സാങ്കേതിക പദ നിഘണ്ടു
വെബ് ആശയക്കുഴപ്പങ്ങൾക്ക് ഇടനൽകാം, പലപ്പോഴും പാരസ്‌പര്യങ്ങൾ ഇല്ലാതെ പലതും നമ്മൾ കണ്ടെത്താം. വൈറസുകളെപ്പോലെ. അല്ലെങ്കിൽ IP വിലാസങ്ങളെപ്പോലെ. അല്ലെങ്കിൽ സ്‌പൈവെയറുകളേപ്പോലെ. ഞങ്ങൾ ചില സാങ്കേതികപദങ്ങളുടെ ഒരു ലിസ്‌റ്റ് നിർമിക്കുകയും ഞങ്ങൾക്ക് കഴിയും വിധം ലളിതവും കൃത്യവുമായി ഇവിടെ വിശദീകരിക്കുകയും ചെയ്യുന്നു.
ബ്രൗസർ
വെബ്‌സൈറ്റുകൾ സന്ദർശിക്കാൻ ഉപയോഗിക്കുന്ന നിങ്ങളുടെ കമ്പ്യൂട്ടറിലെ പ്രോഗ്രാമാണിത്. ജനപ്രിയ ബ്രൗസറുകളിൽ Chrome, Firefox, Internet Explorer, Opera, Safari എന്നിവയുൾപ്പെടുന്നു.
DNS
ഇന്റർനെറ്റിൽ നിരവധി വെബ്‌സൈറ്റുകളും IP വിലാസങ്ങളും ഉള്ളതിനാൽ, നിങ്ങളുടെ ബ്രൗസറിന് സ്വപ്രേരിതമായി ഓരോന്നും എവിടെയാണ് സ്ഥിതിചെയ്യുന്നതെന്ന് അറിയില്ല. ഇത് ഓരോന്നും അന്വേഷിക്കണം. ഇവിടെയാണ് DNS (ഡൊമെയ്ൻ നാമ സംവിധാനം) ആവശ്യമായി വരുന്നത്. വെബിന്റെ “ഫോൺബുക്കാണ്” DNS. “John Doe” എന്നതിനെ ഒരു ഫോൺ നമ്പറിലേയ്‌ക്ക് വിവർത്തനം ചെയ്യുന്നതിന് പകരം നിങ്ങൾ തിരയുന്ന സൈറ്റിലേയ്‌ക്ക് കൊണ്ടുപോകുന്നതിന് DNS ഒരു URL-നെ (www.google.com) IP വിലാസത്തിലേയ്‌ക്ക് വിവർത്തനം ചെയ്യുന്നു.
IP വിലാസം
എല്ലാ വെബ് വിലാസങ്ങൾക്കും (ഉദാഹരണത്തിന്, “www.google.com”) IP വിലാസങ്ങളെന്നു വിളിക്കുന്ന നമ്പരുള്ള വിലാസങ്ങളുണ്ട്. ഒരു IP വിലാസം ഏതാണ്ട് ഇതു പോലെയായിരിക്കും: 74.125.19.147. ഇന്റർനെറ്റിൽ ഒരു പ്രത്യേക കമ്പ്യൂട്ടറോ മൊബൈൽ ഉപകരണമോ എവിടെയാണ് ഉള്ളതെന്ന് സൂചിപ്പിക്കുന്ന നമ്പറുകളുടെ പരമ്പരയാണ് ഒരു IP വിലാസം. ഇത് ഏതാണ്ട് അമ്മയുടെ ഫോൺ നമ്പർ പോലെയാണ്: ഒരു ഓപ്പറേറ്ററോട് ഫോൺ നമ്പർ ഏത് വീട്ടിലേക്കാണ് കോൾ നൽകേണ്ടതെന്ന് വ്യക്തമാക്കും അത് നിങ്ങളുടെ അമ്മയുടെ അടുത്തെത്തും അതുപോലെ, IP വിലാസം ഇന്റർനെറ്റിൽ മറ്റൊരു കമ്പ്യൂട്ടറുമായി എങ്ങനെ ബന്ധം പുലർത്താമെന്ന് നിങ്ങളുടെ കമ്പ്യൂട്ടറിനോട് പറയും.
ക്ഷുദ്രവെയര്‍
നിങ്ങളുടെ കമ്പ്യൂട്ടറിന്റേയോ മൊബൈൽ ഉപകരണത്തിന്റെയോ നിയന്ത്രണമേറ്റെടുക്കാനും അത് കേടുവരുത്താനുമായി ഡിസൈൻ ചെയ്‌ത സോഫ്റ്റ്‌വെയറാണ് ക്ഷുദ്രവെയറുകൾ.
ഇവയെല്ലാം ഇതിൽ ഉൾപ്പെടാം:
Adware
ഒരു കമ്പ്യൂട്ടറിൽ പരസ്യങ്ങൾ സ്വപ്രേരിതമായി പ്ലേ ചെയ്യുകയോ, പ്രദർശിപ്പിക്കുകയോ, ഡൗൺലോഡ് ചെയ്യുകയോ ചെയ്യുന്ന സോഫ്‌റ്റ്‌വെയറുകളാണിത്.സ്‌പൈവെയർ
ഉപയോക്താക്കളെക്കുറിച്ചുള്ള ചെറു വിവരങ്ങൾ അവരുടെ അറിവോടെയല്ലാതെ ശേഖരിക്കുന്ന സോഫ്‌റ്റ്‌വെയറുകളാണിത്.ട്രോജൻ ഹോഴ്‌സ്
ഉപയോഗ്യമായ അപ്ലിക്കേഷനായി ഭാവിക്കുന്ന ഒരു നാശകാരിയായ സോഫ്‌റ്റ്വെയറാണിത്. സോഫ്റ്റ്‌വെയർ തുടക്കത്തിൽ ഉപകാരപ്രദമായി തോന്നുമെങ്കിലും, വിവരങ്ങൾ അപഹരിക്കുകയോ നിങ്ങളുടെ കമ്പ്യൂട്ടറിനോ മൊബൈൽ ഉപകരണത്തിനോ ദോഷം വരുത്തുകയോ ചെയ്യുന്നു.വൈറസ്
നിങ്ങളുടെ കമ്പ്യൂട്ടറിനെയോ കമ്പ്യൂട്ടറിലുള്ള ഫയലുകളെയോ നശിപ്പിക്കാൻ കഴിയുന്ന നാശകരമായ ഒരു കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയറാണിത്.വേം
ഒരു കമ്പ്യൂട്ടറിൽ നിന്ന് മറ്റ് കമ്പ്യൂട്ടറിലേക്ക് യാന്ത്രികമായി പടരാൻ കഴിയുന്ന വിനാശകരമായ സോഫ്റ്റ്‌വെയറാണിത്.
ഫിഷിംഗ്
പാസ്‌വേഡുകളോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ പോലുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കിടുന്നതിന് ഇരകളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഒരു ഓൺലൈൻ വഞ്ചനയാണ് ഫിഷിംഗ്. ഇമെയിൽ, പരസ്യങ്ങൾ, അല്ലെങ്കിൽ തൽക്ഷണ സന്ദേശങ്ങൾ പോലെയുള്ളവ വഴിയാണ് ഫിഷിംഗ് സാധാരണായായി നടത്തുന്നത്. ഉദാഹരണത്തിന്, ചിലർ ഇരകൾക്ക് അവരുടെ ബാങ്കിൽ നിന്ന് വരുന്നതായി തോന്നുന്ന വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടുള്ള മെയിൽ അയക്കാൻ ശ്രമിച്ചേക്കാം.
SSL എൻക്രിപ്‌ഷൻ
കമ്പ്യൂട്ടറുകൾക്കിടയിൽ ഒരു സുരക്ഷിതമായ ആശയവിനിമയ പാത്ത് സജ്ജീകരിക്കുന്ന സാങ്കേതികവിദ്യ. ഒരു വെബ്‌സൈറ്റ് SSL എൻക്രിപ്‌ഷനെ പിന്തുണക്കുകയാണെങ്കിൽ, ആ വെബ്‌സൈറ്റിലേക്ക് അയയ്‌ക്കുകയും അതിൽ നിന്ന് സ്വീകരിക്കുകയും ചെയ്യുന്ന ഡാറ്റ ഇന്റർനെറ്റിലെ eavesdroppers-ൽ നിന്ന് പരിരക്ഷിതമാക്കിയിരിക്കണം.
സ്‌പാം
ആവശ്യപ്പെട്ടിട്ടില്ലാത്ത ബൾക്ക് സന്ദേശങ്ങൾ വിവേചനമില്ലാതെ അയയ്‌ക്കുന്നതിനുള്ള ഇലക്‌ട്രോണിക് സന്ദേശമയയ്‌ക്കൽ സംവിധാനത്തിന്റെ ദുരുപയോഗം
ചുമതല മാനേജർ അല്ലെങ്കിൽ പ്രവർത്തന മോണിറ്റർ
നിങ്ങളുടെ കമ്പ്യൂട്ടറിൽ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സോഫ്‌റ്റ്‌വെയറിനെക്കുറിച്ചുള്ള വിവരം നൽകുന്ന നിങ്ങളുടെ കമ്പ്യൂട്ടറിലെ ഒരു പ്രോഗ്രാം. ചുമതല മാനേജരിലോ പ്രവർത്തന നിരീക്ഷകനിലോ ഉള്ള പ്രോഗ്രാമുകളോ പ്രോസസുകളോ നിങ്ങൾക്ക് നിർത്താൻ കഴിയും, നിങ്ങളുടെ വെബ്‌സൈറ്റോ ബ്രൗസറോ മറ്റൊരുവിധത്തിൽ അടയ്‌ക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇതിന് പ്രത്യേക പ്രാധാന്യമുണ്ടാകും. ഇത് ആക്‌സസ് ചെയ്യുന്നതിന് ''പ്രവർത്തന മോണിറ്റർ'' അല്ലെങ്കിൽ ''ചുമതല മാനേജർ'' എന്നിവർക്കായി ഒരു തിരയൽ നടത്തി ശ്രമിക്കുക.
URL
വെബ്‌സൈറ്റിൽ എത്തിച്ചേരാൻ നിങ്ങൾ ഒരു ബ്രൗസറിൽ ടൈപ്പുചെയ്യുന്ന വെബ് വിലാസമാണ് URL. എല്ലാ വെബ്‌സൈറ്റുകൾക്കും ഒരു URL ഉണ്ട്. ഉദാഹരണത്തിന്, www.google.com എന്ന URL നിങ്ങളെ Google-ന്റെ വെബ്‌സൈറ്റിലേയ്‌ക്ക് കൊണ്ടുപോകും.
WPA2
നിങ്ങളുടെ നെറ്റ്‌വർക്കിലെ ട്രാഫിക് എൻക്രിപ്‌റ്റ് ചെയ്‌തുകൊണ്ട് നിങ്ങളുടെ വൈഫൈ നെറ്റ്‌വർക്കിനെ സംരക്ഷിക്കുന്ന ഒരു സുരക്ഷ സങ്കേതികവിദ്യ. അംഗീകാരമില്ലാത്ത ഉപയോക്താക്കൾ നിങ്ങളുടെ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നത് ഇത് കൂടുതൽ വിഷമകരമാക്കുന്നു.
No comments:
Post a Comment