1960കളില്‍ അമേരിക്കന്‍ ഗവണ്‍മെന്റാണ് കമ്പ്യൂട്ടറുകളുടെ ഒരു ശൃംഖല എന്ന ആശയം കൊണ്ടുവന്നത്. 1990കളോടെ ഇതേ ഇന്റര്‍നെറ്റിന്റെ വ്യാവസായികവത്ക്കരണം നടന്നു. 2012 ജൂണിലെ കണക്കുകളനുസരിച്ച് 2.4 ബില്ല്യണിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ട് ലോകത്തില്‍. ഏതാണ്ട് 50 വര്‍ഷത്തില്‍ അധികമായി പടര്‍ന്നു കിടക്കുന്ന ഇന്റര്‍നെറ്റ് ചരിത്രം സംഭവബഹുലമാണ്.
ആ കാലയളവിലെ ചില പ്രധാന വഴിത്തിരിവുകള്‍ കാണാം.
1997 : എഓഎല്‍ ഇന്‍സ്റ്റന്റ് മെസ്സേജിംഗ് സേവനം ആരംഭിച്ചു.
1998: ഗൂഗിള്‍ ആരംഭിച്ചു
2000: കടലിനടിയിലൂടെ വാര്‍ത്താവിനിമയ കേബിളുകള്‍ പുറംരാജ്യങ്ങളിലേയ്ക്ക്് വ്യാപിപ്പിച്ചു.
2000: വിക്കിപീഡിയ സ്ഥാപിച്ചു.
2001 : ഓണ്‍ലൈന്‍ ഫയല്‍ ഷെയറിംഗ് ആരംഭിച്ചു
2003 : സ്‌കൈപ്പ് സ്ഥാപിതമായി
2007 : ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളുടെ ഉപയോഗം വ്യാപകമായി.
2009 : ഫേസ്ബുക്കില്‍ 250 മില്ല്യണ്‍ ഉപയോക്താക്കളായി
2010 : ഐപാഡ് പുറത്തിറങ്ങി
2012 : ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡുകള്‍ 40 ബില്ല്യണ് മുകളിലായി
No comments:
Post a Comment