പിരിയാന്‍ കഴിയാത്ത വിധം അടുത്തു കഴിഞ്ഞ ഫേസ്‌ബുക്ക് ബന്ധത്തിനൊടുവിലാണ് വിവേക് തന്റെ കാമുകി 18 കാരിയല്ല 38 കാരിയാണെന്നും മറ്റൊരാളുടെ ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന് മനസ്സിലാക്കിയത്. ഐടി സ്‌ഥാപനത്തിലെ ജോലിക്കാരിയായി പരിചയപ്പെട്ട യുവതിയുടെ യഥാര്‍ത്ഥ്യം അറിഞ്ഞതോടെ അവന്‍ തകര്‍ന്നുപോയി. ശുഭാന്ത്യം വരേണ്ട മനോഹരമായ പ്രണയകഥ നീണ്ടത് ഒടുവില്‍ ആന്റി ക്‌ളൈമാക്‌സിലേക്ക്.
യാഥാര്‍ത്ഥ്യത്തെ സ്‌ക്രീന്‍ കൊണ്ടു മറച്ച ഇത്തരം അനേകം സംഭവങ്ങളാണ് ഫേസ്‌ബുക്ക് ട്വിറ്ററുകള്‍ പോലെയുള്ള സാമൂഹ്യ സൈറ്റുകളില്‍ മുങ്ങിപ്പോകുന്നത്. ആണ്‍ പെണ്‍ വിഭാഗങ്ങളിലെ അനേകം തരളിത ഹൃദയങ്ങള്‍ക്ക് ഇത്തരം വഞ്ചന പറ്റുന്നുണ്ടെങ്കിലും സാമൂഹ്യസൈറ്റുകളില്‍ കള്ളങ്ങള്‍ കൊണ്ട് കളിക്കുന്നത് കൂടുതലും പെണ്‍കുട്ടികളാണെന്ന് റിപ്പോര്‍ട്ട്.
അടുത്തിടെ നടന്ന ഒരു സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. 2000 പേരില്‍ നടത്തിയ സര്‍വേയില്‍ നാലില്‍ ഒന്നു പേരും സാമൂഹ്യ സൈറ്റുകളില്‍ മാസത്തില്‍ ഒന്നുവീതം പൊങ്ങച്ചം പറയാറുണ്ടത്രേ. കുടുംബത്തിനുള്ളില്‍ അടച്ചിരിക്കുന്ന പല കുടുംബിനികളും തങ്ങള്‍ പുറത്താണെന്ന നിലയിലാണെന്ന് സാമൂഹ്യ സൈറ്റുകളില്‍ നടിക്കാറുണ്ട്. വീട്ടില്‍ തനിച്ചാണെങ്കിലും വിദേശത്ത് അവധിക്കാലം ചെലവഴിക്കുകയാണെന്നോ വമ്പന്‍ സ്‌ഥാപനത്തിലെ ജോലിയിലാണെന്നോ വീമ്പു പറയാന്‍ ഒരു മടിയും കാണിക്കാറില്ല.
മൂന്നിലൊന്നു സ്‌ത്രീകളും സാമൂഹ്യ സൈറ്റുകളില്‍ കള്ളം പറയുന്നതായി മറ്റൊരു സര്‍വേയും വ്യക്‌തമാക്കുന്നു. മാസത്തില്‍ മൂന്ന് തവണ വീതം പ്രധാനകാര്യങ്ങളില്‍ പെണ്‍കുട്ടികള്‍ കള്ളം പറയാറുണ്ടെന്നും പെന്‍ കറേജ് എന്ന പുതിയ സോഷ്യല്‍ മീഡിയ നടത്തിയ സര്‍വേയില്‍ പറയുന്നു. ആഴ്‌ചയില്‍ ഒന്നില്‍ കൂടുതല്‍ തവണ നുണയടിക്കാറുള്ളവരാണ് ഇവരുടെ സര്‍വേയില്‍ പങ്കെടുത്ത പത്തിലൊന്നു പേരും.
വീട്ടില്‍ തനിയെയാണെങ്കിലും എന്തെങ്കിലും ചെയ്യുകയാണെന്ന കള്ളം പറയുന്നവര്‍ 30 ശതമാനത്തോളം വരും. മുക്കാല്‍ ഭാഗത്തിന്റെയും കത്തിയടി വെള്ളമടിയുമായി ബന്ധപ്പെട്ടുള്ളതാണ്. തൊഴില്‍, അവധിക്കാലം ഇത്യാദി കാര്യങ്ങളില്‍ കപടത പറയാറുള്ളത് അഞ്ചില്‍ ഒരാള്‍ വീതമാണ്. അഞ്ചിലൊന്നു പേര്‍ ബന്ധങ്ങളുടെ കാര്യത്തിലും നുണ പറയാന്‍ ഇഷ്‌ടപ്പെടുന്നുണ്ടത്രേ.
വീട്ടിലെ സ്വാഭാവികമായ ബോറഡിയും മറ്റുള്ളവരുടെ ഉന്നതിയില്‍ അസൂസയ മൂത്ത് താനും വലിയ സംഭവം തന്നെയാണെന്ന് സുഹൃത്തുക്കളെയും പരിചയക്കാരെയും ബോധ്യപ്പെടുത്തുക എന്ന മനശ്ശാസ്‌ത്രവുമാണ് ഇതിന് കാരണമെന്ന് വിദഗ്‌ദര്‍ പറയുന്നു.
No comments:
Post a Comment