ഒന്നിലധികം അക്കൗണ്ടുകൾ നിയന്ത്രിക്കുക
നിരവധി ഉപകരണങ്ങൾ ഇപ്പോൾ ഒന്നിലധികം അക്കൗണ്ടുകളെ പിന്തുണയ്‌ക്കുന്നുണ്ട്. അതായത് നിങ്ങൾ ഏത് അക്കൗണ്ട് എപ്പോൾ ഉപയോഗിച്ചാലും അതിന്റെ നിയന്ത്രണം നിങ്ങൾക്കുണ്ടാകും. നിങ്ങൾ ഒരു ഉപകരണത്തിൽ നിന്ന് തന്നെ ഒന്നിലേറെ Google അക്കൗണ്ടുകളിലേക്ക് സൈൻ ഇൻ ചെയ്‌തിരുന്നാലും, നിങ്ങൾ രണ്ടു അക്കൗണ്ടുകൾ തമ്മിൽ ലിങ്കുചെയ്യണമെന്ന് തീരുമാനിച്ചാലല്ലാതെ ഒരു Google അക്കൗണ്ടിൽനിന്നുള്ള സ്വകാര്യ വിവരങ്ങൾ മറ്റൊരു Google അക്കൗണ്ടിലെ വിവരങ്ങളുമായി കൂടിച്ചേരില്ല.
ഡെസ്‌ക്‌ടോപ്പിലും മൊബൈലിലും നിങ്ങൾക്ക് വേഗത്തിലും എളുപ്പത്തിലും നിങ്ങളുടെ Google അക്കൗണ്ടുകൾക്കിടയിൽ ടോഗിൾ ചെയ്യാൻ കഴിയും. ഉദാഹരണത്തിന്, നിങ്ങളുടെ പ്രധാന അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യുമ്പോൾ നിങ്ങൾക്കൊരു ദ്വിതീയ Google അക്കൗണ്ടുകൂടി ചേർക്കാനും അവയ്‌ക്കിടയിൽ മടങ്ങിവരാനും മുന്നോട്ടുപോകാനും കഴിയുകയും ചെയ്യും. ഒന്നിലധികം ഉപയോക്തൃ മോഡുകളുള്ള Nexus 7 പോലുള്ള ഏറ്റവും പുതിയ Google ടാബ്‌ലെറ്റുകളിൽ, ഒരേ ഉപകരണത്തിൽ ഒന്നിലധികം അക്കൗണ്ടുകൾ ബന്ധപ്പെടുത്തുക ലളിതമാണ് ഇതിലൂടെ നിങ്ങളുടെ കുടുംബത്തിലെ വ്യത്യസ്‌ത ആളുകൾക്ക് സൈൻ ഇന്നും ഔട്ടും ചെയ്യാതെ തന്നെ അവരുടെ ഇമെയിൽ അല്ലെങ്കിൽ അപ്ലിക്കേഷൻ പരിശോധിക്കാനാവും. ഒരിക്കൽ നിങ്ങൾ പ്രാഥമിക അക്കൗണ്ട് സജ്ജീകരിച്ചാൽ, നിങ്ങൾക്ക് ഉപകരണ ക്രമീകരണങ്ങളിൽ എളുപ്പത്തിൽ അക്കൗണ്ടുകൾ ചേർക്കാനാവും.
No comments:
Post a Comment