ചിത്രം:2
ഹോളിവുഡ് സിനിമകളിലും മറ്റും കണ്ടുശീലിച്ച രണ്ട് ഒളിക്യാമറകള്‍. ആദ്യം കാണുന്ന പെന്‍ക്യാമറ ഭയങ്കര അപകടകാരിയാണ്. പോക്കറ്റിലിരുന്നു കൊണ്ട് ചുറ്റുപാടുമുള്ളതെല്ലാം പകര്‍ത്തി നിങ്ങളുടെ വയര്‍ലെസ് റിസീവറിലെത്തിയ്ക്കാന്‍ ഇതിനാകും. മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലൊക്കെ പ്രചാരത്തിലുള്ള ഇത്തരം ക്യാമറകള്‍ കൊണ്ട് എന്ത് തോന്ന്യാസവും കാട്ടാം. അയന്‍ സിനിമയിലേ പോലെ ഫോഉം വിളിച്ചു കൊണ്ട് ഓരോ പേനയായി പരിശോധിയ്ക്കാനാകുമോ.
അടുത്തത് കണ്ണാടിയാണ്. കാണുന്നതെല്ലാം ഭംഗിയായി റെക്കോര്‍ഡ് ചെയ്യു്‌നന ഈ ക്യാമറയുടെ റെക്കോര്‍ഡിംഗ് സംവിധാനമെല്ലാം ഈ ഗ്ലാസ്സില്‍ തന്നെയുണ്ട്. ശബ്ദവും ദൃശ്യങ്ങളുമെല്ലാം ഒരുമിച്ചിവന്‍ പകര്‍ത്തും.
ഹിഡന്‍ സ്‌ക്രൂ ക്യാമറ ഒരു സ്‌ക്രൂവിനുള്ളില്‍ ഭംഗിയായി ഒളിപ്പിയ്ക്കാവുന്ന ഈ വയര്‍ലെസ് ക്യാമറ ഏതെല്ലാം സ്ഥലങ്ങളില്‍ വേണമെങ്കിലും സ്ഥാപ്ിയ്കാകം. നന്നായി ഘടിപ്പിച്ചാല്‍ ഒരു കുഞ്ഞിനും സംശയമുണ്ടാകുകയുമില്ല. ഒരു റൂമില്‍ എന്ത് മാത്രം സ്‌ക്രൂകള്‍ കാണും. അപ്പോള്‍ ഇത്തരം ക്യാമറകളുടെ അപകടം മനസ്സിലായില്ലേ. വളരെ കൃത്യമായി ഏത് ആംഗിളില്‍ നിന്നും തെളിവുള്ള ദൃശ്യങ്ങള്‍ ഇവന്‍ പൊക്കും. എങ്ങനെ കണ്ടുപിടിയ്ക്കും.?
പീപ്പ് ഹോള്‍ റിവേഴ്‌സര്‍
വാതിലിലെ സുഷിരത്തില്‍ ഈ ക്യാമറ വച്ചാല്‍ അകത്തുള്ള കാര്യങ്ങള്‍ വളരെ ഭംഗിയായി പകര്‍ത്താന്‍ സാധിയ്ക്കും. ശരിയായ അര്‍ത്ഥത്തില്‍ ഇത്തരം ക്യാമറകള്‍ കമാന്‍ഡോ ഓപ്പറേഷനുകള്‍ പോലെയുള്ള കാര്യങ്ങളില്‍ സുരക്ഷ ഉറപ്പാക്കാനാണ് ഉപയോഗിയ്ക്കാറുള്ളത്. എന്നാല്‍ ഇന്ന് അന്യന്റെ കിടപ്പറയിലേയ്ക്ക് ഒളിഞ്ഞു നോക്കാനായാണ് പലരും ഇത്തരം ക്യാമറകള്‍ ഉപയോഗപ്പെടുത്തുന്നത്. നല്ല ഉദ്ദേശത്തില്‍ നിര്‍മ്മിയ്ക്കപ്പെട്ട ഇത്തരം ക്യാമറകളില്‍ മികച്ച ദൃശ്യങ്ങള്‍ ലഭ്യമാകും എന്നതും വിനയായി. ഇതിന്റെ ഉപയോഗം വാതില്‍ തുറക്കാത്തിടത്തോളം നിങ്ങളൊട്ട് അറിയുകയുമില്ല.
ഒളികാമറകള്‍ കണ്ടെത്താന്‍ വഴിയുണ്ട്
അല്പം ശ്രദ്ധയും പരിസരനിരീക്ഷണവുമുണ്ടെങ്കില്‍ ചുറ്റും കണ്ണുവിരിച്ചുനില്‍ക്കുന്ന ഒളികാമറകളെ നിങ്ങള്‍ക്ക് തന്നെ കണ്ടെത്താം
ഹോട്ടല്‍ മുറികളിലോ മറ്റ് അപരിചിത മേഖലകളിലോ വച്ച് വസ്ത്രം മാറേണ്ടിവരികയാണെങ്കില്‍ ആദ്യം ചുറ്റുപാടും നന്നായി കണ്ണോടിക്കുക. തികച്ചും സാധാരണമെന്നു തോന്നുന്ന ഇടങ്ങളിലോ വസ്തുക്കളിലോ ആകും കാമറയുണ്ടാകുക. പക്ഷേ മുറിയുടെ മൊത്തം ചുറ്റുപാടുകളില്‍ ഇഴുകിച്ചേരാതെ ആ വസ്തുക്കള്‍ മാത്രം മുഴച്ചുനില്‍ക്കുന്നുണ്ടാകും. മുറിയുടെ പെയിന്റിങിനോ ഫര്‍ണിഷിങിനോ ചേരാത്ത നിറത്തിലുള്ള ക്‌ളോക്ക്, അലക്ഷ്യമായി വലിച്ചെറിഞ്ഞ തരത്തിലുള്ള ടെഡ്ഡി ബെയര്‍, ഒരു മൂലയില്‍ കൂട്ടിയിട്ടിരിക്കുന്ന കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍... ഇവയില്‍ ഏതിലെങ്കിലുമാകാം കാമറ പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി പ്ലഗുകളുടെയും പിന്‍പോയിന്റുകളുടെയും പരിസരങ്ങളില്‍ കാര്യമായ തിരച്ചില്‍ നടത്തണം. ചില കാമറകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വൈദ്യുതി ആവശ്യമായതിനാലാണിത്. കുളിമുറിയിലെ ചുമരുകളിലെവിടെയെങ്കിലും 'O' പോലുള്ള ദ്വാരമുണ്ടോയെന്ന് പരിശോധിക്കുക
മിക്ക ഒളികാമറകളുടെയും ലെന്‍സില്‍ നിന്ന് ചുവന്ന എല്‍.ഇ.ഡി. പ്രകാശമുണ്ടാകും. പകല്‍വെളിച്ചത്തില്‍ കണ്ണില്‍പെടാത്ത വിധം അത്രയും മങ്ങിയതാണ് ഈ വെളിച്ചം. വാതിലുകളും ജനലുകളുമെല്ലാം വലിച്ചടച്ച് ലൈറ്റുകള്‍ മുഴുവന്‍ കെടുത്തിയശേഷം മുറിയുടെ ഏതെങ്കിലും കോണില്‍ നിന്ന് എല്‍.ഇ.ഡി. വെളിച്ചം വരുന്നുണ്ടോയെന്നു നോക്കുക. കൂരിരുട്ടില്‍ എല്‍.ഇ.ഡി. പ്രകാശം തെളിഞ്ഞുകാണുന്നുണ്ടെങ്കില്‍ ഉറപ്പാക്കാം അതിനുപിന്നിലൊരു കാമറയുമുണ്ടെന്ന്.
സ്ഥിരമായി യാത്ര ചെയ്യുന്നയാളാണ് നിങ്ങളെങ്കില്‍, ഒളികാമറയുമായി ആരോ പുറകിലുണ്ടെന്ന സംശയം സദാ അലട്ടുന്നുണ്ടെങ്കില്‍ സ്‌പൈ കാമറ ഡിറ്റക്ഷന്‍ ഡിവൈസ് വാങ്ങുന്ന കാര്യം ആലോചിക്കാം. ഇതിനല്‍പം പണച്ചെലവുണ്ടെന്നതാണ് പ്രശ്‌നം. ഒളികാമറകള്‍ വില്‍ക്കുന്ന വെബ്‌സൈറ്റുകള്‍ തന്നെ കാമറകള്‍ കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങളും വില്‍ക്കുന്നുണ്ട്. രണ്ടു തരത്തിലുള്ള ഡിറ്റക്ടറുകളാണ് വിപണിയില്‍ ലഭ്യമായിട്ടുള്ളത്. ഇന്‍ഫ്രാറെഡ് ഫില്‍ട്ടറും എല്‍.ഇ.ഡി. വ്യൂഫൈന്‍ഡറുമുള്ള ഡിറ്റക്ടറിലൂടെ നോക്കിയാല്‍ ചുറ്റുഭാഗത്തും എവിടെയെങ്കിലും കാമറകളുണ്ടെങ്കില്‍ അവിടെനിന്നൊരു പ്രകാശം തെളിയും. കാമറ ഓഫാണെങ്കില്‍ പോലും ഡിറ്റക്ടറില്‍ നിന്ന് രക്ഷപ്പെടില്ല. റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ പിടികൂടുന്ന തരത്തിലുള്ളതാണ് രണ്ടാമത്തെ ഡിറ്റക്ടര്‍. ഒളികാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങളായാണ് അത് സ്ഥാപിച്ചയാളുടെ കമ്പ്യൂട്ടറിലേക്ക് പോകുന്നത്. മുറിയില്‍ നിന്ന് റേഡിയോഫ്രീക്വന്‍സി തരംഗങ്ങള്‍ പുറത്തുപോകുന്നുണ്ടോയെന്ന് കണ്ടെത്താന്‍ ഡിറ്റക്ടറിനു സാധിക്കും.
സംശയം തോന്നിപ്പിക്കുന്ന വസ്തുക്കള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അതിനടുത്തുവച്ച് മൊബൈല്‍ ഫോണില്‍ ആരെയെങ്കിലൂം വിളിക്കുക. മറുതലയ്ക്കല്‍ ഫോണെടുക്കുന്നയാളിന്റെ സംഭാഷണം അവ്യക്തമോ മുറിഞ്ഞുപോകുകയോ ചെയ്യുന്നുണ്ടെങ്കില്‍ നമ്മള്‍ കണ്ടെത്തിയ വസ്തുവില്‍ നിന്ന് ഇലക്‌ട്രോമാഗ്നറ്റിക് തരംഗങ്ങള്‍ പുറത്തുപോകുന്നുണ്ടെന്ന് ഉറപ്പാക്കാം. ആ ദുരൂഹവസ്തു ഒളികാമറയോ ശബ്ദങ്ങള്‍ പിടിച്ചെടുക്കുന്ന ഓഡിയോ ബഗ്ഗോ ആകാന്‍ സാധ്യതയുണ്ട്. സംശയകരമായ എന്തെങ്കിലും കണ്ടാല്‍ തൊട്ടടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ താഴെക്കാണുന്ന വിലാസങ്ങളിലോ ഉടന്‍ തന്നെ ബന്ധപ്പെടണം. നാണക്കേട് വിചാരിച്ച് കേസുമായി മുന്നോട്ടുപോകേണ്ടെന്ന നിങ്ങളുടെ തീരുമാനം കുറ്റവാളികളെ സഹായിക്കലാകുമെന്നോര്‍ക്കുക. പൊതുസ്ഥലങ്ങളില്‍ വച്ച് നിങ്ങളുടെ സമ്മതമില്ലാതെ ആരെങ്കിലും മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കുന്നതുപോലും ക്രിമിനല്‍ കുറ്റമാണ്. നിര്‍ദ്ദോഷമെന്ന് കരുതി പലരും കാര്യമാക്കാത്ത അത്തരം ഫോട്ടോയെടുപ്പുകളും കര്‍ശനമായി തടയേണ്ടതുണ്ട്. പരാതിപ്പെടേണ്ട വിലാസം: എന്‍. വിനയകുമാരന്‍ നായര്‍, അസി. കമ്മീഷണര്‍, ഹൈടെക് സെല്‍, പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, തിരുവനന്തപുരം. ഫോണ്‍: 0471 2722768, 0471 2721547
|
|
No comments:
Post a Comment