കുറച്ചു നാളുകായി ടെക്നോലജി ലോകത്ത് പ്രചരിക്കുന്ന റൂമറുകളിൽ ഒന്ന് സാംസങ്ങ് ഗാലക്സി പ്രീമിയറിനെകുറിച്ചായിരുന്നു. എന്നാൽ പ്രീമിയറിന്റെ വരവിനുമുമ്പെ ഗാലക്സി എസ്3 മിനി അവതരിപ്പിച്ചതോടെ പ്രീമിയറിനെകുറിച്ചുള്ള ആകാംക്ഷകൾ ഒന്നുകൂടി വർദ്ധിച്ചു. എന്നാൽ ഇന്നലെ സാംസങ്ങ് ഔദ്യോഗികമായി പ്രീമയറിന്റെ വരവ് പ്രഖ്യാപിച്ചതോടെ ഈ ആകാംക്ഷകൾക്ക് അവസാനമായി.
സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായ ഗാലക്സി എസ്3 യുടെ താഴെ വരുന്ന ഒരു മോഡലായാണ് കമ്പനി ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്. കോൺഫിഗറെഷനിൽ വരുത്തിയിരിക്കുന്ന ചില വിട്ടുവീഴ്ചകൾ വഴി വില പിടിച്ചു നിർത്താനും അതുവഴി വില്പനയിൽ അല്പം മുൻതൂക്കം നേടാനുമാണ് കമ്പനിയുടെ ലക്ഷ്യം. കാഴ്ചയിലും, വലിപ്പത്തിലും ഗാലക്സി എസ്3 യുമായി വലിയ വ്യത്യാസമൊന്നുമില്ല പ്രീമിയറിനും.
4.65 ഇഞ്ച് ആണ് പ്രീമിയറിന്റെ സ്ക്രീൻ വലിപ്പം. അതായത് എസ്3യേക്കൾ അല്പം കുറവ്. എന്നാൽ ഡിസ്പ്ലേ റെസലൂഷ്യനിൽ കുറവ് വരുത്തിയിട്ടില്ല. 1280×720 പിക്സൽ റെസലൂഷ്യൻ 316ppi ക്ലാരിറ്റി നൽകുന്നു. സാംസങ്ങ് അപ്ലം കുറവ് വരുത്തി എന്ന് ആരോപിക്കാവുന്നത് പ്രോസസ്സറിന്റെ കാര്യത്തിലാണ്. എസ്3യിലെ ക്വാഡ് കോർ പ്രോസസ്സറുമായി താരതമ്യം ചെയ്യുമ്പോൾ 1.5Ghz ന്റെ ഡ്യുവൽ കോർ പ്രോസസ്സർ ചെറുതു തന്നെ. എന്നാൽ ആൻഡ്രോയിഡ് 4.1 സുഗമമായി പ്രവർത്തിക്കാൻ ഇത് പര്യാപ്തമായതിനാൽ നമുക്ക് സാംസങ്ങിനെ കുറ്റപ്പെടുത്താനാകില്ല. 1GB റാം ഇതിന്റെ പ്രവർത്തനം സുഗമമാക്കുന്നു. എസ്3 യിലെ തന്നെ 8 മെഗാപിക്സൽ പ്രഥാന ക്യാമറയും, 1.9 മെഗാപിക്സലിന്റെ മുൻ ക്യാമറയും തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്.
8GB, 16GB കപ്പാസിറ്റിയോട് കൂടിയ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മൈക്രോ എസ്ഡി വഴി മെമ്മറി വർധിപ്പിക്കാവുന്നതിനാൽ മെമ്മറി കുറവാണെന്ന് ആരോപിക്കാനാവില്ല. 2100mAh ന്റെ ബാറ്ററി ഇതിനെ കൂടുതൽ ആകർഷകമാക്കുന്നു. കുറഞ്ഞ പ്രൊസസ്സർ കൂടീയ ബാറ്ററി ബാക്കപ്പ് നൽകുമെന്ന് പ്രതീക്ഷിക്കാം. വൈഫൈ 802.11 a/b/g/n, ബ്ലുടൂത്ത് 4.0, A-GPS, NFC, 4G-LTE ഉൾപ്പെടെ എല്ലാത്തരം കണക്ടിവിറ്റി ഓപ്ഷനുകളുമായാണ് പ്രിമിയർ എത്തുന്നത്. തിരഞ്ഞെടുത്ത വിപണികൾ 4G-LTE വെർഷനും, അല്ലാത്തിടത്ത് 3G വെർഷനും ഇറക്കാനാണ് സാധ്യത.
നവംബർ അവസാനത്തോടെ വിപണിയിൽ എത്തുന്ന പ്രീമിയറിന്റെ വില സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എന്തായാം 30,000 രൂപയുറ്റെ മുകളിൽ ആയിരിക്കുമെന്ന് തീർച്ചപ്പെടുത്താം.
No comments:
Post a Comment