
വാഷിങ്ടണ്‍: ചൊവ്വയില്‍ ആഴമേറിയ ചാലുകള്‍ സൃഷ്ടിച്ച വന്‍പ്രളയങ്ങളുണ്ടായതിന്റെ തെളിവുകള്‍ കണ്ടെത്തി. കഴിഞ്ഞ 50 കോടി വര്‍ഷങ്ങളില്‍ ചുവന്നഗ്രഹത്തിലുണ്ടായ പ്രളയാവശിഷ്ടങ്ങളുടെ ചിത്രങ്ങളാണ് നാസയുടെ നിരീക്ഷണപേടകം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തി ഗവേഷകര്‍ പ്രളയമുണ്ടാക്കിയ ആഴമേറിയ ചാലുകളുടെ ത്രിമാന പുനഃനിര്‍മാണം നടത്തും. പ്രളയത്തെത്തുടര്‍ന്ന് തരിശായി കിടന്ന ചൊവ്വാഗ്രഹത്തില്‍ ജലസാന്നിധ്യം എത്രത്തോളമുണ്ടായെന്നും കാലാവസ്ഥാവ്യതിയാനങ്ങള്‍ സംഭവിച്ചോയെന്നും ഈ പരീക്ഷണങ്ങളിലൂടെ ഗവേഷകര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. മുന്‍നിഗമനങ്ങളെ അപേക്ഷിച്ച്, പ്രളയത്തെത്തുടര്‍ന്നുണ്ടായ ചാലുകളുടെ ആഴം രണ്ടിരട്ടിയെങ്കിലും കൂടുതലാണെന്ന് ഗവേഷകര്‍ പറഞ്ഞു.
No comments:
Post a Comment