാക്കുകയെന്നതാണ് സാംസങ്ങിന്റെ നയം. അതിനെ അനുകരണമെന്നോ മറ്റെന്തുതന്നെ വിളിച്ചാലും അവർക്കതൊരു വിഷയമേ അല്ല. ആ മനോഭാവം തന്നെയാണ് അവരെ ലോകത്തെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാക്കി മാറ്റിയതും. മൈക്രോസോഫ്റ്റ് പുതിയ വിൻഡോസ് ഫോൺ 8 ഓപ്പറേറ്റിങ്ങ് സിസ്റ്റം പ്രഖ്യാപിച്ച ഉടനെ തന്നെ സാംസങ്ങ് അവരുടെ മോഡൽ പ്രഖ്യാപിക്കുകയും, ഇപ്പോൾ അത് വിപണിയിൽ എത്തിക്കുകയും ചെയ്തിരിക്കുന്നു.
വിൻഡോസ് ഫോൺ 8 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു ഹൈ എൻഡ് സ്മാർട്ട്ഫോണാണ് ATIV S . 1.5 Ghz ഡ്യുവൽ കോർ പ്രോസസ്സർ, 1 GB റാം എന്നിവയാണ് ഇതിൽ ഉള്ളത്. 4.8 ഇഞ്ച് സൂപ്പർ AMOLED ഡിസ്‌പ്ലേയാണ് ഇതിൽ ഉള്ളത്. ഇതിന്റെ ഗൊറില്ല ഗ്ലാസ്സ് ഡിസ്‌പ്ലേ കനം കുറഞ്ഞതും, പോറലുകളെ തടയുന്നതുമാണ്. ഇതിന്റെ 8 മെഗാപിക്സൽ ക്യാമറയ്ക്ക് LED ഫ്ലാഷും, 1080p Full HD വീഡിയോ റെക്കോർഡിങ്ങ് കഴിവുമുണ്ട്. ഇതിൽ വൈഫൈ, ബ്ലൂടൂത്ത് എന്നിവയ്ക്ക് പുറമേ ആക്സലേറോമീറ്റർ, ഗൈറോസ്കോപ്പ്, ജിയോ മാഗ്നെറ്റിൽ സെൻസർ, ജിപിഎസ്, പ്രോക്സിമിറ്റി സെൻസർ എന്നിവയും, നിയർ ഫീൽഡ് കമ്മ്യൂണിക്കേഷനും ഇതിലുണ്ട്. 16GB/32GB വെർഷനുകളിൽ ലഭിക്കുന്ന ഇതിന്റെ മെമ്മറി 32GB വരെ വർദ്ധിപ്പിക്കാം. വെറും 125 ഗ്രാം മാത്രം ഭാരമുള്ള ഇതിൽ 2300mAh ന്റെ ഏറെ ശേഷി കൂടിയ ബാറ്ററിയാണ് ഉളത്.
സാംസങ്ങിന്റെ സ്വന്തം ചാറ്റ് ആപ്ലിക്കേഷനായ ചാറ്റ് ഓൺ ഇൻസ്റ്റന്റ് മെസ്സേജിങ്ങ്, ഫോട്ടോ എഡിറ്റിങ്ങ്, മിനി ഡയറി എന്നിങ്ങനെ വിൻഡോസ് ആപ്ലെക്കേഷനുകളുടെ ഒരു നിരയും ഇതിൽ ഉണ്ട്. ഇത് ഡിസംബറോടെ വിപണിയിലെത്തും എന്ന് കരുതുന്നു. ഗാലക്സി S3 യുടെ സമാന കോൺഫിഗറേഷൻ ആയതിനാൽ വിലയും അതിന്റെ അടുത്ത് പ്രതീക്ഷിക്കാം.
No comments:
Post a Comment