Ind disable

Wednesday, 10 April 2013

മൈക്രോമാക്സിന്റെ പുതിയ സൂപ്പർഫോണുകൾ


ചെറുകിട മൊബൈൽ ഫോണുകൾ നിർമ്മിച്ചിരുന്ന മൈക്രോമാക്സ് കുറച്ചു നാൾ മുൻപാണ് രണ്ട് സൂപ്പർഫോണുകൾ അവതരിപ്പിച്ചത്. 4.3 ഇഞ്ചും, 5 ഇഞ്ചും വലിപ്പമുള്ള രണ്ട് മോഡലുകളായിരുന്നു അവ. വിപണിയിൽ നല്ല പ്രതികരണം ഉണ്ടാക്കാൻ ഈ രണ്ട് മോഡലിനും സാധിച്ചു. വളരെ ചുരുങ്ങിയ കാലംകൊണ്ട് ഇവ വിറ്റുതീരുകയും ചെയ്തു. ഈ വിജയത്തിന്റെ ചുവട്പിടിച്ച് ഇവയുടെ പരിഷ്കരിച്ച പതിപ്പ് വിപണിയിലിറക്കിയിരിക്കുകയാണൂ കമ്പനി. ഇതുവഴി വിപണിയിൽ കുറച്ചുകൂടി ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ കഴിയുമെന്ന് കമ്പനി കരുതുന്നു.
മൈക്രോമാക്സ് കാൻ‌വാസ് A100 ന്റെ പരിഷകരിച്ച പതിപ്പാണ് കാൻ‌വാസ് 2 A110 എന്ന മോഡൽ. 5 ഇഞ്ച് സ്ക്രീൻ വലിപ്പമുള്ള ഇത് ഫാബ്‌ലെറ്റ് കാറ്റഗറിയിലാണ് മത്സരിക്കുന്നത്. സ്ക്രീൻ റെസലൂഷ്യൻ 854×480 പിക്സൽ. A100ൽ ഉണ്ടായിരുന്ന 1Ghz സിങ്കിൾ കോർ പ്രോസസ്സർ ഡ്യൂവൽ കോർ ആയി ഉയർത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് 4.0.4 ആണ് ഇതിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം. 512MB യാണു റാം. ഡ്യൂവൽ സിം, 8 മെഗാപിക്സൽ ക്യാമറ, .3 മെഗാപിക്സൽ മുൻ ക്യാമറ, 3G, ബ്ലൂടൂത്ത്, വൈഫൈ 802.11, ജി.പി.എസ്, ഇന്റഗ്രേറ്റഡ് എഫ്‌എം, 3.5mm ഹെഡ്സെറ്റ് ജാക്ക് എന്നിവയെല്ലാം ഇതിലുണ്ട്. 2000mAh ന്റെ ബാറ്ററി 5 മണിക്കൂർ സംസാര സമയവും 180 മണിക്കൂർ സ്റ്റാൻഡ്ബൈയും നൽകുന്നു.  കറിപ്പും വെളുപ്പും നിറങ്ങളിൽ ലഭിക്കുന്ന വില 9990 രൂപയാണ്.
മൈക്രോമാക്സിന്റെ 4.3 ഇഞ്ച് സൂപ്പർ സ്മാർട്ട്ഫോണാണ് A90S. ഇതിൽ 800×480 റെസലൂഷ്യനുള്ള സ്ക്രീൻ ആണൂള്ളത്. 1GHz പ്രോസസ്സർ 512MB റാം എന്നിവയാണിതിലൂള്ളത്. ആൻഡ്രോയിഡ് 4.0 ആണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. 3ജി, 8 മെഗാപിക്സൽ ക്യാമറ തുടങ്ങിയ സവിശേഷതകൾ എല്ലാം ഇതിലും ഉണ്ട്. ബാറ്ററി 1600mAh ആണ്. കറുപ്പ് വെളുപ്പ നിറങ്ങളിൽ തന്നെയാണ് ഇതും ലഭ്യമാകുന്നത്. വില 12,990 രൂപയാണ്.
മികച്ച കോൺഫിഗറേഷനുള്ള ഫോണുകളുമായി ചെറുകിട നിർമ്മാതാക്കൾ എത്തിയതോടെ വൻ‌കിട നിർമ്മാ‍താക്കളുടെ ലോ എൻഡ് മോഡലുകൾക്ക് ശക്തമായ മത്സരമാണ് നേരിടേണ്ടി വന്നിരിക്കുന്നത്.

No comments:

Post a Comment