Ind disable

Wednesday, 10 April 2013

മിഡ്റേഞ്ച് ഫോണുകളിൽ ഏറ്റവും വലിയ സ്ക്രീനുമായി LG


4 ഇഞ്ച് സ്ക്രീൻ വലിപ്പത്തിൽ കുറഞ്ഞ മോഡലുകളെ ടെക്നോളജി പ്രേമികൾ പാ‍ടെ അവഗണിക്കുന്നതാണ് പുതിയ ട്രെൻഡ്. ആപ്പിളൊഴികെ മറ്റെല്ലാ കമ്പനികളും ഇത് തിരിച്ചറിഞ്ഞ് സ്ക്രീൻ വലിപ്പത്തിൽ ഏറെ മുന്നേറി കഴിഞ്ഞു. ഇതിന്റ ചുവട് പിടിച്ച് മറ്റുള്ളവരെ ഒരു പടി കടത്തി വെട്ടി LG മിഡ്‌റേഞ്ച് കാറ്റഗ്ഗറിയിൽ 4.7 ഇഞ്ച് എന്ന വലിയ സ്ക്രീൻ ഉള്ള ഒരു മോഡൽ പുറത്തിറക്കിയിരിക്കുന്നു. അധികം ആരവങ്ങളും ആർഭാടങ്ങളും ഇല്ലാതെയാണ് LG തങ്ങളുടെ ഒപ്റ്റിമസ് L9 P760 മോഡൽ പുറത്തിറക്കിയിരിക്കുന്നത്.
LG യുടെ പുതിയ L ഡിസൈൻ സീരിസിലാണ് ഇതും രൂപകല്പന ചെയ്തിരിക്കുന്നത്. ചതുര വടിവൊത്ത രൂപഭംഗി തീർത്തും ആധുനികം ആണ്. ഈ വലിയ സ്ക്രീൻ സൈസിലും ഒതുക്കമുള്ള ഒരു ഫോൺ ആയി അനുഭവപ്പെടാൻ ഈ ഡിസൈൻ ഏറെ സഹായിക്കുന്നു. ആൻഡ്രോയിഡ് 4.0.4 ഐസ്ക്രീം സാൻഡ്‌വിച്ചിൽ  പ്രവർത്തിക്കുന്ന ഇതിന് കരുത്തേകുന്നത് 1Ghz ഡ്യൂവൽ കോർ കോർട്ടെക്സ് A9 പ്രോസസ്സർ ആണ്. 1GB റാമും, 8GB ഇന്റേണൽ മെമ്മറിയുമുള്ള ഇതിന് 3G കണക്ടിവിറ്റിയും ഉണ്ട്. ഇതിന്റെ 4.7 ഇഞ്ച് IPS LCD ഡിസ്‌പ്ലേയുടെ റെസലൂഷ്യൻ 960×540 പിക്സൽ ആണ്. 5 മെഗാപിക്സലിന്റെ ക്യാമറയാണ് ഇതിലുള്ളത്. LED ഫ്ലാഷും ഇതിൽ ഉണ്ട്. 1920×1080 പിക്സൽ റേസലൂഷ്യനിൽ Full HD വീഡിയോ റേക്കോർഡിങ്ങും ഇതിൽ സാധ്യമാണ്. വൈഫൈ, ബ്ലൂടൂത്ത്, ജിപി‌എസ് എന്നിവയെല്ലാം ഇതിലുണ്ട്. 2150mAh  ബാറ്ററിയാണ് ഇതിലൂള്ളത്. ഇതിന്റെ ഒപ്റ്റിക്കൽ കാരക്ടർ റെക്കഗ്നിഷൻ സോഫ്റ്റ്‌വെയറിന് ചിത്രങ്ങളിൽ നിന്ന് ടെക്സ്റ്റ് വേർതിരിച്ചെടുക്കാനുള്ള കഴിവുണ്ട്.
സാംസങ്ങ്, HTC എന്നിവരുടെ ഫ്ലാഗ്ഷിപ്പ് മോഡലുകളിലാണ് ഇത്രയും വലിപ്പമുള്ള സ്ക്രീൻ വരൂന്നത്. അവയുടെ വിലയാകട്ടെ 35,000 രൂപയുടെ മുകളിലും. എന്നാൽ LG ഒപ്റ്റിമസ് L9 P760 ന്റെ വില 19,990 രൂപയാണൂ(Flipkart). ഗാലക്സി S3, HTC One X എന്നിവയുമായി താരത‌മ്യം ചെയ്യുമ്പോൾ ഇത് ഒരു മീഡിയം പെർഫോമർ മാത്രമാണ്. എങ്കിലും വലിയ സ്ക്രീൻ വേണമെന്നാഗ്രഹിക്കുന്നവർക്ക് ഈ വിലയിൽ ലഭിക്കാവുന്ന ഏക മോഡൽ ഇതാണ്.

No comments:

Post a Comment