Ind disable

ആദ്യസ്വരത്തെക്കുറിച്ച്

ന്താണ് ആദ്യസ്വരം?എങ്ങനെയാണ് ആദ്യസ്വരം എന്ന പേര് എനിക്ക് കിട്ടിയത്?
E-വായനയുടെ ഈ നവോത്ഥാനകാലഘട്ടത്തില്‍ ബ്ലോഗുകളിലൂടെ സ്വതന്ത്രമായ ആവിഷ്കാരസ്വാതന്ത്ര്യം വേണ്ടുവോളം നുകര്‍ന്ന് E-വായനയുടെ നവോത്ഥാനചരിത്രത്തില്‍ ഒരു കൊച്ചിടം തേടുകയാണ് ആദ്യസ്വരം എന്ന എന്റെ ബ്ലോഗും ഞാനും.സ്വതന്ത്രസാഹിത്യരംഗത്ത് ആധുനികകാലഘട്ടത്തില്‍ അവഗണിക്കാനാവാത്ത മുഖമുദ്രകളാ‍ണ് സൈബര്‍ പൂങ്കാവനത്തില്‍ വിരിയുന്ന ഓരോ ബ്ലോഗുകളും.ആദ്യസ്വരവും അവയില്‍ ഒന്നുമാത്രം.ഉപചാരപൂര്‍വ്വം വായിക്കുകയും പിന്തുടരുകയും ചെയ്യേണ്ടുന്ന അനേകം ബ്ലോഗുകള്‍ സൈബര്‍ ലോകത്തിലുണ്ട്.  ഭൂരിപക്ഷവും അങ്ങനെയല്ലെങ്കില്‍പ്പോലും.സ്വന്തമായ ഒരു സൈബര്‍ സംസ്കാരം ബ്ലോഗുകളില്‍ കാണാന്‍ കഴിയുന്നു.കലയോടും സാഹിത്യത്തോടും അടങ്ങാത്ത അഭിനിവേശവും ദാഹവും പ്രതിപത്തിയുമൊക്കെയുമുണ്ടെങ്കിലും ഒരു രംഗത്തും എത്തിപ്പെടാന്‍ കഴിയാതിരുന്നതിലുള്ള എന്റെ മനോദു:ഖത്തില്‍ നിന്നാണ് ബ്ലോഗിലൂടെ എന്റെ സര്‍ഗചേതനയുടെ ആദ്യസ്വരം ഞാന്‍ ഉയര്‍ത്തിയിരിക്കുന്നത്.ഏറെ പറക്കാന്‍ കൊതിച്ച ഒരു പക്ഷിക്ക് സ്വതന്ത്രമായ ഒരു ആകാശവും പുല്‍മേടുകളും ചോലവനങ്ങളും സ്വന്തമായി കിട്ടിയ പോലത്തെ ഒരനുഭവം.അതായിരുന്നു “ആദ്യസ്വരം” പിറന്നുവീണപ്പോള്‍ ഞാനനുഭവിച്ചത്. മുന്‍പും ബ്ലോഗാന്‍ പല പേരിലും ശ്രമിച്ചിരുന്നെങ്കിലും പരാജയമായിരുന്നു ഫലം.ഒന്നുപറയട്ടെ‌‌‌‌‌‌‌‌‌‌ ‌‌പ്രാമാണികമായ രചനകളിലൂടെ ഉത്തുംഗശൃംഗത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും, തീഷ്ണമായ സാഹിത്യങ്ങള്‍ വിളമ്പി ബൂലോകരെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കിലും,ഒരു സാമൂഹിക പരിഷ്കരണപ്രവര്‍ത്തനവും ബ്ലോഗിലൂടെ നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇത്രയുംകാലം കലയുടേയും സാഹിത്യത്തിന്റേയും ലോകത്ത് നീതി നിഷേധിക്കപ്പെട്ടവന്റെ, അവഗണനയുടെ ചാരക്കൂമ്പാരത്തില്‍ മുങ്ങിപ്പോയവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ,പ്രതിഷേധത്തിന്റെ ആദ്യസ്വരം  അതാണ് ഈ ബ്ലോഗ്.സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരകാഹളത്തിന്റെ ആദ്യസ്വരം പോലെ ..........ഏതോ വാദ്യോപകരണത്തില്‍ നിന്നുയര്‍ന്ന  സംഗീതത്തിന്റെ  ആദ്യസ്വരം പോലെ............എന്റെ മനസ്സിലെ മോഹങ്ങളുടെ പ്രതിധ്വനിയുടെ ആദ്യസ്വരം.എന്റെ പേര് സനീഷ്. “സ” എന്നത് സംഗീതത്തിലെ ഏഴുസ്വരങ്ങളിലെ ആദ്യസ്വരമാണ്(ഷഡ്ജം).സ എന്ന സ്വരമില്ലാതെ ഒരു രാഗത്തിനും പൂര്‍ണ്ണതയുണ്ടാവില്ല.സ ഇല്ലാതെ ഇന്നുവരെ ഒരു രാഗവും ഉണ്ടായിട്ടില്ല.ഏഴുസ്വരങ്ങളിലെ ഏതു സ്വരവും വര്‍ജ്ജിച്ചുകൊണ്ട് രാഗങ്ങളുണ്ടാക്കാമെങ്കിലും ഷഡ്ജത്തെ (സ) യെ ഒഴിവാക്കി ഒരു രാഗത്തിനും നിലനില്പില്ല.ഏതൊരു ഗാനത്തിനും ഉപയോഗിക്കുന്ന ശ്രുതി ഷഡ്ജത്തെ ആധാരമാക്കിയാണുപയോഗിക്കുന്നത്.                                                                                                        ബ്ലോഗര്‍: സനീഷ്  saneeshijk@gmail.com/saneeshijk@facebook.com

No comments:

Post a Comment