Ind disable

Monday, 18 March 2013

ആരോഗ്യചിന്തകള്‍

പ്രമേഹം അകറ്റാന്‍ എന്തെല്ലാം കഴിക്കണം?
പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്തുന്ന നിരവധി ഭക്ഷണസാധനങ്ങള്‍ നമ്മുടെ അടുക്കളയിലുണ്ട്. അവയെ തിരിച്ചറിയുകയും കണ്ടെത്തുകയും ചെയ്താല്‍ പ്രമേഹത്തെ പേടിയില്ലാതെ നേരിടാം.
 ഉലുവ  ഉലുവയുടെ വിത്തുകൊണ്ട് തയ്യാറാക്കുന്ന കഷായത്തിന് മൂത്രത്തിലൂടെ പഞ്ചസാര പോകുന്നതു തടഞ്ഞ് പ്രമേഹ രോഗലക്ഷണങ്ങളെ മോചിപ്പിക്കുവാന്‍ കഴിവുണ്ടെന്ന് സമീപകാലപഠനങ്ങളില്‍ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ കഴിവുള്ള ട്രിഗോണെലൈന്‍ എന്ന
diabetic foodആല്‍ക്കലോയിഡ് ഇതില്‍ അടങ്ങിയിട്ടുണ്ട്. രാത്രി മുഴുവന്‍ വിത്തു വെള്ളത്തിലിട്ടു കുതിര്‍ത്തും പൊടിയാക്കി പാലിലോ മോരിലോ കലക്കിയും കഴിക്കാവുന്നതാണ്. ആഹാരത്തിനു 15 മിനിറ്റ് മുമ്പ് വേണം ഇതു കഴിക്കുവാന്‍. പ്രമേഹത്തിന്റെ ഗൗരവത്തെ ആശ്രയിച്ചിരിക്കുന്നു ഇതു കഴിക്കേണ്ട അളവ്. സാധാരണഗതിയില്‍ 15 ഗ്രാം മുതല്‍ 50 ഗ്രാം വരെ പതിവായി, രണ്ടു പ്രാവശ്യമായി കഴിക്കുകയെന്നതാണ് അളവ്.
 പാവയ്ക്ക – പാവയ്ക്കയും പാവയ്ക്കക്കുരുവും രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്ന ഘടകങ്ങളടങ്ങിയ പ്രധാനകേന്ദ്രങ്ങളാണ്. സസ്യ ഇന്‍സുലിന്‍ എന്നു കൂടി പേരുള്ള ചരാന്‍ടിന്‍ എന്ന അടിസ്ഥാനസ്രോതസ്സാണിത്. നാലോ അഞ്ചോ പാവയ്ക്കയുടെ നീരെടുത്ത് പതിവായി വെറുംവയറ്റില്‍ കഴിക്കുക. പാവയ്ക്കയുടെ വിത്ത് പൊടിയാക്കിയോ കഷായരൂപത്തിലോ കഴിക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത ഇതാണ്, കയ്പുരസം കുറയ്ക്കാനായി എണ്ണയില്‍ വറുക്കുകയോ പഞ്ചസാര ചേര്‍ക്കുകയോ ചെയ്യരുത്. അപ്രകാരം ചെയ്താല്‍ പാവയ്ക്കയുടെ ഔഷധഗുണം നഷ്ടമാകും.
ഞാവല്‍പ്പഴം – ആഗ്നേയഗ്രന്ഥിയില്‍ സവിശേഷമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഞാവല്‍പ്പഴം പാരമ്പര്യ ആയുര്‍വേദവൈദ്യത്തില്‍ വിശിഷ്ട ഔഷധമെന്ന നിലയ്ക്കു പരിഗണിക്കപ്പെടുന്നു. ഞാവലിന്റെ ഫലം, വിത്ത്, പഴസത്ത് എന്നിവയെല്ലാം പ്രമേഹചികിത്സയില്‍ ഫലപ്രദമായി ഉപയോഗിക്കുന്നു. അന്നജത്തെ പഞ്ചസാരയാക്കി അമിതമായ തോതില്‍ പരിണിക്കുന്നതിനെ നിയന്ത്രിക്കുന്ന ജാബോലിന്‍ ഞാവല്‍ക്കുരുവിലടങ്ങിയിട്ടുണ്ട്. വിത്തുണക്കിപ്പൊടിച്ച് മൂന്ന് ഗ്രാം വീതം വെള്ളത്തിലോ മോരിലോ കലര്‍ത്തി ദിവസം രണ്ടു പ്രാവശ്യം വീതം സേവിക്കുക.
തേന്‍ – തേനില്‍ സെല്ലുലോസ് അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹചികിത്സയില്‍ ദോഷകരമല്ല. എന്‍സൈമുകളുടെ പ്രവര്‍ത്തനഫലമായി സ്വതന്ത്രമാക്കപ്പെടുന്ന ഹൈഡ്രജന്‍ പെറോക്‌സൈഡ് ആന്റിബാക്ടീരിയല്‍, ആന്റി മൈക്രോബിയല്‍ പ്രവര്‍ത്തനശേഷി തേനിനുണ്ട്. തേന്‍ ഒന്നിച്ചു സേവിക്കുന്നത് നല്ലതല്ല. മറിച്ച് ദിവസം മുഴുവനുമായി ലഘുവായ അളവില്‍ വിഭജിച്ചു കഴിക്കുക. ഒരു ടീസ്പൂണ്‍ തേനില്‍ 20 കിലോ കലോറി ഊര്‍ജ്ജമുണ്ട്. ഇത്രയും ഊര്‍ജ്ജമടങ്ങിയിട്ടുള്ള മറ്റു ഭക്ഷ്യവസ്തുക്കള്‍ നിയന്ത്രിക്കാനായാല്‍ നിങ്ങള്‍ക്ക് ഒരു ടീസ്പൂണ്‍ തേന്‍ വീതം ദിവസവും കഴിക്കാം. സമ്മിശ്രമായ ഒരു ആഹാരത്തിനുശേഷം ഉദരം മെല്ലെ ശൂന്യമായിത്തുടങ്ങുന്നു. അതിനാല്‍ ഭക്ഷണശേഷം തേന്‍ സേവിക്കുന്നത് വെറുംവയറ്റില്‍ കഴിക്കുമ്പോഴുണ്ടാകുന്നത്ര പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നില്ല.
കൂവളം - കൂവളത്തിന്റെ ഫലമാണ് പ്രസിദ്ധമെങ്കിലും പ്രമേഹപ്രതിരോധമായത് കുവളത്തിന്റെ ഇലകളാണ്. അല്പം കുരുമുളകും ചേര്‍ത്ത് കുവളത്തിലനീര് പതിവായി കുടിക്കുക. ശരീരത്തിലെ അധിക പഞ്ചസാര പരിഹരിക്കാന്‍ ഇത് പര്യാപ്തമാണ്.
 ഉള്ളി – പ്രമേഹവുമായി ബന്ധപ്പെട്ട് ളള്ളിക്ക് ഔഷധഗുണമുള്ളതായി ഗവേഷണഫലങ്ങളില്‍ പറയുന്നു. ഉള്ളിയിലടങ്ങിയിരിക്കുന്ന ഡൈഫിനൈലമീന്റെ അംശവും ഹൈപ്പോഗ്ലിസമിക് പ്രവര്‍ത്തനവും സംബന്ധിച്ച പഠനത്തില്‍ ഉള്ളിയുടെ പ്രമേഹരോധസ്വഭാവത്തെ തെളിയിച്ചിട്ടുള്ളതാണ്.
വെളുത്തുള്ളി – വെളുത്തുള്ളിയില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന എസ്. അലൈ സള്‍ഫോക്‌സൈഡിന്റെ (അലിസിന്‍) പ്രമേഹപ്രതിരോധകങ്ങളെക്കുറിച്ച് ദി ഇന്ത്യന്‍ ജേണല്‍ ഓഫ് എക്‌സ്പിരിമെന്റല്‍ ബയോളജിയില്‍ പറയുന്നുണ്ട്. വെളുത്തുള്ളി വാതപ്രകൃതമുള്ള രോഗങ്ങള്‍ക്കു ചികിത്സിക്കാന്‍ ഉത്തമമാണ്. ഇതിനു പുറമേ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള കഴിവും വെളുത്തുള്ളിക്കുണ്ട്.
കറ്റാര്‍വാഴ – ഹൈപ്പര്‍ഗ്ലീസീമിയയ്ക്കുള്ള ഉത്തമ ഔഷധമാണ് കറ്റാര്‍വാഴയില്‍നിന്നുമെടുക്കുന്ന കുഴമ്പുപോലുള്ള നീര്. മരുന്നിന്റെ രൂപത്തിലുപയോഗിക്കാനായി, കറ്റാര്‍വാഴച്ചെടിയുടെ താഴത്തെ ഇലകളിലൊന്നിന്റെ മുകള്‍ഭാഗം മുറിച്ചെടുക്കുക.. അതിന്റെ തൊലി ഉരിഞ്ഞെടുക്കുകയോ ചതയ്ക്കുകയോ ചെയ്ത് കുഴമ്പെടുക്കുക. വേണമെങ്കില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ക്കാം. ഇത് പതിവായി കഴിക്കുക.
ആത്തയില – ആത്തയുടെ 2-5 തളിരിലകള്‍ 75 മി. ഗ്രാം തിപ്പലിയോടൊപ്പം 3-6 ആഴ്ച കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കും.
ആര്യവേപ്പില – ആര്യവേപ്പിന്റെ ഇല ചതച്ച നീര് അല്ലെങ്കില്‍ കുവമ്പ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.
കാബേജ് – ഉച്ചകഴിഞ്ഞുള്ള ഒരു ലഘുഭക്ഷണമെന്ന നിലയ്ക്ക് ഒരു കപ്പ് വേവിച്ച കാബേജ് കഴിക്കുക. ശരീരത്തിലെ അമിത പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന കലോറി കുറഞ്ഞതും അര്‍ബുദപ്രതിരോധകവും നാരടങ്ങിയതുമായ ഒന്നാണിത്.
മഞ്ഞള്‍ – പ്രമേഹത്തിന് വിശിഷ്ടമായ ഒരൗഷധമാണ് മഞ്ഞള്‍. തുല്യ അളവ് നെല്ലിക്കാപ്പൊടിയോടൊപ്പം കഴിച്ചാല്‍ മഞ്ഞള്‍ കൂടുതല്‍ ഫലം ചെയ്യും.

No comments:

Post a Comment