ഓൺലൈനിൽ നിങ്ങൾക്ക് എങ്ങനെ സുരക്ഷിതരും പരിരക്ഷിതരുമായി നിലനിൽക്കാൻ കഴിയും
പര്യവേക്ഷണം ചെയ്യുന്നതിനും സൃഷ്‌ടിക്കുന്നതിനും സഹകരിക്കുന്നതിനും ഇന്റർനെറ്റ് നിരവധി അവസരങ്ങൾ നൽകുന്നു. എന്നാൽ, നിങ്ങൾ സുരക്ഷിതരും പരിരക്ഷിതരുമായി തുടരുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം, അതിലൂടെ നിങ്ങൾക്ക് നെറ്റിന്റെ സൗകര്യങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ കഴിയും.
വ്യത്യസ്‌ത തരത്തിലുള്ള നിരവധി സൈബർ കുറ്റകൃത്യങ്ങളുണ്ട്. നിങ്ങളുടെ ഇമെയിൽ പാസ്‌വേഡ്, ബാങ്കിംഗ് വിശദാംശങ്ങൾ അല്ലെങ്കിൽ സാമൂഹ്യ സുരക്ഷാ നമ്പർ പോലുള്ള നിങ്ങളുടെ വിവരങ്ങളിലേയ്‌ക്ക് ആക്‌സസ് നേടുന്നതിന് ഒരു കുറ്റവാളി ശ്രമിച്ചേക്കാം. നിങ്ങളുടെ അക്കൗണ്ടിലേയ്‌ക്ക് ഹാക്ക് ചെയ്യുന്നതിനായി ക്ഷുദ്രവെയറുകൾ കമ്പ്യൂട്ടറിൽ ഇൻസ്റ്റാളുചെയ്‌ത്, അല്ലെങ്കിൽ അവർക്ക് വിവരങ്ങൾ ലഭ്യമാകുന്ന തരത്തിൽ നിങ്ങളെ കബളിപ്പിച്ച് അവർ ഇത് ചെയ്‌തേക്കാം. തുടർന്ന് അവർ നിങ്ങളിൽ നിന്ന് വിവരങ്ങൾ മോഷ്‌ടിക്കും, നിങ്ങളായി ആൾമാറാട്ടം നടത്തും അല്ലെങ്കിൽ ഏറ്റവുമുയർന്ന വില നൽകുന്നയാൾക്ക് നിങ്ങളുടെ വിശദാംശങ്ങൾ വിൽക്കുകപോലും ചെയ്യും.
നിങ്ങളെ സ്‌കാം ചെയ്യുന്നതിനും നിങ്ങൾക്ക് വ്യാജ സാധനങ്ങൾ വിൽക്കുന്നതിനും നിങ്ങൾക്ക് പണം നഷ്‌ടമാകുന്ന കാര്യങ്ങൾ ചെയ്യുന്നതിനും ഒരു കുറ്റവാളി ഇന്റർനെറ്റ് ഉപയോഗിക്കാം. അല്ലെങ്കിൽ ഉടമ ആരെന്ന് ശ്രദ്ധിക്കാതെ മോഷണം നടത്തി രക്ഷപ്പെടാൻ ഒരു കള്ളൻ കാർ മോഷ്‌ടിക്കുന്നതുപോലെ, സൈബർ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള ഒരു ഉപകരണമായി അവർക്ക് നിങ്ങളുടെ കമ്പ്യൂട്ടറോ വെബ്‌സൈറ്റോ ആവശ്യമായി വരും.
നിങ്ങൾ ഒരു പുതിയ ഇന്റർനെറ്റ് ഉപയോക്‌താവോ വിദഗ്‌ദനോ ആയിരിക്കട്ടെ, ഇവിടെയുള്ള നുറുങ്ങുകളും ഉപകരണങ്ങളും നിങ്ങളെ വെബ് സുരക്ഷിതമായും എളുപ്പത്തിലും നാവിഗേറ്റ് ചെയ്യുന്നതിന് സഹായിക്കും അത് അറിഞ്ഞിരിക്കുന്നതും നല്ലതാണ്.
വെബിൽ സുരക്ഷിതരായി നിൽക്കുന്നതിനുള്ള 5 നുറുങ്ങുകൾ
- നിങ്ങളുടെ പാസ്‌വേഡുകൾ പരിരക്ഷിക്കുക
സൈബർ കുറ്റവാളികൾക്കെതിരായ പ്രതിരോധത്തിന്റെ ആദ്യത്തെ വരിയാണ് പാസ്‌വേഡുകൾ. നിങ്ങളുടെ പ്രധാനപ്പെട്ട ഓരോ അക്കൗണ്ടുകൾക്കും വ്യത്യസ്ഥമായ ശക്തമായ പാസ്‌വേഡ് തിരഞ്ഞെടുക്കുന്നത് നിർണായകവും നിങ്ങളുടെ പാസ്‌വേഡ് പതിവായി അപ്‌ഡേറ്റ് ചെയ്യുന്നത് നല്ല പ്രവർത്തിയുമാണ്. ശക്തമായ പാസ്‌വേഡുകൾ സൃഷ്‌ടിക്കുന്നതിന് ഈ നുറുങ്ങുകൾ പാലിക്കുകയും അവയെ സുരക്ഷിതമായി നിലനിർത്തുകയും ചെയ്യുക.
ഇമെയിൽ, ഓൺലൈൻ ബാങ്കിംഗ് പോലെയുള്ള നിങ്ങളുടെ പ്രധാനപ്പെട്ട അക്കൗണ്ടുകൾക്ക് ഒരു അദ്വിതീയ പാസ്‌വേഡ് ഉപയോഗിക്കുക.
നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകളിൽ ഓരോന്നിനും സമാനമായ പാസ്‌വേഡ് തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ വീടും, കാറും ഓഫീസും പൂട്ടുന്നതിന് സമാനമായ കീ ഉപയോഗിക്കുന്നതുപോലെയാണ് - കുറ്റവാളിക്ക് ഒന്നിലേയ്‌ക്ക് ആക്‌സസ് ലഭിക്കുകയാണെങ്കിൽ എല്ലാം അപഹരിക്കപ്പെടും. അതിനാൽ നിങ്ങളുടെ ഇമെയിൽ, ബാങ്ക് അക്കൗണ്ട് എന്നിവയ്‌ക്ക് ചെയ്യുന്നതുപോലെ ഓൺലൈൻ വാർത്താക്കുറിപ്പിന് സമാനമായ പാസ്‌വേഡ് ഉപയോഗിക്കരുത്. അത് അൽപ്പം അസൗകര്യം ഉണ്ടാക്കാമെങ്കിലും, ഒന്നിലധികം പാസ്‌വേഡുകൾ തിരഞ്ഞെടുക്കുന്നത് നിങ്ങളെ സുരക്ഷിതമായി നിലനിർത്തും.
എളുപ്പത്തിൽ ദൃശ്യമാകാത്ത രഹസ്യ ഇടത്തിൽ നിങ്ങളുടെ പാസ്‌വേഡുകൾ സൂക്ഷിക്കുക
നിങ്ങളുടെ പാസ്‌വേഡുകൾ എഴുതിയിടുന്നത് ഒരു മോശമായ ആശയമല്ല. പക്ഷേ നിങ്ങൾ അത് ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങളുടെ പാസ്‌വേഡുകളുള്ള കുറിപ്പുകൾ നിങ്ങളുടെ കമ്പ്യൂട്ടറിലോ ഡെസ്‌കിലോ എല്ലാവർക്കും കാണാനാകുന്ന തരത്തിൽ സൂക്ഷിക്കരുത്.
സംഖ്യകൾ, അക്ഷരങ്ങൾ, ചിഹ്നങ്ങൾ എന്നിവ ഉപയോഗിച്ച് നിർമിച്ച ദൈർഘ്യമേറിയ ഒരു പാസ്‌വേഡ് ഉപയോഗിക്കുക
നിങ്ങളുടെ പാസ്‌വേഡ് എത്ര ദൈർഘ്യമേറുന്നോ അത്ര തന്നെ ഊഹിക്കാൻ ബുദ്ധിമുട്ടേറുന്നു. അതിനാൽ നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് പാസ്‌വേഡ് ദൈർഘ്യമേറിയതാക്കുക. സംഖ്യകൾ, ചിഹ്നങ്ങൾ, മിക്‌സഡ് കേസ് അക്ഷരങ്ങൾ എന്നിവ ചേർക്കുന്നത് അനാവശ്യമായി ഇടപെടാൻ ശ്രമിക്കുന്നവർക്കും നിങ്ങളുടെ പാസ്‌വേഡ് ക്രാക്ക് ചെയ്യാനോ ഊഹിക്കാനോ ശ്രമിക്കുന്ന മറ്റള്ളവർക്കും ബുദ്ധിമുട്ട് സൃഷ്‌ടിക്കും. ‘123456’ അല്ലെങ്കിൽ 'പാസ്‌വേഡ്' എന്നിവയും നിങ്ങളുടെ ഫോൺ നമ്പർ പോലെ എല്ലാവർക്കും ലഭ്യമായ വിവരങ്ങളും നിങ്ങളുടെ പാസ്‌വേഡിൽ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അത് വളരെ യഥാർത്ഥവും വളരെ സുരക്ഷിതവുമല്ല!
നിങ്ങൾക്ക് മാത്രം അറിയാവുന്ന ഒരു ഫ്രെയ്‌സ് ഉപയോഗിക്കുന്നതിന് ശ്രമിക്കുക
നിങ്ങൾക്ക് മാത്രം അറിയാവുന്ന ഒരു ശൈലിയെക്കുറിച്ച് ചിന്തിക്കുകയും അത് ഓർമിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു പ്രത്യേക വെബ്‌സൈറ്റുമായി ബന്ധപ്പെടുത്തുന്നതും ഒരു നല്ല ആശയമാണ്. നിങ്ങളുടെ ഇമെയിലിനായി "എന്റെ സുഹൃത്ത് ടോമും ജാസ്‌മിനും ദിവസത്തിലൊരിക്കൽ ഒരു രസികൻ ഇമെയിൽ അയക്കുന്നു" എന്നു തുടങ്ങാൻ നിങ്ങൾക്ക് കഴിയും പിന്നീട് അത് പുനഃസൃഷ്‌ടിക്കുന്നതിന് സംഖ്യകളും അക്ഷരങ്ങളും ഉപയോഗിക്കുക. “MfT&Jsmafe1ad” ധാരാളം വ്യത്യസ്‌തതകൾ ഒരു പാസ്‌വേഡാണ്. പിന്നീട് മറ്റ് സൈറ്റുകൾക്കും ഈ പ്രോസസ് ആവർത്തിക്കുക.
നിങ്ങളുടെ പാസ്‌വേഡ് വീണ്ടെടുക്കൽ ഓപ്‌ഷനുകൾ സജ്ജീകരിക്കുകയും അവ കാലികമായി നിലനിർത്തുകയും ചെയ്യുക
നിങ്ങളുടെ പാസ്‌വേഡ് മറക്കുകയോ ലോക്കാകുയോ ചെയ്‌താൽ, നിങ്ങളുടെ അക്കൗണ്ടിലേയ്‌ക്ക് തിരികെയെത്താൻ ഒരു മാർഗം ആവശ്യമാണ്. നിങ്ങളുടെ പാസ്‌വേഡ് പുനഃസജ്ജമാക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ധാരാളം സേവനങ്ങൾ നിങ്ങളുടെ വീണ്ടെടുക്കൽ ഇമെയിൽ വിലാസത്തിലേയ്‌ക്ക് ഒരു ഇമെയിൽ അയക്കും, അതിനാൽ നിങ്ങളുടെ വീണ്ടെടുക്കൽ ഇമെയിൽ കാലികമെന്നും നിങ്ങൾക്ക് ഇപ്പോഴും ആക്‌സസ് ചെയ്യാൻ കഴിയുന്ന അക്കൗണ്ടുമാണെന്ന് ഉറപ്പാക്കുക.
ചില സന്ദർഭങ്ങളിൽ, നിങ്ങളുടെ പാസ്‌വേഡ് പുനഃസജ്ജമാക്കുന്നതിന് വാചക സന്ദേശം വഴി ഒരു കോഡ് ലഭിക്കുന്നതിന് നിങ്ങളുടെ പ്രൊഫൈലിലേയ്‌ക്ക് ഒരു ഫോൺ നമ്പർ ചേർക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ അക്കൗണ്ടിൽ ഒരു ഫോൺ നമ്പർ ഉണ്ടായിരിക്കുന്നത് നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി നിലനിർത്തുന്നതിന് ഏറ്റവും എളുപ്പവും വിശ്വാസ്യതയുള്ളതുമായ മാർഗങ്ങളിലൊന്നാണ്.
ഉദാഹരണത്തിന്, നിങ്ങളുടെ അക്കൗണ്ട് ആരെങ്കിലും തകർക്കാൻ ശ്രമിച്ചാൽ അവരെ വെല്ലുവിളിക്കാൻ സേവനദാതാക്കൾക്ക് ഫോൺ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് ഒരു സ്ഥിരീകരണ കോഡ് അയയ്‌ക്കാൻ കഴിയും, അത്കൊണ്ട് നിങ്ങൾക്ക് എപ്പോഴെങ്കിലും ആക്‌സസ് നഷ്‌ടപ്പെടുകയാണെങ്കിൽ അക്കൗണ്ടിലേയ്‌ക്ക് കടക്കാൻ നിങ്ങൾക്ക് കഴിയും. ഒരു വീണ്ടെടുക്കൽ ഫോൺ നമ്പർ നൽകിയാൽ നിങ്ങൾ മാർക്കറ്റിംഗ് ലിസ്‌റ്റുകൾക്കായി സൈൻ അപ്പ് ചെയ്യുന്നതിനോ ടെലിമാർക്കറ്റർമാരിൽ നിന്ന് കൂടുതൽ വിളികൾ ലഭിക്കുന്നതിനോ ഇടയാക്കില്ല.
ഒരു സുരക്ഷാചോദ്യം, വീണ്ടെടുക്കൽ ഇമെയിൽ എന്നിവയെക്കാൾ നിങ്ങളുടെ മൊബൈൽ ഫോൺ ആണ് കൂടുതൽ സുരക്ഷിതമായ തിരിച്ചറിയൽ മാർഗം, കാരണം മറ്റ് രണ്ടിൽ നിന്ന് വ്യത്യസ്‌തമായി മൊബൈൽ ഫോൺ എപ്പോഴും നിങ്ങളുടെ പക്കലുണ്ടാവും.
എന്നിരുന്നാലും, നിങ്ങളുടെ അക്കൗണ്ടിലേയ്‌ക്ക് ഫോൺ നമ്പർ ചേർക്കാൻ കഴിയുന്നില്ലെങ്കിലോ താൽപ്പര്യപ്പെടുന്നില്ലെങ്കിലോ, നിങ്ങളുടെ പാസ്‌വേഡ് മറന്ന് പോയെങ്കിൽ നിങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് പല വെബ്‌സൈറ്റുകളും നിങ്ങളോട് ഒരു ചോദ്യം തിരഞ്ഞെടുക്കാൻ ആവശ്യപ്പെടാം. നിങ്ങൾ ഉപയോഗിക്കുന്ന സേവനം നിങ്ങളെ സ്വന്തമായി ചോദ്യം സൃഷ്‌ടിക്കാൻ അനുവദിക്കുകയാണെങ്കിൽ, നിങ്ങൾക്ക് മാത്രം അറിയാവുന്ന ഉത്തരമുള്ളതും സോഷ്യൽ മീഡിയയിൽ എല്ലാവർക്കുമായി പോസ്റ്റ് ചെയ്യാത്തതും പങ്കിടാത്തതുമായ ചോദ്യം നൽകാൻ ശ്രമിക്കുക.
നിങ്ങളുടെ ഉത്തരം അദ്വിതീയമാക്കാൻ ശ്രമിക്കുക പക്ഷേ ഓർമിക്കാൻ കഴിയുന്നതായിരിക്കണം - മുകളിലെ നുറുങ്ങ് ഉപയോഗിച്ച് നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും - അതിനാൽ മറ്റാരെങ്കിലും നിങ്ങളുടെ ഉത്തരം ഊഹിച്ചാലും അത് എങ്ങനെ ശരിയായി നൽകണമെന്ന് അവർക്കറിയാൻ കഴിയില്ല. നിങ്ങൾ ഈ ഉത്തരം ഓർത്തുവെക്കേയ്‌ണ്ടത് വളരെ പ്രധാനമാണ് - നിങ്ങൾ അത് മറന്നാൽ നിങ്ങളുടെ അക്കൗണ്ടിലേയ്‌ക്ക് ഒരിക്കലും തിരികെ വരാൻ കഴിഞ്ഞേക്കില്ല.
ഐഡന്റിറ്റി ചോരണം തടയുക
കവർച്ചക്കാരേയും മോഷ്‌ടാക്കളേയും പോലെ സൈബർ കുറ്റവാളികൾക്ക് വ്യക്തിഗത വിവരങ്ങളും, പണവും മോഷ്‌ടിക്കാൻ വ്യത്യസ്‌തമായ മാർഗങ്ങളുണ്ട്. കവർച്ചക്കാർക്ക് നിങ്ങൾ വീടിന്റെ താക്കോൽ നൽകാത്തത് പോലെ, വഞ്ചന, ഓൺലൈൻ ഐഡന്റിറ്റി ചോരണം എന്നിവയിൽ നിന്നും നിങ്ങൾ സ്വയം പരിരക്ഷിക്കുമെന്ന് ഉറപ്പാക്കുക. ഓൺലൈൻ വഞ്ചന, ഐഡന്റിറ്റി ചോരണം എന്നിവയിൽ നിന്നും നിങ്ങളെ സ്വയം പരിരക്ഷിക്കുന്നതിന് കുറ്റവാളികൾ പൊതുവായി നടപ്പിലാക്കുന്ന തന്ത്രങ്ങൾ അറിയുക. കുറച്ച് ലളിതമായ നുറുങ്ങുകൾ ഇതാ.
നിങ്ങളുടെ വ്യക്തിഗത അല്ലെങ്കിൽ സാമ്പത്തിക വിവരങ്ങൾ ചോദിക്കുന്ന വെബ്‌പേജ്, സംശയാസ്പദമായ ഇമെയിൽ, തൽക്ഷണ സന്ദേശം എന്നിവ കണ്ടാൽ മറുപടി നൽകരുത്.
നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ചോദിക്കുന്ന ഏതെങ്കിലും സന്ദേശങ്ങളോ സൈറ്റുകളോ അല്ലെങ്കിൽ ഇനിപ്പറയുന്ന വിശദാംശങ്ങൾ ആവശ്യപ്പെടുന്ന അപരിചിതമായ വെബ്‌പേജിലേയ്‌ക്ക് നിങ്ങളെ റഫർ ചെയ്യുന്ന സന്ദേശങ്ങൾ എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കുക:
- ഉപയോക്തൃനാമങ്ങൾ
- പാസ്‌വേഡുകള്‍
- സാമൂഹിക സുരക്ഷ നമ്പറുകൾ
- ബാങ്ക് അക്കൗണ്ട് നമ്പറുകൾ
- PIN-കൾ (പേഴ്‌സണൽ ഐഡന്റിഫിക്കേഷൻ നമ്പറുകൾ)
- പൂർണ്ണമായ ക്രെഡിറ്റ് കാർഡ് നമ്പറുകൾ
- നിങ്ങളുടെ മാതാവിന്റെ ആദ്യ നാമം
- നിങ്ങളുടെ ജന്മദിനം
ആ സന്ദേശങ്ങളുമായി ലിങ്കുചെയ്യപ്പെട്ടിരിക്കാവുന്ന ഏതെങ്കിലും ഫോമുകളോ സൈൻ-ഇൻ സ്‌ക്രീനുകളോ പൂരിപ്പിക്കരുത്. നിങ്ങളുടെ വ്യക്തിഗത വിവരങ്ങളോടെ ഒരു ഫോം പൂരിപ്പിക്കാൻ സംശയാസ്പദമായ ആരെങ്കിലും ആവശ്യപ്പെട്ടാൽ അത് പൂരിപ്പിക്കാൻ തുനിയരുത്. നിങ്ങൾ അവരുടെ ഫോമുകൾ പൂരിപ്പിക്കാൻ ആരംഭിച്ചുകഴിഞ്ഞാൽ, "സമർപ്പിക്കൽ" ബട്ടൺ അമർത്തിയില്ലെങ്കിൽ പോലും, നിങ്ങളുടെ വിവരങ്ങൾ ഐഡന്റിറ്റി ചോരണം ചെയ്യുന്നവർക്ക് അയച്ചുകൊണ്ടിരിക്കുകയാകാം.
നിങ്ങൾക്ക് അറിയാവുന്നവരിൽ നിന്നും അവരല്ലെന്ന് തോന്നിക്കുന്ന ഒരു സന്ദേശം കാണുകയാണെങ്കിൽ, നിങ്ങളിൽ നിന്നും പണവും വിവരങ്ങളും നേടാൻ ശ്രമിക്കുന്ന സൈബർ കുറ്റവാളികളാൽ അവരുടെ അക്കൗണ്ട് അപഹരിക്കപ്പെട്ടിരിക്കാം - അതിനാൽ ജാഗ്രതയോടെ പ്രതികരിക്കുക. മറ്റൊരു രാജ്യത്ത് അകപ്പെട്ടു അവകാശപ്പെട്ടും അവരുടെ ഫോൺ മോഷ്ടിക്കപ്പെട്ടതിനാൽ അവരെ വിളിക്കാൻ കഴിയില്ലെന്ന് പറഞ്ഞും നിങ്ങളോട് പണം ആവശ്യപ്പെടുന്നതുൾപ്പെടെയുള്ളവ പൊതുവായ തന്ത്രങ്ങളാണ്. ചിത്രം, ലേഖനം, വീഡിയോ എന്നിവ കാണുന്നതിന് ലിങ്കിൽ ക്ലിക്കുചെയ്യാനും സന്ദേശം നിങ്ങളോട് പറഞ്ഞേക്കാം, അത് നിങ്ങളുടെ വിവരങ്ങൾ മോഷ്‌ടിക്കുന്ന ഒരു സൈറ്റിലേയ്‌ക്ക് നിങ്ങളെ നയിച്ചേക്കാം - അതിനാൽ ക്ലിക്കുചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക!
നിങ്ങൾക്ക് വിശ്വസനീയമല്ലാത്ത ഇമെയിലിൽ നിന്നോ ചാറ്റിൽ നിന്നോ ലിങ്ക് പിന്തുടർന്ന് നിങ്ങൾ ഒരു സൈറ്റിൽ എത്തിച്ചേർന്നുവെങ്കിൽ ഒരിക്കലും പാസ്‌വേഡ് നൽകരുത്.
നിങ്ങളുടെ ബാങ്കിന്റെ സൈറ്റ് പോലെ നിങ്ങൾക്ക് വിശ്വസനീയമായ സൈറ്റാണ് അതെന്ന് തോന്നിയാലും ബുക്കുമാർക്ക് ഉപയോഗിച്ചോ ബ്രൗസറിൽ സൈറ്റിന്റെ വിലാസം ടൈപ്പുചെയ്യുന്നതിലൂടെയോ സൈറ്റിലേക്ക് പോകുന്നതാണ് നല്ലത്.
നിങ്ങളുടെ പാസ്‌വേഡ് ഇമെയിൽ വഴി അയയ്ക്കുകയോ മറ്റുള്ളവരുമായി പങ്കിടുകയോ ചെയ്യരുത്
നിങ്ങളുടെ അക്കൗണ്ടുകളിലേയ്‌ക്കും ഓൺലൈൻ സേവനങ്ങളിലേയ്‌ക്കുമുള്ള താക്കോലാണ് പാസ്‌വേഡ്, ഓഫ്‌ലൈൻ ജീവിതത്തിലേത് പോലെ നിങ്ങളുടെ താക്കോലുകൾ ആർക്കാണ് നൽകുന്നതെന്ന കാര്യത്തിൽ നിങ്ങൾ ജാഗ്രത പാലിക്കുക. നിയമാനുസൃതമായ സൈറ്റുകളും സേവനങ്ങളും നിങ്ങളുടെ പാസ്‌വേഡുകൾ അവർക്ക് ഇമെയിലിലൂടെ അയയ്‌ക്കാൻ ആവശ്യപ്പെടില്ല, അതിനാൽ ഓൺലൈൻ സൈറ്റുകളിലേയ്‌ക്ക് നിങ്ങളുടെ പാസ്‌വേഡുകൾക്കായി അഭ്യർത്ഥന ലഭിച്ചാൽ പ്രതികരിക്കരുത്.
കാരണം നിങ്ങളുടെ പാസ്‌വേഡ് വളരെ പ്രധാനപ്പെട്ട ഒന്നാണ്, അത് മറ്റുള്ളവരുമായി പങ്കിടാൻ തീരുമാനിക്കുന്നതിനുമുമ്പ് ജാഗ്രതയോടെ ആലോചിക്കുക - കുടുംബത്തോടോ സുഹൃത്തുക്കളോടോ ആണെങ്കിൽ പോലും. നിങ്ങൾ നിങ്ങളുടെ പാസ്‌വേഡ് പങ്കിടുമ്പോൾ, നിങ്ങൾ ആഗ്രഹിക്കാത്ത വിവരങ്ങൾ ആക്‌സസ്സ് ചെയ്‌തോ അല്ലെങ്കിൽ നിങ്ങൾ അംഗീകരിക്കാത്ത രീതിയിൽ അക്കൗണ്ട് ഉപയോഗിച്ചോ നിങ്ങളുടെ അക്കൗണ്ട് ആരെങ്കിലും ദുരുപയോഗം ചെയ്‌തേക്കാമെന്ന വലിയ അപകടമുണ്ട്. ഉദാഹരണത്തിന്, നിങ്ങൾ ഇമെയിൽ പാസ്‌വേഡ് ആരെങ്കിലുമായി പങ്കിടുകയാണെങ്കിൽ, അയാൾക്ക് നിങ്ങളുടെ സ്വകാര്യ ഇമെയിലുകൾ വായിക്കാനോ ബാങ്കിംഗ്, സോഷ്യൽ സൈറ്റുകൾ പോലെ നിങ്ങൾ ഉപയോഗിക്കുന്ന മറ്റ് ഓൺലൈൻ സേവനങ്ങൾ നിങ്ങളുടെ ഇമെയിൽ അക്കൗണ്ട് ഉപയോഗിച്ച് ആക്‌സസ്സ് ചെയ്യാൻ ശ്രമിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ആൾമാറാട്ടത്തിനായി ഉപയോഗിക്കുകയോ ചെയ്യാം. അവസാനമായി, നിങ്ങൾ പാസ്‌വേഡ് ആരെങ്കിലുമായി പങ്കിടുകയാണെങ്കിൽ, അയാൾ ഇത് സുരക്ഷിതമായി സൂക്ഷിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടാവണം; അവർ അറിഞ്ഞുകൊണ്ടോ ആകസ്‌മികമായോ ഇത് മറ്റാരെങ്കിലുമായി പങ്കിട്ടേക്കാം.
ഓൺലൈനിൽ സൈൻ ഇൻ ചെയ്യാൻ ആവശ്യപ്പെടുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക
വെബ്‌സൈറ്റുമായുള്ള നിങ്ങളുടെ കണക്ഷന്റെ സൂചകങ്ങൾ പരിശോധിക്കുക.
ആദ്യം, URL യഥാർത്ഥമാണോ എന്നറിയാൻ നിങ്ങളുടെ ബ്രൗസറിലെ വിലാസ ബാറിൽ നോക്കുക. വെബ് വിലാസം https://-ൽ ആരംഭിക്കുന്നോയെന്നും നിങ്ങൾ പരിശോധിക്കണം 0 വെബ്‌സൈറ്റിലേക്കുള്ള നിങ്ങളുടെ കണക്ഷൻ എൻക്രിപ്‌റ്റുചെയ്‌തതാണെന്നും അതിക്രമിച്ച് കടക്കുന്നതിനേയും അനാവശ്യ കൈകടത്തലുകളേയും അത് കൂടുതൽ പ്രതിരോധിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കണക്ഷൻ എൻക്രിപ്‌റ്റ് ചെയ്‌തതും നിങ്ങൾ കൂടുതൽ സുരക്ഷിതമായി കണക്‌റ്റ് ചെയ്‌തതുമാണെന്ന് കൂടുതൽ വ്യക്തമായി സൂചിപ്പിക്കുന്നതിന് ചില ബ്രൗസറുകൾ https:// കൂടാതെ ഒരു പൂട്ടിന്റെ ഐക്കൺ കൂടി വിലാസ ബാറിൽ ഉൾപ്പെടുത്തുന്നു.
സംശയാസ്‌പദമായ ഇമെയിലുകളും സ്‌കാമുകളും റിപ്പോർട്ടുചെയ്യുക
Gmail ഉൾപ്പെടെയുള്ള ഭൂരിഭാഗം ഇമെയിൽ ദാതാക്കളും ഇതുചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. Gmail-ലെ സംശയകരമായ ഒരു സന്ദേശം റിപ്പോർട്ടുചെയ്യുന്നത് നിങ്ങൾക്ക് കൂടുതൽ ഇമെയിൽ അയയ്‌ക്കുന്നതിൽ നിന്ന് ആ ഉപയോക്താവിനെ തടയാനും സമാന ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന് ഞങ്ങളുടെ ദുരുപയോഗ ടീമിനെ സഹായിക്കുകയും ചെയ്യും.
സ്‌കാമുകൾ ഒഴിവാക്കുക
ഇല്ല, നിങ്ങൾക്ക് മിക്കവാറും ലോട്ടറി അടിച്ചിട്ടുണ്ടാവില്ല. അത്രമാത്രം പ്രവർത്തനം ഇവിടെനിന്ന് നടത്താൻ നിങ്ങൾക്ക് കഴിയില്ല. ഡീൽ യഥാർത്ഥത്തിൽ അസത്യമായിരിക്കാം.
വെബിന് ഒരു മഹത്തായ സ്ഥലമാകാൻ കഴിയുമെങ്കിലും, ഓൺലൈനിലെ എല്ലാവരും നല്ല ഉദ്ദേശം ഉള്ളവരാകണമെന്നില്ല. സ്‌കാമർമാരെ ഒഴിവാക്കുന്നതിനും വെബിൽ സുരക്ഷിതമായി നിൽക്കുന്നതിനുമുള്ള മൂന്ന് ലളിതമായ വഴികൾ ഇതാ.
സമ്മാനങ്ങൾ നൽകുന്ന അപരിചിതരെ ജാഗ്രതയോടെ സമീപിക്കുക.
ഒരു വെബ്‌സൈറ്റിന്റെ പത്തുലക്ഷം തികയ്‌ക്കുന്ന സന്ദർശകനായതിൽ അഭിനന്ദിക്കുന്ന, ഒരു സർവെ പൂർത്തിയാക്കിയതിന് ടാബ്‌ലെറ്റ് കമ്പ്യൂട്ടറോ മറ്റ് സമ്മാനങ്ങളോ വാഗ്‌ദാനം ചെയ്യുന്ന സന്ദേശങ്ങൾ അല്ലെങ്കിൽ വേഗത്തിലും എളുപ്പത്തിലും പണമുണ്ടാക്കുന്നതിനെയോ ഒരു ജോലി ലഭിക്കുന്നതിനെയോ (“നിങ്ങളുടെ വീട്ടിൽ ഇരുന്ന് ദിവസം രണ്ട് മണിക്കൂർ മാത്രം ജോലി ചെയ്‌ത് പെട്ടന്ന് പണക്കാരനാകുക!”) പ്രമോട്ടുചെയ്യുന്ന സന്ദേശങ്ങൾ നല്ല ഉദ്ദേശത്തൊടെ ഉള്ളതായിരിക്കണമെന്നില്ല. ആരെങ്കിലും നിങ്ങൾ വിജയിയായതിനാൽ വ്യക്തിഗതവിവരങ്ങളടങ്ങിയ ഒരു ഫോം പൂരിപ്പിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടാൽ അങ്ങനെ ചെയ്യരുത്. നിങ്ങൾ ''സമർപ്പിക്കുക'' ബട്ടൺ അമർത്തിയില്ലെങ്കിൽ പോലും അവരുടെ ഫോമിലേയ്‌ക്ക് ഡാറ്റ നൽകാൻ ആരംഭിച്ചാൽ നിങ്ങളുടെ വിവരങ്ങൾ സ്‌കാമർമാർക്ക് അയച്ചേക്കാം
നിങ്ങൾക്കറിയുന്ന ഒരാളിൽ നിന്ന് അവരുടേത് അല്ല എന്ന് തോന്നിക്കുന്ന ഒരു സന്ദേശം കാണുകയാണെങ്കിൽ, നിങ്ങളിൽ നിന്ന് പണമോ വിവരങ്ങളോ നേടാൻ ശ്രമിക്കുന്ന സൈബർ കുറ്റവാളികൾ അവരുടെ അക്കൗണ്ട് അപഹരിച്ചിരിക്കാം - അതിനാൽ പ്രതികരിക്കുമ്പോൾ ശ്രദ്ധിക്കുക. മറ്റൊരു രാജ്യത്ത് അകപ്പെട്ടെന്നും അവരുടെ ഫോൺ മോഷ്ടിക്കപ്പെട്ടതിനാൽ ആരെയും വിളിക്കാൻ കഴിയില്ലെന്നും പറഞ്ഞും നിങ്ങളോട് പണം ആവശ്യപ്പെടുന്നതുൾപ്പെടെയുള്ളവ പൊതുവായ തന്ത്രങ്ങളാണ്. ചിത്രം, ലേഖനം, വീഡിയോ എന്നിവ കാണുന്നതിന് ലിങ്കിൽ ക്ലിക്കുചെയ്യാനും സന്ദേശം നിങ്ങളോട് പറഞ്ഞേക്കാം, അത് നിങ്ങളുടെ വിവരങ്ങൾ മോഷ്‌ടിക്കുന്ന ഒരു സൈറ്റിലേയ്‌ക്ക് നിങ്ങളെ നയിച്ചേക്കാം - അതിനാൽ ക്ലിക്കുചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക!
No comments:
Post a Comment