Ind disable

Wednesday, 10 April 2013

വിൻഡോസ് ഫോണിന്റെ വിപണി കീഴടക്കാൻ


സ്മാർട്ട്ഫോൺ, ടാബ്‌ലെറ്റ് രംഗത്ത് ഒരു പുതിയ മാറ്റം സൃഷ്ടിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ തയ്യാറെടുപ്പാണ് വിൻഡോസ് 8 ഡെസ്ക്ടോപ്പ് ഓപ്പറേറ്റിങ്ങ് സിസ്റ്റവും, വിൻഡോസ് ഫോൺ 8 ഓപ്പറേറ്റിങ്ങ് സിസ്റ്റവും. മാറ്റം കൊണ്ടുവരിക എന്നതിലുപരി, മൊബൈൽ ഓപ്പറേറ്റിങ്ങ് സിസ്റ്റം രംഗത്ത് പിടിച്ചു നിൽകുക എന്നതാണ് നിലവിൽ മൈക്രോസോഫ്റ്റിനു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. ഈ രംഗത്തെ ആദ്യ പരിശ്രമമായ വിൻഡോസ് ഫോൺ7 സാമാന്യം നല്ല പരാജയമായതിനാൽ അവശ്യം തയ്യാറെടുപ്പോടെയാണ് വിൻഡോസ് ഫോൺ 8 പുറത്തിറക്കിയിരിക്കുന്നത്. അതിനാൽ തന്നെ മൈക്രോസോഫ്റ്റ് ആരാധകർക്ക് ഒരു നീണ്ട കാത്തിരിപ്പ് സമ്മാനിച്ചതിനു ശേഷമാണൂ വിൻഡോസ് ഫോൺ8 എത്തിയിരിക്കുന്നത്.
നോക്കിയയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ ലൂമിയ 920 ഉൾപ്പെടെ നിരവധി മോഡലുകൾ വിൻഡോസ് ഫോണുമായി പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അവ എന്ന് വിപണിയിലെത്തുമെന്ന് അറിവായിട്ടില്ല. ഇക്കൂട്ടത്തിൽ ഏറ്റവും ആദ്യം ഇന്ത്യൻ വിപണിയിൽ എത്തുന്ന മോഡലാണ്  HTC 8X. വിൻഡോസ് ഫോൺ കാറ്റഗറിയിലെ HTCയുടെ ഹൈ എൻഡ് മോഡലാണിത്.  1.5Ghz ഡ്യൂവൽ കോർ സ്കോർപിയൻ പ്രോസസ്സർ, 1GB റാം എന്നിവയാണ് ഇതിന്റെ പ്രാധമിക സവിശേഷതകൾ. 16GB ഇന്റേണൽ മെമ്മറിയുമുണ്ട്. ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനുള്ള 4.3 ഇഞ്ച് സൂപ്പർ LCD 2 ഡിസ്പ്ലേയാണിതിലുള്ളത്. 1280×720 പിക്സലിന്റെ റെസലൂഷ്യൻ 342 ക്ലാരിറ്റിയാണ് നൽകുന്നത്. 8 മെഗാപിക്സൽ ക്യാമറയാണ് ഇതിലുള്ളത്. 8 മെഗാപിക്സലിൽ നിശ്ചല ചിത്രങ്ങളും, Full HD വീഡിയോ റെക്കോർഡിങ്ങും ഇതിൽ സാധ്യമാണ്. 2.1 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ഉണ്ട്. 1800mAh ന്റെ  പോളിമർ ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
ഓൺലൈൻ സൈറ്റുകളിൽ വില്പനയ്ക്ക് എത്തിയിരിക്കുന്ന HTC 8X ന്റെ വില 34,149 രൂപയാണൂ(saholic.com).  ലോകം ഏരെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും വിൻഡോസ് ഫോണിനെ സ്വീകരിച്ചോ എന്ന കാര്യത്തിൽ ഒരു അന്തിമ വിധി പറയാറായിട്ടില്ല. പല മോഡലുകളും, ആപ്ലിക്കേഷനുകളും ഇനിയും വിപണിയിൽ എത്താനിരിക്കുന്നതേ ഉള്ളൂ.

No comments:

Post a Comment