വ്യക്തിഗത വഞ്ചന, സ്‌കാം എന്നിവയിൽ നിന്നും നിങ്ങളെ പരിരക്ഷിക്കുന്നു
ഓഫ്‌ലൈൻ ലോകത്തുള്ളത് പോലെ കബളിപ്പിക്കുന്നവരും വഞ്ചകന്മാരും ഇന്റർനെറ്റിലുമുണ്ട്. നിങ്ങളെ സ്‌കാം ചെയ്യപ്പെടുന്നതിൽ നിന്ന് ഒഴിവാക്കുന്നതിനായി Google നിരവധി ഘട്ടങ്ങൾ കൈക്കൊണ്ടിട്ടുണ്ട്.
മോശം പരസ്യങ്ങൾ നിരോധിക്കുന്നു (മോശം പരസ്യദാതാക്കളെയും)
Google-ന്റെ ഉപകരണങ്ങൾ മുഖേന ആർക്കെല്ലാം പരസ്യങ്ങൾ കാണിക്കണമെന്നതിനെ കുറിച്ച് ഞങ്ങൾക്ക് വ്യക്‌തമായ നയങ്ങളുണ്ട്. ഉപയോക്തൃ സുരക്ഷയും വിശ്വാസവും മുൻനിർത്തിയാണ് ഞങ്ങളുടെ പരസ്യ നയങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉദാഹരണത്തിന്, ഞങ്ങൾ ക്ഷുദ്രകരമായ ഡൗൺലോഡുകൾ, വ്യാജ ഉൽപ്പന്നങ്ങൾഎന്നിവയ്‌ക്കായുള്ള പരസ്യങ്ങളും വ്യക്തമല്ലാത്ത ബില്ലിംഗ് പ്രവർത്തനങ്ങൾ ഉള്ള പരസ്യങ്ങളും ഞങ്ങൾ അനുവദിക്കില്ല. ഞങ്ങൾ ഒരു പരസ്യ സ്‌കാം കണ്ടെത്തുകയാണെങ്കിൽ, ഞങ്ങൾ പരസ്യം മാത്രം നിരോധിക്കുന്നത് - ആ പരസ്യദാതാവിനെ Google-ൽ വീണ്ടും പ്രവർത്തിക്കുന്നതിൽ നിന്നും ശാശ്വ്വതമായി നിരോധിക്കും.
വിലകളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കുക
ഓൺലൈൻ കുറ്റവാളികൾ പണമുണ്ടാക്കുന്ന ഒരു വഴി മറ്റുള്ളവരുടെ ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് ആ ആൾക്ക് പണം ചിലവാകുന്നതും കുറ്റവാളിക്ക് പണം കിട്ടുന്നതുമായ എന്തെങ്കിലും ചെയ്യുക എന്നതാണ് ഉദാഹരണത്തിന്, മറ്റൊരാളുടെ ഫോണിൽനിന്ന് സന്ദേശം അയക്കാൻ കഴിയുന്നതോ അല്ലെങ്കിൽ പണമീടാക്കുന്ന ഫോൺ ലൈനിലേക്ക് വിളിക്കാൻ സാധിക്കുന്നതോ ആയ ഒരു അപ്ലിക്കേഷൻ നിർമ്മിക്കുന്നു, അത് ആ വ്യക്തിയുടെ പണമാണ് ഈടാക്കുന്നത്, അത് സ്‌കാമർമാർ സ്വന്തമാക്കുന്നു.
Android നൽകുന്ന ഫോണുകളിൽ, നിങ്ങളുടെ ഫോണിൽ ഒരു അപ്ലിക്കേഷൻ എന്തുചെയ്യാനാണ് അഭ്യർത്ഥിക്കുന്നതെന്ന് എന്ന Google Play-ലെ "അനുമതികൾ" എന്നതിലെ വിശദീകരണത്തിൽ കാണാൻ കഴിയും. നിങ്ങൾക്ക് ഈ അപ്ലിക്കേഷൻ ആവശ്യമുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുന്നതിനായി ഒരു അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനു മുമ്പ് ഈ വിവരങ്ങൾ പരിശോധിക്കുക. ഉദാഹരണത്തിന്, നിങ്ങൾ ഒരു പുതിയ റിംഗ്‌ടോൺ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ തയ്യാറെടുക്കുകയാണെങ്കിൽ, ആ അപ്ലിക്കേഷന് നിങ്ങളെ പ്രതിനിധീകരിച്ച് കോൾ ചെയ്യാൻ കഴിയുമോ എന്ന് നിങ്ങൾക്ക് കാണാൻ കഴിയും നിങ്ങൾക്കത് സംശയാസ്‌പദമായി തോന്നുന്നെങ്കിൽ, അപ്ലിക്കേഷൻ ഇൻസ്‌റ്റാൾ ചെയ്യേണ്ടെന്ന് നിങ്ങൾക്ക് തീരുമാനിക്കാം.
ഏറ്റവും പുതിയ Android ഉപകരണങ്ങളിൽ, ഒരു അപ്ലിക്കേഷൻ അധിക ചാർജുകൾ ഈടാക്കുന്ന ഒരു ടെലഫോൺ നമ്പറിലേക്ക് SMS അയക്കാൻ ശ്രമിച്ചാൽ ഞങ്ങൾ നിങ്ങളെ അറിയിക്കും. തുടർന്ന് അപ്ലിക്കേഷനെ സന്ദേശം അയയ്‌ക്കാൻ അനുവദിക്കണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.
No comments:
Post a Comment