നിങ്ങളുടെ Google സുരക്ഷാ, സ്വകാര്യത ഉപകരണങ്ങളെക്കുറിച്ച് അറിയുക
Google-ൽ നിങ്ങളെ സുരക്ഷിതമായി നിലനിർത്തുന്നതിനും, നിങ്ങളുടെ വിവരങ്ങൾ സ്വകാര്യവും പരിരക്ഷിതവുമായി നിലനിർത്തുന്നതിനും വൈവിധ്യമുള്ള ഉപകരണങ്ങളുണ്ട്. Google മികച്ച രീതിയിൽ നിങ്ങൾക്കായി പ്രവർത്തിക്കുന്നതിന് സഹായകരമാകുന്ന ഞങ്ങളുടെ ഏറ്റവും ജനപ്രിയമായ ഉപകരണങ്ങളിൽ ചിലത് ഇതാ.
പരിരക്ഷിതവും സ്വകാര്യവുമായി നിലനിൽക്കുക
2-ഘട്ട സ്ഥിരീകരണം
നിങ്ങളുടെ Google അക്കൗണ്ടിനായി പാസ്‌വേഡ് സൃഷ്‌ടിച്ചു കഴിഞ്ഞാൽ 2-ഘട്ട സ്ഥിരീകരണംപ്രാപ്‌തമാക്കുന്നതിലൂടെ ഒരു അധിക സുരക്ഷ തലം ചേർക്കുന്നതിനെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. 2-ഘട്ട സ്ഥിരീകരണത്തിന് നിങ്ങൾ സൈൻ ഇൻ ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിലേയ്‌ക്കും ഒപ്പം നിങ്ങളുടെ ഉപയോക്തൃനാമം, പാസ്‌വേഡ് എന്നിവയിലേക്കും ആക്‌സസ് ഉണ്ടായിരിക്കണം. നിങ്ങളുടെ പാസ്‌വേഡ് ആരെങ്കിലും മോഷ്‌ടിക്കുകയോ ഊഹിക്കുകയോ ചെയ്‌താൽ, നിങ്ങളുടെ ഫോൺ ഇല്ലാത്തതിനാൽ സമർത്ഥനായ അക്രമണകാരിക്ക് നിങ്ങളുടെ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യാൻ കഴിയില്ല എന്നാണ് ഇതിനർത്ഥം. നിങ്ങൾക്കറിയാവുന്ന ചിലതും(നിങ്ങളുടെ പാസ്‌വേഡ്), നിങ്ങൾക്കുള്ള ചിലതും (നിങ്ങളുടെ ഫോൺ) ഉപയോഗിച്ച് ഇപ്പോൾ നിങ്ങൾക്ക് സ്വയം പരിരക്ഷിക്കാൻ കഴിയും.
Chrome-ലെ ആൾമാറാട്ട മോഡ്
ആൾമാറാട്ട മോഡിൽ, നിങ്ങൾ തുറക്കുന്ന പേജുകളോ, ഡൗൺലോഡ് ചെയ്യുന്ന ഫയലുകളോ Chrome-ന്റെ ബ്രൗസിംഗ് അല്ലെങ്കിൽ ഡൗൺലോഡിംഗ് ചരിത്രത്തിൽ റെക്കോർഡുചെയ്യില്ല. Android-നായുള്ള Chrome-ലും നിങ്ങൾക്ക് ഈ സവിശേഷത ഉപയോഗിക്കാൻ കഴിയും - പുതിയ Android ഉൽപ്പന്നങ്ങളിൽ Chrome ആണ് ഇപ്പോൾ സ്ഥിരസ്ഥിതി ബ്രൗസർ, നിങ്ങളുടെ ഫോണിലോ ടാബ്‌ലറ്റിലോ സ്വകാര്യമായി ബ്രൗസുചെയ്യാൻ അത് നിങ്ങളെ അനുവദിക്കുന്നു. ആൾമാറാട്ട മോഡ് ആക്‌സസ്സ് ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടെത്തുക.
Google Talk
Google Talk, Gmail, മറ്റ് Google ഉൽപ്പന്നങ്ങൾ എന്നിവയിലെ ചാറ്റ് സവിശേഷത, ചാറ്റുകൾ റെക്കോർഡ് ചെയ്യാതിരിക്കാൻ നിങ്ങളെ അനുവദിക്കുന്നു. റെക്കോർഡുചെയ്യാത്ത ചാറ്റുകൾ നിങ്ങളുടെയോ നിങ്ങളുടെ കോൺടാക്‌റ്റിന്റെയോ Gmail ചാറ്റ് ചരിത്രത്തിൽ സംഭരിക്കില്ല. നിങ്ങൾ ഒരു ചാറ്റ് റെക്കോർഡുചെയ്യാതിരിക്കുമ്പോൾ, നിങ്ങളിലൊരാൾ ക്രമീകരണത്തിൽ മാറ്റം വരുത്തുന്നില്ലായെങ്കിൽ ഭാവിയിലെ ചാറ്റുകൾ സംരക്ഷിക്കുകയില്ലെന്ന് സ്ഥിരീകരിക്കുന്ന ഒരു സന്ദേശം നിങ്ങൾക്കും നിങ്ങളുടെ കോൺടാക്‌റ്റിനും ദൃശ്യമാകും.
Google+ സർക്കിളുകൾ
നിങ്ങളുടെ സുഹൃത്തുക്കളേയും കോൺടാക്റ്റുകളേയും നിയന്ത്രിക്കുന്നതിന് Google+ സർക്കിളുകൾ നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ സുഹൃത്തുക്കളെ ഒരു സർക്കിളിലും, കുടുംബത്തെ മറ്റൊരു സർക്കിളിലും, ബോസിനെ അദ്ദേഹത്തിന് മാത്രമായി ഒരു സർക്കിളിലും ഇടാൻ കഴിയും- യഥാർത്ഥ ജീവിതത്തിലുള്ളത് പോലെ. തുടർന്ന് എല്ലായ്‌പ്പോഴും നിങ്ങൾ തിരഞ്ഞെടുക്കുന്ന ശരിയായ ആളുകളുമായി Google+ കുറിപ്പുകൾ, YouTube വീഡിയോകൾ അല്ലെങ്കിൽ പ്രാദേശിക ലിസ്റ്റിംഗുകൾ പോലെയുള്ള പ്രസക്തമായ ഉള്ളടക്കം പങ്കിടാൻ നിങ്ങൾക്ക് കഴിയും.
YouTube-ലെ ലിസ്റ്റുചെയ്യാത്തതും സ്വകാര്യവുമായ വീഡിയോകൾ
ആളുകൾക്ക് ലോകമെമ്പാടും ആശയങ്ങൾ പങ്കിടുന്നതിനായി സൃഷ്‌ടിച്ചതാണ് YouTube. പക്ഷേ ചിലപ്പോഴൊക്കെ നിങ്ങൾ അവ സുഹൃത്തുക്കളുടെ ചെറിയ ഗ്രൂപ്പുമായി പങ്കിടുകയോ സ്വയം സൂക്ഷിച്ചുവയ്‌ക്കുകയോ ആണ് ചെയ്യുന്നത്. നിങ്ങൾ വീഡിയോ അപ്‌ലോഡുചെയ്യുമ്പോൾ അതിനെ ലിസ്റ്റുചെയ്യാത്തതെന്നോ സ്വകാര്യമെന്നോ തിരഞ്ഞെടുത്തുകൊണ്ട് അത് ചെയ്യാനാകും.
നിങ്ങളുടെ വിവരങ്ങൾ കാണുകയും നിയന്ത്രിക്കുകയും ചെയ്യുക
Google അക്കൗണ്ട് ക്രമീകരണങ്ങൾ
നിങ്ങളുടെ അക്കൗണ്ട് ക്രമീകരണങ്ങൾ പേജിൽ, നിങ്ങളുടെ Google അക്കൗണ്ടുമായി ബന്ധപ്പെട്ട സേവനങ്ങളും വിവരങ്ങളും നിങ്ങൾക്ക് കാണാനും നിങ്ങളുടെ സുരക്ഷാ, സ്വകാര്യത ക്രമീകരണങ്ങൾ മാറ്റാനും കഴിയും.
Google ഡാഷ്‌ബോർഡ്
നിങ്ങളുടെ Google അക്കൗണ്ടിൽ എന്താണ് സംഭരിച്ചിരിക്കുന്നതെന്ന് Google ഡാഷ്‌ബോർഡ് കാണിക്കുന്നു. Blogger, കലണ്ടർ, ഡോക്‌സ്, Gmail, Google+ തുടങ്ങി നിരവധി സേവനങ്ങളുടെ ക്രമീകരണങ്ങൾ നിങ്ങൾക്ക് ഒരു കേന്ദ്രീകൃത ലൊക്കെഷനിൽ നിന്നും കാണാനും അപ്‌ഡേറ്റ് ചെയ്യാനും കഴിയും.
വെബിലെ ഞാൻ
നിങ്ങൾക്കായി Google-ൽ തിരയുന്ന ആളുകൾ നിങ്ങളെക്കുറിച്ച് എന്താണ് കാണുന്നതെന്ന് മനസിലാക്കുന്നതിനും, നിയന്ത്രിക്കുന്നതിനും ഞാൻ വെബിൽ എന്നത് നിങ്ങളെ സഹായിക്കുന്നു. ഇത് Google അലേർട്ടുകൾ സജ്ജീകരിക്കുന്നതിന് സഹായിക്കുകയും അതിലൂടെ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഓൺലൈനിൽ ദൃശ്യമായാൽ അത് നിരീക്ഷിക്കുന്നതിനും നിങ്ങൾ ശ്രദ്ധിക്കാൻ താൽപ്പര്യപ്പെടുന്ന ചില തിരയൽ പദങ്ങൾ യാന്ത്രികമായി നിർദേശിക്കുകയും ചെയ്യും.
അക്കൗണ്ട് പ്രവർത്തനം
അക്കൗണ്ട് പ്രവർത്തനം, നിങ്ങൾ സൈൻ ഇൻ ചെയ്‌തിരിക്കുമ്പോൾ എങ്ങനെ Google സേവനങ്ങൾ ഉപയോഗിക്കുന്നുവെന്നത് അവലോകനം ചെയ്യുന്നത് ലളിതമാക്കുന്നു, ഒപ്പം നിങ്ങളുടെ അക്കൗണ്ട് നിങ്ങൾ മാത്രമെ ഉപയോഗിക്കുന്നുള്ളുവെന്നും ഉറപ്പാക്കുക. നിങ്ങൾ സൈൻ അപ്പ് ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ അക്കൗണ്ടിൽ നിന്നും എത്ര തവണ ഇമെയിൽ അയയ്‌ക്കുകയും സ്വീകരിക്കുകയും ചെയ്‌തു, ഏതൊക്കെ രാജ്യങ്ങളിൽ നിന്നും നിങ്ങളുടെ അക്കൗണ്ട് ആക്‌സസ്സ് ചെയ്‌തു, നിങ്ങളുടെ അക്കൗണ്ടിൽ നിന്നുള്ള ഏറ്റവും മികച്ച Google തിരയൽ തുടങ്ങിയ കാര്യങ്ങൾ കാണാൻ കഴിയുന്ന പ്രതിമാസ റിപ്പോർട്ടിലേക്ക് നിങ്ങൾക്ക് ആക്‌സസ് ലഭിക്കും.
Google Takeout
നിങ്ങളുടെ പ്രമാണങ്ങൾ അല്ലെങ്കിൽ ഫോട്ടോകൾ പോലുള്ള വ്യക്തിഗത ഡാറ്റ ഡൗൺലോഡ് ചെയ്യുന്നതിന്, ഉപയോഗിക്കാൻ എളുപ്പമുള്ള ഒരു ഉപകരണം Google Takeout നൽകുന്നു. അതിലൂടെ നിങ്ങൾക്ക് എല്ലായ്‌പ്പോഴും അതിന്റെ ഒരു പകർപ്പ് ലഭിക്കും അല്ലെങ്കിൽ മറ്റൊരു സേവനത്തിലേയ്‌ക്ക് നിങ്ങളുടെ വിവരങ്ങൾ എളുപ്പത്തിൽ അപ്‌ലോഡുചെയ്യാൻ കഴിയും.
Google വെബ് ചരിത്ര നിയന്ത്രണങ്ങൾ
നിങ്ങൾ Google അക്കൗണ്ടിലേയ്‌ക്ക് സൈൻ ഇൻ ചെയ്‌തിരിക്കുകയാണെങ്കിൽ കൂടുതൽ പ്രസക്തമായ ഫലങ്ങളും, ശുപാർശകളും നൽകുന്നതിന് വെബ് ചരിത്രം നിങ്ങളെ സഹായിക്കുന്നു. നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങൾക്ക് എൻട്രികൾ നീക്കംചെയ്യാനും അല്ലെങ്കിൽ സേവനം താൽക്കാലികമായി നിർത്താൻ അല്ലെങ്കിൽ മൊത്തതിൽ ഓഫുചെയ്യാൻ കഴിയും. YouTube ചരിത്രം ഉപയോഗിച്ചും നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും.
പരസ്യ ദാതാക്കളും വെബ്‌സൈറ്റുകളും എന്താണ് കാണുന്നതെന്നത് നിയന്ത്രിക്കുക
പരസ്യ മുൻഗണന മാനേജർ
നിങ്ങൾ ഇഷ്‌ടപ്പെടുകയും ദിവസവും ഉപയോഗിക്കുകയും ചെയ്യുന്ന പല സൗജന്യ ഓൺലൈൻ സേവനങ്ങൾക്കും ഫണ്ട് ലഭിക്കുന്നതിന് പരസ്യങ്ങൾ സഹായിക്കുന്നു. Google-ന്റെ പരസ്യ മുൻഗണന മാനേജർ ഉപയോഗിച്ച്, നിങ്ങൾക്കായി പരസ്യങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നത് എങ്ങനെയെന്ന് മനസിലാക്കാൻ കഴിയും. പരസ്യങ്ങൾ തിരഞ്ഞെടുക്കുന്നതിനായി ഉപയോഗിച്ച വിവരങ്ങൾ നിയന്ത്രിക്കുക, നിർദിഷ്‌ട പരസ്യ ദാതാക്കളെ തടയുക.
Google Analytics ഒഴിവാക്കുക
വെബ്‌സൈറ്റ് പ്രസാധകർക്ക് അവരുടെ സൈറ്റുകൾ മെച്ചപ്പെടുത്തുന്നതിന് സഹായകമായ പേജ് കാഴ്‌ചകളുടെ എണ്ണം, ട്രാഫിക്ക് ഏറ്റവും കൂടുതലുള്ള സമയം എന്നിവ പോലെ വെബ്‌സൈറ്റുകളിലേയ്‌ക്കുള്ള സന്ദർശകരെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ Google Analytics സൃഷ്‌ടിക്കുന്നു. Google Analytics ഉപയോഗിക്കുന്ന സൈറ്റുകൾ നിങ്ങൾ സന്ദർശിക്കുമ്പോൾ നിങ്ങളുടെ ബ്രൗസർ ഡാറ്റ പ്രസാധകരുമായി പങ്കിടാൻ താൽപ്പര്യപ്പെടുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഒഴിവാക്കൽ ഇൻസ്‌റ്റാൾ ചെയ്യാൻ കഴിയും.
No comments:
Post a Comment