കമ്പ്യൂട്ടര്‍ പരിചയവും പ്രയോഗവും എന്ന പുസ്തകത്തില്‍, കമ്പ്യൂട്ടറിന്‍റെ ഇന്നിതുവരെയുള്ള നാള്‍വഴിയും സാങ്കേതികവശവും ആര്‍ക്കും മനസ്സിലാവുന്ന ഭാഷയില്‍ ലളിതമായി വിവരിച്ചിരിക്കുന്നു. വിവരണത്തിന്‍റെ ലാളിത്യമാണ് ഈ പുസ്തകത്തെ മറ്റ് കൈപ്പുസ്തകങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ (പിസി) സാധാരണക്കാര്‍ക്ക് ലളിതമായി പരിചയപ്പെടുത്തുകയും അവ ഉപയോഗിക്കുന്നതിന് ആവശ്യമായ പ്രായോഗിക വിജ്ഞാനം അവതരിപ്പിച്ചിരിക്കുകയുമാണ് ഈ പുസ്‌തകത്തില്‍. രസകരമായി കമ്പ്യൂട്ടറിന്‍റെ ചരിത്രം വിവരിച്ചുകൊണ്ടാണ് പുസ്തകം തുടങ്ങുന്നത്. തുടര്‍ന്ന് കമ്പ്യൂട്ടറിന്‍റെ വിവിധ ഭാഗങ്ങള്‍ അതീവ ലാളിത്യത്തോടെ വിവരിക്കുന്നു.
കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ചെയ്യാവുന്ന പ്രവര്‍ത്തികളെ പരിചയപ്പെടുത്തുകയാണ് അടുത്ത ഘട്ടത്തില്‍. എങ്ങനെ ഒരു പേഴ്സണല്‍ കമ്പ്യൂട്ടര്‍ പലതരം ജോലികള്‍ക്ക് ഉപയോഗിക്കാമെന്ന് അനുഭവ പരിജ്ഞാനത്തിന്‍റെ വെളിച്ചത്തില്‍ രചയിതാവ് മനസിലാക്കിത്തരുന്നു. ഒരു മുറി മുഴുവന്‍ ആവശ്യമായിരുന്ന ആദ്യകാല കമ്പ്യൂട്ടറുകള്‍ തൊട്ട്, ഒരേ സമയം ഒട്ടേറെ ജോലികള്‍ ചെയ്യാവുന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍ വരെ ഈ പുസ്തകത്തിലൂടെ അറിയാം. കമ്പ്യൂട്ടറിന്‍റെ സഹായത്താല്‍, നമുക്ക് ചുറ്റും നടക്കന്‍ പോവുന്ന വിപ്ലവകരമായ മാറ്റങ്ങളെ പറ്റിയുള്ള സൂചനകളും അച്യുത് ശങ്കര്‍ എസ്. നായര്‍ നല്‍കുന്നുണ്ട്.
കമ്പ്യൂട്ടറിനെ പറ്റി അടുത്തറിയാന്‍ ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്ക് നല്ലൊരു കൈപ്പുസ്തകമാണിത്. സെന്റര്‍ ഫോര്‍ ഡവലപ്‌മെന്‍റ് ഓഫ് ഇമേജിംഗ് ടെക്‌നോളജിയും കേരള ഭാഷാ ഇന്‍സ്‌റ്റിറ്റിയൂട്ടും ചേര്‍ന്നാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 184 താളുകളുള്ള ഈ പുസ്തകത്തിന്‍റെ വില 80 രൂപയാണ്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലും കേരളത്തിലെ മറ്റ് പ്രമുഖ പുസ്തക വില്‍പനശാലകളിലും ഈ പുസ്തകം ലഭിക്കും.
കമ്പ്യൂട്ടര്‍ പരിചയവും പ്രയോഗവും എന്ന പുസ്തകത്തിന് പുറമെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബേസിക് പഠിച്ചു തുടങ്ങാം, സി പ്രോഗ്രാമിങ് പഠിച്ചുതുടങ്ങാം, ഇന്‍റര്‍നെറ്റ് എന്നീ പുസ്തകങ്ങളും കമ്പ്യൂട്ടര്‍ പഠിതാക്കള്‍ക്കായി അച്യുത് ശങ്കര്‍ എസ്. നായര്‍ എഴുതിയിട്ടുണ്ട്. ഇതിന് പുറമെ, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള നിരവധി ഗവേഷണ പ്രബന്ധങ്ങളും ഇംഗ്ലീഷ് പുസ്തകങ്ങളും അച്യുത് ശങ്കര്‍ എസ്. നായരുടേതായി പുറത്ത് വന്നിട്ടുണ്ട്.
ഇനി വായന ഇ-വായന
കടലാസില്‍ അച്ചടിച്ച് വരുന്ന പുസ്തകങ്ങള്‍ വിവരസാങ്കേതികവിദ്യയുടെ പ്രഭാവത്തില്‍ മരിക്കുമോ? ബുക്ക് ഡിപ്പോയില്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങുന്ന കാലം അസ്തമിക്കാറായോ?നമ്മുടെ വായനയെ കമ്പ്യൂട്ടര്‍ മോണിറ്ററുകളും മൊബൈല്‍ ഫോണിന്റെ ചെറിയ ഡിസ്പ്ലേ ജാലകവും പിടിച്ചടക്കിത്തുടങ്ങിയിരിക്കുന്ന ഈ സൈബര്‍ യുഗത്തില്‍ ഈ ചോദ്യങ്ങള്‍ ഏറെ പ്രസക്തങ്ങളാണ്. ഇപ്പോഴിതാ ഇ-ബുക്കുകളും വന്നെത്തിക്കഴിഞ്ഞു. നമ്മുടെ വായനാരീതിയില്‍ വിവരസാങ്കേതികവിദ്യ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പഠനവിധേയമാക്കുകയാണ് വി.കെ. ആദര്‍ശിന്റെ 'ഇനി വായന ഇ-വായന' എന്ന പുതിയ പുസ്തകം.
വായനയ്ക്കായി ഇലക്‌ട്രോണിക് ഉപാധികളെ ആശ്രയിക്കുമ്പോള്‍ വായന ‘ഇലക്‌ട്രോണിക് വായന’യായി മാറുന്നു. അത് ചുരുക്കിപ്പറഞ്ഞാല്‍ ‘ഇ-വായന’യാകുന്നു. ചുരുക്കത്തില്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പുസ്തകത്തെ ഇലക്‌ട്രോണിക് കോപ്പിയായി സൂക്ഷിച്ച് വച്ച് കമ്പ്യൂട്ടര്‍, മൊബൈല്‍ പോലുള്ള ഉപകരണങ്ങളില്‍ വായിക്കുന്ന രീതിയാണ് ഇ- വായന.
ഇ-വായനയില്‍ വായിക്കുന്നയാളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കാണ് പ്രാധാന്യം. വായനക്കാര്‍ക്ക് ഇഷ്ടമുള്ള നിറത്തില്‍, വലിപ്പത്തില്‍, ഫോണ്ടുകള്‍ നിരത്താം. പശ്ചാത്തലത്തില്‍ ചിത്രങ്ങളോ,ഗ്രാഫുകളോ ഉപയോഗിക്കാം. അടയാളപ്പെടുത്തലുകള്‍ ആവശ്യാനുസരണം നടത്താം. ഇ- ബുക്ക് റീഡര്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് പരതാം. സംഗീതം ആസ്വദിക്കാം. വായനക്കിടയില്‍ വാക്കിന്റെ അര്‍ത്ഥം മനസിലാകണമെങ്കില്‍ സാഹചര്യമറിയണമെങ്കില്‍ ഒരു ക്ലിക്കിന്റെ ആവശ്യം മാത്രം. ഇവിടെ വായനക്കാരന്‍ വിപണിയിലെ രാജാവാകുന്നു.
പുതിയ വായനാ സംസ്കാരമായ ഇ-ബുക്കുകളെയും ഇ- ബുക്ക് റീഡറുകളെയും ഈ പുസ്തകത്തിലൂടെ അടുത്തറിയാം. ഇ-ബുക്ക് റീഡറുകള്‍ പതുക്കെപ്പതുക്കെ പ്രചാരം നേടി വരുന്നതേയുള്ളൂ. അധികം താമസിക്കാതെ പുസ്‌തകവിപണി ഇ-ബുക്കുകള്‍ കയ്യടക്കും എന്ന് കരുതുന്നതില്‍ തെറ്റില്ല.
അച്ചടി പുസ്തകങ്ങളുടെ സ്ഥാനത്ത് വിവരസാങ്കേതികവിദ്യ തുറന്നുതരുന്ന വായനാ സാധ്യതകളെ പറ്റിയുള്ള രസകരമായ പഠനമാണ് ഈ പുസ്തകം. ഒപ്പം ബ്ലോഗ്, വിക്കിപീഡിയ,ഡിജിറ്റല്‍ ലൈബ്രറികള്‍ തുടങ്ങി ഇന്റര്‍നെറ്റില്‍ ലഭ്യമായ വിജ്ഞാന സ്രോതസുകളെ ഇതില്‍ പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഡിസി ബുക്സിന്റെ ഐടി സീരീസിലാണ് ‘ഇനി വായന ഇ-വായന’ പുറത്തിറങ്ങിയിരിക്കുന്നത്. ഡോക്‌ടര്‍ ബി ഇക്‍ബാല്‍ ജനറല്‍ എഡിറ്ററായ ഐടി പരമ്പരയിലെ ഈ പുസ്തകത്തിന് വില 75 രൂപയാണ്. 116 പേജുകളുണ്ട്.
ശാസ്ത്രവിഷയങ്ങളും വിവരസാങ്കേതികവിദ്യയും സാമാന്യവായനാക്കാര്‍ക്ക് ഹൃദ്യമായ വായനാനുഭവമാക്കുന്ന എഴുത്തുകാരനാണ് വി.കെ. ആദര്‍ശ്. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ശാസ്ത്ര സാഹിത്യ അവാര്‍ഡ് നേടിയിട്ടുള്ള വി.കെ ആദര്‍ശ് വിവിധ പ്രസിദ്ധീകരണങ്ങളില്‍ ശാസ്ത്ര സാങ്കേതിക ലേഖനങ്ങള്‍ എഴുതിവരുന്നു. ‘ഇനി വായന ഇ വായന’ എന്ന പുസ്തകത്തിന് പുറമെ ‘ഇ-മലിനീകരണം’, ‘വരൂ നമുക്ക് കമ്പ്യൂട്ടറും ഇന്റര്‍നെറ്റും പരിചയപ്പെടാം’ എന്നീ പുസ്തകങ്ങളും ആദര്‍ശ് രചിച്ചിട്ടുണ്ട്. ഇപ്പോള്‍ കൊല്ലം യൂനുസ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ലക്ചററായി പ്രവര്‍ത്തിക്കുന്നു.
കുട്ടികള്‍ക്കൊരു കമപ്യൂട്ട കൈപ്പുസ്തകം
സ്കൂളില്‍ മാത്രമല്ല, നഴ്സറിയില്‍ പോലും കമ്പ്യൂട്ടര്‍ ഉപയോഗപ്പെടുത്തുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. കാരണം കമ്പ്യൂട്ടര്‍ പരിജ്ഞാനം ഭാവിയില്‍ അത്യന്താപേക്ഷിതമാണെന്ന് വിദ്യാഭ്യാസ ചിന്തകരോടൊപ്പം നമ്മളും മനസിലാക്കിയിരിക്കുന്നു. എന്നാല്‍, ഒന്നാം ക്ലാസ് മുതല്‍ കമ്പ്യൂട്ടര്‍ പാഠ്യവിഷയമാണെങ്കിലും ഈ വിഷയത്തില്‍ ശാസ്‌ത്രീയമായ അടിത്തറ നല്കാാന്‍ സഹായിക്കുന്ന പുസ്‌തകങ്ങള്‍ മലയാളത്തില്‍ അപൂര്വ്മാണ്.
കമ്പ്യൂട്ടറിന്റെ ചരിത്രം മുതല്‍ വിവരസാങ്കേതിക വിദ്യാരംഗത്തെ പുതിയ മാറ്റങ്ങള്‍ വരെ കുട്ടികള്ക്ക് വായിച്ചാല്‍ മനസ്സിലാവുന്ന ഭാഷയില്‍ ചിത്രീകരിച്ചിരിക്കുന്ന ഒരു പുസ്തകത്തെ നമുക്ക് അടുത്തറിയാം. ടിവി സിജുവിന്റെ കമ്പ്യൂട്ടര്‍ കുട്ടികള്ക്ക് എന്ന പുസ്തകമാണത്.
കമ്പ്യൂട്ടറിനെ അതിന്റെ സമഗ്രതയില്‍ മനസിലാക്കാന്‍ സഹായിക്കുന്ന കമ്പ്യൂട്ടര്‍ കുട്ടികള്ക്ക് എന്ന പുസ്തകം കഥാരൂപത്തിലാണ് രൂപകല്പ്ന ചെയ്തിരിക്കുന്നത്. കുട്ടികള്ക്ക് കമ്പ്യൂട്ടറിനെ അടുത്തറിയാന്‍ ഒരു കൈപുസ്തകം എന്നുതന്നെ ടിവി സിജുവിന്റെ സംരംഭത്തെ വിശേഷിപ്പിക്കാം. കമ്പ്യൂട്ടര്‍ എന്താണെന്നും എങ്ങനെ പ്രവര്ത്തിഷക്കുന്നുവെന്നും എങ്ങനെ ഉപയോഗപ്പെടുത്താമെന്നും രസകരമായി വിവരിക്കുന്ന ഒരു പുസ്തകമാണിത്.കമ്പ്യൂട്ടറിനെക്കുറിച്ച് അറിയാനാഗ്രഹിക്കുന്ന മുതിര്ന്നിവര്ക്കുംപ ഈ പുസ്‌തകം വളരെ പ്രയോജനപ്രദമാണ് എന്ന് പറയാതിരിക്കാന്‍ വയ്യ.
ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിവര സാങ്കേതികവിദ്യ അനിവാര്യമായൊരു ഘടകമായി അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്.മാറിയ സാഹചര്യത്തില്‍ വിവര സാങ്കേതിക വിദ്യയുടെ അകമ്പടിയോടെയല്ലാതെ നമുക്ക് ജീവിതത്തെ നോക്കിക്കാണാനാവില്ല. ഈ സാഹചര്യത്തില്‍ കുട്ടികള്ക്ക് മാര്ഗലദര്ശെനം നല്കാലന്‍ ടി.വി. സിജു എഴുതിയ 'കമ്പ്യുട്ടര്‍ കുട്ടികള്ക്ക് ' എന്ന ഈ പുസ്തകത്തിന് സാധ്യമാകും. കമ്പ്യൂട്ടറിന്റെ ചരിത്രം മുതല്‍ വിവര സാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങള്‍ വരെ കുട്ടികള്ക്ക് മനസ്സിലാകുന്ന രീതിയിലും ഭാഷയിലും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.
കുട്ടികളുടെ മനസ്സില്‍ കമ്പ്യൂട്ടറിനെക്കുറിച്ചുള്ള നല്ലൊരു ചിത്രം തന്നെ കോറിയിടാന്‍ സഹായിക്കുന്ന ഈ പുസ്തകത്തിലെ മിക്ക ലേഖനങ്ങളും നേരത്തെ ഇന്ഫോ മാധ്യമത്തിലൂടെ വെളിച്ചം കണ്ടവയാണ്. ഡിസി ബുക്സിന്റെ ഐടി സീരീസിലാണ് ‘കമ്പ്യൂട്ടര്‍ കുട്ടികള്ക്ക് ’ പുറത്തിറങ്ങിയിരിക്കുന്നത്. ഡോക്‌ടര്‍ ബി ഇക്ബാമല്‍ ജനറല്‍ എഡിറ്ററായ ഐടി പരമ്പരയിലെ ഈ പുസ്തകത്തിന് വില 130 രൂപയാണ്. 220 പേജുകളുണ്ട്. സ്കൂള്‍ ലൈബ്രറികള്ക്ക്് നല്ലൊരു മുതല്ക്കൂുട്ടാണ് ഈ പുസ്തകം.
സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് ജനങ്ങള്ക്ക് ശരിയായ അവബോധം നല്കു ന്ന കെ.അന്‍വര്‍ സാദത്തിന്റെ സൈബര്‍ കുറ്റകൃത്യങ്ങളും ഇന്ത്യന്‍ സൈബര്‍ നിയമവും,ഇന്റ ര്നെകറ്റില്‍ നിന്നും വിവരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനുള്ള വഴികളടങ്ങിയ കെ രവീന്ദ്രന്റെ വിവരശേഖരണം ഇന്റളര്നെ്റ്റില്‍, ഇ-വായനയെ പറ്റി വിശദീകരിക്കുന്ന വികെ ആദര്ശി ന്റെ ഇനി വായന, ഇ-വായന, മലയാളത്തില്‍ എങ്ങനെ ബ്ലോഗ് നിര്മ്മിങക്കാം എന്നു വിവരിക്കുന്ന പിഎം ബാബുരാജിന്റെ മലയാളത്തില്‍ എങ്ങനെ ബ്ലോഗാം എന്നിവയാണ് ഡിസി ബുക്സിന്റെ ഐടി സീരീസിലെ മറ്റ് പുസ്തകങ്ങള്‍.
No comments:
Post a Comment