Ind disable

Sunday, 17 March 2013

കേരളീയ ക്രിസ്തീയസഭയും അതിലെ പുഴുക്കുത്തുകളും,




കന്യാസ്ത്രീയുമായുള്ള പ്രണയബന്ധം : 



വൈദികന്‍ തിരുവസ്ത്രം തിരികെയേല്‍പ്പിച്ചു 


പാലാ: കന്യാസ്ത്രീയുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ അരമനയുടെ താക്കീത് നേരിട്ട പള്ളി വികാരി വൈദികപട്ടം ഉപേക്ഷിച്ച് തിരുവസ്ത്രം തിരികെ ഏല്‍പ്പിച്ചു. പാലാ രൂപതയുടെ കീഴിലുള്ള അന്ത്യാളം സെന്റ് മാത്യൂസ് പള്ളി വികാരി മുപ്പത്താറുകാരനായ ഫാ. ജോസഫ് മലയിലാണ് തിരുവസ്ത്രം ഉപേക്ഷിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് വൈദികന്‍ പാലാ ബിഷ്പ് ഹൗസില്‍ എത്തിയാണ് തന്റെ രാജി സമര്‍പ്പിച്ചത്. ഇദ്ദേഹത്തിന്റെ രാജി ലഭിച്ചതായി ബിഷപ്‌സ് ഹൗസ് അധികൃതര്‍ അറിയിച്ചു.

കോതനല്ലൂര്‍ മലയില്‍ കുടുംബാംഗമായ ഇദ്ദേഹം വൈദീകപട്ടം സ്വീകരിച്ച ശേഷം രാമപുരം സെന്റ് അഗസ്റ്റിയന്‍സ് പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിരുന്ന കാലത്താണ് രാമപുരം മഠത്തിലെ കന്യാസ്ത്രീയായിരുന്ന മലബാര്‍ സ്വദേശിനിയുമായി അടുത്തത്. ഈ വിഷയം രൂപതാ ആസ്ഥാനത്ത്അറിഞ്ഞതോടെ രണ്ട് വര്‍ഷംമുമ്പ് കന്യാസ്ത്രീ തിരുവസ്ത്രം ഉപേക്ഷിച്ചിരുന്നു. പിന്നീടാണ് ഇതേ വൈദികന് സഭ അന്ത്യാളം പള്ളി വികാരിയായി സ്ഥാനക്കയറ്റം നല്‍കിയത്. വികാരിയായ ശേഷവും വൈദീകന്‍ കന്യാസ്ത്രീപട്ടം ഉപേക്ഷിച്ച യുവതിയുമായി ബന്ധം തുടര്‍ന്നു. ഇതിനിടെ യുവതി ഗര്‍ഭിണിയായി. ഇതോടെയാണ് വൈദികന്‍ പട്ടം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. യുവതിയെ വിവാഹം ചെയ്ത് ഭാവി ജീവിതം നയിക്കാനാണ് വൈദികന്‍ തിരുവസ്ത്രം ഉപേക്ഷിച്ചതെന്ന് അറിയുന്നു. പള്ളി വികാരി രാജിവച്ച സംഭവം ഇടവകയില്‍ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. ഞായറാഴ്ച മുതല്‍ ബിഷ്പ് ഹൗസില്‍ നിന്ന് നിയോഗിച്ച മറ്റൊരു വൈദികനാണ് പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നത്.

No comments:

Post a Comment