Ind disable

Wednesday, 10 April 2013

ആപ്പിൾ ഐഫോൺ 9999 രൂപയ്ക്ക്


ഏതൊരു മൊബൈൽ പ്രേമിയുടെയും സ്വപ്നമാണ് ഒരു ഐഫോൺ സ്വന്തമാക്കുക എന്നത്. എന്നാൽ ആഗോള വിപണിയിൽ 199$ വിലയുള്ള ഐഫോൺ പക്ഷേ ഇന്ത്യയിലെത്തുമ്പോൾ വില അതിന്റെ ഇരട്ടിയോളമാകും. അതിനാൽ തന്നെ ഇന്ത്യയിലെ മൊബൈൽ പ്രേമികളിൽ ബഹുഭൂരിപക്ഷവും തങ്ങളുടെ ഐഫോൺ സ്വപ്നം മനസിൽ അടക്കി വയ്ക്കാറാണ് പതിവ്. എന്നാൽ ഇത്തരക്കാരുടെ സ്വപ്നങ്ങളുടെ വിലക്ക് നീക്കുകയാണ് എയർസെൽ അവരുടെ പുതിയ ഓഫറിലൂടെ ചെയ്തിരിക്കുന്നത്.
ആപ്പിൽ ഐഫോൺ 3GS ന്റെ വില 9999 രൂപയായി കുറച്ചുകൊണ്ട് എയർസെൽ ഈ രംഗത്ത് വൻ വിപ്ലവകരമായ തീരുമാനം കൈകൊണ്ടിരിക്കുന്നു. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ഇനിമുതൽ  8GB ഐഫോൺ 3GS വെറും 9999 രൂപയ്ക്ക് ലഭിക്കും. ഇതിനൊപ്പം ഒരു വർഷത്തെ മുൻ‌കൂർ വരിസംഖ്യയായ 3000 രൂപകൂടി ചേർത്ത് 12,999/- രൂപ നൽകിയാൽ ഒരു ഐഫോൺ നിങ്ങൾക്ക് സ്വന്തമാക്കാം. ഈ 3000 രൂപ അഡ്വാൻസ് റെന്റൽ വഴി 3G ഉപഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് അൺലിമിറ്റഡ് 3G ഉപയോഗവും ലഭിക്കും. എന്നാൽ 2GB വരെയുള്ള ഉപഭോഗത്തിനേ 3G വേഗത ലഭിക്കു. അതിനുമുകളിൽ 128kbps വേഗതയിൽ മാത്രമേ ഡൌൺലോഡ് സാധ്യമാകു.2G ഉപഭോക്താക്കൾക്ക് ഈ 3000 രൂപ അഡ്വാൻസ് റെന്റലിൽ 6 മാസത്തേക്ക് അൺലിമിറ്റഡ് 2G ഉപയോഗവും, ഒപ്പം 1000 മിനിറ്റ് ലോക്കൽ/STD  സംസാരസമയവും 2500 SMSഉം സൌജന്യമായി ലഭിക്കുന്നു.
ഐഫോൺ 3GS അല്പം പഴയ മോഡൽ ആണെന്നുള്ളത് ശരിതന്നെ, എന്നാൽ 10,000 രൂപ നിലവാരത്തിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാനാഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ഇത് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

No comments:

Post a Comment