Ind disable

Sunday, 31 March 2013

ഇന്നത്തെ ചിന്തകള്‍ (ബൈബിളിലൂടെ..)

വസ്ത്രധാരണം എങ്ങനെ ദൈവത്തിനെതിരാകുന്നു എന്നതാണ് ഇന്നത്തെ വിഷയം.അല്ലെങ്കില്‍ വസ്ത്രധാരണം എങ്ങനെ പാപമാകുന്നു.മറ്റുള്ളവര്‍ക്കു ഹൃദയത്തില്‍ ഇടര്‍ച്ച ഉണ്ടാകത്തക്കവിധത്തില്‍ നീ വസ്ത്രധാരണം നടത്തിയാല്‍ വസ്ത്രധാരണത്തിലൂ‍ടെ നീ ക്രിസ്തുവിനെതിരായി പാപം ചെയ്യുന്നു.“സ്ത്രീ പുരുഷന്റേയോ പുരുഷന്‍ സ്ത്രീയുടേയോ വേഷം അണിയരുത്.അപ്രകാ‍രം ചെയ്യുന്നവര്‍ നിന്റെ ദൈവമായ കര്‍ത്താവിന് നിന്ദ്യരാണ്.”(നിയമാ:22:5)

ഓരോ സൃഷ്ടിക്കും അതിന്റേതായ മാന്യത ദൈവം തന്റെ മഹത്തായ സൃഷ്ടികര്‍മ്മത്തിലൂ‍ടെ നല്‍കിയിട്ടുണ്ട്.ദൈവം നല്‍കിയ ഈ മാന്യത പാലിക്കാതെ അലസമായി വസ്ത്രധാരണം നടത്തുന്നവര്‍ പരസ്യമായി കര്‍ത്താവിനെ നിന്ദിക്കുന്നു.അവര്‍ കര്‍ത്താവിനും നിന്ദ്യരായിരിക്കും.

Saturday, 30 March 2013

ബോബനും മോളിയും

പ്രമാണം:37 bob-log.jpg

ബോബനും മോളിയും



മലയാളികൾക്കിടയിൽ പ്രചുരപ്രചാരം നേടിയ ഹാസ്യചിത്രകഥയാണ് ബോബനും മോളിയും. ബോബൻ‍, മോളി എന്നിങ്ങനെ പേരുള്ള രണ്ടു വികൃതിക്കുട്ടികളെയും അവർക്കു ചുറ്റുമുള്ള ലോകത്തെയും ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന ചിത്രകഥയാണിത്. കാർട്ടൂണിസ്റ്റ് ടോംസ് ആണ് ബോബനും മോളിയും വരയ്ക്കുന്നത്. മലായാ‍ള മനോരമ വാരികയുടെ അവസാ‍ന താളിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ ഈ ഹാസ്യചിത്രകഥ ഇടക്കാലത്ത് കലാകൗമുദി വാരികയിലും പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ ടോംസ് കോമിക്സ് എന്ന പ്രസിദ്ധീകരണത്തിലാണ് ബോബനും മോളിയും പ്രസിദ്ധീകരിക്കപ്പെടുന്നത്.
ബോബനും മോളിയും അവരുടെ മാതാപിതാക്കളായ പോത്തൻ-മേരിക്കുട്ടി ദമ്പതികളോടൊപ്പം
പഞ്ചായത്ത് പ്രസിഡന്റ് ഇട്ടുണ്ണനും ചേട്ടത്തിയും.
അപ്പിഹിപ്പി

പശ്ചാത്തലം

കിഴുക്കാംതൂക്ക് പഞ്ചായത്തിലാണ് ബോബനും മോളിയും ചിത്രീകരിക്കപ്പെടുന്നത്.ബോബന്റെയും മോളിയുടേയും കുസൃതികൾ എന്നതിലുപരി കേരളത്തിലെ മധ്യവർഗ്ഗ ജീവിതത്തിന്റെ തമാശകൾ, ആനുകാലിക രാഷ്ട്രീയ-സാമൂഹിക സംഭവങ്ങൾ എന്നിവയാണ് ഈ ഹാസ്യചിത്രകഥയിലൂടെ ടോംസ് വരച്ചുകാട്ടുന്നത്.
കുട്ടനാട്ടിലെ തന്റെ വീടിനു സമീപമുണ്ടായിരുന്ന രണ്ടു കുട്ടികളാണ് ബോബന്റെയും മോളിയുടെയും മാതൃകകളെന്ന് ടോംസ് വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ കുട്ടികൾക്കും പിന്നീട് ടോംസ് ഇതേ പേരുതന്നെയാണു നൽകിയത്. ബോബനും മോളിയും പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായെങ്കിലും കഥാപാത്രങ്ങൾക്ക് ഒരിക്കലും പ്രായമേറുന്നില്ല.

കഥാപാത്രങ്ങൾ

ബോബനും മോളിയും തന്നെയാണ് ചിത്രകഥകളിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരുടെ കുടുംബം, നാട്, സ്കൂൾ എന്നിവിടങ്ങളിലുള്ള ഏതാനും വ്യക്തികൾ സഹകഥാപാത്രങ്ങളായി രംഗത്തു വരുന്നു.

വക്കീൽ

ബോബന്റെയും മോളിയുടെയും അച്ഛൻ. പോത്തൻ വക്കീൽ എന്നാണു പേര്. ബോബനും മോളിയും പപ്പാ എന്നു വിളിക്കുന്നു. മിക്ക ചിത്രകഥകളിലും പോത്തനെ കേസില്ലാ വക്കീലായാണു ചിത്രീകരിക്കുന്നത്. തന്റെ സുഹൃത്തും അയൽ‌വാസിയുമായിരുന്ന അലക്സിനെ മാതൃകയാക്കിയാണ് വക്കീൽ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നതെന്ന് ടോംസ് പറഞ്ഞിട്ടുണ്ട്

മേരിക്കുട്ടി

ബോബന്റെയും മോളിയുടെയും അമ്മ. ഒരു സാധാരണ വീട്ടമ്മ.

ഇട്ടുണ്ണൻ

കീഴ്ക്കാംതൂക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ്. കാര്യമായ വിവരമില്ലാത്ത ഇട്ടുണ്ണന്റെ പൊട്ടത്തരങ്ങൾ മിക്കചിത്രകഥകളിലും ചിരിക്കു വകനൽകാറുണ്ട്.

ചേട്ടത്തി

ഇട്ടുണ്ണന്റെ ഭാര്യ. ചേട്ടത്തിയുടെ പേര് ചിത്രകഥയിൽ ഒരിടത്തും പരാമര്ശിക്കപ്പെടുന്നില്ലെങ്കിലും ഇവർക്കൊരു പേരുണ്ട്- മജിസ്റ്റ്റേറ്റ് മറിയാമ്മ. ഹെഡ് നേഴ്സാണെന്ന പറഞ്ഞായിരുന്നു ചേട്ടനുമായുള്ള കല്യാണം നടന്നത്. കല്യാണശേഷമാണ്‌ ചേട്ടനറിയുന്നത് അവർ വെറും സ്വീപ്പർ മാത്രമാണെന്ന്.കാർട്ടൂൺ രൂപപ്പെടുന്ന കാലത്ത് കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ചട്ടയും മുണ്ടും ആണ് ചേട്ടത്തിയുടെ വേഷം. ഭർത്താവിനെ മതിപ്പില്ലാത്ത ഒരു മൂരാച്ചിയായാണ് ചേട്ടത്തിയെ ടോംസ് അവതരിപ്പിക്കുന്നത്.

ആശാൻ

കഥാപശ്ചാത്തലത്തിൽ ഏറ്റവും കാര്യഗൗരവമുള്ള ആൾ. ആനുകാലിക സംഭവങ്ങൾ തമാശയായി അവതരിപ്പിക്കുമ്പോൾ ടോംസ് മിക്കവാറും ആ‍ശാനെ ചുറ്റിപ്പറ്റിയായിരിക്കും കഥ വികസിപ്പിക്കുക. ആശാന് പ്രത്യേകിച്ച് മറ്റൊരു പേര് റ്റോംസ് നൽകിയിട്ടില്ല.

ഉണ്ണിക്കുട്ടൻ

വളരെ ശ്രദ്ധേയമായ കഥാപാത്രം, ഒരു ചെറിയകുട്ടിയാണ് ഉണ്ണികുട്ടൻ. കൊച്ചുകുട്ടികളുടെ നിഷ്കളങ്കതയിൽ ഉണ്ടാകുന്ന സംഭാഷണങ്ങളും ആശയങ്ങളും ആണ് ഉണ്ണിക്കുട്ടൻ എന്ന കഥാ പാത്രത്തിന്റേത്.

അപ്പിഹിപ്പി

സ്ത്രീലമ്പടനായ കഥാപാത്രം. ഹിപ്പി സംസ്കാരത്തിന്റെ അടയാളമായ ഹിപ്പിത്തലമുടി, ഊശാൻ താടി, കയ്യിൽ ഒരു ഗിറ്റാർ എന്നിവയാണ് അപ്പിഹിപ്പിയുടെ പ്രത്യേകതകൾ. നാട്ടിലുള്ള ഏതെങ്കിലും യുവതിയുടെ പിറകേ നടക്കുകയാണ് അപ്പിഹിപ്പിയുടെ പ്രധാനജോലി. കോട്ടയത്ത് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ ടോംസ് അന്നവിടെയെത്തിയ ഗാനമേള സംഘത്തിലെ ഗിറ്റാറിസ്റ്റിനെ മാതൃകയാക്കിയാണ് അപ്പിഹിപ്പിയെ വരച്ചെടുത്തത്.

പരീത്

ഒരു മുസ്ലീം കഥാപാത്രമാണ് പരീത്. നാട്ടുകാരിൽ ഒരാളായാണ് പരീത് കുട്ടിയെ അവതരിപ്പിക്കുക.

ഉപ്പായി മാപ്ല

ഒരു ക്രിസ്ത്യൻ കഥാപാത്രമാണ് ഉപ്പായി മാപ്ല. മിക്കവാറും ഒരു വിഡ്ഡ്യാൻ കഥാപാത്രമായാണ് അവതരിപ്പിക്കുക.

കുട്ടേട്ടൻ

ആശാനെ പോലെ കാര്യഗൗരവമുള്ള ആൾ. ആശാനും കുട്ടേട്ടനുമാണ് സമകാലീന പ്രശ്നങ്ങൾ ചർച്ച ചെയ്യൂക.

നേതാവ്

രാഷ്ട്രീയ നേതാവ്. മധ്യതിരുവതാംകൂറിൽ പ്രസിദ്ധമായ കേരളാ കോൺഗ്രസ് പാർട്ടിയിലെ നേതാക്കന്മാരെ ഓർമ്മിപ്പിക്കുന്നതാണ് നേതാവിന്റെ രൂപം. കട്ടി മീശ, ജുബ, കണ്ണട എന്നിവയാണു നേതാവിന്റെ അടയാളങ്ങൾ. രാഷ്ട്രീയ സംഭവവികാസങ്ങൾ പ്രമേയമാക്കുമ്പോൾ ടോംസ് മിക്കവാറും നേതാവിനെ അവതരിപ്പിക്കുന്നു. കഥാപാത്രത്തിനു പേരില്ല.

മൊട്ട

ബോബന്റെയും മോളിയുടെയും സഹപാഠി. തലമൊട്ടയടിച്ചു നടക്കുന്നതിനാൽ കൂട്ടുകാർ മൊട്ട എന്നു വിളിക്കുന്നു. അതല്ലാതെ മറ്റൊരു പേര് ടോംസ് ഈ കഥാപാത്രത്തിനു നൽകിയിട്ടില്ല. മുസ്ലിം കഥാപത്രമാണ്‌ മൊട്ട.

നായ

സംഭാഷണമൊന്നുമില്ലാതെ ചിരിപടർത്തുന്ന കഥാപാത്രമാണ് ബോബന്റെയും മോളിയുടെയും വളർത്തുപട്ടി. ബോബന്റെയും മോളിയുടെയും ശരീര ചലനങ്ങൾ അനുകരിക്കുന്ന പട്ടിക്കുട്ടിയായാണ് ടോംസ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോബനേയും മോളിയേയും ചിത്രീകരിക്കുന്ന മിക്കവാറും എല്ലാ രംഗങ്ങളിലും ഈ പട്ടിക്കുട്ടിയും പ്രത്യക്ഷപ്പെടാറുണ്ട്.

ആനിമേഷൻ

ബോബനും മോളിയും 1971 ൽ സിനിമയാക്കുകയുണ്ടായി (സംവിധാനം ശശികുമാർ). 2006 ൽ ക്യാറ്റ് ലോജിസ്റ്റിക്സ് എന്ന സ്ഥാപനം ബോബനും മോളിയും കഥകൾ ആനിമേഷൻ ചലച്ചിത്രങ്ങളായി നിർമ്മിക്കുകയുന്ണ്ടായി. 200 കഥകളാണ് ആനിമേറ്റ് ചെയ്തത്. ഇതിന്റെ നിർമ്മാണം സാ‍ജൻ ജോസ് മാളക്കാരനും ആനിമേഷനും സംവിധാനവും നിർവഹിച്ചിരിക്കുന്നത് എ. കെ. സൈബർ (A. K. Saiber) ഉം ആണ്‌.








Friday, 29 March 2013

How To Add A Widget Below First Post In Blogger





8How To Add A Widget Below First Post In Blogger

This tutorial will show you how to make a gadget/widget to appear just below the first Blogger post.

First, you must understand that the usual gadgets provided by Blogger can be added only in the areas where the design section permits. Still, we can show any element, for example, an AdSense ad, an image, a flash file, a video etc.

So what we will do in this tutorial is to display an item under the first post, this means that it will not be visible below the other entries. This is great when you use any automatic summary, although it is not a requirement.

widget below post
Well, this is easy to do and we will use the isFirstPost conditional tag for that element to show it under the first entry.

Adding An Element Below First Post 

Step 1. First, go to your Blogger Template and click on the Edit HTML button:


Step 2. Check the "Expand Widget Templates" box:

Step 3. And find this line:

<b:include data='post' name='post'/> 

Step 4. Just below it add this code:

<b:if cond='data:post.isFirstPost'>
<div align="center" style="margin-top:0px; margin-bottom:10px;">
Here goes the code of the element you want to show
</div>
</b:if>

Note: 

- The bolded text indicates to where you should paste the code of the element (eg. AdSense ad, a widget). 

- In red are the top margins (margin-top) and the bottom margins (margin-bottom), this is in case you want the element to move towards or away from the entries, also you can add any style like a background color, border etc.. 

Step 5. Preview to make sure everything is okay, then Save your Template.
മുകളിലേക്ക്

CSS Basics. How To Apply Rounded Corners On Images #2


CSS Basics. How To Apply Rounded Corners On Images #2

blogger tricks, css tricks, border radiusIn the previous post I have mentioned that we will learn to round images using CSS, without needing to edit them one by one using a program. Now that we have seen the basics of CSS, let's try to apply to some images.

What we will do is to upload an image as normal (HTML) and then add some rules in our style sheet that will transform the outer shape as a circle... or at least to appear round. This will depend on the proportions of image that we use.

In fact, we can apply this effect to any image, to all of an area or to all in our blog. That depends on your tastes.

Marking up HTML

Obviously the first thing we need for in order to round an image is an idem. The code could be more complicated, but an image is built within the img tag and basically looks like this:

<img src="image_URL"/>

Screenshot:




This is how we make it look something like the one from the left. Normally, it should also keep an alt text and sometimes it carries some forced dimensions (with width and/or height). When you upload an image, the code inside the Blogger editor also contains a link that is pointing to the original image.

But if we want to modify this image using CSS, we need to incorporate a class selector. We can add it in two ways: within the img tag or to a parent box. The name that I have chosen for the selector is roundedcorners:

<img class="roundedcorners" src="image_URL"/>


<div class="roundedcorners">
<img src="image_URL"/>
</div>


Applying style to all homogeneous elements

But that selector alone will do nothing. It needs to be linked to a style rule that tells what to do with it. As much as we add classes, if these are not defined in the CSS, the appearance of the image (or a certain element) will not change.

To change the shape of all the images on our blog, this would be what we should add to our CSS:

img {
border: 2px solid #BADA55;
margin: 0;
padding: 0;
border-radius: 900px;
-moz-border-radius: 900px;
}

And how it translates to your browser? As follows:

Search for images by name tag (img) and apply the following style:
  • a solid green border of 2 pixels
  • margins (space outside the border) and padding (space inside the border) is set to zero
  • the image is round at the four corners

Now that we have this rule in our style sheet itself, we can see the picture as we wanted - see the example on the right.

To declare a property correctly, we need to know what it does and how to write and you can find more info in many places, although W3C is the authority in this.

For example border-radius requires initially 4 values reading from left to right that represent the roundness of the upper-left, upper-right, lower-right and lower-left corner. If you put a single value is understood that all four will be equal to that.

You should also know that when the value of the border exceeds the dimensions of the box, this border is adapted to form a circle.

How to Apply Style to the Elements of the Same Block

But surely we do not want all the blog images to be round, but only those that we choose, otherwise adding the above style in the head tag will make all of our blog images to take this shape. Before we used an HTML tag (img) and not a selector and that is why the style will affect all images.

To avoid this, we can do one of the things we saw at the beginning and that was to put the image inside a div with the roundedcorners class. In this way, only the images that are in a box with that class will be affected by the rule that will make them round.

<div class="roundedcorners"><img src="image_URL"/></div>

But the rule then should not attack the img tag directly, but the roundedcorners selector. In this case, you should write it like this:

.roundedcorners img {
border: 2px solid #BADA55;
....
}

This means that this style applies only to images that are in a box with roundedcorners class. 

Epilogue

To close the subtopic of rounding images, you have to keep in mind that if these are not square, instead of becoming circular, they will look oval.


To fix this we should add the width and height with the same measure (value in pixels), that is to force the image cropping and to make it appear perfectly circular. That was all!

ഭാവങ്ങളുടെ നെയ്ത്തുകാരന്‍


മുരളി
തന്റേതായ ശൈലിയില്‍ തകര്‍‍ത്താടുന്ന അഭിനയപ്രതിഭകള്‍‍ക്ക് ഒരിക്കലും പകരക്കാരുണ്ടാവില്ല. രൂപസൗകുമാര്യമല്ല അഭിനയപാടവമാണ് ഒരു നടനെ അഭിനയപ്രതിഭയാക്കുന്നതെന്നതിന് ഉത്തമദൃഷ്ടാന്തമായിരുന്നു മുരളി. വെള്ളിത്തിരയില്‍ അദ്ദേഹം പകര്‍‍ന്നാടിയ വേഷങ്ങള്‍‍ ആ നടന് മാത്രം ഇണങ്ങുന്നതായിരുന്നു.ഭരത് ഗോപി സംവിധാനം ചെയ്ത ‘ഞാറ്റടി‘ എന്ന ചിത്രത്തിലൂടെയാണ് മുരളി മലയാളസിനിമയിലേക്ക് കടന്നു വരുന്നത്. ജോലിയിലിരിക്കെ തന്നെ നാടകങ്ങളിൽ അഭിനയിക്കാറുണ്ടായിരുന്ന മുരളി, നരേന്ദ്രപ്രസാദിന്റെ ‘നാട്യഗൃഹ’ത്തിൽ ഒരു സജീവാംഗമായിരുന്നു. ‘ഞാറ്റടി’ എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് അരവിന്ദന്റെ ‘ചിദംബര’ത്തിൽ ഒരു ചെറിയ വേഷം ചെയ്തു. പക്ഷേ, ഹരിഹരന്റെ ‘പഞ്ചാഗ്നി’യാണ് മുരളിക്ക് മലയാളസിനിമയിൽ സ്ഥിരമായ ഒരു മേൽ‌വിലാസം ഉണ്ടാക്കിക്കൊടുത്തത്. പിന്നീട് ലെനിൻ രാജേന്ദ്രന്റെ ‘മീനമാസത്തിലെ സൂര്യൻ’ എന്ന ചിത്രം മുരളിയിലെ അഭിനേതാവിന്റെ യഥാർത്ഥ ചിത്രം മലയാളിക്ക് കാട്ടിക്കൊടുത്തു. 2002 ൽ ‘നെയ്ത്തുകാരൻ’ എന്ന ചിത്രത്തിൽ ഒരു കമ്മ്യൂണിസ്റ്റ് സ്വാതന്ത്ര്യസമരസേനിയായ നെയ്ത്തുകാരനെ അവതരിപ്പിച്ച മുരളി ആ വർഷത്തെ നല്ല നടനുള്ള ദേശീയ പുരസ്ക്കാരം നേടി.അഭിനയത്തിലെന്നപോലെ സാഹിത്യത്തിലും മുരളി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. അഞ്ച് പുസ്തകങ്ങൾ മുരളിയുടേതായി പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതിൽ ‘അഭിനേതാവും ആശാന്റെ കവിതയും’ എന്ന ഗ്രന്ഥം സംഗീത നാടക അക്കാദമി അവാർഡ് നേടുകയുണ്ടായി.
സംഗീതനാടക അക്കാദമി ചെയർമാൻ ആയിരിക്കെ 2009 ആഗസ്റ്റ് 6 ന് മുരളി അന്തരിച്ചു. 

ഭാവതീവ്രതയുടെ കലാകാരന്‍

 ലോഹിതദാസ് 
ഭാവതീവ്രതയുടെ കലാകാരന്‍

ഭാവതീവ്രമായ ചലച്ചിത്രസൃഷ്ടികളാല്‍ മലയാളസിനിമയെ സര്‍ഗമ്പന്നമാക്കിയ ലോഹിതദാസിന്റെ ഓര്‍മകള്‍ക്ക് മൂന്ന് വയസ്സ്.  ജീവിതത്തിന്റെ നടവഴിയിലെ വര്‍ത്തമാനങ്ങളും ഇടവഴിയിലെ അടക്കം പറച്ചിലുകളും ആ തൂലികയില്‍ അതിഭാവുകത്വമില്ലാത്ത കഥയും കഥാപാത്രങ്ങളുമായെത്തി. തിരയുടെ ഭ്രമാത്മകഭൂമികയിലേക്ക് ജീവിതത്തിന്റെ തീവ്രതയും നനവും ഇഴചേര്‍ത്താണ് ലോഹിയുടെ കൈപിടിച്ച് ഈ കഥാപാത്രങ്ങള്‍ ഓരോന്നുമെത്തിയത്. അരക്ഷിതാവസ്ഥയും ഏകാന്തതയും നോവില്‍പഴുപ്പിച്ച കാലത്തെ ആത്മശാന്തിയായിരുന്നു ലോഹിതദാസിന് എഴുത്ത്.
ആത്മസംഘര്‍ഷത്തിന്റെ പൊള്ളലേറ്റവരും ജീവിതത്തെ പുറമേ സന്തോഷിച്ച് നേരിട്ടവരും പച്ചമണ്ണിന്റെ ചൂര്‌ചേര്‍ന്ന് കാഴ്ചയില്‍ സഹയാത്രികരായി. അനുഭവതീക്ഷ്ണവും ഭാവതീവ്രവുമായ രചനാസാമര്‍ത്ഥ്യത്താല്‍ ആസ്വാദകനെ അമ്പരപ്പിച്ച സര്‍ഗജാലം.
ഭ്രാന്ത് പാരമ്പര്യത്തിലേക്ക് കണ്ണി ചേര്‍ക്കപ്പെട്ടപ്പോള്‍ ജീവിതത്തില്‍ തനിച്ചായ ബാലന്‍മാഷിനും സാഹചര്യങ്ങളുടെ താളപ്പെരുക്കത്തില്‍ എല്ലാം നഷ്ടമായ സേതുമാധവനും അമരത്തിലെ അച്ചൂട്ടിക്കും മേലേടത്ത് രാഘവന്‍നായര്‍ക്കുമൊപ്പം നമ്മള്‍ ഇരുട്ടകത്ത് ഉള്ളുലഞ്ഞിരുന്ന് കണ്ണീര്‍വാര്‍ത്തത് അകലങ്ങളില്ല അവരെന്നറിഞ്ഞു തന്നെ.ജീവിതത്തിന്റെ ആഴക്കാഴ്ചകളില്‍ അകന്നുനില്‍ക്കുന്ന  സമകലാലികചലച്ചിത്രശ്രമങ്ങള്‍ക്കിടയില്‍ ലോഹിക്കൊപ്പം മറഞ്ഞത് സര്‍ഗസമ്പന്നതയുടെ  വസന്തകാലമാണെന്ന് കാഴ്ചയുള്ളവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

പ്രിയങ്കരനായ ഭരതൻ

ഭരതന്‍
മലയാള സിനിമയ്ക്ക് അന്നുവരെ അപരിചിതമായിരുന്ന ഭാവവും രൂപവും സൗന്ദര്യ സങ്കൽപ്പങ്ങളും നൽകി കടന്നുവന്ന ഭരതൻ 1947 നവംബർ 14 ന് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയ്ക്കടുത്ത എങ്കക്കാട്ട്, പരമേശ്വരൻ നായരുടേയും കാർത്ത്യായനിയമ്മയുടേയും മകനായി ജനിച്ചു. വടക്കാഞ്ചേരി ഗവ. ഹൈസ്കൂളിലും തൃശൂർ ആർട്സ് കോളേജിലുമായി പഠനം. അദ്ദേഹത്തിന്റെ പിതൃസഹോദരൻ കൂടിയായ പ്രശസ്ത സംവിധായകൻ പി.എൻ.മേനോനിൽ നിന്നും പ്രചോദിതനായി സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ നിന്നും ഡിപ്ലോമ എടുത്ത ശേഷം പ്രശസ്ത സംവിധായകൻ വിൻസന്റിനൊപ്പം ഉദയായുടെ ഗന്ധർവ്വ ക്ഷേത്രമെന്ന ചിത്രത്തിൽ കലാ സംവിധായകനായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചെണ്ടയെന്ന ചിത്രത്തിൽ വിൻസന്റിനൊപ്പം സംവിധാന സഹായിയായും പ്രവർത്തിക്കുകയുണ്ടായി. ഭരതൻ എങ്കക്കാട് എന്ന പേരിലായിരുന്നു ആദ്യ സംരംഭങ്ങളിലെല്ലാം അറിയപ്പെട്ടിരുന്നത്. പിന്നീട് 'എങ്കക്കാട്' എന്നത് അപ്രത്യക്ഷമായി മലയാളികളുടെ പ്രിയങ്കരനായ ‘ഭരതൻ’ ആയി

കലാസംവിധായകൻ, പരസ്യ ചിത്രകാരൻ എന്നീ മേഖലകളിൽ ആദ്യകാലത്ത് പ്രവർത്തിച്ച്, 1974 ൽ സ്വയം നിർമ്മാണം ഏറ്റെടുത്ത 'പ്രയാണം' എന്ന ബ്ലാക് & വൈറ്റ് ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രയാണമാരംഭിച്ചു. ഈ സിനിമയിലൂടെ ആയിരുന്നു തിരക്കഥാകൃത്തായി പി.പദ്മരാജന്റെ കടന്നുവരവും. മലയാളികൾ അന്നുവരെ കണ്ടിട്ടില്ലാത്ത ദൃശ്യചാരുതയും സംവിധാനശൈലിയും പ്രമേയത്തിന്റെ പ്രത്യേകതയും കഥാരീതിയും ഭരതൻ എന്ന സംവിധായകനെ മുഖ്യധാരയിലെ പ്രശസ്തനാക്കി ഉയർത്തി. തന്റെ ചിത്രങ്ങളുടെ കലാസംവിധാനവും പോസ്റ്റർ ഡിസൈനിങ്ങും അദ്ദേഹം തന്നെ നിർവ്വഹിച്ചു. ഗ്രാമീണ ദൃശ്യങ്ങളുടെ മനോഹാരിത അദ്ദേഹത്തിന്റെ ചിത്രങ്ങളെ പ്രിയങ്കരങ്ങളാക്കി. ഒരു ചിത്രകാരൻ കൂടിയായ അദേഹം, തന്റെ ദൃശ്യങ്ങൾ മുങ്കൂട്ടി വരച്ച് പിന്നീട് അത് ദൃശ്യവത്കരിക്കുന്ന രീതിയായിരുന്നു അവലംബിച്ചിരുന്നത്.

പ്രയാണത്തിനുശേഷം ഉറൂബിന്റെ രചനയിൽ ‘അണിയറ’ എന്ന ചിത്രവും എൻ. ഗോവിന്ദൻ കുട്ടി – ഉണ്ണികൃഷ്ണൻ ടീമിന്റെ 'ഗുരുവായൂർ കേശവൻ' എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തു. ഗുരുവായൂർ കേശവനിലെ ഗാനങ്ങൾ ഹിറ്റ് ആയെങ്കിലും ഈ രണ്ടു ചിത്രങ്ങളും ശ്രദ്ധിക്കപ്പെടുകയുണ്ടായില്ല. തുടർന്ന് സുപ്രിയയുടെ ബാനറിൽ, കൗമാര സ്വപ്നങ്ങളിലേക്ക് തീകോരിയിട്ടുകൊണ്ട് പി. പദ്മരാജന്റെ തിരക്കഥയിൽ ചെയ്ത ‘രതിനിർവ്വേദം’ ഭരതനെ ജനപ്രിയ സംവിധായകൻ എന്ന നിലയിലേക്കുയർത്തി. തന്നേക്കാൾ പ്രായമുള്ള സ്‌ത്രീയുമായുള്ള ഒരു കൗമാരക്കാരന്റെ പ്രണയത്തിന്റെ കഥയും അതിന്റെ ആഖ്യാനവും എന്തിനു പോസ്റ്റർ ഡിസൈൻ പോലും അക്കാലത്ത് കോളിളക്കം സൃഷ്ടിക്കുകയും പുതിയ സൗന്ദര്യ സങ്കൽപ്പങ്ങൾക്കും ആലേഖന രീതികൾക്കും മലയാള സിനിമയിൽ തുടക്കം കുറിക്കുകയും ചെയ്തു.

അതിനു ശേഷമാണ് ഭരതൻ തന്റെ സ്വന്തം രചനയിൽ 'ആരവം' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാൽ അത് സാമ്പത്തികമായി വൻപരാജയമായി. എങ്കിലും അതിലൊന്നും പതറാതെ അതിലെ കലാകാരന്മാരെത്തന്നെ അണിനിരത്തി പദ്മരാജന്റെ കഥയിലും തിരക്കഥയിലും, പ്രതാപ് പോത്തൻ, നെടുമുടിവേണു, അച്ചൻ കുഞ്ഞ്, സുരേഖ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് നിർമ്മിച്ച ‘തകര’ വൻവിജയമായിരുന്നു എന്നു മാത്രമല്ല, ഇന്നും ചലച്ചിത്ര ആസ്വാദകർക്ക് ഒരു വിസ്മയമായി നിലകൊള്ളുകയും ചെയ്യുന്നു. എം.ജി രാധാകൃഷ്ണൻ ആയിരുന്നു ഇതിന്റെ സംഗീത സംവിധായകൻ. അതിലെ, എസ്. ജാനകി പാടിയ മൗനമേ നിറയും മൗനമേ എന്ന ഗാനം ഇന്നും സൂപ്പർ ഹിറ്റായി ആസ്വാദകരുടെ മനസ്സിൽ ഇടം പിടിച്ചിരിക്കുന്നു.

'ലോറി' എന്ന പേരിൽ അടുത്ത ചിത്രം പിടിച്ചുവെങ്കിലും കാലതാമസം വന്നതിനാൽ 'ചാമരം' എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. ജോൺപോൾ എന്ന തിരക്കഥാകൃത്ത് ഈ സിനിമയിലൂടെയാണ് കടന്നു വരുന്നത്. ജോൺപോളിന്റെ തിരക്കഥയിൽ 'പാളങ്ങൾ', 'ഓർമ്മയ്ക്കായ്', 'മർമ്മരം', 'കാതോടു കാതോരം', 'സന്ധ്യമയങ്ങും നേരം', 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം', 'നീലക്കുറിഞ്ഞി പൂത്തപ്പോൾ', 'ചമയം', 'മാളൂട്ടി', 'ഇത്തിരിപ്പൂവേ ചുവന്ന പൂവേ', 'ഒരു സായാഹ്നത്തിന്റെ സ്വപ്നം' എന്നീ ചിത്രങ്ങളും തുടർന്ന് പല കാലത്തായി അദ്ദേഹം സംവിധാനം ചെയ്തു. ഇവയെല്ലാം തന്നെ പ്രേക്ഷപ്രശംസ നേടിയതും ബോക്സാഫീസിൽ വൻ വിജയവുമായിരുന്നു. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ 'കേളി', 'പ്രണാമം', 'ചിലമ്പ്' എന്നീ ചിത്രങ്ങൾ ചെയ്ത ഭരതൻ, ടി. ദാമോദരനൊപ്പം 'കാറ്റത്തെക്കിളിക്കൂട്' എന്ന ചിത്രവും തോപ്പിൽ ഭാസിക്കൊപ്പം 'എന്റെ ഉപാസന', എം.ടിക്കൊപ്പം 'വൈശാലി', 'താഴ്വാരം', പദ്മരാജനുമായി ചേർന്ന് 'ഈണം', 'ഒഴിവുകാലം', മണി ഷൊർണ്ണൂരിനൊപ്പം 'ദേവരാഗം' എന്നിവയും സംവിധാനം ചെയ്യുകയുണ്ടായി. എന്നാൽ ലോഹിതദാസുമായി ചേർന്ന് അദ്ദേഹം അണിയിച്ചൊരുക്കിയ ‘അമരം’ എന്ന ചലച്ചിത്രം മലയാളത്തിലെ എക്കാലത്തേയും മികച്ച ജനപ്രിയ ചിത്രമായി നിലകൊള്ളുന്നു. പകരം വയ്ക്കാനില്ലാത്ത കലാമൂല്യവും ആവിഷ്കാര സൗന്ദര്യവും പുതിയ ഛായാഗ്രഹണ സംവിധാനങ്ങളും കൊണ്ട് ഈ ചിത്രം ഇന്നും നിരൂപകശ്രദ്ധ ആകർഷിച്ചുകൊണ്ടിരിക്കുന്നു. ഇതുകൂടാതെ 'പാഥേയം', 'വെങ്കലം' എന്നീ ചിത്രങ്ങളും ഭരതൻ ലോഹി ടീമിന്റേതായിട്ടുണ്ട്.

കാറ്റത്തെ കിളിക്കൂടിന്റെ തമിഴ്-തെലുങ്കു പതിപ്പുകൾക്കു പുറമേ തകരയുടെ തമിഴ് മൊഴിമാറ്റമായ 'ആവാരം പൂ', തെലുങ്കിൽ നിന്ന് മലയാളത്തിലേക്ക് മാറ്റിയ 'മഞ്ജീരധ്വനി', ദേവരാഗത്തിന്റെ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ് പതിപ്പുകൾ, കമലഹാസൻ നായകനായ 'തേവർമകൻ' എന്നിവയും ഭരതൻ സംവിധാനം ചെയ്തു. കലാപരമായി പൂർണ്ണതയുൾക്കൊണ്ട എക്കാലത്തെയും മികച്ച കൊമേഷ്യൽ ചിത്രങ്ങളിൽ ഒന്നായാണ് തേവർമകൻ കണക്കാക്കപ്പെടുന്നത്.

താഴ്വാരത്തിലെ കണ്ണെത്താ ദൂരേ മറുതീരം, കേളിയിലെ താരം വാൽക്കണ്ണാടി നോക്കി, ഓലേലം പാടി, ഈണം എന്ന ചിത്രത്തിലെ മാലേയ ലേപനം (ഇതിന്റെ രചനയും ഇദ്ദേഹമായിരുന്നു), കാതോടു കാതോരത്തിലെ ‘കാതോടു കാതോരം’ എന്ന ഗാനം, തെറ്റുകൾ എന്ന ചിത്രത്തിലെ ‘ഇല്ലം കാവിൽ’, ‘മണൽക്കാട്ടിൽ’, ‘തമസോമാ’, ‘ഇല്ലം കാവിൽ’ എന്നിവ അദ്ദേഹം സംഗീതം പകർന്ന ഗാനങ്ങളാണ്. ചിലമ്പിലെ ‘താരും തളിരും മിഴിപൂട്ടി’, ‘പുടമുറിക്കല്ല്യാണം’, പ്രണാമത്തിലെ ‘കടലിളകി’, ‘തളിരിലയിൽ’, ‘താളം മറന്ന’ എന്നീ ഗാനങ്ങളുടെ രചനയും ഇദ്ദേഹം നിർവ്വഹിച്ചു.

ദേശീയ – സംസ്ഥാന സർക്കാരുകളുടേതടക്കം അനേകം പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ആദ്യ ചിത്രമായ പ്രയാണം 1975 ലെ ഏറ്റവും മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും മികച്ച സംവിധായകൻ, കലാസംവിധായകൻ എന്നിവയ്ക്കുള്ള സംസ്ഥാന അവാർഡും നേടി. 1979 ൽ തകരയിലൂടെ വീണ്ടും സംവിധാന - കലാ സംവിധാന അവാർഡ് നേടിയ അദ്ദേഹം ചാമരത്തിലൂടെ 80 ലും ഓർമ്മയ്ക്കായി എന്ന ചിത്രത്തിലൂടെ 82 ലും ഇതേ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി. 81 ൽ ചാട്ടയ്ക്ക് മികച്ച കലാസംവിധാനത്തിനും 82 ൽ മർമ്മരത്തിനു മികച്ച ചിത്രത്തിനും 84 ൽ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്നെ ചിത്രത്തിനു കലാ സംവിധാനത്തിനും അവാർഡ് നേടിയ അദ്ദേഹത്തിന്റെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം 87 ലും വെങ്കലം 92 ലും ഏറ്റവും ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കി. കമലഹാസൻ നിർമ്മിച്ച് ശിവാജിയും കമലും അഭിനയിച്ച തേവർമകൻ 1992 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള നാഷണൽ അവാർഡ് കരസ്ഥമാക്കി. കൂടാതെ ഫിലിം ഫെയറടക്കം എണ്ണിയാൽ തീരാത്ത പുരസ്കാരങ്ങളും ആ തികഞ്ഞ കലാ ഇതിഹാസത്തെ തേടിയെത്തി.

ഭരതന്റെ ചിത്രങ്ങളിലൂടെ അരങ്ങേറ്റം കുറിച്ച അഭിനേതാക്കൾ വളരെയുണ്ട്. 78 ൽ ഇറങ്ങിയ രതിനിർവ്വേദത്തിലൂടെ കൃഷ്ണചന്ദ്രനും ലോറിയിലൂടെ നിത്യയും, ചിലമ്പിലൂടെ ബാബു ആന്റണിയും വൈശാലിയിലൂടെ സുപർണ്ണയും സഞ്ജയും, പാഥേയത്തിലൂടെ ചിപ്പിയും വെള്ളിത്തിരയിലേക്കെത്തി. ഭരതന്റെ ചിത്രത്തിന്റെ പ്രത്യേകതകളിൽ ഏറ്റവും എടുത്തുപറയേണ്ടത് ഗാനങ്ങളെക്കുറിച്ചാണ്. ആദ്യ ചിത്രമായ പ്രണാമം മുതൽ ചുരം വരെയുള്ള ചിത്രങ്ങളിലെ ഗാനങ്ങളിൽ മിക്കവയും ആസ്വാദകർ ഏറ്റവും ഇഷ്ടപ്പെടുന്നവയും ധാരാളം പുരസ്കാരങ്ങൾ നേടിയെടുത്തവും ആയിരുന്നു. കൂടാതെ പാട്ടിന്റെ ആത്മാവിനെ അറിഞ്ഞ് സന്ദർഭത്തിന്റെ ആവശ്യം മനസ്സിലാക്കി ഏറ്റവും നല്ല ഫ്രെയിം ഒരുക്കി അതി മനോഹരമായി ദൃശ്യവൽക്കരിക്കുന്നതിൽ ഇന്നും അദ്ദേഹത്തിന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നു. തകര, വൈശാലി, അമരം, വെങ്കലം, തേവർമകൻ, താഴ്വാരം, ചമയം എന്നീ ചിത്രങ്ങളിലെ ഗാനരംഗങ്ങൾ ഇന്നും സംവിധാന വിദ്യാർത്ഥികൾക്ക് പാഠങ്ങളാകുന്നതും അതുകൊണ്ടു തന്നെ.

മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കെ.പി. ഏ.സി ലളിതയാണ് ഭരതന്റെ ഭാര്യ. ശ്രീക്കുട്ടിയാണ് മകൾ. കമൽ സംവിധാനം ചെയ്ത 'നമ്മൾ' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന്, ഈ മാസം പുറത്തിറങ്ങിയ 'നിദ്ര' എന്ന ചിത്രത്തിലൂടെ അച്ഛന്റെ പാത സ്വീകരിച്ച് സംവിധാനരംഗത്തേക്കും കടന്ന, സിദ്ധാർത്ഥ് ആണ് മകൻ.

കലാനിപുണതയുടെ കയ്യൊപ്പുമായി സൗന്ദര്യത്തികവിന്റെ മുഖമുദ്രയായി പ്രേക്ഷക ഹൃദയങ്ങളിൽ ‘ഭരതൻ ടച്ച്’ അവശേഷിപ്പിച്ച് ആ പ്രതിഭാസം 1998 ജൂലൈ 30 നു അന്തരിച്ചു.

How To Hide Blogger Sidebar To Display AdSense For Search Results

When visitors are searching for content on your blog, you have the following options to display the search results: opening the results in the same window, in a new window or within your own site using an iframe.

But the best option is to display the search results in your own site/blog, mainly because you are not sending people off your blog and when they are taken to a new page of search results, so it could be confusing many times because it doesn't look anything like your site or Google. Therefore, displaying the search results within your site, could look more professional and could also increases your page views and your revenue from the ads on the search page.

A problem that many bloggers are facing is that the page which displays the AdSense for search results must be at least of 800 px wide, so the posting area must be of minimum 800px and there's nothing like that in most of the blogs. 

So, what we will do in this tutorial is to set up the search results to be displayed in a static page (none of other posts or pages will be affected) where we'll remove the sidebar, so that we'll have enough space to make the post/page section of 800px wide. Also, we will create a static page specially designed for the search results, then create a new AdSense for search in our AdSense account and finally add a small snippet of code top in your Blogger template to hide the sidebar in that specific page.

Search results span the width of the page with the sidebar hidden:


Display AdSense For Search Results Within Blogger Page

Step 1. Create a new static page on your blog, you can give it the title 'Search Results' but leave the content section empty and then Publish the page.

Step 2. When you publish the page you have the option to add the page to a menu, choose the third option 'No Gadget Link To Pages Manually' click 'Save and Publish'. OR in case this screen will not appear, right click onView Page and select Copy Link Address. We will need this URL of the page when creating the AdSense for search.

Step 3. Go To Your AdSense account, then go to My ads tab, select the Search option and Create a New custom search engine. Follow the steps until you come to the Search results option.

Step 4. Select the 3rd method "on my website using an iframe", then Enter the URL of the page you created into the URL field and continue.

Step 5. Follow the rest of the set up process, at the end you will be given two pieces of code. The first piece of code is for the actual search bar that you can paste into a Html/Javascript gadget in your sidebar or wherever you want it. The second piece of code you must copy and paste into a new HTML/JavaScript gadget and after clicked on Save - drag it above the Blog Posts area 

 Now that you have your page set up with the search results code and your search bar code in your sidebar, it is time to add a snippet of code to your template to remove the sidebar.

Adding The Code In Blogger To Change the Results Page Layout

Step 1. In Your Blogger Dashboard, go to Template > Edit HTML - then click Proceed 

Step 2. Select the "Expand widget templates" box


Step 3. Find (CTRL + F) the following piece of code
]]></b:skin>

Step 4. Just below it, paste this code:
<b:if cond='data:blog.url == &quot;PAGE-URL-HERE&quot;'>
<style>
.main-inner .columns {
padding-left: 0px !important;
padding-right: 0px !important;
}
.main-inner .fauxcolumn-center-outer {
left: 0px !important;
right: 0px !important;
}
.main-inner .fauxcolumn-left-outer, .main-inner .fauxcolumn-right-outer, .main-inner .column-left-outer, .main-inner .column-right-outer {
display: none !important;
}
</style>
</b:if>

Note: Replace PAGE-URL-HERE with the url address of the page where the search results will be displayed (the one you have added at the step 4)

Step 5. Now Save Template and you're done!

This simple trick allows you not only to hide the sidebar in the search results page, you can, as well, hide it in any page you want... just create your page and follow the same steps. It is also good to hide the sidebar in Privacy Policy Pages, Contact Pages and in all the non-content-based pages with little content or no content at all.

Thursday, 28 March 2013

How to Add a Background Image in a Blogger Post

Add the following code just at the beginning and end of your post content.

<div style="background-image: url(IMAGE-URL-HERE); background-repeat: no-repeat; ">
Your text goes here...
</div>

  • in green, you need to paste the URL address of your hosted picture (use Photobucket, Tinypic etc.)
  • the red line has to be added at the beginning of your post.
  • the blue part has to be added where your post ends.
  • "Your text here...." is where your Post content should be

How to Change the Color of the Post Background

When you create a post, switch to HTML, near the Compose tab and add the following code just at the beginning and at the end of your post content.

<div style="background-color: #DCC368; padding: 5px 8px 5px 8px;">
Your text goes here...
</div>

  • add the red line at the BEGINNING of your post.
  • add the div tag in blue at the END of your post.
  • replace the part in green with your own color (search for color's hex value)
  • "Your text here...." is where the Post content goes

കഥയുടെ ഗന്ധര്‍വ്വന്‍

                പി. പത്മരാജൻ

ദ്മരാജന്‍ ഒരു മഴക്കാലമായിരുന്നു,വളരെ ചെറിയ സമയത്തില്‍ മനസ്സിന്‍റെ ആര്‍ദ്രതകളില്‍ കുളിര് കോരി നിറച്ചു കടന്നു പോയ ഒരു മഴക്കാലം..മഴയേയും മഴ മേഘങ്ങളെയും സ്നേഹിച്ച ഗന്ധര്‍വന്‍ .....എത്രയോ മനസ്സുകള്‍‍ ഇന്നും പുസ്തകതാളുകളിലെ മയില്‍പീലി പോലെ സൂക്ഷിക്കുന്ന പതിനെട്ടു സിനിമകള്‍...
മണ്ണാറത്തൊടി ജയകൃഷ്ണന്റെ മനസ്സില്‍ പെയ്തിറങ്ങിയ ക്ലാരയെന്ന മഴപോലെ...
കവല വിളിച്ചിട്ടും നില്‍ക്കാതെ ചെറു മോനെ തേടി കടലിലേക്ക് നടക്കുന്ന അപ്പൂപ്പനെ പോലെ..
മുന്തിരിതോപ്പുകളില്‍ തളിര്‍ത്ത പ്രണയം പോലെ...
ഇന്നും എത്രയോ മനസ്സുകള്‍ പേറുന്നു ഈ പപ്പേട്ടനെ......
മണ്ണാറത്തൊടിയില്‍ ഇപ്പോഴും മഴ പെയ്യുന്നുണ്ട്..
തൊടിക്കപ്പുറമങ്ങു ദൂരെ ക്ലാരയുടെ മുഖം മഴയിലും വ്യക്തമായി തെളിയുന്നു....

മുന്തിരി തോപ്പുകളില്‍ തളിര്‍ത്ത പ്രണയത്തിന്റെ ഗന്ധം മഴവെള്ളം നിറയുന്ന തൊടിയാകെ പരക്കുന്നു....മഴ നനയുന്നതിനൊരു സുഖമുണ്ട്. വീണ്ടും വീണ്ടും നനയാന്‍ തോന്നിപ്പിക്കുന്ന, അനിര്‍വചനീയമായ ഒരു സുഖം. അത് പോലെ തന്നെ
ചില കാഴ്ചകളുണ്ട്‌, വീണ്ടും കാണാന്‍ തോന്നിക്കുകയും ഓരോ കാഴ്ചയിലും പുതിസൌന്ദര്യം പകര്‍ന്നു തരികയും ചെയ്യുന്നവ.
ഓരോ തവണയും പുതിയ അനുഭൂതികള്‍....
വര്‍ണ്ണങ്ങള്‍ വാരിവിതറിയ ചിത്രം,ചിലപ്പോള്‍ വറ്റിവരണ്ട പുഴയ്ക്ക് സ്നേഹത്തിന്റെ തേനരുവികള്‍ നല്‍കുന്ന സാന്ത്വനം,അതുമല്ലെങ്കില്‍ നിര്‍വ്വചിക്കാന്‍ പറ്റാത്ത ഒരു മുറിവ്  മനസ്സില്‍ ബാക്കി നിര്‍ത്തി വിട പറയുന്ന മഴക്കാലത്തിന്റെ നൊമ്പരം,അങ്ങിനെ എന്തൊക്കെയോ ആയിരുന്നു മലയാളിക്ക് പത്മരാജന്‍ സിനിമകള്‍.സ്നേഹത്തിന്റെ ആഴമളക്കുന്ന ഏകകം,ഒരു അളവുകോല്‍ അതെന്തായാ‍ലും പത്മരാജന്റെ കൈവശം ഉണ്ടായിരുന്നു എന്നു തോന്നിപ്പോകും ഓരോ തിരക്കഥയിലും അദ്ദേഹം ബന്ധങ്ങള്‍ ഇഴചേര്‍‍ക്കുന്നതു കണ്ടാല്‍.ഓരോ കാഴ്ചയിലും പുതിയ അനുഭവങ്ങളും കാഴ്ചപ്പാടുകളുമാണ് ഇവ പ്രേക്ഷകര്‍‍ക്കു നല്‍കുന്നത്.

ബാങ്ക് ഇടപാടുകള്‍ ഇനി മൊബൈല്‍ ഫോണിലൂടെ

ബാങ്ക് ഇടപാടുകള്‍ ഇനി മൊബൈല്‍ ഫോണിലൂടെ
ഡോ. ആന്റണി സി. ഡേവിസ്

 ബാങ്ക് ഇടപാടുകള്‍ നടത്താന്‍ ശാഖകള്‍ കയറിയിറങ്ങിയിരുന്നകാലം കഴിഞ്ഞു. കംപ്യൂട്ടര്‍ ടെര്‍മിനലോ സങ്കീര്‍ണമായ ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനങ്ങളോ ഒന്നുമില്ലാതെ ലളിതമായി ഇടപാടുനടത്താന്‍ സൗകര്യമൊരുക്കുന്ന മൊബൈല്‍ ബാങ്കിങ് പൊതുമേഖലയിലെയും ഒപ്പംതന്നെ സ്വകാര്യമേഖലയിലെയും ബാങ്കുകള്‍ നടപ്പാക്കിക്കഴിഞ്ഞു.

സഹകരണ ബാങ്കുകള്‍ പോലും പദ്ധതി നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. മൊബൈല്‍ ഫോണ്‍ വ്യാപകമായതിനാല്‍ വന്‍സാധ്യത മുന്നില്‍ക്കണ്ടാണ് ബാങ്കുകള്‍ മൊബൈല്‍ ബാങ്കിങ് സംവിധാനം വികസിപ്പിച്ചിട്ടുള്ളത്. ശാഖകളില്‍ ഇടപാടുകാരുടെ തിരക്ക് ഒഴിവാക്കാമെന്നുമാത്രമല്ല 24 മണിക്കൂറും ഇടപാട് നടത്താന്‍ ഇതിലൂടെ കഴിയുകയും ചെയ്യും.

വശീകരണത്തെക്കുറിച്ച്


സ്ത്രീകളെ വശീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രം ഇത് വായിക്കുക

Monday, 25 March 2013

അറിവുകളുണ്ടായിരിക്കണം

യൗവ്വനം പകരാന്‍ സോമലത

ചെറുപ്പം കാത്തു സൂക്ഷിക്കണമെങ്കില്‍ സോമലതയുടെ രസം സേവിച്ചാല്‍ മതി .നിത്യയൗവ്വനവും സൗന്ദര്യവും നിലനിര്‍ത്താന്‍ ഗന്ധര്‍വ്വന്മാര്‍ സേവിച്ചിരുന്നത് സോമലതയുടെ രസമായിരുന്നത്രെ. 

ദേവന്മാര്‍ അമൃത് ഭക്ഷിക്കുമ്പോള്‍ അറിയാതെ നിലത്ത് വീണ തുള്ളികളാണ് സോമലതയായി പരിണമിച്ചതെന്നാണ് ഐതീഹ്യം. ലതകള്‍ക്കിടയിലെ രാജകുമാരിയായി പരിഗണിച്ച് വരുന്ന സോമലതയുടെ നീര് പാനം ചെയ്ത് മുനിമാര്‍ ആരോഗ്യം സംരക്ഷിച്ചിരുന്നു.

സോമയാഗങ്ങളിലെ പ്രധാന പൂജാവസ്തുവായ സോമലത ഒന്നാന്തരം അണുനാശിനിയും ഉന്മേഷദായിനിയുമാണ്. കല്ലടിക്കോടന്‍ മലനിരകളിലാണ് സോമലത അധികവും കണ്ടു വരുന്നത്. ഏകദേശം രണ്ടു ഡസനിലേറെ ഇനങ്ങളില്‍ സോമലത കണ്ടു വരുന്നു. 

അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ ദിവ്യ വള്ളിയെ അലങ്കാരച്ചെടിയായി വീട്ടുമുറ്റത്ത് വളര്‍ത്താം. ആഴം കുറഞ്ഞതും വിസ്താരമേറിയതും വൃത്താകൃതിയിലുമുള്ള പാത്രങ്ങളിലാണ് സേമലത വളര്‍ത്തേണ്ടത്. 

മണ്‍പാത്രമോ പ്ളാസ്റ്റിക്കോ ഇതിന് ഉപയോഗിക്കാം. വല്ലപ്പോഴും അല്പം വെള്ളം തളിച്ചുകൊടുക്കേണ്ട ആവശ്യമേയുള്ളൂ സോമലതയ്ക്ക്. സൂര്യപ്രകാശം തീരെക്കുറച്ച് മാത്രം ലഭിക്കുന്ന സ്ഥലങ്ങളിലാണ് ഈ ചെടി അധികവും വളരുന്നത്. 

ചെടി പറിച്ചു നടാന്‍ പറ്റിയ സമയം പൗര്‍ണ്ണമിയാണ്. സോമലത വെളുത്ത പക്ഷത്തില്‍ മാത്രമേ വളരുകയുള്ളൂ. ബാക്കിസമയം നിദ്രയിലായിരിക്കും.