Ind disable

Friday, 29 March 2013

ഭാവങ്ങളുടെ നെയ്ത്തുകാരന്‍


മുരളി
തന്റേതായ ശൈലിയില്‍ തകര്‍‍ത്താടുന്ന അഭിനയപ്രതിഭകള്‍‍ക്ക് ഒരിക്കലും പകരക്കാരുണ്ടാവില്ല. രൂപസൗകുമാര്യമല്ല അഭിനയപാടവമാണ് ഒരു നടനെ അഭിനയപ്രതിഭയാക്കുന്നതെന്നതിന് ഉത്തമദൃഷ്ടാന്തമായിരുന്നു മുരളി. വെള്ളിത്തിരയില്‍ അദ്ദേഹം പകര്‍‍ന്നാടിയ വേഷങ്ങള്‍‍ ആ നടന് മാത്രം ഇണങ്ങുന്നതായിരുന്നു.ഭരത് ഗോപി സംവിധാനം ചെയ്ത ‘ഞാറ്റടി‘ എന്ന ചിത്രത്തിലൂടെയാണ് മുരളി മലയാളസിനിമയിലേക്ക് കടന്നു വരുന്നത്. ജോലിയിലിരിക്കെ തന്നെ നാടകങ്ങളിൽ അഭിനയിക്കാറുണ്ടായിരുന്ന മുരളി, നരേന്ദ്രപ്രസാദിന്റെ ‘നാട്യഗൃഹ’ത്തിൽ ഒരു സജീവാംഗമായിരുന്നു. ‘ഞാറ്റടി’ എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് അരവിന്ദന്റെ ‘ചിദംബര’ത്തിൽ ഒരു ചെറിയ വേഷം ചെയ്തു. പക്ഷേ, ഹരിഹരന്റെ ‘പഞ്ചാഗ്നി’യാണ് മുരളിക്ക് മലയാളസിനിമയിൽ സ്ഥിരമായ ഒരു മേൽ‌വിലാസം ഉണ്ടാക്കിക്കൊടുത്തത്. പിന്നീട് ലെനിൻ രാജേന്ദ്രന്റെ ‘മീനമാസത്തിലെ സൂര്യൻ’ എന്ന ചിത്രം മുരളിയിലെ അഭിനേതാവിന്റെ യഥാർത്ഥ ചിത്രം മലയാളിക്ക് കാട്ടിക്കൊടുത്തു. 2002 ൽ ‘നെയ്ത്തുകാരൻ’ എന്ന ചിത്രത്തിൽ ഒരു കമ്മ്യൂണിസ്റ്റ് സ്വാതന്ത്ര്യസമരസേനിയായ നെയ്ത്തുകാരനെ അവതരിപ്പിച്ച മുരളി ആ വർഷത്തെ നല്ല നടനുള്ള ദേശീയ പുരസ്ക്കാരം നേടി.അഭിനയത്തിലെന്നപോലെ സാഹിത്യത്തിലും മുരളി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. അഞ്ച് പുസ്തകങ്ങൾ മുരളിയുടേതായി പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതിൽ ‘അഭിനേതാവും ആശാന്റെ കവിതയും’ എന്ന ഗ്രന്ഥം സംഗീത നാടക അക്കാദമി അവാർഡ് നേടുകയുണ്ടായി.
സംഗീതനാടക അക്കാദമി ചെയർമാൻ ആയിരിക്കെ 2009 ആഗസ്റ്റ് 6 ന് മുരളി അന്തരിച്ചു. 

No comments:

Post a Comment