എല്ലാവർക്കുമായി ഇന്റർനെറ്റ് സുരക്ഷിതമാക്കുന്നു
ഉപയോക്താക്കളെ പരിരക്ഷിക്കുന്നത് പങ്കാളിത്ത ഉത്തരവാദിത്തമാണ്. എല്ലാവരും നല്ല സുരക്ഷ സാങ്കേതിക വിദ്യകളും തന്ത്രങ്ങളും ഉപയോഗിക്കുന്നത് നമുക്കെല്ലാവർക്കും നല്ലതായിരിക്കും. എല്ലാവരും ഓൺലൈൻ സുരക്ഷിതമായിരിക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ ഓൺലൈൻ സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഓൺലൈൻ ഓർഗനൈസേഷനുകളും, ഗവേഷകരും, എൻജിഒകളും, മറ്റ് കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്നു.
പ്രാഗൽഭ്യവും ഉപകരണങ്ങളും പങ്കിടുന്നു
കാരണം നിങ്ങൾ ഏത് സേവനങ്ങൾ അല്ലെങ്കിൽ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാലും നിങ്ങളുടെ സുരക്ഷ ഞങ്ങൾക്ക് പ്രധാനമാണ്, ഞങ്ങൾ കണ്ടെത്തിയ മോശം സൈറ്റുകളെയും ലിങ്കുകളെയും കുറിച്ചുള്ള വിവരങ്ങൾ മറ്റ് കമ്പനികളുമായും ഞങ്ങൾ പങ്കിടുന്നു, അതിലൂടെ അവർക്ക് അവരുടെ ഉപയോക്താക്കളേയും പരിരക്ഷിക്കാൻ കഴിയും. ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെയും പരസ്‌പരം സഹായിക്കുന്നതിലൂടെയും, വെബ് മുഴുവൻ കൂടുതൽ സുരക്ഷിതമാകുന്നു.
വെബ് അപ്ലിക്കേഷൻ ഡവലപ്പർമാർ, വെബ്‌സൈറ്റ് ഉടമകൾ, നെറ്റ്‌വർക്ക് അഡ്‌മിനിസ്‌ട്രേറ്റര്‍മാർ എന്നിവർക്ക് അവരുടെ പ്ലാറ്റ്ഫോം സുരക്ഷിതമായി നിലനിർത്തുന്നതിനും സൈറ്റുകളിലെ സുരക്ഷ പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിനും സഹായകരമാവുന്ന വിവരങ്ങൾ നൽകുന്ന Skipfish പോലെയുള്ള നിരവധി ജനപ്രിയ സുരക്ഷ ഉപകരണങ്ങളും ഞങ്ങൾ വികസിപ്പിച്ചെടുത്തു. ഞങ്ങൾ ഈ ഉപകരണങ്ങൾ സൗജന്യമായി നൽകുകയും അവ വികസിപ്പിക്കുന്നതിനും നിരന്തരം മെച്ചപ്പെടുത്തുന്നതിനും നിരവധി പങ്കാളികളുമായി പ്രവർത്തിക്കുകയും ചെയ്യുന്നു.
മറ്റ് വെബ്‌സൈറ്റുകളെ SSL എൻക്രിപ്‌ഷൻ സ്വീകരിക്കുന്നതിനും ചിലവ് കുറയ്‌ക്കാനും സഹായിക്കുന്നതിന്, SSL-നെ എങ്ങനെ കൂടുതൽ കാര്യക്ഷമമാക്കാം എന്നതിനെക്കുറിച്ചുള്ള ഞങ്ങളുടെ കണ്ടെത്തലുകൾ പങ്കിട്ടു, വെബ്‌സൈറ്റുകൾക്ക് തങ്ങളുടെ ഉപയോക്തൾക്കായി ഈ സുരക്ഷാ തലം ചേർക്കുന്നതിന് ഇത് എളുപ്പമാക്കുന്നു.
വൈറസ് ടോട്ടൽ എന്നറിയപ്പെടുന്ന ഒരു സ്വതന്ത്ര സേവനവും ഞങ്ങൾ പ്രവർത്തിപ്പിക്കുന്നു, വൈറസുകൾ, ക്ഷുദ്രവെയറുകൾ എന്നിവ കണ്ടെത്തുന്നതിന് ഫയലുകൾ അല്ലെങ്കിൽ URL-കൾ സ്‌കാൻ ചെയ്യുന്നതിന് വ്യക്തികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരു സൗജന്യ ഉപകരണത്തിലൂടെ വെബ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.
ഉപയോക്താക്കളുമായും വെബ്‌സൈറ്റ് ഉടമകളുമായും ആശയവിനിമയം നടത്തുന്നു
ഞങ്ങളുടെ ഉപയോക്താക്കളെയും, അവരുടെ വിവരങ്ങളും പരിരക്ഷിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നതിനൊപ്പം അസ്വാഭാവികമായ പ്രവർത്തന രീതികൾ ഞങ്ങൾ ചിലപ്പോൾ കണ്ടെത്തുകയും അന്വേഷിക്കുകയും ചെയ്യും. ഓരോ ദിവസവും സുരക്ഷിതമല്ലാത്ത 10,000-ത്തിലധികം സൈറ്റുകൾ ഞങ്ങൾ തിരിച്ചറിയുകയും ഫ്ലാഗുചെയ്യുകയും ചെയ്യുന്നു, 14 ദശലക്ഷം Google തിരയൽ ഫലങ്ങളിലും 300,000 ഡൗൺലോഡുകളിലും പ്രത്യേക വെബ്‌സൈറ്റ് അല്ലെങ്കിൽ ലിങ്കിന് പിന്നിൽ സംശയകരമായ എന്തെങ്കിലും നടക്കുന്നുണ്ടാകാമെന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പുകൾ ഞങ്ങൾ ഉപയോക്താക്കൾക്ക് കാണിക്കുന്നു.
ഉദാഹരണത്തിന്, കഴിഞ്ഞ വർഷം ഞങ്ങളുടെ ഡാറ്റ സെന്ററുകളിലൊന്നിൽ പതിവ് അറ്റകുറ്റപ്പണി നടത്തുമ്പോൾ അസ്വാഭാവികമായ ചില തിരയൽ ട്രാഫിക്കുകൾ ഞങ്ങൾ കണ്ടെത്തി. ഈ പരിഷ്‌കരിച്ച ട്രാഫിക്ക് അയച്ചുകൊണ്ടിരുന്ന നിരവധി കമ്പനികളിലെ സുരക്ഷ എഞ്ചിനീയർമാരുമായി സഹകരിച്ചതിന് ശേഷം, ഈ സ്വഭാവം പ്രകടിപ്പിക്കുന്ന കമ്പ്യൂട്ടറുകളെ ഒരു സവിശേഷ വർഗത്തിലുള്ള ക്ഷുദ്രവെയറുകൾ ബാധിച്ചതായി ഞങ്ങൾ നിർണയിച്ചു. ഈ പ്രശ്‌നം ബാധിക്കപ്പെട്ട ഉപയോക്താക്കളോട് പറയുന്നതിനും ക്ഷുദ്രവെയർ നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ഉപകരണങ്ങളിലേയ്‌ക്ക് അവരെ നയിക്കുന്നതിനും ഞങ്ങൾ ഒരു പ്രോഗ്രാം സ്ഥാപിച്ചു.
ഒരു പരിരക്ഷിത കണക്ഷൻ ശരിക്കും പരിരക്ഷിതമെന്ന് ഉറപ്പാക്കുന്നതിന് Chrome-ൽ ഞങ്ങൾ ഒരു സാങ്കേതികവിദ്യ നിർമിച്ചു. കുറ്റവാളികൾ വളരെ സമർത്ഥരായിരിക്കും, നിങ്ങൾ സുരക്ഷിതമായി കണക്റ്റു ചെയ്‌തതായി തോന്നിയാലും നിങ്ങൾ വെബ്‌സൈറ്റിൽ നൽകുന്ന വിവരങ്ങൾ ചോർത്തുന്നതിനായി ഒരു ആക്രമണം ആരംഭിക്കുന്നതിന് കുറ്റവാളികൾക്ക് കഴിയും. ഞങ്ങളുടെ Chrome സാങ്കേതികവിദ്യ ഉപയോഗിച്ച് മുമ്പും ഇത്തരം ആക്രമണങ്ങൾ ഞങ്ങൾ തിരിച്ചറിയുകയും ഈ കുറ്റവാളികളെ ഒരുമിച്ച് പരാജയപ്പെടുത്തുന്നതിന് ഉപയോക്താക്കളിലേയ്‌ക്കും, മറ്റ് ബ്രൗസർ കമ്പനികളിലേയ്‌ക്കും, ഡവലപ്പർമാരിലേയ്‌ക്കും ആ വിവരം എത്തിക്കുകയും ചെയ്‌തു.
ഒരു ആക്രമണത്തിലൂടെ അപഹരിക്കപ്പെട്ടിരിക്കാമെന്ന് ഞങ്ങൾ കരുതുന്ന ആയിരക്കണക്കിന് വെബ്‌സൈറ്റുകളുടെ ഉടമകൾക്ക് എല്ലാ ദിവസവും ഞങ്ങൾ സന്ദേശങ്ങൾ അയക്കും അതിലൂടെ അവർക്ക് അവരുടെ സൈറ്റുകൾ പരിരക്ഷിതമാക്കാൻ കഴിയും.
സുരക്ഷ ഓർഗനൈസേഷനുകളുമായുള്ള പങ്കാളിത്തം
ഉപയോക്താക്കളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി കമ്പനികളെ സഹായിക്കുന്ന നിരവധി ഓർഗനൈസേഷനുകളുടെ ഭാഗമാണ് Google. വെബ് സുരക്ഷിതമാക്കുന്നതിന് ക്ഷുദ്രവെയറുകൾ അല്ലെങ്കിൽ മറ്റ് മോശം സോഫ്റ്റ്‌വെയർ ഉള്ള വെബ്‌സൈറ്റുകൾ അവസാനിപ്പിക്കുന്നതിനും ലഘൂകരിക്കുന്നതിനും ശുചിയാക്കുന്നതിനുംStopBadware.org-മായി ഞങ്ങൾ പങ്കാളിത്തത്തിൽ ഏർപ്പെടുകയും അത് കണ്ടെത്തുന്നതിന് സഹായിക്കുകയും ചെയ്‌തു.
No comments:
Post a Comment