The right direction on how to learn the English language.
ഇവിടെ കൊടുത്തിരിക്കുന്ന വാക്യങ്ങള്‍ പരമാവധി
കാണാപ്പാഠമാക്കാന്‍ ശ്രമിക്കുക.by doing this I hope it will stimulate those who would like to improve their language skills.
I trust that you will all bear with me while I will try to describe you how learn the English language
-to the best of my ability
-for the safety and well-being
-no matter how useless and inane it may be
I would give to those who were interested in learning the language, are: firstly, buy a good English dictionary, for this is the most important thing that you will need when learning English. Successful English learners use their dictionaries all the time.Secondly, if you want to improve your speaking/writing ability, read the newspaper, and while doing that highlight the words you do not know, and then go and check them on your new dictionary. Thirdly, instead of watching TV, listen to the radio. Fourthly, talk, talk and talk to anyone at anytime and anywhere. And finally, learn to go with the flow while enjoying the many benefits of learning a new language; and even though, at times it may be frustrating and embarrassing to make mistakes, you will eventually learn to accept them, and only when you will focus more on understanding your mistakes rather than judging yourself, then you will start to become fluent.
മേഘങ്ങള്‍ക്കിടയില്‍ പ്രഭാതതാരം പോലെ....തിളങ്ങുന്ന മേഘങ്ങള്‍ക്കിടയില്‍ വിളങ്ങുന്ന മഴവില്ലുപോലെ....വസന്തത്തില്‍ പനിനീര്‍പ്പൂപോലെ.....രത്നഖചിതമായ സ്വര്‍ണ്ണത്തളികപോലെ....
Friday, 12 April 2013
Wednesday, 10 April 2013
എന്താണ് ആൻഡ്രോയിഡ് ?
അല്പകാലം മുൻപ് വരെ മൊബൈൽ ഫോണിൽ ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉണ്ടെന്നു പോലും ആളുകൾ ബോധവാന്മാരായിരുന്നില്ല. വല്ല മോഡേൺ പയ്യന്മാരും നോക്കിയ 6600 യോ, നോക്കിയ കമ്മ്യൂണിക്കേറ്ററോ എടുത്ത് സിംബിയൻ ആണെന്നും അതിൽ ഒരുപാട് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ പറ്റും എന്നൊക്കെ പറഞ്ഞാൽ “ നിനക്കീ ശവപ്പെട്ടിയും ചുമന്നോണ്ടു നടക്കുന്ന നേരം കാശുകൊടുത്ത് വേറെ വല്ല ഫോണും വാങ്ങിക്കൂടെ? “ എന്ന കമന്റായിരിക്കും മറുപടി. മൊബൈൽഫോൺ നമ്മുടെ ഒഴിവാക്കാനാവാത്ത ഒരു സഹചാരിയായപ്പോൾ അതിന്റെ ഉപയോഗങ്ങളും കൂടി വന്നു. അങ്ങനെ ഉയർന്നു വന്ന ആവശ്യകതകൾ നിറവേറ്റാൻ സിംബിയനോ, വിൻഡോസ് മൊബൈലിനോ കഴിയാതെ വന്നപ്പോഴാണ് പുതിയൊരു മൊബൈൽ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ അനിവാര്യത ലോകം മനസിലാക്കുന്നത്.

പുതിയ ഒരു മൊബൈൽ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ ഭാവി മനസിലാക്കിയ അമേരിക്കയിലെ ഒരു കൂട്ടൻ യുവശാസ്ത്രജ്ഞന്മാർ 2003 ൽ ആൻഡ്രോയിഡ് എന്ന പേരിൽ ഒരു കമ്പനി രൂപീകരിച്ച് തങ്ങളുടെ ഗവേഷണങ്ങൾ ആരംഭിച്ചു. 2005 ൽ ആൻഡ്രോയിഡിനെ സ്വന്തമാക്കിയ ഗൂഗിൾ 2007 ൽ ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന പേരിൽ വിവിധ കമ്പനികളുടെ ഒരു ഫോറം രൂപീകരിച്ച് തുടർന്നുള്ള ഗവേഷണങ്ങൾ അതിന്റെ കീഴിലാക്കി. ഇന്ന് ഗൂഗിൾ, സാംസങ്ങ്, സോണി, എൽജി, തോഷിബ, ഹ്യൂവായ്, വോഡഫോൺ, മോട്ടറോള, ഇന്റൽ ടിമൊബൈൽ തുടങ്ങി 60ൽ പരം കമ്പനികൾ ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസിന്റെ കീഴിൽ ആൻഡ്രോയിഡിന്റെ ഗവേഷണത്തിൽ പങ്കാളികളാണ്.
2008 സെപ്റ്റംബറിൽ ആണ് ആൻഡ്രോയിഡിന്റെ ആദ്യ വെർഷൻ വിപണിയിൽ എത്തുന്നത്, വെറും രണ്ട് വർഷം കൊണ്ട്, അതായത് 2010 ൽ ലോകത്തെ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന മൊബൈൽ പ്ലാറ്റ്ഫോമായി ആൻഡ്രോയിഡ് മാറി. ആൻഡ്രോയിഡിന്റെ കഴിവുകൾ തന്നെയാണ് ഈ വമ്പിച്ച വില്പന നേടാൻ അവരെ സഹായിച്ചത്. ഇപ്പോൾ വിപണിയിലുള്ള 70% സ്മാർട്ട്ഫോണുകളും ഉപയോഗിക്കുന്നത് ആൻഡ്രോയിഡ് ആണ്.
ലിനക്സ് കെർണലിനെ മൊബൈൽ ഡിവൈസുകളിൽ ഉപയോഗിക്കാൻ പാകത്തിന് രൂപപ്പെടുത്തിയെടുത്തതാണ് ആൻഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. അതിനാൽ ഒരു കമ്പ്യൂട്ടർ ചെയ്യുന്ന എല്ലാ പ്രവർത്തികളും ചെയ്യാൻ അൻഡ്രോയിഡ് ഫോണുകൾക്കു സാധിക്കും. 1.4Ghz പ്രോസസ്സർ, 1GB റാം എന്നൊക്കെ ഒരു 7 വർഷം മുൻപ് വരെ പറഞ്ഞാൽ അതു ഒരു മികച്ച കമ്പ്യൂട്ടറിന്റെ കോൺഫിഗറേഷൻ ആയിരുന്നു. എന്നാൽ ഇന്നിറങ്ങുന്ന എല്ലാ സ്മാർട്ട് ഫോണുകൾക്കും ഈ കോൺഫിഗറേഷൻ ഉണ്ട്. അതായത് ഒരു കൊച്ചു കമ്പ്യൂട്ടർ ആണ് ഇന്നത്തെ മൊബൈൽ ഫോണുകൾ എന്ന് ചുരുക്കം.
സുഗമമായ ഇന്റർനെറ്റ് ബ്രൌസിങ്ങ് അതും ഫ്ലാഷ് പിന്തുണയോടെ, വേഡ് ഡോക്യുമെന്റുകൾ തയ്യാറാക്കുക, പവർപോയന്റ് പ്രസന്റേഷനുകൾ തയ്യാറാക്കുക, HD വീഡിയോകൾ തടസമില്ലാതെ കാണുക, സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റുകളുമായി മികച്ച ഇന്റ്ഗ്രേഷൻ, ചിത്രങ്ങൽ വരക്കാനും ഫോട്ടോകൾ എഡിറ്റ് ചെയ്യാനുമുള്ള കഴിവ്, വീഡിയോ കോൺഫറൻസിങ്ങ്, മാപ്പ് ഇന്റഗ്രേഷൻ എന്നിങ്ങനെ പറഞ്ഞാൽ തീരാത്ത അത്രയും സവിശേഷതകൾ ഇതിനുണ്ട്. നിലവിൽ നാലു ലക്ഷത്തിൽ അധികം ആപ്ലിക്കേഷനുകൾ ഉള്ള ആപ്ലിക്കേഷൻ സ്റ്റോറും, ദിവസവും പുതിയ ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ വെമ്പൽ കൊള്ളുന്ന ഡെവലപ്പേർസും ആൻഡ്രോയിഡിനെ ഏറെ ശക്തിപ്പെടുത്തുന്നു.
ആൻഡ്രോയിഡ് നല്ല രീതിയിൽ പ്രവർത്തിക്കണമെങ്കിൽ ഒരു 500 Mhz പ്രോസസ്സർ കുറഞ്ഞത് 350MB ഇന്റേർണൽ മെമ്മറി എന്നിവ വേണം, പിന്നെ ആൻഡ്രോയിഡ് പൂർണ്ണമായും ടച്ച് സ്ക്രീനുകളെ പിന്തുണക്കുന്നതായതിനാൽ അതിനുള്ള സൌകര്യവും അനിവാര്യമായതിനാൽ ഇത് നമ്മുടെ സാധാരണ മൾട്ടിമീഡിയ ഫോണുകളിലേക്ക് വരും എന്നു കരുതാൻ സാധ്യതയില്ല.
ഇന്ന് നിലവിലുള്ളതിൽ ഏറ്റവും ശക്തമായ സ്മാർട്ട് ഫോൺ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഏതാണെന്നു ചോദിച്ചാൽ അത് ആപ്പിളിന്റെ ഐഒഎസ് ആണെന്നതിൽ മറിച്ചൊരഭിപ്രായം ഉണ്ടാകാൻ സാധ്യതയില്ല. പക്ഷേ ആൻഡ്രോയിഡിന്റെ ഓരോ വെർഷനുകളും കൂടുതൽ കൂടുതൽ കരുത്താർജിച്ചുകൊണ്ടിരിക്കുകയാണ്. പുറത്തിറങ്ങാൻ ഇരിക്കുന്ന ആൻഡ്രോയിഡ് 4.0 ഐസ്ക്രീം സാൻഡ് വിച്ച് എന്തൊക്കെ സവിശേഷതകളാണ് കാഴ്ചവക്കാൻ പോകുന്നത് എന്ന് കണ്ടറിയാം.
മൊബൈൽ ഫോണിൽ മികച്ച ചിത്രങ്ങൾ എടുക്കാൻ
നമ്മുടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങൾ ഒരു ക്യാമറയിൽ പകർത്തി ഒരു വിലപ്പെട്ട ഓർമ്മയായി സൂക്ഷിക്കാൻ നമുക്ക് ഏറെ കൊതിയാണ്. അതുകൊണ്ടാണല്ലോ നാം മൊബൈൽ ഫോൺ വാങ്ങുമ്പോൾ ആദ്യ പരിഗണന ഒരു ക്യാമറഫോണിനു കൊടുക്കുന്നതും, അതു അവസാനം ഏറ്റവും കൂടിയ റെസലൂഷ്യൻ ഉള്ള മോഡലിൽ ചെന്നു എത്തുന്നതും. എന്നാൽ പലർക്കും ഏറെ പ്രതീക്ഷയോടെ വാങ്ങിയ മൊബൈൽ ക്യാമറകളിൽ എടുക്കുന്ന ചിത്രങ്ങൾ വളരെ നിലവാരം കുറവാണെന്ന പരാതിയുണ്ട്. മൊബൈൽ ക്യാമറകളിൽ ഉപയോഗിക്കുന്ന തീരെ വലിപ്പം കുറഞ്ഞ സെൻസറുകൾക്ക് വളരെ ഷാർപ്പ് ആയതും, നോയ്സ് കുറഞ്ഞതുമായ ചിത്രങ്ങൾ നൽകാൻ കഴിയില്ല എന്നുള്ളത് സത്യമാണ്. എന്നാൽ, 3 മെഗാപിക്സലിന് മുകളിലുള്ള എല്ലാ മൊബൈൽക്യാമറയിലും വളരെ നല്ല ചിത്രങ്ങൾ എടുക്കാൻ സാധിക്കും. മെഗാപിക്സൽ കൊണ്ട് മാത്രമല്ല മൊബൈൽക്യാമറകൾ ഉപയോഗപ്രദമാകുന്നത്, മറിച്ച് വളരെ മികച്ച ഫ്രെയിമുകൾ പലപ്പോഴും വളരെ യാദ്രിശ്ചികമായി ലഭിക്കുന്നതാണ്, SLR ഇല്ലാത്തതുകൊണ്ട് ആ വിലപ്പട്ട ഫ്രെയിമുകൾ നഷ്ടപ്പെടുത്തുക എന്നുള്ളത് ഒരു ഫോട്ടോഗ്രാഫി പ്രേമിയെ സംബന്ധിച്ചിടത്തോളം ഏറെ ദു;ഖകരവും. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങളുടെ മൊബൈൽക്യാമറ നല്ല രീതിയിൽ ഉപയോഗിക്കുക എന്നുള്ളതാണ് ഏറ്റവും നല്ല പോംവഴി.
ഒരല്പം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ മൊബൈലിൽ ഇപ്പോൽ നിങ്ങൾ പകർത്തുന്നതിനേക്കാൾ ഏറെ മികച്ച ചിത്രങ്ങൾ പകർത്താൻ നിങ്ങൾക്ക് സാധിക്കും. അവ എന്തെല്ലാമാണ് എന്ന് പരിശോധിക്കാം.
1. നിങ്ങളുടെ മൊബൈൽ ക്യാമറയെ അടുത്തറിയുക.
ഓരോ ഫോണിലെയും ക്യാമറയുടെ സ്വഭാവ സവിശേഷതകളിൽ വ്യത്യാസം ഉണ്ടാകും. അതിനാൽ നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന ക്യാമറ ഏതെല്ലാം സാഹചര്യങ്ങളിൽ ആണ് മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്നത് എന്ന് മനസിലാക്കുക. പൂർണ്ണമായും ഓട്ടോമാറ്റിക് മോഡിൽ ഫോട്ടോ എടുക്കുന്നതിനെ ലേഖകൻ ഒരിക്കലും പ്രോത്സാഹിപ്പിക്കുകയില്ല. കാരണം നിങ്ങൾ എന്താണ്, എങ്ങിനെയാണ് ചിത്രം പകർത്താൻ ഉദ്ദേശിക്കുന്നത് എന്ന് തിരിച്ചറിയാനുള്ള ബുദ്ധി ക്യാമറക്ക് ഇല്ല എന്നുള്ളതുകൊണ്ടുതന്നെ. ഫോട്ടോഗ്രഫി പൂർണ്ണമായും പ്രകാശത്തിന്റെ നിയന്ത്രണമാണ്. അതിനാൽ എങ്ങിനെയുള്ള സന്ദർഭങ്ങളിലാണ് നിങ്ങളുടെ ക്യാമറയിൽ മികച്ച ചിത്രങ്ങൾ പകർത്താൻ കഴിയുന്നത് എന്നു പരീക്ഷിച്ച് തന്നെ മനസിലാക്കുക. നല്ല വെളിച്ചമുള്ള സന്ദർഭങ്ങൾ, റൂമിന്റെ ഉൾവശം, ഫ്ലാഷ് ഉപയോഗിക്കേണ്ടി വരുന്ന സന്ദർഭങ്ങൾ, ലാൻഡ്സ്കേപ്പ്, പോർട്രെയിറ്റ്, എന്നിങ്ങനെയുള്ള സീൻ മോഡുകൾ, എക്സ്പ്ലോഷറിന്റെയും, വൈറ്റ് ബാലൻസിന്റേയും പരസ്പരബന്ധം എന്നിവ വ്യത്യസ്ത സാഹചര്യങ്ങളിൽ നിരീക്ഷിച്ച് മനസിലാക്കുക. ഒപ്പം ലെൻസ് കവർ, കാരികേസ് എന്നിവ ഫോട്ടൊയിൽ തടസങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്ന് മനസിലാക്കുക. ഉദാഹരണത്തിന് ലേഖകന്റെ നോക്കിയ 5800യുടെ ബാക്ക് കവർ ലെൻസിലേക്ക് വരുന്ന പ്രകാശത്തെ തടസപ്പെടുത്തും. അതിനാൽ ബാക്ക് കവർ ഊരിവച്ചതിനുശേഷം എടുക്കുന്ന ഫോട്ടോകൾക്ക് പതിന്മടങ്ങ് വ്യക്തത ഉണ്ടായിരിക്കും.
2. ഏറ്റവും കൂടിയ റെസലൂഷ്യനിൽ ചിത്രങ്ങൾ പകർത്തുക.
റെസലൂഷ്യൻ കൂടിയ ചിത്രങ്ങൾ കൂടുതൽ മെമ്മറി അപഹരിക്കുമെങ്കിലും മികച്ച ചിത്രങ്ങളാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഏറ്റവും കൂടിയ റെസലുഷ്യനിൽ ഏറ്റവും ഷാർപ്പ്നെസ്സ് കൂട്ടി ചിത്രങ്ങൾ പകർത്തുക. നിങ്ങൾ സേവ് ചെയ്തിരിക്കുന്ന ഒരു പാട്ടോ മറ്റോ ഡിലീറ്റ് ചെയ്യേണ്ടി വന്നാലും അത് പിന്നീട് സംഘടിപ്പിക്കാം, എന്നാൽ നഷ്ടപ്പെട്ട ഒരു ഫ്രെയിം ഒരിക്കലും തിരികെ കിട്ടില്ല.
3. ഡിജിറ്റൽ സൂം ഉപയോഗിക്കാതെ ഇരിക്കുക.
ആളുകൾ എന്തിനാണ് 4x, 8x എന്നൊക്കെ പറഞ്ഞ് വലിയ കാര്യത്തിൽ ഡിജിറ്റൽ സൂമിന്റെ പിന്നാലെ പായുന്നത് എന്ന് എനിക്കിപ്പോഴും അറിയില്ല. ലേഖകന്റെ അഭിപ്രായത്തിൽ ഒരു ക്യാമറയിലെ ഏറ്റവും ഉപയോഗശൂന്യവും അനാവശ്യവുമായ ഒരു ഫീച്ചറാണ് ഡിജിറ്റൽ സൂമിങ്ങ്. ഡിജിറ്റൽ സൂം ചെയ്ത ഫോട്ടോകൾ നിങ്ങൾ ഒരു കമ്പ്യൂട്ടറിൽ കാണുമ്പോൾ അതിലെ വൃത്തികേട് നിങ്ങൾക്ക് മനസിലാകും. ഫ്രെയിം ഫിൽ ചെയ്യാനായി പരമാവധി സബ്ജ്ക്ടിനോട് അടുത്തു നിൽക്കുക, അതിനു സാധിക്കില്ലെങ്കിൽ ഫോട്ടോ കമ്പ്യൂട്ടറിൽ കയറ്റി ക്രോപ്പ് ചെയ്യുക.
4. ക്യാമറ മുറുകെ പിടിക്കുക.
മൊബൈൽ ക്യാമറകളിൽ ഒരു 2-3 സെക്കന്റിന്റെ ഷട്ടർ ഡിലേ ഉണ്ടാകും. അതായത് നിങ്ങൾ ഷട്ടർ ബട്ടൺ അമർത്തി ഒരു 2 സെക്കന്റ് കഴിഞ്ഞു മാത്രമേ ചിത്രങ്ങൾ അതിൽ പതിയൂ എന്ന് സാരം. മിക്കവാറും നിങ്ങൾ ഈ സമയത്തിനുള്ളിൽ ക്യാമറ മാറ്റി കഴിഞ്ഞിട്ടുണ്ടാകും. അതിനാൽ ഒന്നുകിൽ ചിത്രം പതിഞ്ഞിട്ടുണ്ടാകില്ല, അല്ലെങ്കിൽ ബ്ലർ ചെയ്ത ചിത്രം അയിരിക്കും പതിഞ്ഞിട്ടുണ്ടാകുക. ഇനി നൈറ്റ് മോഡിൽ ആണെങ്കിൽ ക്യാമറ എവിടെയെങ്കിലും ഉറപ്പിക്കാൻ സാധിക്കുമോ എന്ന് നോക്കുക. കാറണം നൈറ്റ് മോഡിൽ കൂടുതൽ പ്രകാശത്തെ ശേഖരിക്കാൻ വേണ്ടി ഷട്ടർ കൂടുതൽ സമയം തുറന്ന്പിടിക്കപ്പെടും, അതിനിടയിൽ ക്യാമറ അനങ്ങിയാൽ ചിത്രം ബ്ലർ ആയിപ്പോകും
5. ആവശ്യമില്ലാത്തപ്പോൾ ഫ്ലാഷ് ഒഴിവാക്കുക.
ഏതൊരു ഘടകത്തെയും അതിന്റെ സ്വാഭാവികമായ പ്രകാശസന്നിവേശത്തിൽ ചിത്രീകരിക്കുമ്പോഴാണ് ഏറ്റവും മികച്ച ചിത്രങ്ങൾ ലഭിക്കുന്നത്. അതിനാൽ സ്വാഭാവികമായ അവസ്ഥയിൽ തന്നെ ചിത്രങ്ങൾ എടുക്കുവാൻ പരമാവധി ശ്രമിക്കുക. ഒപ്പം മുറിയുടെ ഉള്ളിൽ വച്ചും ഒക്കെ ഫ്ലാഷ് ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുമ്പോൾ വളരെ അരോചകമായ നിഴലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ വളരെ സൂക്ഷിച്ച് മാത്രം ഫ്ലാഷ് ഉപയോഗിക്കുക.
ബ്ലാക്ക്ബെറിയെ അടുത്തറിയാം.
അല്പകാലം മുൻപ് വരെ നാട്ടിലെ ബിസിനസ്സ് മാഗ്നറ്റുകളുടെ സ്റ്റാറ്റസ് സിംബലിന്റെ ഭാഗമായിരുന്നു Qwerty കീപാഡോടു കൂടിയ ബ്ലാക്ക്ബെറിയുടെ മൊബൈൽ ഫോൺ. ഇപ്പോൾ Qwerty ഫോണുകൾ സർവ്വസാധാരണം ആയെങ്കിലും, ബ്ലാക്ക്ബെറിയുടെ ആ പഴയ പ്രൌഡിക്കും, പ്രതാപത്തിനും കാര്യമായ മാറ്റം വന്നിട്ടില്ല. ഇപ്പോൾ കൈയ്യിൽ പിടിക്കുന്നതിലല്ല, മറിച്ച് ഫേസ്ബുക്കിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുമ്പോൾ വരുന്ന ബ്ലാക്ക്ബെറി സിംബലിലാണു ആ പ്രതാപം ഇരിക്കുന്നത് എന്നു മാത്രം.

ബ്ലാക്ക്ബെറി ബ്രാൻഡിന്റെ ഉടമസ്ഥരായ റിസർച്ച് ഇൻ മോഷൻ പൂർണ്ണമായും കോർപ്പറേറ്റ് ബിസിനസ്സ് പ്രൊഫഷണലുകളെ ലക്ഷ്യംവച്ചാണ് അവരുടെ ഉല്പന്നങ്ങൾ പുറത്തിറക്കിയിരുന്നത്. എന്നാൽ അതുകൊണ്ട്മാത്രം പിടിച്ചു നിൽകാൻ കഴിയില്ല എന്നു മനസിലാക്കിയ അവർ ഇപ്പോൾ മികച്ച മൾട്ടീമീഡിയ സൌകര്യങ്ങളുള്ള ഫോണുകളാണ് പുറത്തിറക്കുന്നത്.
ബിസിനസ്സുകാർ ബ്ലാക്ക്ബെറിയെ ഇത്രമേൽ സ്നേഹിക്കാൻ കാരണം അവരുടെ പുഷ്മെയിൽ സംവിധാനം കാരണമാണ്. ഇന്റർനെറ്റ് ഇത്രമേൽ സാധാരണവും, വിലകുറഞ്ഞതും ആകുന്നതിനു മുൻപ് തങ്ങളുടെ ഇമെയിലുകൾ ഏറ്റവും ലളിതവും വേഗത്തിലും ലഭിക്കുന്നതിനാണ് ആളുകൾ ബ്ലാക്ക്ബെറിയെ ആശ്രയിച്ചിരുന്നത്. സെക്കന്റിന് കോടികളുടെ വിലയുള്ള ബിസിനസ്സ് ഡീലുകൾക്കിടയിൽ ഇമെയിൽ കിട്ടാൻ വൈകുന്നതുകൊണ്ട് കഷ്ടപ്പെടുന്ന പാവം ബിസിനസ്സുകാർ വളരെ പെട്ടെന്ന്തന്നെ ബ്ലാക്ക്ബെറിയുടെ ആരാധകരായി. അതായത് നിങ്ങളുടെ ഇമെയിൽ വിലാസത്തിലേക്ക് വരുന്ന ഇമെയിലുകൾ ബ്ലാക്ക്ബെറിയുടെ സെർവറിൽ ശേഖരിക്കുകയും , ഒപ്പം പ്രത്യേക കോഡിങ്ങ് വഴി അപ്പോൾത്തന്നെ നിങ്ങളുടെ ഫോണിന്റെ ഇൻബോക്സിൽ എത്തിക്കുകയും ചെയ്യും. അതായത് ഒരു SMS ലഭിക്കുന്ന ലാഘവത്തിൽ നിങ്ങൾക്ക് ഇമെയിൽ ലഭിക്കും. സംഗതി ബ്ലാക്ക്ബെറിയുടെ ആയത്കൊണ്ട് സ്വകാര്യ ഇമെയിൽ മറ്റാർക്കെങ്കിലും ലഭിക്കുമോ എന്നോ, ആരെങ്കിലും ഹാക്ക് ചെയ്യുമോ എന്നൊന്നും ഭയപ്പെടേണ്ട. ലോകം അംഗീകരിച്ച മികച്ച സെക്യൂരിറ്റി സംവിധാനമാണ് അവരുടേത്.
ബ്ലാക്ക്ബെറിയുടെ മറ്റൊരു മികച്ച സേവനമാണ് ബ്ലാക്ക്ബെറി മെസഞ്ചർ. അതായത് നിങ്ങൾ ബ്ലാക്ക്ബെറി യൂസർ ആയി രജിസ്റ്റർ ചെയ്യുമ്പോൽ ലഭിക്കുന്ന പിൻ ഉപയോഗിച്ച് മറ്റ് ബ്ലാക്ക്ബെറി ഉപയോക്താക്കളുമായി പരിധിയില്ലാതെ ചാറ്റ് ചെയ്യാൻ സാധിക്കും, അതും നിങ്ങളുടെ മൊബൈൽ നമ്പറോ, ഇമെയിൽ വിലാസമോ ഒന്നും വെളിപ്പെടുത്താതെ തന്നെ. അതുകൊണ്ടാണല്ലോ ട്രായ് ദിവസം 100 SMS എന്ന നിയന്ത്രണം കൊണ്ടുവന്നപ്പോൾ പെട്ടെന്ന് ബ്ല്ലാക്ബെറിയുടെ ഡിമാന്റ് കൂടിയത്. ഇതിലും നിങ്ങൾ സെക്യൂരിറ്റിയെ ഓർത്ത് വേവലാതിപ്പെടേണ്ട, കാരണം ഗവണ്മെന്റ് ഏജൻസികൾ പോലും കിണഞ്ഞ് പരിശ്രമിച്ചിട്ടും മെസ്സേജുകൾ ഡീകോഡ് ചെയ്യാൻ സാധിക്കതെ വന്നപ്പോഴാണല്ലോ അവർക്ക് നിയമം മൂലം അതാവശ്യപ്പെടേണ്ടി വന്നത്. ബ്ലാക്ക്ബെറി മെസഞ്ചർ വഴി ചിത്രങ്ങളും, വോയ്സ് നോട്ടുകളും, മറ്റ് ഫയലുകളും കൈമാറ്റം ചെയ്യാൻ സാധിക്കും. ഒപ്പം ഇവ ലഭിച്ചോ ഇല്ലയോ എന്നുള്ളതും അപ്പോൾ തന്നെ അറിയാൻ സാധിക്കും. ഏറ്റവും പുതിയ ബ്ലാക്ബെറി മെസഞ്ചർ 5 പിൻ മാത്രമല്ല QR കോഡിനെയും പിന്തുണക്കുന്നുണ്ട്.
ബ്ലാക്ക്ബെറിയുടെ സെറ്റുകൾ ഇപ്പോൾ വളരെ താഴ്ന്ന വിലനിലവാരം മുതൽ തന്നെ ലഭ്യമാണ്. പാവപ്പെട്ടവന്റെ സ്വർണ്ണം എന്നു പറഞ്ഞപോലെ, ഐഫോൺ വാങ്ങാൻ കാശില്ലാത്തവർക്ക് ഒരു ബ്ലാക്ക്ബെറി കൊണ്ടെങ്കിലും തൃപ്തിപ്പെടാമല്ലോ.
ബ്ലാക്ക്ബെറിയുടെ മേല്പറഞ്ഞ സേവനങ്ങൾ കമ്പനി സൌജന്യമായാണ് നൽകുന്നതെങ്കിലും നിങ്ങളുടെ സർവീസ് പ്രൊവൈഡർ ചിലപ്പോൾ നിങ്ങളുടെ കഴുത്തറക്കാൻ സാധ്യതയുണ്ട്. പുഷ്മെയിലും, ബ്ലാക്ക്ബെറി മെസഞ്ചറും ലഭിക്കാൻ നിങ്ങൾ കുറഞ്ഞത് 300 രൂപ എങ്കിലും മാസം തോറും മുടക്കേണ്ടി വരും. അതിനാൽ നല്ല്ലവണ്ണം പരിശോധിച്ച് മാത്രം നിങ്ങളുടെ സേവന ദാതാവിന്റെ നിറ്രഞ്ഞെടുക്കുക.
പുത്തൻ സ്മാർട്ട്ഫോണുകൾ ഒരു താരതമ്യം
സ്മാർട്ട്ഫോൺ എന്ന വാക്കിന്റെ എല്ലാ അർഥങ്ങളും മാറ്റുന്ന രീതിയിലാണ് ഓരോ ദിവസവും പുതിയ പുതിയ സ്മാർട്ട്ഫോൺ മോഡലുകൾ പുറത്തിറങ്ങുന്നത്. വെറും ഒരു വർഷം മുൻപിലെ സ്മാർട്ട്ഫോൺ സങ്കല്പങ്ങളുമായി താരതമ്യം പോലും ചെയ്യാനാവാത്ത കോൺഫിഗറേഷനുമായാണ് ഇന്ന് ഹൈ എൻഡ് സ്മാർട്ട്ഫോണുകൾ വിപണിയിലെത്തുന്നത്. മറ്റെല്ലാ മേഖലയിലും എന്നപോലെ ആഡംബരഭ്രമം തന്നെയാണ് ഈ രംഗത്തും തെളിഞ്ഞ് കാണുന്നത് എന്ന് പറയാതെ വയ്യ. പക്ഷേ മാറുന്ന ലോകത്തിനൊപ്പം നിൽക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് ഒരു ആൻഡ്രോയിഡ് ഫോൺ എങ്കിലും വേണം എന്ന ടെക്നോളജി കൺസപ്റ്റ് ഇന്ന് ഗ്രാമങ്ങളെ പോലും കിഴടക്കി. നഗരങ്ങളിലെ അവസ്ഥ പിന്നെ പറയണ്ടല്ലോ. ചിലവഴിക്കാൻ കൈ നിറയെ പണമുള്ള യുവജനങ്ങൾ ഏറ്റവും മികച്ചത് തന്നെ തേടിപോകുന്നതിൽ അൽഭുതമില്ലല്ലോ. സത്യത്തിൽ അവരാണ് ഏറ്റവും കൂടുതൽ കൺഫ്യൂഷനിൽ പെടുക. അത്തരക്കാർക്ക് പെട്ടെന്ന് ഒരു സഹായത്തിനായി ഏറ്റവും പുതിയ കുറച്ച് സ്മാർട്ട്ഫോൺ മോഡലുകളെ താരതമ്യം ചെയ്യുകയാണ് ഇവിടെ.


ആപ്പിൾ ഐഫോൺ 9999 രൂപയ്ക്ക്
ഏതൊരു മൊബൈൽ പ്രേമിയുടെയും സ്വപ്നമാണ് ഒരു ഐഫോൺ സ്വന്തമാക്കുക എന്നത്. എന്നാൽ ആഗോള വിപണിയിൽ 199$ വിലയുള്ള ഐഫോൺ പക്ഷേ ഇന്ത്യയിലെത്തുമ്പോൾ വില അതിന്റെ ഇരട്ടിയോളമാകും. അതിനാൽ തന്നെ ഇന്ത്യയിലെ മൊബൈൽ പ്രേമികളിൽ ബഹുഭൂരിപക്ഷവും തങ്ങളുടെ ഐഫോൺ സ്വപ്നം മനസിൽ അടക്കി വയ്ക്കാറാണ് പതിവ്. എന്നാൽ ഇത്തരക്കാരുടെ സ്വപ്നങ്ങളുടെ വിലക്ക് നീക്കുകയാണ് എയർസെൽ അവരുടെ പുതിയ ഓഫറിലൂടെ ചെയ്തിരിക്കുന്നത്.
ആപ്പിൽ ഐഫോൺ 3GS ന്റെ വില 9999 രൂപയായി കുറച്ചുകൊണ്ട് എയർസെൽ ഈ രംഗത്ത് വൻ വിപ്ലവകരമായ തീരുമാനം കൈകൊണ്ടിരിക്കുന്നു. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് ഇനിമുതൽ 8GB ഐഫോൺ 3GS വെറും 9999 രൂപയ്ക്ക് ലഭിക്കും. ഇതിനൊപ്പം ഒരു വർഷത്തെ മുൻകൂർ വരിസംഖ്യയായ 3000 രൂപകൂടി ചേർത്ത് 12,999/- രൂപ നൽകിയാൽ ഒരു ഐഫോൺ നിങ്ങൾക്ക് സ്വന്തമാക്കാം. ഈ 3000 രൂപ അഡ്വാൻസ് റെന്റൽ വഴി 3G ഉപഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് അൺലിമിറ്റഡ് 3G ഉപയോഗവും ലഭിക്കും. എന്നാൽ 2GB വരെയുള്ള ഉപഭോഗത്തിനേ 3G വേഗത ലഭിക്കു. അതിനുമുകളിൽ 128kbps വേഗതയിൽ മാത്രമേ ഡൌൺലോഡ് സാധ്യമാകു.2G ഉപഭോക്താക്കൾക്ക് ഈ 3000 രൂപ അഡ്വാൻസ് റെന്റലിൽ 6 മാസത്തേക്ക് അൺലിമിറ്റഡ് 2G ഉപയോഗവും, ഒപ്പം 1000 മിനിറ്റ് ലോക്കൽ/STD സംസാരസമയവും 2500 SMSഉം സൌജന്യമായി ലഭിക്കുന്നു.
ഐഫോൺ 3GS അല്പം പഴയ മോഡൽ ആണെന്നുള്ളത് ശരിതന്നെ, എന്നാൽ 10,000 രൂപ നിലവാരത്തിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാനാഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ഇത് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
കാത്തിരിപ്പുകൾക്ക് വിരാമമായി ഐഫോൺ 5
മാസങ്ങളായി ടെക്‌ലോകം മുഴുവൻ ആപ്പിളിന്റെ ഐഫോണിന്റെ പുതിയ പതിപ്പിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു. സ്മാർട്ട്ഫോൺ വില്പനയിൽ രണ്ടാം സ്ഥാനത്താണെങ്കിലും മീഡിയ പബ്ലിസിറ്റിയുടെ കാര്യത്തിൽ ഇന്നും ഒന്നാം സ്ഥാനത്ത് തന്നെയാണ് ആപ്പിളും, ഐഫോണും. സ്മാർട്ട്ഫോൺ രംഗത്തും മറ്റ് ഉപകരണങ്ങളുടെ കാര്യത്തിലും എന്നും വിപ്ലവകരമായ ആശയങ്ങൾ അവതരിപ്പിക്കുന്നവരായതിനാലാണ് ആപ്പിളിനെ ടെക്നോളജി ലോകം ഇത്രയും ആകാക്ഷയോടെ വീക്ഷിക്കുന്നത്. 4 ഇഞ്ച് സ്ക്രിൻ, 4ജി LTE, ഐ.ഒ.എസ് 6, പഴയതിനേക്കാൾ കനവും ഭാരവും കുറഞ്ഞ ഡിസൈൻ എന്നിങ്ങനെ നിരവധി സവിശേഷതകൾ ഐഫോണിന്റെ പുതിയ പതിപ്പായ ഐഫോൺ 5ൽ ഉണ്ട്.
16:9 റേഷ്യോയിലുള്ള 4 ഇഞ്ച് റെറ്റിന ഡിസ്പ്ലേ സ്ക്രീനാണ് ഐഫോൺ 5ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1136×640 പിക്സൽ റെസലൂഷ്യനുള്ള ഇതിന്റെ പിക്സൽ ഡെൻസിറ്റി 326ppi ആണ്. ഈ വലിയ സ്ക്രീൻ വഴി ഹോം സ്ക്രീനിൽ ഒരു നിര ഐക്കണുകൾ അധികം ഉൾപ്പെടുത്താനാകും. വീഡിയോ കാണുമ്പോഴും, ഇന്റർനെറ്റ് ബ്രൌസ് ചെയ്യുമ്പോഴും മറ്റും ഇത് കൂടുതൽ സൌകര്യപ്രദമായിരിക്കും. വലിയ സ്ക്രീൻ ഉൾപ്പെടുത്തിയപ്പോഴും വീതി പഴയ മോഡലിൽ നിന്നും ഒട്ടും വർദ്ധിപ്പിച്ചിട്ടില്ല, ഉയരം 9mm വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതുവഴി ഒരു കൈകൊണ്ട് തന്നെ സുഗമമായി ഇത് ഉപയോഗിക്കാം. ഗ്ലാസും അലൂമിനിയവും ചേർത്തുള്ള ഇതിന്റെ പുതിയ ഡിസൈനും ഏറെ മികച്ചതാണ്. 7.6mm മാത്രമാണ് ഇതിന്റെ കനം, ഭാരത്തിലും 20 ശതമാനത്തോളം കുറവ് വരുത്തിയിരിക്കുന്നു. (112 ഗ്രാം). കാഴ്ചയിൽ അല്പം ഉയരം കൂടിയതൊഴിച്ചാൽ പഴയ ഐഫോണുമായി കാര്യമായ വ്യതിയാനങ്ങൾ ഒന്നും ഇതിലില്ല.
4G LTE ആണ് ഐഫോൺ5 ന്റെ മറ്റൊരു പ്രഥാന സവിശേഷത. HDPA+, DC-HSPDA തുടങ്ങിയ എല്ലാ നെറ്റ്‌വർക്കുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ 4ജിയിലും, 3ജിയിലും എല്ലാം ഏറ്റവും വേഗതയിലുള്ള ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കാൻ ഐഫോണിനു കഴിയും. ആപ്പിൾ ഡിസൈൻ ചെയ്ത A6 പ്രോസസ്സറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. A5 നെ അപേക്ഷിച്ച് വേഗതയേറിയതും, എന്നാൽ കുറച്ചുമാത്രം ബാറ്ററി ചാർജ് ഉപയോഗിക്കുന്നതുമായ ഈ ക്വാഡ് കോർ പ്രോസസ്സറിന്റെ ക്ലോക്ക് സ്പീഡ് ആപ്പിൾ വെളിപ്പെടുത്തിയിട്ടില്ല. ഈ പുതിയ പ്രോസസ്സർ ഉപയോഗിക്കുക വഴി വലിയ ഡിസ്പ്ലേ ആയിരുന്നിട്ടു കൂടി കൂടുതൽ ബാറ്ററി ബാക്കപ്പ് ഐഫോൺ5 നൽകുന്നുണ്ട്. 8 മണിക്കൂർ വരെ സംസാര സമയവും, 10 മണിക്കൂർ ഇന്റർനെറ്റ് ബ്രൌസിങ്ങും, 8 മണിക്കുർ വീഡിയോ പ്ലേബാക്കും ഇതിൽ ലഭിക്കുമെന്ന് ആപ്പിൾ
ഒരു 12 മെഗാപിക്സൽ ക്യാമറയാണ് ആപ്പിളിൽനിന്ന് ഏവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും 8 മെഗാപിക്സൽ ഐസൈറ്റ് ക്യാമറയാണ് ആപ്പിൾ ഇതിൽ ഉൾപ്പെറ്റുത്തിയിരിക്കുന്നത്. ഷട്ടർസ്പിഡ്, ലെൻസ്കവർ, സോഫ്റ്റ്‌വെയർ എന്നിവയിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ വഴി കൂടുതൽ തെളിച്ചമുള്ളതും, വ്യക്തതയാർന്നതുമായ ചിത്രങ്ങൾ ഇതിൽനിന്ന് ലഭിക്കും. ഇതിന്റെ ബിൽറ്റ് ഇൻ പനോരമ മോഡ് വഴി 28 മെഗാപിക്സലിന്റെ, 2400 വരെയുള്ള പനോരമ ചിത്രങ്ങൾ എടുക്കാൻ സാധിക്കും. ഒരേസമയം 10 മുഖങ്ങൾ വരെ തിരിച്ചറിയുന്ന ഫേസ് ഡിറ്റക്ഷൻ സിസ്റ്റവും, 1080p HD വീഡിയോ റെക്കോർഡിങ്ങും ഇതിന്റെ സവിശേഷതകളാണ്. 1.2 മെഗാപിക്സൽ ഫേസ്ടൈം HD മുൻ ക്യാമറയും ഇതിലുണ്ട്.
ഇയർപോഡ് എന്ന് പേരിട്ടിരിക്കുന്ന ആപ്പിൾ പുതുതായി ഡിസൈൻ ചെയ്ത ഹെഡ്ഫോണുകളാണ് പുതിയ ഐഫോണിനൊപ്പം വിതരണം ചെയ്യുന്നത്. 120ഓളം ഡിസൈനുകളിൽ നിന്ന് 600ൽ അധികം പേരുടെ ചെവിയിൽ പരിശോധിച്ച് വികസിപ്പിച്ചെടുത്ത ഇത് ഏതൊരാളുടെയും ചെവിക്ക് അനുയോജ്യമാണ്.
ചാർജിങ്ങ്, ഡാറ്റ ട്രാൻസ്ഫർ എന്നിവയ്ക്കായി ആപ്പിൾ ഉപയോഗിച്ചിരുന്ന 30 പിൻ കണക്ടറിനു പകരം പുതിയതായി രൂപകല്പന ചെയ്ത 8പിൻ ലൈറ്റ്നിങ്ങ് കണക്ടർ ആണ് ഇതിൽ ഉപയോഗിക്കുന്നത്. പഴയ ഉപകരണങ്ങൾ കണക്ട് ചെയ്യാനായി ഇതിന്റെ അഡാപ്റ്ററും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
ലോകത്തെ ഏറ്റവും ആധുനിക മൊബൈൽ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്ന് വിശേഷിപ്പിക്കുന്ന ഐ.ഒ.എസ് 6മായാണ് ഐഫോൺ5 വിപണിയിലെത്തുന്നത്. ആപ്പിളിന്റെ സ്വന്തം വോയ്സ് അസിസ്റ്റന്റ് സിരിയും കൂടുതൽ സവിശേഷതകളോടെ പരിഷ്കരിച്ചിട്ടുണ്ട്.
16GB, 32GB, 64GB സ്റ്റോറേജ് കപ്പാസിറ്റികളിൽ ലഭ്യമാകുന്ന ഐഫോൺ5 ന്റെ കോൺട്രാക്ടോടെയുള്ള വില തുടങ്ങുന്നത് 199 ഡോളർ മുതലാണ്. സെപ്റ്റംബർ 21 മുതൽ അമേരിക്ക, ബ്രിട്ടൺ തുടങ്ങിയ 10 രാജ്യങ്ങളിൽ ലഭ്യമാകുന്ന ഇത് ഇന്ത്യയിൽ ഒരുപക്ഷേ ഈ വർഷം അവസാനത്തോടെയേ ലഭ്യമാകു. പഴയമോഡലുകളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ഇതിനു 50,000 രൂപ വില പ്രതീക്ഷിക്കാം.
സാംസങ്ങ് ഗാലക്സി പ്രീമിയർ പുറത്തിറക്കി
കുറച്ചു നാളുകായി ടെക്നോലജി ലോകത്ത് പ്രചരിക്കുന്ന റൂമറുകളിൽ ഒന്ന് സാംസങ്ങ് ഗാലക്സി പ്രീമിയറിനെകുറിച്ചായിരുന്നു. എന്നാൽ പ്രീമിയറിന്റെ വരവിനുമുമ്പെ ഗാലക്സി എസ്3 മിനി അവതരിപ്പിച്ചതോടെ പ്രീമിയറിനെകുറിച്ചുള്ള ആകാംക്ഷകൾ ഒന്നുകൂടി വർദ്ധിച്ചു. എന്നാൽ ഇന്നലെ സാംസങ്ങ് ഔദ്യോഗികമായി പ്രീമയറിന്റെ വരവ് പ്രഖ്യാപിച്ചതോടെ ഈ ആകാംക്ഷകൾക്ക് അവസാനമായി.
സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായ ഗാലക്സി എസ്3 യുടെ താഴെ വരുന്ന ഒരു മോഡലായാണ് കമ്പനി ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്. കോൺഫിഗറെഷനിൽ വരുത്തിയിരിക്കുന്ന ചില വിട്ടുവീഴ്ചകൾ വഴി വില പിടിച്ചു നിർത്താനും അതുവഴി വില്പനയിൽ അല്പം മുൻതൂക്കം നേടാനുമാണ് കമ്പനിയുടെ ലക്ഷ്യം. കാഴ്ചയിലും, വലിപ്പത്തിലും ഗാലക്സി എസ്3 യുമായി വലിയ വ്യത്യാസമൊന്നുമില്ല പ്രീമിയറിനും.
4.65 ഇഞ്ച് ആണ് പ്രീമിയറിന്റെ സ്ക്രീൻ വലിപ്പം. അതായത് എസ്3യേക്കൾ അല്പം കുറവ്. എന്നാൽ ഡിസ്പ്ലേ റെസലൂഷ്യനിൽ കുറവ് വരുത്തിയിട്ടില്ല. 1280×720 പിക്സൽ റെസലൂഷ്യൻ 316ppi ക്ലാരിറ്റി നൽകുന്നു. സാംസങ്ങ് അപ്ലം കുറവ് വരുത്തി എന്ന് ആരോപിക്കാവുന്നത് പ്രോസസ്സറിന്റെ കാര്യത്തിലാണ്. എസ്3യിലെ ക്വാഡ് കോർ പ്രോസസ്സറുമായി താരതമ്യം ചെയ്യുമ്പോൾ 1.5Ghz ന്റെ ഡ്യുവൽ കോർ പ്രോസസ്സർ ചെറുതു തന്നെ. എന്നാൽ ആൻഡ്രോയിഡ് 4.1 സുഗമമായി പ്രവർത്തിക്കാൻ ഇത് പര്യാപ്തമായതിനാൽ നമുക്ക് സാംസങ്ങിനെ കുറ്റപ്പെടുത്താനാകില്ല. 1GB റാം ഇതിന്റെ പ്രവർത്തനം സുഗമമാക്കുന്നു. എസ്3 യിലെ തന്നെ 8 മെഗാപിക്സൽ പ്രഥാന ക്യാമറയും, 1.9 മെഗാപിക്സലിന്റെ മുൻ ക്യാമറയും തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്.
8GB, 16GB കപ്പാസിറ്റിയോട് കൂടിയ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മൈക്രോ എസ്ഡി വഴി മെമ്മറി വർധിപ്പിക്കാവുന്നതിനാൽ മെമ്മറി കുറവാണെന്ന് ആരോപിക്കാനാവില്ല. 2100mAh ന്റെ ബാറ്ററി ഇതിനെ കൂടുതൽ ആകർഷകമാക്കുന്നു. കുറഞ്ഞ പ്രൊസസ്സർ കൂടീയ ബാറ്ററി ബാക്കപ്പ് നൽകുമെന്ന് പ്രതീക്ഷിക്കാം. വൈഫൈ 802.11 a/b/g/n, ബ്ലുടൂത്ത് 4.0, A-GPS, NFC, 4G-LTE ഉൾപ്പെടെ എല്ലാത്തരം കണക്ടിവിറ്റി ഓപ്ഷനുകളുമായാണ് പ്രിമിയർ എത്തുന്നത്. തിരഞ്ഞെടുത്ത വിപണികൾ 4G-LTE വെർഷനും, അല്ലാത്തിടത്ത് 3G വെർഷനും ഇറക്കാനാണ് സാധ്യത.
നവംബർ അവസാനത്തോടെ വിപണിയിൽ എത്തുന്ന പ്രീമിയറിന്റെ വില സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എന്തായാം 30,000 രൂപയുറ്റെ മുകളിൽ ആയിരിക്കുമെന്ന് തീർച്ചപ്പെടുത്താം.
മൈക്രോമാക്സിന്റെ പുതിയ സൂപ്പർഫോണുകൾ
ചെറുകിട മൊബൈൽ ഫോണുകൾ നിർമ്മിച്ചിരുന്ന മൈക്രോമാക്സ് കുറച്ചു നാൾ മുൻപാണ് രണ്ട് സൂപ്പർഫോണുകൾ അവതരിപ്പിച്ചത്. 4.3 ഇഞ്ചും, 5 ഇഞ്ചും വലിപ്പമുള്ള രണ്ട് മോഡലുകളായിരുന്നു അവ. വിപണിയിൽ നല്ല പ്രതികരണം ഉണ്ടാക്കാൻ ഈ രണ്ട് മോഡലിനും സാധിച്ചു. വളരെ ചുരുങ്ങിയ കാലംകൊണ്ട് ഇവ വിറ്റുതീരുകയും ചെയ്തു. ഈ വിജയത്തിന്റെ ചുവട്പിടിച്ച് ഇവയുടെ പരിഷ്കരിച്ച പതിപ്പ് വിപണിയിലിറക്കിയിരിക്കുകയാണൂ കമ്പനി. ഇതുവഴി വിപണിയിൽ കുറച്ചുകൂടി ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ കഴിയുമെന്ന് കമ്പനി കരുതുന്നു.
മൈക്രോമാക്സ് കാൻവാസ് A100 ന്റെ പരിഷകരിച്ച പതിപ്പാണ് കാൻവാസ് 2 A110 എന്ന മോഡൽ. 5 ഇഞ്ച് സ്ക്രീൻ വലിപ്പമുള്ള ഇത് ഫാബ്‌ലെറ്റ് കാറ്റഗറിയിലാണ് മത്സരിക്കുന്നത്. സ്ക്രീൻ റെസലൂഷ്യൻ 854×480 പിക്സൽ. A100ൽ ഉണ്ടായിരുന്ന 1Ghz സിങ്കിൾ കോർ പ്രോസസ്സർ ഡ്യൂവൽ കോർ ആയി ഉയർത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് 4.0.4 ആണ് ഇതിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം. 512MB യാണു റാം. ഡ്യൂവൽ സിം, 8 മെഗാപിക്സൽ ക്യാമറ, .3 മെഗാപിക്സൽ മുൻ ക്യാമറ, 3G, ബ്ലൂടൂത്ത്, വൈഫൈ 802.11, ജി.പി.എസ്, ഇന്റഗ്രേറ്റഡ് എഫ്‌എം, 3.5mm ഹെഡ്സെറ്റ് ജാക്ക് എന്നിവയെല്ലാം ഇതിലുണ്ട്. 2000mAh ന്റെ ബാറ്ററി 5 മണിക്കൂർ സംസാര സമയവും 180 മണിക്കൂർ സ്റ്റാൻഡ്ബൈയും നൽകുന്നു. കറിപ്പും വെളുപ്പും നിറങ്ങളിൽ ലഭിക്കുന്ന വില 9990 രൂപയാണ്.
മൈക്രോമാക്സിന്റെ 4.3 ഇഞ്ച് സൂപ്പർ സ്മാർട്ട്ഫോണാണ് A90S. ഇതിൽ 800×480 റെസലൂഷ്യനുള്ള സ്ക്രീൻ ആണൂള്ളത്. 1GHz പ്രോസസ്സർ 512MB റാം എന്നിവയാണിതിലൂള്ളത്. ആൻഡ്രോയിഡ് 4.0 ആണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. 3ജി, 8 മെഗാപിക്സൽ ക്യാമറ തുടങ്ങിയ സവിശേഷതകൾ എല്ലാം ഇതിലും ഉണ്ട്. ബാറ്ററി 1600mAh ആണ്. കറുപ്പ് വെളുപ്പ നിറങ്ങളിൽ തന്നെയാണ് ഇതും ലഭ്യമാകുന്നത്. വില 12,990 രൂപയാണ്.
മികച്ച കോൺഫിഗറേഷനുള്ള ഫോണുകളുമായി ചെറുകിട നിർമ്മാതാക്കൾ എത്തിയതോടെ വൻകിട നിർമ്മാതാക്കളുടെ ലോ എൻഡ് മോഡലുകൾക്ക് ശക്തമായ മത്സരമാണ് നേരിടേണ്ടി വന്നിരിക്കുന്നത്.
ഗൂഗിൾ നെക്സസ്സ് 4 ഇപ്പോൾ പ്രീബുക്ക് ചെയ്യാം.
ആൻഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗൂഗിൾ അവരുടെ നെക്സസ്സ് ബ്രാൻഡ് അവതരിപ്പിച്ചത്. HTC, സാംസങ്ങ് എന്നീ പ്രമുഖ നിർമ്മാതാക്കളൂമായി കൈകോർത്ത്കൊണ്ടാണ് ഗൂഗിൾ തങ്ങലുടെ ഈ ഉദ്യമം ഒരു വിജയമാക്കിയത്. ഇന്ന് ആൻഡ്രോയിഡിന്റെ എറ്റവും പുതിയ ഓരോ വെർഷനും ആദ്യം ലഭ്യമാകുന്ന ഫോൺ എന്ന പരിഗണനയും നെക്സസ്സ് സീരീസിന് ലഭിക്കുന്നുണ്ട്. നെക്സസ്സ് One, നെക്സസ്സ് S, ഗാലക്സി നെക്സസ്സ് എന്നിവയാണ് ഈ സീരീസിൽ മുൻപ് പുറത്തിറങ്ങിയിട്ടുള്ള മോഡലുകൾ. ഇത്തവണ LG യുമായി ചേർന്നുകൊണ്ടാണ് ഗൂഗിൽ തങ്ങളുടെ നെക്സസ്സ് ബ്രാൻഡിലെ ഏറ്റവും പുതിയ മോഡൽ ആയ നെക്സസ്സ് 4 പുറത്തിറക്കിയിരിക്കുന്നത്.
ആൻഡ്രോയിഡ് ജെല്ലിബീനിന്റെ പുതിയ വകഭേതമായ ആൻഡ്രോയിഡ് 4.2 ഓപ്പറേറ്റിങ്ങ് സിസ്റ്റവുമായാണ് നെക്സസ്സ് 4 വരുന്നത്. ഇതിനെ ഫിസിക്കൽ കോൺഫിഗറേഷനും വളരെ മികച്ചതാണ്. 1..5Ghz ക്വാഡ്കോർ സ്നാപ്ഡ്രാഗൺ S4 പ്രോസസ്സറിനു പിന്തുണയേകാൻ 2GB റാമും ഇതിലുണ്ട്. ഇതിന്റെ 8 മെഗാപിക്സൽ ക്യാമറയിൽ 1080p വീഡിയോ 30fps നിരക്കിൽ റെക്കോർഡ് ചെയ്യാൻ സാധിക്കും. 8GB/16GB സ്റ്റോറേജ് കപ്പാസിറ്റിയോട് കൂടിയ രണ്ട് മോഡലുകളാണ് ഇതിനുള്ളത്. മെമ്മറി വർദ്ധിപ്പിക്കാൻ സാധിക്കില്ല എന്നുള്ളത് ഇതിന്റെ ഒരു പോരായ്മയായി ചൂണ്ടി കാണിക്കാം. 4.7 ഇഞ്ച് IPS പ്ലസ് ടച്ച് സ്ക്രീനിന്റെ റെസലൂഷ്യൻ 768×280 പിക്സൽ ആണ്. 2100mAh ബാറ്ററി 15 മണിക്കൂർ വരെ സംസാര സമയം വാഗ്ദാനം ചെയ്യുന്നു. ബ്ലൂടൂത്ത്, വൈഫൈ, ജിപിഎസ്, NFC, 3ജി എന്നിവയെല്ലാമുള്ള ഇതിൽ പക്ഷേ 4ജി സൌകര്യം ലഭ്യമല്ല.
ഫോൺ വിൽപനയിൽ നിന്നുള്ള ലാഭത്തിൽ ഉപരി ആൻഡ്രോയിഡിന്റെ പ്രചരണവും, ബ്രാൻഡ് ബിൽഡിങ്ങും, മറ്റ് പല പരോക്ഷ ലക്ഷ്യങ്ങളുമാണ് നെക്സസ്സ് ഫോണുകൾക്ക് പുറകിൽ. അതിനാൽ തന്നെ മാന്യമായ വിലയിൽ നെക്സസ്സ് ഫോണുകൾ ലഭ്യമാകുകയും ചെയ്യും. ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റിൽ പ്രീ ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്ന നെക്സസ്സ് 4ന്റെ 8 വെർഷനു വില 25,990 രൂപയും, 16 വെർഷന് 29,990 രൂപയുമാണ്. ദിവസങ്ങൾക്ക് മുൻപ് ഇവയുടെ വില യഥാക്രമം 23,490 രൂപയും, 27,490 രൂപയുമായിരുന്നു. ഏതാണ്ട് സമാന കോൻഫിഗറേഷനോട് കൂടിയ സാംസങ്ങ് ഗാലക്സി എസ്3 തൂടങ്ങിയ മോഡലുകൾക്ക്37,000 രൂപയോളമാണ് വില. അതിനാൽ ഒരു ഹൈ എൻഡ് സ്മാർട്ട് ഫോൺ ആണ് നിങ്ങൾ നോക്കുന്നതെങ്കിൽ ഇത് ധൈര്യമായി പരിഗണീക്കാം.
സാംസങ്ങിന്റെ വിൻഡോസ് ഫോൺ ATIV S
മാർക്കറ്റിൽ എന്ത് ഉല്പന്നത്തിന് ആവശ്യമുണ്ടെന്ന് തോന്നുന്നോ അത് ഉണ്ടാക്കുകയെന്നതാണ് സാംസങ്ങിന്റെ നയം. അതിനെ അനുകരണമെന്നോ മറ്റെന്തുതന്നെ വിളിച്ചാലും അവർക്കതൊരു വിഷയമേ അല്ല. ആ മനോഭാവം തന്നെയാണ് അവരെ ലോകത്തെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാക്കി മാറ്റിയതും. മൈക്രോസോഫ്റ്റ് പുതിയ വിൻഡോസ് ഫോൺ 8 ഓപ്പറേറ്റിങ്ങ് സിസ്റ്റം പ്രഖ്യാപിച്ച ഉടനെ തന്നെ സാംസങ്ങ് അവരുടെ മോഡൽ പ്രഖ്യാപിക്കുകയും, ഇപ്പോൾ അത് വിപണിയിൽ എത്തിക്കുകയും ചെയ്തിരിക്കുന്നു.
വിൻഡോസ് ഫോൺ 8 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു ഹൈ എൻഡ് സ്മാർട്ട്ഫോണാണ് ATIV S . 1.5 Ghz ഡ്യുവൽ കോർ പ്രോസസ്സർ, 1 GB റാം എന്നിവയാണ് ഇതിൽ ഉള്ളത്. 4.8 ഇഞ്ച് സൂപ്പർ AMOLED ഡിസ്‌പ്ലേയാണ് ഇതിൽ ഉള്ളത്. ഇതിന്റെ ഗൊറില്ല ഗ്ലാസ്സ് ഡിസ്‌പ്ലേ കനം കുറഞ്ഞതും, പോറലുകളെ തടയുന്നതുമാണ്. ഇതിന്റെ 8 മെഗാപിക്സൽ ക്യാമറയ്ക്ക് LED ഫ്ലാഷും, 1080p Full HD വീഡിയോ റെക്കോർഡിങ്ങ് കഴിവുമുണ്ട്. ഇതിൽ വൈഫൈ, ബ്ലൂടൂത്ത് എന്നിവയ്ക്ക് പുറമേ ആക്സലേറോമീറ്റർ, ഗൈറോസ്കോപ്പ്, ജിയോ മാഗ്നെറ്റിൽ സെൻസർ, ജിപിഎസ്, പ്രോക്സിമിറ്റി സെൻസർ എന്നിവയും, നിയർ ഫീൽഡ് കമ്മ്യൂണിക്കേഷനും ഇതിലുണ്ട്. 16GB/32GB വെർഷനുകളിൽ ലഭിക്കുന്ന ഇതിന്റെ മെമ്മറി 32GB വരെ വർദ്ധിപ്പിക്കാം. വെറും 125 ഗ്രാം മാത്രം ഭാരമുള്ള ഇതിൽ 2300mAh ന്റെ ഏറെ ശേഷി കൂടിയ ബാറ്ററിയാണ് ഉളത്.
സാംസങ്ങിന്റെ സ്വന്തം ചാറ്റ് ആപ്ലിക്കേഷനായ ചാറ്റ് ഓൺ ഇൻസ്റ്റന്റ് മെസ്സേജിങ്ങ്, ഫോട്ടോ എഡിറ്റിങ്ങ്, മിനി ഡയറി എന്നിങ്ങനെ വിൻഡോസ് ആപ്ലെക്കേഷനുകളുടെ ഒരു നിരയും ഇതിൽ ഉണ്ട്. ഇത് ഡിസംബറോടെ വിപണിയിലെത്തും എന്ന് കരുതുന്നു. ഗാലക്സി S3 യുടെ സമാന കോൺഫിഗറേഷൻ ആയതിനാൽ വിലയും അതിന്റെ അടുത്ത് പ്രതീക്ഷിക്കാം.
വിൻഡോസ് ഫോണിന്റെ വിപണി കീഴടക്കാൻ
സ്മാർട്ട്ഫോൺ, ടാബ്‌ലെറ്റ് രംഗത്ത് ഒരു പുതിയ മാറ്റം സൃഷ്ടിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ തയ്യാറെടുപ്പാണ് വിൻഡോസ് 8 ഡെസ്ക്ടോപ്പ് ഓപ്പറേറ്റിങ്ങ് സിസ്റ്റവും, വിൻഡോസ് ഫോൺ 8 ഓപ്പറേറ്റിങ്ങ് സിസ്റ്റവും. മാറ്റം കൊണ്ടുവരിക എന്നതിലുപരി, മൊബൈൽ ഓപ്പറേറ്റിങ്ങ് സിസ്റ്റം രംഗത്ത് പിടിച്ചു നിൽകുക എന്നതാണ് നിലവിൽ മൈക്രോസോഫ്റ്റിനു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. ഈ രംഗത്തെ ആദ്യ പരിശ്രമമായ വിൻഡോസ് ഫോൺ7 സാമാന്യം നല്ല പരാജയമായതിനാൽ അവശ്യം തയ്യാറെടുപ്പോടെയാണ് വിൻഡോസ് ഫോൺ 8 പുറത്തിറക്കിയിരിക്കുന്നത്. അതിനാൽ തന്നെ മൈക്രോസോഫ്റ്റ് ആരാധകർക്ക് ഒരു നീണ്ട കാത്തിരിപ്പ് സമ്മാനിച്ചതിനു ശേഷമാണൂ വിൻഡോസ് ഫോൺ8 എത്തിയിരിക്കുന്നത്.
നോക്കിയയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ ലൂമിയ 920 ഉൾപ്പെടെ നിരവധി മോഡലുകൾ വിൻഡോസ് ഫോണുമായി പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അവ എന്ന് വിപണിയിലെത്തുമെന്ന് അറിവായിട്ടില്ല. ഇക്കൂട്ടത്തിൽ ഏറ്റവും ആദ്യം ഇന്ത്യൻ വിപണിയിൽ എത്തുന്ന മോഡലാണ് HTC 8X. വിൻഡോസ് ഫോൺ കാറ്റഗറിയിലെ HTCയുടെ ഹൈ എൻഡ് മോഡലാണിത്. 1.5Ghz ഡ്യൂവൽ കോർ സ്കോർപിയൻ പ്രോസസ്സർ, 1GB റാം എന്നിവയാണ് ഇതിന്റെ പ്രാധമിക സവിശേഷതകൾ. 16GB ഇന്റേണൽ മെമ്മറിയുമുണ്ട്. ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനുള്ള 4.3 ഇഞ്ച് സൂപ്പർ LCD 2 ഡിസ്പ്ലേയാണിതിലുള്ളത്. 1280×720 പിക്സലിന്റെ റെസലൂഷ്യൻ 342 ക്ലാരിറ്റിയാണ് നൽകുന്നത്. 8 മെഗാപിക്സൽ ക്യാമറയാണ് ഇതിലുള്ളത്. 8 മെഗാപിക്സലിൽ നിശ്ചല ചിത്രങ്ങളും, Full HD വീഡിയോ റെക്കോർഡിങ്ങും ഇതിൽ സാധ്യമാണ്. 2.1 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ഉണ്ട്. 1800mAh ന്റെ പോളിമർ ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
ഓൺലൈൻ സൈറ്റുകളിൽ വില്പനയ്ക്ക് എത്തിയിരിക്കുന്ന HTC 8X ന്റെ വില 34,149 രൂപയാണൂ(saholic.com). ലോകം ഏരെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും വിൻഡോസ് ഫോണിനെ സ്വീകരിച്ചോ എന്ന കാര്യത്തിൽ ഒരു അന്തിമ വിധി പറയാറായിട്ടില്ല. പല മോഡലുകളും, ആപ്ലിക്കേഷനുകളും ഇനിയും വിപണിയിൽ എത്താനിരിക്കുന്നതേ ഉള്ളൂ.
മിഡ്റേഞ്ച് ഫോണുകളിൽ ഏറ്റവും വലിയ സ്ക്രീനുമായി LG
4 ഇഞ്ച് സ്ക്രീൻ വലിപ്പത്തിൽ കുറഞ്ഞ മോഡലുകളെ ടെക്നോളജി പ്രേമികൾ പാടെ അവഗണിക്കുന്നതാണ് പുതിയ ട്രെൻഡ്. ആപ്പിളൊഴികെ മറ്റെല്ലാ കമ്പനികളും ഇത് തിരിച്ചറിഞ്ഞ് സ്ക്രീൻ വലിപ്പത്തിൽ ഏറെ മുന്നേറി കഴിഞ്ഞു. ഇതിന്റ ചുവട് പിടിച്ച് മറ്റുള്ളവരെ ഒരു പടി കടത്തി വെട്ടി LG മിഡ്‌റേഞ്ച് കാറ്റഗ്ഗറിയിൽ 4.7 ഇഞ്ച് എന്ന വലിയ സ്ക്രീൻ ഉള്ള ഒരു മോഡൽ പുറത്തിറക്കിയിരിക്കുന്നു. അധികം ആരവങ്ങളും ആർഭാടങ്ങളും ഇല്ലാതെയാണ് LG തങ്ങളുടെ ഒപ്റ്റിമസ് L9 P760 മോഡൽ പുറത്തിറക്കിയിരിക്കുന്നത്.
LG യുടെ പുതിയ L ഡിസൈൻ സീരിസിലാണ് ഇതും രൂപകല്പന ചെയ്തിരിക്കുന്നത്. ചതുര വടിവൊത്ത രൂപഭംഗി തീർത്തും ആധുനികം ആണ്. ഈ വലിയ സ്ക്രീൻ സൈസിലും ഒതുക്കമുള്ള ഒരു ഫോൺ ആയി അനുഭവപ്പെടാൻ ഈ ഡിസൈൻ ഏറെ സഹായിക്കുന്നു. ആൻഡ്രോയിഡ് 4.0.4 ഐസ്ക്രീം സാൻഡ്‌വിച്ചിൽ പ്രവർത്തിക്കുന്ന ഇതിന് കരുത്തേകുന്നത് 1Ghz ഡ്യൂവൽ കോർ കോർട്ടെക്സ് A9 പ്രോസസ്സർ ആണ്. 1GB റാമും, 8GB ഇന്റേണൽ മെമ്മറിയുമുള്ള ഇതിന് 3G കണക്ടിവിറ്റിയും ഉണ്ട്. ഇതിന്റെ 4.7 ഇഞ്ച് IPS LCD ഡിസ്‌പ്ലേയുടെ റെസലൂഷ്യൻ 960×540 പിക്സൽ ആണ്. 5 മെഗാപിക്സലിന്റെ ക്യാമറയാണ് ഇതിലുള്ളത്. LED ഫ്ലാഷും ഇതിൽ ഉണ്ട്. 1920×1080 പിക്സൽ റേസലൂഷ്യനിൽ Full HD വീഡിയോ റേക്കോർഡിങ്ങും ഇതിൽ സാധ്യമാണ്. വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയെല്ലാം ഇതിലുണ്ട്. 2150mAh ബാറ്ററിയാണ് ഇതിലൂള്ളത്. ഇതിന്റെ ഒപ്റ്റിക്കൽ കാരക്ടർ റെക്കഗ്നിഷൻ സോഫ്റ്റ്‌വെയറിന് ചിത്രങ്ങളിൽ നിന്ന് ടെക്സ്റ്റ് വേർതിരിച്ചെടുക്കാനുള്ള കഴിവുണ്ട്.
സാംസങ്ങ്, HTC എന്നിവരുടെ ഫ്ലാഗ്ഷിപ്പ് മോഡലുകളിലാണ് ഇത്രയും വലിപ്പമുള്ള സ്ക്രീൻ വരൂന്നത്. അവയുടെ വിലയാകട്ടെ 35,000 രൂപയുടെ മുകളിലും. എന്നാൽ LG ഒപ്റ്റിമസ് L9 P760 ന്റെ വില 19,990 രൂപയാണൂ(Flipkart). ഗാലക്സി S3, HTC One X എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഒരു മീഡിയം പെർഫോമർ മാത്രമാണ്. എങ്കിലും വലിയ സ്ക്രീൻ വേണമെന്നാഗ്രഹിക്കുന്നവർക്ക് ഈ വിലയിൽ ലഭിക്കാവുന്ന ഏക മോഡൽ ഇതാണ്.
ഫാബ്‌ലെറ്റ് മാർക്കറ്റിൽ ഒരു ചുവട് കൂടി, ഗാലക്സി ഗാൻഡ്
ഫാബ്‌ലെറ്റ് എന്ന പേർ കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് വരിക ഗാലക്സി നോട്ട് തന്നെയാണ്. വില്പനയുടെ കാര്യത്തിലും, പെർഫോമൻസിന്റെ കാര്യത്തിലും ഏവരെയും കടത്തി വെട്ടി മുന്നേറുന്ന നോട്ടിന്റെ വിജയഗാഥ ഒന്ന് വേറെ തന്നെയാണ്. എന്നാൽ ഇതിന്റെ ഉയർന്ന വില ഒട്ടനവധി ആരാധകരെ നിരാശപ്പെടുത്തിയിട്ടുണ്ട്. ഈ ആരാധകർക്ക് ആശ്വാസം പകരാൻ വേണ്ടി സാംസങ്ങ് തയാറാക്കിയിരിക്കുന്ന മോഡലാണ് ഗാലക്സി ഗ്രാൻഡ്. ഒരു ആരാധകനെയും നിരാശപ്പെടുത്തരുതെന്നുതെന്നുള്ളതാണല്ലോ സാംസങ്ങിന്റെ ബിസിനസ്സ് പോളിസി തന്നെ. ഇതിനെ അന്വർഥമാക്കുന്ന രീതിയിലാണ് സാംസങ്ങ് ഓരോ ദിവസവും പുതിയ പുതിയ മോഡലുകൾ പുറത്തിറക്കുന്നത്.
സാംസങ്ങിന്റെ ഗാലക്സി ഗ്രാൻഡ് ഒരു 5 ഇഞ്ച് ഫാബ്‌ലെറ്റ് ആണ്. നോട്ട് മോഡലുകളെ അപേക്ഷിച്ച് ഇതൊരു ബഡ്ജ്റ്റ് മോഡലാണ്. 800×480 പിക്സൽ റെസലൂഷ്യനുള്ള 5 ഇഞ്ച് TFT LCD സ്‌ക്രീൻ ആണ് ഇതിൽ ഉള്ളത്. ഈ റെസലൂഷ്യൻ അല്പം കുറഞ്ഞ ഡിസ്‌പ്ലെ ഒരു പോരായ്മയായി പറയാമെങ്കിലും ഇതിന്റെ വില പിടിച്ച് നിർത്തുന്നതിൽലേറ്റവും വലിയ ഘടകം ഇത് തന്നെയാണ്. എന്നാൽ പ്രോസസ്സിങ്ങ് പവർ അടക്ക് മറ്റൊന്നിലും സാംസങ്ങ് പിശുക്ക് കാണിച്ചിട്ടില്ല. 1.2 Ghz ന്റെ ഡ്യുവൽകോർ പ്രോസസ്സർ, 1 GB റാം എന്നിവയാണ് ഇതിന് കരുത്തേകുന്നത്. ആൻഡ്രോയിഡ് ജെല്ലിബീൻ 4.1.2 ൽ പ്രവർത്തിക്കുന്ന ഇത് ആരാധാരെ നിരാശപ്പെടുത്തില്ല. 8 മെഗാപിക്സലിന്റെ ക്യാമറയാണുള്ളത്. മികച്ച പെർഫോമൻസ് കാഴ്ച വയ്ക്കുന്ന ഇതിന് ഓട്ടോ ഫോക്കസും, സീറോ ഷട്ടർലാഗും ഉണ്ട്. വീഡിയോ കോൺഫറൻസിങ്ങ് അടക്കമുള്ള സൌകര്യങ്ങൾക്ക് വേണ്ടി 2മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിൽ ഉണ്ട്. 3ജി അടക്കമുള്ള സൌകര്യങ്ങളും ഇതിലുണ്ട്.
8 ജിബി ആണ് ഇതിന്റെ ഓൺബോർഡ് മെമ്മറി കപ്പാസിറ്റി. 64 ജിബി വരെ മൈക്രോ എസ്ഡി പിന്തുണയുമുണ്ട്. 2100 mAh ബാറ്ററി ദിവസേനെയുള്ള ചാർജിങ്ങ് ബുദ്ധിമുട്ടുകൾക്ക് ഒരു പരിധി വരെ പരിഹാരമാകും. ആദ്യ ഘട്ടത്തിലെ ഒരു ഓഫർ എന്ന നിലയിൽ ഒരു ഫ്ലിപ്പ് കവറും, സാംസങ്ങിന്റെ മൈ സർവീസിൽ നിന്ന് 8000 രൂപയുടെ മ്യൂസിക് ഡൌൺലോഡും കൂടാതെ 50 ജിബി ഡ്രോപ്ബോക്സ് സ്റ്റോറേജും, വൊഡാഫോണിൽ നിൻന്ന 2 മാസത്തേക്ക് 2 ജിബി വീതം ഡൌൺലോഡും കമ്പനി ഇതിനൊപ്പം നൽകുന്നുണ്ട്.
ഇതിന്റെ വില മാത്രമല്ല, സാംസങ്ങിന്റെ ഫ്ലാഗ്‌ഷിപ്പ് മോഡലുകളായ ഗാലക്സി എസ്3, നോട്ട് എന്നിവയിൽ ഉള്ള സാങ്കേതിക വിദ്യകൾ എല്ലാം ഉള്ളത് ഇതിന്റെ മുതൽകൂട്ടാകുമെന്ന് ഉറപ്പ്. ഇന്ത്യയിലെ ഇതിന്റെ വില 21,500 രൂപയാണ്. ഇതിന്റെ ഒരു ഡ്യുവൽ സിം വെർഷനും കമ്പനി ഉടനെ പുറത്തിറക്കാൻ ലക്ഷ്യമിടുന്നുണ്ട്.
3500 mAh ബാറ്ററിയുമായി ലെനോവോ ഐഡിയഫോൺ P770
മൊബൈൽ നിർമ്മാതാക്കൾ ഓരോ കാലത്തും ഓരോ ഫീച്ചറിന്റെ പേരിലായിരിക്കും മത്സരം. ആദ്യം അത് കനം കുറഞ്ഞ ഫോൺ ഇറക്കുന്നതിലും, പിന്നീട് അത് ക്യാമറ ക്ലാരിറ്റി വർദ്ധിപ്പിക്കുന്നതിലും, അതിനു ശേഷം ഡിസ്‌പ്ലേ വലിപ്പം കൂട്ടുന്നതിലും എല്ലാം ആയിരുന്നു. ഈ മത്സരങ്ങൾ എല്ലാം ഏതാണ്ട് അതിന്റെ പാരമ്യത്തിൽ എത്തിയ അവസ്ഥയിലാണ്. ഇപ്പോൾ ഏറ്റവും അവസാനം നിർമ്മാതാക്കൾ മത്സരിക്കുന്നത് ബാറ്ററിയുടെ ശേഷി വർദ്ധിപ്പിക്കാനാണ്.
3300mAh ബാറ്ററിയുമായി മോട്ടോറോള ആയിരുന്നു ഇത്രയും നാൾ ഈ മത്സരത്തിൽ മുന്നിട്ടു നിന്നിരുന്നത്. മോട്ടോറോള തങ്ങളൂടെ സൂപ്പർ സ്മാർട്ട്ഫോൺ മോഡലായ യിലാണ് 32 മണിക്കൂർ മാരത്തോൺ സംസാര സമയം നൽകുന്ന ഭീമൻ ബാറ്ററി അവതരിപ്പിച്ചത്.
മോട്ടോറോളയെ ഇതിൽ കടത്തി വെട്ടുന്നത് ലോകത്തെ ഒന്നാംനിര കമ്പ്യൂട്ടർ നിർമ്മാതാക്കളായ ലെനോവോയാണ്. കഴിഞ്ഞ ദിവസം ചൈനയിൽ അവതരിപ്പിച്ച ഐഡിയാഫോൺ P700ൽ 3500mAh ബാറ്ററിയാണുള്ളത്. നിലവിലെ ചാമ്പ്യനേക്കാൾ 200mAh മുന്നിൽ നിൽകുന്ന ബാറ്ററി. എന്നാൽ സംസാര സമയത്തിൽ മോട്ടോറോളയെ തോല്പിക്കാൻ ലെനോവോയ്ക്ക് സാധികച്ചിട്ടില്ല. 29 മണിക്കൂർ മാത്രമാണ് ഇതിന്റെ സംസാര സമയം. 1.2Ghz ഡ്യൂവൽ കോർ പ്രോസസ്സർ ഉള്ള ഇത് ആൻഡ്രോയിഡ് 4.1 ലാണ് പ്രവർത്തിക്കുന്നത്. 4.5 ഇഞ്ചിന്റെ IPS ഡിസ്‌പ്ലെയാണ് ഇതിനുള്ളത്. ഡിസ്‌പ്ലേ റെസലൂഷ്യൻ 960×540 പിക്സൽ ആണ്. 5 മെഗാപിക്സലിന്റെ പ്രഥാന ക്യാമറയും, മുൻ ക്യാമറയും ഇതിലുണ്ട്. 1GB റാമും, 4GB ഇന്റേണൽ മെമ്മറിയുമുള്ള ഇതിന് മെമ്മറി കാർഡ് പിന്തുണയുമുണ്ട്. ബാറ്ററിയുടെ ശേഷി കുറവ്കൊണ്ട് വിഷമിക്കുന്നവർക്ക് എന്ത് വില കൊടുത്തും തിരഞ്ഞെടുക്കാവുന്ന മോഡലാണിത്.
ചൈനയിൽ ഒരു മിഡ് സെഗ്മെന്റിൽ പുറത്തിറക്കിയിരിക്കുന്ന ഇത് മറ്റ് രാജ്യങ്ങളിൽ എന്ന് ലഭ്യമാകുമെന്ന് അറിവായിട്ടില്ല.
സോണിയുടെ ആൻഡ്രോയിഡ് ജെല്ലിബീൻ ഫോൺ എക്സ്പീരിയ E
ഒരുകാലത്ത് സാങ്കേതിക തികവിന്റെ അവസാന വാക്കായിരുന്നു സോണി. എന്നാൽ വിപണിയുടെ ഒപ്പം ഓടിയെത്താൻ കഴിയാത്തതിനാൽ അവർ പല കാറ്റഗറിയിലും മത്സരത്തിൽ നിന്നും പിന്തള്ളപ്പെടുകയാണുണ്ടായത്. എന്നാൽ പുതിയ മോഡലുകളും, ഉല്പന്നങ്ങളും പുറത്തിറക്കി വിപണിയിലെ നഷ്ടപ്പെട്ട സ്ഥാനം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് സോണി.
സോണി തങ്ങളുടെ സ്മാർട്ട്ഫോൺ ശ്രേണിയിൽ ഏറ്റവും അവസാനം പുറത്തിറക്കിയിരിക്കുന്ന എക്സ്പീരിയ E ഒരു എൻട്രി ലെവൽ സ്മാർട്ട്ഫോൺ ആണ്. 3.5 ഇഞ്ച് ടച്ച് സ്ക്രീൻ ഉള്ള ഇതിന് 1Ghz സ്നാപ്ഡ്രാഗൺ പ്രോസസ്സറും, 512 MB റാമും, 4GB ഇന്റേണൽ മെമ്മറിയുമുണ്ട്. ഓട്ടോഫോക്കസ് ഉള്ള 3.2 മെഗാപിക്സൽ ക്യാമറയാണ് ഇതിൽ ഉള്ളത്. ക്യാമറ ക്ലാരിറ്റിയുടെ കാര്യത്തിൽ സോണി എന്നും അവരുടെ മികവ് തെളിയിച്ചിട്ടുണ്ട്. ഇതിന്റെ 1500 mAh ബാറ്ററിക്ക് 6.3 മണിക്കൂർ സംസാര സമയവും, 530 മണിക്കൂർ സ്റ്റാൻഡ് ബൈ സമയവും നൽകാൻ സാധിക്കും. ആൻഡ്രോയിഡ് 4.1 ജെല്ലിബീൻ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. എൻട്രി ലെവലിലെ ആദ്യ ജെല്ലിബീൻ ഫോണാണ് എക്സ്പീരിയ E . സംസാരത്തിനിടയിൽ ബാക്ഗ്രൌണ്ട് നോയ്സ് നീക്കം ചെയ്ത് വ്യക്തമായ ശബ്ദ്ം ലഭ്യമാക്കുന്ന HD വോയ്സ് സാങ്കേതിക വിദ്യയും സോണി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഡ്യുവൽ സിം വെർഷനും സോണി അവതരിപ്പിച്ചിട്ടുണ്ട്. കറുപ്പ്, വെള്ള, പിങ്ക് നിറങ്ങളിലാണ് എക്സ്പീരിയ E ലഭ്യമാകുക. ഡ്യുവൽ സിം വേരിയന്റ് കറുപ്പ്, ഗോൾഡ് നിറങ്ങളിലും ലഭ്യമാണൂ.
സാംസങ്ങ് ഗാലക്സി എസ്2 പ്ലസ് സ്മാർട്ട് ഫോൺ
2011 ഫെബ്രുവരിയിൽ സാംസങ്ങ് പുറത്തിറക്കിയ ഗാലക്സി എസ് 2 സ്മാർട്ട്ഫോൺ തിരുത്തിക്കുറിച്ചത് സാംസങ്ങിന്റെ മാത്രം ഭാവിയല്ല, മറിച്ച് സ്മാർട്ട്ഫോൺ വിപണിയുടെ തന്നെ ദിശയായിരുന്നു. വിപണിയിലെത്തി 2 വർഷം പിന്നിട്ടിട്ടും ഇന്നും സ്മാർട്ട്ഫോൺ വ്യകതമായ സാന്നിധ്യമുള്ള മോഡലാണ് ഗാലക്സി എസ്2 . അതു തന്നെയാണ് ഇതിന്റെ ഒരു പരിഷകരിച്ച പതിപ്പ് പുറത്തിറക്കുന്നതിനെകുറിച്ച് ചിന്തിക്കാൻ സാംസങ്ങിനെ പ്രേരിപ്പിച്ചതും. ഗാലക്സി എസ്2വിന് കൂടുതൽ മികച്ച യൂസർ ഇന്റർഫേസ് നൽകുകയും, മികച്ച യൂസബിലിറ്റി വാഗ്ദാനം ചെയ്യുനതിനുമൊപ്പം പെർഫോമൻസിലും മികവ് വരുത്തിയാണ് ഗാലക്സി എസ്2 പ്ലസ് രൂപകല്പന ചെയ്തിരിക്കുന്നത്.
ആൻഡ്രോയിഡ് 4.1.2 ജെല്ലിബീനിലാണ് ഗാലക്സി എസ്2 പ്ലസ് പ്രവർത്തിക്കുന്നത്. പുതിയ നോട്ടിഫിക്കേഷൻ പാനലോട് കൂടിയ പരിഷ്കരിച്ച യൂസർ ഇന്റർഫേസ് ആണ് ഇതിന്റേത്. 1.2 Ghz ന്റെ ഡ്യുവൽ കോർ കോർട്ടെക്സ് A9 പ്രോസസ്സർ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം ബ്രോഡ്കോം ഉം, 1 ജിബി റാമും ഇതിലുണ്ട്. ഇത് മികച്ച പെർഫോമൻസ് ഉറപ്പ് നൽകുന്നു. ഇന്റേണൽ മെമ്മറി 8 ജിബി മാത്രമാണെങ്കിലും 64 ജിബി വരെ മെമ്മറി കാർഡിനെ പിന്തുണക്കും. 800×480 പിക്സൽ 4.3 ഇഞ്ച് AMOLED ഡിസ്‌പ്ലേ വലിപ്പത്തിൽ പഴയതിനു സമാനമാണെങ്കിലും പെർഫോമെൻസിലും, ബാറ്ററി ഉപയോഗത്തിലും പരിഷ്കരിച്ചിട്ടുണ്ട്. 8 മെഗാപിക്സലിന്റെ പ്രധാന ക്യാമറയിൽ ഏറ്റവും പുതിയ സെൻസർ ഉപയോഗിച്ചിരിക്കുന്നതിനാൽ പെർഫോമൻസിൽ വലിയ വ്യത്യാസം അറിയാൻ സാധിക്കും. വിഡിയോ റെക്കോർഡിങ്ങും ഇതിൽ സാധ്യമാണ്. നിങ്ങളുടെ അവിസ്മരണീയ നിമിഷങ്ങൾ നഷ്ടപ്പെടാതിരിക്കാനായി ഷട്ടർലാഗ് ഒഴിവാക്കിയിട്ടുണ്ട് ഇതിൽ. 2 മെഗാപിക്സൽ മുൻ ക്യാമറയും ഇതിലുണ്ട്.
ഫോൺ ചെവിയിൽ വച്ചാൽ തനിയെ കാൾ പോകുന്ന ഡയറക്ട് കാൾ, സ്ക്രീനിലേക്ക് നോക്കുന്നില്ലെങ്കിൽ ഡിസ്‌പ്ലേ ഓഫ് ആകുന്ന സ്മാർട്ട് സ്റ്റേ, ഫോൺ കൈയിൽ എടുക്കുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ കാണിക്കുന്ന സ്മാർട്ട് അലെർട്ട്, വോയ്സ് ഉപയോഗിച്ച് ഫോൺ നിയന്ത്രണം സാധ്യമാക്കുന്ന വോയ്സ്, എന്നിങ്ങനെ ഒട്ടനവധി സവിശേഷതകൾ ഇതിലുണ്ട്. ഇതിന്റെ പോപ് അപ് വീഡിയോ സംവിധാനം വഴി മെയിൽ പരിശോധിക്കുന്നതടക്കം എന്തു ചെയ്യുന്നതിനും ഒപ്പം ചെറിയ സ്ക്രീനിൽ വീഡിയോയും പ്ലേ ചെയ്യാൻ കഴിയും. ഇതുവഴി വീഡിയോ വീണ്ടും വിണ്ടും പ്ലേ ചെയ്യേണ്ടി വരികയെന്ന അസൌകര്യം ഒഴിവാക്കാനാകും.
21 mbps വേഗതയാർന്ന 3ജി കണക്ടിവിറ്റി, വൈഫൈ, ബ്ലൂടൂത്ത് എന്നിവയെല്ലാം ഇതിലുണ്ട്. NFC ഓപ്ഷണൽ ആണ്, ആവശ്യമുണ്ടെങ്കിൽ തിരഞ്ഞെടുത്താൽ മതിയാകും. 1650mAh ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വെള്ള, ഡാർക് ബ്ലൂ നിറങ്ങളിലാണ് ഇത് ലഭ്യമാവുക. ഇന്ത്യയിലെ വില സംബന്ധിച്ച വിവരങ്ങൾ അറിവായിട്ടില്ല.
ഗൂഗിൾ നിങ്ങളുടെ സ്വകാര്യതയിൽ എത്തിനോക്കുന്നു
ഇന്റർനെറ്റിനെ ഇന്നു കാണുന്ന രീതിയിലും, രൂപത്തിലും, ഭാവത്തിലും ആക്കിയെടുത്തതിൽ മുഖ്യ പങ്കു വഹിച്ചതു ഗൂഗിൾ ആണെന്നു പറയാതെ വയ്യ. ഇന്റർനെറ്റ് സേർച്ച് നടത്തുന്നവരിൽ 90 % പേരും ഉപയോഗിക്കുന്നതു ഗൂഗിൾ ആണെന്നും, ഇ-മെയിൽ ഉപയോക്താക്കളിൽ 25% പേർ ജി-മെയിൽ ഉപയോഗിക്കുന്നു എന്നും പറയുമ്പോൾ ഗൂഗിളിനു ഇന്റർനെറ്റിൽ ഉള്ള സ്വാധീനം മനസിലാക്കാമല്ലോ. ‘ ഗൂഗിൾ ഉപയോക്താക്കളിൽ 70% പേർ ഗൂഗിൾ എടുക്കുന്നതു അവരുടെ ഇന്റർനെറ്റ് കണക്ടിവിറ്റി പരിശോധിക്കാനാണ് ‘ എന്ന പ്രസ്താവനയിൽ അല്പം അതിശയോക്തി കലർന്നിട്ടുണ്ടെങ്കിലും, ഗൂഗിളിനു ഇന്റർനെറ്റ് ലോകത്തു ഉള്ള സ്വീകാര്യതയും, വിശ്വാസ്യതയും ആണു അതു കാണിക്കുന്നതു. ഇത്രയേറെ പ്രചാരമുള്ള ഗൂഗിൾ വ്യക്തികളുടെ സ്വകാര്യ വിവരങ്ങളിലേക്കു എത്തിനോക്കുന്നു എന്നത് ഗൌരവമായി കാണേണ്ട വിഷയം തന്നെയാണ്.
നിങ്ങൾ അടുത്ത കാലത്ത് ഗൂഗിൾ സേർച്ച്, ജി-മെയിൽ എന്നിവ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ സ്ക്രീനിന്റെ വലതു മുകൾഭാഗത്ത് ഒരു സന്ദേശം പ്രത്യക്ഷപ്പെടുന്നതു കണ്ടിട്ടുണ്ടാകും. എന്തിനു വെറുതെ അതു വായിച്ചു സമയം കളയണം എന്നോർത്ത് നമ്മളെല്ലാവരും അതു നിരാകരിക്കുകയും ചെയ്തിട്ടുണ്ടാകും. തങ്ങളുടെ പുതിയ സ്വകാര്യ നയം സംബന്ധിച്ചുള്ള ഗൂഗിളിന്റെ അറിയിപ്പായിരുന്നു അതു. അതായതു നമ്മളെ സംബന്ധിക്കുന്ന ഏതൊരു വിവരവും വാണിജ്യപരമായ ആവശ്യങ്ങൾക്കു ഉപയോഗിക്കാൻ ഗൂഗിളിനു സമ്മതപത്രം എഴുതി കൊടുത്തിട്ടാണു നമ്മളോരുത്തരും ഇന്റർനെറ്റ് ഉപയോഗിക്കുന്നതു എന്നു സാരം.
എങ്ങനെയാണ് ഗൂഗിളിനു നിങ്ങളുടെ വിവരങ്ങൾ ലഭിക്കുന്നതു എന്നു ചോദിച്ചാൽ, നിങ്ങൾ ഗൂഗിൾ അക്കൌണ്ട് എടുക്കാൻ നൽകുന്ന വിവരങ്ങൾ മുതൽ നിങ്ങൾ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ ഡിജിറ്റൽ ഫുട്ട്പ്രിന്റ് വരെ ഉപയോഗപ്പെടുത്തി എവിടെനിന്നുമാകാം. നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, സ്ഥലം, സംസാരഭാഷ, ഇന്റർനെറ്റ് എടുക്കാൻ ഉപയോഗിക്കുന്ന ഉപകരണം, അതിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം, ബ്രൌസർ, അതിന്റെ വെർഷൻ, സിസ്റ്റത്തിൽ ഉപയോഗിക്കുന്ന മറ്റ് ആപ്ലിക്കേഷനുകൾ, സ്ഥിരമായി സന്ദർശിക്കുന്ന വെബ് സൈറ്റുകൾ, നടത്തുന്ന സേർച്ചുകൾ, ക്ലിക് ചെയ്യുന്ന ലിങ്കുകൾ, മൊബൈലിലേക്കു വരുന്ന കാളുകൽ, സന്ദേശങ്ങൾ തുടങ്ങി നിങ്ങളെ സംബന്ധിക്കുന്ന ഒരുമാതിരി എല്ലാ വിവരങ്ങളും ഗൂഗിൾ ശേഖരിക്കുകയും, ഉപയോഗിക്കുകയും ചെയ്യും.
ഒരു സാധാരണ വ്യക്തിയെ സംബധിച്ചിടത്തോളം ഈ വിവരങ്ങൾ അത്ര പ്രസക്തമല്ല എന്നു തോന്നിയേക്കാം, എന്നാൽ ആ വ്യക്തി ഒരു കമ്പനി മാനേജറോ, സാമൂഹിക പ്രവർത്തകനോ, ഒരു സർക്കാർ ജീവനക്കാരനോ, മന്ത്രിയോ, ഒരു ശാസ്ത്രഞ്ജനോ, ഒരു പ്രതിരോധ സേനാംഗമോ ആകുമ്പോൾ ഈ ശേഖരിക്കുന്ന വിവരങ്ങൾക്കു വെറൊരു മാനം കൈവരുന്നു. ഒരു പക്ഷേ രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന തരത്തിൽ കാര്യങ്ങൾ എത്തിയെക്കാം. ഇതിൽ നിന്നു രക്ഷനേടാൻ ഗൂഗിൾ ഉപദേശിക്കുന്ന മാർഗ്ഗം ‘ ഗൂഗിൾ സേവനങ്ങൾ ഉപയോഗിക്കുന്നതു അവസാനിപ്പിക്കൂ ‘ എന്നാണ് !!
നിങ്ങൾക്കു നൽകുന്ന ഗൂഗിൾ സേവനത്തിന്റെ ഗുണനിലവാരം ഉയർത്താനാണ് ഇങ്ങനെ സ്വകാര്യവിവരങ്ങൾ ശേഖരിക്കുന്നതെന്നാണ് ഗൂഗിളിന്റെ വാദം. അതായതു ഒരേ കാര്യം തന്നെ നമ്മൾ ഓരോരുത്തരും സേർച്ച് ചെയ്യുമ്പോൾ വ്യത്യസ്തമായ വിവരങ്ങളാണ് ലഭിക്കുക എന്നു സാരം. എന്തു പറഞ്ഞാലും, ഗൂഗിളിന്റെ പ്രധാന വരുമാന മാർഗ്ഗമായ ആഡ് സെൻസിന്റെ പ്രചാരം വർദ്ധിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നു വളരെ വ്യക്തമാണ്. ഒരു പക്ഷേ മെച്ചപ്പെട്ട സേവനം നമുക്കു ലഭ്യമാവുകയും ചെയ്തേക്കാം. എന്നിരുന്നാലും നമ്മുടെ സ്വകാര്യ വിവരങ്ങളുടെ അവകാശം ഒരു കുത്തക കമ്പനിക്കു കൈമാറുന്നതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
ഗതാഗതം നിയന്ത്രിക്കാൻ തിരക്കേറിയ കവലകളിൽ നിരീക്ഷണ ക്യാമറകൾ വക്കുന്നതു നമുക്കു ന്യായീകരിക്കാം, എന്നാൽ അതേ നിരീക്ഷണ ക്യാമറകൾ നിങ്ങളെ പാടത്തും, പറമ്പിലും, വീട്ടിലും എന്തിനു, കിടപ്പുമുറിയിൽ വരെ പിന്തുടർന്നാലോ??
പണിയെടുക്കാതെ പണമുണ്ടാക്കുന്ന ഫേസ്ബുക്ക്
നാലു വർഷംകൊണ്ട് ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കോടീശ്വരനായി മാറിയ മാർക്ക് സക്കർബെർഗ് നെക്കുറിച്ച് അല്പം അസൂയയോടെയല്ലാതെ നമുക്ക് സംസാരിക്കാൻ സാധിക്കില്ല. നമ്മൾ ഏറെ ഇഷ്ടപ്പെടുന്ന ഫേസ്ബുക്കാണ് അദ്ദേഹത്തിന് ഈ പദവിയിലെത്താൻ സഹായിച്ചത്. എന്നാൽ നമുക്ക് സൌജന്യമായി സേവനങ്ങൾ എല്ലാം നൽകുന്ന ഫേസ്ബുക്ക് പിന്നെ എങ്ങനെയാണ് സക്കർബെർഗിന് പണമുണ്ടാക്കാൻ സഹായിക്കുന്നത്? നമുക്ക് ഒന്ന് പരിശോധിക്കാം.

പുതിയ സുഹ്രുത്തുകളെ കണ്ടുപിടിക്കാനായി നാം നമ്മുടെ വ്യക്തിഗത വിവരങ്ങൾ എല്ലാം തന്നെ യാതൊരു മടിയുമില്ലാതെ ഫേസ്ബുക്കിലും, മറ്റ് സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റുകളിലും നൽകാൻ തയ്യാറാകുന്നു. ഈ വ്യക്തിഗത വിവരങ്ങളാണ് ഈ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റുകൾക്ക് പണമുണ്ടാക്കാൻ സഹായിക്കുന്നത്. വെബ്പേജ് ഉൾപ്പെടെ നമുക്കാവശ്യമായ എല്ലാ സേവനങ്ങളും സൌജന്യമായി നൽകുമ്പോഴും ഈ കമ്പനികൾ അതിനുള്ള പണം കണ്ടെത്തുന്നത് നമ്മെപോലുള്ള ഉപയോക്താക്കളുടെ വിവരങ്ങൾ ഫലപ്രദമായി ഉപയോഗിക്കുക വഴിയാണ്. എന്നാൽ നമ്മുടെ ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യുമെന്ന് കരുതി പേടിക്കണ്ട. നമുക്ക് വേണ്ടി പേഴ്സണലൈസഡ് പരസ്യങ്ങൾ തയ്യാറാക്കാനും പ്രദർശിപ്പിക്കാനും ആണ് ഈ വിവരങ്ങൾ ഉപയോഗിക്കുന്നത്. അതായത് ഒരു വ്യക്തിക്ക് ആവശ്യമുള്ള വസ്തുക്കളുടെ പരസ്യം നൽകുമ്പോഴാണല്ലോ അത് എറ്റവും ഫലപ്രദമാകുന്നത്. അതിനാൽ ഒരാളെക്കുറിച്ച് വ്യക്തമായി മനസിലാക്കിയതിനു ശേഷം പരസ്യങ്ങൾ നൽകാൻ ഏറ്റവും അനുയോജ്യമായ ഒരു സ്ഥലമാണ് ഫെസ്ബുക്ക് എന്നു സാരം. നമ്മളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുമ്പോൾ നാം വലതു വശത്തായി കാണുന്ന ചെറിയ കോളങ്ങൾ ഇത്തരത്തിൽ ഉള്ള പരസ്യങ്ങളാണ്. ഒപ്പം സ്പോൺസേർഡ് സ്റ്റോറി എന്ന പേരിൽ നമ്മുടെ സുഹ്രുത്തുക്കളുടെ അപ്ഡേറ്റുകളുടെ കൂടെ കാണിക്കുന്ന വിവരങ്ങളും ഇത്തരം പരസ്യ തന്ത്രത്തിന്റെ ഭാഗമാണ്.
പരസ്യങ്ങൾ മാത്രമല്ല ഫേസ്ബുക്കിന്റെ വരുമാന മാർഗ്ഗം. അവസാന വർഷം ഫേസ്ബുക്കിന്റെ വരുമാനത്തിന്റെ 12 ശതമാനം ലഭിച്ചത് അതിലെ ഗെയിമുകളിൽ നിന്നാണ്. അതായത് ഫാംവില്ലെ പോലുള്ള ഗെയിമുകളിൽ നാം പണം കൊടുത്ത് വാങ്ങിയ ക്രെഡിറ്റുകളിൽ നിന്ന് ഫേസ്ബുക്ക് സമ്പാദിച്ചത് 480 മില്യൺ ഡോളറാണ്. തുടർ വർഷങ്ങളിൽ ഇതിലും കൂടിയ വളർച്ചയാണ് ഈ മേഖലയിൽ നിന്ന് കമ്പനി പ്രതീക്ഷിക്കുന്നത്.
ഫേസ്ബുക്കിന്റെ ഭാവി അത്ര ശോഭനമാണെന്ന് തീർത്ത് പറയാൻ നമുക്ക് സാധിക്കില്ല. ചില പ്രതിസന്ധികൾ ഫേസ്ബുക്ക് ഇപ്പോൾ തന്നെ നേരിടിന്നുണ്ട്. വർധിച്ചുവരുന്ന മൊബൈൽ ഉപഭോക്താക്കാളുടെ എണ്ണമാണ് അതിലൊന്ന്. കാരണം കമ്പ്യൂട്ടർ വഴി ഫേസ്ബുക്ക് പേജ് ആക്സസ്സ് ചെയ്യുമ്പോൾ മാത്രമേ ഇപ്പോൾ പരസ്യങ്ങൾ കാണിക്കാൻ സാധിക്കൂ. ഫേസ്ബുക്ക് പരസ്യങ്ങൾ ചെറിയ സ്ക്രീൻ വഴിയുള്ള മൊബൈൽ ഉപഭോക്താക്കൾക്ക് അത്ര അനുയോജ്യമല്ല തന്നെ. മറ്റൊരു കാര്യം 8 വർഷമേ ആയിട്ടുള്ളു എങ്കിലും, ഇന്റർനെറ്റ് ലോകത്ത് ഫേസ്ബുക്കിന് പ്രായമായി. ഇപ്പോൾ തന്നെ ഫേസ്ബുക്കിൽ പുതുമ നഷ്ടപ്പെട്ട പഴയ ഉപയോക്താക്കൾ സമയം ചിലവഴിക്കാൻ മറ്റ് മേച്ചിൽപുറങ്ങൾ തേടി പോയിത്തുടങ്ങി എന്ന് ചില സർവ്വേകൾ വെളിപെടുത്തുന്നു. നിലവിൽ ഗൂഗിൾ+ ഫേസ്ബുക്കിന് ഒരു ഭീഷണി ആയിട്ടില്ലെങ്കിലും ഭാവിയിൽ അത്തരം ഒരു സാധ്യത തള്ളികളയാൻ ആകില്ല. ഈ കാരണങ്ങൾ കൊണ്ടാണ് 38$ നു അമേരിക്കൻ ഓഹരിവിപണിയിൽ ഇഷ്യൂ ചെയ്ത ഫേസ്ബുക്ക് ഓഹരികൾ 31$ എന്ന നിലയിലേക്ക് കുപ്പുകുത്തിയത്. ഏതായാലും ഇത്രയും കുറഞ്ഞ കാലം കൊണ്ട് ഇത്ര മികച്ച പ്രകടനം കാഴ്ചവച്ച മറ്റൊരു കമ്പനിയും ലോക ചരിത്രത്തിൽ ഉണ്ടാകില്ല. അതിനാൽ അവരുടെ ഭാവി പദ്ധതികളും മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കാം.
White British and indians are different like Swan and crow
For a mother their children is big always
Tuesday, 9 April 2013
പച്ചക്കറിയിലെ അഴുക്കും വിഷാംശവും കളയാന്‍
പച്ചക്കറിയിലെ അഴുക്കും വിഷാംശവും കളയാന്‍

പച്ചക്കറികളും പഴങ്ങളും പൈപ്പ് വെള്ളത്തില്‍ നന്നായി ഉരച്ച് കഴുകുക. തൊലിയുടെ മുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കീടനാശിനിയുടെ അംശങ്ങളും അഴുക്കും കളയാന്‍ ഇതുപകരിക്കും. കാബേജ് പാകം ചെയ്യുന്നതിനു മുമ്പ്, പുറത്തുള്ള മൂന്ന് ഇതളെങ്കിലും അടര്‍ത്തി മാറ്റുക. അതിനുശേഷം ഉപ്പുവെള്ളത്തില്‍ നന്നായി കഴുകിയെടുത്ത് ഉപയോഗിക്കാം. പാവയ്ക്കയുടെ മുള്ളുകള്‍ക്കിടയില്‍ രാസവസ്തുക്കള്‍ പറ്റിപ്പിടിക്കാനിടയുണ്ട്. പൈപ്പ് വെള്ളത്തില്‍, സോഫ്റ്റ് ബ്രഷുകൊണ്ട് ഉരച്ചു കഴുകിയാല്‍ അഴുക്കെല്ലാം നീങ്ങും. പുറത്തുനിന്നും വരുന്ന തക്കാളി, ആപ്പിള്‍ തുടങ്ങിയവ പെട്ടെന്ന് കേടാവാതിരിക്കാന്‍ വാക്‌സ് പുരട്ടാറുണ്ട്. ഇവ ഉപയോഗിക്കുന്നതിനു മുമ്പ് നന്നായി വൃത്തിയാക്കിയാലേ ഈ വാക്‌സ് കോട്ടിങ്ങ് പോവൂ. ഇത് കളയാന്‍ ഉപ്പും നാരങ്ങാനീരും ചേര്‍ത്ത ചെറു ചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുക.
കട്ടിയേറിയ തൊലിയുള്ള പച്ചക്കറികള്‍, തൊലി കളഞ്ഞതിനുശേഷം മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. പച്ചക്കറികളും പഴങ്ങളും ഒരു മണിക്കൂര്‍ പച്ചവെള്ളത്തില്‍ ഇട്ടുവയ്ക്കുക. അതിനുശേഷം ചൂടുവെള്ളത്തില്‍ ഒന്നു മുക്കിയെടുത്താലും മതി. പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നതിനു മുമ്പ് ഉപ്പിട്ട ചെറുചൂടുവെള്ളത്തില്‍ അര മണിക്കൂര്‍ വെയ്ക്കുക. നന്നായി വൃത്തിയാകും. പച്ചക്കറികള്‍ പുളിവെള്ളത്തില്‍ അര മണിക്കൂര്‍ വെച്ചതിനുശേഷം നല്ല വെള്ളത്തില്‍ കഴുകിയെടുക്കുക. ധാന്യങ്ങള്‍ ഒന്ന് ആവി കയറ്റിയശേഷം മാത്രം ഉപയോഗിക്കുക. അര ലിറ്റര്‍ വെള്ളത്തില്‍ അല്പം ബേക്കിങ് സോഡ ചേര്‍ത്ത്, അതില്‍ പച്ചക്കറികള്‍ പത്ത് മിനിട്ട് മുക്കിവെയ്ക്കുക. പിന്നീട്, ഇവ പച്ചവെള്ളത്തില്‍ നന്നായി കഴുകിയതിനുശേഷം ഉപയോഗിക്കാം. തക്കാളിയില്‍ പ്രയോഗിക്കുന്ന കീടനാശിനികളുടെ അംശങ്ങള്‍ ഞെട്ടില്‍ ഊറി നില്‍ക്കുന്നു. ഞെട്ടിന്റെ ഭാഗം എടുത്തുകളഞ്ഞുവേണം തക്കാളി ഉപയോഗിക്കാന്‍.
|
Monday, 8 April 2013
നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാം ആയുര്‍വേദത്തിലൂടെ
പുകവലി നിര്‍ത്തി നഷ്‌പ്പെട്ട ഓജസും ബലവും വീണ്ടെടുക്കുന്നതിനും ആയുര്‍ദൈര്‍ഘ്യത്തിനും ആയുര്‍വേദ വിധിപ്രകാരമുള്ള ചികിത്സകള്‍ ഫലപ്രദമാണ്. പൗരാണിക ആയുര്‍വേദ ശാസ്‌ത്രത്തില്‍ പുകവലി അഥവാ ധൂമപാനത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇന്നു കാണുന്ന വ്യാപത്തുകളൊന്നും അതില്‍ പ്രതിപാദിക്കുന്നില്ല. ഇന്ന് പുകവലി ആരോഗ്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന മഹാവിപത്തായി മാറിക്കഴിഞ്ഞു. എന്നാല്‍ അന്ന് ധൂമപാനം ആരോഗ്യ പരിപാലനത്തിനു വേണ്ടിയുള്ളതായിരുന്നു. ഔഷധദ്രവ്യങ്ങള്‍ ഉപയോഗിച്ച് വിധി പ്രകാരം തയാറാക്കിയവ. പുകയിലയില്‍ അടങ്ങിയിരിക്കുന്ന മാരകവസ്‌തുക്കളുടെ പ്രയോഗമില്ലാതെ തികച്ചും ഔഷധ യോഗ്യമായത്.
സ്രോതസുകള്‍
രോഗം ഉണ്ടാക്കുന്നതും അതിനു പ്രതിവിധി ഉണ്ടാക്കുന്നതും സ്രോതസുകള്‍ വഴിയാണെന്ന് ആയുര്‍വേദശാസ്‌ത്രം പ്രതിപാദിക്കുന്നു. കണ്ണുകൊണ്ട് കാണാന്‍ കഴിയുന്നതും കഴിയാത്തതുമായ രണ്ടുതരം സ്രോതസുകള്‍ മനുഷ്യ ശരീരത്തിലുണ്ട്. ആകെ 13 സ്രോതസുകളാണ് മനുഷ്യ ശരീരത്തിലുള്ളത്. അവയില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് പ്രാണവഹ സ്രോതസ്. 'യത്ര സംഘഃ ഖ വൈഗുണ്യഃ തത്ര രോഗോപജായതേഃ' . സ്രോതസുകളില്‍ അടവ് വരുമ്പോള്‍ അത് രോഗത്തിനു കാരണമാകുന്നു. ഉദാഹരണത്തിന് ചെറുതോ വലുതോ ആയ രക്‌തക്കുഴലുകള്‍ക്ക് അടവ് ഉണ്ടാകുമ്പോള്‍ ഹൃദയസംബന്ധമായ രോഗങ്ങളും ചിലപ്പോള്‍ ഹൃദയസ്‌തംഭനംതന്നെ സംഭവിക്കാം. മൂത്രവഹ സ്രോതസുകളില്‍ അടവ് വരുമ്പോള്‍ മൂത്രസംബന്ധമായ രോഗങ്ങളോ വൃക്കരോഗങ്ങളോ പിടിപെടാം. ശ്വാസകോശ സ്രോതസിനുണ്ടാകുന്ന അടവ് ശ്വാസകോശ അര്‍ബുദംപോലുള്ള മാരക രോഗങ്ങളിലേക്ക് നയിക്കുന്നു.
പുകവലിയും അടവുകളും
സ്രോതസുകളുടെ അടവുകള്‍ക്ക് രണ്ടു കാരണങ്ങളാണുള്ളത്. ആദ്യത്തേത് ആഭ്യന്തര കാരണങ്ങളാണ്. ഇത് പ്രധാനമായും സംഭവിക്കുന്നത് നാം കഴിക്കുന്ന ആഹാരരീതിയിലുള്ള ക്രമക്കേടുകൊണ്ടാണ്. ശുദ്ധമല്ലാത്തതും വിഷലിപ്‌തവുമായ ആഹാരങ്ങള്‍ കഴിക്കുന്നതാണ് ഇതിനു വഴിവയ്‌ക്കുന്നത്. ഇതുമൂലം പചനപ്രക്രിയ ശരിയായി നടക്കാതെ വരികയും അതില്‍നിന്നുണ്ടാകുന്ന വിഷസമാനമായ ദഹിക്കാത്ത പദാര്‍ഥങ്ങള്‍ സ്രോതസുകളില്‍ അടിഞ്ഞുകൂടി മാര്‍ഗ തടസം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് മാരകമായ രോഗങ്ങള്‍ക്ക് കാരണമാകാം. രണ്ടാമത്തേത് ബാഹ്യമായ കാരണങ്ങളാണ്. അതില്‍ പ്രധാനം പുകവലിയും. അമിത ധൂമപാനം ശ്വാസകോശമാര്‍ഗത്തെയും കോശങ്ങളെയും ദുഷിപ്പിച്ച് കാസം, ശ്വാസം, അര്‍ബുദം മുതലായ രോഗങ്ങള്‍ക്ക് കാരണമായിത്തീരുന്നു. മാത്രമല്ല പുകവലി ദഹന പ്രക്രിയയേയും സാരമായി ബാധിക്കും. അതു നിമിത്തം ധാതുപോഷണമില്ലാതെ ഓജക്ഷയം സംഭവിച്ച് ശരീരത്തിന്റെ ബലത്തെയും രോഗപ്രതിരോധത്തെയും സാരമായി ബാധിക്കുന്നു. ഇവര്‍ക്ക് രോഗപ്രതിരോധശക്‌തി വളരെക്കുറയുകയും ചെറിയ അണുബാധകള്‍പോലും പെട്ടെന്ന് പിടിപെടുകയും ചെയ്യും. ജീവിതകാലം മുഴുവന്‍ നിത്യരോഗികളായി കഴിയേണ്ട ഭീകര അവസ്‌ഥയില്‍ ഇത് കൊണ്ടെത്തിക്കാം.
നിക്കോട്ടിന്റെ ഭീകരമുഖം
അമിത പുകവലിയുടെ പാര്‍ശ്വഫലങ്ങള്‍ ശ്വാസകോശത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ എന്ന വിഷപദാര്‍ഥം രക്‌തത്തില്‍ കലര്‍ന്ന് രക്‌തക്കുഴലുകളെ ശുഷ്‌ക്കിപ്പിച്ച് രക്‌തചംക്രമണം തടസപ്പെടുത്തുന്നു. ഇത് ടി.എ.ഒ (ത്രോബോ ആങ്കിറ്റിസ് ഒബ്ലിറ്ററന്‍സ്) എന്ന മാരകരോഗത്തിന് കാരണമാകുന്നു. മിക്കവാറും കാലിലെ രക്‌തക്കുഴലുകളെയാണ് ഈ അസുഖം ബാധിക്കുന്നത്. കലശലായ വേദനയാണ് രോഗലക്ഷണം. കാല്‍മുട്ടിനു താഴെ മുറിച്ചുകളയുകയാണ് ഈ മാരകരോഗത്തിനുള്ള പ്രതിവിധി.
ആയുര്‍വേദ പരിഹാരം
പുകവലിജന്യമായ രോഗങ്ങളില്‍ സ്രോതശുദ്ധിക്കുവേണ്ടി സ്‌നേഹ, സ്വേദ പ്രയോഗങ്ങളിലൂടെ മൃദുവമനം, അഗ്നി ഉദ്ദീപിപ്പിക്കുന്നതിനുള്ള പാചന ഔഷധങ്ങള്‍ എന്നിവ നല്‍കി ധാതുപോഷണം നടത്തണം. ഇതിലൂടെ ഓജസ് വര്‍ദ്ധിച്ച് നഷ്‌ടപ്പെട്ട ബലം വീണ്ടെടുക്കുന്നതിനും ആയുര്‍ദൈര്‍ഘ്യത്തിനും ആരോഗ്യത്തോടുകൂടിയ ജീവിതത്തിനും സഹായിക്കും. വമന വിരേചന പ്രക്രിയയിലൂടെ സ്രോതസുകളില്‍ അടിഞ്ഞുകൂടിയ വിഷാംശങ്ങള്‍ പുറത്തു കളയുന്നു. ച്യവനപ്രാശം, ബ്രഹ്‌മരസായനം മുതലായ രസായന ചികിത്സകളും പുകവലിക്കാര്‍ക്ക് നഷ്‌ടപ്പെട്ട ആരോഗ്യം വീണ്ടെുടുത്തുതരുന്നു.
കൗണ്‍സിലിങ്ങിലൂടെ'നിദാന പരിവര്‍ജനം ചികിത്സ'
ഏത് രോഗം പിടിപെട്ടാലും ആദ്യം വര്‍ജ്‌ജിക്കേണ്ടത് രോഗകാരണത്തെയാണെന്നാണ് ആയുര്‍വേദ സിദ്ധാന്തം പറയുന്നത്. അതുകൊണ്ട് മാരക രോഗങ്ങളുടെ ചവിട്ടുപടിയായ പുകവലിക്കു അടിമപ്പെടാതിരിക്കുക. പുകവലി ശീലമാക്കിയവര്‍ അത് പതുക്കെ ഉപേക്ഷിക്കാന്‍ ശ്രമിക്കണം. പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ബോധവത്‌ക്കരണമാണ് പുകവലി ഉപേക്ഷിക്കുന്നതിനുള്ള പ്രധാന വഴി. അതിന് കൗണ്‍സിലിങ്ങ് ഏറെ സഹായകരമാണ്. പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ വിദഗ്‌ധനായ ഓരോരുത്തര്‍ക്കും പൂര്‍ണവിശ്വാസമുള്ള ഒരു ഡോക്‌ടറുടെ ഉപദേശം തേടുന്നതു നല്ലതാണ്. പുകലിക്കുന്നവര്‍ക്കു മാത്രമല്ല പുകവലിക്കുന്നവരുടെ സമീപത്തു നില്‍ക്കുന്നവരെപോലും രോഗങ്ങളിലേക്ക് തള്ളിവിടാന്‍ തക്ക മാരകമായ ഒന്നാണ് പുകവലിക്കാര്‍ പുറത്തുവിടുന്ന വിഷലിപ്‌തമായ പുക. ഇത്തരം കാര്യങ്ങള്‍ ശരിയായ ബോധവത്‌ക്കരണത്തിലൂടെ ആളുകളെ മനസിലാക്കിയെടുക്കാന്‍ കഴിഞ്ഞാല്‍ ഒരുപരിധിവരെ പുകവലിയില്‍നിന്ന് മുക്‌തരാക്കാം.
Subscribe to:
Posts (Atom)