Ind disable

Monday, 18 March 2013

ഫേസ്‌ബുക്ക്‌ കൊണ്ട്‌ നിങ്ങള്‍ എന്തെല്ലാം ചെയ്യും?



ഒന്നുകില്‍ സമാന ചിന്താഗതിക്കാരുമായി ചാറ്റിംഗിലൂടെ വാചകമടിക്കും. അല്ലെങ്കില്‍ നിങ്ങളുടെ വീമ്പുകള്‍ മുഴുവന്‍ നാട്ടുകാരെ കാണിക്കാന്‍ മല്‍സരിക്കും. ഫേസ്‌ബുക്ക്‌ അക്കൗണ്ടിനെ അഭിമാനമായി കാണുന്ന നിങ്ങള്‍ ഈ സാമൂഹ്യസൈറ്റില്‍ സാധാരണ ചെയ്യുന്നത്‌ ഇതൊക്കെയായിരിക്കും. എന്നാല്‍ ബാംഗ്‌ളൂരിലെ ഒരാള്‍ ഫേസ്‌ബുക്കിനെ ഉപയോഗിച്ചത്‌ സാമൂഹ്യ പ്രതിബദ്ധതയ്‌ക്ക് വേണ്ടിയായിരുന്നു.
നഗരത്തില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്‌ത രണ്ടുപേരെ ഫേസ്‌ബുക്കിലൂടെ ഇയാള്‍ പോലീസിന്‌ കാട്ടിക്കൊടുത്തു. അക്കഥ ഇങ്ങനെ. കഴിഞ്ഞ ശനിയാഴ്‌ച നഗരത്തിലൂടെ പോകുമ്പോള്‍ തന്റെ സുഹൃത്തുക്കളായ പെണ്‍കുട്ടികളെ ശല്യം ചെയ്‌ത രണ്ട്‌ പൂവാലന്‍മാരുടെ ചിത്രം പകര്‍ത്തി ബാംഗ്‌ളൂര്‍ സിറ്റി പോലീസിന്റെ പേജില്‍ പോസ്‌റ്റ് ചെയ്യുകയും ചെയ്‌തു. അവരുടെ ബൈക്കിന്റെ നമ്പര്‍ സഹിതമുള്ള ചിത്രം എടുത്തായിരുന്നു ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തത്‌.
''ശനിയാഴ്‌ച എന്റെ രണ്ട്‌ പെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം രഹേജാ റസിഡന്‍സിക്ക്‌ മുന്നിലെ സിഗ്നലിലൂടെ റോഡ്‌ ക്രോസ്‌ ചെയ്യുമ്പോള്‍ അവരെ രണ്ട്‌ ആണ്‍കുട്ടികള്‍ ശല്യം ചെയ്യാന്‍ തുടങ്ങി. ബൈക്ക്‌ നമ്പര്‍ ഉള്‍പ്പെടെ അവരുടെ ഫോട്ടോ ഞാന്‍ എടുത്തു. അവര്‍ക്കെതിരേ പോലീസ്‌ നടപടിയെടുക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. ആവശ്യപ്പെടുന്ന പക്ഷം വിവരം നല്‍കാന്‍ പെണ്‍കുട്ടികളും തയ്യാര്‍.'' ഫോട്ടോയ്‌ക്കൊപ്പം ബന്ധപ്പെട്ട കമന്റ്‌ രേഖപ്പെടുത്താനും അയാള്‍ മറന്നില്ല.
ബുധനാഴ്‌ച പോലീസിന്റെ മറുപടിയും ഫേസ്‌ബുക്ക്‌ പേജില്‍ എത്തി. അത്‌ ഇപ്രകാരമായിരുന്നു. '' വിവരങ്ങള്‍ അറിയിച്ചതില്‍ സന്തോഷം. കുറ്റം ആരോപിക്കപ്പെട്ട രണ്ടുപേരേയും തിരിച്ചറിഞ്ഞു. ഇപ്പോള്‍ പോലീസ്‌ കസ്‌റ്റഡിയിലുണ്ട്‌. അന്വേഷണം പുരോഗമിക്കുന്നു. '' ബാംഗ്‌ളൂര്‍ സിറ്റി പോലീസിനെ പോലെ തന്നെ ഡല്‍ഹി പോലീസും കൊല്‍ക്കത്ത പോലീസും ഫേസ്‌ബുക്കില്‍ അവരുടെ പേജുകളില്‍ സജീവമാണ്‌. എന്നാല്‍ പീഢനങ്ങള്‍ തുടര്‍ക്കഥയാകുന്ന ഡല്‍ഹിയില്‍ പരാതി സമര്‍പ്പിക്കാന്‍ ആള്‍ക്കാര്‍ തയ്യാറാകുന്നില്ല.നമ്മുടെ കേരളത്തിലും ഇത് പരീക്ഷിക്കാവുന്നതാണ്...

No comments:

Post a Comment