ഐഡന്റിറ്റി ചോരണത്തിനെതിരെ പോരാടുന്നതിന് സഹായിക്കുന്നു
ഓൺലൈൻ ഐഡന്റിറ്റി ചോരണത്തിൽനിന്ന് നിങ്ങളെ പരിരക്ഷിക്കാൻ സഹായിക്കുന്നതിന് Google വ്യത്യസ്‌ത സാങ്കേതികവിദ്യകൾ ഉപയോഗിക്കുകയും നിങ്ങളുടെ Google അക്കൗണ്ട് സുരക്ഷിതവും പരിരക്ഷിതവുമാണെന്ന് തീർച്ചയാക്കുകയും ചെയ്യുന്നു
2-ഘട്ട പരിശോധന
നിങ്ങളുടെ Google അക്കൗണ്ടിന്റെ കൂടുതൽ ശക്തമായ തലത്തിലുള്ള പരിരക്ഷയ്‌ക്കായി, ഞങ്ങൾ 2-ഘട്ട സ്ഥിരീകരണം ഞങ്ങളുടെ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു പാസ്‌വേഡ് മാത്രം നൽകാതെ Google അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യാൻ ഒരു സ്ഥിരീകരണ കോഡ് ആവശ്യപ്പെട്ടുകൊണ്ട് ഈ ഉപകരണം ഒരു അധിക സുരക്ഷ തലം ചേർക്കുന്നു. ഞങ്ങൾ നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് അയയ്‌ക്കുന്ന സ്ഥിരീകരണ കോഡ് നൽകാതെ നിങ്ങളുടെ പാസ്‌വേഡ് തകർത്തോ ഊഹിച്ചോ അതുമല്ലെങ്കിൽ മോഷ്‌ടിച്ചോ ഒരു ആക്രമണകാരിക്ക് നിങ്ങളുടെ അക്കൗണ്ടിൽ കടക്കാനാവില്ല. ഞങ്ങൾ 50 ഭാഷകളിലും 175 രാജ്യങ്ങളിലും 2-ഘട്ട സ്ഥിരീകരണം വാഗ്ദാനം ചെയ്യുന്നു. ഇവിടെ നിന്ന് 2-ഘട്ട സ്ഥിരീകരണം നിങ്ങൾക്ക് എങ്ങനെ സജ്ജീകരിക്കാനാവും എന്നതിനെക്കുറിച്ച് കൂടുതൽ അറിയുക.
എന്‍ക്രിപ്‌ഷന്‍
നിങ്ങളുടെ വ്യക്തി വിവരങ്ങൾ ആക്രമണകാരികളിൽ നിന്നും അനാവശ്യമായ ഇടപെടലുകളിൽ നിന്നും സംരക്ഷിക്കാനായി Google നിരവധി ഘട്ടങ്ങൾ സ്വീകരിച്ചിരിക്കുന്നു. സ്ഥിരസ്ഥിതിയായി, ഞങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടറും Google-ഉം തമ്മിലുള്ള Gmail കണക്ഷൻ എൻക്രിപ്‌റ്റ് ചെയ്യുന്നു - ഉപയോക്താക്കൾ നിങ്ങളുടെ Google പ്രവർത്തനത്തിൽ അനാവശ്യമായി ഇടപെടുന്നതിൽ നിന്ന് ഇത് സംരക്ഷിക്കുന്നു. നിങ്ങൾ Google ഡ്രൈവിലും മറ്റ് നിരവധി സേവനങ്ങളിലും സൈൻ ഇൻ ചെയ്യുമ്പോൾ സെഷൻ-വൈഡ് SSL എൻക്രിപ്‌ഷൻ എന്നറിയപ്പെടുന്ന സ്ഥിരസ്ഥിതി വഴി ഞങ്ങൾ സംരക്ഷണം നൽകുന്നു.
സംശയകരമായ അക്കൗണ്ട് പ്രവർത്തന മുന്നറിയിപ്പുകൾ
ഉപയോക്താക്കളുടെ Google അക്കൗണ്ടിൽ അസ്വാഭാവികമായ പ്രവർത്തനങ്ങൾ നടക്കുന്നതായി തോന്നുമ്പോൾ നിരവധി ഉപയോക്താക്കളെ ഞങ്ങൾ അലേർട്ട് ചെയ്‌തിട്ടുണ്ട് - ഉദാഹരണത്തിന്, ഒരു രാജ്യത്തുനിന്ന് വന്നിരുന്ന ലോഗിനുകൾ കുറച്ച് കഴിഞ്ഞ് മറ്റൊരു രാജ്യത്തുനിന്ന് ലോഗിൻ ചെയ്യുമ്പോൾ. ഈ അസാധാരണ ആക്‌സസിനെക്കുറിച്ച് ഈ ഉപയോക്‌താക്കൾക്ക് Gmail-ൽ ഇൻബോക്‌സിൽ ഒരു മുന്നറിയിപ്പ് സന്ദേശം കാണിക്കും. അക്കൗണ്ട് അപഹരിക്കപ്പെട്ടതാണെന്ന് വിശ്വസിക്കാൻ കാരണമുണ്ടെങ്കിൽ ഇടയ്‌ക്കിടെ ഉപയോക്താക്കളെ പാസ്‌വേഡ് മാറ്റാൻ ഞങ്ങൾ നിർബന്ധിതരാക്കും.
ഇമെയിൽ പ്രാമാണീകരണം
ദുരുപയോഗത്തിനെതിരെ പോരാടുന്നതിനും സ്‌പാം നിങ്ങളുടെ ഇൻബോക്‌സിൽ നിന്ന് ഇല്ലാതാക്കുന്നതിനും സഹായിക്കുന്നതിനായി അയയ്‌ക്കുന്ന വിലാസത്തിൽ നിന്ന് തന്നെയാണോ ഉൽഭവിച്ചതാണോയെന്ന് നിർണയിക്കുന്നതിന് Gmail ഇമെയിൽ പ്രാമാണീകരണം ഉപയോഗിക്കുന്നു. എല്ലാ സജീവ Gmail ഉപയോക്താക്കളും - അവരോട് സമ്പർക്കം പുലർത്തുന്നവരും - അവരുടെ വ്യക്തിഗത, സാമ്പത്തിക വിവരങ്ങൾക്കെതിരായ ഭീഷണികൾ നേരിടുന്നതിന് യാന്ത്രികമായി പരിരക്ഷണം ലഭിക്കുന്നു.
സ്‌പാം സംരക്ഷണം
സ്‌പാമും ദോഷകരവുമായ ഇമെയിലുകളിൽ നിന്ന് Gmail നിങ്ങളെ സംരക്ഷിക്കുന്നു. Gmail ദിവസവും ദശലക്ഷക്കണക്കിന് സന്ദേശങ്ങൾ പ്രോസസ് ചെയ്യുന്നു, സ്‌പാമിൽ നിന്ന് ഉപയോക്‌താക്കൾക്ക് സംരക്ഷണം നൽകുന്നതിൽ ഞങ്ങൾക്ക് വിശേഷമായ ട്രാക്ക് റെക്കോർഡുമുണ്ട് - മൊത്തം Gmail സ്‌പാമിൽ ഒരു ശതമാനത്തിൽ കുറവ് മാത്രമാണ് ചിലരുടെ ഇൻബോക്‌സിൽ എത്തിച്ചേരുന്നത്. ഒരു സ്‌പാമർ പുതിയതരം ജങ്ക് മെയിൽ അയയ്‌ക്കുമ്പോൾ ഞങ്ങളുടെ സിസ്‌റ്റം പലപ്പോഴും ഇത് തിരിച്ചറിയുകയും Google അക്കൗണ്ടുകളിൽ നിന്ന് മിനിറ്റുകൾക്കകം ഇതിനെ തടയുകയും ചെയ്യുന്നു. സ്‌പാം സന്ദേശങ്ങൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനേയും അല്ലെങ്കിൽ അപ്രകാരം ചെയ്യാൻ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അപഹരിക്കുന്നതിന് ശ്രമിക്കുന്നതിനുള്ള സാധ്യതകൾ ഇത് കുറയ്‌ക്കുന്നു.
No comments:
Post a Comment