നിങ്ങളുടെ Gmail ക്രമീകരണങ്ങൾ പരിശോധിക്കുക
നിങ്ങൾ Gmail ഉപയോഗിക്കുകയാണെങ്കിൽ, അക്കൗണ്ട് സുരക്ഷിതമായി നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് നിങ്ങൾക്ക് ഈ ഘട്ടങ്ങൾ പാലിക്കാൻ കഴിയും.
നിങ്ങൾക്ക് ആവശ്യമില്ലെങ്കിൽ നിങ്ങളുടെ ഇമെയിൽ കൈമാറ്റം ചെയ്യുന്നില്ലെന്നും പങ്കിടുന്നില്ലെന്നും ഉറപ്പാക്കുക.
നിങ്ങളുടെ ഇമെയിൽ ശരിയായി ഡയറക്‌റ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് നിങ്ങളുടെ അക്കൗണ്ടിലേയ്‌ക്ക് മറ്റുള്ളവരുടെ ആക്‌സസ് അനുവദിക്കുന്ന കൈമാറൽ, ഡെലിഗേഷൻ എന്നിവയ്‌ക്കായുള്ള Gmail-ലെ ക്രമീകരണങ്ങളിൽ “മെയിൽ ക്രമീകരണങ്ങൾ” ടാബ് പരിശോധിക്കുക.
നിങ്ങളുടെ പാസ്‌വേഡ് മറന്നുപോവുകയാണെങ്കിൽ അക്കൗണ്ടിലേയ്‌ക്ക് തിരികെ പോകാൻ ഒരു മാർഗം വേണം
നിങ്ങളുടെ പാസ്‌വേഡ് പുനക്രമീകരിക്കണമെങ്കിൽ Google-ന് വീണ്ടെടുക്കൽ ഇമെയിൽ വിലാസത്തിലേക്ക് ഒരു ഇമെയിൽ അയയ്‌ക്കാൻ കഴിയും, അതിനാൽ നിങ്ങളുടെ വീണ്ടെടുക്കൽ ഇമെയിൽ വിലാസം കാലികമാണെന്നും നിങ്ങൾക്ക് ആക്‌സസ് ചെയ്യാൻ കഴിയുന്ന വിലാസം ആണെന്നും ഉറപ്പുവരുത്തുക. വാചക സന്ദേശം വഴി നിങ്ങളുടെ പാസ്‌വേഡ് പുനക്രമീകരിക്കുന്നതിനുള്ള കോഡ് സ്വീകരിക്കുന്നതിന് നിങ്ങൾക്ക് Gmail പ്രൊഫൈലിൽ ഒരു ഫോൺ നമ്പർ ചേർക്കാം.
ഒരു മൊബൈൽ നമ്പർ അക്കൗണ്ടിലുള്ളത് നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഏറ്റവും എളുപ്പത്തിലുള്ളതും സുരക്ഷിതവുമായ വഴിയാണ്. ഉദാഹരണത്തിന്, നിങ്ങളുടെ അക്കൗണ്ട് ആരെങ്കിലും തകർക്കാൻ ശ്രമിച്ചാൽ അവരെ വെല്ലുവിളിക്കാൻ Google-ന് ഫോൺ നമ്പർ ഉപയോഗിക്കാൻ കഴിയും, ഒപ്പം നിങ്ങൾക്ക് ആക്‌സസ് നഷ്‌ടപ്പെടുമ്പോഴൊക്കെ അക്കൗണ്ടിലേയ്‌ക്ക് പ്രവേശിക്കുന്നതിനുള്ള സ്ഥിരീകരണ കോഡ് അയയ്‌ക്കുകയും ചെയ്യുന്നു. Google-ന് ഒരു വീണ്ടെടുക്കൽ ഫോൺ നമ്പർ നൽകിയാൽ നിങ്ങൾ മാർക്കറ്റിംഗ് ലിസ്‌റ്റുകൾക്കായി സൈൻ അപ്പ് ചെയ്യുന്നതിനോ ടെലിമാർക്കറ്റർമാരിൽ നിന്ന് കൂടുതൽ വിളികൾ ലഭിക്കുന്നതിനോ ഇടയാക്കില്ല.
ഒരു സുരക്ഷാചോദ്യം, വീണ്ടെടുക്കൽ ഇമെയിൽ എന്നിവയെക്കാൾ നിങ്ങളുടെ മൊബൈൽ ഫോൺ ആണ് കൂടുതൽ സുരക്ഷിതമായ തിരിച്ചറിയൽ മാർഗം, കാരണം മറ്റ് രണ്ടിൽ നിന്ന് വ്യത്യസ്‌തമായി മൊബൈൽ ഫോൺ എപ്പോഴും നിങ്ങളുടെ പക്കലുണ്ടാവും.
നിങ്ങളുടെ അക്കൗണ്ടിലെ അസാധാരണ ആക്‌സസോ പ്രവർത്തനമോ കണ്ടെത്തുന്നതിന് പരിശോധിക്കുക
സംശയകരമോ പരിചിതമല്ലാത്തതോ ആയ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിന് സ്ഥിരമായി അക്കൗണ്ട് അവലോകനം ചെയ്യുക. നിങ്ങളുടെ മെയിൽ ആക്‌സസ് ചെയ്‌ത ഏറ്റവും പുതിയ IP വിലാസങ്ങളും അവയുമായി ബന്ധപ്പെട്ട ലൊക്കേഷനുകളും കണ്ടെത്തുന്നതിന് പേജിന്റെ ഏറ്റവും ചുവടെയുള്ള ''വിശദാംശങ്ങൾ'' ലിങ്കിൽ ക്ലിക്കുചെയ്യുക. സംശയകരമായ പ്രവർത്തനം കണ്ടെത്തിയാൽ ഉടൻ നിങ്ങളുടെ പാസ്‌വേഡ് മാറ്റുകയും അക്കൗണ്ടിൽ നിന്ന് ലോഗ് ഔട്ട് ചെയ്യുകയും ചെയ്യുക. സംശയകരമായ അക്കൗണ്ട് പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്തുക.
Gmail-ൽ സൈൻ ഇൻ ചെയ്യുമ്പോൾ വെബ് വിലാസം https://-യിലാണോ (വെറും “http://” അല്ല) ആരംഭിക്കുന്നതെന്ന് പരിശോധിക്കണം. വെബ്‌സൈറ്റിലേക്കുള്ള കണക്ഷൻ എൻക്രിപ്‌റ്റ് ചെയ്‌തതും അനാവശ്യ ഇടപെടലുകൾ അല്ലെങ്കിൽ കൈകടത്തലുകൾ കൂടുതൽ പ്രതിരോധിക്കുന്നതുമാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കൂടുതൽ Gmail നുറുങ്ങുകൾക്ക് ഞങ്ങളുടെ Gmail സുരക്ഷാ ചെക്ക്‌ലിസ്‌റ്റ് പരിശോധിക്കുക
No comments:
Post a Comment