ലോഹിതദാസ് |
ഭാവതീവ്രമായ ചലച്ചിത്രസൃഷ്ടികളാല്‍ മലയാളസിനിമയെ സര്‍ഗമ്പന്നമാക്കിയ ലോഹിതദാസിന്റെ ഓര്‍മകള്‍ക്ക് മൂന്ന് വയസ്സ്. ജീവിതത്തിന്റെ നടവഴിയിലെ വര്‍ത്തമാനങ്ങളും ഇടവഴിയിലെ അടക്കം പറച്ചിലുകളും ആ തൂലികയില്‍ അതിഭാവുകത്വമില്ലാത്ത കഥയും കഥാപാത്രങ്ങളുമായെത്തി. തിരയുടെ ഭ്രമാത്മകഭൂമികയിലേക്ക് ജീവിതത്തിന്റെ തീവ്രതയും നനവും ഇഴചേര്‍ത്താണ് ലോഹിയുടെ കൈപിടിച്ച് ഈ കഥാപാത്രങ്ങള്‍ ഓരോന്നുമെത്തിയത്. അരക്ഷിതാവസ്ഥയും ഏകാന്തതയും നോവില്‍പഴുപ്പിച്ച കാലത്തെ ആത്മശാന്തിയായിരുന്നു ലോഹിതദാസിന് എഴുത്ത്.
ആത്മസംഘര്‍ഷത്തിന്റെ പൊള്ളലേറ്റവരും ജീവിതത്തെ പുറമേ സന്തോഷിച്ച് നേരിട്ടവരും പച്ചമണ്ണിന്റെ ചൂര്‌ചേര്‍ന്ന് കാഴ്ചയില്‍ സഹയാത്രികരായി. അനുഭവതീക്ഷ്ണവും ഭാവതീവ്രവുമായ രചനാസാമര്‍ത്ഥ്യത്താല്‍ ആസ്വാദകനെ അമ്പരപ്പിച്ച സര്‍ഗജാലം.
ഭ്രാന്ത് പാരമ്പര്യത്തിലേക്ക് കണ്ണി ചേര്‍ക്കപ്പെട്ടപ്പോള്‍ ജീവിതത്തില്‍ തനിച്ചായ ബാലന്‍മാഷിനും സാഹചര്യങ്ങളുടെ താളപ്പെരുക്കത്തില്‍ എല്ലാം നഷ്ടമായ സേതുമാധവനും അമരത്തിലെ അച്ചൂട്ടിക്കും മേലേടത്ത് രാഘവന്‍നായര്‍ക്കുമൊപ്പം നമ്മള്‍ ഇരുട്ടകത്ത് ഉള്ളുലഞ്ഞിരുന്ന് കണ്ണീര്‍വാര്‍ത്തത് അകലങ്ങളില്ല അവരെന്നറിഞ്ഞു തന്നെ.ജീവിതത്തിന്റെ ആഴക്കാഴ്ചകളില്‍ അകന്നുനില്‍ക്കുന്ന സമകലാലികചലച്ചിത്രശ്രമങ്ങള്‍ക്കിടയില്‍ ലോഹിക്കൊപ്പം മറഞ്ഞത് സര്‍ഗസമ്പന്നതയുടെ വസന്തകാലമാണെന്ന് കാഴ്ചയുള്ളവര്‍ കൂട്ടിച്ചേര്‍ക്കുന്നു.


No comments:
Post a Comment