Ind disable

Tuesday, 19 March 2013

സെക്സ് അറിവുകള്‍

ആദ്യമായി ഇണചേരുമ്പോള്‍ അറിയാന്‍

 ആദ്യമായി രതിയിലേര്‍പ്പെട്ടത് മരണക്കിടക്കയില്‍ പോലും മറക്കാനാകാത്ത അനുഭവമായിരിക്കുമെന്ന് ഒരു പ്രശസ്ത എഴുത്തുകാരന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആദ്യത്തെ സെക്സ്, അത് വിജയമായാലും അല്ലെങ്കിലും മനസില്‍ നിന്ന് ഒരിക്കലും മായാത്ത വിഷ്വലുകള്‍ സമ്മാനിക്കുന്നതായിരിക്കും. അതിന് കാരണമുണ്ട്, ഒരുപാട് ആശങ്കകളും പേടിയും നിറഞ്ഞ മനസോടെയായിരിക്കും, അല്ലെങ്കില്‍ ഒരുപാട് ത്രില്ലടിച്ചായിരിക്കും ഓരോരുത്തരും ആദ്യ സെക്സിനെ വരവേല്‍ക്കുന്നത്. അത്രയും ആത്മാര്‍ത്ഥതയോടെയും ആകുലതയോടെയും ആവേശത്തോടെയും ഒരുകാര്യം ചെയ്താല്‍ അത് ജീവകാലം മറക്കുന്നതെങ്ങനെ?

ആദ്യ സെക്സ്, അത് വിജയമായാലും ഇല്ലെങ്കിലും ഒരിക്കലും സ്മൂത്ത് ആയിരിക്കില്ലെന്നാണ് ചില ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. മനസില്‍ നിറഞ്ഞുനില്‍ക്കുന്ന വികാരങ്ങള്‍ ധൃതി വര്‍ദ്ധിപ്പിക്കുമെന്നും അത് സെക്സിനെ വേദനാജനകമോ പരാജയമോ ആക്കിത്തീര്‍ക്കുമെന്നും അവര്‍ പറയുന്നു. അധികം പരിചയമില്ലാത്ത ഇണയാണെങ്കില്‍ പറയുകയും വേണ്ട. അറേഞ്ച്ഡ് മാര്യേജ് കഴിച്ചവര്‍ ആദ്യരതിയില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ സുഖകരവും ആനന്ദദായകവുമാണ് പ്രണയവിവാഹിതരുടെ ആദ്യ സെക്സ് എന്ന് പറയുന്നതില്‍ കാര്യമില്ലാതില്ല.

ആദ്യമായി സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ അത് പെര്‍ഫെക്ടായിരിക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. അതിനായി വലിയ തയ്യാറെടുപ്പുകള്‍ നടത്തും. എന്നാല്‍ തയ്യാറെടുപ്പുകളൊന്നും ചിലപ്പോള്‍ ‘കളിക്കള’ത്തില്‍ പ്രാവര്‍ത്തികമാകണമെന്നില്ല. ബുദ്ധിയെക്കാള്‍ ഹൃദയം നയിക്കുന്ന ഒന്നാണല്ലോ സെക്സ്. അതുകൊണ്ടുതന്നെ മുന്‍‌ധാരണകളും മുന്നൊരുക്കങ്ങളും പൊളിഞ്ഞുവീണേക്കാം.

ഏറെനേരം രതി നീണ്ടുനില്‍ക്കണമെന്ന് ആഗ്രഹിച്ച് സെക്സ് ചെയ്യുന്ന പുരുഷന്, തുടങ്ങി അധികം കഴിയും മുമ്പേ രതിമൂ‍ര്‍ച്ഛയുണ്ടായാല്‍ എന്തുചെയ്യും? ആദ്യസെക്സില്‍ പലപ്പോഴും അങ്ങനെയാണ് സംഭവിക്കുക. സ്ത്രീയുടെ നഗ്നശരീരം ആദ്യമായി കാണുമ്പോള്‍ തന്നെ പുതുഷന്‍ രതിമൂര്‍ച്ഛയോട് അടുക്കുന്നു. എന്നാല്‍ ഇതൊന്നും ഒരു പ്രശ്നമായി കാണേണ്ട. സാവധാനം ശരിയാകേണ്ട കാര്യങ്ങളാണ് ഇവയൊക്കെ. അനുഭവം ഗുരു എന്നാണല്ലോ.

ചില പുരുഷന്‍‌മാര്‍ക്ക് പേടി കാരണം ഉദ്ധാരണം ഉണ്ടാകാന്‍ പ്രശ്നമാകും. ആകെ നാണക്കേടാ‍കുമല്ലോ എന്നുവിചാരിച്ചുപോയാല്‍ പിന്നെ ആ ദിവസം ‘കക്ഷി’ ഉറക്കം തന്നെയായിരിക്കും. പിന്നെ പറഞ്ഞിട്ടുകാര്യമുണ്ടോ? ഇതൊക്കെ ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുക്കണം. ഇന്നല്ലെങ്കില്‍ നാളെ എന്നൊരു മുദ്രാവാക്യം കേട്ടിട്ടില്ലേ? അത് ഇതിലും ആപ്ലിക്കബിള്‍ ആണ്. തന്‍റെ ലൈംഗികശേഷി നശിച്ചുപോയോ എന്നൊക്കെ ആലോചിച്ച് അപ്പോള്‍ കാടുകയറേണ്ടതില്ല. സ്വയംഭോഗത്തില്‍ ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കില്‍ പിന്നെ സെക്സ് ചെയ്യുമ്പോള്‍ താനേ അതൊക്കെ നടന്നോളും.

സ്ത്രീകള്‍ക്ക് ആദ്യരതി പലപ്പോഴും വേദനാജനകമായിരിക്കും. യോനിയില്‍ രക്തം പൊടിഞ്ഞെന്നും ഇല്ലെന്നും വരാം. എന്നാല്‍ വേദന തോന്നിയാലുടന്‍ സെക്സില്‍ നിന്ന് പിന്‍‌മാറാന്‍ പാടില്ല. അല്‍പ്പം സഹിച്ച് മുന്നോട്ടുപോകുക. നിങ്ങള്‍ക്കായി സുഖത്തിന്‍റെ ഒരു ഏഴാം സ്വര്‍ഗം പിന്നാലെ വരുന്നുണ്ട്. എന്നാല്‍ വേദനയുണ്ടാകുമെന്ന് പേടിച്ച് മസില്‍ പിടിച്ച് കിടന്നാല്‍ വേദന കടുത്ത വേദനയ്ക്കും അപകര്‍ഷതയ്ക്കുമൊക്കെ കാരണമാകും. രതിക്കിടെ രക്തം വന്നാലും അതിനെ ഭയക്കേണ്ട കാര്യമില്ല. ആദ്യമായി ഇണചേരുമ്പോള്‍ അതൊക്കെ പതിവാണ്. കന്യാചര്‍മ്മം പൊട്ടുന്നതാണ് രക്തം വരാന്‍ കാരണം. വികാരത്തള്ളിച്ചയില്‍ യോനിയില്‍ ഈര്‍പ്പം വന്നാല്‍ രക്ഷപ്പെട്ടു. പിന്നീട് വേദനയൊന്നും തോന്നില്ല. അല്‍പ്പവേദനയുടെ ശബ്ദങ്ങളും സീല്‍ക്കാരങ്ങളുമൊക്കെ രതിയുടെ രസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 

ആദ്യമായി സെക്സ് ചെയ്യുമ്പോള്‍ പലരും ഭയക്കുന്നത്, ഇതെങ്ങാനും ഗര്‍ഭധാരണത്തിന് കാരണമാകുമോ എന്നാണ്. അതുകൊണ്ടുതന്നെ കോണ്ടം ധരിച്ച് സെക്സ് ചെയ്യാനാണ് ആദ്യരാത്രിയില്‍ പല ഭര്‍ത്താക്കന്‍‌മാരും ശ്രമിക്കുന്നത്. എന്നാല്‍ കോണ്ടമിട്ടാലുടനെ പരിചയക്കുറവുകൊണ്ട് ഉദ്ധാരണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അതും മാനസിക വിഷമത്തിന് കാരണമായേക്കാം.
സെക്സ് ഒരു ജീവിതരീതിയാണ്എന്താണ് സെക്സ്? അത് കുറച്ചുനേരത്തേക്ക് ആസ്വദിക്കാന്‍ മാത്രമുള്ളതാണോ? വിവാഹജീവിതത്തിലുടനീളം സെക്സിന്‍റെ സാന്നിധ്യം നിലനിര്‍ത്താന്‍ സാധിക്കുമോ? ലൈംഗികബന്ധത്തിന് ശേഷം അപരിചിതരേപ്പോലെ വേറിട്ടുനില്‍ക്കുകയും വീണ്ടും ഒരു സെക്സിനായി ഒത്തുചേരുകയും ചെയ്യുന്നതാണോ ദാമ്പത്യം? ചോദ്യങ്ങള്‍ പലതാണ്. ഇതിനെല്ലാം ഒരു ഉത്തരമേയുള്ളൂ. സെക്സ് ഒരു ജീവിത രീതിയാണ്.

രാത്രിയില്‍ എല്ലാ തയ്യാറെടുപ്പുകളോടുംകൂടി ശാരീരികബന്ധത്തിലേര്‍പ്പെടുക മാത്രം ചെയ്യുന്നതിനെ നല്ല ലൈംഗിക ജീവിതം എന്നു വിളിക്കാനാവില്ല. പങ്കാളികള്‍ തങ്ങളുടെ ജീവിതത്തിന്‍റെ ഓരോ നിമിഷവും സെക്സിന്‍റെ വിവിധഭാവങ്ങളെ പരീക്ഷിച്ചുനോക്കേണ്ടതാണ്. ഒരു നോട്ടത്തിലും വാക്കിലും ചെറിയൊരു തലോടലില്‍ പോലും ലൈംഗികതയുടെ സ്പര്‍ശം സൂക്ഷിക്കുക. നിങ്ങളുടെ ദാമ്പത്യം അങ്ങേയറ്റം രസകരമായിരിക്കും.

അടുക്കളയില്‍ പോലും നിങ്ങള്‍ക്ക് സെക്സിന്‍റെ മാന്ത്രികത പരീക്ഷിക്കാം. പങ്കാളി കാരറ്റ് നുറുക്കുമ്പോള്‍ അതിനെ ഒപ്പം നിന്ന് സഹായിക്കാം. ചെറു സ്പര്‍ശനങ്ങളും ചുംബനവുമൊക്കെ നല്‍കാം. ജോലിയും രസകരമാകും ആസ്വാദ്യകരമായ ചില നിമിഷങ്ങള്‍ ലഭിക്കുകയും ചെയ്യും. ഒരുമിച്ചു ടി വി കാണുമ്പോള്‍, കം‌പ്യൂട്ടറില്‍ ഗെയിം കളിക്കുമ്പോള്‍, പത്രം വായിക്കുമ്പോള്‍, വെറുതേ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രണയവും ലൈംഗികതയും ഇടകലര്‍ന്ന സ്പര്‍ശനങ്ങളും രതിയിലേക്കെത്തിച്ചേര്‍ന്നേക്കാവുന്ന തലോടലുകളും പരീക്ഷിക്കാം.

തൊട്ടും പിടിച്ചുമൊക്കെ എപ്പോഴും പങ്കാളി അടുത്തുണ്ടെങ്കില്‍ അത് ജീവിതത്തിനുണ്ടാക്കുന്ന സുരക്ഷിതബോധവും ചെറുതല്ല. തങ്ങള്‍ രണ്ടുപേരല്ല, ഒരാളാണെന്ന തോന്നലുളവാകും. മാത്രമല്ല, ഇത്തരം സന്ദര്‍ഭങ്ങളില്‍ ജീവിതത്തേക്കുറിച്ച് ഒരുമിച്ചെടുക്കുന്ന തീരുമാനങ്ങള്‍ വളരെ പോസിറ്റീവുമായിരിക്കും. പരസ്പരമുള്ള ശ്രദ്ധയും കരുതലും വര്‍ദ്ധിക്കുകയും ചെയ്യും.

ഒരുവീട്ടില്‍ അന്യരെപ്പോലെ ജീവിക്കുകയും രാത്രികളില്‍ കിടപ്പറയില്‍ മാത്രം സ്നേഹരഹിതമായ രതിയിലേര്‍പ്പെടുകയും ചെയ്യുന്നതല്ല ദാമ്പത്യ ജീവിതം. ദാമ്പത്യം എന്നത് സ്നേഹത്തിന്‍റെയും പ്രണയത്തിന്‍റെയും സെക്സിന്‍റെയും യോജിച്ചുള്ള ആഘോഷമാണ്. അങ്ങനെയാണെങ്കില്‍ ജീവിതത്തിന് ഒരു ലാഘവത്വം അനുഭവപ്പെടും. ടെന്‍‌ഷനുകളില്‍ നിന്ന് മോചനമുണ്ടാകും. വലിയ വിജയങ്ങള്‍ പോലും നിസാരമായി നേടിയെടുക്കാന്‍ സാധിക്കും.

ശുക്ലം കുറഞ്ഞാല്‍ പ്രശ്നമുണ്ടോ?


ശുക്ല വിസര്‍ജ്ജനത്തിന്‍റെ തോതും ലൈംഗിക സംതൃപ്തിയും തമ്മില്‍ നേരിട്ട് ബന്ധമില്ല. എന്നാല്‍, ശുക്ല സ്രാവം തീരെ കുറയാനും പാടില്ല. ഇത് സ്ത്രീക്കും പുരുഷനും ലൈംഗിക പക്രിയ പൂര്‍ത്തിയായില്ലെന്ന തോന്നലുളവാക്കും. സ്ഖലനത്തിന് ശേഷം അല്പ സമയം കുടി ഉദ്ധരിച്ച രീതിയില്‍ ലിംഗത്തെ നിലനിര്‍ത്താന്‍ ഇപ്പോള്‍ മരുന്നുകളുണ്ട്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമേ ഉപയോഗിക്കാവുന്ന് എന്ന് മാത്രം.ലിംഗ വലിപ്പം വര്‍ദ്ധിപ്പിക്കാന്‍ മാര്‍ഗ്ഗമില്ല. ശീഘ്രസ്ഖലനം മാറ്റാന്‍ മരുന്നുകളുണ്ട്.സ്ത്രീയുമായി ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മിക്ക പുരുഷന്മാര്‍ക്കും ശീഘ്രസഖലനം അനുഭവപ്പെടാറുണ്ട്. എന്നാല്‍, ഇത് തുടര്‍ച്ചയായി ഉണ്ടാകുമ്പോഴാണ് ചികിത്സ തേടേണ്ടത്. സ്വയംഭോഗം ഹാനികരമല്ല. എന്നാല്‍ അമിതമാകാതെ ശ്രദ്ധിക്കുക. ലൈംഗിംക ഊര്‍ജ്ജം പുറത്ത് കളഞ്ഞ് വിശ്രാന്തി ലഭിക്കുന്നതിന് ഇത് ഉപകരിക്കും. ലിംഗത്തിന് ചെറുതായി വളവ് ഉണ്ടാകുന്നത് സാധാരണമാണ്.




വലിപ്പം പ്രശ്നമാണോ?


മിക്ക പുരുഷന്‍‌മാരുടെയും പുറത്തു പറയാനാവാത്ത ചോദ്യങ്ങളില്‍ ഒന്നാണ് സ്വന്തം ലിംഗത്തിന് മതിയായ വലിപ്പം ഉണ്ടോ എന്ന സംശയം. ഡോക്‍ടറോട് ചോദിക്കുക പംക്തികളില്‍ വരുന്ന മിക്ക ചോദ്യങ്ങളും ഇത് സംബന്ധിച്ചുള്ളതായിരിക്കും. വിവാഹം കഴിക്കാന്‍ പോവുന്നതിനു തൊട്ടു മുമ്പോ അല്ലെങ്കില്‍ ലൈംഗിക ബന്ധത്തിനുള്ള അവസരം കൈവരും എന്ന് ഉറപ്പാകുമ്പോഴോ ആണ് മിക്ക പുരുഷന്‍‌മാരും “ഇത് മതിയാവുമോ” എന്ന സംശയത്തിന് ഇരയാവുന്നത്. സാധാരണ വലിപ്പമുള്ള ലിംഗം മൂ‍ത്രമൊഴിക്കാന്‍ മാത്രമല്ല സന്തതികള്‍ ഉണ്ടാവാനും സുഖകരമായ ലൈംഗിക ബന്ധത്തിനും പര്യാപ്തമാണ് എന്നതാണ് സത്യം. ലിംഗത്തിന്‍റെ വലിപ്പവും സുഖാനുഭൂതിയും തമ്മില്‍ ഒരു ബന്ധവുമില്ല എന്നാണ് സത്യം. എന്നാല്‍ ലിംഗത്തിന്‍റെ “കര്‍മ്മശേഷി” ആണ് പ്രധാനം. ചെറുതാണെങ്കിലും ഉഷാറുണ്ടായാല്‍ മതി. വേണ്ട രീതിയില്‍ ഉദ്ധാരണം ഉണ്ടാവുക, ഉദ്ധാരണം നിലനിര്‍ത്താനാവുക, അങ്ങനെ ഇണയ്ക്ക് സുഖാനുഭൂതി നല്‍കുക ഇതാണു പ്രധാനം. ഇതാവട്ടെ മസിലുകളുടെയും രക്തത്തിന്‍റെയും നാഡീവ്യൂഹത്തിന്‍റെയും പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ലൈംഗികമായ സുഖം എന്നാല്‍ ഒരു മാനസിക അവസ്ഥയാണ്. അത് ഇണകളുടെ പരസ്പര ഇഷ്ടത്തേയും ഇഴുകിച്ചേരലിനേയും ആശ്രയിച്ചാണ് ഇരിക്കുന്നത്. സംഭോഗ സമയത്ത് യോനിയുടെ മുഖം വലുതാവുകയോ തീരെ ചെറുതാവുകയോ ചെയ്യില്ല. ലിംഗത്തിന്‍റെ വലിപ്പത്തെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ഇലാസ്തികത ഉള്ളതായിരിക്കും അത്. ലൈംഗികമായ ഉത്തേജിപ്പിക്കലും സംഭോഗവും ഇന്ന രീതിയിലേ പാടുള്ളു എന്നൊന്നുമില്ല, ഇരു കൂട്ടര്‍ക്കും സ്വീകാര്യമായ സുഖം നല്‍കുന്ന പൊസിഷനുകളും രീതികളും ആങ്കിളുകളും ഒക്കെയാവാം. ജനിതകമായ വസ്തുതകളാണ് നിങ്ങളുടെ ലിംഗത്തിന്‍റെ വലിപ്പത്തെ പ്രധാനമായും നിര്‍ണ്ണയിക്കുന്നത്. ഇതാവട്ടെ നിങ്ങള്‍ നേരിട്ട് മാതാപിതാക്കളില്‍ നിന്നും സ്വീകരിക്കുന്നതുമാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ ജന്‍‌മസിദ്ധമായി ലഭിക്കുന്ന ലിംഗവലിപ്പം തീരെച്ചെറുതാക്കാനോ വലുതാക്കാനോ സാധിക്കുകയില്ല എന്നതാണ് സത്യം. കൌമാര പ്രായത്തില്‍ ആണ്‍‌കുട്ടികളില്‍ ലൈംഗിക വളര്‍ച്ച സംഭവിക്കുന്നു. ലിംഗത്തിന് ആദ്യം നീളവും പിന്നീട് വണ്ണവും കൂടി വരുന്നു. ഇതോടു കൂടി തന്നെ വൃഷണങ്ങളും വലുതാവുന്നു. ആറു കൊല്ലം കൊണ്ട് ലിംഗത്തിന്‍റെ വളര്‍ച്ച പൂര്‍ണ്ണ രീതിയില്‍ ആയിത്തീരുന്നു. വൃഷണങ്ങള്‍ ആദ്യം വലുതാവുന്നതു കൊണ്ട് പലര്‍ക്കും തോന്നുക ലിംഗം വളരുന്നില്ല എന്നാണ്. അങ്ങനെ പേടിച്ച് പലരും ഡോക്‍ടര്‍മാരെ കാണാന്‍ ചെല്ലാറുണ്ട്. പൊതുവേ തടിച്ച ശരീര പ്രകൃതി ഉള്ളവര്‍ക്ക് സ്വന്തം ലിംഗം ചെറുതായി തോന്നുന്നത് സ്വാഭാവിക. ശരീരത്തില്‍ ദുര്‍മ്മേദസ്സ് വരുന്നത് പോലെ ലിംഗത്തിന് ഉണ്ടാവുകയില്ല എന്ന് അവര്‍ മനസ്സിലാക്കണം.

ലിംഗത്തിന്റെ വലിപ്പം എത്ര?


ലിംഗത്തിന്‍റെ വലിപ്പത്തെ പല ഘടകങ്ങളും സ്വാധീനിക്കുന്നുണ്ട്. മനുഷ്യരുടെ ലിംഗത്തിന് ഉണ്ടാവേണ്ട സ്വാഭാവികമായ വലിപ്പമേ മനുഷ്യര്‍ക്കുണ്ടാവു. അസ്വാഭാവികമായി മരുന്നു കഴിച്ചും ഹോര്‍മോണ്‍ കുത്തിവച്ചും വലുതാക്കിയെടുക്കുന്ന ലിംഗങ്ങള്‍ കെട്ടുകാഴ്ചയ്ക്ക് കൊള്ളാമെന്നേയുള്ളു. അവ ദീര്‍ഘകാലത്തേക്ക് പ്രയോജനപ്പെടാതെ പോവും. ശരീരത്തില്‍ നിന്നുള്ള രക്തം സ്പോഞ്ചുപോലുള്ള ലിംഗ പേശികളിലേക്ക് ഇരച്ചു കയറി അതിനെ ബലവത്താക്കി നിര്‍ത്തുമ്പോഴാണല്ലോ ഉദ്ധാരണം ഉണ്ടാവുന്നത്. പ്രായം കൂടുന്തോറും ഉദ്ധാരണ ശേഷി കുറയുകയും ഉദ്ധരിച്ചുകൊണ്ട് ലിംഗം നിലനിര്‍ത്താനുള്ള ശേഷി കുറയുകയും ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാല്‍ 60-70 വയസ്സുവരെ പ്രായമുല്ല പുരുഷനും ലിംഗോദ്ധാരണം ഉന്റാവും സുഖകരമായ ലൈംഗിക ബന്ധം സാധിക്കുകയും ചെയ്യും. അതിനു വേണ്ട മാനസീകാവസ്ഥൌണ്ടാവണമെന്നു മാത്രം വലിപ്പം കുറഞ്ഞ ലിംഗമാണെങ്കില്‍ ഏതാണ്ട് എല്ലാ പ്രായത്തിലും ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ ലൈംഗിക ഉദ്ധാരണവും ഉദ്ധാരണ ശേഷിയും നിലനിര്‍ത്താന്‍ ആവും. എന്നാല്‍ സാധാരണയില്‍ കവിഞ്ഞ് വലിപ്പമുള്ള ലിംഗങ്ങളില്‍ ചെറുപ്രായം കഴിഞ്ഞാല്‍ ബലിഷ്ഠമായ രീതിയില്‍ ലിംഗോദ്ധാരണം വരുത്താന്‍ പാടുപെടേണ്ടിവരും. പലപ്പോഴും പൂര്‍ണ്ണ തോതിലുള്ള ഉദ്ധാരണം സാധ്യമാവാതെ പോവുക പോലും ചെയ്യും. പ്രായം, പാരമ്പര്യം, ജനിച്ച വര്‍ഗ്ഗം തുടങ്ങി പല ഘടകങ്ങളുമാണ് ലിംഗ വലിപ്പത്തെ നിര്‍ണ്ണയിക്കുന്നത്. ഇതില്‍ പ്രായവും വംശവും വച്ചുള്ള ലിംഗത്തിന്‍റെ വലിപ്പം എങ്ങനെയായിരിക്കും എന്ന് നമുക്ക് നോക്കാം. വയസ്സ് വലിപ്പം 12 വയസ്സ് - 4.1 ഇഞ്ച് 13 വയസ്സ് 5.1 ഇഞ്ച് 14 വയസ്സ് 6 ഇഞ്ച് 15 വയസ്സ് 6.1 ഇഞ്ച് 16 വയസ്സ് 6.3 ഇഞ്ച് 17 വയസ്സ് 6.5 ഇഞ്ച് 18 വയസ്സ് 6.4 ഇഞ്ച് 19 വയസ്സ് 6.2 ഇഞ്ച് 20 വയസ്സ് 6.2 ഇഞ്ച് എല്ലാ വംശക്കാരെയും കണക്കിലെടുത്തുള്ള ശരാശരി ലിംഗ വലിപ്പം (നീളം). വംശത്തെ അല്ലെങ്കില്‍ വര്‍ഗ്ഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്ക് : നീഗ്രോ (ആഫ്രിക്കന്‍) - 6.89 ഇഞ്ച് ഏഷ്യക്കാര്‍ 5.33 ഇഞ്ച് വെള്ളക്കാര്‍ 6.22 ഇഞ്ച് റെഡ് ഇന്ത്യക്കാര്‍ 5.66 ഇഞ്ച് ഹിസ്പാനിക് (സ്പെയിന്‍‌കാര്‍) 6.15 ഇഞ്ച് ഒരാളുടെ ശരീരത്തിന്‍റെ വലിപ്പത്തിന് ആനുപാതികമായി ആയിരിക്കില്ല അയാളുടെ ലിംഗത്തിന്‍റെ വലിപ്പം. നീളം കൂടിയ ആളുകള്‍ക്ക് നീളം കുറഞ്ഞ ലിംഗവും കുറിയവന്‍‌മാര്‍ക്ക് നീളവും വണ്ണവും കൂടിയ ലിംഗവും ഉണ്ടാവാന്‍ ഇടയുണ്ട്. ഇതുകൊണ്ടൊന്നും പരിഭ്രമിക്കുകയോ സ്വന്തം ലിംഗവുമായി താരതമ്യപ്പെടുത്തി സങ്കടപ്പെടുകയോ ചെയ്യേണ്ടതില്ല. ഈ പരിഭ്രാന്തിക്ക് തന്നെ പ്രധാന കാരണം ഒരേ ലിംഗമാണ് ലൈംഗിക ശേഷിയുടെ നിദാനം എന്ന തെറ്റായ ധാരണയാണ്.
ലിംഗം വലുതാണെങ്കില്‍ സ്ത്രീക്ക് രസിക്കുമോ?


സ്ത്രീകള്‍ക്കും പുരുഷന്‍‌മാര്‍ക്കും ഒരേപോലെയുള്ള തെറ്റിദ്ധാരണകളില്‍ ഒന്നാണ് വലിപ്പം കൂടിയ ലിംഗമാണ് ലൈംഗിക കേളിക്ക് നല്ലതെന്നും സ്ത്രീയെ ഉത്തേജിപ്പിക്കാന്‍ പറ്റിയതെന്നും. എന്നാല്‍ ശരാശരിയില്‍ കവിഞ്ഞ വലിപ്പമുള്ള ലിംഗം കൊണ്ട് ഇക്കാര്യത്തില്‍ കാര്യമായ മേന്‍‌മയൊന്നും ഇല്ല എന്നതാണ് സത്യം. വലിപ്പം കൊണ്ട് അമ്പരപ്പിക്കുകയോ ,ചില സ്ത്രീകളെ കൌതുകം കൊള്ളിക്കുകയോ, അല്ലെങ്കില്‍ മസിലു പെരുപ്പിച്ച് കാണിക്കുന്നതു പോലെ പുരുഷന്‍ ആത്മാഭിമാനം കൊള്ളുകയോ ചെയ്യും എന്നല്ലാതെ സുഗതമായ, സുഖദമായ ലൈംഗിക ബന്ധത്തിന് അത് പലപ്പോഴും ദോഷമാവുകയേ ഉള്ളു. സെക്സ് തെറാപിസ്റ്റായ ലോവന്നെ കൂലെ വെസ്റ്റന്‍ 2002 ല്‍ നടത്തിയ ഒരു പഠനത്തില്‍ ഇത്തരം തെറ്റിദ്ധാരണകളെ കുറിച്ചും ലിംഗ വലിപ്പത്തെ കുറിച്ചുള്ള അമിത ധാരണകളെ കുറിച്ചും പറയുന്നുണ്ട്. ഒരാള്‍ക്ക് വലിയ മൂക്കോ വലിയ കൈയോ ഉണ്ടായാല്‍ അത് പൊരുത്തകേടാണ് അതു തന്നെയാണ് അമിത വലുപ്പമുള്ള പുരുഷ ലിംഗത്തിന്‍റെയും കാര്യം. യോനിയിലേക്ക് എത്ര ആഴത്തിലേക്ക് ഇറങ്ങാന്‍ പറ്റുന്നുവോ അത്രയും സുഖകരമായിരിക്കും ലൈംഗിക ബന്ധം എന്നാണ് ഒരു ധാരണ. എന്നാല്‍ യോനീ നാളത്തിന് ഒരു നിശ്ചിതമായ ആഴമേയുള്ളു. അതു കഴിഞ്ഞാല്‍ ഗര്‍ഭപാത്രത്തിന്‍റെ മുഖമായി. കൂടുതല്‍ വലിപ്പമുള്ള ലിംഗം പ്രവേശിപ്പിച്ചുള്ള രതിക്രീഡ ഭൂരിഭാഗം സ്ത്രീകള്‍ക്കും വേദനാജനകമാണ് എന്നതാണ് സത്യം. നീളം കൂടിയ ലിംഗം ഗര്‍ഭപാത്രത്തില്‍ മുട്ടുന്നത് പലപ്പോഴും അസ്വസ്ഥതയുണ്ടാക്കുന്നു. പ്രത്യേകിച്ച് സ്ത്രീ ഗര്‍ഭം ധരിച്ചിട്ടുണ്ടെങ്കില്‍. ലിംഗത്തിന്‍റെ വണ്ണത്തിന്‍റെ കാര്യവും ഏതാണ്ട് ഇതുപോലെയാണ്. സ്ത്രീ എത്രമാത്രം ഉത്തേജിത ആയാലും യോനീനാളത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വണ്ണത്തിന് ഒരു പരിമിതിയുണ്ട്. അമിത വണ്ണമുള്ള ലിംഗം പലപ്പോഴും വേദനാജനകമായ സംഭോഗത്തിനാണ് ഇടവരുത്തുക. ചെറിയ ലിംഗമുള്ളവരുടെ സംഭോഗം കിണറ്റില്‍ തൊട്ടി ഇറക്കി വെള്ളം കോരുന്നതു പോലെയാണെന്ന് ഒരു രസികന്‍ പറഞ്ഞത് തമാശയായി കളയാനുള്ളതാണ്.



സ്ത്രീയുടെ രതിമൂര്‍ച്ഛ - ധാരണകളും ശരികളും



സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്. വളരെ കാലമായി പുരുഷന്‍റെ ലൈംഗിക സംതൃപ്തിക്കുള്ള ഒരു ഉപകരണമായി മാത്രമേ സ്ത്രീകളെ കണ്ടിരുന്നുള്ളു. പുരുഷന്‍റേതിനു സമാനമായ രീതിയിലല്ല സ്ത്രീയുടെ രതിമൂര്‍ച്ഛ. മാത്രമല്ല, സ്ത്രീകളില്‍ അത് വ്യത്യസ്തമായീരിക്കുകയും ചെയ്യുന്നു. സ്ത്രീയുടെ ലൈംഗിക ഉത്തെജനവും സംതൃപ്തിയും തികച്ചും വിഭിന്നമാണ്. ചില സ്ത്രീകള്‍ വളരെ തീവ്രമായി ഉത്തേജിപ്പിക്കുക മാത്രം ചെയ്താല്‍ പോലും രതിമൂര്‍ച്ഛയില്‍ എത്താറുണ്ട്. അതിന് ലൈംഗിക ബന്ധം വേണമെന്നേയില്ല. പക്ഷെ, വളരെ ചുരുക്കം സ്ത്രീകള്‍ക്ക് മാത്രമേ ഈ അനുഭവം ഉണ്ടാകാറുള്ളു. ഭൂരിഭാഗം സ്ത്രീകളേയും 1.യോനിയിലൂടെ രതിമൂര്‍ച്ഛഅനുഭവിക്കുന്നവരെന്നും, 2.ഭഗശിശ്നികയിലൂടെ രതിമൂര്‍ച്ഛ അനുഭവിക്കുന്നവരെന്നും രണ്ടായി തിരിക്കാം. ചിലര്‍ക്കാകട്ടെ ജി സ്പോട്ട് ത്രസിപ്പിച്ചാല്‍ മാത്രമേ വൈകാരിക മൂര്‍ച്ഛ കൈവരു. ചില സ്ത്രീകള്‍ക്ക് ലൈംഗിക കേളികള്‍ക്കിടയില്‍ ഒന്നിലേറെ തവണ രതിമൂര്‍ച്ഛ അനുഭവപ്പെടുകയും ചെയ്യും. ഇങ്ങനെ ലൈംഗികതയുടെ കാര്യത്തില്‍ സാധാരണ പുരുഷന് പെട്ടന്ന് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറത്താണ് സ്ത്രീയുടെ ലൈംഗിക സവിശേഷതകള്‍ . അതുകൊണ്ടു തന്നെ , അതിനെക്കുറിച്ച് ഒട്ടേറെ ധാരണകളും ധാരണപ്പിശകുകളും നിലനില്‍ക്കുന്നുണ്ട്. സ്ത്രീയുമായി നല്ല ലൈംഗിക ബന്ധം ആഗ്രഹിക്കുന്നവര്‍ തെറ്റിദ്ധാരണകള്‍ മാറ്റി സ്ത്രീയെ വേണ്ട രീതിയില്‍ തിരിച്ചറിഞ്ഞേ മതിയാവൂ. സ്നേഹവും പരിലാളനങ്ങളും ബാഹ്യകേളികളും എല്ലാം പുരുഷനേക്കാളേറെ സ്ത്രീയെ ലൈംഗികമായി ഉത്തേജിപ്പിക്കുകയും രതിമൂര്‍ച്ഛയില്‍ എത്താന്‍ വലിയൊരു അളവു വരെ സഹായിക്കുകയും ചെയ്യുന്നു എന്ന് പുരുഷന്‍ തിരിച്ചറിയേണ്ടതുണ്ട്.

അമ്പതിലും ലൈംഗികശേഷി നിലനിര്‍ത്താം


ലൈംഗിക പൗരുഷവും ഉത്തേജനവും നിലനിര്‍ത്താന്‍ മാത്രമല്ല തെല്ലിട കൂട്ടാനും വഴികളുണ്ട്.! പുരുഷന്‍റെ മധ്യവയസ്സിലെ വിഹ്വലതകളിലൊന്നാണ് ലൈംഗികശേഷി കുറയുമോ, ഇല്ലാതാവുമോ എന്നൊക്കെയുള്ള പേടി. ഈ പേടി മാറാനും ഉന്മേഷം വീണ്ടെടുക്കാനും ആവും. ശുഭകരമായ ഒരു കാര്യം, ആരോഗ്യമുണ്ടെങ്കില്‍ ഉദ്ധാരണം നടക്കും എന്നതാണ്. പ്രായം കൂടുന്തോറും പുരുഷ ലൈംഗിക ഹോര്‍മോണായ ടെസ്റ്റോ സ്റ്റെറോണിന്‍റെ അളവില്‍ കുറവു വരുന്നു എന്നത് ശരിയാണ്. യൗവ്വനകാലത്തുണ്ടായിരുന്ന ശൗര്യം കാണിക്കാനാവിലെന്നതും സത്യമാണ്. പക്ഷെ ഇതുമൂലം ലൈംഗിക ജീവിതം അവസാനിച്ചുവെന്ന് കരുതാനും കിടപ്പറകളില്‍ നിസ്സംഗനാവാനും വരട്ടെ. ലൈംഗിക പൗരുഷവും ഉത്തേജനവും നിലനിര്‍ത്താന്‍ മാത്രമല്ല തെല്ലിട കൂട്ടാനും വഴികളുണ്ട്.! ആരോഗ്യമുള്ള പുരുഷന് ഏത് പ്രായത്തിലും ഉദ്ധാരണം ഉണ്ടാവും. പറയുന്നത് സാന്‍ഫ്രാന്‍സിസ്കോയിലെ ലൈംഗിക വിദ്യാഭ്യാസവിചക്ഷണനും എഴുത്തുകാരനുമായ മൈക്കിള്‍ കാസില്‍മാന്‍. തീര്‍ത്തും സ്വാഭാവികം അമ്പതു വയസ്സാകുമ്പോള്‍ ഉദ്ധാരണ രീതിയില്‍ മാറ്റം വരാം. ആക്രാന്തം പിടിച്ച കൗമാരവും ആവേശം നിറഞ്ഞ യൗവ്വനവും കഴിഞ്ഞാണല്ലോ മധ്യവയസ്സിലെത്തുക. അപ്പോള്‍ ലിംഗം ഉയരാന്‍ അല്‍പം താമസിക്കും. മനോരഥങ്ങളും ലൈംഗിക ചിന്തകളും കൊണ്ടുമാത്രം ഉദ്ധാരണം നടുന്നവെന്ന് വരില്ല. നേരിട്ടുള്ള ഉത്തേജനവും പ്രചോദനങ്ങളും മറ്റും വേണ്ടിവരും. ഇത് തീര്‍ത്തും സ്വാഭാവികമാണ്. ഈ മാറ്റങ്ങള്‍ കണ്ട് വെപ്രാളപ്പെട്ടാല്‍ കാര്യം തീര്‍ന്നു. അയ്യോ എന്‍റെ ലൈംഗിക ജീവിതവും (ശേഷിയും) തീരുകയാണ് എന്ന് വ്യാകുലപ്പെട്ടിട്ട് കാര്യമില്ല. ഈ അവസ്ഥ വരാതിരിക്കാന്‍ എന്തു ചെയ്യണം എന്നാലോചിക്കുക. വന്നാല്‍ എങ്ങിനെ നേരിടണമെന്ന് കരുതിയിരിക്കുക. ലൈംഗിക പ്രശ്നങ്ങള്‍ ഉണ്ടാകുംവരെ ആരും ലൈംഗികശേഷി നിലനിര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിക്കാറില്ല. പ്രശ്നങ്ങള്‍ തുടങ്ങിക്കഴിഞ്ഞാലാകട്ടെ അത് ഇറക് റ്റെല്‍ ഡിസ്ഫങ്ങ്ഷന്‍ അഥവാ ഉദ്ധാരണ തകരാറ് എന്ന രോഗാവസ്ഥയായി മാറും. അപ്പോള്‍ ചികിത്സയല്ലാതെ മറ്റു മാര്‍"ങ്ങള്‍ ഇല്ലാതാവുകയും ചെയ്യും. രോഗങ്ങളെ സൂക്ഷിക്കുക ലൈംഗികശേഷിക്കുറവിനും ഉദ്ധാരണ തകരാറിനും ഇടയാക്കുന്ന വൈദ്യശാസ്ത്രപരമായ ചില കാരണങ്ങളുണ്ട്. പ്രമേഹ രോഗികളില്‍ 40 ശതമാനം പേര്‍ക്കും ലൈംഗികപരമായ താല്‍പര്യക്കുറവും കഴിവു കുറവും ഉണ്ടാവുന്നു. കാര്‍ഡിയോ വാസ്കുലര്‍ രോഗമുള്ളവരുടെ സ്ഥിതിയും ഇതുതന്നെ. ആന്‍ജൈന എന്ന രോഗാവസ്ഥ ഉണ്ടാവുകയോ ഒരു ഹൃദയാഘാതം വരുകയോ ചെയ്താലും സ്വാഭാവികമായി ലൈംഗിക താല്‍പര്യം കുറയാം. അതുകൊണ്ട് ഈ രോഗങ്ങള്‍ വരാതിരിക്കാന്‍ നോക്കുകയാണ്, അവ നിങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിക്കാന്‍ അവസരം നല്‍കുന്നതിലും നല്ലത്..!






No comments:

Post a Comment