പങ്കിടൽ നിയന്ത്രണങ്ങളും സ്വകാര്യതാ ക്രമീകരണങ്ങളും
Gmail-ല്‍ നിന്ന് YouTube-ലേക്കും Google+ ലേക്കും വിവരങ്ങള്‍ പങ്കിടുന്നതിന് നിങ്ങളെ അനുവദിക്കുന്ന നിരവധി സേവനങ്ങൾ Google നല്‍കുന്നു. നിങ്ങള്‍ തിരഞ്ഞെടുക്കുന്നത്രയും ആളുകളുമായി ഈ ഉള്ളടക്കം പങ്കിടാന്‍ നിങ്ങളെ അനുവദിച്ചുകൊണ്ട്, ഫോട്ടോകള്‍, സ്വകാര്യ ബ്ലോഗുകള്‍, പ്രൊഫൈല്‍ വിവരങ്ങള്‍ എന്നിവയടക്കം നിങ്ങള്‍ ഓണ്‍ലൈനില്‍ എന്ത് ഉള്ളടക്കമാണ് പങ്കിടുന്നത് എന്നതിനെ നിയന്ത്രിക്കാന്‍ ഈ ഉല്‍പ്പന്നങ്ങളിലെ പങ്കിടൽ നിയന്ത്രണങ്ങൾ നിങ്ങളെ അനുവദിക്കുന്നു.
Google-ഉം സ്വകാര്യതയും എന്നതിനെക്കുറിച്ച് നയങ്ങളും & പെരുമാറ്റസംഹിതകളും സൈറ്റ്, YouTube ചാനൽഎന്നിവയിൽ നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ കണ്ടെത്താനാകും.
Google+
ഞങ്ങൾ സ്വകാര്യത മനസ്സിൽ കണ്ടുകൊണ്ടാണ് Google+ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ആരൊക്കെ നിങ്ങളുടെ പോസ്റ്റുകൾ കാണുമെന്നത് കൃത്യമായി തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന സർക്കിളുകൾ, ആർക്കൊക്കെ നിങ്ങളെ ബന്ധപ്പെടാൻ കഴിയുമെന്ന് വ്യക്തമാക്കുന്നതിന് നിങ്ങളെ അനുവദിക്കുന്ന അറിയിപ്പ് ക്രമീകരണങ്ങൾ, നിങ്ങളുടെ പ്രൊഫൈൽ സ്വകാര്യമാക്കുന്നതിന് അനുവദിക്കുന്ന ദൃശ്യപരത ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടെ, നിങ്ങൾ പോസ്റ്റുചെയ്യുന്നതോ പങ്കിടുന്നതോ ആയ വിവരങ്ങൾ എന്തൊക്കെയാണെന്നത് ആർക്കൊക്കെ കാണാനാകും എന്നതിനുമേൽ സുതാര്യതയും ചോയിസും ഉള്ള ധാരാളം വ്യത്യസ്‌തമായ സവിശേഷതകൾ നിങ്ങൾക്ക് നൽകുന്നു. സോഷ്യൽ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്ന സമയത്ത് നിങ്ങളുടെ കുടുംബത്തെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ നുറുങ്ങുകൾക്ക് ഞങ്ങളുടെ Google+ സുരക്ഷാ കേന്ദ്രം സന്ദർശിക്കുക.
YouTube
ചിലസമയത്ത് നിങ്ങളുടെ കുടുംബ വീഡിയോകൾ നിങ്ങൾക്ക് മാത്രമായി സൂക്ഷിക്കാനോ തിരഞ്ഞെടുത്ത ആളുകളുമായി മാത്രം പങ്കിടാനോ നിങ്ങൾ താൽപ്പര്യപ്പെട്ടേക്കാം. നിങ്ങൾ വീഡിയോ അപ്‌ലോഡുചെയ്യുമ്പോൾലിസ്റ്റുചെയ്യാത്തതെന്നോ സ്വകാര്യമെന്നോ തിരഞ്ഞെടുത്തുകൊണ്ട് നിങ്ങൾക്ക് YouTube-ൽ അങ്ങനെ ചെയ്യാനാകും.
Google Talk, Gmail Chat എന്നിവ
Gmail-ൽ അല്ലെങ്കില്‍ Google Talk-ല്‍ നേരിട്ട് ചാറ്റുചെയ്യുമ്പോള്‍, “റെക്കോര്‍ഡ് ചെയ്യരുത്” എന്നതിലേക്ക് നിങ്ങള്‍ക്ക് പോകാന്‍ കഴിയും, അതുവഴി അപ്പോൾ മുതല്‍ ടൈപ്പ് ചെയ്‌തതൊന്നും ഒരാളുടെയും Gmail അക്കൗണ്ടില്‍ സംരക്ഷിക്കപ്പെടില്ല. റെക്കോര്‍ഡ് ചെയ്യപ്പെടാത്തതിലേക്ക് പോകേണ്ടത് ഓരോ ആളുകള്‍ക്കും ബാധകമാണ് മാത്രമല്ല ചാറ്റുകളില്‍ ഉടനീളം നിലനില്‍ക്കുന്നതാണിത്. ഒരു പ്രത്യേക വ്യക്തിയുമായി നിങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടാത്തതിലേക്ക് പോയാൽ, നിങ്ങള്‍ ചാറ്റ് വിന്‍ഡോ അടച്ചാലും നിങ്ങള്‍ രണ്ട് പേരും അനേക മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ചാറ്റ് ചെയ്യുന്നതെങ്കിലും അവനോ അവള്‍ക്കോ എല്ലായ്പ്പോഴും റെക്കോര്‍ഡ് ചെയ്യപ്പെടാത്ത രീതിയില്‍ത്തന്നെ ആയിരിക്കും എന്നാണ് ഇതിനര്‍ത്ഥം. ഒരേ വ്യക്തിയുമായി നിങ്ങള്‍ ചാറ്റ് ചെയ്യുമ്പോള്‍ റെക്കോഡ് ചെയ്യപ്പെടാത്തതിലേക്ക് നിങ്ങള്‍ ഓരോ പ്രാവശ്യവും പോകേണ്ടതില്ല, പക്ഷെ നിങ്ങള്‍ ചാറ്റ് ചെയ്യുന്ന ഓരോ വ്യക്തിയേയും സംബന്ധിച്ച് ഈ തീരുമാനം നിങ്ങള്‍ എടുക്കേണ്ടതുണ്ട്.
Gmail
ഇമെയിൽ ഉപയോഗിക്കുന്നതിലെ അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് ഞങ്ങൾ Gmail നിർമ്മിച്ചിരിക്കുന്നത്, ഒപ്പം നിങ്ങളുടെ അനുഭവം കൂടുതൽ മികച്ചതാക്കുന്നതിന് നൂതനമായ പുതിയ സവിശേഷതകൾ വികസിപ്പിക്കുന്നത് തുടരുകയും ചെയ്യുന്നു—അതിൽ നിങ്ങളുടെ സുരക്ഷയും സ്വകാര്യതയും പരിരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്നതും ഉൾപ്പെടുന്നു. വൈറസ് സ്‌കാനിംഗ്, സ്‌പാം ഫിൽട്ടറിംഗ്, HTTPS ആക്‌സസ്, 2-ഘട്ട പരിശോധന എന്നിവ ഉൾപ്പെടെ നിങ്ങളുടെ ഡാറ്റ പരിരക്ഷിക്കാൻ സഹായിക്കുന്നതിന് Gmail നിരവധി ഉപകരണങ്ങൾ ഓഫർ ചെയ്യുന്നു.
സ്‌ട്രീറ്റ് കാഴ‌്ച
വ്യക്തിഗത സ്വകാര്യത പരിരക്ഷിക്കുന്നതിനായി തെരുവ് കാഴ്‌ചയിൽ തിരിച്ചറിയാവുന്ന മുഖങ്ങളും ലൈസൻസ് പ്ലേറ്റുകളും ഞങ്ങൾ യാന്ത്രികമായി മങ്ങിക്കുന്നു. ഞങ്ങൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്ന ഉപകരണങ്ങളും നൽകുന്നു, അതുവഴി നിങ്ങളെയോ കുടുംബത്തെയോ കാറിനെയോ വീടിനെയോ ഫീച്ചർ ചെയ്യുന്ന ഏതെങ്കിലും ഇമേജ് മങ്ങിക്കുന്നതിന് അഭ്യർത്ഥിക്കാൻ കഴിയും. സ്‌ട്രീറ്റ് കാഴ്‌ചയുടെ സ്വകാര്യത സവിശേഷതകളെക്കുറിച്ചും അനുചിതമായ ഉള്ളടക്കം ഫീച്ചർ ചെയ്യുന്ന ഇമേജുകൾ നീക്കംചെയ്യലിന് അഭ്യർത്ഥിക്കുന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ചും അറിയുക.
Blogger
Blogger-ൽ, നിങ്ങളുടെ ബ്ലോഗ് പൂർണ്ണമായും സ്ഥിരസ്ഥിതിയായി പൊതുവായതിനാൽ ഇന്റർനെറ്റിൽ ഏവർക്കും വായിക്കാൻ കഴിയും. നിങ്ങൾ അത് സ്വകാര്യമെന്ന് സൂക്ഷിക്കാൻ താൽപ്പര്യപ്പെടുന്നെങ്കിൽ, ക്ഷണിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് മാത്രമായി ബ്ലോഗിന്റെ സന്ദർശകരെ പരിമിതപ്പെടുത്താനാകും.
മൊബൈലും ജിയോലൊക്കേഷനും
Google മൊബൈല്‍ അപ്ലിക്കേഷനുകള്‍
തിരയൽ, Maps, Latitude ഇന്‍കോര്‍പ്പറേറ്റ് ജിയോലൊക്കേഷന്‍ സവിശേഷതകള്‍ എന്നിവ പോലുള്ള നിങ്ങളുടെ സ്‌മാര്‍ട്ട് ഫോണിലേക്കും ഈ അപ്ലിക്കേഷനുകളിൽ ചിലതിലേക്കും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന നിരവധി മൊബൈല്‍ അപ്ലിക്കേഷനുകള്‍ Google ഓഫർ ചെയ്യുന്നു. ചില രക്ഷാകര്‍ത്താക്കള്‍ തങ്ങളുടെ കൌമാരക്കാരായ കുട്ടികള്‍ അവരുടെ സ്ഥാനം മറ്റുള്ളവരുമായി പങ്കിടുന്നതിൽ ഉത്കണ്ഠാകുലരായേക്കാം. സ്വകാര്യത ക്രമീകരണം ക്രമീകരിക്കുന്നതിന് ഓരോ അപ്ലിക്കേഷനും നിങ്ങളെ അനുവദിക്കുന്നു, അതിനാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത്ര കൂടുതലോ കുറവോ നിങ്ങള്‍ക്ക് പങ്കിടാനാകും.
- തിരയുക: നിങ്ങളുടെ ഫോണില്‍ ആദ്യമായി നിങ്ങള്‍ തിരയല്‍ ഉപയോഗിക്കുമ്പോള്‍, നിങ്ങളുടെ സ്ഥാന വിവരങ്ങള്‍ തിരയിലിന് ഉപയോഗിക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് ചോദിച്ചു. Android-ൽ, ബ്രൌസര്‍ സ്ഥാനം പൂര്‍ണ്ണമായും ഓഫാക്കുന്നതിനോ അല്ലെങ്കില്‍ നിങ്ങളുടെ സ്ഥാനം ആക്സസ്സ് ചെയ്യാന്‍ മുമ്പ് അനുവാദം കൊടുത്ത സൈറ്റുകള്‍ മായ്ക്കുന്നതിനോ ബ്രൌസര്‍ ക്രമീകരണങ്ങള്‍ പേജ് നിങ്ങളെ അനുവദിക്കുന്നു. മറ്റ് ഫോണുകളില്‍ (ഉദാഹരണത്തിന്, BlackBerry അല്ലെങ്കില്‍ iPhone) അപ്ലിക്കേഷനിലുള്ള ഓപ്ഷനുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് സ്ഥാനം അപ്രാപ്തമാക്കാന്‍ കഴിയും.
- മാപ്പുകൾ നിങ്ങളുടെ സ്ഥാനം നിര്‍ണ്ണയിക്കുന്നതിന് വെബ് ബ്രൌസറിന്‍റെ ജിയോലൊക്കേഷന്‍ സവിശേഷതകള്‍ Google മാപ്പുകള്‍ ഉപയോഗപ്പെടുത്തുന്നു. നിങ്ങളുടെ സ്പഷ്ടമായ സമ്മതത്തോട് കൂടി മാത്രമാണ് നിങ്ങളുടെ ബ്രൌസറില്‍ നിന്ന് Google മാപ്പുകള്‍ നിങ്ങളുടെ സ്ഥാനം ആക്സസ് ചെയ്യുന്നത്. എന്‍റെ സ്ഥാന സവിശേഷത ആദ്യമായി നിങ്ങള്‍ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ സ്ഥാനം Google മാപ്പുകളുമായി പങ്കിടുന്നതില്‍ നിങ്ങള്‍ സംതൃപ്തനാണോ അല്ലയോ എന്ന് നിങ്ങളുടെ ബ്രൌസര്‍ ചോദിക്കും. നിങ്ങള്‍ ഇത് നിരാകരിക്കുകയാണെങ്കില്‍, Google Maps മായി നിങ്ങളുടെ സ്ഥാനം പങ്കിടില്ല, കൂടാതെ എന്‍റെ സ്ഥാന സവിശേഷത നിര്‍ജ്ജീവമാക്കുകയും ചെയ്യും.
- Latitude: നിങ്ങള്‍ തിരഞ്ഞെടുക്കുന്നവരുമായി എത്രത്തോളം ലൊക്കേഷൻ വിവരമാണ് നിങ്ങള്‍ പങ്കിടാന്‍ ആഗ്രഹിക്കുന്നത് എന്നതിൽ Google Latitude നിങ്ങള്‍ക്ക് നിയന്ത്രണം നല്‍കുന്നു. ആര്‍ക്കെങ്കിലും നിങ്ങളുടെ സ്ഥാനം കാണാനാകുന്നതിന് മുമ്പ്, ഒന്നുകില്‍ അവരെ ഒരു സുഹൃത്തായി ചേര്‍ത്ത് വ്യക്തിക്ക് സ്ഥാന അഭ്യര്‍ത്ഥന അയയ്ക്കുകയോ അല്ലെങ്കില്‍ അവരുടെ സ്ഥാന അഭ്യര്‍ത്ഥന സ്വീകരിച്ച് നിങ്ങളുടെ സ്ഥാനത്തേക്ക് പങ്കിടാന്‍ തിരഞ്ഞെടുക്കുകയോ വേണം. Google Latitude ഓഫ് ചെയ്തോ അതില്‍ നിന്ന് പുറത്തുകടന്നോ സ്വകാര്യത മെനുവില്‍ നിന്ന് നിങ്ങളുടെ സ്ഥാനം ചങ്ങാതിമാരുമായി പങ്കിടുന്നത് ഏത് സമയവും നിര്‍ത്താന്‍ കഴിയും. അക്ഷാംശരേഖയില്‍ നിങ്ങളുടെ സ്വകാര്യത ക്രമീകരണങ്ങള്‍ എങ്ങനെയാണ് സജ്ജമാക്കേണ്ടതെന്ന് എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, ഈ ഹ്രസ്വ വീഡിയോ പരിശോധിക്കുക.
Android ഉപകരണങ്ങൾ
Android ഉപകരണങ്ങളില്‍ എല്ലാ അപ്ലിക്കേഷനുകളിലും വെബ്‌സൈറ്റുകളിലും നിങ്ങള്‍ക്ക് ജിയോലൊക്കേഷന്‍ ഓഫ് ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നതിന്, ക്രമീകരണങ്ങൾക്ക് ചുവടെ “ലൊക്കേഷനും സുരക്ഷയും” അല്ലെങ്കിൽ “ലൊക്കേഷൻ സേവനങ്ങൾ” മെനു സന്ദര്‍ശിക്കുക. ഒരിക്കല്‍ ഓഫാക്കിയാൽ, ലൊക്കേഷൻ വിവരം ആക‌്സസ്സ് ചെയ്യാന്‍ ഒരു വെബ്‌സൈറ്റോ അപ്ലിക്കേഷനോ ആഗ്രഹിക്കുകയാണെങ്കിൽ, നിങ്ങളുടെ ക്രമീകരണങ്ങള്‍ മാറ്റാനോ അല്ലെങ്കില്‍ ഈ വിവരം ഇല്ലാതെ പ്രവര്‍ത്തിക്കാനോ ഇത് ആവശ്യപ്പെടും.
Android അപ്ലിക്കേഷനുകൾ
Google പ്ലേയിൽ നിന്ന് ഒരു Android അപ്ലിക്കേഷന്‍ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍, ജിയോലൊക്കേഷന്‍ ഉപയോഗിക്കാന്‍ അപ്ലിക്കേഷന്‍ നിങ്ങളോട് അനുമതി ചോദിക്കും. അത് ചോദിക്കുന്ന ലൊക്കേഷൻ വിവരങ്ങൾ എത്രത്തോളം അനുരൂപമാണെന്നും അത് വ്യക്തമാക്കേണ്ടതുണ്ട്. അപ്ലിക്കേഷനെ ആശ്രയിച്ച്, അത് ഉദ്ദേശിച്ച ഫലങ്ങള്‍ നല്‍കിയാലും അല്ലെങ്കിൽ വെബിൽ നിങ്ങളുടെ ലൊക്കേഷൻ പ്രസിദ്ധീകരിച്ചാലും ഈ വിവരങ്ങള്‍ പല വിധത്തില്‍ ഉപയോഗിക്കാനായേക്കും.
Chrome
വേഗതയ്‌ക്കായി മാത്രമല്ല ഞങ്ങൾ Chrome നിർമ്മിച്ചിരിക്കുന്നത്, നിങ്ങൾ ഓൺലൈനിൽ ആയിരിക്കുമ്പോൾ പങ്കിടുന്ന വിവരങ്ങൾ പരിരക്ഷിക്കാൻ സഹായിക്കുന്നതിനിടെ സ്വകാര്യ വിവരങ്ങൾ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്നതിനും വേണ്ടിയാണ്. സൈറ്റ് അടിസ്ഥാനത്തിൽ കുക്കികൾ, ഇമേജുകൾ, JavaScript, പ്ലഗ് ഇന്നുകൾ എന്നിവയ്‌ക്കായുള്ള നിങ്ങളുടെ മുൻഗണനകൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ആൾമാറാട്ട മോഡും ക്രമീകരണങ്ങളും ഉൾപ്പെടെ നിങ്ങളുടെ സ്വകാര്യതയെ നിയന്ത്രിക്കാൻ സഹായിക്കുന്ന നിരവധി സവിശേഷതകൾ Chrome ഓഫർ ചെയ്യുന്നു.
No comments:
Post a Comment