നിങ്ങളുടെ വെബിനെ അറിയുക
ഇന്റർനെറ്റ് ഒരു മഹത്തരമായ ഉപകരണമാണ് - അറിയാനും പങ്കിടാനും പര്യവേക്ഷണം നടത്താനും കണക്റ്റുചെയ്യാനുമെല്ലാമുള്ള ഒരു മാർഗമാണത്. പക്ഷേ പുതിയ സാങ്കേതികവിദ്യ അല്ലെങ്കിൽ ഉത്പന്നം ഉപയോഗിക്കുന്നത് ചിലപ്പോൾ കീഴ്‌പ്പെടുത്തുന്നതാകാം, എല്ലാം ഓൺലൈൻ വഴി തന്നെ ചെയ്യണം എന്ന അവസ്ഥയിൽ അത് നിങ്ങളെ എത്തിക്കാം. നിങ്ങൾ തുടക്കകാരനോ അല്ലെങ്കിൽ ഒരു പ്രൊഫഷണലോ ആയിക്കൊള്ളട്ടെ, നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഉത്പ്പന്നങ്ങളും സേവനങ്ങളും പരമാവധി പ്രയോജനപ്പെടുത്തുന്നതിന് - നിങ്ങളുടെ വെബിനെ അറിയുന്നതിനായി അവയെക്കുറിച്ച് മനസിലാക്കേണ്ടത് സുപ്രധാനമാണ്.
നിങ്ങളുടെ വെബിനെ അറിയാൻ തുടങ്ങുമ്പോൾ, നിങ്ങൾ എളുപ്പം മനസിലാക്കാൻ കഴിയാത്ത പദങ്ങളിലൂടെയും സാങ്കേതിക പദങ്ങളിലൂടെയും കടന്നുപോകേണ്ടി വരും. ഞങ്ങൾ പൊതുവായി വരുന്ന പദങ്ങൾ കണ്ടെത്തുകയും അവ ഞങ്ങൾക്ക് കഴിയുംവിധം ലളിതമായി മനസ്സിലാക്കാവുന്ന രീതിയിൽ വിശദീകരിക്കുകയും ചെയ്‌തിട്ടുണ്ട്. നിങ്ങൾക്ക് ഈ വിഭാഗത്തിൽ നുറുങ്ങുകളും വെബിൽ കാര്യങ്ങൾ എങ്ങനെ ചെയ്യാമെന്നുള്ള നിർദ്ദേശങ്ങളും - ഓൺലൈനിൽ ചാറ്റുചെയ്യുന്നത് മുതൽ ബുക്ക്‌മാർക്ക് സജ്ജീകരിക്കുന്നത് വരെ, നിങ്ങളുടെ ബ്രൗസർ അപ്‌ഡേറ്റ് ചെയ്യുന്നത് മുതൽ വെബിൽ കൂടുതൽ ഫലപ്രദമായി തിരയുന്നത് വരെ, അതോടൊപ്പം സ്വതന്ത്ര ഉറവിടം, ക്ലൗഡ് കമ്പ്യൂട്ടിംഗ് പോലെ നിങ്ങൾക്ക് പരിചിതമല്ലാത്ത ആശയങ്ങളുടെ വിശദീകരണങ്ങളും കണ്ടെത്താൻ കഴിയും.
വെബ് എങ്ങനെ ഉപയോഗിക്കാമെന്നും ഓൺലൈനിൽ സുരക്ഷിതരും മികച്ച പൗരന്മാരുമായി നിലനിൽക്കാമെന്നും ബോധവത്‌ക്കരിക്കുന്നതിൽ സഹായിക്കുന്ന ലോകമെമ്പാടുമുള്ള വിദഗ്ദരുമായും ഓർഗനൈസേഷനുകളുമായും Google പങ്കാളിയായി. ഞങ്ങളെ പങ്കാളികളെക്കുറിച്ചും വെബ് മികച്ച രീതിയിൽ ഉപയോഗിക്കുന്നതിന് സഹായകരമാവുന്ന Google-ൽ നിന്നുള്ള അധിക ഉറവിടങ്ങളെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും കൂടുതലറിയുക.
സാങ്കേതിക പദ നിഘണ്ടു
ആ സാങ്കേതിക പദങ്ങളെക്കുറിച്ച് അറിയുക എന്ത് WPA2 എന്ന് അറിയില്ലേ? സാങ്കേതിക പദ നിഘണ്ടു പരിശോധിക്കുക
ഇന്റർനെറ്റ് 101
സാങ്കേതികവിദ്യ വിദഗ്ദനാവൂ. വെബിനെക്കുറിച്ചും അതിനപ്പുറവും അറിയാൻ ഇന്റർനെറ്റ് 101-ൽ പര്യവേക്ഷണം ചെയ്യുക.
കൂടുതലറിയുക
കൂടുതൽ അറിയണോ? വിദഗ്ദരിൽ നിന്നുള്ള അധിക പരിരക്ഷയും സുരക്ഷ ഉറവിടങ്ങളും വായിക്കുക.
No comments:
Post a Comment