നിങ്ങളെ പരിരക്ഷിക്കാൻ Google എങ്ങനെ സഹായിക്കുന്നു എന്നറിയുക
ഇന്റർനെറ്റ് ഒരു വലിയ കാര്യമാണ്. പക്ഷേ ഓഫ്ലൈൻ ലോകത്തുള്ളത് പോലെ ഓൺലൈനിലെ എല്ലാവർക്കും നല്ല ഉദ്ദേശങ്ങൾ ഉണ്ടായിരിക്കണമെന്നില്ല. നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും Google വളരെ ഗൗരവമായി എടുക്കുന്നു. നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി നിലനിർത്തുന്നതിന് ഞങ്ങൾ ഓരോ വർഷവും ലക്ഷക്കണക്കിന് ഡോളർ നിക്ഷേപിക്കുകയും പ്രശസ്തരായ വിദഗ്ദർന്മാരെ ഡാറ്റ സുരക്ഷയിൽ നിയമിക്കുകയും ചെയ്യുന്നു. നിങ്ങളെയും നിങ്ങളുടെ വിവരങ്ങളെയും സുരക്ഷിതമായും പരിരക്ഷിതമായും നിലനിർത്തുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഒപ്പം സൈബർ കുറ്റവാളികളേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നു.
ഐഡന്റിറ്റി ചോരണം, വ്യക്തിഗത വഞ്ചന, ഓൺലൈൻ അഴിമതി എന്നിവയിൽ നിന്നും നിങ്ങളെ പരിരക്ഷിക്കുന്നതിന് നിങ്ങളുടെ കമ്പ്യൂട്ടറിനെ സഹായിക്കുന്നതിനും ഇന്റർനെറ്റ് ഒരു സുരക്ഷിത ഇടമാക്കുന്നതിനും Google കഠിനമായി പ്രവർത്തിക്കുന്നു. നിങ്ങൾക്കും കുടുംബത്തിനും ഓൺലൈനിൽ സുരക്ഷിതമായിരിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും, അറിവും ഞങ്ങൾ നൽകുന്നു. നിങ്ങൾക്ക് വേണ്ടി പോരാടുന്നതിന് ഞങ്ങൾ നിരന്തരം നിക്ഷേപിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഐഡന്റിറ്റി ചോരണത്തിനെതിരെ പോരാടുന്നതിന് സഹായിക്കുന്നു
ഐഡന്റിറ്റി ചോരണത്തിനെതിരെ പോരാടുന്നതിന് Google എങ്ങനെ സഹായിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതൽ കണ്ടെത്തുക.
വ്യക്തിഗത വഞ്ചന, സ്കാം എന്നിവയിൽ നിന്നും നിങ്ങളെ പരിരക്ഷിക്കുന്നു
ഓഫ്ലൈൻ ലോകത്തുള്ളത് പോലെ കബളിപ്പിക്കുന്നവരും വഞ്ചകന്മാരും ഇന്റർനെറ്റിലുമുണ്ട്. നിങ്ങളെ സ്കാമിൽ പെടാതെ നിലനിർത്തുന്നതിന് Google എന്തു ചെയ്യുന്നുവെന്നറിയുക.
നിങ്ങളുടെ കമ്പ്യൂട്ടറും ഉപകരണവും പ്രശ്നരഹിതമായി നിലനിർത്തുന്നതിനായി പ്രവർത്തിക്കുന്നു
ക്ഷുദ്രവെയറിൽ നിന്നും നിങ്ങളുടെ കമ്പ്യൂട്ടറിനെയും ഉപകരണത്തെയും പരിരക്ഷിക്കുന്നതിന് Google നിങ്ങളെ എങ്ങനെ സഹായിക്കുന്നുവെന്നറിയുക.
എല്ലാവർക്കുമായി ഇന്റർനെറ്റ് സുരക്ഷിതമാക്കുന്നു
എല്ലാവരും നല്ല സുരക്ഷ സാങ്കേതിക വിദ്യകളും തന്ത്രങ്ങളും ഉപയോഗിക്കുമ്പോൾ എല്ലാവർക്കും പ്രയോജനകരമാകും. എല്ലാവർക്കുമായി ഓൺലൈൻ സുരക്ഷിതമാക്കുന്നതിന് മറ്റുള്ളവരുമായി ചേർന്ന് Google എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിനെക്കുറിച്ച് കൂടുതലറിയുക.
No comments:
Post a Comment